Categories
Cricket Latest News Malayalam Video

നി കൊള്ളാമല്ലോ ഡാ ചെക്കാ! കുൽദീപിൻ്റെ മൂക്ക് പിടിച്ചു തിരിച്ചു സഞ്ജു സാംസൻ്റെ സെലിബ്രേഷൻ : വീഡിയോ

ഇന്ന് നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിന് നാണംകെട്ട തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 99 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. 19.1 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇതോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരം അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഔട്ട് ഫീൽഡ് നനഞ്ഞ് ഇരിക്കുന്നതായിരുന്നു കാരണം. ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ ഈർപ്പം മുതലാക്കാൻ ബോളർമാർക്ക് കഴിയുമെന്ന് തോന്നുന്നുവെന്ന്‌ പറഞ്ഞ ധവാന്റെ വാക്കുകൾ ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബോളർമാർ കാഴ്ചവെച്ചത്.

പേസർ മുഹമ്മദ് സിറാജ് മുൻ നിര ബാറ്റർമാരായ മലാനെയും ഹെൻറിക്‌സിനെയും പുറത്താക്കി. ശേഷിക്കുന്ന 8 വിക്കറ്റുകൾ ഇന്ത്യൻ സ്പിന്നർമാർ പങ്കിട്ടു. 4.1 ഓവറിൽ ഒരു മെയ്ഡൻ അടക്കം വെറും 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയ്യൻ ചൈനാമാൻ ബോളർ കുൽദീപ് യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഷഹബാസ് അഹമ്മദും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 42 പന്തിൽ നാല് ബൗണ്ടറി അടക്കം 34 റൺസ് എടുത്ത ഹെൻറിച്ച് ക്ലാസ്സന് ഒഴികെ മറ്റാർക്കും അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

വെറും 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലേ തന്നെ 14 പന്തിൽ 8 റൺസ് എടുത്ത നായകൻ ധവാനേ നഷ്ടമായി. അദ്ദേഹം ഇല്ലാത്ത റണ്ണിന് വേണ്ടി ഓടി റൺ ഔട്ട് ആകുകയായിരുന്നു. തുടർന്ന് വന്ന ഇഷൻ കിഷൻ 10 റൺസ് എടുത്തു കീപ്പർ ക്യാച്ച് നൽകി മടങ്ങി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഷുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് സ്കോർ മുന്നോട്ട് നീക്കി. വിജയത്തിന് വെറും മൂന്ന് റൺസ് അകലെ 49 റൺസ് എടുത്ത ഗിൽ എങ്കിടിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. 28 റൺസ് എടുത്ത അയ്യരും രണ്ട് റൺസ് എടുത്ത് പുറത്താകാതെ നിന്ന സഞ്ജുവും ചേർന്ന് ഇന്ത്യയെ കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ വിജയത്തിൽ എത്തിച്ചു.

മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആയിരുന്ന സഞ്ജു, ബോളിങ്ങിൽ തിളങ്ങിയ കുൽദീപിന്റെ മൂക്കിന്റെ തുമ്പത്ത് പിടിച്ചു തിരിക്കുന്ന ഒരു രസകരമായ മുഹൂർത്തം കാണാൻ സാധിച്ചു. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ ഇരുപത്തിയാറാം ഓവറിൽ ആയിരുന്നു സംഭവം. മൂന്നാം പന്തിൽ ഫോർട്ട്വിനെയും നാലാം പന്തിൽ നോർക്യയെയും കുൽദീപ് ഒന്നിനു പിറകെ ഒന്നായി പുറത്താക്കി. അതിനു ശേഷം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വേളയിൽ തമാശ രൂപേണ സഞ്ജു കുൽദീപിന്റെ മൂക്കിനു പിടിച്ച് തിരിക്കുകയായിരുന്നു.

വീഡിയോ :

പണ്ടുമുതലേ മികച്ച സുഹൃത്തുക്കളാണ് ഇരുവരും. ഇക്കഴിഞ്ഞ ഇന്ത്യ എ ടീമിന്റെ ന്യൂസിലൻഡ് എ ടീമുമായി നടന്ന ഏകദിന പരമ്പരയിലെ മത്സരത്തിൽ കുൽദീപ് യാദവ് ഒരു ഹാട്രിക്ക്‌ നേട്ടം കൈവരിച്ചു. സഞ്ജു ആയിരുന്നു ഇന്ത്യൻ ടീമിന്റെ ‌നായകൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ ചഹലിനെ കൊണ്ട് ഡെത്ത് ഓവറുകളിൽ പന്ത് ഏറിയിപ്പിച്ച് ഒരുപാട് വിക്കറ്റ് നേട്ടം കൈവരിക്കാൻ കഴിഞ്ഞ സഞ്ജു അതേ രീതിയിൽ ഈ പരമ്പരയിൽ കുൽഡീപിനെകൊണ്ട് ഡെത്ത് ഓവറുകളിൽ ബോൾ ചെയ്യിച്ചപ്പൊഴായിരുന്നു അന്ന് ഹാട്രിക്ക് ലഭിച്ചത്.

Categories
Cricket Latest News

കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി! മനോഹരമായ ഷോട്ടിലൂടെ ബൗണ്ടറി നേടി ഗില്ല് ; വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി, ആദ്യ മത്സരത്തിൽ 9 റൺസിന് തോറ്റ ശേഷം ഇന്ത്യ പരമ്പരയിൽ ഗംഭീര തിരിച്ച് വരവ് നടത്തിയാണ് പരമ്പര നേട്ടം സ്വന്തമാക്കിയത്, ഡൽഹിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു,  ഡേവിഡ് മില്ലർ ആണ് ഇന്നത്തെ കളിയിൽ സൗത്ത് ആഫ്രിക്കയെ നയിച്ചത്. കഴിഞ്ഞ കളിയിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ 3 മാറ്റങ്ങളുമായാണ് സൗത്ത് ആഫ്രിക്ക ഇറങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) വാഷിംങ്ങ്ടൺ സുന്ദർ വീഴ്ത്തി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നീട് മലാനെയും(15) റീസ ഹെൻഡ്രിക്ക്സിനെയും(3) മുഹമ്മദ്‌ സിറാജ് മടക്കി അയച്ചപ്പോൾ 26/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ടു സൗത്ത് ആഫ്രിക്ക, പിന്നീട് വന്നവരൊക്കെയും ക്രീസിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും നിലയുറപ്പിക്കും മുൻപ് ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ സൗത്ത് ആഫ്രിക്ക വെറും 99 റൺസിന് ഓൾ ഔട്ട്‌ ആയി, ഇന്ത്യക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും 2 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ്‌ സിറാജും, വാഷിങ്ങ്ടൺ സുന്ദറും, ഷഹബാസ് അഹമ്മദ് ഉം ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ്ങ് പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാനെയും (8) ഇഷാൻ കിഷനെയും (10) പെട്ടന്ന് നഷ്ടമായെങ്കിലും 49 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും 28* റൺസ് എടുത്ത ശ്രേയസ് അയ്യറും വിജയത്തിലേക്ക് നയിക്കുകയായിരുന്നു,
57 ബോളിൽ 8 ഫോറുകൾ അടക്കമാണ് ഗിൽ 49 റൺസ് നേടിയത്, അർധ സെഞ്ച്വറിക്ക് തൊട്ട് അകലെ ലുൻഗി ൻഗിഡിയുടെ ബോളിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു, മത്സരത്തിൽ അഞ്ചാം ഓവർ ചെയ്യാനെത്തിയ മാർക്കോ ജെൻസനെ 2 മനോഹരമായ ബൗണ്ടറികൾ പായിച്ചാണ് ശുഭ്മാൻ ഗിൽ വരവേറ്റത് ആദ്യത്തേത് ഓഫ്‌ സൈഡിലേക്കും തൊട്ടടുത്ത ബോൾ ലെഗ് സൈഡിലേക്കും പായിച്ച താരം തുടർച്ചയായി 2 ബൗണ്ടറികൾ നേടി ടീമിനെ വിജയത്തിലേക്ക് ഒരു പടി കൂടി അടുപ്പിച്ചു.

വീഡിയോ :

Categories
Cricket Latest News Malayalam Video

സഞ്ജു എന്നാൽ ഫ്ലവർ അല്ലെടാ ഫയർ, റബാഡയെ 95 മീറ്റർ സിക്സ് അടിച്ച് സഞ്ജു സാംസൺ വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ ഇന്ത്യ സമനിലയിൽ ആക്കി, റാഞ്ചിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു,  ബാവൂമയുടെ അഭാവത്തിൽ കേശവ് മഹാരാജ് ആണ് ഇന്നത്തെ കളിയിൽ സൗത്ത് ആഫ്രിക്കയെ നയിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (1) സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും അർധ സെഞ്ച്വറി നേടിയ റീസ ഹെൻഡ്രിക്ക്സും (74) ഐഡൻ മർക്രാമും(79) സൗത്ത് ആഫ്രിക്കയെ മുന്നോട്ടേക്ക് നയിച്ചു, ഇരുവരുടെയും അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 278/7 എന്ന സ്കോറിൽ എത്തുകയായിരുന്നു സൗത്ത് ആഫ്രിക്ക, 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ്‌ സിറാജ് ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ്ങ് പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ശിഖർ ധവാനെയും (15) ശുഭ്മാൻ ഗില്ലിനെയും (12) നഷ്ടമായി, 48/2 എന്ന നിലയിൽ പരുങ്ങലിൽ ആയ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ഇഷാൻ കിഷന്റെയും (93) ശ്രേയസ് അയ്യരുടെയും മികച്ച ബാറ്റിങ്ങ് പ്രകടനം  ഇന്ത്യക്ക് തുണയാവുകയായിരുന്നു, മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 161 റൺസിന്റെ കൂറ്റൻ കൂട്ട്കെട്ട് പടുത്തുയർത്തി, ക്രീസിൽ നിലയുറപ്പിച്ച ശേഷം ഇഷാൻ കിഷൻ ട്വന്റി-20 ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കൂടി, 84 ബോളിൽ 4 ഫോറും 7 സിക്സും അടക്കം 93 റൺസ് നേടിയായിരുന്നു ഇഷാൻ കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

ഇഷാൻ കിഷൻ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജു സാംസൺ (30) ശ്രേയസ് അയ്യർക്ക് (113) മികച്ച പിന്തുണ നൽകി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു, ഇതിനിടെ ഏകദിനത്തിലെ തന്റെ രണ്ടാം സെഞ്ച്വറി നേടാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു, മത്സരത്തിൽ നാൽപത്തി മൂന്നാം ഓവർ ചെയ്യാൻ എത്തിയ കഗിസോ റബാഡയെ ലോങ്ങ് ഓണിലേക്ക് സഞ്ജു സാംസൺ ഒരു കൂറ്റൻ സിക്സ് പറത്തി, 95 മീറ്റർ ആയിരുന്നു സിക്സിന്റെ ദൂരം.

വീഡിയോ :

Categories
Cricket Latest News Video

ഓസ്ട്രേലിയക്കാർക്ക് ഐ.സി.സി യുടെ നിയമങ്ങൾ ബാധകമല്ലേ? ക്യാച്ച് എടുക്കാൻ വന്ന മാർക്ക്‌ വുഡിനെ തള്ളി മാറ്റി മാത്യു വെയ്ഡ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 8 റൺസ് ജയം, മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ഓപ്പണർമാരായ അലക്സ്‌ ഹെയിൽസും (84) ബട്ലറും(68) മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 132 റൺസ് കൂട്ട്കെട്ട് പടുത്തുയർത്തിക്കൊണ്ട് ഇംഗ്ലണ്ടിന് മികച്ച അടിത്തറ നൽകി, ഇരുവരുടെയും അർധസെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ ഇംഗ്ലണ്ട് 208/6 എന്ന നിലയിൽ എത്താറായി, ഓസീസിന് വേണ്ടി 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ നതാൻ ഇല്ലിസ് ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണർ കാമറൂൺ ഗ്രീനിനെ(1) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും അർധ സെഞ്ച്വറിയുമായി ഡേവിഡ് വാർണർ (73) അവരെ മുന്നിൽ നിന്ന് നയിച്ചു, വാർണർക്ക് കൂട്ടായി മറുവശത്ത് മിച്ചൽ മാർഷും (36) ചേർന്നതോടെ ഓസ്ട്രേലിയൻ ഇന്നിങ്ങ്സിനു ജീവൻ വെച്ചു, എന്നാൽ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലെത്താൻ അതൊന്നും മതിയാകുമായിരുന്നില്ല, മാർക്കസ് സ്റ്റോണിസും (35) മാത്യു വെയിഡും (21) പൊരുതി നോക്കിയെങ്കിലും വിജയത്തിന് 8 റൺസ് അകലെ ആ പോരാട്ടം അവസാനിക്കുകയായിരുന്നു.

മൽസരത്തിലെ പതിനേഴാം ഓവർ ചെയ്യാനെത്തിയ മാർക്ക്‌ വുഡിനെ തന്റെ ക്യാച്ച് എടുക്കുന്നതിൽ തടസ്സം ഉണ്ടാക്കിയ മാത്യു വെയിഡിന്റെ പ്രവർത്തിയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് വിവാദം സൃഷ്ടിച്ചിരിക്കുന്നത്, മാത്യു വെയിഡ് മനപൂർവം മാർക്ക്‌ വുഡിനെ തള്ളി മാറ്റുന്നത് റിപ്ലേകളിൽ വ്യക്തമായി കാണാം “ഒബ്സ്ട്രാക്കിൾ ദി ഫീൽഡർ” എന്ന് തെളിഞ്ഞിട്ടും അമ്പയർമാർ ഔട്ട്‌ അനുവദിക്കാതിരുന്നത് അമ്പരപ്പിക്കുന്നതായിരുന്നു, ഓസ്ട്രേലിയക്കാർക്ക് ഈ ക്രിക്കറ്റ്‌ നിയമങ്ങൾ ഒന്നും ബാധകം അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
Written By: അഖിൽ. വി.പി വള്ളിക്കാട്.

വീഡിയോ :

Categories
Cricket Latest News Malayalam Video

ഫിഫ്റ്റി നേട്ടമല്ല, രാജ്യത്തിന്റെ വിജയത്തിനാണ് പ്രാധാന്യം; അർദ്ധ സെഞ്ചുറി നേട്ടം ആഘോഷിക്കാതെ സഞ്ജു.. വീഡിയോ

ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയെ 9 റൺസിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയിൽ 1-0 ന് മുന്നിലെത്തിയിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 22 ഓവറിൽ 110 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. എങ്കിലും വേർപിരിയാത്ത അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹെൻറിച്ച് ക്ലാസ്സനും ഡേവിഡ് മില്ലറും 249 എന്ന മികച്ച ടോട്ടലിലെക്ക്‌ എത്തിക്കുകയായിരുന്നു. ഡീ കോക്ക് 48 റൺസ് എടുത്ത് പുറത്തായി. ക്ലാസ്സൻ 74* റൺസും മില്ലർ 75* റൺസും എടുത്തു. 8 ഓവറിൽ ഒരു മെയ്‌ഡൻ അടക്കം വെറും 35 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ താക്കൂർ ബോളർമാരിൽ മികച്ചുനിന്നു. മഴ മൂലം കളി 40 ഓവറാക്കി ചുരുക്കിയിരുന്നു.

250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 51 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യരും സഞ്ജുവും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ അയ്യർ പുറത്തായി. പിന്നീട് വന്ന താക്കൂറുമൊത്ത് 93 റൺസിന്റെ നിർണായക കൂട്ടുകെട്ടിലും സഞ്ജു പങ്കാളിയായി. 31 പന്തിൽ 5 ബൗണ്ടറി അടക്കം 33 റൺസ് നേടി താക്കൂർ പുറത്തായി. എങ്കിലും മത്സരം അവസാനിക്കുന്നത് വരെ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകാൻ സഞ്ജുവിന് കഴിഞ്ഞു.

തബ്രെയിസ് ഷംസി എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 30 റൺസ്. ദക്ഷിണാഫ്രിക്ക അനായാസ വിജയം നേടി എന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ തുടർച്ചയായ ബൗണ്ടറികളിലൂടെ അവരെ അൽപ്പമെങ്കിലും ഭീതിയിലാക്കാൻ സഞ്ജുവിന് കഴിഞ്ഞു. ആദ്യ പന്തിൽ വൈഡ്, അടുത്ത പന്തിൽ മിഡ് വിക്കറ്റിലേക്ക് തകർപ്പൻ പുൾ ഷോട്ട് സിക്സ്. അതോടെ കാണികളും ആവേശത്തിലായി. രണ്ടാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറി. പക്ഷേ നാലാം പന്തിൽ സ്ക്വയർ ലേഗിലേക്ക്‌ കളിചെങ്കിലും റൺ എടുക്കാനായില്ല. അഞ്ചാം പന്തിൽ ഒരു ഫോർ കൂടി നേടിയ സഞ്ജു മത്സരത്തിൽ 63 പന്തിൽ നിന്നും മൊത്തം 9 ഫോറും 3 സിക്സും അടക്കം 86* റൺസോടെ പുറത്താകാതെ നിന്നു.

ഇന്നലെ തന്റെ കരിയറിലെ രണ്ടാം ഏകദിന അർദ്ധ സെഞ്ചുറി നേടിയ ശേഷം അതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒന്നും സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഷംസി എറിഞ്ഞ 36 ആം ഓവറിന്റെ ആദ്യ പന്തിൽ ഓൺ സൈഡിലേക്ക് തട്ടിയിട്ട സഞ്ജു ഡബിൾ എടുത്ത് ഫിഫ്റ്റി പൂർത്തിയാക്കി. ഉടനെ തന്നെ അടുത്ത പന്തിനായി തയാറെടുത്തു. ബാറ്റ് ഉയർത്തി ഡഗ് ഔട്ടിലേക്കോ ഗലറിയിലേക്കോ നോക്കി ഒരു ആഹ്ലാദപ്രകടനവും നടത്തിയില്ല. കാരണം അയാൾക്ക് അറിയാമായിരുന്നു, തന്റെ ടീമിന്റെ വിജയത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. വ്യക്തിഗത നേട്ടങ്ങളെ അമിതമായി ആഘോഷിക്കാതെ രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി കളിക്കുക എന്ന അടിസ്ഥാനതത്വം വളർന്ന് വരുന്ന യുവതാരങ്ങൾക്ക് മാതൃകയായി എടുക്കാൻ സാധിക്കുന്ന ഒരു പെരുമാറ്റമായിരുന്നു സഞ്ചുവിന്റെത്.

സാധാരണ മത്സരം അവസാനിക്കുന്നതിന് മുമ്പേ തന്നെ പരാജയം ഏതാണ്ട് ഉറപ്പായാൽ കാണികൾ ഗാലറിയിൽ നിന്നും എഴുന്നേറ്റ് പോകുന്ന കാഴ്ച്ച പതിവാണ്. എന്നാൽ ഇന്നലെ അങ്ങനെയൊന്ന് ഉണ്ടായില്ല. കാരണം ബാക്കി എല്ലാവരും പുറത്തായിട്ടും ഒറ്റയാൾ പോരാളിയായി സഞ്ജു ക്രീസിൽ നിലയുറപ്പിച്ചിരുന്നു. തന്റേതായ ദിവസത്തിൽ ഏതൊരു വൻ വിജയലക്ഷ്യം ആയാലും മറികടക്കാൻ ചങ്കൂറ്റമുള്ള ഒരു താരമായി അദ്ദേഹം വളർന്നുകഴിഞ്ഞു. സഞ്ജു എങ്ങനെയെങ്കിലും തങ്ങളുടെ രാജ്യത്തെ വിജയിപ്പിക്കും എന്ന് ഉറച്ച് വിശ്വസിച്ച കാണികൾ ആരും തന്നെ മത്സരം തീരുന്നത് വരെ ഗ്രൗണ്ട് വിട്ട് പോയില്ല. മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും സഞ്ജുവിന്റെ മികച്ച ബാറ്റിംഗ് പ്രകടനം കാണാനുള്ള ഭാഗ്യം അവർക്ക് ലഭിച്ചു.

കഴിഞ്ഞ ഏതാനും പരമ്പരകളായി സഞ്ജുവിന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ സ്ഥിരമായ അവസരങ്ങൾ കിട്ടുന്നുണ്ട്. ഈ വർഷം തനിക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലാക്കാൻ ഒരുപരിധി വരെയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. അയർലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ 77 റൺസ് നേടി തന്റെ കന്നി T20 അർദ്ധ സെഞ്ചുറിയും വെസ്റ്റിൻഡീസ് പര്യടനത്തിൽ കന്നി ഏകദിന അർദ്ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജു, സിംബാബ്‌വെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 43 റൺസ് നേടി തന്റെ കരിയറിലെ ആദ്യത്തെ രാജ്യാന്തര പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു.

അർദ്ധ സെഞ്ചുറി നേട്ടം ആഘോഷിക്കാതെ സഞ്ജു.. വീഡിയോ.

Categories
Cricket Latest News Video

വീഡിയോ : മത്സര ശേഷം തോറ്റതിന്റെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ, രണ്ട് ഷോട്ടുകൾ കണക്ട് ചെയ്യാൻ സാധിച്ചില്ല

അവസാന ഓവർ വരെ കാണികളെ മുൾ മുനയിൽ നിർത്തിയ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 9 റൺസ് തോൽവി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൗത്ത് ആഫ്രിക്ക ഡേവിഡ് മില്ലറും, ഹെൻറിച്ച് ക്ലാസനും നേടിയ അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ 40 ഓവറിൽ   249/4 എന്ന കൂറ്റൻ സ്കോർ നേടാനായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു, ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും (3) ശിഖർ ധവാനെയും (4) തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി, പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും അരങ്ങേറ്റക്കാരൻ റിതുരാജും (19) ഇഷാൻ കിഷനും (20) കൂടി പുറത്തായത്തോടെ ഇന്ത്യ 51/4 എന്ന നിലയിൽ ആയി.

മറു വശത്ത് ശ്രേയസ് അയ്യർ മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിന് ജീവൻ വെച്ചു, അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണും ശ്രേയസ് അയ്യറും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പണിതുയർത്തി, എന്നാൽ അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ ശ്രേയസ് അയ്യർ (50) വീണതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി.

എന്നാൽ അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ സഞ്ജു സാംസൺ തയ്യാറായിരുന്നില്ല, ശാർദുൾ താക്കൂറിനെ (33) കൂട്ട് പിടിച്ച് സഞ്ജു ഇന്ത്യയെ മുന്നിലേക്ക് നയിച്ചു, ഇരുവരും ആറാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു, നിർണായക ഘട്ടത്തിൽ താക്കൂറിന്റെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി, എങ്കിലും വാലറ്റക്കരെ കൂട്ട് പിടിച്ച് സഞ്ജു ടീമിനെ വിജയത്തിലെത്തിക്കാൻ പരമാവധി ശ്രമിച്ചു, പക്ഷെ ലക്ഷ്യത്തിന് 9 റൺസ് അകലെ വീണ് പോവുകയായിരുന്നു.

മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സഞ്ജു സാംസൺ തന്റെ ഇന്നിങ്സിനെക്കുറിച്ചും ഗെയിം പ്ലാനിനെക്കുറിച്ചും മനസ്സ് തുറന്നു, “ക്രീസിൽ സമയം ചെലവഴിക്കുക എന്നത് ഏറെ സന്തോഷകമായ കാര്യമാണ്, ടീമിനെ വിജയത്തിലെത്തിക്കാൻ വേണ്ടിയാണ് എല്ലായ്പോഴും ശ്രമിക്കുന്നത്, രണ്ട് ഷോട്ടുകൾ കണക്ട് ചെയ്യാൻ എനിക്ക് സാധിച്ചില്ല, അടുത്ത തവണ കൂടുതൽ നന്നായി ശ്രമിക്കും” മത്സരത്തിൽ 63 ബോളിൽ 9 ഫോറും 3 സിക്സും അടക്കം 86* റൺസ് ആണ് സഞ്ജു നേടിയത്, തന്റെ ഏകദിന കരിയറിൽ 7 ഇന്നിംഗ്സുകളിൽ നിന്നായി 65.5 ശരാശരിയിൽ 262 റൺസ് നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

https://youtu.be/vF0fE6nV1cI
Categories
Cricket Latest News Video

ലോർഡ് താക്കൂർ !ഇത്തവണയും ബവൂമ പതിവ് തെറ്റിച്ചില്ല, ശാർദുൽ താക്കൂറിന്റെ ബോളിൽ ക്ലീൻ ബൗൾഡ് ആയി താരം, വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, റിതുരാജ് ഗെയ്ക് വാദ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറി, മഴ കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കാൻ സാധിച്ചത്, 40 ഓവറായി വെട്ടിച്ചുരുക്കിയാണ് മത്സരം നടക്കുന്നത്, ഒരു ബോളർക്ക് പരമാവധി 8 ഓവർ എറിയാം, സീനിയർ താരങ്ങളെല്ലാം ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിച്ചതിനാൽ താരതമ്യേനെ പുതുമുഖ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

പതുക്കെ ആണെങ്കിലും മോശമല്ലാത്ത തുടക്കം ആണ് സൗത്ത് ആഫ്രിക്കൻ ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും മലാനും അവർക്ക് സമ്മാനിച്ചത്, പതിമൂന്നാം ഓവറിൽ ശാർദുൾ താക്കൂർ ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ ത്രു നൽകിയത് 23 റൺസ് എടുത്ത മലാനെ ശ്രേയസ് അയ്യരുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

മൂന്നാമനായി ഇറങ്ങിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമ ഇത്തവണയും പതിവ് തെറ്റിച്ചില്ല, പതിനഞ്ചാം ഓവർ ചെയ്യാനെത്തിയ ശാർദുൾ താക്കൂറിന്റെ മികച്ച ഒരു ബോളിൽ താരത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു, 8 റൺസ് ആണ് ബാവൂമ നേടിയത്, ട്വന്റി-20 പരമ്പരയിലും 0,0,3 എന്നിങ്ങനെ ആയിരുന്നു സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ നേടിയ സ്കോർ, ഫോമിലല്ലാത്ത താരം ടീമിന് ബാധ്യത ആവുകയാണ്.

വീഡിയോ :

Categories
Latest News

അവിശ്വസനീയ ഡെലിവറി!! മാർക്രമിന്റെ ഡിഫൻസ് തകർത്ത് സ്റ്റംപ് തെറിപ്പിച്ച് കുൽദീപ് യാദവിന്റെ മാസ്മരിക ഡെലിവറി ; വീഡിയോ

ലക്നൗവിൽ നടന്നുകൊണ്ടിരിക്കുന്ന
ആദ്യ ഏകദിന മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 92 റൺസ് നേടിയിട്ടുണ്ട്.
സിറാജ്, താക്കൂർ അടങ്ങിയ ബൗളിങ് നിര പിടിമുറുക്കിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാരായ ഡിക്കോകും മലാനും പതുക്കെയാണ് നീങ്ങിയത്. പവർ പ്ലേ അവസാനിച്ചപ്പോൾ 28 റൺസ് മാത്രമാണ് സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്.

പതിമൂന്നാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് താക്കൂർ രംഗത്തെത്തി. 42 പന്തിൽ 22 റൺസ് നേടിയ മലാനെ അയ്യറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാമനായി എത്തിയ ക്യാപ്റ്റൻ ബാവുമയ്ക്ക് ഇത്തവണയും പിഴച്ചു. 12 പന്തുകൾ നേരിട്ട ബാവുമ താക്കൂറിന്റെ ഡെലിവറിയിൽ ബൗൾഡ് ആവുകയായിരുന്നു.

ഇന്ത്യൻ പര്യടനത്തിൽ ഇതുവരെ 4 ഇന്നിങ്സിൽ ബാറ്റ് ചെയ്ത ബാവുമ ഒരു തവണ പോലും രണ്ടക്കം കടന്നിട്ടില്ല. പിന്നാലെ ക്രീസിലെത്തിയ മാർക്രമിനെ അക്കൗണ്ട് തുറക്കും മുമ്പേ കൂടാരം കയറ്റി. തകർപ്പൻ ഡെലിവറിയിലൂടെ മാർക്രമിന്റെ ഡിഫെൻസ് ഭേദിച്ച് സ്റ്റംപ് ഇളക്കുകയായിരുന്നു. ക്രീസിൽ 45 പന്തിൽ 40 റൺസുമായി ഡിക്കോകും, 17 പന്തിൽ 13 റൺസുമായി ക്ലാസനുമാണ്.

മഴ കാരണം ഏറെ വൈകി ആരംഭിച്ച മത്സരം 40 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. 8 ഓവറാണ് പവർ പ്ലേ. ഋതുരാജും, രവി ബിഷ്നോയിയും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. നേരെത്തെ 2-1 ന് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മുൻനിര താരങ്ങൾ ടി20 ലോകക്കപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടതിനാൽ  ധവാന്റെ നേതൃത്വത്തിൽ യുവതാരങ്ങളാണ് അണിനിരന്നിട്ടുള്ളത്.

Categories
India Latest News

സൂര്യകുമാർ യാദവിന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടുന്നു; പ്രെസെന്റഷനിടെ സർക്കസിച്ച് രോഹിത് ശർമ്മ ; വീഡിയോ

ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തിൽ   ഇന്ത്യ 49 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയത്, പരമ്പര 2-1 ന് അവസാനിപ്പിച്ചു.  ഇൻഡോറിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ബൗളർ അടി വാങ്ങിച്ചു കൂട്ടിയപ്പോൾ 227 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ടി20 ലോകകപ്പ് ഏതാനും ആഴ്ചകൾ അപ്പുറം നിൽക്കെ ഇന്ത്യൻ ബൗളർമാരുടെ ഈ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് പുറത്തായി.  മുൻനിര ബാറ്റർമാരായ വിരാട് കോഹ്‌ലിക്കും കെ എൽ രാഹുലിനും വിശ്രമം അനുവദിച്ചപ്പോൾ  അവരുടെ അഭാവത്തിൽ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ യഥാക്രമം ഓപ്പണറിലും മൂന്നാം സ്ഥാനത്തും ബാറ്റ് ചെയ്തത്, ഇരുവർക്കും വലിയ സ്‌കോർ നേടുന്നതിൽ പരാജയപ്പെട്ടു.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അവിശ്വസനീയമായ ഫോമിലുള്ള സൂര്യകുമാർ യാദവ് ഇത്തവണ നിരാശപ്പെടുത്തി. 6 പന്തിൽ 8 റൺസെടുത്ത് ക്യാച്ചിലൂടെ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ 61 റൺസ് നേടി ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചിരുന്നു.

മത്സരത്തിന് ശേഷമുള്ള പ്രെസെന്റഷനിൽ,  ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച്  വിശദമായി സംസാരിച്ച രോഹിത് ശർമ്മ ഇടയ്ക്ക് തമാശ രൂപേണ സൂര്യകുമാർ യാദവിന്റെ ഫോം ആകുലതകപ്പെടുത്തുന്നുവെന്ന് പറയുകയുണ്ടായി. ഗൗരവത്തിൽ തുടരാൻ ശ്രമിച്ചെങ്കിലും സ്വന്തം തമാശയിൽ രോഹിതിന് അധിക നേരം പിടിച്ചിരിക്കാനായില്ല, ഒടുവിൽ പൊട്ടിചിരിക്കുകയായിരുന്നു. അവതാരകനായി ഉണ്ടായിരുന്ന മുരളി കാർത്തിക്കും രോഹിതിനൊപ്പം ചിരി പങ്കിടുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് റോസോ (100*) നേടിയ തകർപ്പൻ സെഞ്ച്വറിയുടെ പിൻ ബലത്തിൽ 227/3 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. 68 റൺസ് നേടി ഡികോകും മികച്ച് നിന്നു.  ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ്‌ യാദവ്, മുഹമ്മദ്‌ സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി.

Categories
Latest News

ബാറ്റിൽ ഉരസിയിട്ടുണ്ടെന്ന് റിഷഭ്, മൈൻഡ് ചെയ്യാതെ രോഹിത്, ഒടുവിൽ നിരാശനായി പിന്തിരിഞ്ഞ് റിഷഭ് – വീഡിയോ

വിക്കറ്റിന് പിറകിൽ നിന്ന് ആവശ്യത്തിനും അനാവശ്യത്തിനും അപ്പീൽ ചെയ്യുന്ന കൂട്ടത്തിലാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പന്തിന്റെ വാക്ക് കേട്ട് പലപ്പോഴും രോഹിത് റിവ്യു നഷ്ട്ടമാക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ റിഷഭ് പന്തിന്റെ റിവ്യു നൽകാനുള്ള ആവശ്യം ഗൗനിക്കാതെ  രോഹിത് മുന്നോട്ട് പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

അഞ്ചാം ഓവറിൽ റൂസ്സോയ്ക്കെതിരെ എറിഞ്ഞ ഉമേഷ് യാദവിന്റെ ലെഗ് സൈഡ് ഡെലിവറിയിലാണ് ഈ സംഭവം. കാലിൽ കൊണ്ട് പോയ പന്തിൽ മറ്റ് താരങ്ങൾ അപ്പീൽ ചെയ്യാതെ നിന്നപ്പോഴാണ് റിഷഭ് പന്ത് മുന്നോട്ട് വന്നത്. മറ്റ് താരങ്ങളുടെ പ്രതികരണം നോക്കിയ രോഹിത് റിഷഭ് പന്തിനെ ഗൗനിക്കാതെ നിന്നു.

പിന്നാലെ തുടയിൽ കൊണ്ടതാണെന്ന് കാണിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കൂട്ടാക്കാതെ റിഷഭ് പന്ത് തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. പന്തെറിഞ്ഞ ഉമേഷ് യാദവും കാലിൽ കൊണ്ടതാണെന്ന് സ്ഥിരീകരിച്ചു. ഒടുവിൽ ആരും വകവെക്കാതെ ആയതോടെ റിഷഭ് പന്ത് പിന്തിരിഞ്ഞു.

മത്സരത്തിൽ ഇന്ത്യ 49 റൺസിന് പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 228 ലക്ഷ്യത്തിന് മറുപടിയായി ഇന്ത്യയ്ക്ക് 178 റൺസ് മാത്രമാണ് നേടാനായത്. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് പവർ പ്ലേയിൽ തന്നെ 3 വിക്കറ്റ് നഷ്ട്ടമായത് വൻ തിരിച്ചടിയായി. 21 പന്തിൽ 46 റൺസ് നേടിയ കാർത്തിക്കാണ് ടോപ്പ് സ്‌കോറർ. 17 പന്തിൽ 31 റൺസ് നേടിയ ചാഹർ ഇന്ത്യയെ വലിയ തോൽവിയിൽ നിന്നും കരകയറ്റി.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് റോസോ (100*) നേടിയ തകർപ്പൻ സെഞ്ച്വറിയുടെ പിൻ ബലത്തിൽ 227/3 എന്ന കൂറ്റൻ സ്കോർ നേടുകയായിരുന്നു. 68 റൺസ് നേടി ഡികോകും മികച്ച് നിന്നു.  ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ്‌ യാദവ്, മുഹമ്മദ്‌ സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി.