Categories
Uncategorized

കിംഗ് കോഹ്‌ലിയെ വീഴ്ത്തി മലയാളി പയ്യൻ ആസിഫ്; വിക്കറ്റ് വിഡിയോ കാണാം

ഐപിഎൽ പ്ലേഓഫ് പ്രതീക്ഷകളുമായി ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത് രണ്ട് റോയൽ ടീമുകൾ; രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവും. രാജസ്ഥാന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ്‌ മാൻസിംഗ് സ്റ്റേഡിയത്തിൽവെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു നായകൻ ഫാഫ് ഡു പ്ലെസ്സി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹസരംഗയ്ക്കും ഹെയ്‌സെൽവുഡിനും പകരം ബ്രൈസ്വെല്ലും പാർണലും ബംഗളൂരു നിരയിൽ ഇടംപിടിച്ചു. രാജസ്ഥാൻ നിരയിൽ പേസർ ട്രെന്റ് ബോൾട്ടിന് പകരം സ്പിന്നർ ആദം സാമ്പയും ഇടംനേടി.

പതിഞ്ഞ താളത്തിൽ ആയിരുന്നു അവരുടെ തുടക്കം. വേഗം കുറഞ്ഞ പിച്ചിൽ അനായാസം ബൗണ്ടറി കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വിരാട് കോഹ്‌ലിയും ഡു പ്ലെസിയും സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയായിരുന്നു. പവർപ്ലെയിൽ ആറോവറിൽ 42 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. സന്ദീപ് ശർമ എറിഞ്ഞ രണ്ടോവർ ഒഴികെ ബാക്കി നലോവറും സ്പിന്നർമാരാണ്‌ എറിഞ്ഞത്.

ഏഴാം ഓവറിൽ പന്തെറിയാൻ എത്തിയത് മലയാളി പേസർ കെ എം ആസിഫ്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 3 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ ആന്ദ്രേ റസ്സലിനെ പുറത്താക്കി മികച്ച ബോളിങ് കാഴ്ചവെച്ച ആസിഫിന് ഇന്നും അവസരം ലഭിച്ചു. തന്റെ ആദ്യ ഓവറിൽതന്നെ അവസാന പന്തിൽ ഇന്ത്യൻ ഇതിഹാസതാരമായ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ്, ആസിഫ് ടീം മാനേജ്മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസം കാത്തത്.

ആസിഫിന്റെ ‘നക്കിൾ ബോൾ’ മനസ്സിലാക്കാതെ ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്ന് വേഗത്തിൽ ബാറ്റ് വീശിയ കോഹ്‌ലിയ്‌ക്ക് പിഴച്ചു. പന്ത് അൽപം സമയമെടുത്താണ് ബാറ്റിലേക്ക് വന്നത്. അതോടെ വായുവിൽ ഉയർന്ന പന്ത്, എക്സ്ട്രാ കവറിൽ നിന്നിരുന്ന ജെയ്സ്വാൾ തന്റെ വലതുവശത്തേക്ക് ഓടി കൈപ്പിടിയിൽ ഒതുക്കി. ആസിഫിന്റെ ഐപിഎൽ കരിയറിലെ സ്വപ്നവിക്കറ്റുകളിൽ ഒന്ന് നേടാനായതിന്റെ സന്തോഷം കാണാമായിരുന്നു. 19 പന്തിൽ 18 റൺസുമായി കോഹ്‌ലി മടങ്ങി.

Categories
Uncategorized

6,6,6,6,6 ഒരോവറിൽ അഞ്ച് സിക്സ് അടിച്ചു അഭിഷേകിനെ കരയിപ്പിച്ച് പൂരനും സ്റ്റോയിനിസും;വീഡിയോ കാണാം

ഹൈദരാബാദിൽ ഇന്ന് ഉച്ചകഴിഞ്ഞു നടന്ന മത്സരത്തിൽ 7 വിക്കറ്റിന് വിജയിച്ച ലഖ്നൗ സൂപ്പർ ജയന്റ്‌സ്, പോയിന്റ് പട്ടികയിൽ നാലാമതെത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്‌. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. ക്ലാസൻ 47 റൺസും അബ്ദുൽ സമദ് പുറത്താകാതെ 37 റൺസും എടുത്തു. മറുപടി ബാറ്റിങ്ങിൽ ലഖ്നൗ 19.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

64 റൺസോടെ പുറത്താകാതെ നിന്ന പ്രേരക് മങ്കാദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 25 പന്തിൽ 40 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ്‌, 13 പന്തിൽ നിന്നും പുറത്താകാതെ 44 റൺസ് നേടിയ നിക്കോളാസ് പുറൻ എന്നിവരും ലഖ്നൗവിന്റെ വിജയം അനായാസമാക്കി. ഓപ്പണർ ക്വിന്റൻ ഡി കോക്ക് 19 പന്തിൽ 29 റൺസും നേടിയിരുന്നു. ഇരു ടീമുകൾക്കും തുല്യ ജയസാധ്യത ഉണ്ടായിരുന്ന ഘട്ടത്തിൽനിന്നും മത്സരം ലഖ്നൗവിന് അനുകൂലമാക്കിയത്‌ അഭിഷേക് ശർമ എറിഞ്ഞ പതിനാറാം ഓവർ ആയിരുന്നു.

മത്സരത്തിൽ അവസാന 30 പന്തിൽ 69 റൺസായിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് സ്‌റ്റോയിനിസ്. ആദ്യ പന്തിൽ ഫുൾടോസ് സിക്സ് പോയി. അടുത്ത പന്തിൽ വൈഡ്, രണ്ടാം പന്തിൽ വീണ്ടുമൊരു സിക്സ്. മൂന്നാം പന്തിലും സിക്സ് അടിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് പിഴച്ചു; ബൗണ്ടറിലൈനിൽ അബ്ദുൽ സമദ് ക്യാച്ച് എടുത്തു. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയ നിക്കോളാസ് പുറൻ, അവസാന മൂന്ന് പന്തും ഗാലറിയിൽ എത്തിക്കുകയായിരുന്നു. അതോടെ അവസാന 24 പന്തിൽ നിന്നും 38 റൺസ് മാത്രമായി വിജയലക്ഷ്യം ചുരുങ്ങി.

Categories
Cricket

ഡഗ്ഔട്ടിലേക്ക് ബോട്ടിൽ എറിഞ്ഞു ആരാധകര്,കളി നിർത്തിവെച്ചു,കാരണം ഇതാണ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് നാടകീയമായി മുന്നേറുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സ് മത്സരിക്കുന്ന ദിവസം ആവേശത്തിന് ഒട്ടും കുറവ് ഉണ്ടാവില്ല. മാത്രമല്ല താരങ്ങൾ തമ്മിൽ കോർക്കുന്നതും ലക്കനൗ സൂപ്പർ ജയന്റ്സിന്റെ മത്സരത്തിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇപ്പോൾ താരങ്ങൾ തമ്മിൽ അല്ല ആരാധകരും ലക്കനൗ താരങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കുകയാണ്.

സൺ രൈസേഴ്സ് ഹൈദരാബാദ് ആയിട്ടാണ് ഇന്ന് ലക്കനൗ സൂപ്പർ ജയന്റ്സിന്റെ മത്സരം. മത്സരത്തിന്റെ അവസാന ഓവറുകളിൽ സമദിനേതിരെ ലക്കനൗ സൂപ്പർ ജയന്റ്സ് ബൗളേരർ ആവേഷ് ഖാൻ ഒരു നോ ബോൾ എറിയുന്നു. എന്നാൽ ഈ നോ ബോൾ വിളിച്ചതിനെതിരെ ലക്കനൗ റിവ്യൂ പോകുന്നു. പക്ഷെ ബോൾ കൃത്യമായി നോ ബോൾ തന്നെയാണെന്ന് വ്യക്തമായിട്ടും തേർഡ് അമ്പയർ ഫെയർ ഡെലിവറി വിളിക്കുകയാണ്.

തുടർന്ന് രണ്ട് പന്തുകൾക്ക് ശേഷം ഹൈദരാബാദ് ആരാധകർ തടസ്സപെടുത്തുന്നു.ലക്കനൗ ഡഗ് ഔട്ടിലേക്ക് കുപ്പികൾ വലിച്ചു എറിഞ്ഞു. കൂടാതെ കോഹ്ലി കോഹ്ലി എന്ന് ആർപ്പു വിളിക്കുകയും ചെയ്തു.തുടർന്ന് മത്സരം കുറച്ചു നേരം കഴിഞ്ഞു പുനരാരംഭിച്ചു.ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ക്‌ളാസ്സന്റെയും സമദിന്റയും മികവിൽ സൺ രൈസേഴ്സ് ഹൈദരാബാദ് 182 റൺസ് സ്വന്തമാക്കി.29 പന്തിൽ 47 റൺസ് എടുത്ത ക്‌ളാസ്സൻ തന്നെയാണ് ഹൈദരാബാദിന്റെ ടോപ് സ്കോർർ.4 ഓവറിൽ 24 റൺസ് വിട്ട് കൊടുത്തു രണ്ട് വിക്കറ്റ് നേടിയ ക്രുനാലാണ് ലക്കനൗവിന് വേണ്ടി മികച്ച രീതിയിൽ ബൗൾ ചെയ്തത്.

Categories
Uncategorized

49 ബോളിൽ 103 റൺസ് , സൂര്യയുടെ ആദ്യ സെഞ്ച്വറിയുടെ ഫുൾ വീഡിയോ കാണാം

സ്വന്തം ഹോംഗ്രൗണ്ടിൽ സൂര്യകുമാർ യാദവ് കന്നി ഐപിഎൽ സെഞ്ചുറിയുമായി അഴിഞ്ഞാടിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോർ. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടിയത്. 49 പന്ത് നേരിട്ട സൂര്യ 11 ഫോറും 6 സിക്സും അടക്കം 103 റൺസോടെ പുറത്താകാതെ നിന്നു.

പവർപ്ലെയിലെ ആറോവറിൽ 61 റൺസ് കൂട്ടിച്ചേർത്ത് രോഹിത് – കിഷൻ സഖ്യം അവർക്ക് മികച്ച തുടക്കം നൽകി. എങ്കിലും ഇരുവരും റാഷിദ് ഖാൻ എറിഞ്ഞ ഏഴാം ഓവറിൽ പുറത്തായി. തുടർന്ന് എത്തിയ നേഹാൽ വദേരയെ തന്റെ അടുത്ത ഓവറിൽ റാഷിദ് തന്നെ മടക്കി. എങ്കിലും സൂര്യക്കൊപ്പം ചേർന്ന മുംബൈ ജേഴ്സിയിൽ തന്റെ കന്നിമത്സരം കളിക്കുന്ന മലയാളി താരം വിഷ്ണു വിനോദ്, നാലാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയായി. 20 പന്തിൽ രണ്ടു വീതം ഫോറും സിക്സുമായി 30 റൺസോടെ വിഷ്ണു മടങ്ങി.

അതിനുശേഷം സൂര്യകുമാർ യാദവ് തന്റെ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചുറിയിലേക്ക് കുതിച്ചു. പേരുകേട്ട ഗുജറാത്ത് ബോളിങ് നിരയെ കടന്നാക്രമിച്ച് ഗ്രൗണ്ടിന്റെ സകലഭാഗത്തേക്കും ഷോട്ടുകൾ പായിച്ച അദ്ദേഹം, വാങ്കഡെയിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിൽ ആറാടിച്ചു. 97 റൺസിൽ നിൽക്കെ ഇരുപതാം ഓവറിലെ അവസാന പന്തിൽ സിക്സ് നേടിയാണ് അദ്ദേഹം ആ നാഴികക്കല്ല് പിന്നിട്ടത്. ട്വന്റി ട്വന്റി ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്ന സൂര്യക്ക്, ഇതുവരെ നേടാൻ കഴിയാതിരുന്ന ഒന്നായിരുന്നു ഒരു ഐപിഎൽ സെഞ്ചുറി!

Categories
Cricket

സിക്സ് അടിച്ചു തൻ്റെ ആദ്യ സെഞ്ചുറി , സൂര്യയുടെ സെഞ്ചുറിയുടെ വീഡിയോ കാണാം

കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അവഗണിക്കപ്പെട്ട താരമാണ് സൂര്യ കുമാർ യാദവ്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിലേക്ക് അദ്ദേഹത്തിന് സ്ഥാനമുണ്ടായില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് വേണ്ടി തരക്കേടില്ലാത്ത പ്രകടനങ്ങൾ നടത്തുവാൻ സൂര്യക്ക്‌ സാധിച്ചരുന്നു.

എന്നാൽ ഒരു മികച്ച ഐ പി എൽ സീസൺ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പക്ഷെ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതോടെ തന്റെ നല്ല കാലവും തെളിയുകയായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ഗോൾഡൻ ജനറേഷനിലെ ഏറ്റവും മികച്ച ബാറ്റരും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ട്വന്റി ട്വന്റി ബാറ്ററുമാവാൻ ഈ കാലഘട്ടത്തിൽ അയാൾക്ക് സാധിച്ചു.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറികൾ അടിച്ചു കൂട്ടിയപ്പോഴും മുംബൈ ഇന്ത്യൻസിന് വേണ്ടി ഒരു സെഞ്ച്വറി നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത്‌ ടൈറ്റാൻസിനെതിരെ തന്റെ ആദ്യത്തെ സെഞ്ച്വറി അദ്ദേഹം കുറിച്ചിരിക്കുകയാണ്.49 പന്തിൽ 103 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.210 ബാറ്റിംഗ് പ്രഹരശേഷിയിൽ ബാറ്റ് ചെയ്ത അദ്ദേഹം അടിച്ചു കൂട്ടിയത് ആറു കൂറ്റൻ സിക്സരും 11 ബൗണ്ടറിയുമാണ്. സൂര്യയുടെ മികവിൽ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് സ്വന്തമാക്കി.

Categories
Uncategorized

ഷമി ഹീറോയാണെങ്കിൽ വിഷ്ണു വില്ലനാടാ; കവറിനു മുകളിലൂടെ കിടിലൻ സിക്സ്.. വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഹാർദ്ധിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

നായകൻ രോഹിത് ശർമയും ഇഷൻ കിഷനും ചേർന്ന സഖ്യം ഒന്നാം വിക്കറ്റിൽ 6 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്ത് മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 31 റൺസെടുത്ത കിഷനെയും 29 റൺസെടുത്ത രോഹിത് ശർമ്മയെയും ഒരോവറിൽതന്നെ പുറത്താക്കിയ റാഷിദ് ഖാൻ ഗുജറാത്തിന് ബ്രേക്ക്ത്രൂ നൽകി. തുടർന്നെത്തി 7 പന്തിൽ നിന്നും 15 റൺസെടുത്ത നേഹാൽ വാദേരയെയും റാഷിദ് തന്നെ മടക്കി.

എങ്കിലും പിന്നീട് ഒത്തുചേർന്ന സൂര്യകുമാർ യാദവും മലയാളി താരം വിഷ്ണു വിനോദും ഗുജറാത്ത് ബോളർമാരെ കടന്നാക്രമിച്ചു കളിക്കുകയായിരുന്നു. ഗുജറാത്ത് നിരയിലെ ഏറ്റവും വേഗമേറിയ പേസർ അൽസാരി ജോസെഫിനെ സിക്സ് അടിച്ചായിരുന്നു വിഷ്ണുവിന്റെ തുടക്കം. പിന്നീട് മുഹമ്മദ് ഷമി എറിഞ്ഞ പതിമൂന്നാം ഓവറിൽ വിഷ്ണു വിനോദ് വിശ്വരൂപം പൂണ്ടു. രണ്ടാം പന്തിൽ പുൾ ഷോട്ട് കളിച്ച് ബൗണ്ടറി നേടിയ അദ്ദേഹം മൂന്നാം പന്തിൽ കവറിനു മുകളിലൂടെ ഒരു ബുള്ളറ്റ് സിക്സും നേടി, മുംബൈ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചു.

Categories
Uncategorized

ഏറ്റവും നീളം കൂടിയ സിക്‌സിന് അവാർഡ് വാങ്ങാൻ സഞ്ജുവിൻ്റെ കൂടെ ഹെറ്റ്മയർ ,വീഡിയോ കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ 9 വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത അവർ കൊൽക്കത്തയെ നിശ്ചിത 20 ഓവറിൽ 149/8 എന്ന നിലയിൽ ഒതുക്കുകയും മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ഓപ്പണർ ജെയ്സ്‌വാൾ 98 റൺസ് എടുത്തും നായകൻ സഞ്ജു സാംസൺ 48 റൺസ് എടുത്തും പുറത്താകാതെ നിന്നു. ജെയ്സ്‌വാളാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ വെറും 13 പന്തിൽ നിന്നും അർദ്ധസെഞ്ചുറി നേടിയ അദ്ദേഹം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേടിയതിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി. അതിനുമുമ്പ് ബോളിങ് സമയത്ത് നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും നേടിയെടുത്തു.

മത്സരത്തിലെ ഏറ്റവും ദൂരമേറിയ സിക്സ് അടിച്ചതിനുള്ള ‘വിസിറ്റ് സൗദി; ബിയൊണ്ട് ദി ബൗണ്ടറീസ്’ അവാർഡ് ലഭിച്ചത് മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസനായിരുന്നു. മത്സരത്തിലാകെ അഞ്ച് സിക്സാണ് സഞ്ജു പറത്തിയത്. മത്സരശേഷം അവാർഡ് ഏറ്റുവാങ്ങാൻ വരുന്ന സമയത്ത് അവിടെ സമീപത്ത് നിൽക്കുകയായിരുന്ന സഹതാരം ഷിമ്രോൺ ഹെറ്റ്മയറെക്കൂടെ സഞ്ജു തന്നോടൊപ്പം അവാർഡ് വാങ്ങാൻ വിളിച്ചു കൊണ്ടുപോയിരുന്നു. ഈ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Categories
Uncategorized

കലിപ്പ് അതിരുവിട്ട് ജോസേട്ടൻ ,പിഴയിട്ട് അമ്പയർ ,കാരണമായത് ഈ പ്രവർത്തി ,വീഡിയോ കാണാം

ഇന്നലെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയെ 9 വിക്കറ്റിന് കീഴടക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ കേവലം ഒരു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

98 റൺസോടെ പുറത്താകാതെ നിന്ന ഓപ്പണർ യശസ്വി ജെയ്സ്വാളും 48 റൺസോടെ പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ബോളിങ് സമയത്ത് നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാലും തിളങ്ങി. മത്സരത്തിൽ രണ്ട് റെക്കോർഡുകളും പിറന്നിരുന്നു. ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായപ്പോൾ, ജെയ്സ്വാൾ വെറും 13 പന്തിൽ അർദ്ധസെഞ്ചുറി തികച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടവും പൂർത്തിയാക്കി.

അതിനിടെ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ട്‌ലർക്ക് ഐപിഎൽ അധികൃതർ പിഴ ചുമത്തിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐപിഎൽ പെരുമാറ്റചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ ഒന്ന് കുറ്റമാണ് ബട്ട്‌ലർ ചെയ്തതായി ഐപിഎൽ കൗൺസിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള പിഴയായി മാച്ച് ഫീയുടെ 10% ബട്ട്‌ലർ ഒടുക്കണം. പൂജ്യത്തിന് റൺഔട്ടായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന സമയത്ത് നിരാശയിൽ ബൗണ്ടറി കുഷ്യൻ അടിച്ചുതെറിപ്പിച്ചാണ് ബട്ട്ലർ രോഷം തീർത്തത്. ഇതാണ് പിഴയ്ക്ക്‌ കാരണമായതെന്ന് കരുതപ്പെടുന്നു.

Categories
Uncategorized

‘സിക്സ് അടിച്ചു സെഞ്ചുറി അടിക്കട,തൻ്റെ ഫിഫ്റ്റി വേണ്ടെന്ന് വെച്ച് ,യുവ താരത്തോട് സെഞ്ചുറി അടിക്കാൻ സഞ്ജു ; വീഡിയോ കാണാം

ബോളിങ്ങിൽ കൊടുങ്കാറ്റായി ആഞ്ഞുവീശിയ ചഹലും ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്ത് യുവതാരം ജെയ്സ്വാളും നായകൻ സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയമാണ് ഇന്നലെ സമ്മാനിച്ചത്. കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ നിശ്ചിത 20 ഓവറിൽ 149/8 എന്ന നിലയിൽ ഒതുക്കിയ രാജസ്ഥാൻ വെറും 13.1 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്നലെ നാല് വിക്കറ്റ് വീഴ്ത്തിയ ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. 57 റൺസെടുത്ത വെങ്കടേഷ് അയ്യർക്ക്‌ മാത്രമേ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നായകൻ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 26 റൺസ് അടിച്ചെടുത്ത ജെയ്സ്വാൾ നയം വ്യക്തമാക്കി. രണ്ടാം ഓവറിൽ ബട്ട്‌ലർ റൺഔട്ട് ആയെങ്കിലും സഞ്ജുവും ജൈസ്വാളും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ച് അവരെ വിജയത്തിൽ എത്തിച്ചു.

എങ്കിലും ഇരുവർക്കും അർഹിച്ച വ്യക്തിഗത നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ലെന്നത് എല്ലാവരെയും നിരാശരാക്കി. ജെയ്‌സ്‌വാൾ 98 റൺസിലും സഞ്ജു 48 റൺസിലുമാണ് പുറത്താകാതെ നിന്നത്. വെറും 13 പന്തിൽ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കിയ ജെയ്സ്‌വാൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് നേടിയത്. അദ്ദേഹത്തിന് അർഹിച്ച സെഞ്ചുറി പൂർത്തിയാക്കാൻ നായകൻ സഞ്ജു സാംസൺ ആത്മാർത്ഥമായി ശ്രമിച്ചിരുന്നു.

സുയാഷ് ശർമ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ വൈഡ് ബൈ ഫോർ പോകേണ്ടിയിരുന്ന പന്ത് സഞ്ജു അതിവിദഗ്ധമായി ഡിഫൻഡ്‌ ചെയ്തത് അതുകൊണ്ടാണ്. സഞ്ജുവിന് വേണമെങ്കിൽ ബൗണ്ടറി നേടി ടീമിനെ വിജയത്തിൽ എത്തിക്കുകയും തന്റെ അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ വെറും മൂന്നു റൺസ് അകലെ വിജയം അടുത്തുനിൽക്കെ സഞ്ജു യഥാർത്ഥ നായകന്റെ മാതൃക കാട്ടി. തുടർന്ന് സിക്സ് അടിച്ച് സെഞ്ചുറി പൂർത്തിയാക്കാൻ സഞ്ജു ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എങ്കിലും അടുത്ത ഓവറിലെ ആദ്യ പന്തിൽ ഫോർ അടിക്കാനേ ജെയ്സ്വാളിന് സാധിച്ചുള്ളൂ. അതോടെ 98 റൺസിൽ ഇന്നിങ്സ് നിന്നുപോയി.

Categories
Uncategorized

ജോസേട്ടൻ അങ്ങനെ ചെയ്തതുകൊണ്ട് ജെയ്സ്വാളിന് റെക്കോർഡ് ഫിഫ്റ്റി അടിക്കാൻ കഴിഞ്ഞു; ബട്ട്‌ലർ റൺഔട്ട് വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് 9 വിക്കറ്റിന്റെ ഏകപക്ഷീയവിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടന്നു. 98 റൺസോടെ പുറത്താകാതെ നിന്ന ഓപ്പണർ യശാസ്വി ജെയ്സ്വാൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ ആദ്യം ബാറ്റിങ്ങിൽ 4 ഓവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാലിന്റെ പന്തുകളിൽ കൊൽക്കത്ത താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ഇതിനിടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരന്റെ റെക്കോർഡും ചഹാൽ സ്വന്തം പേരിലാക്കി. പേസർമാരായ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റും സന്ദീപ് ശർമയും ആസിഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കൊൽക്കത്തയ്‌ക്കായി ആദ്യ ഓവർ എറിയാനെത്തിയ നായകൻ നിതീഷ് റാണയെ കടന്നാക്രമിച്ച ജെയ്സ്വൾ 26 റൺസാണ് അടിച്ചുകൂട്ടിയത്. എങ്കിലും രണ്ടാം ഓവറിലെ നാലാം പന്തിൽ അദ്ദേഹത്തിന്റെ അശ്രദ്ധമൂലം സഹഓപ്പണർ ജോസ് ബട്ട്ലർക്ക്‌ റൺഔട്ട് ആകേണ്ടിവന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്ന ബട്ട്‌ലറിന്റെ ഇൻസൈഡ് എഡ്‌ജായി പാഡിൽ കൊണ്ട പന്ത്, പോയിന്റിലേക്ക്‌ ഉരുണ്ടുനീങ്ങി. അത് ഫീൽഡർക്ക് അടുത്തേക്കാണ് പോയതെന്ന് കണ്ട ബട്ട്‌ലർ, കൈയുയർത്തി നോ റൺ പറയുന്നത് കാണാം.

എങ്കിലും അപ്പോഴേക്കും ജെയ്‌സ്വാൾ ബട്ട്‌ലറുടെ സമീപം എത്തിയിരുന്നു. തിരികെ നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടാതെ മുന്നോട്ട് തന്നെ ഓടുന്ന ജെയ്സ്വാളിനെ കണ്ട ബട്ട്‌ലർ, വേറെ നിവൃത്തിയില്ലാതെ സിംഗിളിനായി ഓടേണ്ടിവന്നു. ഞൊടിയിടയിൽ പന്ത് കൈക്കലാക്കിയ റസ്സലിന്റെ ബുള്ളറ്റ് ത്രോയിൽ വിക്കറ്റിൽ കൊള്ളുമ്പോൾ ബട്ട്‌ലർ ഫ്രെയിമിൽ പോലും ഉണ്ടായിരുന്നില്ല. സ്വന്തം വിക്കറ്റ് ത്യാഗം ചെയ്ത ബട്ട്ലറിന്റെ കനിവിൽ ജെയ്സ്വാൾ വെറും 13 പന്തിൽ നിന്നും അർദ്ധസെഞ്ചുറി തികച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം കൈവരിച്ചു. 48 റൺസുമായി പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസൺ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.