Categories
Cricket Latest News

15 റൺസിന് 10 വിക്കറ്റ് ! ക്രിക്കറ്റിൽ ഇത് വരെ കാണാത്ത ട്വിസ്റ്റ് , 10 വിക്കറ്റ്കളുടെയും വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് ആണ് ബിബിഎൽ അഥവാ ബിഗ് ബാഷ് ലീഗ്. ബിഗ് ബാഷ് ലീഗിൽ ഇത്തവണ ഇതുവരെ നടക്കാത്ത ഒരു സംഭവം അരങ്ങേറി. മത്സരം കണ്ടുകൊണ്ടിരുന്ന കാണികളെ ഒക്കെ അത്ഭുതപ്പെടുത്തുന്ന വിധം ആയിരുന്നു സിഡ്നി തൻഡേഴ്സിന്റെ ബാറ്റിംഗ്. മത്സരത്തിൽ സിഡ്നി തൻഡേഴ്സ് തകർന്നടിഞ്ഞു. ഇത്തവണത്തെ സീസണിലെ അഞ്ചാമത്തെ മത്സരമായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഏറ്റുമുട്ടിയത് അഡലൈഡ് സ്ട്രിക്കേഴ്സും സിഡ്നി തണ്ടർസുമായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഡലൈഡ് 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി. അഡലൈഡിന് വേണ്ടി ക്രിസ്‌ ലിൻ 36 റൺസും കോളിൻ ഡി ഗ്രാൻഡ്ഹോം 33 റൺസും നേടി. ഒരു ട്വന്റി20 മത്സരത്തിൽ താരതമ്യേന കുറഞ്ഞ സ്കോർ ആയ 139 ആയിരുന്നു അഡലൈഡ് സട്രൈക്കേഴ്സ് ഉയർത്തിയത്. ആരാധകർ പോലും അഡലൈഡ് വിജയിക്കുമെന്ന് കരുതിക്കാണില്ല. പക്ഷേ പിന്നീട് സിഡ്‌നിയിലെ ഷോഗ്രൗണ്ട് സ്റ്റേഡിയം കണ്ടത് ചരിത്രമായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയരായ സിഡ്നി 15 റൺസ് എടുക്കുന്നതിനിടെ കൂടാരം കയറി. ടീമിലെ ബൗളറായ ബ്രേണ്ടൻ ഡോഗ്ഗെറ്റ് നേടിയ നാല് റൺ ആയിരുന്നു ടോപ് സ്കോർ. പേര് കേട്ട ബാറ്റിംഗ് നിരയാണ് സിഡ്നിക്ക് ഉണ്ടായിരുന്നത്. അലക്സ് ഹെയ്‌ൽസ്, റയലീ റൂസൊ, ഡാനിയേൽ സാംസ് തുടങ്ങിയവർ ഉൾപ്പെടുന്ന ബാറ്റിംഗ് നിര പൂർണ്ണമായും പരാജയപ്പെട്ടു. ആറ് ഓവറിന് താഴെയായിരുന്നു സിഡ്നി ഓൾ ഔട്ട്‌ ആയത്.

ഒരു സീനിയർ പുരുഷ ടീമിനെ സംബന്ധിച്ചിടത്തോളം ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോററിൽ ആയിരുന്നു സിഡ്നി ഇന്നലെ ഓൾ ഔട്ട് ആയത്. അതുമാത്രമല്ല ഏറ്റവും കുറവ് ഓവർ നേരിട്ട് പുറത്തായി എന്ന സീനിയർ ട്വന്റി20 ടീം റെക്കോർഡും സിഡ്‌നി കരസ്ഥമാക്കി. സിഡ്നിക്കായി ഹെൻട്രി തോർൻടോൺ 2.5 ഓവറിൽ മൂന്ന് റൺ മാത്രം വഴങ്ങി 5 വിക്കറ്റ് നേടി. രണ്ട് ഓവർ മാത്രം ബൗൾ ചെയ്ത വെസ് അഗർ 6 റൺ വഴങ്ങി നാലു വിക്കറ്റും നേടി. ലോകത്തുടനീളം ഉള്ള ക്രിക്കറ്റ് പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു സിഡ്നിയുടെ ഭാഗത്തുനിന്നു ഉണ്ടായത്.

അഡലൈഡ് സ്ട്രൈക്കേഴ്സിന്റെ ബൗളിങ്ങിനെ പ്രകീർത്തിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് സിഡ്നി തണ്ടർസിന്റെ 6 ഓവറിനുള്ളിൽ തന്നെ തകർന്നടിഞ്ഞ ബാറ്റിംഗ് നിരയുടെ വീഡിയോ ആണ്. ഇവരുടെ നഷ്ടമായ പത്ത് വിക്കറ്റുകളുടെയും വീഡിയോ ദൃശ്യം കാണാം..

Categories
Cricket Latest News

ഫോർ അടിച്ചു തൻ്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി ഒരു മാസ്സ് സെലിബ്രേഷൻ ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ് ഇപ്പോൾ ഉള്ളത്. പരിക്കേറ്റ് പിന്മാറിയ രോഹിത് ശർമയ്ക്ക് പകരം കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യം ഇന്ത്യ ബംഗ്ലാദേശിനെ 150 റൺസിന് ഓൾ ഔട്ട്‌ ആക്കിയിരുന്നു. ഇന്ത്യക്കുവേണ്ടി ബൗളിങ്ങിൽ കുൽദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് വിക്കറ്റ് ആണ് കുൽദീപ് സ്വന്തമാക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ കുഴപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു.

150 റൺസിന് ഓൾ ഔട്ട് ആയ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഫോളോഓൺ ചെയ്ത് ബംഗ്ലാദേശിനെ മറുപടി ബാറ്റിംഗിന് അയക്കുവാൻ കഴിയുമായിരുന്നു എങ്കിലും രാഹുൽ വീണ്ടും ബാറ്റ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്കായി പൂജാര 90 റൺസും ശ്രേയസ് അയ്യർ 86 റൺസും നേടിയിരുന്നു. രവിചന്ദ്രൻ അശ്വിൻ 58 റൺസും നേടി. ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ നടത്തിയ ചില ബൗളിംഗ് മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ പ്രശംസ നേടിയിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിലാണ്. ഇന്ത്യക്കായി രാഹുലും ശുഭമാൻ ഗില്ലും ചേർന്ന് മികച്ച ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് നൽകിയത്. രാഹുൽ വലിയ സ്കോറിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിച്ചു എങ്കിലും ഖലീദ് അഹമ്മദിന്റെ ഷോർട്ട് ബോളിൽ ക്യാച്ച് നൽകി മടങ്ങി. എന്നാൽ പൂജാരയെ കൂട്ടുപിടിച്ച ഗിൽ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടേക്ക് നയിച്ചു. ആക്രമിച്ചാണ് ഗിൽ ബാറ്റ് ചെയ്തത്. 152 പന്തിൽ 110 റൺ നേടിയ ഗിൽ മൂന്ന് സിക്സറുകളും 10 ബൗണ്ടറിയും അടിച്ചുകൂട്ടി. സെഞ്ച്വറി നേടിയ ശേഷം സമാധാനപൂർവ്വമായിരുന്നു ഗില്ലിന്റെ മാസ്സ് സെലിബ്രേഷൻ. ഫോർ അടിച്ചുകൊണ്ടാണ് ഗിൽ സെഞ്ചുറി തികച്ചത്. സെഞ്ചുറി നേടിയ ശേഷമുള്ള ഗില്ലിന്റെ സെലിബ്രേഷൻ വീഡിയോ കാണാം.

Categories
Cricket Latest News

DRS ന് കൊടുത്തു ഷക്കീബ്,പക്ഷേ ചെക്ക് ചെയ്യാതെ തേർഡ് അമ്പയർ ,നാടകീയ രംഗങ്ങൾ കാണാം

ഡിസിഷൻ റിവ്യൂ സിസ്റ്റം പല കളികളും മാറ്റി മറിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ടീമിന് റിവ്യൂ ഉണ്ടായിട്ടും അതെ ഉപോയഗിക്കാൻ പറ്റാതെ വന്നാൽ ഒരു പക്ഷെ അത് മത്സര ഫലത്തെ തന്നെ ബാധിച്ചേക്കാം. കഴിഞ്ഞ ഐ പി എൽ സീസണിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിൽ നമ്മൾ അത്തരത്തിൽ ഒരു സംഭവം കണ്ടതാണ്.അന്ന് മത്സര ഫലത്തെ തന്നെ അത് ബാധിച്ചതാണ്.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരത്തിൽ അത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.

ദയനീയ പരാജയം ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുകയാണ്. ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഗില്ലിന്റെ മികവിൽ തകർത്തു അടിക്കുകയാണ്.ബംഗ്ലാദേശിന് ആശ്വസിക്ക തക്കവണ്ണം ഗിൽ lbw ആകുന്നു.എന്നാൽ അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.ബംഗ്ലാദേശ് ക്യാപ്റ്റൻ റിവ്യൂ കൊടുക്കുന്നു. ടെക്നിക്കൽ പ്രശ്നം കാരണം റിവ്യൂ നോക്കാൻ പറ്റാതെ പോകുന്നു.ഫീൽഡ് അമ്പയറുടെ തീരുമാനം നിലനിൽക്കുന്നു.ഗിൽ രക്ഷപെടുന്നു.

എന്താണ് കാര്യമെന്ന് വ്യക്തമാവാത്ത ഷാക്കിബ് അമ്പയറോട് കാര്യം തിരക്കുന്നു.ൽ. ബോൾ ട്രാക്കിങ് ക്യാമറ ലഭ്യമല്ലെന്ന് അമ്പയർ വ്യക്തമാക്കുന്നു. ഗിൽ രക്ഷപെടുന്നു. മത്സരത്തിൽ നിലവിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്.ഭാഗ്യം കൊണ്ട് രണ്ട് റിവ്യൂകൾ അതിജീവിച്ച ഗിൽ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്.നിലവിൽ ഇന്ത്യ ശക്തമായ നിലയിലാണ്.ഫിഫ്റ്റി നേടി കുതിക്കുന്ന ഗില്ലും പൂജാരയുമാണ് നിലവിൽ ക്രീസിൽ.നേരത്തെ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ പുറത്തായിരുന്നു.

വീഡിയോ :

Categories
Cricket Latest News

2 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ്‌ ടീമിലേക്ക് തിരിച്ചെത്തിയത് 5 വിക്കറ്റ് നേടിക്കൊണ്ട് ആഘോഷമാക്കി കുൽദീപ് യാദവ്, വീഡിയോ കാണാം

ഇന്ത്യയും ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽകൈ, ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 404 എന്ന മികച്ച സ്കോറിനെതിരെ ബംഗ്ലാദേശ് 150  റൺസിന് എല്ലാവരും പുറത്തായി, ഇതോടെ ഇന്ത്യക്ക് 254 റൺസിന്റെ ലീഡ് ആയി, ബംഗ്ലാദേശിനെ ഫോളോ ഓൺ ചെയ്യിക്കാൻ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ബാറ്റിങ് തുടങ്ങി, 250 റൺസ് കൂടി കൂട്ടിച്ചേർത്ത് 500 റൺസ് എന്ന വലിയ വിജയ ലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽ വെക്കാനായിരിക്കും ഇന്ത്യൻ ശ്രമം.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം ആയിരുന്നില്ല ലഭിച്ചത്, ബംഗ്ലാദേശ് ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഇന്ത്യ 112/4 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ടു, എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ചേതേശ്വർ പൂജാരയും ശ്രേയസ്സ് അയ്യറും പതിയെ തകർച്ചയിൽ നിന്ന് ഇന്ത്യയെ കര കയറ്റി, സിംഗിളുകൾ നേടിയും ഇടയ്ക്ക് ഫോറുകൾ പായിച്ചും ഇന്ത്യൻ സ്കോർബോർഡ് ഇരുവരും ചലിപ്പിച്ചു, അഞ്ചാം വിക്കറ്റിൽ ഇരുവരും 149 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ടാണ് തകർച്ചയിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ കരകയറ്റിയത്, മത്സരത്തിലെ 85 ആം ഓവറിൽ തൈജുൾ ഇസ്ലാം സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പൂജാരയെ (90) പുറത്താക്കിയതോടെ ഈ കൂട്ട്കെട്ട് തകർന്നു,എന്നാൽ ശ്രേയസ്സ് അയ്യറും (86) രവിചന്ദ്രൻ അശ്വിനും (58) വാലറ്റത്ത് കുൽദീപ് യാദവും (40) ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തോടെ ഇന്ത്യ 400 കടന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ മുൻ നിരയെ ഇന്ത്യൻ ബോളർമാർ തകർത്തു, ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഇന്ത്യൻ ബോളർമാർ പവലിയനിലേക്ക് മടക്കി അയച്ചു, ബംഗ്ലാദേശ് ഇന്നിങ്ങ്സിന്റെ ആദ്യ ബോളിൽ തന്നെ ഷാന്റോയെ മടക്കി അയച്ച് മുഹമ്മദ്‌ സിറാജ് ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത് പിടിച്ച് നിൽക്കാൻ ബംഗ്ലാദേശ് ബാറ്റർമാർ ശ്രമിച്ചെങ്കിലും ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് തകർച്ച നേരിട്ടു, 5 വിക്കറ്റ് നേടിയ കുൽദീപ് യാദവും 3 വിക്കറ്റ് നേടിയ മുഹമ്മദ്‌ സിറാജും ഇന്ത്യൻ ബോളിംഗ് നിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

2 വർഷങ്ങൾക്ക് ശേഷം ടെസ്റ്റ്‌ ടീമിലേക്ക് തിരിച്ചെത്തിയ കുൽദീപ് യാദവ് 5 വിക്കറ്റ് നേടിക്കൊണ്ടാണ് തന്റെ തിരിച്ച് വരവ് ആഘോഷിച്ചത്, മുഷ്‌ഫിഖുർ റഹിം, ഷക്കിബുൽ ഹസൻ, നൂറുൾ ഹസ്സൻ, തൈജുൾ ഇസ്ലാം, എബദോട്ട് ഹുസൈൻ എന്നിവരെയാണ് കുൽദീപ് വീഴ്ത്തിയത്, മത്സരത്തിൽ ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്താൻ കുൽദീപ് യാദവിന് സാധിച്ചു, 40 റൺസ് നേടിയ താരം രവിചന്ദ്രൻ അശ്വിനുമൊത്ത് എട്ടാം വിക്കറ്റിൽ 93 റൺസ് കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ 400 റൺസ് കടത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

5 വിക്കറ്റ് വിഡിയോ :

Categories
Cricket Latest News

അശ്വിനോട് ഇങ്ങോട്ട് ചെയ്തത് മെഹിദിക്ക് അങ്ങോട്ടും തിരിച്ചു കൊടുത്തു പന്ത് ! സ്റ്റമ്പിങ് വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരം പുരോഗമിക്കുകയാണ്. നിലവിൽ മത്സരത്തിൽ ഇന്ത്യ അതിശക്തമായ നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു ഇന്ത്യയെ അവസരത്തിന് ഒത്തു ഉയർന്ന ബാറ്റിംഗ് നിര 404 എന്നാ റൺസിൽ എത്തിച്ചിരുന്നു.90 റൺസ് നേടിയ പൂജാരയായിരുന്നു ടോപ് സ്കോർർ.എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ കുൽദീപ് എറിഞ്ഞു ഇടുകയായിരുന്നു.അഞ്ചു വിക്കറ്റാണ് കുൽദീപ് സ്വന്തമാക്കിയത്.

എന്നാൽ ഇപ്പോൾ ചർച്ച ഒരു സ്റ്റമ്പിങ്ങാണ്. ഒരു പകരത്തിന് പകരമുള്ള സ്റ്റമ്പ്പിങ്. ഇന്ത്യൻ വാൽ അറ്റത്തു കുൽദീപിനെ കൂട്ടുപിടിച്ചു അശ്വിൻ ഇന്നിങ്സ് മുന്നോട്ടു നയിക്കുകയാണ്.ഫിഫ്റ്റി നേടി അശ്വിൻ നിൽക്കുന്ന സമയം. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബ് മെഹന്ദിക്ക്‌ പന്ത് നൽകുന്നു.മെഹന്ദിയെ സ്റ്റെപ് ഔട്ട്‌ ചെയ്തു സിക്സർ പറത്താൻ നോക്കുന്ന അശ്വിൻ പിഴക്കുന്നു.അശ്വിനെ ബീറ്റ് ചെയ്തു പോയ പന്ത് കീപ്പർ നൂറൽ ഹസ്സന്റെ കയ്യിൽ. ഹസ്സൻ അശ്വിനെ ഒന്ന് നോക്കിയ ശേഷം സ്റ്റമ്പിന്റെ ബെയ്ൽസ് ഇളക്കിയ ശേഷം കൈകെട്ടി നിന്ന് ആഘോഷിക്കുന്നു.

ഇതിന് പ്രതികാരമെന്നവണ്ണം ബംഗ്ലാദേശ് ഇന്നിങ്സിലും ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ബാറ്റർമാരുടെ വിക്കറ്റ് പെട്ടെന്ന് എടുത്തു കൊണ്ടിരുന്ന ഇന്ത്യക്ക്‌ മെഹന്ദിയെ മാത്രം കീഴടക്കാൻ കഴിയുന്നില്ല.രാഹുൽ അക്സറിനെ പന്ത് ഏല്പിക്കുന്നു.മെഹന്ദി സ്റ്റെപ് ഔട്ട്‌ ചെയ്യുന്നു. ബോൾ ബീറ്റ് ആകുന്നു.പന്ത് ബോൾ പിടിച്ചു കഴിഞ്ഞ ഇന്നിങ്സിൽ നുറൽ ഹസ്സൻ എന്താണോ അശ്വിനോട് ചെയ്തത് അത് തന്നെ തിരിച്ചു ചെയ്യുന്നു.254 റൺസ് ലീഡ് ഉണ്ടായിരുന്ന ഇന്ത്യ ബംഗ്ലാദേശിനെ ഫോളോ ഓൺ അനുവദിക്കാതെ ബാറ്റ് ചെയ്യാൻ തന്നെ തീരുമാനിക്കുകയാണ്. നിലവിൽ ഒരു വലിയ വിജയത്തിലേക്ക് തന്നെയാണ് ഇന്ത്യ മുന്നേറുന്നത്.

Categories
Cricket Latest News

പമ്പരം കറങ്ങുന്നത് പോലെ കറങ്ങുന്നത് കണ്ടോ ?ഉമേഷിൻ്റെ തീയുണ്ടയിൽ അതിർത്തി കടന്നു സ്റ്റമ്പ് ; വീഡിയോ കാണാം

ഇന്ത്യയും ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ മത്സരത്തിൽ ഇന്ത്യക്ക് മുൻ‌തൂക്കം, ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 404 എന്ന മികച്ച സ്കോറിനെതിരെ ബംഗ്ലാദേശ് 133/8 എന്ന പരിതാപകരമായ നിലയിൽ ആണ് രണ്ടാം ദിനത്തെ കളി അവസാനിപ്പിച്ചത്, ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ബംഗ്ലാദേശ് ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങി, 4 വിക്കറ്റ് എടുത്ത കുൽദീപ് യാദവും 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ്‌ സിറാജും ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം ആയിരുന്നില്ല ലഭിച്ചത്, ബംഗ്ലാദേശ് ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഇന്ത്യ 112/4 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ടു, എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ചേതേശ്വർ പൂജാരയും ശ്രേയസ്സ് അയ്യറും പതിയെ തകർച്ചയിൽ നിന്ന് ഇന്ത്യയെ കര കയറ്റി, സിംഗിളുകൾ നേടിയും ഇടയ്ക്ക് ഫോറുകൾ പായിച്ചും ഇന്ത്യൻ സ്കോർബോർഡ് ഇരുവരും ചലിപ്പിച്ചു, അഞ്ചാം വിക്കറ്റിൽ ഇരുവരും 149 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ടാണ് തകർച്ചയിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ കരകയറ്റിയത്, മത്സരത്തിലെ 85 ആം ഓവറിൽ തൈജുൾ ഇസ്ലാം സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പൂജാരയെ (90) പുറത്താക്കിയതോടെ ഈ കൂട്ട്കെട്ട് തകർന്നു,എന്നാൽ ശ്രേയസ്സ് അയ്യറും (86) രവിചന്ദ്രൻ അശ്വിനും (58) വാലറ്റത്ത് കുൽദീപ് യാദവും (40) ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തോടെ ഇന്ത്യ 400 കടന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ മുൻ നിരയെ ഇന്ത്യൻ ബോളർമാർ തകർത്തു, ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഇന്ത്യൻ ബോളർമാർ പവലിയനിലേക്ക് മടക്കി അയച്ചു, ബംഗ്ലാദേശ് ഇന്നിങ്ങ്സിന്റെ ആദ്യ ബോളിൽ തന്നെ ഷാന്റോയെ മടക്കി അയച്ചത് സിറാജ് ആയിരുന്നെങ്കിൽ അടുത്ത ഊഴം ഉമേഷ്‌ യാദവിന് ആയിരുന്നു, നാലാം ഓവറിൽ 4 റൺസ് എടുത്ത യാസിർ അലിയുടെ വിക്കറ്റ് ഉമേഷ്‌ യാദവ് വീഴ്ത്തി, ഉമേഷിന്റെ മികച്ച ഒരു ബോൾ യാസിർ അലിയുടെ ലെഗ് സ്റ്റമ്പ് പിഴുത് എറിയുകയായിരുന്നു.

വീഡിയോ :

Categories
Cricket Malayalam

ഇന്നത്തെ കിടിലൻ ക്യാച്ചും പിറന്നു ,അത് കഴിഞ്ഞുള്ള കിടിലൻ ആഘോഷവും പിറന്നു ; വീഡിയോ

ചത്തോഗ്രാമിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആദ്യ ഇന്നിംഗ്സിൽ പൊരുതിനിന്ന വാലറ്റം ഇന്ത്യൻ സ്കോർ 400 കടത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഇന്ന് മത്സരം നിർത്തുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിൽ ഫോളോ ഓൺ ഒഴിവാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്.

6 വിക്കറ്റ് നഷ്ടത്തിൽ 278 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ശ്രേയസ് അയ്യരെ നഷ്ടമായി. തലേന്നത്തെ സ്കോറിനോട് നാല് റൺസ് മാത്രം കൂട്ടിച്ചേർത്ത് 86 റൺസ് എടുത്ത അയ്യർ പുറത്തായതോടെ ഇന്ത്യക്ക് മികച്ച സ്കോർ കണ്ടെത്താൻ സാധിക്കില്ല എന്നാണ് എല്ലാവരും കരുതിയത്. എങ്കിലും എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും 92 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു എല്ലാവരെയും ഞെട്ടിച്ചു. അശ്വിൻ 58 റൺസും കുൽദീപ് 40 റൺസും എടുത്തു പുറത്തായി. അവസാന വിക്കറ്റിൽ 10 പന്തിൽ രണ്ട് തകർപ്പൻ സിക്സ് അടക്കം 15 റൺസ് നേടി പുറത്താകാതെ നിന്ന ഉമേഷ് യാദവിന്റെ മികവിൽ ഇന്ത്യ 404 റൺസിലെത്തി.

കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോർ പിന്തുടർന്ന ബംഗ്ലാദേശിനെ ഞെട്ടിച്ച് ആദ്യ പന്തിൽ തന്നെ മുഹമ്മദ് സിറാജ് ഓപ്പണർ ശന്റോയെ പന്തിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് യസിർ അലിയെ ഉമേഷ് യാദവ് ക്ലീൻ ബോൾഡാക്കി. സിറാജ് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ ശേഷം പിന്നീട് കണ്ടത് ഇടംകൈയ്യൻ ചൈനമാൻ ബോളർ കുൽദീപ് യാദവിന്റെ മാസ്മരിക സ്പെല്ലും. എറിഞ്ഞ രണ്ടാം പന്തിൽ തന്നെ ബംഗ്ലാ നായകൻ ഷക്കീബ്‌ അൽ ഹസനെ സ്ലിപ്പിൽ കോഹ്‌ലിയുടെ കൈകളിൽ എത്തിച്ചാണ് തുടക്കം. പിന്നീട് എറിഞ്ഞ ഓരോ പന്തിലും വിക്കറ്റ് നേടുമെന്ന് തോന്നിപ്പിച്ച ബോളിങ് ആയിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പിന്നീട് 3 വിക്കറ്റുകൾ കൂടി വീഴ്ത്തിയ കുൽദീപ് ബംഗ്ലാ താരങ്ങളെ ചെറുത്തുനിൽക്കാൻ അനുവദിച്ചില്ല.

മുപ്പത്തിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ നൂറുൽ ഹസനെ കുൽദീപ് പുറത്താക്കിയ നിമിഷമായിരുന്നു ഇന്നത്തെ മത്സരത്തിലെ മനോഹര മുഹൂർത്തങ്ങളിൽ ഒന്ന്. പന്തിന്റെ ടേണിന് അനുസരിച്ച് ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ബാറ്റിൽ തട്ടി വന്ന പന്ത്, തൊട്ടടുത്ത് ഷോർട്ട് ലെഗിൽ നിൽക്കുകയായിരുന്ന യുവതാരം ശുഭ്മൻ ഗിൽ മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അതിനുശേഷം സ്ലിപ്പിൽ നിൽക്കുകയായിരുന്ന വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് ഓടി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്ന നിമിഷങ്ങളും ആരാധകർക്ക് ആവേശംനൽകി. ഈ പന്ത് എറിയുന്നതിന് മുൻപ് ഷോർട്ട് ലെഗ്ഗിൽ നിൽക്കുകയായിരുന്ന ഗില്ലിനെ ആണ് ക്യാമറാമാൻ ഫോക്കസ് ചെയ്തിരുന്നത്. തൊട്ടടുത്ത പന്തിൽ തന്നെ ഗില്ലിന്റെ മികച്ച ക്യാച്ച് പിറന്നു എന്നത് മറ്റൊരു യാദൃശ്ചികതയായി.

വീഡിയൊ:

Categories
Cricket Latest News

സ്റ്റമ്പിൽ പ്രേതം വല്ലതും ഉണ്ടോ ? ഔട്ടാണെന്ന് കരുതി കളം വിട്ടു ,പക്ഷേ നോട്ട് ഔട്ട് എന്ന് വിധി വന്നു , എല്ലാവരെയും അമ്പരപ്പിച്ച നിമിഷം ; വീഡിയോ കാണാം

ക്രിക്കറ്റിൽ സ്റ്റമ്പിന്റെ ബെയ്ൽസ് തെറിച്ചാൽ അത് ഔട്ട്‌ ആണ്. എന്നാൽ പല സാഹചര്യങ്ങളിലും ബോൾ സ്റ്റമ്പിൽ കൊണ്ട് ബെയ്ൽസ് തെറിക്കാത്ത സംഭവങ്ങൾ നമ്മൾ പല തവണ കണ്ടതാണ്. ഇന്നലെ ഇന്ത്യൻ ബാറ്ററായ ശ്രെയസ് അയ്യരും ഇത്തരത്തിൽ രക്ഷപെടുന്നത് നമ്മുക്ക് അറിയാം.എന്നാൽ ബെയ്ൽസ് തെറിച്ചിട്ടും നോട്ട് ഔട്ട്‌ ആയ ഒരു താരമുണ്ട്. ആരാണ് ആ താരം??, എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഓസ്ട്രേലിയിലെ ബിഗ് ബാഷ് ലീഗിലാണ് സംഭവം. ലീഗിലെ മൂന്നാമത്തെ മത്സരം. ബ്രിസ്ബൻ ഹീറ്റ് മെൽബൺ റെനിഗഡ്‌സിനെ നേരിടുകയാണ്. ഹീറ്റ്സ് താരം സ്റ്റേക്കറ്റെ എറിഞ്ഞ മത്സരത്തിലെ ഏട്ടാമത്തെ ഓവർ. ഓവറിലെ രണ്ടാമത്തെ പന്ത്.ഒരു സ്ലോ ബൗണസർ. ലെഗ് സൈഡിലേക്ക് കളിച്ച മാഡിൻസൺ കാണുന്നത് തന്റെ ബെയ്ൽസ് തെറിച്ചതാണ്.ഹിറ്റ്‌ വിക്കറ്റാണെന്ന് കരുതി ഹീറ്റ്സ് താരങ്ങൾ ആഘോഷിക്കുന്നു. മാഡിൻസണ് ഡഗ് ഔട്ടിലേക്ക് നടന്നു നീങ്ങുന്നു. ദേ വരുന്നു ട്വിസ്റ്റ്‌, അമ്പയർ റീ പ്ലേ ആവശ്യപെട്ടപ്പോൾ ബെയ്ൽ താനേ വീണതാണെന്ന് വ്യക്തമായി. എന്നാൽ ബെയ്ൽ ഇപ്പോഴും എങ്ങനെ വീണെന്ന് അറിയില്ല. കാറ്റിനെയും സംശയിക്കുന്നുണ്ട്

എന്തായാലും ഈ സംഭവം നടക്കുമ്പോൾ മാഡിൻസൺ 42 റൺസ് സ്വന്തമാക്കി നിൽക്കുകയായിരുന്നു.മത്സരത്തിൽ 49 പന്തിൽ 87 റൺസ് നേടിയിരുന്നു. റെനിഗെയ്ഡ് ക്യാപ്റ്റൻ കൂടിയായ മാഡിൻസൺ തന്നെ മത്സരത്തിലെ താരം.166 റൺസ് പിന്തുടർന്ന ഹീറ്റ്സിന്റെ ഇന്നിങ്സ് 144 ന്ന് അവസാനിച്ചിരുന്നു.ഇന്നത്തെ വിജയത്തോടെ റെനിഗെയഡ്സ് പോയിന്റ് ടേബിളിൽ രണ്ടാമത് എത്തിയിട്ടുണ്ട്.

വീഡിയോ :

Categories
Cricket Latest News

എല്ലാവരും LBW വിന് വേണ്ടി അപ്പീൽ ചെയ്തപ്പോൾ ഗിൽ ക്യാച്ച് എടുത്തു ആഘോഷിച്ചു ,പക്ഷേ നോട്ട് ഔട്ട് കൊടുത്തു അമ്പയർ

എല്ലാവരും lbw ന്ന് വേണ്ടി അപ്പീൽ ചെയ്യുന്നു. എന്നാൽ ഗിൽ മാത്രം താൻ പിടിച്ച ക്യാച്ച് ആഘോഷിച്ചു അപ്പീൽ ചെയ്യുന്നു. എന്നാൽ അമ്പയർ നോട്ട് ഔട്ട്‌ കൊടുക്കുന്നു. ഇന്ത്യ റിവ്യൂന്ന് പോകുന്നു. എന്നാൽ പിന്നീട് നടന്നത് തീർത്തും വിചിത്രമായ സംഭവങ്ങൾ.എന്താണ് നടന്നത് എന്ന് അറിയാൻ ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരത്തിലേക്ക് നമുക്ക് ഒന്ന് പോകാം. മത്സരത്തിൽ ബംഗ്ലാദേശ് പതറുന്ന സമയം.

അതെ, ബംഗ്ലാദേശ് ഇന്നിങ്സിന്റെ 25 മത്തെ ഓവർ. കുൽദീപ് അതിമനോഹരമായി ബൗൾ ചെയ്യുന്നു.ഇന്ത്യ lbw ന്ന് അപ്പീൽ ചെയ്യുന്നു.അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു. ഇന്ത്യൻ ടീം റിവ്യൂന്ന് പോകുന്നു.ബൗൾ ഇൻ ലൈനിൽ പിച്ച് ചെയ്യുന്നു.ഇമ്പാക്റ്റും ഇൻ ലൈനിൽ എന്നാൽ വിക്കറ്റ് അമ്പയർ കാൾ വന്നതിനാൽ ബംഗ്ലാദേശ് ബാറ്റർ നുറുൽ ഹോസ്സൈൻ പുറത്താക്കാതെ നിൽക്കുന്നു. എന്നാൽ ആദ്യം ബാറ്റിൽ നിന്ന് അകന്നു പോയ പന്ത് കാലിൽ കൊണ്ടതിൽ ശേഷം ബാറ്റിൽ കൊണ്ടോ എന്ന് നോക്കുന്നു.എന്നാൽ ഒരു ആംഗിളിൽ ബൗൾ ഗ്ലോവിൽ കൊണ്ടതായി കാണിക്കുന്ന വിധത്തിൽ സ്നിക്കോ അനങ്ങുന്നു. എന്നാൽ മറ്റൊരു ആംഗിളിൽ സ്നിക്കോ അനങ്ങുണ്ടെങ്കിലും ബൗൾ ബാറ്റിന്റെ പരിസരത്തു എങ്ങുമില്ലെന്ന് കാണപ്പെടുന്നു. പക്ഷെ അപ്പോയും സ്നിക്കോ അനങ്ങുന്നുയുണ്ടായിരിന്നു.

സ്നിക്കോമീറ്ററിന്റെ ഒരു പോരായ്മ ചൂണ്ടികാണിക്കുന്ന സംഭവം കൂടിയായിരുന്നു അത്. ഒടുവിൽ അമ്പയർ നോട്ട് ഔട്ട്‌ വിളിച്ചുവെങ്കിലും ബംഗ്ലാദേശ് ഇപ്പോഴും ഫോളോ ഓൺ ഭീഷണി നേരിട്ട് കൊണ്ടിരിക്കുയാണ്. കളി നിർത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 144 റൺസ് എന്നാ നിലയിലാണ്. നാല് വിക്കറ്റ് നേടിയ കുൽദീപാണ് ബംഗ്ലാദേശിനെ തകർത്തത്.പൂജാരയുടെയും ശ്രെയസിന്റെയും അശ്വിന്റെയും കുൽദീപിന്റെയും ബാറ്റിംഗ് മികവിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു.ഫോള്ളോ ഓൺ ഭീഷണി അവസാനിപ്പിക്കാൻ ബംഗ്ലാദേശിന് ഇനിയും 60 റൺസ് കൂടി വേണം.

വീഡിയൊ :

Categories
Cricket Latest News

കോഹ്ലി ഒന്നും മറന്നിട്ടില്ല, തന്നെ ചൊറിഞ്ഞവന്റെ തന്നെ വിക്കറ്റ് വീഴ്ത്തി സിറാജ്, സിറാജിനെ മുന്നേ ആഘോഷിച്ചു കോഹ്ലി

വിരാട് കോഹ്ലി, ലോക ക്രിക്കറ്റ കണ്ട എക്കാലത്തെയും ആക്രമണകാരിയായ ക്രിക്കറ്റ്‌ താരങ്ങളിൽ ഒരാളാണ്. തന്റെ ടീമിലെ അംഗങ്ങളെ ചൊറിയാൻ വന്നാൽ അതെ രീതിയിൽ തന്നെ എതിരാളികളെ മാന്തുന്ന ഒരു കോഹ്ലിയുണ്ട്. പണ്ട് തന്റെ തോളിലെ പരിക്ക് ഏൽക്കുന്നത് കളിയാക്കിയാ മാക്സ്വെലിനെയും തന്നെ കളിയാക്കിയ കെസ്റിക്ക് വില്യംസിന് സംഭവിച്ചതും ഇന്നും ഓരോ ഇന്ത്യൻ പ്രേമികളുടെയും മനസ്സിൽ ഇന്നും മായാതെ കിടപ്പുന്നുണ്ടാലോ. റൂട്ടിന്റെ ബാറ്റ് ഡ്രോപ്പ് സെലിബ്രേഷൻ കോഹ്ലി തിരകെ അതെ സെലിബ്രേഷൻ ചെയ്ത കോഹ്ലിയെ ഇന്നേ വരെ ക്രിക്കറ്റ്‌ ആരാധകർ മറന്നിട്ടില്ലല്ലോ.

ഇപ്പോൾ ഇത്തരത്തിൽ ഒള്ള ഒരു സംഭവമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരത്തിൽ സംഭവിക്കുന്നത്.ഈ തവണ ലിട്ടൺ ദാസാണ് കോഹ്ലിക്ക്‌ ഇരയായത്.ആദ്യം അതിമനോഹരമായ ബൗൾ ചെയ്ത സിറാജ് ഒരു വിക്കറ്റ് നേടിയിരുന്നു.പിന്നീട് സിറാജിനെ നേരിട്ട ലിട്ടൺ സിറാജിനെ സ്ല്ലേഡ്ജു ചെയ്തു. അതിന് ശേഷം ലിട്ടൺ ചെവിയിൽ കൈവെച്ചു സിറാജിനോട് ശബ്ദം ഒന്നും കേൾക്കുന്നില്ല എന്നാ രീതിയിയിൽ സിറാജിനെ കളിയാക്കുന്നു..എന്നാൽ പിന്നീട് സംഭവിച്ചത് കോഹ്ലിയുടെ പ്രതികാരമാണ്.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ 13 മത്തെ ഓവറിലെ രണ്ടാമത്തെ പന്ത്. സിറാജ് ലിട്ടന്റെ കുറ്റി തെറിപ്പിക്കുന്നു. വായിൽ വിരൽ വെച്ച് ഇനി മിണ്ടാണ്ട എന്ന് അർത്ഥത്തിൽ സിറാജ് ആഘോഷിക്കുന്നു. ഉടനെ തന്നെ കോഹ്ലി ഓടിയെത്തി കുറച്ചു മുന്നേ ലിട്ടൺ കാണിച്ച അതെ ആംഗ്യ കാണിച്ചു ലിട്ടനെ കളിയാക്കുന്നു. സിറാജും അത് ഏറ്റെടക്കുന്നു.തന്നെ കളിയാക്കുന്നവന്റെ വിക്കറ്റ് തന്നെ എടുത്തു കോഹ്ലിയോട് ഒപ്പം അതെ രീതിയിൽ തന്നെ സിറാജ് ആഘോഷിക്കുന്നു. സിറാജിന്റെ ബൌളിംഗ് മികവിൽ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കകയാണ്. നിലവിൽ സിറാജ് മൂന്നു വിക്കറ്റുകൾ നേടിയിട്ടുണ്ട്.

വീഡിയൊ :

https://twitter.com/AdnanAn71861809/status/1603312743389360128?s=20&t=7C-6yrndrkM7mwklbzX0pg
https://twitter.com/MAHARAJ96620593/status/1603315921472262144?s=20&t=jflBUpeCK4B4OPe0o4AYHA