പ്രായം കൂടുംതോറും വീര്യം കൂടുന്ന ഒരു കൂട്ടം ആൾക്കാരെ നാം കണ്ടിട്ടുണ്ട്. ടെന്നിസിൽ ഫെഡറർ നദാലിനെ പോലെ ക്രിക്കറ്റിൽ ജെയിംസ് അൻഡേഴ്സനെയും സച്ചിനെയും പോലെ. ക്രിക്കറ്റ് ആണേൽ തങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ് പ്രായം കൂടും തോറും മികച്ചതാക്കി അവർ ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ അമിത് മിശ്രയും ഇത്തരത്തിൽ ഒരാളാണ്.തന്റെ പ്രധാന ഉത്തരവാദിത്തമായ ബൗളിങ്ങിൽ അയാൾ എന്നും മികച്ചു തന്നെ നിൽക്കുകയാണ്.എന്നാൽ ഇപ്പോൾ ഫീൽഡിലും തന്റെ മികവ് പുറത്ത് എടുത്തിരിക്കുകയാണ് അമിത് മിശ്ര.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസണിലെ പത്താമത്തെ മത്സരത്തിലാണ് സംഭവം. സൺ രൈസേഴ്സ് ഹൈദരാബാദ് ലക്ക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിലാണ് സംഭവം.ഹൈദരാബാദ് ഇന്നിങ്സിലാണ് സംഭവം.
ഹൈദരാബാദ് ഇന്നിങ്സിന്റെ 18 മത്തെ ഓവർ.ഓവറിലെ രണ്ടാമത്തെ പന്ത്. യാഷ് താക്കൂറാണ് ലക്ക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്.രാഹുൽ ട്രിപാടി ഹൈദരാബാദിന് വേണ്ടി ബാറ്റ് ചെയ്യുന്നത്.ഔട്ട് സൈഡ് ഓഫ് സ്റ്റമ്പിൽ ഷോർട് ലെങ്ത്തിൽ ഒരു പന്ത് വരുന്നു.ഷോർട് തേർഡിന് മുകളിലൂടെ ട്രിപാടി റാമ്പ് ചെയ്യുന്നു.എന്നാൽ ആ ഷോട്ട് കളിക്കാനുള്ള വേഗത ആ പന്തിന് ഉണ്ടായിരുന്നില്ല.തന്റെ ഇടത് സൈഡിലേക്ക് ഫുൾ ലെങ്ത്തിൽ ചാടിയ അമിത് മിശ്ര ക്യാച്ച് കൈപിടിയിൽ ഒതുക്കുന്നു.