Categories
Cricket Latest News

4,6,6,4, എവിടെ എറിഞ്ഞാലും അടി ആണല്ലോ ! ഒരോവറിൽ 23 റൺസ് എടുത്തു സൂര്യയും ഗില്ലും ; വീഡിയോ കാണാം

ട്വന്റി ട്വന്റി ക്രിക്കറ്റ്, ക്രിക്കറ്റിന്റെ ഫോർമാറ്റുകളിൽ ആവേശകരമായ ഒന്നാണ്. ഒരു ഓവർ ഒരു പക്ഷെ ആ മത്സരത്തിന്റെ ഗതി തന്റെ ട്വന്റി ട്വന്റിയിൽ നിർണയിച്ചേക്കും. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരത്തിൽ സ്ഥിതി വിത്യാസത്തമല്ല. മത്സരത്തിലെ പല ഓവറുകളിലും ഇന്ത്യ വളരെ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 13 ആം ഓവർ തന്നെയായിരുന്നു ഇത് വരെ ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം.

ശ്രീലങ്കക്ക്‌ വേണ്ടി മഹീഷ് തീക്ഷണയാണ് ബൗൾ എറിയുന്നത്.സൂര്യകുമാറും ഗില്ലുമാണ് ക്രീസിൽ.ആദ്യ പന്തിൽ സൂര്യയുടെ ഒരു എക്സ്ട്രാ കവർ ഡ്രൈവ് രണ്ട് റൺസ് ഇന്ത്യ സ്വന്തമാക്കുന്നു. അടുത്ത പന്തിൽ സൂര്യ ഫോർ നേടുന്നു. മൂന്നാമത്തെ പന്ത് ഒരിക്കൽ കൂടി ഒരു എക്സ്ട്രാ കവർ ഡ്രൈവ്. ഈ തവണ പന്ത് വിശ്രമിച്ചത് ഗാലറിയിലായിരുന്നു. സിക്സർ. നാലാം പന്ത് ഒരിക്കൽ കൂടി എക്സ്ട്രാ കവറിലൂടെ വീണ്ടും സിക്സർ. അഞ്ചാം പന്തിൽ സൂര്യ ഗില്ലിന് സ്ട്രൈക്ക് റേറ്റ് കൈമാറുന്നു. അത് വരെ സൂര്യയുടെ ബാറ്റിംഗ് കണ്ടു നിന്ന ഗില്ലിന്റെ ഒരു തകർപ്പൻ ബൗണ്ടറി കൂടി.

ഓവറിൽ 23 റൺസാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്.ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തിരിഞ്ഞെടുക്കക്കായിരുന്നു.കിഷൻ നേരത്തെ പുറത്തു ആയെങ്കിലും സൂര്യ കുമാറിന്റെ തകർപ്പൻ പ്രകടനം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയാണ്.നിലവിൽ മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടി ഒപ്പത്തിന് ഒപ്പമാണ്.

വീഡിയോ :

Categories
Cricket Latest News

ഇതാണോ കിടന്നടി ? ക്രീസിൽ കിടന്നു ഇങ്ങനെ സിക്സ് അടിക്കാൻ സൂര്യക്ക് മാത്രേ പറ്റൂ ; വീഡിയോ കാണാം

രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ കൂറ്റൻ സ്കോർ ലക്ഷ്യമാക്കി മുന്നേറുന്നു. 17 ഓവറിൽ 194/5 എന്ന നിലയിലാണ് ടീം ഇന്ത്യ. അക്ഷർ പട്ടേലും സൂര്യകുമാർ യാദവുമാണ് ക്രീസിൽ. 46 റൺസ് എടുത്ത ഓപ്പണർ ഗില്ലിന്റെയും 4 റൺസ് വീതം എടുത്ത നായകൻ പാണ്ഡ്യയുടെയും ദീപക് ഹൂഡയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഒടുവിൽ നഷ്ടമായത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇന്നും നിലനിർത്തിയത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും വിക്കറ്റ് കീപ്പർ ഓപ്പണർ ഇഷാൻ കിശനെ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീടെത്തിയ രാഹുൽ ത്രിപാഠി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഗിൽ ഏകദിന ശൈലിയിൽ കളിച്ച് വിക്കറ്റ് കളയാതെ ബാറ്റ് ചെയ്യുകയായിരുന്നു. 16 പന്തിൽ 35 റൺസ് എടുത്ത ത്രിപാഠി ആറാം ഓവറിലാണ് പുറത്തായത്.

ത്രിപാഠി നിർത്തിയിടത്ത് നിന്ന് തുടങ്ങിയ സൂര്യകുമാർ യാദവ് വെടിക്കെട്ട് ബാറ്റിംഗിലൂടെ തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി. രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റർ എന്ന പദവിക്ക് അനുസൃതമായ ബാറ്റിംഗ് കാഴ്ച്ചവെക്കുകയാണ് അദ്ദേഹം.

മത്സരത്തിൽ ദിൽഷൻ മധുശങ്ക എറിഞ്ഞ പതിമൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ സൂര്യയുടെ വക കിടന്നുകൊണ്ടുള്ള ഒരു സിക്സും ഉണ്ടായിരുന്നു. ഹൈ ഫുൾ ടോസ് പന്തിൽ മുൻകൂട്ടി തന്നെ പാഡിൽ സ്വീപ് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ നേരെ നെഞ്ചത്തേക്ക്‌ പന്ത് വന്നപ്പോൾ തന്റെ വലത്തുവശത്തേക്ക്‌ ചാഞ്ഞുവീണുകൊണ്ട് വിക്കറ്റിന് പിന്നിലേക്ക് കിടിലൻ സ്കൂപ്പ് ഷോട്ട് സിക്സ്!!! തുടർന്ന് ആ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്‌സും കൂടി അദ്ദേഹം നേടി.

വീഡിയോ :

Categories
Cricket Latest News

6 6 രണ്ടും വേറെ ലെവൽ ഷോട്ട് ! ട്രിപാഠിയുടെ രണ്ടു കിടിലൻ സിക്സുകൾ ; വീഡിയോ കാണാം

രാഹുൽ ത്രിപതി ഇന്ത്യൻ ക്രിക്കറ്റിൽ അവഗണിക്കപെട്ട പ്രതിഭകളിൽ ഒന്നാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. പല പരമ്പരക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയെങ്കിലും അവിടെ എങ്ങും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ മലയാളി താരം സഞ്ജു സാംസന്റെ പരിക്ക് ഏറ്റവും അധികം ഉപോയഗപെട്ടത് ത്രിപതിക്കാണ്.കഴിഞ്ഞ മത്സരത്തിൽ താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയെങ്കിലും തിളങ്ങാനായില്ല.

എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക ട്വന്റി മത്സരത്തിൽ താരം വരവ് അറിയിച്ചിരിക്കുകയാണ്. നാളുകളായി ഇന്ത്യക്ക് നഷ്ടപെട്ട പവർപ്ലേയിലെ അറ്റാക്കിങ് ബാറ്റിംഗ് ത്രിപതി ഇന്ന് കാഴ്ചവെക്കുകയായിരുന്നു. കിഷൻ പെട്ടെന്ന് മടങ്ങിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നത് ത്രിപതിയുടെ കിടിലൻ പ്രകടനമായിരുന്നു.മത്സരത്തിലെ ആറാം ഓവറിൽ ചാമികക്കെതിരെ അടിച്ച ആ രണ്ട് സിക്സറുകളിൽ തന്റെ ക്ലാസ്സ്‌ അദ്ദേഹം വരച് കാട്ടിയിരുന്നു.

ഇന്ത്യൻ ഇന്നിങ്സിന്റെ ആറാം ഓവർ.മൂന്നാമത്തെ പന്ത്,.ചാമികയുടെ തലക്ക് മുകളിലുടെ പറത്തി ത്രിപതി തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ സിക്സ് സ്വന്തമാക്കുന്നു. തൊട്ട് അടുത്ത സ്റ്റെപ് ഔട്ട്‌ ചെയ്തു ഒരു കിടിലൻ ലോഫ്റ്റഡ് സ്ട്രൈറ്റ് ഡ്രൈവ്. ഒരിക്കൽ കൂടി ചാമികയുടെ തലക്ക് മീതെ പന്ത് ഗാലറിയിലേക്ക്.എന്നാൽ തൊട്ട് അടുത്ത പന്തിൽ ചാമികക്ക്‌ തന്നെ വിക്കറ്റ് നൽകി ത്രിപതി മടങ്ങി.16 പന്തിൽ 35 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.അഞ്ചു ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

വീഡിയോ :

Categories
Cricket Latest News

എന്ത് അത് ഔട്ടായില്ല എന്നോ ? അവശ്വസ്‌നീയം! അക്‌സറിനെ 8 റൺസിന് ഔട്ടാക്കാൻ ഉള്ള സിമ്പിൾ അവസരം കളഞ്ഞു ലങ്ക : വീഡിയോ

ക്രിക്കറ്റ്‌ എന്നും ബാറ്റസ്മാന്മാരുടെ ഗെയിം ആണ്. എന്നാൽ ബാറ്റിംഗ് പോലെ തന്നെ പ്രധാനമാണ് ബൌളിംഗ്. പക്ഷെ പല മത്സരം ഫലങ്ങളിലും നിർണായകമാകുന്നത് ഒരു പക്ഷെ ഫീൽഡിങ് ആവും.1999 ലോകകപ്പ് ദക്ഷിണ ആഫ്രിക്കക്ക്‌ നഷ്ടപെടാനുള്ള കാരണം അന്നത്തെ ഫീൽഡിങ് കൊണ്ടാണെന്ന് നമുക്ക് അറിയാം. സെമി ഫൈനലിന് മുന്നേ നടന്ന ഒരു ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണ ആഫ്രിക്കയോട് ജയിച്ചത് ഗിബ്ബ്സ് സ്റ്റീവ് വോയെ കൈവിട്ടത് കൊണ്ടാണ്. ആ ഒരു മത്സരം വിജയം പിന്നീട് ഓസ്ട്രേലിയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച കഥ ക്രിക്കറ്റ്‌ പ്രേമികളോട് പറയേണ്ടതില്ല.

എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് ഇന്നലെ ശ്രീലങ്ക ഇന്ത്യ ട്വന്റി ട്വന്റി മത്സരത്തിൽ നടന്നതും. ഇന്ത്യ ദയനീയമായി തോൽക്കുമെന്ന് വിചാരിച്ച മത്സരത്തിൽ അക്‌സർ പട്ടേൽ നടത്തിയ ആ പ്രകടനം ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്.എന്നാൽ ഇന്നലെ അക്സറിനെ ആദ്യമേ തന്നെ പുറത്താക്കാനുള്ള സുവർണവസരം ലങ്ക പാഴാക്കിയിരുന്നു. അക്സർ എട്ടു റൺസിൽ നിൽകുമ്പോളാണ് സംഭവം.എന്താണ് ആ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

മത്സരത്തിലെ 12 ആം ഓവറിലെ നാലാമത്തെ പന്തിലാണ് സംഭവം. ചാമികയാണ് ബൗളേർ. സൂര്യകുമാറാണ് ബോൾ നേരിടുന്നത്.സൂര്യ ബോൾ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ എഡ്ജ് എടുത്തു. കീപ്പർ ക്യാച്ചിന് ശ്രമിച്ചു. പക്ഷെ കീപ്പർക്ക്‌ ബൗളിന് അടുത്ത് എത്താൻ സാധിച്ചില്ല.എന്നാൽ അക്സർ റൺ എടുക്കാൻ വേണ്ടി ഓടി. അദ്ദേഹം കീപ്പർ എൻഡിൽ എത്തി. കുശാൽ ബൗൾ ബൗളേർ എൻഡിലേക്ക് എറിഞ്ഞു. ചാമിക വളരെ എളുപ്പത്തിൽ ബോൾ സ്വീകരിച്ചു റൺ ഔട്ട്‌ ആക്കാൻ ശ്രമിക്കേണ്ടതിന് പകരം ബൗൾ ത്രോ ചെയ്യുന്നു.ബൗൾ സ്റ്റമ്പിൽ കൊള്ളാതെ പോകുന്നു. ഈ ഒരു സമയത്ത് അക്‌സർ വെറും എട്ടു റൺസിൽ നിൽക്കുകയായിരുന്നു.മത്സരത്തിൽ അദ്ദേഹം 31 പന്തിൽ 65 റൺസ് സ്വന്തമാക്കിയെങ്കിലും ലങ്ക 16 റൺസിന് വിജയിച്ചു.

വീഡിയൊ :

Categories
Cricket Latest News

“നോബോള്‍ എറിയുന്നത് കുറ്റകരമാണ് ” തോൽവിയുടെ കാരണം തുറന്നു പറഞ്ഞു ഹർഡിക് പാണ്ഡ്യ

മുംബൈയിലെ രണ്ട് റൺസ് പരാജയത്തിന് പുണെയിൽ 16 റൺസ് വിജയവുമായി ശ്രീലങ്ക തിരിച്ചടിച്ചപ്പോൾ ശനിയാഴ്ച രാജ്കോട്ടിൽ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി ട്വന്റി മത്സരം ഇരുടീമുകൾക്കും നിർണായകമായി. ഇന്നലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 8 വിക്കറ്റിന് 190 റൺസിൽ ഒതുങ്ങി.

മുൻനിര അമ്പെ പരാജയപ്പെട്ട റൺചേസിൽ 65 റൺസ് എടുത്ത അക്ഷർ പട്ടേൽ, 51 റൺസ് എടുത്ത സൂര്യകുമാർ യാദവ്, 26 റൺസ് എടുത്ത പേസർ ശിവം മാവി എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയുടെ പരാജയഭാരം കുറച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ ടീമിനായി 33 റൺസ് എടുത്ത പത്തും നിസ്സങ്കയും 52 റൺസ് എടുത്ത കുശാൽ മെൻഡിസും ചേർന്ന് ആദ്യ വിക്കറ്റിൽ എട്ടോവറിൽ നേടിയത് 80 റൺസ്. പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയപ്പോൾ, 19 പന്തിൽ 37 റൺസ് എടുത്ത ചരിത്ത് അസലങ്കയും 22 പന്തിൽ 56 റൺസ് എടുത്ത് പുറത്താകാതെ നിന്ന നായകൻ ദാസുൻ ശനാകയും ചേർന്ന് ആഞ്ഞടിച്ച് അവരെ 200 കടത്തുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ ആകെ 7 നോബോളുകളാണ് എറിഞ്ഞത്. അതിൽ അഞ്ചും എറിഞ്ഞത് ഇന്നലത്തെ മത്സരത്തിൽ ഹർശൽ പട്ടേലിന് പകരം ടീമിലെത്തിയ അർഷദീപ് സിംഗ്! തന്റെ ആദ്യ ഓവറിൽ തന്നെ 19 റൺസ് വിട്ടുകൊടുത്ത അദ്ദേഹം ശ്രീലങ്കൻ ടീമിന് മികച്ച തുടക്കം കുറിക്കാൻ സഹായിച്ചു. അതിൽ അവസാന ഒരു പന്തിൽ മാത്രം 14 റൺസ്, കാരണം അടുപ്പിച്ച് 3 നോബോളും അതിന്റെ ഫ്രീഹിറ്റും ഉൾപ്പെടെ. മത്സരത്തിന്റെ രണ്ടാം ഓവറിനുശേഷം താരത്തെ ബോളിങ്ങിൽ നിന്നും പിൻവലിച്ചു. പിന്നെ പത്തൊമ്പതാം ഓവറിൽ ആണ് തിരിച്ചെത്തിയത്. ആ ഓവറിലും എറിഞ്ഞു 2 നോബോൾ. അതിലൊന്നിൽ ശ്രീലങ്കൻ നായകൻ ശനകയുടെ ക്യാച്ച് ഔട്ട് ആഘോഷിക്കുകയും ചെയ്തിരുന്നു. ജീവൻ ലഭിച്ച ശനക അവസാന ഓവറിൽ അടിച്ചുതകർത്ത് സ്കോർ 206ൽ എത്തിച്ചു.

ഇങ്ങനെ നോബോളുകളിലൂടെയും അതിന്റെ ഫ്രീഹിറ്റ് ഉൾപ്പെടെ 27 റൺസാണ് ഇന്ത്യൻ ബോളർമാർ ശ്രീലങ്കൻ ടീമിന് സംഭാവന നൽകിയത്. ഇന്ത്യ പരാജയം സമ്മതിച്ചത് വെറും 16 റൺസ് മാർജിനിലാണ് എന്ന് ഓർക്കുമ്പോൾ ഇതിന്റെ പ്രാധാന്യം മനസ്സിലാകും. മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ നായകൻ ഹാർധിക് പാണ്ഡ്യ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അനാവശ്യമായി ഒരുപാട് നോബോൾ വന്നത് പരാജയത്തിന് കാരണമായി ഭവിച്ചുവെന്ന്. താൻ അർഷദീപ് സിംഗിനെ കുറ്റപ്പെടുത്തുകയല്ലെന്നും ഈ ലെവലിൽ കളിക്കുമ്പോൾ പ്രാഥമികമായ തെറ്റുകൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൺസ് അൽപം വഴങ്ങിയാലും പ്രശ്നമില്ല, പക്ഷേ നോബോൾ എറിയുന്നത് ഒരു കുറ്റം തന്നെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വീഡിയോ:

Categories
Cricket India Latest News

വെടിയുണ്ട പോകുന്നത് പോലെ ബെയിൽസ് പോകുന്നത് കണ്ടോ? ഉമ്രാൻ മാലിക്കിന്റെ തീയുണ്ടയിൽ സ്റ്റമ്പ് ബെയിൽസ് ചെന്ന് വീണത് മീറ്ററുകളോളം അപ്പുറത്ത് :വീഡിയോ കാണാം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 16 റൺസ് തോൽവി ഇതോടെ പരമ്പരയിൽ ഇരു ടീമും 1-1 ന് ഒപ്പത്തിനൊപ്പം എത്തി, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ  ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച തുടക്കമാണ് കുശാൽ മെൻഡിസ് (52) ലങ്കക്ക് സമ്മാനിച്ചത്, പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച് കൊണ്ട് ലങ്കൻ ക്യാപ്റ്റൻ ഷാണകയും 56* തിളങ്ങിയപ്പോൾ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 206/6 എന്ന മികച്ച ടോട്ടൽ സ്വന്തമാക്കി.

കൂറ്റൻ വിജയ ലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പവർ പ്ലേ ഓവറുകളിൽ തന്നെ കൂട്ടത്തോടെ വിക്കറ്റുകൾ നഷ്ടമായി ഇന്ത്യൻ മുൻ നിര ചീട്ടു കൊട്ടാരം പോലെ തകർന്നപ്പോൾ 57/5 എന്ന നിലയിൽ നാണം കെട്ട തോൽവി മുന്നിൽ കണ്ടു ഇന്ത്യ , എന്നാൽ ആറാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന സൂര്യകുമാർ യാദവും അക്സർ പട്ടേലും ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു അർധ സെഞ്ച്വറികളുമായി ഇരുവരും കത്തിക്കയറിയപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യ അവിശ്വനീയമായ വിജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും സൂര്യകുമാർ (51) വീണതോടെ മത്സരം വീണ്ടും ശ്രീലങ്കയുടെ വരുതിയിൽ ആയി, ഒടുവിൽ 16 റൺസ് അകലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.

മത്സരത്തിൽ ഇന്ത്യൻ പേസ് ബോളർ ഉമ്രാൻ മാലിക് തന്റെ വേഗതയേറിയ പന്തുകൾ കൊണ്ട് ലങ്കൻ ബാറ്റർമാരെ കുഴക്കി, 4 ഓവറിൽ 48 റൺസ് വഴങ്ങിയെങ്കിലും നിർണായകമായ 3 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു, മത്സരത്തിലെ പത്താം ഓവർ എറിയാൻ എത്തിയ ഉമ്രാൻ മാലിക് കട്ട്‌ ഷോട്ടിന് ശ്രമിച്ച ഭാനുക രജപക്ഷയെ ബൗൾഡ് ആക്കി 147 kmh ൽ എറിഞ്ഞ ആ പന്തിന്റെ വേഗത കൊണ്ട് ബെയിൽ മീറ്ററുകളോളം പുറകിലേക്ക് തെറിച്ചു, വിക്കറ്റ് കീപ്പർ നിൽക്കുന്നതിന്റെ അപ്പുറത്ത് ആണ് ബെയിൽ ചെന്ന് വീണത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

https://twitter.com/DNKH48595079/status/1611055394683748352?t=7dga7kVJlqZKK2fCZEAW0w&s=19
Categories
Cricket Latest News

ഒരു ക്യാപ്റ്റൻ ഇതെല്ലാം അറിഞ്ഞിരിക്കണം , ടോസിനു ശേഷം ബാറ്റിംഗ് എടുക്കുന്നത് ആണ് നല്ലത് എന്ന് കാർത്തിക് ,വൈറൽ ആയി പാണ്ഡ്യയുടെ മറുപടി

മുൻനിര ഒന്നാകെ പരാജയപ്പെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയ അക്ഷർ പട്ടേലിനും സൂര്യകുമാർ യാദവിനും ശിവം മാവിക്കും ഒരായിരം നന്ദി, ഇന്ത്യയുടെ പരാജയഭാരം 16 റൺസ് ആക്കി കുറച്ചതിന്. ഇന്നലെ പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയിച്ച ശ്രീലങ്ക പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടി ടീമിനെ മുന്നിൽ നിന്നും നയിച്ച നായകൻ ദാസുൻ ശനാക കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അവസാന ഒരു ഓവർ എറിഞ്ഞതും വെറും 4 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയതും അദ്ദേഹം തന്നെ.

ശ്രീലങ്ക ഉയർത്തിയ 207 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 9 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ 5 മുൻനിര വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യക്ക് അൽപ്പമെങ്കിലും വിജയപ്രതീക്ഷ നൽകിയത് ആറാം വിക്കറ്റിൽ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്ന് നേടിയ 91 റൺസ് കൂട്ടുകെട്ട് ആയിരുന്നു. 51 റൺസ് എടുത്ത സൂര്യ പുറത്തായശേഷം എത്തിയ ശിവം മാവിയും വമ്പനടികളിലൂടെ ഞെട്ടിച്ചെങ്കിലും വിജയിക്കാൻ അത് മതിയായിരുന്നില്ല. പട്ടേൽ 65 റൺസും മാവി 26 റൺസും എടുത്തു പുറത്തായപ്പോൾ ഇന്ത്യൻ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ 190/8 എന്ന നിലയിൽ അവസാനിച്ചു.

നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രീലങ്കയുടെ ബാറ്റിംഗ്. ഹർഷൽ പട്ടേലിന് പകരം ടീമിലെത്തിയ പേസർ അർഷദീപ് സിംഗ് മത്സരത്തിൽ 5 നോബോൾ വഴങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 2 ഓവർ മാത്രം എറിഞ്ഞ താരം വിട്ടുകൊടുത്തത് 37 റൺസ്! കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി ഇന്നലെ നാലോവറിൽ വഴങ്ങിയത് 53 റൺസ്! ഉമ്രാൻ 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 4 ഓവറിൽ വഴങ്ങിയത് 48 റൺസ്! 56 റൺസോടെ പുറത്താകാതെ നിന്ന നായകൻ ദാസുൻ ശനകയും 52 റൺസെടുത്ത ഓപ്പണർ കുശാൽ മെൻഡിസുമാണ് ശ്രീലങ്കയുടെ ടോപ് സ്കോറർമാർ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കൂടുതൽ വിജയങ്ങൾ അവകാശപ്പെടാറുള്ള പുണെയിലെ എംസിഎ സ്റ്റേഡിയത്തിൽ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. രാത്രിയിൽ മഞ്ഞ് പെയ്യാൻ സാധ്യത ഉള്ളതുകൊണ്ട് ബോളിങ് തിരഞ്ഞെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ടോസ് സമയത്ത് അഭിമുഖം എടുത്ത മുരളി കാർത്തിക്, ഈ ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളാണ് കൂടുതലും വിജയിച്ചിട്ടുള്ളത്‌ എന്ന് സൂചിപ്പിച്ചപ്പോൾ “ഓ അങ്ങനെയാണോ.. ഞാൻ അത് അറിഞ്ഞിരുന്നില്ല” എന്നാണ് പാണ്ഡ്യ മറുപടി നൽകിയത്. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടിന്റെ മുൻകാലചരിത്രം പരിശോധിക്കാതെയാണോ ഒരു നായകൻ ടോസ് ഇടാൻ വരുന്നത് എന്നാണ് ഇന്ത്യൻ ആരാധകരുടെ ചോദ്യം. അതല്ല അറിഞ്ഞിട്ടും അറിയാത്ത പോലെ സംസാരിക്കുകയാണ് ചെയ്തത് എന്ന വാദവുമായും ആരാധകർ രംഗത്തുണ്ട്.

വീഡിയോ :

https://twitter.com/KuchNahiUkhada/status/1610992983687704584?t=d_zKqY_HnFG5V35cr_UuRw&s=19
Categories
Cricket Latest News

മാവിയുടെ സിക്സ് കണ്ട് അമ്പയർ വരെ ചിരിച്ചു പോയി ! മാവിയുടെ 90 മീറ്റർ സിക്സ് കാണാം

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും മികച്ച ട്വന്റി ട്വന്റി മത്സരങ്ങളിൽ ഒന്നാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചത്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ഒരു ഐക്കണിക്ക് മത്സരം കൂടിയായിരന്നാലോ കുറച്ചു മുന്നേ അവസാനിച്ചത്. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ പല താരങ്ങളും പ്രതീക്ഷക്ക്‌ അപ്പുറമുള്ള പ്രകടനങൾ പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി അക്‌സർ നടത്തിയത് അത്തരത്തിലുള്ള ഒരു പ്രകടനമാണ്.

എന്നാൽ ഓരോ ക്രിക്കറ്റ്‌ പ്രേമികളെയും എന്തിന് മത്സരം നിയന്ത്രിച്ച അമ്പയർ വരെയും അത്ഭുതപെടുത്തിയ ഒരു പ്രകടനം കൂടി മത്സരത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ബൌളിംഗ് ഓൾ റൗണ്ടർ ശിവം മാവിയാണ് ആ പ്രകടനം നടത്തിയത്.താൻ കൊടുത്ത റൺസ് അതെ പോലെ തന്നെ അടിച്ചു എടുത്താണ് മാവി പകരം വീട്ടിയത്.ഇന്ത്യൻ ഇന്നിങ്സിന്റെ 18 ആം ഓവറിലാണ് ഓരോ ക്രിക്കറ്റ്‌ ആരാധകരെയും ആവേശത്തിലാക്കിയ മാവിയുടെ ബാറ്റിംഗ് പ്രകടനം.മധുശങ്കയാണ് ലങ്കക്ക്‌ വേണ്ടി ആ ഓവർ എറിഞ്ഞത്.

മൂന്നാമത്തെ പന്തിലാണ് മാവിക്ക്‌ സ്ട്രൈക്ക് ലഭിക്കുന്നത്. ആദ്യ ബോൾ ഡോട്ട് ആയി. എങ്കിലും രണ്ടാം പന്തിൽ ബോൾ 90 മീറ്റർ അകലെ മാവി എത്തിച്ചു.വീണ്ടും ഒരു ഫോർ. പിന്നെ ഒരിക്കൽ കൂടി ഒരു സിക്സെർ. മാവിയുടെ ഈ ബാറ്റിംഗ് പ്രകടനം കണ്ട അമ്പയർ സന്തോഷത്താൽ ചിരിക്കുകയുണ്ടായി.മത്സരത്തിൽ അക്‌സറും സൂര്യയും മാവിയും ശ്രമിച്ചിട്ടും ലങ്കയുടെ 206 റൺസ് മറികടക്കാൻ കഴിഞ്ഞില്ല.15 പന്തിൽ 26 റൺസാണ് മാവി സ്വന്തമാക്കിയത്.56 റൺസും രണ്ട് വിക്കറ്റും നേടിയ ലങ്കൻ ക്യാപ്റ്റൻ ശനകയാണ് മത്സരത്തിലെ താരം.ഈ മത്സര വിജയത്തോടെ പരമ്പരയിൽ ലങ്ക ഒപ്പത്തിന് ഒപ്പമെത്തി.പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ട്വന്റി ട്വന്റി ശനിയാഴ്ച രാത്രി 7 മണിക്ക് ആരംഭിക്കും.

വീഡിയോ :

Categories
Cricket Latest News

6 ,4 ,6 ,നി മാവി അല്ലടാ..മഹി ആണ്..എല്ലാവരെയും അമ്പരപ്പിച്ചു മാവിയുടെ സംഹാര താണ്ഡവം : വീഡിയോ കാണാം

ആദ്യ മത്സരത്തിൽ തങ്ങളെ 2 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യയെ രണ്ടാം മത്സരത്തിൽ 16 റൺസിന് തോൽപ്പിച്ച് ട്വിന്റി ട്വന്റി പരമ്പരയിൽ ഒപ്പമെത്തിയ ശ്രീലങ്ക ശനിയാഴ്ച രാജ്കോട്ടിൽ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണായകമാക്കി. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക അർദ്ധ സെഞ്ചുറി നേടിയ നായകൻ ദാസുൻ ശനകയുടെയും ഓപ്പണർ കുശാൽ മെൻ ഡിസിന്റെയും മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എടുക്കുകയായിരുന്നു. ഇന്ത്യയുടെ മറുപടി 8 വിക്കറ്റിന് 190 റൺസിൽ ഒതുങ്ങി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ രണ്ടും ശുഭ്മൻ ഗിൽ അഞ്ചും റൺസ് നേടി പുറത്തായി. അരങ്ങേറ്റമത്സരം കളിക്കുന്ന രാഹുൽ ത്രിപാഠിയും അഞ്ച് റൺസോടെ മടങ്ങി. സൂര്യകുമാർ യാദവ് ഒരറ്റത്ത് വിക്കറ്റ് പോകാതെ കാത്തെങ്കിലും പിന്നീടുവന്ന നായകൻ പാണ്ഡ്യ 12 റൺസും ദീപക് ഹൂഡ 9 റൺസും എടുത്തു പുറത്തായി. അപ്പോൾ സ്കോർ 9 ഓവറിൽ 57/5. ഇന്ത്യ വലിയ മാർജിനിൽ പരാജയപ്പെടുമെന്ന് എല്ലാവരും കരുതി.

തുടർന്നാണ് അക്ഷർ പട്ടേലും സൂര്യയും ചേർന്ന് വെടിക്കെട്ട് തുടങ്ങിയത്. 20 പന്തിൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ പട്ടേൽ ആയിരുന്നു കൂടുതൽ അപകടകാരി. ആറാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത ശേഷം, 51 റൺസ് എടുത്ത സൂര്യ പതിനാറാം ഓവറിൽ പുറത്തായി. അതോടെ ഇന്ത്യ പരാജയം സമ്മതിച്ചു എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് പട്ടേലിന് കൂട്ടായി ശിവം മാവിയെത്തുന്നത്. ഒരു ബോളർ ആയതുകൊണ്ട് അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ ചിന്തകളെ കീഴ്മേൽ മറിച്ചുകൊണ്ട് ശിവം മാവി വെടിക്കെട്ടിന് തിരികൊളുത്തി.

ആദ്യം കുറച്ചു പന്തിൽ ബാറ്റ് കൊള്ളിക്കാൻ ആഞ്ഞാഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സിംഗിൾ എങ്കിലും എടുത്ത് അക്ഷറിന് സ്ട്രൈക്ക് കൈമാറാൻ കമന്റേറ്റർമാരും ആരാധകരും ഒന്നടങ്കം പറഞ്ഞുമടുത്ത സമയം. അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പട്ടേലിനെ നോൺ സ്ട്രൈക്കർ എൻഡിൽ കാഴ്ചക്കാരനാക്കി നിർത്തി മാവി അടി തുടങ്ങിയത്. ദിൽഷൻ മധുശങ്ക എറിഞ്ഞ പതിനെട്ടാം ഓവറിന്റെ നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് ഒരു പടുകൂറ്റൻ സിക്സ്. തുടർന്ന് കവറിനു മുകളിലൂടെ പറത്തി ഒരു ബൗണ്ടറി. അവസാന പന്തിൽ കിടിലനൊരു സ്ട്രൈറ്റ്‌ സിക്സും. അതോടെ ഗാലറി വീണ്ടും ഉണർന്നു. എങ്കിലും ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം ബാക്കിയാക്കി 15 പന്തിൽ 26 റൺസോടെ ഇന്നിംഗ്സിലെ അവസാന പന്തിൽ ക്യാച്ച് ഔട്ട് ആയി മടക്കം.

വീഡിയോ :6 ,4, 6

Categories
Cricket Latest News

6 6 6 6 !ഹാട്രിക്ക് സിക്സ് അടക്കം ഹസരംഗയുടെ ഓവറിൽ പിറന്നത് 26 റൺസ് : വെടിക്കെട്ടിൻ്റെ വീഡിയോ കാണാം

ആദ്യ മത്സരത്തിലെതുപോലെ അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഇന്ത്യയെ 16 റൺസിന് പരാജയപ്പെടുത്തിയ ശ്രീലങ്ക, മൂന്ന് മത്സര ട്വന്റി ട്വന്റി പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുറിച്ച 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 31 പന്തിൽ 65 റൺസ് എടുത്ത അക്ഷർ പട്ടേലും 15 പന്തിൽ 26 റൺസ് എടുത്ത ശിവം മാവിയും അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയം അകത്തുനിന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യം വെടിക്കെട്ടോടെ തുടങ്ങുകയും പിന്നീട് തുടരെ വിക്കറ്റുകൾ വീഴുകയും ഒടുവിൽ വീണ്ടും വെടിക്കേട്ടോടെ ഇന്നിങ്സ് അവസാനിപ്പിക്കുകയുമായിരുന്നു. 33 റൺസ് എടുത്ത പത്തും നിസ്സങ്കയും 52 റൺസ് എടുത്ത കുശാൽ മെൻഡിസും ചേർന്ന് ആദ്യ വിക്കറ്റിൽ എട്ടോവറിൽ നേടിയത് 80 റൺസ്. പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയപ്പോൾ, 19 പന്തിൽ 37 റൺസ് എടുത്ത ചരിത്ത് അസലങ്കയും 22 പന്തിൽ 56 റൺസ് എടുത്ത് പുറത്താകാതെ നിന്ന നായകൻ ദാസുൻ ശനാകയും ചേർന്ന് ആഞ്ഞടിച്ച് അവരെ 200 കടത്തുകയായിരുന്നു.

മത്സരത്തിൽ ദീപക് ഹൂഡ പുറത്താകുമ്പോൾ 9 ഓവറിൽ 57/5 എന്ന നിലയിൽ തകർന്ന ഇന്ത്യയെ സൂര്യകുമാർ യാദവും അക്ഷർ പട്ടേലും ചേർന്ന 91 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്‌. 36 പന്തിൽ മൂന്നുവീതം ഫോറും സിക്സും അടക്കം 51 റൺസ് നേടിയാണ് സൂര്യ പുറത്തായത്. സ്പിന്നർ വനിന്ധു ഹസരംഗ എറിഞ്ഞ പതിനാലാം ഓവറിൽ 26 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ആദ്യ മൂന്ന് പന്തുകളിൽ ഒന്നിനുപിറകെ ഒന്നായി അക്ഷർ പട്ടേൽ സിക്സ് നേടി. തുടർന്ന് സിംഗിൾ ഇട്ട് സ്ട്രൈക്ക് കൈമാറിയ ശേഷം അടുത്ത പന്തിൽ സൂര്യയുടെ വക സിക്സ്. അവസാന പന്തിൽ ഒരു സിംഗിൾ കൂടി, അതോടെ ഇന്ത്യ ആ ആറ് പന്തിൽ നിന്നും 26 റൺസ്!

വീഡിയോ :