Categories
Cricket Latest News

ഉമ്രാൻ മാലിക്ക് എറിഞ്ഞത് ശരിക്കും 156KMPH ആണോ? ആരാധകർ സംശയത്തിൽ;വീഡിയോ കാണാം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 67 റൺസ് ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലി (113) നേടിയ സെഞ്ച്വറിയുടെയും രോഹിത് ശർമ (83) ഗിൽ (70) എന്നിവർ നേടിയ അർദ്ധസെഞ്ച്വറിയുടെയും പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 373/7 എന്ന കൂറ്റൻ ടോട്ടൽ നേടി.

കൂറ്റൻ വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യത്തിന് ഭീഷണി ഉയർത്താൻ സാധിച്ചില്ല,  മുൻനിരയിൽ അർധസെഞ്ച്വറിയുമായി നിസങ്കയും (72) അവസാന ഓവറുകളിൽ വാലറ്റക്കാരെ കൂട്ട് പിടിച്ച് ലങ്കൻ ക്യാപ്റ്റൻ ഷാണക 108* നേടിയ സെഞ്ച്വറിയുടെയും മികവിൽ 50 ഓവറിൽ 306/8 എന്ന നിലയിൽ എത്താൻ മാത്രമേ ലങ്കയ്ക്ക് സാധിച്ചുള്ളു.

മത്സരത്തിൽ ഇന്ത്യൻ ബോളിംഗ് നിരയിൽ 3 വിക്കറ്റുമായി മികച്ച് നിന്നത് ഉമ്രാൻ മാലിക് ആയിരുന്നു, നിസങ്ക, അസലങ്ക, വെല്ലാലഗെ എന്നിവരെയാണ് ഉമ്രാൻ മാലിക് വീഴ്ത്തിയത്, മത്സരത്തിൽ അസലങ്കയ്ക്ക് എതിരെ എറിഞ്ഞ പതിനാലാം ഓവറിലെ നാലാം ബോൾ ഹിന്ദി ബ്രോഡ്കാസ്റ്റിൽ 156 kmph വേഗതയാണ് കാണിച്ചത് എന്നാൽ ഇംഗ്ലീഷ് ബ്രോഡ്കാസ്റ്റിൽ അതേ ബോൾ 145.7 kmph വേഗതയിൽ ആണ് എന്നാണ് കാണിച്ചത് ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി,

മുമ്പ് ഐ.പി.എൽ മത്സരത്തിൽ 157kmph വേഗതയിൽ ബോൾ ചെയ്ത് ഉമ്രാൻ മാലിക് റെക്കോർഡ് നേടിയിരുന്നു, ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും വേഗതയേറിയ ബോളർമാരായ ഷുഹൈബ് അക്തറിന്റെയും, ബ്രറ്റ് ലീയുടെയും റെക്കോർഡ് മറികടക്കാൻ ഉമ്രാൻ മാലിക്കിന് സാധിക്കുമോ എന്നാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

https://twitter.com/KuchNahiUkhada/status/1613001595717062658?t=-vFNv-ndn5DViril0_qK6w&s=19
Categories
Cricket Latest News

മുറിവുള്ള വിരലുമായി ഫിറ്റ്നസിനെ വരെ വെല്ലുന്ന മാരക ട്രൈ , രോഹിത് ശർമയുടെ കിടിലൻ ശ്രമം ; വീഡിയോ കാണാം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നലെ 67 റൺസിന് വിജയിച്ച ടീം ഇന്ത്യ, ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് ശുഭാരംഭം കുറിച്ചു. ഗുവാഹത്തിയിലെ ബർസാപാരാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ സെഞ്ചുറി നേടിയ കോഹ്‌ലിയുടെയും അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രോഹിത് ശർമയുടെയും യുവതാരം ഗില്ലിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് എടുത്തു. ശ്രീലങ്കയ്‌ക്കായി നായകൻ ദാസുൻ ശനാക സെഞ്ചുറി നേടി പുറത്താകാതെ നിന്നുവെങ്കിലും അവരുടെ ഇന്നിങ്സ് 306/8 എന്ന നിലയിൽ അവസാനിച്ചു.

ഒന്നാം വിക്കറ്റിൽ 19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത് സ്വപ്നതുല്യമായ തുടക്കം. രോഹിത് 83 റൺസും ഗിൽ 70 റൺസും എടുത്ത് പുറത്തായി. പിന്നീട് എത്തിയ ശ്രേയസ് അയ്യർക്ക്‌ 28 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും നാലാം വിക്കറ്റിൽ രാഹുലും കോഹ്‌ലിയും 90 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. രാഹുൽ 39 റൺസ് എടുത്ത് പുറത്തായി. ഹാർദിക് 14 റൺസും അക്സർ പട്ടേൽ 9 റൺസും എടുത്തു പുറത്തായെങ്കിലും ബാറ്റിംഗ് തുടർന്ന കോഹ്‌ലി തന്റെ കരിയറിലെ 73 ആം സെഞ്ചുറി നേട്ടം പൂർത്തിയാക്കി. 113 റൺസ് എടുത്ത് പുറത്തായ കോഹ്‌ലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

374 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ടീമിനെ വരവേറ്റത് പവർപ്ലെയിൽ തന്നെ മികച്ച ബോളിങ് കാഴ്ചവച്ച് രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജ്. എങ്കിലും 72 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കായും 47 റൺസ് എടുത്ത ദനഞ്ജയ ഡി സിൽവയും ചേർന്ന് അവരെ കരകയറ്റി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ മത്സരം ശ്രീലങ്കയിൽ നിന്നകറ്റി. എങ്കിലും ഒരറ്റത്ത് അവസാനം വരെ പൊരുതിനിന്ന നായകൻ ശനാകക്ക് അവരുടെ പരാജയഭാരം കുറയ്ക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. 98 റൺസിൽ നിൽക്കെ അദ്ദേഹത്തെ ബോളിങ് എൻഡിൽ ഷമി റൺഔട്ട് ആക്കിയെങ്കിലും രോഹിത് ഇടപെട്ട് അപ്പീൽ പിൻവലിച്ച് താരത്തെ തിരികെ വിളിക്കുകയായിരുന്നു. തുടർന്ന് സെഞ്ചുറി പൂർത്തിയാക്കിയ അദ്ദേഹം 108 റൺസോടെ പുറത്താകാതെ നിന്നു.

മത്സരത്തിൽ ഇന്ത്യൻ പേസർ ഉംറാൻ മാലിക്ക് 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. അദ്ദേഹം എറിഞ്ഞ നാൽപ്പത്തിരണ്ടാം ഓവറിന്റെ ആദ്യ പന്തിൽ നായകൻ രോഹിത് ശർമ പരുക്ക് വകവയ്ക്കാതെ ഒരു മികച്ച ക്യാച്ച് എടുക്കാൻ ശ്രമിച്ചിരുന്നു. ലെങ്ങ്‌ത് ബോളിൽ ഉയർത്തിയടിച്ച ശനാക ബൗണ്ടറി എന്ന് വിചാരിച്ച് നിന്നപ്പോൾ മിഡ് ഓഫിൽ നിൽക്കുകയായിരുന്ന രോഹിത് തന്റെ പുറകിലേക്ക് ഓടി ബൗണ്ടറിലൈനിൽവച്ച് വായുവിൽ ഉയർന്നു പന്ത് കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചുവെങ്കിലും അത് വഴുതിപോകുകയും ബൗണ്ടറിയാകുകയും ചെയ്തു. എങ്കിലും ഇടത്തെ തള്ളവിരലിൽ നേരത്തെ മുറിവേറ്റ് ബാൻഡേജ് ഇട്ടിട്ടും ഇത്ര കഷ്ടപ്പെട്ട് ക്യാച്ച് എടുക്കാൻ ഇത്രയും ദൂരം ഓടി ശ്രമിച്ചുനോക്കിയ അദ്ദേഹം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

വീഡിയോ :

Categories
Cricket Latest News

ധോണി സ്റ്റൈലിൽ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി ശാഖിബ് ; വീണ്ടും വിവാദം സൃഷ്ടിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ; വീഡിയോ

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ശാഖിബുൽ ഹസൻ. എന്നാൽ തന്റെ കളിക്കളത്തിലെ പെരുമാറ്റത്തിലൂടെ അനാവശ്യമായി വിമർശനം വാങ്ങികൂട്ടുകയാണ് ഇപ്പോൾ പതിവ്. കഴിഞ്ഞ ദിവസം ബാറ്റ് ചെയ്യുന്നതിനിടെ വൈഡ് വിളിക്കാത്തതിനെ തുടർന്ന് അമ്പയർക്ക് നേരെ ആക്രോശിച്ച്  ശാഖിബ് എത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സ്‌ട്രൈകിൽ ആര് നിൽക്കണമെന്നതിനെ ചൊല്ലി ഗ്രൗണ്ടിലിറങ്ങി പ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ് ശാഖിബ്.

ചൊവ്വാഴ്ച  ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നടന്ന ഫോർച്യൂൺ ബാരിഷാലും രംഗ്പൂർ റൈഡേഴ്സും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഈ സംഭവം.  രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഷാക്കിബ് ഗ്രൗണ്ടിൽ ഇരച്ചുകയറി തർക്കിക്കുകയായിരുന്നു, ഇത് കാണികൾക്കിടയിലും വലിയ കോലാഹലമുണ്ടാക്കി.

റൈഡേഴ്‌സിനെ 158ൽ ഒതുക്കിയ ശേഷം ബാരിഷാൽ ഓപ്പണർമാരായ ചതുരംഗ ഡി സിൽവയും അനമുൽ ഹഖും ചേസിങിനായി ക്രീസിലേക്കിറങ്ങി. ഇതിനിടെ, അനമുൽ ഹഖ് സ്‌ട്രൈക് ഏറ്റെടുക്കണമെന്ന് ബൗണ്ടറിക്ക് സമീപം എത്തിയ ഷാക്കിബ് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തൻറെ ആവശ്യം നടപ്പിലാകുന്നില്ലെന്ന് കണ്ടതോടെ ഗ്രൗണ്ടിലിറങ്ങി ശാഖിബ് വാക്ക് പോരിൽ ഏർപ്പെടുകയായിരുന്നു. ഒരു മിനുറ്റോളം നീണ്ടുനിന്ന പോരിന് ശേഷമാണ് ശാഖിബ് മടങ്ങിയത്.

മത്സരത്തിൽ ബാരിഷാൽ സ്ക്വാഡ്
4 വിക്കറ്റ് നഷ്ട്ടത്തിൽ 19.4 ഓവറിൽ ലക്ഷ്യം കണ്ടു.  മെഹിദി ഹസന്റെ 29 പന്തിൽ 43 റൺസ് ഇന്നിംഗ്‌സും ഇബ്രാഹിം സദ്രാൻ 52 റൺസ് ഇന്നിങ്‌സുമാണ് ടീമിനെ ജയത്തിലർക്ക് നയിച്ചത്. റൈഡർസിനായി ശികന്ദർ റാസ 2 വിക്കറ്റ് നേടിയിട്ടുണ്ട്.

Categories
Cricket Latest News

രണ്ടാം റൺസിന് ഓടാൻ കൂട്ടാക്കാതെ ഹാർദിക്, രോഷത്തോടെ തുറിച്ച് നോക്കി കോഹ്ലി ; വീഡിയോ

ശ്രീലങ്കയ്ക്കെതിരെ ഇന്നലെ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ രണ്ടാം റൺസ് ഓടാൻ വിസമ്മതിച്ച ഹർദിക് പാണ്ഡ്യയെ തുറിച്ച് നോക്കുന്ന കോഹ്ലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 43-ാം ഓവറിലാണ് സംഭവം. കസുൻ രജിതയുടെ ലെങ്ത് ഡെലിവറി കോഹ്‌ലി സോഫ്റ്റ് ഹാൻഡിൽ കളിച്ച് ഓടി റൺസ് നേടാനായിരുന്നു ശ്രമം.   ഡെലിവറി സ്‌ക്വയറിനു പിന്നിൽ ഓൺ-സൈഡിൽ പതുക്കെ തട്ടിയിട്ടു വേഗത്തിൽ ആദ്യ റൺസ് പൂർത്തിയാക്കി.

രണ്ടാം റൺസിനായി ഓടാൻ പാതിവഴി എത്തിയപ്പോഴേക്കും ഹാർദിക് ഓടാൻ നിഷേധിച്ച് തിരിച്ചയക്കുകയായിരുന്നു.
ഹാർദികിന്റെ തീരുമാനത്തിൽ ഒട്ടും തൃപ്തനല്ലായിരുന്ന കോഹ്ലി സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ഹാർദിക്കിനെ തുറിച്ച് നോക്കിയാണ് പ്രതികരിച്ചത്. നേരെത്തെ റിഷഭ് പന്തിനെയും സമാന രീതിയിൽ തുറിച്ച് നോക്കി കോഹ്ലി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, മൂന്ന് വർഷത്തിനിടെ ആദ്യമായി കോഹ്‌ലി ഏകദിന ഫോർമാറ്റിൽ ബാക്ക്-ടു ബാക്ക് സെഞ്ചുറികൾ നേടിയിരിക്കുകയാണ്.  ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 113 റൺസ് നേടിയ കോഹ്ലി അവസാന സീരീസിൽ ബംഗ്ലാദേശിനെതിരെയും  സെഞ്ചുറി നേടിയിരുന്നു. മൊത്തത്തിൽ, കോഹ്ലിയുടെ 45-ാം ഏകദിന സെഞ്ചുറിയാണ്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് ഇനി 5 സെഞ്ചുറികൾ കൂടി നേടണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തത്തിൽ 73 സെഞ്ചുറി നേടിയിട്ടുണ്ട്. 2019ന് ശേഷം മൂന്ന് വർഷം സെഞ്ചുറിയില്ലാതെ കടന്ന് പോയ കോഹ്ലി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരയാണ് സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ചത്.

മത്സരത്തിൽ ഇന്ത്യ 67 റൺസിന് വിജയിച്ചിരുന്നു. 374 റൺസ് പിന്തുടരാൻ ഇറങ്ങിയ ലങ്കക്ക്‌ 303 റൺസ് എടുക്കാൻ കഴിഞ്ഞോളു. ലങ്കക്ക്‌ വേണ്ടി ക്യാപ്റ്റൻ ഷനക സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യക്ക് വേണ്ടി കോഹ്ലിയും സെഞ്ച്വറി നേടി. മത്സരത്തിലെ താരവും കോഹ്ലി തന്നെയാണ്. ഈ മത്സരം വിജയത്തോട് കൂടി മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിട്ട് നിൽക്കുകയാണ്. പരമ്പരയിലെ അടുത്ത മത്സരം മറ്റന്നാൾ നടക്കും.

Categories
Cricket Latest News

തിരിച്ചു വരവിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് എടുത്തു ആർച്ചർ ! വിക്കറ്റ് വിഡിയോ കാണാം

ജോഫ്രേ അർച്ചർ ഇംഗ്ലീഷ് ക്രിക്കറ്റ്‌ കണ്ട മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ മികവിൽ 2019 ഏകദിന ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിൽ കിവിസിനെ കീഴടക്കി ഇംഗ്ലണ്ട് വിശ്വകിരീടം വിജയിച്ചതാണ്. എന്നാൽ ഫോമിന്റെ പരമോന്നതിയിൽ നിൽക്കുന്ന സമയത്ത് അദ്ദേഹത്തെ തേടി പരിക്ക് എത്തുകയായിരുന്നു. ഒടുവിൽ ഇതാ അയാൾ പരിക്ക് മാറി കളിക്കളത്തിലേക്ക് തിരകെ എത്തിയിരിക്കുകയാണ്. അതും വിക്കറ്റ് നേടി കൊണ്ട് തന്നെ.

സൗത്ത് ആഫ്രിക്ക ട്വന്റി ട്വന്റി ലീഗിലെ ആദ്യത്തെ മത്സരം.പാർൽ റോയൽസ് എം ഐ കേപ്പ്ടൗണിനെ നേരിടുന്നു. മത്സരത്തിൽ കേപ്പ് ടൗണിന് വേണ്ടിയാണ് അർച്ചർ കളിക്കുന്നത്.മത്സരത്തിലെ മൂന്നാമത്തെ ഓവറിലെ മൂന്നാമത്തെ പന്ത്. റോയൽസ് താരം ലബ്ബേ ബാക്ക് ഓഫ് ലെങ്ത് വന്ന ഒരു ഡെലിവറി പുള്ള് ചെയ്യുന്നു.ബാറ്റർക്ക്‌ ടൈമിംഗ് തെറ്റുന്നു. ലിണ്ടെ അതിമനോഹരമായ ഒരു ക്യാച്ചിലുടെ അർച്ചറിന് തിരിച്ചു വരവിൽ തന്റെ ആദ്യത്തെ വിക്കറ്റ് നേടി കൊടുക്കുന്നു.

2021 ഡിസംബർ മുതൽ അദ്ദേഹത്തിനെ പരിക്ക് വലച്ചിരുന്നു.2021 മാർച്ച്‌ മുതൽ അദ്ദേഹത്തിന് ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല.2021 ട്വന്റി ട്വന്റി ലോകക്കപ്പിലും ഇംഗ്ലണ്ട് വിജയിച്ച 2022 ട്വന്റി ട്വന്റി ലോകക്കപ്പിലും അദ്ദേഹം പങ്ക് എടുത്തിരുന്നില്ല. കഴിഞ്ഞ ഐ പി എല്ലിൽ മുംബൈ സ്വന്തമാക്കിയെങ്കിലും പരിക്ക് മൂലം അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ ഇംഗ്ലണ്ട് ആരാധകരെ പോലെ മുംബൈ ഇന്ത്യൻസ് ആരാധകരും അർച്ചറിന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ്.

Categories
Cricket Latest News

എന്ത് കൊണ്ട് ഷനകക്ക് എതിരെ ഉള്ള അപ്പീൽ പിൻവലിച്ചു ,കാരണം തുറന്നു പറഞ്ഞു രോഹിത്

ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരം കുറച്ചു മുന്നേ അവസാനിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് ഷമിയുടെ മങ്കാഡിങ്ങിനെ പറ്റിയാണ്.മത്സരത്തിലെ അവസാനത്തെ ഓവറിലായിരുന്നു സംഭവം . ലങ്കൻ ക്യാപ്റ്റൻ ഷനക നോൺ സ്ട്രൈക്ക് എൻഡിൽ 98 റൺസിൽ നിൽക്കുന്നു. ഷമി മങ്കാഡ് ചെയ്യുന്നു. അപ്പീൽ ചെയ്യുന്നു. രോഹിത് ഇടപെടുന്നു. അപ്പീൽ പിൻവലിക്കുന്നു. ഷനക സെഞ്ച്വറി നേടുന്നു. ഇന്ത്യ മത്സരം വിജയിക്കുന്നു.

എന്നാൽ ഇപ്പോൾ എന്ത് കൊണ്ട് താൻ ഈ അപ്പീൽ പിൻവലിച്ചു എന്ന് വ്യക്തമാക്കി കൊണ്ട് രോഹിത് രംഗത്ത് വന്നിരിക്കുകയാണ്. പോസ്റ്റ്‌ മാച്ച് പ്രസന്റേഷനിലായിരുന്നു രോഹിത്തിന്റെ വാക്കുകൾ.”ഷമി എന്തിന് അത് ചെയ്തുവെന്ന് എനിക്കറിയില്ല,അവൻ 98 റൺസിൽ നിൽക്കുകയായിരുന്നു. അതിമനോഹരമായ രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്.അവനെ അത്തരത്തിൽ പുറത്താക്കേണ്ടേ കളിക്കാരൻ അല്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഇന്ത്യ 67 റൺസിന് വിജയിച്ചിരുന്നു.374 റൺസ് പിന്തുടരാൻ ഇറങ്ങിയ ലങ്കക്ക്‌ 303 റൺസ് എടുക്കാൻ കഴിഞ്ഞോളു. ലങ്കക്ക്‌ വേണ്ടി ക്യാപ്റ്റൻ ഷനക സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യക്ക് വേണ്ടി കോഹ്ലിയും സെഞ്ച്വറി നേടി.മത്സരത്തിലെ താരവും കോഹ്ലി തന്നെയാണ്. ഈ മത്സരം വിജയത്തോട് കൂടി മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിട്ട് നിൽക്കുകയാണ്. പരമ്പരയിലെ അടുത്ത മത്സരം മറ്റന്നാൾ നടക്കും.

Categories
Cricket Latest News

നിങൾ വലിയവൻ ആണ് രോഹിത് ! 98 ൽ ഉള്ള ശനകയെ മങ്കാദ് ചെയ്തു ഷമ്മി ,റിവ്യൂ ക്യാൻസൽ ആക്കാൻ പറഞ്ഞു രോഹിത്

കഴിഞ്ഞ കുറെ കാലങ്ങളായി മങ്കാദ് എന്നത് ക്രിക്കറ്റ്‌ ലോകത്ത് ഏറ്റവും അധികം വിവാദങ്ങൾ ഉണ്ടാക്കിയ ഒന്നാണ്. ഇന്ത്യൻ വനിത ക്രിക്കറ്റ്‌ ടീമും ബിഗ് ബാഷിൽ സാമ്പയും ഇത്തരത്തിൽ വിവാദങ്ങളിൽ ഏർപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ സമാപിച്ച ഇന്ത്യ ശ്രീ ലങ്ക ഏകദിന മത്സരത്തിലും ഒരു മങ്കാടിങ് സംഭവിച്ചിരിക്കുകയാണ്.മത്സരത്തിൽ ഇന്ത്യ 67 റൺസിന് വിജയിച്ചുവെങ്കിലും ഇപ്പോൾ സംസാര വിഷയം ഈ സംഭവമാണ്.

മത്സരത്തിലെ അവസാനത്തെ ഓവർ. ലങ്കക്ക്‌ ജയിക്കാൻ വേണ്ടത് 86 റൺസ്.ലങ്കൻ ക്യാപ്റ്റൻ ഷനകക്ക്‌ സെഞ്ച്വറി അടിക്കാൻ വേണ്ടത് അഞ്ചു റൺസ്. ഷനക തന്നെയാണ് സ്ട്രൈക്ക്. ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത് ഷമിയാണ്. ഒരു നിമിഷത്തിൽ ആശയകുഴപ്പത്തിൽ ഷനക സിംഗിൾ ഇടുന്നു. തൊട്ട് അടുത്ത പന്തിൽ പെട്ടെന്ന് സ്ട്രൈക്ക് കിട്ടാൻ വേണ്ടി ഷനക ഷമി നോൺ സ്ട്രൈക്ക് എൻഡിലെ ക്രീസിൽ നിന്ന് ഓടുന്നു. ഷമി മങ്കാദ് ചെയ്യുന്നു. അമ്പയർ തേർഡ് അമ്പയറിന് റിവ്യൂ കൊടുക്കുന്നു. ഒടുവിൽ ക്യാപ്റ്റൻ രോഹിത് ഇടപെട്ട് റിവ്യൂ പിൻവലിക്കുന്നു.അവസാന രണ്ട് പന്ത് നേരിട്ട ഷനക ഫോറും സിക്സും പറത്തി തന്റെ രണ്ടാം ഏകദിന സെഞ്ച്വറിയും സ്വന്തമാക്കി മത്സരം അവസാനിപ്പിക്കുന്നു.

374 റൺസ് പിന്തുടരാൻ ഇറങ്ങിയ ലങ്ക ആദ്യമേ സിറാജിന്റെ ഓപ്പണിങ് സ്പെല്ലിൽ തകർന്നുവെങ്കിലും നിസാങ്ക സ്കോർ ബോർഡ്‌ ചലിപ്പിച്ചു. ധനജയാ കൂടി നിസ്സാകയുടെ കൂടെ ചേർന്നപ്പോൾ മത്സരം കടുക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഉമ്രാൻ മാലിക് വിലങ്ങുതടിയായി. ഒടുവിൽ ഷനക വൺ മാൻ ഷോ നടത്തിനോക്കിയെങ്കിലും ഒരുപാട് അകലെ ലങ്കൻ സിംഹങ്ങൾ അടിയറവ് പറഞ്ഞു. നേരത്തെ സെഞ്ച്വറി നേടിയ കോഹ്ലിയുടെ മികവിലാണ് ഇന്ത്യ 373 എന്നാ കൂറ്റൻ സ്കോർ കണ്ടെത്തിയത്. കോഹ്ലിക്ക്‌ പുറമെ ഗില്ലും രോഹിത്തും ഫിഫ്റ്റിയും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റ് എടുത്ത ഉമ്രാൻ മാലിക്കാണ് ബൗളിങ്ങിൽ മികച്ചു നിന്നത്.

വീഡിയോ കാണാം :

Categories
Cricket Latest News

156 KMPH ! തൻ്റെ റെക്കോർഡ് സ്വയം തകർത്തു ഉമ്രാൻ മാലിക്ക് ,തീയുണ്ടയുടെ വീഡിയോ കാണാം

സൺറൈസ്ർസ് ഹൈദരാബാദിൽ ഉമ്രാൻ മാലിക്ക് കളിക്കാൻ തുടങ്ങിയതിനുശേഷം ആണ് ഉമ്രാൻ മാലിക് എന്ന പേര് ലോകം അറിഞ്ഞത്. ഐപിഎല്ലിൽ ഉമ്രാൻ മാലിക്കിന്റെ തീ തുപ്പുന്ന പന്തുകൾ വാർത്തകളിൽ വരെ ഇടംപിടിച്ചു. ജമ്മുവിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് എത്തിയത് വളരെ കുറച്ചു കളിക്കാർ മാത്രമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപേ പർവേസ് റസൂൽ എന്ന സ്പിന്നർ ജമ്മുവിൽ നിന്ന് വന്ന് ഐപിഎൽ കളിച്ചു വാർത്തകളിൽ നിറഞ്ഞു എങ്കിലും പിന്നീട് നിറം മങ്ങുകയായിരുന്നു.

ഐപിഎൽ പ്രകടനം മാത്രം വച്ചുകൊണ്ട് ആയിരുന്നു ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിലേക്ക് വന്നത്. അപ്പോഴും വിമർശനങ്ങൾ ഏറെയായിരുന്നു. വളരെ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് ഉമ്രാന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. 1999 നവംബർ 22ന് ജമ്മുവിലെ ഗുജർ നഗറിൽ ആണ് ജനനം. ടി നടരാജന്റെ പകരക്കാരൻ ആയാണ് ഉമ്രാൻ ഐപിഎല്ലിൽ എത്തിയത് എങ്കിലും പിന്നീട് ബോളിങ്ങിന്റെ വേഗത കൊണ്ട് അതിവേഗം ഇന്ത്യൻ ടീമിൽ എത്തി.

2022ൽ അയർലണ്ടിനെതിരെ ആയിരുന്നു ഏകദിനത്തിലെ ആദ്യ മത്സരം കളിച്ചത്. അന്നുമുതലേ തന്റെ 150 നു മുകളിൽ പന്തറിയാനുള്ള കഴിവ് ഉമ്രാൻ പ്രകടിപ്പിച്ചു. ഇപ്പോൾ തൊട്ടതെല്ലാം പൊന്നാക്കുകയാണ് ഈ ജമ്മു കാശ്മീർ കളിക്കാരൻ. അതിവേഗം പന്ത് എറിയുന്ന ഒരു ബോളർ ഇന്ത്യയ്ക്ക് ഇല്ല എന്ന അഭാവമാണ് ഉമ്രാന്റെ വരവോടുകൂടി ഇല്ലാതായത്.

ഇപ്പോൾ ഒരു ഇന്ത്യൻ ബോളർ എറിയുന്ന ഏറ്റവും വേഗതയേറിയ പന്തുകളുടെ റെക്കോർഡ് സ്വന്തമാക്കി കൊണ്ടിരിക്കുകയാണ് ഉമ്രാൻ മാലിക്. ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗതയിൽ ഉമ്രാൻ പന്തെറിഞ്ഞിരുന്നു. ഒരു ഇന്ത്യൻ ബോളർ എറിയുന്ന ഏറ്റവും വേഗതയേറിയ ഐപിഎല്ലിലെ പന്ത് ഇതായിരുന്നു. ശ്രീലങ്കക്കെതിരെ കളിച്ച കഴിഞ്ഞ ടി20 സീരിസിൽ ഉമ്രാൻ 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു. ഇതുവരെ ഒരു ടി 20 മത്സരത്തിൽ ഒരു ഇന്ത്യൻ ബോളർ എറിഞ്ഞ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാൻ ഇതോടെ തന്റെ പേരിൽ കുറിച്ചു.

ഇപ്പോൾ ഇന്ത്യാ ശ്രീലങ്ക ആദ്യ ഏകദിന മത്സരത്തിൽ ഉമ്രാൻ 13.5 ഓവറിൽ എറിഞ്ഞ പന്താണ് വാർത്തകളിൽ നിറയുന്നത്. ഇതിന് കാരണം എന്താണ് എന്നാൽ ഈ പന്ത് ഉമ്രാൻ എറിഞ്ഞത് മണിക്കൂറിൽ 156 കിലോമീറ്റർ വേഗതയിലാണ്. ഇതോടെ ഏകദിനത്തിൽ ഒരു ഇന്ത്യൻ ബോളർ എറിയുന്ന ഏറ്റവും വേഗതയേറിയ പന്ത് എന്ന മറ്റൊരു റെക്കോർഡ് തന്റെ പോക്കറ്റിൽ ആക്കി. ഉമ്രാൻ എറിഞ്ഞ ഈ പന്തിന്റെ വീഡിയോ ദൃശ്യം കാണാം…

Categories
Cricket Latest News

റിവ്യൂ ബാക്കി ഉണ്ടായിട്ടും ,ഔട്ട് അല്ലായിരുന്നിട്ടും കളം വിട്ടു ശ്രീലങ്കൻ താരം ,വീഡിയോ കാണാം

ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിലെ മികച്ച ടെക്നോളജികളിൽ ഒന്നാണ്.അമ്പയറിന്റെ പല തെറ്റായ തീരുമാനങ്ങളും റിവ്യൂ ചെയ്തു ശെരിയായ തീരുമാനങ്ങളായി മാറ്റാൻ ഇത് കൊണ്ട് സാധിക്കും. എന്നാൽ അമ്പയർ തെറ്റായ ഒരു തീരുമാനം എടുക്കുന്നു. റിവ്യൂ കൈയിൽ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ബാറ്റർ മടങ്ങുന്നു. ഇങ്ങനെ ഒരു കാര്യം ക്രിക്കറ്റ്‌ ഫീൽഡിൽ സംഭവിക്കുക എന്നത് വിരളമാണ്.

എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക മത്സരത്തിൽ ഇത്തരത്തിൽ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്.ലങ്കൻ ഇന്നിങ്സിന്റെ 14 മത്തെ ഓവറിലാണ് സംഭവം. അസലങ്കയാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ഉമ്രാൻ മാലിക് പന്ത് എറിയുന്നു.ലെഗ് സൈഡിലുടെ പോയ ഒരു പന്ത് കീപ്പർ രാഹുൽ കൈപിടിയിൽ ഒതുക്കുന്നു. ഉമ്രാനും രാഹുലും അപ്പീൽ ചെയ്യുന്നു. ഇന്ത്യക്ക് വിക്കറ്റ് നൽകപെടുന്നു.

എന്നാൽ ലങ്കക്ക്‌ രണ്ട് റിവ്യൂ ബാക്കി ഉണ്ടായിരുന്നു. എന്നിട്ടും അസ്സലാങ്ക അത് റിവ്യൂ കൊടുക്കുന്നില്ല.റീ പ്ലേകളിൽ ബോൾ താരത്തിന്റെ ഗ്ലോവിലോ ബാറ്റിലോ കൊണ്ടിട്ടില്ല എന്ന് വ്യക്തമാവുന്നു. താരത്തിന്റെ ജേഴ്സിയിലാണ് ബോൾ കൊണ്ടത്.പക്ഷെ റിവ്യൂ എടുക്കാതെ അസ്സലങ്ക 28 പന്തിൽ 23 റൺസുമായി ഡഗ് ഔട്ടിലേക്ക് .നിലവിൽ 374 റൺസ് പിന്തുടരാൻ ഇറങ്ങിയ ലങ്കയേ സിറാജ് തന്റെ ഓപ്പണിങ് സ്പെല്ലിൽ തന്നെ തകർത്തു . നിലവിൽ 80 റൺസ് എത്തുന്നതിന് മുന്നേ തന്നെ മൂന്നു ലങ്കൻ മുൻ നിര താരങ്ങൾ കൂടാരം കേറികഴിഞ്ഞു. കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ 374 റൺസ് എന്നാ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ കുറിച്ചത്.

വീഡിയൊ :

https://twitter.com/minibus2022/status/1612804484505415682?t=JzGDwig6RSRyYDY-_pUjXw&s=19
Categories
Cricket Latest News

ഒരാൾക്കും തൊടാൻ പറ്റില്ല ആ ഡെലിവറി ! കുശാൽ മെൻഡിസിന്റെ കുറ്റി തെറിക്കുന്നത് കണ്ടോ ; വീഡിയോ കാണാം

ഈ അടുത്ത കാലത്ത് ഇന്ത്യക്ക് വേണ്ടി ഏറ്റവും മനോഹരമായ ബൗൾ ചെയ്യുന്ന താരമാണ് മുഹമ്മദ് സിറാജ്. തന്റെ സ്വിങ് കൊണ്ടും പേസും കൊണ്ടും എതിരാളികളുടെ പേടി സ്വപ്നമായി അദ്ദേഹം മാറി കഴിഞ്ഞു.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക മത്സരവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. സിറാജിന്റെ ആദ്യ സ്പെല്ലിൽ ലങ്കൻ ബാറ്റർമാർക്ക് ഉത്തരങ്ങൾ ഇല്ലാതെയായിരുന്നു.

സിറാജ് അഞ്ചു ഓവറാണ് തന്റെ ആദ്യത്തെ സ്പെല്ലിൽ എറിഞ്ഞത്. ഇതിൽ ഒരു മെയ്ഡൻ അദ്ദേഹം സ്വന്തമാക്കി. കൂടാതെ രണ്ട് വിക്കറ്റുകളും.സ്പെല്ലിൽ തുടർച്ചയായ ഒൻപത് പന്തുകളിൽ ഒരു റൺ പോലും അദ്ദേഹം കൊടുത്തിരുന്നില്ല. കൂടാതെ അവിശ്കയുടെയും കുശാൽ മെൻഡിസിന്റെയും വിക്കറ്റ് കൂടി അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതിൽ കുശാലിന്റെ വിക്കറ്റ് തന്റെ ബൗളിംഗ് മികവ് എത്രത്തോളം ഉയർന്നിട്ടുണ്ടെന്നൊള്ളു തെളിവായിരുന്നു.

മത്സരത്തിലെ ആറാം ഓവർ. ആദ്യത്തെ പന്ത് ഗുഡ് ലെങ്ത് ഡെലിവറി,മെൻഡിസ് ബോൾ ലീവ് ചെയ്യുന്നു. അടുത്ത പന്ത് ഒരിക്കൽ കൂടി ഗുഡ് ലെങ്ത് 141 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് മെൻഡിസ് പ്രതിരോധിക്കുന്നു. ഓവറിലെ മൂന്നാമത്തെ പന്ത്, ഒരിക്കൽ കൂടി ഗുഡ് ലെങ്ത്തിൽ പന്ത് എത്തുന്നു. ഈ തവണ 142 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് ഡ്രൈവ് ചെയ്യാൻ ബാറ്റർ ശ്രമിക്കുന്നു. എന്നാൽ ബാറ്ററിന്റെ ബാറ്റും കടന്നു ബോൾ സ്റ്റമ്പും എടുത്ത് കൊണ്ട് പോകുന്ന കാഴ്ചയാണ് സിറാജ് കണ്ടത്.സിറാജ് ആവേശത്തോടെ തന്നെ ആഘോഷിക്കുന്നു.നിലവിൽ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്.

വിക്കറ്റ് വിഡിയോ :