Categories
Uncategorized

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

ഹോങ്കോങ്ങിനെതിരായ ഏഷ്യകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോർ, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച എ.ബി ഡിവില്ലിയേർസിന്റെ ഇന്ത്യൻ പതിപ്പെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ സൂര്യകുമാർ യാദവിന്റെ (68) ഇന്നിങ്സുമാണ് ഇന്ത്യയെ 192/2 എന്ന മികച്ച നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്നത്തെ കളിയിൽ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല 21 റൺസെടുത്ത രോഹിത്തിനെ ഹോങ്കോങ് ബോളർ വീഴ്ത്തി, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു,

39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും, ഹോങ്കോങ് പോലെയുള്ള ചെറിയ ടീമിനെതിരെ പോലും രാഹുലിന്റെ പ്രകടനം ഇതാണെങ്കിൽ സെലക്ടർമാർ ഒന്ന് കൂടി താരത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു, ആദ്യ കളിയിൽ പൂജ്യത്തിനാണ് താരം പുറത്തായത്, ടീമിൽ സ്ഥാനം നിലനിർത്താൻ വേണ്ടി മാത്രം കളിക്കുന്നത് പോലെയാണ് രാഹുൽ ഇന്നത്തെ മത്സരത്തിൽ കളിച്ചത്.

രാഹുൽ പുറത്തായത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ഇന്നത്തെ ഈ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു,

വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത് സ്ട്രൈക്ക് റേറ്റ് 260ന് മുകളിലും, ഏറെ വൈകി തന്റെ 30ആം വയസ്സിലാണ് സൂര്യകുമാറിന് ഇന്ത്യക്ക് വേണ്ടി പാഡണിയാൻ അവസരം ലഭിച്ചത്, പക്ഷെ  കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച് കൊണ്ട് പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു, വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് സൂര്യകുമാർ യാദവെന്ന് നിസംശയം പറയാം.

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Uncategorized

ഭാര്യയും ഭർത്താവുമൊക്കെ അങ്ങ് വീട്ടിൽ, സ്റ്റേഡിയത്തിൽ ഞങ്ങൾ ഇന്ത്യയുടെയും പാകിസ്താന്റെയും കടുത്ത ആരാധകർ, വീഡിയോ കാണാം

അവസാന ഓവർ വരെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഇന്ത്യ പാക് മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക്കിസ്ഥാൻ മുട്ട് മടക്കുകയായിരുന്നു, തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകർ മത്സരത്തിലെ ഓരോ നിമിഷങ്ങളും ആഘോഷമാക്കി.

മത്സര ശേഷം സ്റ്റേഡിയത്തിന് പുറത്ത് നടന്ന രസകരമായ ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്, ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകരായ ഭാര്യയും ഭർത്താവും ആണ് ഇതിലെ കഥാപാത്രങ്ങൾ, ഭർത്താവ് ഇന്ത്യക്കാരനും ഭാര്യ പാകിസ്താനിയുമാണ്, തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയ ഇരുവരും മത്സരശേഷം ഒരു ചാനലിന് നൽകിയ രസകരമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

ഇന്ത്യ ജയിച്ചപ്പോൾ ഭർത്താവിനെ അഭിനന്ദിച്ചോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഞാൻ ഒരിക്കലും അത് ചെയ്യാറില്ല എന്ന് ഭാര്യ ചിരിയോടെ മറുപടി കൊടുത്തു, സ്ത്രീകളുടെ മനസ്സ് വളരെ ചെറുതാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്നായിരുന്നു ഇതിന് ഭർത്താവിന്റെ പ്രതികരണം, ഭാര്യ അഭിനന്ദിച്ചില്ലെങ്കിലും ഞാൻ അത് കാര്യമാക്കുന്നില്ലെന്നും ദൈവം സഹായിച്ചാൽ അടുത്ത തവണ ഇവൾക്ക് അത് ചെയ്യാൻ തോന്നട്ടെയെന്നും ഭർത്താവ് പറഞ്ഞു.

പാക്കിസ്ഥാൻ എന്ത് കൊണ്ടാണ് തോറ്റതെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ബാറ്റിംഗ് മോശമായതു കൊണ്ടാണ് പാകിസ്താന് പരാജയം നേരിടേണ്ടി വന്നതെന്ന് ഭാര്യ വിലയിരുത്തി, തോൽ‌വിയിൽ ഒരുപാട് നിരാശയുണ്ടെന്നും  ബാക്കി എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഒരുമിച്ചാണെങ്കിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ ഞങ്ങൾ ഇരു ചേരിയിലാണെന്നും ഭാര്യ വ്യക്തമാക്കി, രോഹിത്തിന്റെ കീഴിൽ ഇന്ത്യ വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു, ടൂർണമെന്റിൽ ഇനിയുമൊരു ഇന്ത്യ- പാക് മത്സരം വന്നാൽ പാക്കിസ്ഥാൻ തീർച്ചയായും ജയിക്കുമെന്ന ഭാര്യയുടെ അഭിപ്രായത്തോട് ഒരിക്കലുമില്ല ഇന്ത്യ തന്നെയാകും അടുത്ത തവണയും ജയിക്കുക എന്നായിരുന്നു ഭർത്താവിന്റെ അഭിപ്രായം.

അതേ സമയം സൂപ്പർ ഫോർ മത്സരങ്ങളിലെ മറ്റൊരു ഇന്ത്യ -പാക് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ സെപ്റ്റംബർ 4 ഞായറാഴ്ച്ചയാണ് ഈ മത്സരം അരങ്ങേറുക, തോൽവിക്ക് കണക്ക് തീർക്കാൻ പാകിസ്താനും വിജയം ആവർത്തിക്കാൻ ഇന്ത്യയും ഇറങ്ങുമ്പോൾ മറ്റൊരു തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.

Categories
India Latest News

ഒരു ഇന്ത്യൻ താരത്തെ ഇങ്ങനെ പരിഹസിക്കുമ്പോൾ ചിരിക്കാൻ പാടില്ലായിരുന്നു, ഗംഭീറിനെതിരെയുള്ള അഫ്രീദിയുടെ പരാമർശത്തിൽ ചിരിച്ച ഹർഭജൻ സിങ്ങിന് രൂക്ഷ വിമർശനം

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും അത്ര രസത്തിൽ അല്ലെന്ന ക്രിക്കറ്റ് ലോകത്ത് പുതിയതല്ല. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരെയും ബന്ധപ്പെട്ട് പുതിയ വിവാദം ഉയരുകയാണ്. ഞായറാഴ്ച നടന്ന വാശിയേറിയ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായുള്ള ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് സംഭവം അരങ്ങേറിയത്.

ചർച്ചയ്ക്കിടെ അഫ്രീദി ഗംഭീറിനെതിരെ നടത്തിയ പരാമർശമാണ് വിവാദമായത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് അതേ ചർച്ചയിൽ പങ്കെടുത്ത ഹർഭജൻ സിങ്ങാണ്. സംഭവം ഇങ്ങനെ…
“ഒരു ഇന്ത്യൻ താരങ്ങളുമായി എനിക്ക് യാതൊരു പ്രശ്നമില്ല. ശരിയാണ്, ചിലപ്പോൾ ഗൗതം ഗംഭീറുമായി ചില തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാകാറുണ്ട്. ഇന്ത്യൻ ടീമിൽ പോലും ആരും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഗൗതമെന്നാണ് എനിക്ക് തോന്നുന്നത്,” ഇന്ത്യൻ കളിക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ അഫ്രീദി പറഞ്ഞു.

ഇത് കേട്ട് ഹർഭജൻ സിങ് ചിരിച്ചത് ഇന്ത്യൻ ആരാധകരുടെ വിമർശനത്തിന് ഇടയാക്കി. ഗംഭീറിനെ കുറിച്ചുള്ള കമന്റിന് ശേഷം ഹർഭജൻ അഫ്രീദിയുമായി ചിരി പങ്കിട്ടതിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ആരാധകർ രംഗത്തെത്തി. ഒരു ഇന്ത്യൻ താരത്തിനെതിരെ ഇങ്ങനെയൊരു പരാമർശം നടത്തുമ്പോൾ ഒന്നിച്ച് കളിച്ച താങ്കൾ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് ആരാധകർ ആരാഞ്ഞു.

https://twitter.com/biharshain/status/1563778871102967809?t=c-UrvJOmKQ4eHoBzmqzjNA&s=19

അതേസമയം പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിക്കുകയായിരുന്നു. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

Categories
Uncategorized

ക്യാമറമാൻ അടുത്ത സിനിമയ്ക്ക് നായികയെ തിരയുന്ന തിരക്കിലാണെന്ന് തോന്നുന്നു ;വീഡിയോ

ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ എല്ലാ സൗന്ദര്യവും ഉണ്ടായിരുന്ന ഇന്നലത്തെ മത്സരത്തിൽ അവസാന ഓവർ വരെ കാണികളെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിയായിരുന്നു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹാർദിക്ക് പാണ്ഡ്യയുടെ(33*) ഇന്നിങ്സ് മികവിൽ 5  വിക്കറ്റിനു ഇന്ത്യ ജയിച്ച് കയറുകയായിരുന്നു, ടോസ്സ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി. 

മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി,
മുഹമ്മദ്‌ റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ  ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു,

പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും പവലിയനിലേക്ക് കൂട്ടത്തോടെ മടങ്ങിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി, എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ  3 വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു, മറുവശത്ത് താളം കണ്ടെത്താനാകാതെ ക്യാപ്റ്റൻ രോഹിത് ശർമയും നന്നേ വിഷമിച്ചു, എന്നാൽ ക്രീസിലെത്തിയ വിരാട് കോഹ്ലി തന്റെ പഴയ നാളുകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചു, ഫോമിലേക്ക് തിരിച്ച് വരുന്നതിന്റെ സൂചനകൾ കോഹ്ലിയുടെ (35) ഇന്നിങ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു, കോഹ്ലി പുറത്തായതിന് ശേഷം രവീന്ദ്ര ജഡേജയുടെയും അവസാന ഓവറുകളിൽ ആത്മവിശ്വാസത്തോടെ ക്രീസിൽ നിന്ന ഹാർദിക്കിന്റെയും പോരാട്ട വീര്യത്തിന് മുന്നിൽ പാകിസ്താന് മറുപടി ഉണ്ടായിരുന്നില്ല.

കാണികൾ ഏതൊരു മൽസരത്തിന്റെയും അവിഭാജ്യ ഘടകമാണ്, മത്സരത്തിന്റെ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ കാണികളുടെ സാന്നിധ്യം അത്രയേറെ വലിയ പങ്കാണ് വഹിക്കുന്നത്, കാണികളുടെ ആവേശ പ്രകടനങ്ങൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, കൊറോണ കാലത്ത് കാണികളെ പ്രവേശിപ്പിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ പല മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്, അപ്പോഴാണ് എല്ലാവർക്കും കാണികളുടെ സാന്നിധ്യം ഇല്ലെങ്കിൽ മത്സരങ്ങൾ എത്രത്തോളം അപൂർണമാണെന്ന് മനസ്സിലായത്, തിങ്ങി നിറഞ്ഞ സ്റ്റേഡിയം ആണ് എന്നത്തേയും പോലെ ഇന്നലത്തെ ഇന്ത്യ-പാക് മത്സരത്തിനും സാക്ഷ്യം വഹിച്ചത്, അത്രയേറെ ആവേശത്തോടെയാണ് മത്സരത്തിലെ ഓരോ നിമിഷങ്ങളും കാണികൾ ആസ്വദിച്ചത്.

Categories
India Latest News

“എന്നോട് സംസാരിക്കുന്നതിൽ പ്രശനമില്ലലോ?” ഇന്ത്യ-പാക് മത്സരത്തിന് ശേഷം അഭിമുഖത്തിനിടെ  ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ

വെറും 17 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് വിജയിപ്പിക്കാൻ പ്രധാന പങ്കുവഹിച്ചത്.  29 പന്തിൽ 2 ഫോറും 2 സിക്‌സും സഹിതം 35 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ സംഭാവന മറക്കാൻ കഴിയില്ല.  അഞ്ചാം വിക്കറ്റിൽ ജഡേജയും ഹാർദിക്കും 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

അതേസമയം ജഡേജയുമായി ബന്ധപ്പെട്ട് മത്സരശേഷം രസകരമായ സംഭവമുണ്ടായി. മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറായിരുന്നു മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിന്റെ പ്രധാന
ചുമതലകൾ നിർവഹിച്ചത്,
അദ്ദേഹത്തിന് ജഡേജയുമായി അഭിമുഖം നടത്തേണ്ടി വന്നു.

ഇരുവരും തമ്മിൽ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ ഒരിക്കൽ ഏറ്റുമുട്ടിയത് ആരാധകർ ഒരിക്കലും മറക്കാനിടയില്ല. 2019ലോകക്കപ്പിനിടെ ജഡേജയെ രൂക്ഷമായി മഞ്ജരേക്കർ വിമർശിച്ചിരുന്നു. നിങ്ങൾ കളിച്ചതിനെക്കാൾ ഇരട്ടി മത്സരം ഞാൻ കളിച്ചിട്ടുണ്ട്, ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്.  നേട്ടങ്ങൾ കൈവരിച്ചവരെ ബഹുമാനിക്കാൻ പഠിക്കുക എന്നായിരുന്നു മറുപടിയായി ജഡേജ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആദ്യമായിട്ടാണ് ആ സംഭവങ്ങൾക്ക് ശേഷം ഇരുവരും നേരിട്ട് കാണുന്നത്. അതിനാൽ മഞ്ജരേക്കർ ജഡേജയുമായുള്ള അഭിമുഖം തുടങ്ങിയത് തന്നെ വ്യത്യസ്തമായിട്ടായിരുന്നു: ” രവീന്ദ്ര ജഡേജ എന്നോടൊപ്പം ഇവിടെയുണ്ട്, ആദ്യത്തെ ചോദ്യം, എന്നോട് സംസാരിക്കാൻ നിങ്ങൾക്ക് കുഴപ്പമില്ലലോ അല്ലേ?”. ചിരിച്ച് കൊണ്ട് എനിക്ക് ഒരു പ്രശ്നവുമില്ല എന്നായിരുന്നു ഇതിന് ജഡേജ മറുപടി നൽകിയത്.

ഇതിന്റെ വീഡിയോകൾ നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
അതേസമയം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കഠിനാധ്വാനത്തിലൂടെ ജഡേജ കൈവരിച്ച വളർച്ച മഞ്ജരേക്കറിനുള്ള മറുപടി കൂടിയാണ്. ഇന്ന് ജഡേജ ഇന്ത്യയുടെ വിശ്വസ്തനായ ഓൾ റൗണ്ടറാണ്.

Categories
Uncategorized

പാകിസ്താൻ തീയുണ്ടയെ സിക്സ് പറത്തി ജഡേജ ,ഇന്ത്യൻ ആരാധകർക്ക് രോമാഞ്ചം തന്ന നിമിഷം :വീഡിയോ

അവസാന ഓവർ വരെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിയ മത്സരത്തിൽ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹാർദിക്ക് പാണ്ഡ്യയുടെ(33*) ഇന്നിങ്സ് മികവിൽ 5  വിക്കറ്റിനു ഇന്ത്യ പാകിസ്താനെതിരെ ജയിച്ച് കയറുകയായിരുന്നു, ടോസ്സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി,  മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.

മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി,
റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ  ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു, പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും ഡ്രസ്സിങ്ങ് റൂമിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി,

എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ  3 വിക്കറ്റും അർഷ്ദീപ് സിംഗ് 2 വിക്കറ്റും നേടിക്കൊണ്ട് ഇന്ത്യക്കായി തിളങ്ങി,

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ കെ. എൽ. രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു, മറുവശത്ത് താളം കണ്ടെത്താനാകാതെ ക്യാപ്റ്റൻ രോഹിത് ശർമയും നന്നേ വിഷമിച്ചു, എന്നാൽ ക്രീസിലെത്തിയ വിരാട് കോഹ്ലി തന്റെ പഴയ നാളുകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചു, ഫോമിലേക്ക് തിരിച്ച് വരുന്നതിന്റെ മിന്നലാട്ടങ്ങൾ കോഹ്ലിയുടെ (35)ഇന്നിങ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു.

രോഹിത് ശർമ ഔട്ട്‌ ആയതിനു ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായി, നസീം ഷാ എറിഞ്ഞ പതിനെട്ടാം ഓവറിൽ അമ്പയർ
ജഡേജയ്‌ക്കെതിരെ LBW വിധിക്കുകയായിരുന്നു, എന്നാൽ ഫീൽഡ് അമ്പയറുടെ വിധിക്കെതിരെ DRS (Decision Review System) എടുത്ത ജഡേജയ്ക്ക് അനുകൂലമായിരുന്നു തേർഡ് അമ്പയറുടെ വിധി, ലെഗ് സ്റ്റമ്പിന് പുറത്താണ് ബോൾ പിച്ച് ചെയ്തതെന്ന് റീപ്ലേയിൽ വ്യക്തമായിരുന്നു,

https://twitter.com/PubgtrollsM/status/1563979435425951744?s=19

അടുത്ത ബോളിൽ ലോങ്ങിലേക്ക് ഒരു മികച്ച സിക്സർ പറത്തിയ ജഡേജ സമ്മർദ്ദം അല്പം കുറച്ചു, 14 ബോളിൽ 27 റൺസ് വേണ്ടിയിരുന്ന നിർണായക ഘട്ടത്തിൽ ആയിരുന്നു ആ സിക്സർ എന്നത് അതിന്റെ മാറ്റ് കൂട്ടി, 29 പന്തിൽ 2 ഫോറും 2 സിക്സറും അടക്കമാണ് ജഡേജ 35 റൺസ് നേടിയത്, മധ്യനിരയിൽ ജഡേജയുടെ ഈ ഇന്നിങ്ങ്സ് ഇന്ത്യൻ വിജയത്തിൽ നിർണായകമാവുകയും ചെയ്തു.വീഡിയോ കാണാം.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

https://twitter.com/PubgtrollsM/status/1563979399568928768?t=RlaKLbdFU3vxPEjwVv_JAA&s=19
Categories
Uncategorized

അപ്പീൽ ചെയ്തു വേദന കൊണ്ടു വീണു നസീം, ഔട്ട് കൊടുത്തു അമ്പയർ , പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു ;വീഡിയോ കാണാം

ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ടീം ഇന്ത്യക്ക് നാടകീയ ജയം. 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലെ നാലാം പന്തിലാണ് വിജയം കുറിച്ചത്. ഓൾറൗണ്ടർ ഹാർദ്ധിക്ക്‌ പാണ്ഡ്യയാണ് സിക്സ് അടിച്ച്‌ മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിൽ രണ്ട് വിക്കറ്റ് നേടി പാക്ക് പേസർ നസീം ഷാ തന്റെ T20 അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കാനായില്ല. പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി പരിക്കുമൂലം ഏഷ്യ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് പത്തൊമ്പതുകാരൻ നസീമിന്‌ അരങ്ങേറ്റം സാധ്യമായത്.

3-0-16-2 എന്ന നിലയിൽ പതിനെട്ടാം ഓവർ എറിയാൻ എത്തിയത് നസീമായിരുന്നു. ഓവറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കാലിന് പരുക്കേൽക്കുകയും പിന്നീടുള്ള പന്തുകൾ വളരെ പണിപ്പെട്ടാണ് പൂർത്തിയാക്കിയതും. നാലാം പന്ത് എറിഞ്ഞതിനുശേഷം വേദന കൊണ്ട് പുളഞ്ഞു മൈതാനത്ത് വീണുകിടന്ന അദ്ദേഹം എൽബിഡബ്ലുവിനായി അപ്പീൽ ചെയ്യുകയും അമ്പയർ വിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ ജഡേജ റിവ്യൂ കൊടുത്തപ്പോൾ പന്ത് ലെഗ് സ്റ്റമ്പിന് വെളിയിലാണ് പിച്ച് ചെയ്തത്, അതോടെ വിക്കറ്റ് അസാധുവായി. വളരെ കഷ്ടപ്പെട്ട് ഓവർ പൂർത്തിയാക്കി അദ്ദേഹം കളം വിട്ടു. മത്സരത്തിൽ 4-0-27-2 എന്നിങ്ങനെയാണ് പ്രകടനം.

കഴിഞ്ഞ നെതർലൻഡ്‌സ്‌ പരമ്പരയിൽ ആയിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം. മികച്ച രീതിയിൽ പന്തെറിഞ്ഞു ദേശീയ സെലക്ടർമാരുടേ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിന് ഇപ്പോൾ 20 ഓവർ ക്രിക്കറ്റിലും അവസരം ലഭിക്കുകയായിരുന്നു. 2019ൽ തന്റെ പതിനാറാം വയസ്സിൽ ടെസ്റ്റിൽ അരങ്ങേറിയ നസീമിനു കഴിഞ്ഞ മാസം വരെ ഏകദിന/T20 ടീമുകളിൽ അവസരം ലഭിച്ചിരുന്നില്ല.

രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കെതിരെ ആദ്യ ഓവറുതന്നെ എറിയാൻ നായകൻ ബാബർ അസം പന്തേൽപ്പിച്ചത് അരങ്ങേറ്റ മത്സരം കളിക്കുന്ന നസീം ഷായെയാണ്. തന്റെ രണ്ടാം പന്തിൽ തന്നെ കെ എൽ രാഹുലിന്റെ കുറ്റി പിഴുത് താരം വരവറിയിച്ചു. നാലാം പന്തിൽ വിരാട് കോഹ്‌ലിയുടെ എഡ്ജ് എടുത്തുവെങ്കിലും സ്ലിപ്പിൽ നിന്നിരുന്ന ഫഖർ സമാന് പന്ത് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. തുടർച്ചയായി 140 km+ വേഗതയിൽ എറിഞ്ഞ അദ്ദേഹത്തിന്റെ പന്തുകളിൽ ശർമയ്ക്കും കോഹ്‌ലിക്കും എളുപ്പത്തിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.

അപ്പീൽ ചെയ്തു വേദന കൊണ്ടു വീണു നസീം, ഔട്ട് കൊടുത്തു അമ്പയർ , പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു ,വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1563979435425951744?t=M_HVnHqgYEvnauO7MOk8wQ&s=19

ആദ്യ ഓവറിൽ വെറും 3 റൺസും രാഹുലിന്റെ വിക്കറ്റും തന്റെ രണ്ടാം ഓവറിൽ വെറും അഞ്ച് റൺസും മാത്രമാണ് താരം വിട്ടുകൊടുത്തത്. തന്റെ രണ്ടാം സ്പെല്ലിലും പതിനഞ്ചാം ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് നേടാൻ കഴിഞ്ഞു അദ്ദേഹത്തിന്. സൂര്യകുമാർ യാദവിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. ആ ഓവറിൽ അവസാന പന്തിൽ മാത്രമാണ് ഒരു ബൗണ്ടറി വഴങ്ങിയത്.

Categories
Latest News

ഈ ധാര്‍ഷ്ട്യത്തിന്റെ ഷോട്ട് ഞാൻ ഇഷ്ട്ടപ്പെടുന്നു, കോഹ്ലിയുടെ തകർപ്പൻ ഷോട്ടിന് രോമാഞ്ചം പകർന്ന് കമെന്ററി ; വീഡിയോ

കഴിഞ്ഞ കുറച്ചു കാലമായി പഴയ കോഹ്‌ലിയുടെ നിഴലിൽമാത്രമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. 2 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പാകിസ്ഥാനെതിരെ കളിക്കളത്തിൽ തിരിച്ചെത്തിയ കോഹ്ലി, 34 പന്തിൽ 3 ഫോറും 1 സിക്‌സും ഉൾപ്പെടെ 35 റൺസാണ് നേടിയത്. 100നോട് അടുത്ത സ്‌ട്രൈക് റേറ്റിലായിരുന്നു ഇന്നിംഗ്സെങ്കിലും കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്ന ഷോട്ടുകൾ ഫോമിൽ തിരിച്ചെത്തുമെന്നതിന്റെ സൂചനകളാണ് നൽകിയത്.

ഇന്നലെ അടിച്ചു കൂട്ടിയ ഓരോ ബൗണ്ടറിക്കും പഴയ ചടുലതയുണ്ടായിരുന്നു. ഇതിൽ ഓരോ ബൗണ്ടറി സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. കോഹ്ലിയുടെ ഷോട്ടിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിന് കമെന്റർ നൽകിയ വിവരണം കൂടിയാണ് വീഡിയോ തരംഗമാക്കി മാറ്റിയത്.

“അതൊരു ധാർഷ്ട്യമുള്ള ഷോട്ടായിരുന്നു, കോഹ്ലിയിൽ നിന്ന് ഞാൻ അത് ഇഷ്ട്ടപ്പെടുന്നു. അത് അങ്ങനെയാണ് കളിയ്ക്കേണ്ടത്”, കോഹ്‌ലിയുടെ തകർപ്പൻ ഷോട്ടിന് പിന്നാലെ കമെന്റർ ഇത്തരത്തിൽ വർണ്ണികുന്നതും കാണാം.
5ആം ഓവറിലെ രണ്ടാം പന്തിൽ റൗഫിന്റെ 145 വേഗതയിലുള്ള ഡെലിവറി കുത്തനെ നിന്ന് മിഡ് ഓണിലൂടെ അടിച്ചു കയറ്റുകയായിരുന്നു. 35 റൺസിൽ നിൽക്കേ നവാസിന്റെ പന്തിൽ ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്.

അതേസമയം പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിക്കുകയായിരുന്നു. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

https://twitter.com/wrogn_/status/1563930407577432064?t=4TMW_dV2umuQuutFuClCow&s=19

ഹർദിക് പാണ്ഡ്യ  17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടി പുറത്താകാതെ നിന്നു. ചെയ്‌സിങിൽ ഹർദികിനൊപ്പം അവസാന ഓവർ വരെ ഉണ്ടായിരുന്ന ജഡേജ 29 പന്തിൽ 35 റൺസ് നേടി. അവസാന ഓവറിൽ ആദ്യ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.

Categories
Uncategorized

ഇതാണോ നിങ്ങൾ പറഞ്ഞ അഹങ്കാരി? ഹാർദിക്ക് പാണ്ഡ്യയുടെ പ്രവർത്തി കണ്ട് പാക്കിസ്ഥാൻ ആരാധകർ പോലും കയ്യടിച്ചു, വീഡിയോ കാണാം

ഹാർദിക്ക്‌ പാണ്ഡ്യ  ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അതൊരു പ്രതീക്ഷയാണ്, എത്ര വലിയ സമ്മർദ്ദഘട്ടം ആയാലും താരത്തിന്റെ ആത്മവിശ്വാസം അത് വേറെ തലത്തിൽ ഉള്ളതാണ്, അയാൾക്ക് തന്റെ കഴിവിൽ അത്രത്തോളം വിശ്വാസമുള്ളത് കൊണ്ട് ആകണം അത്, മുമ്പ് മഹേന്ദ്രസിംഗ് ധോണി ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അവസാന ഘട്ടം വരെ തോന്നുന്ന ആ പ്രതീക്ഷ, ഇപ്പോൾ അത് ഇന്ത്യ നിറവേറ്റുന്നത് ഹർദിക്കിലൂടെ ആണ്.

ബാറ്റ് കൊണ്ടും ബോളും കൊണ്ടും ഹാർദിക്ക് ഇന്ത്യയെ നയിക്കുകയാണ്, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഏഷ്യകപ്പ്‌, വരാനിരിക്കുന്ന ട്വന്റി-20 ലോക കപ്പ്‌ എന്നീ ടൂർണമെന്റിലൊക്കെ ഇന്ത്യക്ക് ഏറെ നിർണായകമാണ് താരത്തിന്റെ ഓൾ റൗണ്ട് മികവ്, പാകിസ്താനെതിരായ മത്സരത്തിൽ 4 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റും, ഓവറിൽ 10 റൺസിൽ കൂടുതൽ ജയിക്കാൻ വേണ്ടിയിരുന്ന സമയത്ത്, 17 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പടെ പുറത്താകാതെ 33 റൺസും നേടിയാണ് ഹാർദിക്ക് ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്, കളിയിലെ താരമായും ഹാർദിക്ക് തിരഞ്ഞടുക്കപ്പെട്ടു.

കളിക്കളത്തിൽ എതിരാളികളോട് ഒട്ടും ദയ കാണിക്കാറില്ലെങ്കിലും, എതിർ ടീമിലെ കളിക്കാരോട് പോലും വളരെ സൗഹൃദ മനോഭാവത്തോടെ പെരുമാറുന്നയാളാണ് ഹാർദിക്ക് പാണ്ഡ്യ, കളിക്കളത്തിൽ നമ്മൾ പലപ്പോഴും അത് കണ്ടിട്ടുള്ളതാണ്, പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ റിസ്‌വാനുമായി മത്സരത്തിന്റെ സമ്മർദ്ദഘട്ടത്തിൽ പോലും വളരെ ശാന്തനായി തമാശ രൂപേണെ ഇടപെടുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകുന്നത്.

https://twitter.com/PubgtrollsM/status/1563948130529189889?t=NFuBuw_zbz9uq6awweaN_g&s=19

അവസാന ഓവർ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിന്ന മത്സരത്തിൽ ഹർദിക്കിന്റെ ചിറകിലേറി ഇന്ത്യ പാകിസ്താനെ 5 വിക്കറ്റിനു തോൽപിക്കുകയായിരുന്നു.

Categories
India Latest News

വാശിയേറിയ പോരാട്ടത്തിനിടെ കളത്തിൽ കൂട്ടിമുട്ടി ജഡേജയും റൗഫും, പിന്നാലെ സംഭവിച്ചത് ഇങ്ങനെ…

ഏഷ്യക്കപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിച്ചത്. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

ഹർദിക് പാണ്ഡ്യ  17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടി പുറത്താകാതെ നിന്നു. ചെയ്‌സിങിൽ ഹർദികിനൊപ്പം അവസാന ഓവർ വരെ ഉണ്ടായിരുന്ന ജഡേജ 29 പന്തിൽ 35 റൺസ് നേടി. അവസാന ഓവറിൽ ആദ്യ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.

അതേസമയം മത്സരത്തിനിടെ റൗഫും ജഡേജയും ഓടുന്നതിനിടെ കൂട്ടിമുട്ടിയിരുന്നു. 19ആം ഓവറിലെ രണ്ടാം പന്തിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ജഡേജ സിംഗിളിനായി ഓടുകയായിരുന്നു, എന്നാൽ ബോൾ നോക്കി കൊണ്ട് ഓടുകയായിരുന്ന ജഡേജ ഡെലിവറി കഴിഞ്ഞ് റൺ അപ്പിൽ ഉണ്ടായിരുന്ന റൗഫിന്റെ ദേഹത്ത് ഇടിച്ചു. ഉടനെ തന്നെ ക്ഷമ ചോദിച്ച് ജഡേജ എത്തുകയും റൗഫിനെ ചേർത്ത് പിടിക്കുകയും ചെയ്തു.

148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുലിനെ നഷ്ട്ടപെട്ടിരുന്നു. അരങ്ങേറ്റം കുറിച്ച നസീം ഷായാണ് രാഹുലിനെ ബൗൾഡാക്കി വിറപ്പിച്ചത്. തുടർന്ന് ക്യാപ്റ്റൻ രോഹിതും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പതുക്കെ ഉയർത്തിയത്. ഇന്ത്യൻ സ്‌കോർ 50ൽ എത്തിയപ്പോൾ രോഹിതിനെയും നഷ്ട്ടമായി. 18 പന്തിൽ 12 റൺസ് മാത്രമാണ് നേടാനായത്.

8ആം ഓവറിൽ നവാസിനെതിരെ രണ്ടാം സിക്സ് നേടാൻ ശ്രമിക്കുന്നതിനിടെ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു.
പിന്നാലെ 10ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലിയും നവാസിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ 18 പന്തിൽ 18 റൺസ് നേടി സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി.

നേരെത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ വേണ്ടി ഓപ്പണർ റിസ്‌വാനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. റൺസ് കണ്ടെത്താൻ ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ 42 പന്തിൽ 1 സിക്‌സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി. തുടക്കത്തിൽ തകർപ്പൻ ഷോട്ടുകളുമായി ബാബർ നിറഞ്ഞു നിന്നെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, 10 റൺസ് നേടി ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

ഇന്നിംഗ്സ് അവസാനത്തിൽ റൗഫിന്റെയും ദഹനിയുടെയും കൂട്ടുകെട്ടാണ് 147 എന്ന പൊറുതാവുന്ന സ്കോറിൽ എത്തിച്ചത്. പതിനൊന്നാമനായി എത്തിയ ദഹനി 2 സിക്സറുകൾ അടക്കം 6 പന്തിൽ 16 റൺസ് നേടി. റൗഫ് പുറത്താകാതെ 7 പന്തിൽ 13 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റും ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി.