ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ഹൈദരാബാദ് ചെന്നൈയെ തോൽപ്പിച്ചു. ഇതോടെ മികച്ച ഫോമിലുള്ള ഹൈദരാബാദിന് കിരീട സാധ്യത വരെ ആരാധകർ ഇപ്പോൾ കാണുന്നു. ഓസ്ട്രേലിയക്ക് ലോകകപ്പ് നേടിക്കൊടുത്ത പാറ്റ് കമ്മിൻസിൻ്റെ ക്യാപ്റ്റൻസിയിലാണ് ഹൈദരാബാദ് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ തുടങ്ങിയത്.എന്നാൽ ക്യാപ്റ്റൻസിയിൽ മാത്രമല്ല കളിക്കളത്തിലും താനൊരു ജന്റിൽമാൻ ആണെന്ന് കമ്മിൻസ് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്.
ഇന്നലത്തെ മത്സരത്തിൽ ചെന്നൈയുടെ ഇന്നിംഗ്സിന്റെ 19 ആം ഓവറിൽ രവീന്ദ്ര ജഡേജയെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ ഔട്ടാക്കാനുള്ള അപ്പീൽ കമ്മിൻസ് പിൻവലിച്ചു മാതൃക കാണിച്ചു. ഭുവനേശ്വർ കുമാറിന്റെ യോർക്കർ ബോളർക്ക് തന്നെ അടിച്ചുകൊടുത്ത ജഡേജ ക്രീസിന് പുറത്തായിരുന്നു . പന്ത് കയ്യിൽ കിട്ടിയ കുമാർ സ്റ്റെമ്പിലേക്ക് എറിഞ്ഞെങ്കിലും തിരിഞ്ഞുനിന്ന ജഡേജയുടെ ദേഹത്ത് പന്ത് തട്ടി പന്ത് സ്റ്റമ്പിൽ കൊണ്ടില്ല. ഫീൽഡിങ് ഒബ്സ്റ്റക്കിളിന് ഹൈദരാബാദ് താരങ്ങൾ ഒന്നടങ്കം അപ്പീല് ചെയ്തെങ്കിലും ഹൈദരാബാദ് ക്യാപ്റ്റൻ കമ്മിൻസ് ഉടനെ തന്നെ അപ്പീൽ പിൻവലിക്കുകയും ജഡേജയെ ക്രീസിൽ തുടരാൻ അനുവദിക്കുകയും ചെയ്തു. കമ്മിൻസിൻ്റെ ഈ സ്പോർട്സ്മാൻ സ്പിരിറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇതാ
— nadee (@nadee337415) April 6, 2024