Categories
Uncategorized

റൈറ്റ് ആം ക്വിക്ക് വിക്കറ്റ് എടുത്തു, ചിന്നസ്വാമിയിൽ തന്റെ ആദ്യത്തെ ലോകക്കപ്പ് വിക്കറ്റ് സ്വന്തമാക്കി കോഹ്ലി, വീഡിയോ ഇതാ..

രാഹുൽ ദ്രാവിഡ്‌ പ്രെസ്സ് കോൺഫറൻസിന് ഇടയിൽ തങ്ങളുടെ 6ത്ത് ബൗളിംഗ് ഓപ്ഷൻ ആരാണ് എന്നാ ചോദ്യത്തിന് ഇങ്ങനെ ഉത്തരം നൽകുകയുണ്ടായി. ഒരു റൈറ്റ് ആം ക്വിക്ക് ബൗളേർ എന്നതായിരുന്നു ആ ഉത്തരം. ദ്രാവിഡ്‌ തമാശ രൂപണെ അവതരിപ്പിച്ച ഈ കാര്യം ഗ്രൗണ്ടിൽ നടപ്പിലാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഇന്ത്യ നെതർലാൻഡ്‌സ് മത്സരം.411 റൺസ് പിന്തുടരാൻ നെതർലാൻഡ്സ് ബാറ്റിംഗിന് എത്തുന്നു. സ്ഥിരം വിക്കറ്റ് വീഴ്ത്തുന്ന പന്ത് എറിയുന്ന ഇന്ത്യൻ ബൗളേർമാർ കളി മറന്ന കാഴ്ച. ജഡ്ഡുവും കുൽദീപ് വിക്കറ്റുകൾ വീഴ്ത്തി.

എന്നാൽ ഒരു 6ത്ത് ബൗളേർ ഇന്ത്യക്ക് ആവശ്യമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ കോഹ്ലിയേ രോഹിത് പന്ത് ഏല്പിച്ചു. കോഹ്ലിയാകട്ടെ ഡച് നായകൻ സ്കോട്ട് എഡ്‌വാർഡ്സിനെ രാഹുലിന്റെ കയ്യിൽ എത്തിച്ചു ഇത് ആഘോഷിക്കുകയും ചെയ്തു.

Categories
Uncategorized

6,6,6,4,വാൻ ബീക്കിനേ കൊന്ന് ശ്രെയസ് അയ്യർ, വീഡിയോ ഇതാ..

ദീപാവലി വെടിക്കെട്ട് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്ക് മുന്നിൽ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് ഇന്ത്യൻ ബാറ്റർമാർ കാഴ്ച വെച്ചത്. ഗിൽ തുടക്കമിട്ടാ വെടിക്കെട്ട് അവസാനിപ്പിച്ചത് രാഹുലും അയ്യരും. ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യയുടെ ആദ്യത്തെ അഞ്ചു ബാറ്റർമാരും ഫിഫ്റ്റി പ്ലസ് സ്കോർ സ്വന്തമാക്കി. അയ്യരും രാഹുലും സെഞ്ച്വറി സ്വന്തമാക്കി. കൂട്ടത്തിലെ അപകടകാരി അയ്യരായിരുന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ 49 മത്തെ ഓവർ. വാൻ ബീക്കാണ് നെതർലാൻഡ്സ് ബൗളേർ.

ഓവർ ആദ്യത്തെ പന്ത് അയ്യർ സൈറ്റിന്റെ അപ്പുറത്തേക്ക് സിക്സർ പറത്തുന്നു. ഓവറിലെ രണ്ടാമത്തെ പന്തും സിക്സർ, ഈ തവണ ലോങ്ങ്‌ ഓണിലേക്ക്. മൂന്നാമത്തെ പന്ത് സിംഗിൾ, നാലാമത്തെ പന്തും സിംഗിൾ, അഞ്ചാമത്തെ പന്ത് വീണ്ടും സിക്സ്, അവസാന പന്തിൽ ബൗണ്ടറിയും.ഓവറിൽ 25 റൺസാണ് അയ്യർ അടിച്ചു എടുത്തത്.

Categories
Uncategorized

ചിന്നസ്വാമിയിലെ ദീപാവലി വെടിക്കെട്ടിന് തിരി കൊളുത്തിയ ഗില്ലിന്റെ 95 മീറ്റർ സിക്സ് വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഇന്ത്യയും നെതർലാൻഡ്സുമാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ഒരു മാറ്റം പോലുമില്ലാതെയാണ് മത്സരത്തിന് ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പതിവ് പോലെ തന്നെ ബൗണ്ടറികൾ നേടി കൊണ്ട് രോഹിത് തുടങ്ങി. എന്നാൽ രോഹിത്തിനേക്കാൾ അപകടകാരി ഗില്ലായിരുന്നു. ഗില്ലിന്റെ ആക്രമണ ബാറ്റിങ്ങിന് തുടക്കം കുറിച്ചത് ഒരു സിക്സിലൂടെയായിരുന്നു.

ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ. ആര്യൻ ദത്താണ് നെതർലാൻഡ്സ് ബൗളേർ.ഓവറിലെ അവസാന പന്ത്. ആര്യനെ ഗിൽ സ്റ്റെപ് ഔട്ട്‌ ചെയ്തു അടിച്ച സിക്സ് ചെന്ന് പതിച്ചത് ചിന്നസ്വാമിയിലെ റൂഫിലേക്ക്.95 മീറ്ററായിരുന്നു സിക്സിന്റെ ദൂരം

Categories
Uncategorized

കഷ്ട്ടകാലം വിടാതെ ശ്രീലങ്കൻ ക്രിക്കറ്റ്‌, അവസാന ആണിയും അടിച്ചു ഐ സി സി, കാര്യം ഇതാണ്.

ശ്രീലങ്കൻ ക്രിക്കറ്റിന് ഇപ്പോൾ കഷ്ടകാലമാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ കളിച്ച ഒൻപത് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ മാത്രമേ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. ചാമ്പ്യൻസ് ട്രോഫി യോഗ്യതക്ക് പോലും നിലവിൽ അവർക്ക് സാധ്യതയില്ല

.ഇപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അവസാന ആണിയും അടിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ. ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡിനെ ഐ സി സി വിലക്കിയിരിക്കുന്നു. എത്ര കാലത്തേക്കാണ് വിലക്ക് എന്നത് വ്യക്തമല്ല.

ശ്രീലങ്ക ക്രിക്കറ്റ്‌ ബോർഡിൽ ഗവണ്മെന്റിന്റെ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഐ സി സി അവരെ വിലക്കിയിരിക്കുന്നത്.വെള്ളിയാഴ്ച കൂടിയ ഐ സി സി ബോർഡ് മീറ്റിങ്ങിലാണ് ഈ തീരുമാനം എടുത്തത്.കുറച്ചു വർഷങ്ങൾക്ക് മുന്നേ സിമ്പാവേയെയും ഐ സി സി വിലക്കിയിരുന്നു.

Categories
Uncategorized

നി പണ്ടെ ഉടായിപ്പാണ് ,ബോൾ സ്റ്റമ്പിന് കൊണ്ടില്ല ,കൈ കൊണ്ട് തട്ടിയിട്ട് ബാവുമ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ബാവുമടെ കീഴിൽ മികച്ച പ്രകടനങ്ങൾ നടത്തുകയായിരുന്നു ദക്ഷിണ ആഫ്രിക്ക. എന്നാൽ ഇന്ത്യക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ് അവർ നേരിടേണ്ടി വന്നത്.243 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

എന്നാൽ പറഞ്ഞു വരുന്നത് ബാവുമയെ പറ്റിയാണ്. ലോകക്കപ്പിൽ ബാറ്റ് കൊണ്ട് മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചില്ല.എന്നാൽ ബാവുമടെ നായക മികവും ഫീൽഡിങ് മികവും പ്രശംസിക്കപ്പെടുന്നുണ്ട്. ബാവുമ നടത്തിയ മറ്റൊരു കാര്യമാണ് നിലവിലെ ചർച്ച വിഷയം.

ഇന്ത്യൻ ഇന്നിങ്സിന്റെ 9 മത്തെ ഓവർ.ഓവറിലെ മൂന്നാമത്തെ പന്തിൽ ജാൻസണെ മിഡ്‌ ഓണിലേക്ക് ഗിൽ തട്ടിയിട്ട ശേഷം റൺസിനായി ഓടിയെത്തുന്നു. പന്ത് കൈപിടിയിൽ ഒതുക്കിയ ബാവുമാ ജോണ്ടി റോഡ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പ് ഇളക്കാൻ ശ്രമിക്കുന്നു.എന്നാൽ ബോൾ എറിഞ്ഞ ശേഷം അദ്ദേഹം നേരെ ചെന്ന് സ്റ്റമ്പ് തന്റെ കൈ കൊണ്ട് അടിച്ചു തകർക്കുകയാണ് ഉണ്ടായതും.

Categories
Uncategorized

പ്രായത്തെ വെല്ലുവിളിച്ച മുഷ്ഫിഖറിന്റെ കിടിലൻ ക്യാച്ച്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് അവസാനത്തോട് അടക്കുകയാണ്. ആദ്യ 6 ടീമുകൾ സെമിക്ക് വേണ്ടി പോരാടുമ്പോൾ ബാക്കിയുള്ളവർ ചാമ്പ്യൻസ് ട്രോഫി യോഗ്യതക്ക് വേണ്ടി തമ്മിൽ അടിക്കുകയാണ്.ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ളത് അത്തരത്തിലുള്ള ഒരു പോരാട്ടമാണ്

.ബംഗ്ലാദേശ് ലോകക്കപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായി കഴിഞ്ഞു.ശ്രീലങ്കക്ക് ഇനിയും സാധ്യതകളുണ്ട്. അത് കൊണ്ട് തന്നെ ഈ മത്സരം വാശിയേറിയതാവും എന്നത് ഉറപ്പാണ്. ഇപ്പോൾ അത്തരത്തിൽ വാശിയേറിയ മനോഹരമായ ക്യാച്ച് മത്സരത്തിൽ സംഭവിച്ചിരിക്കുകയാണ്.

ശ്രീലങ്കൻ ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ. ഷോറിഫുളാണ് ബംഗ്ലാദേശ് ബൗളേർ.ഓവറിലെ അവസാന പന്ത് കുശാൽ പെരേര കട്ട്‌ ചെയ്യുന്നു. എഡ്ജ് എടുത്ത പന്ത് തന്റെ ഇടത്തോട്ട് ചാടി അതിമനോഹരമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ഒറ്റ കൈ കൊണ്ട് കൈപിടിയിൽ ഒതുക്കുന്നു.

Categories
Uncategorized

ശാന്തമായി ദൈവത്തിന് ഒപ്പമെത്തിയ സെഞ്ച്വറി ആഘോഷിച്ചു രാജാവ്!!, വീഡിയോ ഇതാ..ഇത് മതിയോ

ഒടുവിൽ രാജാവ് ദൈവത്തിന് ഒപ്പമെത്തിയിരിക്കുകയാണ്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പേരിൽ ഇനി ഒരുമിച്ചു രാജാവും ദൈവവും. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരുവരുടെയും സെഞ്ച്വറികളുടെ എണ്ണം 49.

ലോകക്കപ്പിൽ ദക്ഷിണ ആഫ്രിക്കക്കെതിരെയാണ് കോഹ്ലി തന്റെ 49 മത്തെ സെഞ്ച്വറി കുറിച്ചത്. ബംഗ്ലാദേശിനെതിരെ ലോകക്കപ്പിൽ തന്നെ തന്റെ 48 മത്തെ സെഞ്ച്വറി കുറിച്ചതോടെ ആരാധകർ കോഹ്ലിയുടെ 49 മത്തെ സെഞ്ച്വറിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.ഒടുവിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യൻ ഇന്നിങ്സിന്റെ 49 മത്തെ ഓവറിൽ അദ്ദേഹം ആ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു

.റബാഡ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്ത് കവറിലേക്ക് തട്ടിയിട്ടാണ് കോഹ്ലി തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. പതിവിന് വിപരീതമായി കോഹ്ലി ശാന്തമായി സെഞ്ച്വറി സ്വന്തമാക്കുന്നു. ഹെൽമെറ്റ്‌ ഊരി ബാറ്റ് പൊക്കി കാണികളെ അഭിവാദ്യം ചെയ്യുന്നു.121 പന്തിൽ 101 റൺസുമായി കോഹ്ലി പുറത്താവാതെ നിൽക്കുന്നു.

Categories
Uncategorized

സെഞ്ച്വറിയേ നേടിയ ശേഷം കോഹ്ലിയെ പ്രശംസിക്കാൻ ആദ്യം ഓടിയെത്തിയത് എ ബി ഡി, വീഡിയോ ഇതാ..

എന്നും സൗഹൃദങ്ങൾക്ക് ഒരുപാട് വില കൊടുക്കുന്ന മനുഷ്യനാണ് വിരാട് കോഹ്ലി എന്ന് തോന്നിയിട്ടുണ്ട്. അത് പോലെ തന്നെ വിരാട് കോഹ്ലിയും എ ബി ഡി വില്ലേയ്ഴ്‌സും തമ്മിലുള്ള സൗഹൃദം വളരെ പ്രശ്സ്തമാണ്. കോഹ്ലിക് എ ബി ഡി മറ്റൊരു അമ്മയിൽ ജനിച്ച സഹോദരനാണെന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുള്ളതാണ്.

എ ബി ഡി ക്ക് തിരിച്ചും അങ്ങനെ തന്നെയാണ്.കോഹ്ലിയുടെ പിറന്നാൾ ദിനത്തിൽ സ്വന്തം രാജ്യത്തിനെതിരെ കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറി ആസ്വദിച്ചത് അത് കൊണ്ടാണല്ലോ.കോഹ്ലി ബാറ്റ് ചെയ്യുമ്പോൾ കമന്ററി പറയുന്നതിന് ഇടയിൽ ഡി വില്ലേയ്ഴ്സ് അദ്ദേഹം തന്റെ സഹോദരനാണെന്ന് പറയുണ്ടായിരുന്നു.

കോഹ്ലിയുടെ ഇന്നിങ്സിനെ അദ്ദേഹം പുകഴ്ത്തുന്നു ഉണ്ടായിരുന്നു.തന്റെ ഏകദിന കരിയറിലെ 49 മത്തെ സെഞ്ച്വറി സ്വന്തമാക്കി കൊണ്ട് കോഹ്ലി തിരകെ മടങ്ങിയപ്പോൾ കോഹ്ലിയേ പ്രശംസിക്കാൻ ആദ്യം ഓടിയെത്തിയത് സാക്ഷാൽ അബ്രഹാം ബെൻജമിൻ ഡി വില്ലേയ്ഴ്‌സ് തന്നെയാണ്.അവർ പരസ്പരം കെട്ടി പിടിക്കുകയും കൈ കൊടുക്കുകയും ചെയ്തു.121 പന്തിൽ 101 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.

Categories
Uncategorized

6,4,4, അവസാന ഓവറുകളിൽ ആഞ്ഞു അടിച്ചു ധോണി മോഡൽ ഫിനിഷുമായി ജഡേജ, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഓരോ മത്സരങ്ങളിൽ ഓരോ താരങ്ങൾ ഇന്ത്യക്ക് വേണ്ടി ഫോം കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ജഡേജയുടെ ബൗളിംഗ് മികവുള്ളതായിരുന്നുവെങ്കിലും ജഡേജ എന്നാ ഓൾ റൗണ്ടർ ഏകദിനത്തിൽ കഴിഞ്ഞ കുറെ കാലങ്ങളായി പരാജയമാവുന്ന കാഴ്ചയാണ് കണ്ടിരുന്നത്.

എന്നാൽ നിലവിൽ ജഡേജ എന്നാ ബാറ്റർ കൂടി ഇന്ത്യക്ക് വേണ്ടി ഫോം കണ്ടെത്തി കഴിഞ്ഞു.ഏഴാം നമ്പറിൽ ഇന്ത്യക്ക് വേണ്ടത് എന്താണോ അത് കൃത്യമായി അദ്ദേഹം നൽകുകയാണ്. അവസാന ഓവറിൽ ദക്ഷിണ ആഫ്രിക്കക്കെതിരെ തകർത്തടിച്ചിരിക്കുകയാണ് അദ്ദേഹം.എൻഗിടിയും ശേഷം എൻഗിടിക്ക് പരിക്ക് ഏറ്റതിനാൽ ജാൻസണുമാണ് അവസാന ഓവർ എറിഞ്ഞത്.

ഓവറിലെ ആദ്യത്തെ പന്ത് ഡോട്ട്,പിന്നീട് വൈഡ്, തുടർന്ന് വന്ന അടുത്ത പന്ത് ജഡേജ സിക്സർ സ്വന്തമാക്കുന്നു.ശേഷം എൻഗിടിക്ക് പരിക്ക് ഏൽക്കുന്നു. ഓവർ പൂർത്തിയാക്കാൻ ജാൻസൺ എത്തുന്നു. ജാൻസണെ ജഡേജ വരവേറ്റത് തുടർച്ചയായ രണ്ടു ബൗണ്ടറുകൾ അടിച്ചു കൊണ്ട്.15 പന്തിൽ 29 റൺസുമായി ജഡേജ പുറത്താവാതെ നിന്നും

Categories
Uncategorized

പുൾ ഷോട്ട് കളിക്കാൻ അറിയാത്തവൻ പുൾ ഷോട്ടിലൂടെ ജാൻസണെ ബൗണ്ടറി കടത്തി, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഒരു വേള ഇന്ത്യൻ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ട താരമാണ് ശ്രെയസ് അയ്യർ. എന്നാൽ ശ്രീലങ്കക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ അതിവേഗ ഫിഫ്റ്റിയുമായി തന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്തവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു

.ശ്രീലങ്കക്കെതിരെ 56 പന്തിൽ 84 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇപ്പോൾ ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലും മികച്ച റൺസ് കണ്ടെത്തുകയാണ് അദ്ദേഹം. ആദ്യം പതിഞ്ഞ താളത്തിൽ തുടക്കം. പിന്നീട് കൃത്യമായ ഷോട്ടുകളോടെ ബൗണ്ടറി കണ്ടെത്തൽ

.ശ്രെയസിന്റെ ബാറ്റിന്റെ ചൂട് ശെരിക്കും അറിഞ്ഞത് മാർക്കോ ജാൻസനാണ്. ജാൻസൺ എറിഞ്ഞ 31 മത്തെ ഓവറിൽ മൂന്നു ബൗണ്ടറികളാണ് ശ്രെയസ് സ്വന്തമാക്കിയത്.ഇതിൽ മൂന്നാമത്തെ ബൗണ്ടറി തനിക്ക് ഏറെ വിമർശനം കേട്ട പുൾ ഷോട്ട് കൃത്യമായി നടപ്പിലാക്കി കൊണ്ടായിരുന്നു.