Categories
Cricket Latest News

സിമ്പിൾ ക്യാച്ച് വിട്ടു കളി തോൽപ്പിച്ചു! ഹീറോ രാഹുൽ വില്ലൻ ആയി മാറിയ നിമിഷം ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച നേരിട്ടുവെങ്കിലും ഒരു വിക്കറ്റിന് കളി കൈപ്പിടിയിൽ ആക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ആയിക്കപ്പെട്ട ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. 187 റണ്ണാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കുവേണ്ടി അഞ്ചാമനായി ഇറങ്ങിയ കെ എൽ രാഹുൽ 70 പന്ത് നേരിട്ട് 73 നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി മറ്റാരും അർദ്ധ സെഞ്ച്വറി നേടിയില്ല. രോഹിത് ശർമ 27ഉം ശ്രേയസ് അയ്യർ 24ഉം വാഷിംഗ്ടൺ സുന്ദർ 11ഉം റൺ നേടി. ഫോമിലുള്ള വിരാട് കോഹ്ലി ഒമ്പത് റൺ നേടി നിൽക്കെ ഷാക്കിബ് അൽ ഹസ്സന്റെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകി പുറത്തായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ശക്തമായിരുന്നു എങ്കിലും ബംഗ്ലാദേശും ബാറ്റിംഗ് തകർച്ച നേരിട്ടു. പക്ഷേ മെഹന്തി ഹസൻ മിറാജിന്റെ തകർപ്പൻ ബാറ്റിംഗ് ബംഗ്ലാദേശിന് ഒരു വിക്കറ്റ് വിജയം സമ്മാനിച്ചു. സ്പിന്നിനേയും ഫാസ്റ്റ് ബോളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ബംഗ്ലാദേശിൽ ക്യൂറേറ്റർ ഒരുക്കിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. വിക്കറ്റ് കീപ്പറായി ടീമിൽ ഉണ്ടായിരുന്ന റിഷാബ്‌ പന്തിനു പകരം കെഎൽ രാഹുലാണ് വിക്കറ്റിനു പിന്നിൽ ഇന്ത്യക്കായി കീപ് ചെയ്തത്. പന്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് വിമർശനങ്ങൾ നേരിട്ടിരുന്നു. കളിയിൽ വഴിത്തിരിവായത് അവസാന വിക്കറ്റിൽ മുസ്തഫിസുർ റഹ്മാനുമായി ചേർന്ന് മെഹന്തി ഹസൻ പടുത്തുയർത്തിയ പാർട്ണർഷിപ്പ് ആയിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുൽദീപ് സെൻ വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശ് പോലൊരു ടീമിനെതിരെ സീരിയസിലെ ആദ്യത്തെ കളി തന്നെ തോൽവി വഴങ്ങിയത് ഇന്ത്യൻ ടീം സെലക്ഷനെയും കളിക്കാരുടെ മോശം കളിയെയും സോഷ്യൽ മീഡിയയിലും മറ്റു പ്ലാറ്റ്ഫോമുകളിലും ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
കളിയിൽ നിർണായക നിമിഷത്തിൽ കെ എൽ രാഹുൽ വളരെ എളുപ്പമാർന്ന ഒരു ക്യാച്ച് കൈവിട്ടു കളഞ്ഞു. സ്ക്വാഡിൽ ഇഷാൻ കിഷൻ ഉണ്ട് എന്നിരിക്കെ രാഹുലിന് ഗ്ലൗസ് നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം വരുംദിവസങ്ങളിൽ വൻ വിവാദത്തിന് വഴി വച്ചേക്കാം. നിർണായകനിമിഷത്തിൽ ആയിരുന്നു രാഹുൽ കളി കൈവിട്ടത്. രാഹുൽ കൈവിട്ട ക്യാച്ചിന്റെ വീഡിയോ ദൃശ്യം കാണാം;

Categories
Uncategorized

ഇതിപ്പോ ലാഭം ആയല്ലോ ! കുറ്റിക്ക് ചവിട്ടി ഔട്ടായി ബംഗ്ലാദേശ് താരം ഹൊസ്സൈൻ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ആയിക്കപ്പെട്ട ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. 187 റണ്ണാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കുവേണ്ടി അഞ്ചാമനായി ഇറങ്ങിയ കെ എൽ രാഹുൽ 70 പന്ത് നേരിട്ട് 73 നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി മറ്റാരും അർദ്ധ സെഞ്ച്വറി നേടിയില്ല. രോഹിത് ശർമ 27ഉം ശ്രേയസ് അയ്യർ 24ഉം വാഷിംഗ്ടൺ സുന്ദർ 11ഉം റൺ നേടി. ഫോമിലുള്ള വിരാട് കോഹ്ലി ഒമ്പത് റൺ നേടി നിൽക്കെ ഷാക്കിബ് അൽ ഹസ്സന്റെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകി പുറത്തായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ശക്തമായിരുന്നു എങ്കിലും ബംഗ്ലാദേശും ബാറ്റിംഗ് തകർച്ച നേരിട്ടു. സ്പിന്നിനേയും ഫാസ്റ്റ് ബോളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ബംഗ്ലാദേശിൽ ക്യൂറേറ്റർ ഒരുക്കിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. കോലിയെ പുറത്താക്കാനായി ലിറ്റൺ ദാസ് എടുത്ത ക്യാച്ച് പ്രശംസ നേടിയിരുന്നു. വിക്കറ്റ് കീപ്പറായി ടീമിൽ ഉണ്ടായിരുന്ന റിഷാബ്‌ പന്തിനു പകരം കെഎൽ രാഹുലാണ് വിക്കറ്റിനു പിന്നിൽ ഇന്ത്യക്കായി കീപ് ചെയ്തത്. പന്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തത് വിമർശനങ്ങൾ നേരിട്ടിരുന്നു.

ഇന്ത്യയുടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങൾ നടക്കെയാണ് ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിനം നടക്കുന്നത്. സഞ്ജുവിന് പുറമേ ഗില്ലിനും സൂര്യ കുമാർ യാദവിനും യൂസ്വന്ദ്ര ചഹലിനും ടീമിൽ ഇടം കിട്ടിയില്ല. മുഹമ്മദ് ഷമി സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും അപ്രതീക്ഷിതമായ പരിക്ക്കാരണം പിന്മാറേണ്ടി വന്നു. ഷമിക്ക് പകരം ഉമ്രാൻ മാലിക് ആണ് സ്വാർഡിൽ ഉള്ളത് എങ്കിലും ഇന്ന് കളിക്കാൻ ഇറങ്ങിയില്ല. നാല് ഓൾറൗണ്ടർ മാറുമായാണ് ഇന്ത്യ ഇന്ന് കളിക്കാൻ ഇറങ്ങിയത്.

ബാറ്റിംഗ് തകർച്ച നേരിടുന്ന ബംഗ്ലാദേശിന്റെ ഇബാദത്ത് ഹുസൈന്റെ വിക്കറ്റ് വീണത് ബഹുരസം ആയിരുന്നു. പുതുമുഖ ബോളർ കുൽദീപ് സെൻ എറിഞ്ഞ പന്തിൽ ഇബാദത്ത് ഹുസൈൻ ഹിറ്റ് വിക്കെറ്റ് ആയി. വളരെ അപൂർവമായി മാത്രമാണ് ക്രിക്കറ്റിൽ ഹിറ്റ് ടിക്കറ്റ് എന്ന രീതിയിൽ ബാറ്റ്സ്മാൻ പുറത്താകുന്നത് ഉണ്ടാകാറ്. പൊതുവേ ഹിറ്റ് വിക്കറ്റ് ആയി കഴിഞ്ഞാൽ ബോളറുടെ പേരിലാണ് വിക്കറ്റ് ചേർക്കപ്പെടാറ്. ബംഗ്ലാദേശ് പേസർ ഇബാദത്ത് ഹുസൈൻ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായ വീഡിയോ ദൃശ്യം കാണാം…

Categories
Cricket Latest News

സ്റ്റമ്പ് പോയ പോക്ക് കണ്ടിട്ട് പൊട്ടി കരഞ്ഞു ബംഗ്ലാദേശ് ആരാധകര് ; സിറാജിൻ്റെ കിടിലൻ വിക്കറ്റ് വീഡിയോ കാണാം

ഏതു ഒരു ഫാസ്റ്റ് ബൗളേർക്കും ഏറ്റവും മികച്ച നിമിഷം നൽകുന്നത് ബാറ്റസ്മാന്റെ പ്രതിരോധം തകർക്കുന്ന ഡെലിവറികളാണ് . സ്‌റ്റെയ്‌നും ജോൺസനും അക്തറും എല്ലാം ഇത്തരത്തിൽ വിക്കറ്റുകൾ വീഴ്ത്തുന്നത് നാം ഒട്ടേറെ തവണ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിലും ഇത്തരത്തിലുള്ള ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു കാലത്ത് ഏറ്റവും വിമർശിക്കപ്പെട്ട ഒരു ബൗളേറാണ് ഇന്ത്യക്ക് ഇന്ന് ഒരു ധന്യമായ മുഹൂർത്തം നൽകിയിരിക്കുന്നത്.തന്റെ പേസും സ്വിങ്ങും ഇത്ര മനോഹരമായ ഉപോയഗിക്കുന്ന ചുരുക്കം ചില ഇന്ത്യൻ പേസ് ബൗളേറായ സിറാജാണ് നയനമനോഹരമായ ആ കാഴ്ചക്ക് കാരണക്കാരനായിയിരിക്കുന്നത്.

മത്സരത്തിന്റെ 35 ആം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റസ്മാനായ മുഷ്‌ഫീകറാണ് ക്രീസിൽ.സിറാജ് തന്റെ റൺ അപ്പ്‌ തുടങ്ങുന്നു.പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഗുഡ് ലെങ്ത് ഏരിയയിൽ പതിക്കുന്നു.അതിമനോഹരമായ ബോൾ സ്വിങ് ചെയ്തു അകത്തേക്ക് വരുന്നു.മുഷ്‌ഫീകർ ആ പന്തിന് ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം കണ്ടത് അദ്ദേഹത്തിന്റെ ഓഫ്‌ സ്റ്റമ്പ് തെറിക്കുനതാണ്.അതെ സിറാജ് തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളുകൾ ഒന്ന് അവിടെ പുറത്തെടുത്തിരിക്കുന്നത്.

കമന്ററിയിൽ നിന്ന് കേട്ടത് പോലെ അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച പന്തുകൾ അവിടെ പുറത്തെടുത്തിരിക്കുന്നു.ബാറ്റസ്മാൻ പോയിന്റിലേക്കോ ദീപ് തേർഡിലേക്കോ ആ പന്ത് എങ്ങനെ തട്ടി ഇടാൻ കഴിയും. ബംഗ്ലാദേശ് ആരാധകരുടെ കണ്ണീർ വീഴ്ത്തി കൊണ്ട് ആ സ്റ്റമ്പ് ഇന്ത്യൻ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കിരിക്കുന്നു.കൃത്യയാതയാറന്ന സ്വിങ്ങിങ് ഡെലിവറി കൊണ്ട് സ്റ്റമ്പുകൾ തകർത്ത് എറിയാൻ കഴിവുള്ള പേസ് ബൗളേറേമാരെ തന്നെയാണ് ബംഗ്ലാ കടവുകൾ പേടിക്കേണ്ടത്.

വിക്കറ്റ് വിഡിയോ :

Categories
Cricket Latest News

പിടിച്ച കോഹ്ലി വരെ അമ്പരുന്നു,പിന്നെയാണോ നമ്മൾ ! പറന്നു മാരക ക്യാച്ച് എടുത്തു കോഹ്ലി ; വീഡിയോ കാണാം

ഒരു ക്രിക്കറ്റ്‌ മത്സരത്തിൽ ഏറ്റവും വഴി തിരിവാവുന്നത് ഫീൽഡിങ് മികവ് തന്നെയാണ്. ചുരുങ്ങിയ റൺസുകൾ പോലും കൃത്യമായ ഫീൽഡിങ് മൂലം വിജയിക്കാൻ സാധിക്കുന്ന അനേകം മത്സരങ്ങളുണ്ട്. മാത്രമല്ല ഓരോ ക്യാച്ചുകളും നമ്മുടെ മനസിൽ എന്ന് നിലനിൽക്കുന്നതുമായിരിക്കും. ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.

ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരത്തിന് ഇടയിലാണ് ഇത്തരത്തിൽ ഒരു ക്യാച്ച് കൂടി ക്രിക്കറ്റ്‌ പ്രേമികളുടെ മനസ്സില്ല കയറി കൂടിയത്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ 23 ഓവറിലെ മൂന്നാമത്തെ പന്തിലായിരുന്നു സംഭവം.ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു.ബൗളിങ്ങിൽ ഇന്ത്യയെ തകർത്ത ഷക്കിബ് അൽ ഹസൻ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്.

സുന്ദർ എറിഞ്ഞ 23 ആം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ്‌ ഓഫീലൂടെ ഉയർത്തി അടിക്കാന് ശ്രമിച്ച ഷക്കിബിനെ അതിമനോഹരമായ ഡൈവിങ്ങിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ രാജാവ് കൈപിടിയിൽ ഒതുക്കുകയായിരുന്നു.അതും ഒറ്റ കൈയിൽ.അതെ,പിടിച്ച കോഹ്ലി വരെ അമ്പരുന്നു,പിന്നെയാണോ നമ്മൾ !.

https://twitter.com/cric24time/status/1599367682809556993?t=gbeKJiCfCvq8nxCxb-c_xA&s=19

നിലവിൽ ബംഗ്ലാദേശ് 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് സ്വന്തമാക്കിട്ടുണ്ട്. നേരത്തെ ടോസ് ലഭിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഷാകിബിന്റെ ബൌളിംഗ് മികവിൽ ഇന്ത്യയെ ബംഗ്ലാദേശ് 186 റൺസിന് പുറത്താക്കിയിരുന്നു. ഷാക്കിബ് അഞ്ചു വിക്കറ്റ് സ്വന്തമാക്കി.ഇന്ത്യക്ക് വേണ്ടി 73 റൺസ് എടുത്ത രാഹുൽ ആണ് ടോപ് സ്കോർർ.

Categories
Cricket Latest News

വെറുതെയാ ചെക്കനെ കൊതിപ്പിക്കണ്ടായിരുന്നു! ക്യാച്ചെടുത്ത ശേഷം ആഘോഷിച്ച് രോഹിത് ശർമ്മ; പക്ഷേ സംഭവിച്ചത്;

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ഏകദിനം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 41.2 ഓവറിൽ തന്നെ പുറത്തായി. 186 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കായി കെ എൽ രാഹുൽ 70 പന്തിൽ 73 റൺസ് നേടിയപ്പോൾ മറ്റെല്ലാ ബാറ്റ്സ്മാൻമാറും പരാജയപ്പെട്ടു. രോഹിത് ശർമ 27ഉം ശ്രേയസ് അയ്യർ 24 ഉം റൺസ് നേടിയപ്പോൾ വിരാട് കോലിക്ക് 9 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. വലിയ സ്കോർ ലക്ഷ്യമിട്ടാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത് എങ്കിലും തുടരെ തുടരെ വിക്കറ്റുകൾ വീണത് ഇന്ത്യയുടെ വന്‍ സ്കോർ എന്ന ലക്ഷ്യം ഇല്ലാതാക്കുകയായിരുന്നു.

ബംഗ്ലാദേശിനായി ഷക്കീബ് അൽ ഹസൻ അഞ്ച് വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. 4 ഓൾറൗണ്ടമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത് എങ്കിലും മധ്യനിരയിൽ തകർച്ച നേരിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ഷക്കീബ് അൽ ഹസന്റെ സ്പിൻ ബോളിങ്ങിനും ഇബാദത്ത് ഹുസൈന്റെ 140 കിലോമീറ്ററിനു മുകളിൽ വന്ന പന്തുകൾക്കും ഇന്ത്യൻ ബാറ്റ്സ് മാർക്ക് മറുപടി ഉണ്ടായിരുന്നില്ല. തുച്ഛമായ രണ്ടു നേടുന്നതിനിടെ ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞു. പ്രഷർ പന്തിന്റെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യക്കായി വിക്കറ്റ് കാക്കുന്നത്.

പകരം ക്യാപ്റ്റനായി ഇറങ്ങിയ ലിറ്റൺ ദാസും ഷാക്കിബ് അൽ ഹസനും ഇപ്പോഴും ഗ്രീസിൽ തുടരുകയാണ്. രണ്ട് വിക്കറ്റ് മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായിരിക്കുന്നത്. 187 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് പിന്തുടരുന്നത്. 186 റൺസ് മാത്രം എടുത്ത് ഇന്ത്യ ഓൾഔട്ട് ആയപ്പോൾ സഞ്ജു ടീമിൽ ഇല്ലാത്തതിനാലാണ് ഇന്ത്യയ്ക്ക് ഈ ഗതികേട് വന്നത് എന്ന് പറഞ്ഞുകൊണ്ട് സഞ്ജു ആരാധകർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രതിഷേധമുയർത്തുന്നുണ്ട്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തരക്കേടില്ലാതെ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് യുവ താരം ഷഹബാസിന്റെ പന്ത് പിച്ചിൽ കുത്തിതിരിഞ്ഞ് ലിട്ടൺ ദാസിന്റെ ബാറ്റിന്റെ എഡ്ജിന് കൊണ്ടത്. സ്ലിപ്പിൽ നിന്നിരുന്ന രോഹിത് ശർമ ബോൾ പിടികൂടി ക്യാച്ചിനായി അപ്പീൽ ചെയ്യുകയും ചെയ്തു. അമ്പയർ തേർഡ് അമ്പയറിന് തീരുമാനം കൈമാറി എങ്കിലും ഗ്രൗണ്ട് ഡിസിഷൻ നോട്ടൗട്ട് ആയിരുന്നു. തേർഡ് അമ്പയർ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പന്ത് നിലത്ത് തട്ടുന്നതായി വ്യക്തമായി. ഗ്രൗണ്ട് തീരുമാനം ശരി ആണെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതോടെ മൂന്നാം വിക്കറ്റ് എന്ന ഇന്ത്യയുടെ സ്വപ്നവും നഷ്ടമായി. രോഹിത് ശർമ എടുത്ത് തേർഡ് അമ്പയർ നോട്ടൗട്ട് വിധിച്ച ദൃശ്യങ്ങൾ കാണാം ;

Categories
Cricket Latest News

താൻ എന്തൊരു മണ്ടൻ ആണ് സുന്ദര !അടിപൊളി സേവ് ആയിരുന്നു ,പക്ഷെ ഫോർ ആയി ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരങ്ങൾക്ക് തുടക്കമായി. റോസ് നഷ്ട്ടപ്പെട്ട ബാറ്റിന് ഇറങ്ങിയ ഇന്ത്യ വെറും 186 റൺ മാത്രമാണ് നേടിയത്. ഇന്ത്യക്കായി കെ എൽ രാഹുൽ 73 (70) റൺ നേടി. രോഹിത് ശർമ 27ഉം ശ്രേയര്‍ അയ്യർ 24 റണ്ണും നേടി. വിരാട് കോലി 9 റൺ നേടി.

ബംഗ്ലാദേശിനായി ബോളിംഗിൽ ഷാക്കിബ് അൽ ഹസൻ അഞ്ചു വിക്കറ്റും ഇബാദത്ത് ഹുസൈൻ നാലു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് വൻ സ്കോർ കണ്ടെത്തുക എന്ന ലക്ഷ്യം തുടരെത്തുടരെ വീണ വിക്കറ്റുകൾ കൊണ്ട് നഷ്ടപ്പെടുകയായിരുന്നു. ബംഗ്ലാദേശിന്റെ സ്ഥിരം ക്യാപ്റ്റൻ തമീം ഇക്ബാലിന് പകരം ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശിനെ നയിക്കുന്നത്.

ഇന്ത്യയുടെ 186 റൺ പിന്തുടർന്ന് മറുപടി ബാറ്റിംഗിനായി ബംഗ്ലാദേശ് ഇറങ്ങിയ സമയത്ത് ആയിരുന്നു വാഷിംഗ്ടൺ സുന്ദറിന്റെ ഫീൽഡിങ് അബദ്ധം. വാഷിംഗ്ടൺ ബൗണ്ടറിയിലേക്ക് കുതിച്ച പന്തിനെ പിന്തുടർന്ന് തടുക്കാനായി ശ്രമിച്ചു. ഒരു പരിധിവരെ ആ ശ്രമം വിജയിക്കുകയും ചെയ്തു എങ്കിലും വീണ്ടും ശരീര ഭാഗത്തു തട്ടി ബോൾ ബൗണ്ടറിയിൽ വീഴുകയായിരുന്നു. അമ്പയർ ഫോർ വിധിക്കുകയും ചെയ്തു. 187 റൺസ് മാത്രം പിന്തുടർന്ന് ബാറ്റിന് ഇറങ്ങിയ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഓരോ റൺസും തടയുക എന്നത് വിലപ്പെട്ടതാണ്. വാഷിംഗ്ടൺ സുന്ദറിന്റെ ഫീൽഡിങ് അബദ്ധം കാണാം.

Categories
Latest News

പാകിസ്ഥാൻ ബൗളർമാരെ കളിയാക്കിയതാണോ!! ഇടം കയ്യിൽ ബാറ്റ് ചെയ്ത് റൂട്ട് ; വീഡിയോ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇടം കയ്യിൽ ബാറ്റ് ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. വലം കയ്യൻ ബാറ്ററായ റൂട്ട് രണ്ടാം ഇന്നിംഗ്‌സിൽ ഫിഫ്റ്റി നേടിയതിന് പിന്നാലെയാണ് പരീക്ഷണവുമായി എത്തിയത്. സാഹിദ് മഹമൂദിന്റെ ഓവറിലായിരുന്നു ബാറ്റിങ് ഇടം കയ്യിലേക്ക് മാറ്റിയത്.

ആദ്യ ഡെലിവറി തന്നെ സ്വീപ് ഷോട്ട് കളിച്ച റൂട്ട് തലനാരിഴയ്ക്കാണ് ക്യാച്ചിലൂടെ ഔട്ടാകാതെ രക്ഷപ്പെട്ടത്. റൂട്ടിന്റെ ഇടം കയ്യിലെ സ്വീപ് ഷോട്ട് കണ്ട് സൗത്താഫ്രിക്കൻ സ്പിന്നർ ശംസി പ്രശംസയുമായി എത്തിയിരുന്നു.
“വലംകൈയിൽ ബാറ്റ് ചെയ്യുമ്പോൾ പോലും എനിക്ക് സ്വീപ്പ് ഷോട്ട് നേരാവണ്ണം കളിക്കാൻ കഴിയില്ല, ഇവിടെ ജോ റൂട്ട് അത് ഇടംകൈയ്യിൽ നന്നായി കളിക്കുന്നു” എന്നായിരുന്നു ശംസി ട്വിറ്ററിൽ കുറിച്ചത്.

മത്സരം നാലാം ദിനം പുരോഗമിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 264 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ലീഡ് 342ൽ എത്തിയിരിക്കുകയാണ്. റൂട്ട് (69 പന്തിൽ 73), ഹാരി ബ്രൂക്ക് (65 പന്തിൽ 87) എന്നിവരുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിൽ തുണയായത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 657ന് മറുപടിയായി ആദ്യ ഇന്നിംഗ്‌സിൽ 579 റൺസ് നേടിയിരുന്നു. ഷഫീഖ് (114), ഇമാമുൾ ഹഖ് (121), ബാബർ അസം (136) എന്നിവരാണ് പാകിസ്ഥാൻ വേണ്ടി തിളങ്ങിയത്. 473ൽ 5 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ ലീഡ് നേടാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും ബാബർ അസം റിസ്വാൻ കൂട്ടുകെട്ട് തകർന്നത് പാകിസ്ഥാന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായി.

ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറാണ് അടിച്ചു കൂട്ടിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ബാറ്റർമാർ 101 ഓവറിൽ 657 റൺസ് അടിച്ചു കൂട്ടി. ഇംഗ്ലണ്ട് നിരയിൽ 4 പേർ സെഞ്ചുറി നേടിയിട്ടുണ്ട്. സാക്ക് ക്രോളി (122), ഡകറ്റ് (107), ഒല്ലി പോപ്പ് (108), ഹാരി ബ്രൂക്ക് (153) എന്നിവരാണ് സെഞ്ചുറി നേടിയത്. പാകിസ്ഥാൻ വേണ്ടി സാഹിദ് മഹമൂദ് 4 വിക്കറ്റും നസീം ഷാഹ് 3 വിക്കറ്റും നേടി.

Categories
Cricket India Latest News

കോഹ്ലിയെ തന്നെ അമ്പരപ്പിച്ച് ലിറ്റണ് ദാസിന്റെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഏകദിന മത്സരത്തോടെ തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. മത്സരം 15 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 71  റൺസ് നേടിയിട്ടുണ്ട്. 11 പന്തിൽ 10 റൺസുമായി രാഹുലും, 8 റൺസുമായി അയ്യറുമാണ് ക്രീസിൽ.

ഏറെ നാളുകൾക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ ധവാനും രോഹിതുമാണ് എത്തിയത്. എന്നാൽ 23 റൺസിൽ നിൽക്കെ കൂട്ടുകെട്ട് തകർന്നു. 7 റൺസ് നേടിയ ധവാനെ പുറത്താക്കിയാണ് മെഹിദി ഹസൻ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചത്.

പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലിയും രോഹിതും പതുക്കെ റൺസ് ഉയർത്തുന്നതിനിടെ ഒരോവറിൽ ഇരുവരെയും വീഴ്ത്തി ശാഖിബുൽ ഹസൻ ഇന്ത്യൻ നില പരുങ്ങലിലാക്കി. 27 റൺസ് നേടിയ രോഹിതിനെ ബൗൾഡ് ആക്കുകയായിരുന്നു. പിന്നാലെ ഒരു പന്തുകൾ ശേഷം കോഹ്ലിയെ തകർപ്പൻ ക്യാച്ചിലൂടെ ലിറ്റണ് ദാസ് മടക്കി.

ശാഖിബിന്റെ ഫുൾ ലെങ്ത് ഡെലിവറി ഡ്രൈവ് ചെയ്ത കോഹ്ലിയെ ഫുൾ ഡൈവിൽ കൈപിടിയിൽ ഒതുക്കുകയായിരുന്നു. അതേസമയം ആരോഗ്യ പ്രശ്നം കാരണം ഏകദിന സീരീസിൽ നിന്ന് തന്നെ റിഷഭ് പന്തിനെ ഒഴിവാക്കിയിട്ടുണ്ട്. കുൽദീപ് സെൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

https://twitter.com/Master__Cricket/status/1599302504936005632?t=Lyc99FtrncHYh5fdqrod3Q&s=19

പ്ലെയിങ് ഇലവൻ ഇന്ത്യ– രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ് ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്.  ഷർദൂൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ,
പ്ലെയിങ് ഇലവൻ– ബംഗ്ലദേശ്– ലിട്ടൺ ദാസ് (ക്യാപ്റ്റൻ), അനമുൽ ഹഖ്, നജ്മുൽ ഹുസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ, മഹമ്മദുല്ല, ഓഫീസ് ഹുസൈൻ, മെഹിദി ഹസൻ മിറ, ഹസൻ മഹമൂദ്, മുസ്തഫിസുർ റഹ്മാൻ, എബദോട്ട് ഹൊസൈൻ.

Categories
Cricket Latest News

ഇന്ത്യയും ബംഗ്ലാദേശും തന്നെയാണോ ഇവിടെ കളിക്കുന്നത് അതോ ബ്രസീലും അർജന്റീനയോ? വീഡിയോ കാണാം

ലോകം എങ്ങും ഫുട്ബോൾ ലോകക്കപ്പിന്റെ ആവേശത്തിലാണ്.അർജന്റീനയും ബ്രസീലും ലോകത്തിലെ ഏറ്റവും മികച്ച ആരാധക കൂട്ടമുള്ള ഫുട്ബോൾ ടീമുകളാണ്. ഇപ്പോൾ ഇരു കൂട്ടരുടെയും ആരാധകരും ക്രിക്കറ്റിൽ ഒത്തു ചേരുകയാണ്.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ഏകദിന മത്സരത്തിലാണ് സംഭവം.

ഇന്ത്യയും ബംഗ്ലാദേശും മത്സരിക്കുമ്പോൾ ഗാലറിയിൽ കാണാൻ കഴിയുന്നത് ബ്രസീൽ അർജന്റീന ആരാധകരെയാണ്. ഇരു ടീമിന്റെ പതാകകളും ജേഴ്സി ധരിച്ച ആരാധകരും ഫുട്ബോൾ ലോകക്കപ്പിന്റെ ആവേശം ക്രിക്കറ്റിലേക്കും എത്തിക്കുകയാണ്. ക്രിക്കറ്റിലെ ഈ ബ്രസീൽ അർജന്റീന ആരാധകരും നൽകുന്ന ആവേശം ചെറുതല്ല.

നേരത്തെ ടോസ് ലഭിച്ച ബംഗ്ലാദേശ് ക്യാപ്റ്റൻ ലിട്ടൺ ദാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരികേറ്റു പരമ്പരയിൽ നിന്ന് പുറത്തായ പന്ത് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.നിലവിൽ ഇന്ത്യ മൂന്നു ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 11 റൺസ് സ്വന്തമാക്കിട്ടുണ്ട്.

Categories
Cricket Latest News

ഇനി എന്തൊക്കെ കാണണം!! ബോൾ ഷൈൻ ചെയ്യാൻ അവസാന അടവും പുറത്തെടുത്ത് ഇംഗ്ലണ്ട് ; വീഡിയോ കാണാം

പാകിസ്ഥാൻ-ഇംഗ്ലണ്ട് തമ്മിലുള്ള ആദ്യ  ടെസ്റ്റ് മത്സരം മൂന്നാം ദിനം ലഞ്ച് ബ്രേക്കിൽ എത്തി നിൽക്കുകയായാണ്. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് ഉയർത്തിയ 657 പിന്തുടർന്ന പാകിസ്ഥാൻ 3ന് 298 എന്ന നിലയിലാണ്. ഷെഫീഖും ഇമാമുൾ ഹഖും നല്കിയ മികച്ച തുടക്കത്തിന് ശേഷം പാകിസ്ഥാൻ പെട്ടെന്ന് തന്നെ 3 വിക്കറ്റ് നഷ്ട്ടമായിരിക്കുകയാണ്. പാകിസ്ഥാൻ ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 225 റൺസാണ് കൂട്ടിച്ചേർത്തത്.

225ൽ നിൽക്കെ 114 റൺസ് നേടിയ ഷഫീഖ് പുറത്തായതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് തകർന്നത്. പിന്നാലെ 121 റൺസ് നേടിയ ഇമാമുൾ ഹഖും പുറത്തായി. മൂന്നാമനായി ക്രീസിൽ എത്തിയ അസർ അലി 27 നേടി മടങ്ങിയതോടെയാണ് പാകിസ്ഥാൻ 3ന് 290 എന്ന നിലയിൽ എത്തിയത്.

28 റൺസുമായി ക്യാപ്റ്റൻ ബാബർ അസമും പൂജ്യം റൺസിൽ ഷകീലുമാണ് ക്രീസിൽ. സ്പിന്നർ ജാക്ക് ലീച്ച് 2 വിക്കറ്റും വിൽ ജാക് ഒരു വിക്കറ്റും വീഴ്ത്തി. അതെസമയം മത്സരത്തിനിടെ ബോൾ ഷൈൻ ചെയ്യാൻ ഇംഗ്ലണ്ട് താരം റൂട്ട് സഹതാരം ജാക്ക് ലീച്ചിന്റെ തല ഉപയോഗിക്കുന്ന ദൃശ്യം ആരാധകരിലും കമന്റർമാരിലും ചിരിപ്പടർത്തിയിട്ടുണ്ട്.

പാകിസ്ഥാന്റെ ഇന്നിംഗ്‌സിലെ 72ആം ഓവറിന് പിന്നാലെയാണ് സംഭവം. റോബിൻസൺ പന്ത് നൽകുന്നതിന് മുന്നോടിയായി ജാക്ക് ലീച്ചിന്റെ തലയിലെ വിയർപ്പിൽ ബോൾ ഷൈൻ ചെയ്യുകയായിരുന്നു. ബോൾ ഷൈൻ ഉമിനീർ ഉപയോഗിക്കുന്നത് അടുത്തിടെ ഐസിസി നിരോധിച്ചിരുന്നു.

നേരെത്തെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറാണ് അടിച്ചു കൂട്ടിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ബാറ്റർമാർ 101 ഓവറിൽ 657 റൺസ് അടിച്ചു കൂട്ടി. ഇംഗ്ലണ്ട് നിരയിൽ 4 പേർ സെഞ്ചുറി നേടിയിട്ടുണ്ട്. സാക്ക് ക്രോളി (122), ഡകറ്റ് (107), ഒല്ലി പോപ്പ് (108), ഹാരി ബ്രൂക്ക് (153) എന്നിവരാണ് സെഞ്ചുറി നേടിയത്. പാകിസ്ഥാൻ വേണ്ടി സാഹിദ് മഹമൂദ് 4 വിക്കറ്റും നസീം ഷാഹ് 3 വിക്കറ്റും നേടി.