Categories
Uncategorized

തല ധോണിയുടെ ആരും കാണാത്ത ദൃശ്യം; അഭിമുഖം എടുക്കാൻ എത്തിയയാളെ തട്ടിമാറ്റുന്നു.. വീഡിയോ കാണാം

ഐപി‌എൽ 2023 സീസൺ അതിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോൾ, പ്ലേഓഫ് സ്പോട്ടിനായി പോര് മുറുകുകയാണ്. ഇതുവരെ ഔദ്യോഗികമായി പോയിന്റ് പട്ടികയിൽ, ഒന്നാമത് നിൽക്കുന്ന ഗുജറാത്ത് മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചത്. ശേഷിക്കുന്ന 3 സ്ഥാനങ്ങളിലേക്ക് 6 ടീമുകൾക്ക് ഇനിയും സാധ്യതയുണ്ട്. മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ ‍ഡൽഹിയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ അവർക്ക് പ്ലേഓഫിൽ പ്രവേശിക്കാം.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, ടോസ് നേടിയ ധോണി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. ടൂർണമെന്റിൽ നിന്നും നേരത്തെതന്നെ പുറത്തായ ‍ഡൽഹിക്ക് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ അവസാന മത്സരത്തിൽ ഒരു വിജയത്തോടെ വിടവാങ്ങാൻ ആഗ്രഹിച്ചാണ് അവർ ഇറങ്ങുന്നത്. മറുവശത്ത് ജയിച്ചാൽ പ്ലേഓഫ് ഉറപ്പുള്ള ചെന്നൈയ്ക്ക്, തോറ്റാൽ മറ്റ് ടീമുകളുടെയും ഫലം കൂടി ആശ്രയിക്കേണ്ടി വരും.

അതിനിടെ സമൂഹമാധ്യമങ്ങളിൽ ചെന്നൈ നായകൻ ധോണിയുടെ ഒരു വീഡിയോ ഇപ്പോൾ തരംഗമായി മാറിയിട്ടുണ്ട്. കൊൽക്കത്തയ്‌ക്കെതിരെ ചെപ്പോക്കിൽ കളിച്ച മത്സരം സീസണിലെ അവരുടെ അവസാന ഹോംമത്സരമായിരുന്നു. മത്സരത്തിൽ 6 വിക്കറ്റിന് പരാജയപ്പെട്ടുവെങ്കിലും, മത്സരം കഴിഞ്ഞ് തങ്ങളെ പിന്തുണച്ച ആരാധകർക്ക് നന്ദി പറയാനായി ധോണിയുടെ നേതൃത്വത്തിൽ ടീമംഗങ്ങൾ എല്ലാവരും ഗ്രൗണ്ടിന് ചുറ്റും വലംവച്ചിരുന്നു. അതിനിടെ ധോണിയോട് എന്തോ ചോദ്യം ചോദിക്കാനായി മൈക്കുമായി എത്തിയ, സ്റ്റാർ സ്പോർട്സ് തമിഴ് ചാനലിന്റെ പ്രവർത്തകനെ തട്ടിമാറ്റുന്ന ധോണിയുടെ പ്രവർത്തി ചോദ്യംചെയ്താണ് ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ കാണാം..

Categories
Uncategorized

6,6,വാഴ എന്ന് വിളിച്ചവർ കയ്യടിച്ച നിമിഷം,റബാടയെ സിക്സ് അടിച്ചു കളിയുടെ ഗതി മാറ്റി പരാഗ്

ഐപിഎല്ലിൽ വെള്ളിയാഴ്ച രാത്രി ധരംശാലയിൽ നടന്ന മത്സരത്തിൽ, പഞ്ചാബിനെ കീഴടക്കിയ രാജസ്ഥാൻ പ്ലേഓഫിൽ എത്താനുള്ള വിദൂരസാധ്യത നിലനിർത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടന്നു. ഇപ്പോൾ 14 പോയിന്റുള്ള അവർക്ക്, ഇനി നടക്കുന്ന മത്സരങ്ങളിൽ ഹൈദരാബാദ് മുംബൈയെയും, ഗുജറാത്ത് ബംഗളൂരുവിനെയും പരാജയപ്പെടുത്തിയാൽ പ്ലേഓഫ് സാധ്യതയുണ്ട്.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ടോപ് ഓർഡർ തകർന്നപ്പോൾ, 6.3 ഓവറിൽ 50/4 എന്ന നിലയിൽ പതറിയ പഞ്ചാബിന്, സാം കറന്റെയും(49), ജിതേഷ് ശർമയുടെയും(44), ഷാരുഖ് ഖാന്റെയും(41) വെടിക്കെട്ട് ഇന്നിങ്സുകളാണ് പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചത്. അഞ്ചാം വിക്കറ്റിൽ കറനും ജിതേഷും 64 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ, വേർപിരിയാത്ത ആറാം വിക്കറ്റിൽ കറനും ഷാരൂഖും 73 റൺസിന്‍റെയും കൂട്ടുകെട്ട് സൃഷ്ടിച്ചു. രാജസ്ഥാൻ നിരയിൽ മടങ്ങിവരവിൽ 3 വിക്കറ്റുമായി പേസർ നവദീപ് സെയ്നി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ജോസ് ബട്ട്‌ലർ പൂജ്യത്തിന് പുറത്തായെങ്കിലും, ജെയ്‌സ്‌വാളും പഠിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും അർദ്ധസെഞ്ചുറി നേടിയ ശേഷമാണ് പുറത്തായത്. പഠിക്കൽ പുറത്തായശേഷം എത്തിയ നായകൻ സഞ്ജു സാംസൺ 2 റൺസ് മാത്രമാണ് എടുത്തത്. എങ്കിലും ഹെറ്റ്മേയറും ജെയ്സ്വാളും 47 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ജയ്‌സ്വാൾ മടങ്ങിയശേഷം എത്തിയത് റിയാൻ പാരാഗ്‌ ആയിരുന്നു.

ആദ്യം അൽപം സമയമെടുത്ത് കളിച്ചെങ്കിലും ഒടുവിൽ അദ്ദേഹം നേടിയ രണ്ട് സിക്സുകളാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കി തിരിച്ചത്. റബാട എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്ത് നോബോൾ ആയിരുന്നു. ഫ്രീഹിറ്റ് പന്തിൽ ഡീപ്മിഡ് വിക്കറ്റിലേക്ക് പുൾ ഷോട്ട് കളിച്ച പരാഗ് സിക്സ് നേടി. അതേശൈലിയിൽ ചുഴറ്റിയടിച്ച് രണ്ടാം പന്തിലും കൂറ്റൻ സിക്സ്. തുടർന്നുള്ള പന്തുകളിൽ റണ്ണൊന്നും എടുക്കാൻ കഴിയാതിരുന്ന അദ്ദേഹം അവസാന പന്തിൽ പുറത്താവുകയും ചെയ്തു.

എങ്കിലും നിർണായകനിമിഷത്തിൽ അദ്ദേഹം നേടിയ രണ്ട് സിക്‌സുകൾ വളരെ വിലപ്പെട്ടതായിരുന്നു. 12 പന്തിൽ നിന്നും ആ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 20 റൺസാണ് നേടിയത്. 28 പന്തിൽ 46 റൺസെടുത്ത ഹെറ്റ്‌മേയർ, ഇംപാക്ട് പ്ലെയർ ജൂറെലിനെ കൂട്ടുപിടിച്ച് വിജയത്തിൽ എത്തിക്കുമെന്ന് കരുതിയെങ്കിലും, പത്തൊമ്പതാം ഓവറിന്റെ അഞ്ചാം പന്തിൽ പുറത്തായതോടെ മത്സരം വീണ്ടും മുറുകി. അവസാന ഓവറിൽ 9 റൺസാണ് ജയിക്കാനായി വേണ്ടിയിരുന്നത്. നാലാം പന്തിൽ സിക്സ് അടിച്ച ജൂറെൽ മത്സരം ഫിനിഷ് ചെയ്തു.

Categories
Cricket

ഫിനിഷർ!അവസാന ഓവറിൽ വേണ്ടത് 9 റൺസ് ,സിക്സ് അടിച്ചു കളി തീർത്തു;വീഡിയോ കാണാം

പ്ലേ ഓഫ്‌ പ്രതീക്ഷകൾ സജീവമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ലീഗിലെ തങ്ങളുടെ അവസാനത്തെ ഗ്രൂപ്പ്‌ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തോല്പിച്ചത്. വിജയത്തോടെ കൂടി രാജസ്ഥാൻ റോയൽസിന് 14 പോയിന്റായി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ മത്സരം ഫലം അനുസരിച്ചിരിക്കും ഇനി രാജസ്ഥാൻ റോയൽസിന്റെ സാധ്യത.

ഇന്ന് ടോസ് ലഭിച്ച രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരെഞ്ഞെടുക്കകായിരുന്നു. പഞ്ചാബ് കിങ്‌സ് ബാറ്റർമാർ അവസരത്തിന് ഒത്തു ഉയർന്നതോടെ പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് സ്വന്തമാക്കി.49 റൺസ് നേടിയ സാം കറനാണ് ടോപ് സ്കോർർ.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ ബറ്റ്ലരെ നഷ്ടമായി.എന്നാൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ജെയ്സവാൾ രാജസ്ഥാൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഒടുവിൽ അവസാന ഓവറിൽ രാജസ്ഥാൻ റോയൽസിന് ജയിക്കാൻ 4 വിക്കറ്റ് കയ്യിൽ ഇരിക്കാൻ പത്ത് റൺസ് കൂടി വേണം. രാഹുൽ ചാഹറാണ് പഞ്ചാബ് കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. ധ്രുവ് ജൂറലാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റ് ചെയ്യുന്നത്.ആദ്യത്തെ പന്തിൽ ജൂറൽ ഡബിൾ സ്വന്തമാക്കുന്നു. രണ്ടാമത്തെ പന്തിൽ സിംഗിൾ. മൂന്നാമത്തെ പന്ത് ബോൾട്ട് സിംഗിൾ നേടി, ജൂറലിന് സ്ട്രൈക്ക് തിരകെ നൽകുന്നു.നാലാമത്തെ പന്തിൽ ബൗളേറിന്റെ തലക്ക് മീതെ സിക്സർ നേടി കൊണ്ട് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് എത്തിക്കുന്നു.

Categories
Cricket

വീണ്ടും ഫസ്റ്റ് ഓവർ മാജിക്‌, ഫസ്റ്റ് ഓവറിൽ കിടിലൻ റിട്ടേൺ ക്യാച്ചുമായി ബോൾട്ട്, വീഡിയോ കാണാം

ട്രെന്റ് ബോൾട്ട് ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേർമാരിൽ ഒരാളാണ്.മാത്രമല്ല ഫാസ്റ്റ് ബൗളേർമാരിൽ പൊതുവെ കാണാൻ കഴിയാത്ത മികച്ച ഫീൽഡിങ് മികവും ബോൾട്ടിലുണ്ടെന്ന് ക്രിക്കറ്റ്‌ ആരാധകർ പല തവണ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഇത്തരത്തിൽ ഒരു അവിസ്മരണീയ ഫീൽഡിങ് പ്രകടനം സംഭവിച്ചിരിക്കുകയാണ്.

പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ തന്നെ ട്രെന്റ് ബോൾട്ട് ന്യൂ ബോളുമായി എത്തി

. പഞ്ചാബ് യുവ താരം പ്രഭ് സിമ്രാൻ സിങ്ങാണ് ക്രീസിൽ.ആദ്യ പന്തിൽ പ്രഭ് സിമ്രാൻ ഡബിൾ നേടുന്നു.ഓവറിലെ രണ്ടാമത്തെ പന്ത് ഒരു ഫുൾ ഇൻ സ്വിങ്ങർ പ്രഭ് സിമ്രാൻ ഫ്ലിക്ക് ചെയ്യുന്നു. ബോൾ നേരെ പൊങ്ങുന്നു.ഫോളോ ത്രൂയിലായിരുന്ന ട്രെന്റ് ബോൾട്ട് തന്റെ വലത് വശത്തേക്ക്‌ ചാടുന്നു.ബോൾ അവിശ്വസനീയമാം വിധം ബോൾ കൈപിടിയിൽ ഒതുക്കുന്നു. പ്രഭ് സിമ്രാൻ രണ്ട് റൺസിന് പുറത്താകുന്നു.തുടർന്നുള്ള നാല് പന്തിലും റൺസ് കണ്ടെത്താൻ പഞ്ചാബ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. അവസാന പന്തിൽ ഒരിക്കൽ കൂടി ഒരു റിട്ടേൺ ക്യാച്ച് ബോൾട്ട് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും പന്ത് കൈപിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല.

Categories
Uncategorized

4 വർഷത്തെ കാത്തിരിപ്പാണ്; ആറാം ഐപിഎൽ സെഞ്ചുറി നേടിയ കോഹ്‌ലിയുടെ ഇന്നിങ്സ് ഹൈലൈറ്റ്സ്.. വീഡിയോ കാണാം

ഹൈദരാബാദിൽ ഇന്നലെ നടന്ന ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ 8 വിക്കറ്റ് വിജയം നേടിയ ബംഗളൂരു പ്ലേഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്തി. സീസണിലെ അവസാന ലീഗ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ഇനി അവർക്ക് നേരിടേണ്ടത്. ടൂർണമെന്റിൽ നിന്നും നേരത്തെതന്നെ പുറത്തായ ഹൈദരാബാദിനായി വിക്കറ്റ് കീപ്പർ ക്ലാസ്സൻ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും, നാല് വർഷത്തിന് ശേഷമുള്ള വിരാട് കോഹ്‌ലിയുടെ ഐപിഎൽ സെഞ്ചുറിയിലൂടെ ബംഗളൂരു മറുപടി നൽകുകയായിരുന്നു.

ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് നേടിയ 186 റൺസ്, വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് മറികടക്കുകയായിരുന്നു. 47 പന്തിൽ 71 റൺസെടുത്ത നായകനും സഹഓപ്പണറുമായ ഡു പ്ലെസ്സി കോഹ്‌ലിയ്‌ക്ക് മികച്ച പിന്തുണ നൽകി. 63 പന്ത് നേരിട്ട കോഹ്‌ലി, 12 ഫോറും 4 കൂറ്റൻ സിക്സും അടക്കമാണ്‌ 100 റൺസ് നേടിയത്. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ആറാം സെഞ്ചുറി നേട്ടമാണ് ഇത്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.

ഓപ്പണറായി ഇറങ്ങിയിട്ടും പവർപ്ലെ ഓവറുകളിൽ വേഗത്തിൽ റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല എന്ന വിമർശനങ്ങൾ ഒരുപാട് കേൾക്കേണ്ടിവന്ന കോഹ്‌ലി, ഇന്നലെ തന്റെ ബാറ്റിംഗ് ക്ലാസ്സ് തെളിയിക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ താൻ നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയാണ്‌ ഇന്നിങ്സ് തുടങ്ങിയത്. പവർപ്ലെയിലെ ബാറ്റിംഗ് വെടിക്കെട്ട്, പവർപ്ലെ കഴിഞ്ഞിട്ടും തുടർന്നു. അതോടെ ഹൈദരാബാദ് ബോളർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ 103 മീറ്ററിന്റെ ഒരു കൂറ്റൻ സിക്സും നേടിയ കോഹ്‌ലി, 94 റൺസിൽ നിൽക്കെ മറ്റൊരു സിക്‌സിലൂടെയാണ് തന്റെ സെഞ്ചുറിനേട്ടം പൂർത്തിയാക്കിയതും.

Categories
Uncategorized

103 മീറ്റർ സിക്സ് അടിച്ച് കോഹ്‌ലി; ഞെട്ടിപ്പോയി ഡു പ്ലെസ്സി.. വീഡിയോ കാണാം

ഇന്നലെ ഹൈദരാബാദിന്റെ ക്ലാസ്സനും ബംഗളൂരുവിന്റെ കോഹ്‌ലിയും മത്സരിച്ച് സെഞ്ചുറി നേടിയ പോരാട്ടത്തിനൊടുവിൽ ബംഗളൂരുവിന് 8 വിക്കറ്റിന്റെ ആവേശവിജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ്, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. വിരാട് കോഹ്‌ലി 63 പന്തിൽ 100 റൺസും നായകൻ ഡു പ്ലസ്സി 47 പന്തിൽ 71 റൺസും എടുത്ത് പുറത്തായപ്പോൾ, അവർ അനായാസം നാലു പന്തുകൾ ശേഷിക്കേ വിജയലക്ഷ്യം മറികടന്നു.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസ്സന്റെ ഇന്നിങ്സാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത്. 51 പന്ത് നേരിട്ട അദ്ദേഹം 8 ഫോറും 6 സിക്സും അടക്കം 104 റൺസാണ് നേടിയത്. ഹാരി ബ്രൂക്ക് 19 പന്തിൽ 27 റൺസോടെ പുറത്താകാതെ നിന്നു. മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ബംഗളൂരു നിരയിൽ നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജ് തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ കോഹ്‌ലിയും ഡു പ്ലസിയും തുടക്കം മുതലേ തകർത്തടിച്ചപ്പോൾ അവർ യാതൊരു ബുദ്ധിമുട്ടും കൂടാതെ വിജയത്തിലെത്തി. 63 പന്ത് നേരിട്ട വിരാട് കോഹ്‌ലി 12 ഫോറും 4 സിക്സും അടക്കമാണ് തന്റെ ആറാം ഐപിഎൽ സെഞ്ചുറിനേട്ടം പൂർത്തിയാക്കിയത്. 94 റൺസിൽ നിൽക്കെ ഭുവനേശ്വർ കുമാറിനെ സിക്സിന് തൂക്കിയായിരുന്നു അത്. ഇതോടെ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരത്തിന്റെ റെക്കോർഡിൽ ക്രിസ് ഗെയിലിനൊപ്പം എത്തുകയും ചെയ്തു.

മത്സരത്തിൽ 103 മീറ്റർ ദൂരത്തിൽ ഒരു പടുകൂറ്റൻ സിക്സറും കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നിരുന്നു. അരങ്ങേറ്റമത്സരം കളിക്കുന്ന പേസർ നിതീഷ് റെഡ്ഡി എറിഞ്ഞ ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ആയിരുന്നു അത്. ഡീപ് മിഡ് വിക്കറ്റിലേക്ക് കോഹ്‌ലി കളിച്ച പുൾഷോട്ട് ഗാലറിയിൽ വളരെ ഉയരത്തിലാണ് പതിച്ചത്. അതുകണ്ട് അമ്പരന്നുപോയ നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഡു പ്ലെസ്സിയുടെ ദൃശ്യങ്ങളും ഇന്റർനെറ്റിൽ തരംഗമായി.

Categories
Uncategorized

ഇന്നത്തെ ഏറ്റവും മനോഹരമായ വീഡിയോ; കിംഗ് കോഹ്‌ലിയെ കുമ്പിട്ടുവണങ്ങുന്ന യുവതാരങ്ങൾ.. വീഡിയോ കാണാം

വ്യാഴാഴ്ച രാത്രി നടന്ന ഐപിഎൽ പോരാട്ടത്തിൽ ഹൈദരാബാദിനെ 8 വിക്കറ്റിന് കീഴടക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പ്ലേഓഫിലേക്ക് ഒരു പടികൂടി അടുത്തു. ഹെൻറിച്ച് ക്ലാസ്സന്റെ സെഞ്ചുറിയ്‌ക്ക് വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയിലൂടെ മറുപടി നൽകിയാണ് അവരുടെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്. 51 പന്തിൽ 104 റൺസെടുത്ത ക്ലാസ്സൻ ടോപ് സ്കോററായി.

മറുപടി ബാറ്റിങ്ങിൽ നായകൻ ഡു പ്ലെസ്സി 47 പന്തിൽ 71 റൺസും വിരാട് കോഹ്‌ലി 63 പന്തിൽ 100 റൺസും എടുത്തതോടെ അവരുടെ വിജയം അനായാസമായി. സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ കോഹ്‌ലിയും മൂന്നു പന്തുകൾ കഴിഞ്ഞ് ഡു പ്ലസ്സിയും പുറത്തായെങ്കിലും, മാക്സ്‌വെല്ലും ബ്രൈസ്‌വെല്ലും ചേർന്ന് അവരെ 19.2 ഓവറിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 172 കൂട്ടിച്ചേർത്ത കോഹ്‌ലിയും ഡു പ്ലസിയും ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

മത്സരത്തിൽ തന്റെ കരിയറിലെ ആറാം ഐപിഎൽ സെഞ്ചുറിയാണ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഇതോടെ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരത്തിന്റെ റെക്കോർഡിൽ ക്രിസ് ഗെയിലിനൊപ്പം എത്തുകയും ചെയ്തു. 2019ൽ അവസാനമായി സെഞ്ചുറി നേടിയ കോഹ്‌ലിയ്‌ക്ക്, തന്റെ ആറാം സെഞ്ചുറിയ്‌ക്കായി നാല് വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനെട്ടാം ഓവറിലെ നാലാം പന്തിൽ സിക്സ് അടിച്ചാണ് സെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്.

പിച്ചിൽ മുട്ടിന്മേൽ ഇരുന്ന് ആകാശത്തേക്ക് അല്പനേരം നോക്കിയാണ് അദ്ദേഹം നേട്ടം ആഘോഷിച്ചത്. അന്നേരം ബംഗളൂരു ഡഗ്ഔട്ടിൽ നിന്നിരുന്ന ടീമിലെ യുവതാരങ്ങൾ എല്ലാവരും, കോഹ്‌ലിയെ നോക്കി ഇരുകൈകളും ഉയർത്തി താണുവണങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വന്റി ട്വന്റി ബാറ്റിങ്ങിന് വേഗം പോരാ എന്നുള്ള വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ ഇന്നിങ്സ്!

Categories
Uncategorized

സിക്സടിച്ച് തന്റെ ആറാം ഐപിഎൽ സെഞ്ചുറി തികയ്‌ക്കുന്ന കിംഗ് കോഹ്‌ലി.. വീഡിയോ കാണാം

ഇന്ന് ഹൈദരബാദിൽ നടന്ന പോരാട്ടത്തിൽ സൺറൈസേഴ്‌സിനെ 8 വിക്കറ്റിന് കീഴടക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്. കന്നി ഐപിഎൽ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ക്ലാസ്സന്റെ ഇന്നിങ്സാണ് അവരെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. എങ്കിലും വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ തിരിച്ചടിച്ച ബംഗളൂരു വെറും 2 വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ വിജയത്തിലെത്തി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഇന്നിങ്സിലെ അഞ്ചാം ഓവറിൽ ഓപ്പണർമാരായ അഭിഷേക് ശർമയെയും(11) രാഹുൽ ത്രിപാഠിയെയും(15) ഹൈദരാബാദിനു നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ മാർക്രവും ക്ലാസ്സനും 76 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. അതിൽ മാർക്രമിന്റെ സംഭാവന വെറും 18 റൺസ് മാത്രം. അദ്ദേഹം പുറത്തായശേഷം എത്തിയ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ക്ലാസ്സൻ സെഞ്ചുറി നേട്ടം പൂർത്തിയാക്കി മടങ്ങി. 51 പന്തിൽ 8 ഫോറും 6 സിക്സും അടക്കം 104 റൺസാണ് അദ്ദേഹം നേടിയത്. ബ്രൂക്ക് 19 പന്തിൽ 27 റൺസോടെ പുറത്താകാതെ നിന്നു.

ഈ ഐപിഎൽ സീസണിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് (172) സൃഷ്ടിച്ചുകൊണ്ട് വിരാട് കോഹ്‌ലിയും നായകൻ ഡു പ്ലെസ്സിയും ബംഗളൂരുവിന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഹൈദരാബാദ് താരങ്ങളുടെ മോശം ഫീൽഡിംഗും ക്യാച്ചുകൾ പാഴാക്കുന്നതും കൂടിയായപ്പോൾ ഇരുവരുടെയും പടയോട്ടം അനായാസമായി. സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ കോഹ്‌ലിയും, 47 പന്തിൽ 71 റൺസുമായി ഡു പ്ലെസ്സിയും മടങ്ങിയെങ്കിലും, മാക്സ്‌വെല്ലും ബ്രൈസ്‌വെല്ലും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ വിജയത്തിൽ എത്തിച്ചു.

വിരാട് കോഹ്‌ലി ഐപിഎല്ലിൽ തന്റെ ആറാം സെഞ്ചുറി നേടുന്നത് കാണാനായി ആരാധകർക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് 4 വർഷത്തോളമായിരുന്നു. ഇതിനുമുൻപ് 2019ലാണ്‌ അദ്ദേഹം തന്റെ അഞ്ചാം ഐപിഎൽ സെഞ്ചുറി നേടിയത്. ഇന്നത്തെ മത്സരത്തിൽ നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ കോഹ്‌ലി നയം വ്യക്തമാക്കി. തുടർന്നും ബോളർമാരെ കടന്നാക്രമിച്ചു കളിച്ച കോഹ്‌ലി, വിമർശകരുടെ വായടപ്പിക്കുന്ന ഷോട്ടുകളാണ് പായിച്ചത്. പതിനെട്ടാം ഓവറിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാറിനെ സിക്സ് പറത്തിയാണ് അദ്ദേഹം സെഞ്ചുറിനേട്ടം പൂർത്തിയാക്കിയത്. തൊട്ടടുത്ത പന്തിൽ പുറത്താവുകയും ചെയ്തു, 63 പന്തിൽ 12 ഫോറും 4 സിക്സും അടക്കം 100 റൺസ്!

Categories
Uncategorized

0, 6, 4, 6NB, 0, 0, W പരാജയം സമ്മതിക്കാതെ ലിവിങ്സ്റ്റൺ; ത്രില്ലിംഗ് ഫൈനൽ ഓവർ.. വീഡിയോ കാണാം

ഐപിഎല്ലിൽ ബുധനാഴ്ച രാത്രി നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ, ‍ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്സിനെ 15 റൺസിന് കീഴടക്കി. ഇതോടെ പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക്‌ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഡൽഹി നേരത്തെതന്നെ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഹിമാചൽപ്രദേശിലെ നയനമനോഹരമായ ധരംശാലയിലെ സ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരത്തിൽ, ടോസ് നേടിയ പഞ്ചാബ് ‍ഡൽഹിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ഡൽഹിക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോൾ അവർ നിശ്ചിത 20 ഓവറിൽ കുറിച്ചത് 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന കൂറ്റൻ സ്കോർ. ഓപ്പണർമാരായ നായകൻ ഡേവിഡ് വാർണർ 31 പന്തിൽ 46 റൺസും, പൃഥ്വി ഷാ 38 പന്തിൽ 54 റൺസും എടുത്തു പുറത്തായി. അതിനുശേഷം എത്തിയ കളിയിലെ താരമായ റിലേ റൂസ്സോ 37 പന്തിൽ ആറു വീതം സിക്സും ഫോറും അടക്കം 82 റൺസോടെ പുറത്താകാതെ നിന്നു. അദ്ദേഹത്തിന് കൂട്ടായി 14 പന്തിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 26 റൺസോടെ ഫിൽ സാൾട്ടും.

മറുപടി ബാറ്റിങ്ങിൽ നായകൻ ശിഖർ ധവാൻ പൂജ്യത്തിന് പുറത്തായശേഷം പ്രബ്സിമ്രാൻ സിംഗും അഥർവ തൈദേയും രണ്ടാം വിക്കറ്റിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 22 റൺസെടുത്ത സിംഗ് പുറത്തായശേഷം പിന്നീട് എത്തിയത് ലിയാം ലിവിങ്സ്റ്റൺ. തൈദേയും ലിയാമും മൂന്നാം വിക്കറ്റിൽ 78 റൺസിന്റെയും കൂട്ടുകെട്ട് സൃഷ്ടിച്ചു. 42 പന്തിൽ 55 റൺസെടുത്ത തൈദേ, ബിഗ് ഹിറ്റർമാർക്ക് അവസരം നൽകാനായി സ്വയം റിട്ടയർ ചെയ്തു. എങ്കിലും പിന്നീടെത്തിയവർക്ക് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

എങ്കിലും ഒരറ്റത്ത് നിന്ന് വിക്കറ്റുകൾ വീഴുന്നത് കാര്യമാക്കാതെ, തുടരെ ബൗണ്ടറികൾ പറത്തിക്കൊണ്ട് ലിവിങ്സ്റ്റൺ പഞ്ചാബിന് പ്രതീക്ഷ നൽകി. ഇഷാന്ത് ശർമ എറിഞ്ഞ സംഭവബഹുലമായ അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് 33 റൺസായിരുന്നു. ആദ്യ പന്തിൽ അദ്ദേഹത്തിന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. രണ്ടാം പന്ത് ലോ ഫുൾടോസ് ആയപ്പോൾ ലോങ് ഓണിലേക്ക് സിക്സ്. എങ്കിലും ശേഷിക്കുന്ന 4 പന്തിൽ നിന്നും 27 റൺസ് വേണ്ടിയിരുന്നു. നാലും സിക്സ് അടിച്ചാൽപോലും ജയിക്കാൻ കഴിയാത്ത അവസ്ഥ. മൂന്നാം പന്തിൽ വീണ്ടുമൊരു ലോ ഫുൾടോസ്, ഇത്തവണ കവറിലൂടെ ഫോർ.

നാലാം പന്തിൽ ഹൈ ഫുൾടോസ് അദ്ദേഹം സിക്‌സിന് പറത്തുകയും, അമ്പയർ അരക്കെട്ട് നോബോൾ വിളിക്കുകയും ചെയ്തു. ഡൽഹി താരങ്ങൾ റിവ്യൂ പോയെങ്കിലും അമ്പയർ തീരുമാനത്തിൽ ഉറച്ചുനിന്നു. ഉദ്വേഗജനകമായ നിമിഷങ്ങൾ.. പിന്നീടുള്ള 3 പന്തുകളിലും ബൗണ്ടറി ഷോട്ടുകൾ കളിക്കാനായാൽ പഞ്ചാബിന് ജയിക്കാമെന്ന അവസ്ഥ. എങ്കിലും സമചിത്തതയോടെ പന്തെറിഞ്ഞ ഇഷാന്ത് ശർമ അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോളാക്കി. അവസാന പന്തിൽ 94 റൺസിൽ നിന്നിരുന്ന ലിവിങ്സ്റ്റൺ സിക്സ് അടിച്ച് ആശ്വാസസെഞ്ചുറി നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും, ബൗണ്ടറിലൈനിൽ അക്സർ പട്ടേൽ ക്യാച്ച് എടുക്കുകയായിരുന്നു.

Categories
Uncategorized

ചീറ്റപ്പുലിയെപ്പോലെ കുതിച്ച് ഒറ്റക്കൈ ക്യാച്ചുമായി ധവാൻ; വാർണറെ മടക്കിയ കിടിലൻ ക്യാച്ച്.. വീഡിയോ കാണാം

ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ‍ഡൽഹിയ്‌ക്കെതിരെ പഞ്ചാബിന് 214 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ‍ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് നേടിയത്. 31 പന്തിൽ 46 റൺസെടുത്ത നായകൻ വാർണറും, ടീമിലേക്ക് തിരിച്ചെത്തി 38 പന്തിൽ 54 റൺസ് അടിച്ച യുവതാരം പൃഥ്വി ഷായും ‍ഡൽഹിക്ക് മികച്ച തുടക്കം നൽകി.

പിന്നീടെത്തിയ റൂസ്സോയും സാൾട്ടും ചേർന്ന് സമ്മാനിച്ചത് കിടിലൻ ഫിനിഷ്. റൂസ്സോ 37 പന്തിൽ 82 റൺസോടെയും സാൾട്ട് 14 പന്തിൽ 26 റൺസോടെയും പുറത്താകാതെ നിന്നു. ഡൽഹി പ്ലേഓഫ് കാണാതെ പുറത്തായ ടീമാണ്, പക്ഷേ പഞ്ചാബിന് പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. രാജസ്ഥാൻ റോയൽസുമായാണ് പഞ്ചാബിന്റെ സീസണിലെ അവസാന മത്സരം. ഡൽഹി തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയെ നേരിടും.

മത്സരത്തിൽ ‍ഡൽഹി നായകൻ ഡേവിഡ് വാർണറെ പുറത്താക്കാൻ പഞ്ചാബ് നായകൻ ശിഖർ ധവാൻ എടുത്ത ക്യാച്ച്, ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ കൂട്ടത്തിലൊന്നായി മാറിയിരിക്കുകയാണ്. സാം കറൻ എറിഞ്ഞ പതിനൊന്നാം ഓവറിന്റെ രണ്ടാം പന്തിൽ ആയിരുന്നു അത്. അർദ്ധസെഞ്ചുറിയ്‌ക്ക് നാല് റൺസ് അകലെ നിന്നിരുന്ന വാർണർ, ഒരു ബൗണ്ടറി നേടാൻ ശ്രമിക്കുകയായിരുന്നു.

കറൻ സ്ലോബോൾ എറിഞ്ഞതോടെ ടൈമിംഗ് തെറ്റി പന്ത് വായുവിൽ ഉയർന്നു. കവറിൽ നിന്നിരുന്ന ധവാൻ ബോളർക്ക്‌ പുറകിൽ മുപ്പതുവാര വൃത്തത്തിന് സമീപംവരെ ഓടി, വായുവിൽ ഉയർന്ന് ഒറ്റക്കൈയ്യിൽ ക്യാച്ച് എടുക്കുകയായിരുന്നു. അതിനു ശേഷം തുടയിൽ അടിച്ചുള്ള തന്റെ ട്രേഡ്മാർക്ക് പഞ്ചാബി സ്റ്റൈൽ സെലിബ്രേഷനും! തന്റെ മുപ്പത്തിയേഴാം വയസ്സിലും മികച്ച കായികക്ഷമതയാണ് അദ്ദേഹം കാത്തുസൂക്ഷിക്കുന്നതെന്ന് ഈ വീഡിയോ തെളിയിക്കും.