Categories
Cricket Latest News

സെഞ്ചുറി അടിച്ച ശേഷം ചാടി അഗ്രസീവായി ആഘോഷിച്ചു കിംഗ് കോഹ്ലി ; സെലിബ്രേഷൻ വീഡിയോ കാണാം

ആസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തകർപ്പൻ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും അർദ്ധ സെഞ്ചുറികൾ നേടിയ നായകൻ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്‍റെയും മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 373 റൺസ് എടുത്തിട്ടുണ്ട്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസുൻ ഷനാക ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത് സ്വപ്നതുല്യമായ തുടക്കം. രോഹിത് 83 റൺസും ഗിൽ 70 റൺസും എടുത്ത് പുറത്തായി. പിന്നീട് എത്തിയ ശ്രേയസ് അയ്യർക്ക്‌ 28 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും നാലാം വിക്കറ്റിൽ രാഹുലും കോഹ്‌ലിയും 90 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. രാഹുൽ 39 റൺസ് എടുത്ത് പുറത്തായി.

ഒരറ്റത്ത് 14 റൺസ് എടുത്ത പാണ്ഡ്യയെയും 9 റൺസ് എടുത്ത അക്ഷർ പട്ടേലിനെയും നഷ്ടമായെങ്കിലും കോഹ്‌ലി തന്റെ കരിയറിലെ 73 ആം സെഞ്ചുറി പൂർത്തിയാക്കുകയായിരുന്നു. നേരത്തെ 44 റൺസിൽ നിൽക്കെ ഒരു സിക്സ് അടിച്ച് അർദ്ധസെഞ്ചുറി തികച്ച കോഹ്‌ലി 95 റൺസിൽ നിൽക്കെ നാൽപ്പത്തിയേഴാം ഓവറിന്റെ ആദ്യ പന്തിൽ ബൗണ്ടറിയും തുടർന്ന് ഒരു സിംഗിളും എടുത്താണ് തന്റെ സെഞ്ചുറിനേട്ടം പൂർത്തിയാക്കിയത്‌. തുടർന്ന് മുഷ്ടി ചുരുട്ടി വായുവിൽ ഉയർന്ന്‌ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഈ നേട്ടം ആഘോഷിക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ കോഹ്‌ലി പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന സൂചനകൾ നൽകുന്നു. അവസാനം കളിച്ച ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലും കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു.

സെലിബ്രേഷൻ വീഡിയോ :

Categories
Cricket Latest News

വിട്ടത് ഒന്നല്ല രണ്ടു വട്ടം ! വലിയ വില കൊടുക്കേണ്ടി വന്നു , ശ്രീലങ്ക വിട്ട കോഹ്‌ലിയുടെ രണ്ടു ക്യാച്ചൂകൾ ; വീഡിയോ കാണാം

ഒരു മത്സരം ഫലത്തെ ഒരു കളിയെ തന്നെ മാറ്റി മറിക്കാൻ കഴിയും എന്നത് നമ്മൾ പല തവണ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക മത്സരത്തിൽ ഇപ്പോൾ ഇത്തരത്തിൽ ഒരു കാര്യം തന്നെ സംഭവിച്ചിരിക്കുകയാണ്.ഒരു ജീവൻ കിട്ടിയാൽ അത് പരമാവധി മുതലാക്കുന്നു സാക്ഷാൽ വിരാട് കോഹ്ലിയുടെ കാര്യത്തിലാണ് ഇങ്ങനെ ഒരു കാര്യം സംഭവിച്ചത് എങ്കിൽ പിന്നീട് നടന്നത് എന്താണെന്ന് പറഞ്ഞു തരേണ്ടതില്ലലോ.രണ്ട് തവണയാണ് അദ്ദേഹത്തിന്റെ ക്യാച്ച് ലങ്കൻ താരങ്ങൾ വിട്ട് കളഞ്ഞത്.

വിരാട് കോഹ്ലി 52 റൺസിൽ നിൽകുമ്പോളായിരുന്നു ആദ്യത്തെ സംഭവം. രജിതയാണ് ബൗളേർ. അദ്ദേഹം എറിഞ്ഞ ബോൾ ഡ്രൈവ് ചെയ്യാൻ കോഹ്ലി ശ്രമിക്കുന്നു. കോഹ്ലിയുടെ എഡ്ജ് എടുക്കുന്നു. കീപ്പർ മെൻഡിസിന്റെ കയ്യിലേക്ക് ബോൾ യാത്ര തിരിക്കുന്നു. എന്നാൽ മെൻഡിസിന് ആ പന്ത് കൈയിൽ ഒതുക്കാൻ ആവാതെ വരുന്നു. പിന്നീട് ഒരിക്കൽ കൂടി കോഹ്ലി 80 ൽ നിൽകുമ്പോൾ ക്യാപ്റ്റൻ ഷനക ക്യാച്ച് വിട്ടിരുന്നു.ഈ തവണയും ബൗളേർ രജിത തന്നെ.

കോഹ്ലി ഈ ഒരു ഇന്നിങ്സിന് ഇടയിൽ ഒരുപാട് നേട്ടങ്ങളും സ്വന്തമാക്കി.12500 റൺസ് ക്ലബ്ബിലെത്തുന്ന ആറാമത്തെ താരമായി അദ്ദേഹം മാറി.ഏറ്റവും വേഗത്തിൽ ഈ നേട്ടമെത്തുന്ന താരവും കോഹ്ലി തന്നെയാണ്. മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ തന്റെ ഏകദിന കരിയറിലെ 45 മത്തെ സെഞ്ച്വറിയും 73 മത്തെ അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് അദ്ദേഹം സ്വന്തമാക്കിയത്. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളിൽ നിലവിൽ സച്ചിൻ ഒപ്പം 18 സെഞ്ച്വറികളുമായി പങ്കിടുകയാണ്.മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് സ്വന്തമാക്കി.87 പന്തിൽ 113 റൺസ് നേടിയ കോഹ്ലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോർർ. ഇന്ത്യക്ക് വേണ്ടി ഗില്ലും ക്യാപ്റ്റൻ രോഹിത്തും നേരത്തെ ഫിഫ്റ്റി നേടിയിരുന്നു. ലങ്കക്ക്‌ വേണ്ടി രജിത മൂന്നു വിക്കറ്റ് സ്വന്തമാക്കി.

വീഡിയോ :

Categories
Latest News

4,4,4,6; 19 ആം ഓവറിൽ 19 റൺസ് എടുത്ത് രോഹിത്തും ഗില്ലും..വീഡിയോ കാണാം

ഗുവാഹത്തിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. പരുക്ക് മാറി രോഹിത് ശർമ ഇന്ത്യൻ നായകനായി മടങ്ങിയെത്തുന്ന മത്സരത്തിൽ ഏറെ നാളുകൾക്കുശേഷം ഏകദിന ടീമിൽ ഇടംപിടിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്ററായി കെ എൽ രാഹുലും, ഓപ്പണർ ആയി ഷുഭ്മൻ ഗില്ലും ഇടം പിടിച്ചപ്പോൾ ബംഗ്ലാദേശിന് എതിരായ കഴിഞ്ഞ പരമ്പരയിൽ ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറി നേടിയ ഇഷാൻ കിഷന് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസുൻ ഷനാക ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കൻ ടീമിൽ ട്വന്റി ട്വന്റി പരമ്പരയിൽ ഉണ്ടായിരുന്ന പേസർ ഡിൽഷൻ മധുശങ്കയ്ക്ക്‌ ഏകദിന അരങ്ങേറ്റം ലഭിച്ചു. ട്വന്റി ട്വന്റി പരമ്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെ എത്തുന്ന ടീം ഇന്ത്യ, ഈ വർഷം തങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മികച്ചൊരു ടീമിനെ വാർത്തെടുക്കാനാണ്‌ ശ്രമിക്കുന്നത്.

മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണർമാരായി ഇറങ്ങിയ നായകൻ രോഹിത് ശർമയും യുവതാരം ഷുഭ്മാൻ ഗില്ലും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും അർദ്ധസെഞ്ചുറി പൂർത്തിയാക്കി തകർത്തടിച്ചതോടെ ഇന്ത്യ 15 ഓവറിൽ തന്നെ 100 കടന്നിരുന്നു. ഇടംകൈയ്യൻ സ്പിന്നർ ദുനിത് വെല്ലലാഗെ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ഇരുവരും ചേർന്ന് നേടിയത് 19 റൺസ്! ആദ്യ മൂന്ന് പന്തുകളിൽ ഹാട്രിക് ബൗണ്ടറി നേടിയ ഗിൽ നാലാം പന്തിൽ സിംഗിൾ എടുത്ത് രോഹിത്തിന് സ്ട്രൈക് കൈമാറി. തുടർന്ന് അവസാന പന്തിൽ അദ്ദേഹത്തിന്റെ വക ബോളറുടെ തലയ്ക്ക് മുകളിൽ കൂടി പറത്തിയുള്ള ഒരു സ്‌ട്രൈറ്റ് സിക്സും.

വീഡിയോ :

Categories
Cricket Latest News

6, 6 ,4 രോഹിത്തിന് ആണോ ഷോട്ട് ബോൾ ഇട്ടു കൊടുക്കുന്നത് ,അടിച്ചു പറത്തി ഹിറ്റ്മാൻ; വീഡിയോ കാണാം

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.മാത്രമല്ല ലോക ക്രിക്കറ്റിൽ ഷോർട്ട് ബോളുകളിൽ ഏറ്റവും മികച്ച രീതിയിൽ പുള്ള് ചെയ്യുന്ന താരങ്ങളിൽ ഒരാളുമാണ്.എന്നാൽ കഴിഞ്ഞ കുറെ കാലങ്ങങ്ങളായി താരം ഫോമിലെന്ന് നമുക്ക് അറിയാം.എന്നാൽ ഇപ്പോൾ തന്റെ ഫോമിലേക്ക് തിരകെ വരവ് സൂചിപ്പിക്കുകയാണ് അദ്ദേഹം.

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരം. മത്സരം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.മത്സരത്തിലെ ഏഴാം ഓവർ. രജിത പന്തുമായി എത്തുന്നു.ആദ്യ പന്ത് ഒരു സ്ലോ ബോൾ യോർക്കർ. രോഹിത് പ്രതിരോധിക്കുന്നു.തൊട്ട് അടുത്ത പന്ത് ഒരു ഷോട്ട് ബോൾ. തന്റെ ഇഷ്ട ഷോട്ടായാ പുള്ള് ഷോട്ട് രോഹിത് പുറത്തെടുക്കുന്നു.പന്ത് ഗാലറിയിൽ നിലം തൊടാതെയെത്തുന്നു.മൂന്നാമത്തെ പന്ത് രോഹിത് പ്രതിരോധിക്കുന്നു.ഓവറിലെ നാലാമത്തെ പന്ത് ഒരിക്കൽ കൂടി ഒരു ഷോർട്ട് ബോൾ. രോഹിത് ശർമ ഈ തവണ സ്റ്റെപ് ഔട്ട്‌ ചെയ്തു പുള്ള് ചെയ്ത ബോൾ നിലം തൊടാതെ വീണ്ടും ഗാലറിയിലേക്ക്.അഞ്ചാം പന്ത് വീണ്ടും ഷോർട്ട്, വീണ്ടും പുള്ള് ഷോട്ട്, പക്ഷെ ഈ തവണ ഫോർ മാത്രം.ഒടുവിൽ അവസാന പന്ത് സിംഗിൾ.ഓവറിൽ 17 റൺസാണ് രോഹിത് സ്വന്തമാക്കിയത്.

ടോസ് ലഭിച്ച ലങ്കൻ ക്യാപ്റ്റൻ ഷനക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ ഏകദിനത്തിൽ ഡബിൾ നേടിയ കിഷൻ പകരം ഗിൽ ടീമിലേക്കെത്തി. പവർപ്ലേയിൽ നിലവിൽ രോഹിത്തും ഗില്ലും അടിച്ചു തകർത്തു കൊണ്ടിരിക്കുകയാണ്.ട്വന്റി ട്വന്റി പരമ്പര നഷ്ടമായ ലങ്ക ഏകദിന പരമ്പര വിജയത്തോടെ തുടങ്ങാൻ ആഗ്രഹിക്കുമ്പോൾ 2023 ലെ ആദ്യത്തെ ഏകദിനം വിജയത്തോടെ തുടങ്ങാൻ തന്നെയാവും ഇന്ത്യയും ശ്രമിക്കുക.

Categories
Cricket Latest News

സൂര്യയുടെ ബാറ്റിംഗ് കോച്ച് ചാഹലോ , തുറന്നു പറഞ്ഞു സൂര്യ, രസകരമായ വിഡിയോ ഇതാ

സൂര്യ കുമാർ യാദവ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി താരം ആരാണെന്ന് നിസ്സംശയം പറയാം. കഴിഞ്ഞ ദിവസം നടന്ന ശ്രീ ലങ്ക ട്വന്റി ട്വന്റി മത്സരത്തിൽ ഒരിക്കൽ കൂടി അയാൾ അത് തെളിയിച്ചതുമാണ്. ഇന്നലെ നടന്ന മത്സരത്തിൽ സെഞ്ച്വറി അടിച്ച താരം ഒരുപാട് നേട്ടങ്ങളും കൂടി സ്വന്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ രസകരമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.എന്താണ് ആ വീഡിയോ എന്ന് നമുക്ക് പരിശോധിക്കാം.

മത്സര ശേഷം ഇന്ത്യൻ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് എത്തുകയായിരുന്നു. സൂര്യയും ചാഹാലും ഒരുമിച്ചു ഡ്രസിങ് റൂമിലേക്ക് നീങ്ങുകയായിരുന്നു.ഡ്രസിങ് റൂമിൽ എത്തിയ സൂര്യയും ചാഹാലും തങ്ങളുടെതായ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു.സൂര്യയോട് ഇന്നത്തെ ഇന്നിങ്സിനെ പറ്റി എന്താണ് പറയാനുള്ളത് എന്ന് ആരോ ചോദിച്ചപ്പോൾ സൂര്യയുടെ മറുപടി വളരെ രസകരമായിരുന്നു.ചാഹാലിനെ ചൂണ്ടികാട്ടി ഇതാണ് എന്റെ ബാറ്റിംഗ് കോച്ച് അദ്ദേഹത്തോട് ചോദിക്കു എന്നായിരുന്നു സൂര്യയുടെ മറുപടി.

മത്സരത്തിൽ സൂര്യ 51 പന്തിൽ 112 റൺസ് സ്വന്തമാക്കിയിരുന്നു.ഒൻപത് സിക്സുകളും ഏഴു ഫോറും അദ്ദേഹത്തിന്റെ ഈ ഇന്നിങ്സിലുണ്ടായിരുന്നത്. മത്സരത്തിൽ ഇന്ത്യ 91 റൺസിന് വിജയിച്ചു. മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ 2-1 ന്ന് വിജയിച്ചിരുന്നു.മത്സരത്തിലെ താരവും സൂര്യ കുമാർ യാദവ് തന്നെയായിരുന്നു.മത്സരത്തിൽ ചാഹൽ രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.പരമ്പരയിലെ താരമായി അക്സറിനെയും തിരഞ്ഞെടുത്തിരുന്നു.

വീഡിയോ :

Categories
Cricket Latest News

അങ്ങയുടെ പവർ എനിക്ക് തന്നു അനുഗ്രഹിക്കണം ! സൂര്യയുടെ വെടിക്കെട്ടിന് ശേഷം കയ്യിൽ മുത്തമിട്ടു ചഹൽ: വൈറൽ വീഡിയോ കാണാം

ട്വന്റി-20 കരിയറിലെ മൂന്നാം സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ് 112* മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 91 റൺസിന്റെ കൂറ്റൻ ജയം, ഇതോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി , മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ  ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ (1) ഇന്ത്യക്ക് നഷ്ടമായെങ്കിലും രാഹുൽ ത്രിപാടിയും (35) ഗില്ലും (46) ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, പിന്നീട് സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് ടോപ് ഗിയറിലേക്ക് മാറി, ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പ്രവഹിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 228/5 എന്ന കൂറ്റൻ ടോട്ടൽ ഇന്ത്യ സ്വന്തമാക്കി.

കൂറ്റൻ വിജയ ലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കക്ക് പവർ പ്ലേ ഓവറുകളിൽ തന്നെ ഓപ്പണർമാർ ഇരുവരെയും നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാതെ ശ്രീലങ്ക മുട്ട് മടക്കി, ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും, 2 വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക്ക് പാണ്ഡ്യയും, ഉമ്രാൻ മാലിക്കും, ചഹലും ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ആയിരുന്നു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച സൂര്യകുമാറിന്റെ ഇന്നിങ്സിന് മുന്നിൽ ലങ്കൻ ബോളർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല, വെറും 51 ബോളിലാണ് 7 ഫോറും 9 സിക്സും അടക്കം പുറത്താകാതെ 112* റൺസ് സൂര്യകുമാർ അടിച്ച് കൂട്ടിയത്, മത്സര ശേഷം സമ്മാന ദാന ചടങ്ങിനിടെ യുസ്വേന്ദ്ര ചഹൽ സൂര്യകുമാറിന്റെ കൈകളിൽ മുത്തമിട്ട വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി, മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും സൂര്യകുമാറിന് തന്നെ ആയിരുന്നു.

വീഡിയൊ :

Categories
Cricket India

ഇയാൾക്ക് ഇത് സ്ഥിരമാണോ, അമ്പയറേ വീണ്ടും തല്ലാൻ പോയി ഷക്കിബ് ,കാരണം ഇതാണ് ; വീഡിയോ കാണാം

ഷക്കിബ് അൽ ഹസൻ ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ്.എങ്കിലും അദ്ദേഹത്തിന്റെ കളത്തിന് അകത്ത പ്രവർത്തികൾ അയാൾക്ക് ധാരാളം വിരോധികളെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പണ്ട് നോ ബോൾ വിളിക്കാതത്തിൽ നിദാഹാസ് ട്രോഫിയിൽ ടീമിനെ തിരിച്ചു വിളിക്കാൻ ശ്രമിച്ചതും ഏതോ ഒരു ലീഗ് മത്സരത്തിൽ അമ്പയറിനോടുള്ള ദേഷ്യത്തിൽ സ്റ്റമ്പ് ചവിട്ടി പൊട്ടിച്ചതും ഇത്തരത്തിലുള്ള പ്രവർത്തികളാണ്.

ഇപ്പോൾ ഇത്തരത്തിലുള്ള മറ്റൊരു പ്രവർത്തി കൂടി ഷക്കിബിന്റെ ഭാഗത്ത് നിന്ന് പുറത്ത് വന്നിരിക്കുക്കയാണ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു ഇത്.ഫോർച്ചുണ് ബർഷലും സൈയ്‌ലെറ്റ് സ്ട്രക്കേഴ്സും തമ്മിലായിരുന്നു മത്സരം.ബർഷലിന്റെ താരമായിരുന്നു ഷക്കിബ്. മത്സരത്തിലെ 16 മത്തെ ഓവറിലെ നാലാമത്തെ പന്ത്. രെജോറാണ് ബൗൾ എറിയുന്നത്.ഷാക്കിബ് 22 പന്തിൽ 39 റൺസുമായി ക്രീസിൽ.ഷക്കിബിന്റെ തലക്ക് മീതെ ഒരു ബൗണസർ.അമ്പയർ വൈഡ് വിളിക്കുന്നില്ല. പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ.

ഷക്കിബ് അമ്പയറിന് നേരെ തിരിയുന്നു. അമ്പയർ അത് വൈഡ് അല്ല ബൗണസറാണെന്ന് പറഞ്ഞു ഫസ്റ്റ് ബൗണസിനുള്ള വാണിംഗ് മാത്രം കാണിക്കുന്നു.വീണ്ടും അമ്പയറിന്റെ അടുത്ത ഷക്കിബ് ദേഷ്യപെടുന്നു.ഇത് ഒരു അന്താരാഷ്ട്ര താരത്തിന് ചേർന്നത് അല്ലെന്ന് കമന്ററിയും കൂട്ടിച്ചേർക്കുന്നു.മത്സരത്തിൽ ഷക്കിബ് 32 പന്തിൽ 67 റൺസ് നേടിയെങ്കിലും തന്റെ ടീം ആറു വിക്കറ്റിന് സ്ട്രൈക്കഴ്സിനോട് തോൽവി രുചിച്ചിരുന്നു.

വീഡിയോ :

https://twitter.com/cricket82182592/status/1611946983228600321?t=JpzA0tPzPvaB8hRVE1wVsA&s=19
Categories
Latest News

പത്രസമ്മേളനത്തിനിടെ രൂക്ഷമായ വാക്ക് തർക്കത്തിൽ ഏർപ്പെട്ട് പാകിസ്ഥാൻ കോച്ച്‌ ഷോണ് ടൈറ്റ് ; വീഡിയോ

ഇംഗ്ലണ്ടിനെതിരെയും ന്യുസിലാൻഡിനെതിരയും നടന്ന ഹോം ടെസ്റ്റ് സീരീസിൽ ബാബർ അസമും കൂട്ടരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ടിനെതിരെ 3 മത്സരത്തിൽ മൂന്നിലും പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇക്കഴിഞ്ഞ ന്യുസിലാൻഡിനെതിരായ സീരീസിൽ രണ്ടും സമനിലയിൽ കലാശിച്ചു. സമനിലയിലായിൽ അവസാനിച്ചെങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ ന്യുസിലാൻഡ് ആധിപത്യം നേടിയിരുന്നു.

ബാറ്റർമാർ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോൾ ഷഹീൻ അഫ്രീദിയുടെ അഭാവത്തിൽ ഇറങ്ങിയ ബൗളിങ് നിര പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. പേസർമാരോ സ്പിന്നർമാരോ ആകട്ടെ, അവരാർക്കും എതിർ ബാറ്റർമാർക്ക് ഭീഷണി ഉയർത്താൻ പോലുമായില്ല.
കളിക്കളത്തിലെ ടീമിന്റെ മോശം പ്രകടനം ആരാധകരുടെയും മുൻ ഇതിഹാസങ്ങളുടെയും വിമർശന്നത്തിന് കാരണമായി, കൂടാതെ പത്രസമ്മേളനങ്ങളിൽ വാക്ക് പോര് നടന്നിരുന്നു.

ബൗളിംഗ് കോച്ച് ഷോൺ ടൈറ്റ് പത്രസമ്മേളനത്തിൽ സംസാരിക്കാൻ എത്തിയിരുന്നു. ടീമുകളുടെ ഓൺ-ഫീൽഡ് പ്രകടനത്തെ ചൊല്ലി റിപ്പോർട്ടർമാരുമായി കടുത്ത വാക്പോരിൽ ഏർപ്പെടുകയും ചെയ്തു.
ഈ സീസണിൽ പാകിസ്ഥാൻ പേസർമാരുടെ പ്രകടനത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ഒരു മാധ്യമപ്രവർത്തകൻ ടൈറ്റിനോട് ചോദിച്ചപ്പോൾ, ടീമിന്റെ പ്രകടനം മോശമാണെന്നത് തന്റെ അഭിപ്രായമെന്ന് അദ്ദേഹം നേരിട്ട് പ്രതികരിച്ചു.

“പാകിസ്ഥാൻ ഫാസ്റ്റ് ബൗളർമാരുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനവും സ്പിന്നർമാരുടെ സ്ഥിരതയില്ലാത്ത പ്രകടനവും. ഈ ഹോം സീസണിലെ മൊത്തത്തിലുള്ള പ്രകടനത്തെ നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാനാകും?,” പത്രപ്രവർത്തകൻ ടൈറ്റിനോട് ചോദിച്ചു. “അത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്.” എന്നാണ് ടൈറ്റ് പ്രതികരിച്ചത്.

പാക്കിസ്ഥാന്റെ മുഴുവൻ പൊതു അഭിപ്രായമാണിതെന്ന് മറ്റൊരു മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ, ടൈറ്റ് അൽപ്പം അസ്വസ്ഥനായി.  “ഇത് മുഴുവൻ പാകിസ്ഥാന്റെയും അഭിപ്രായമാണ്. പാകിസ്ഥാന്റെ ഫാസ്റ്റ് ബൗളർമാർ നന്നായി പന്തെറിഞ്ഞില്ലെന്ന് അവർ കരുതുന്നു. എന്നാൽ ഞാൻ നിങ്ങളോട് ചോദിക്കുന്നു, പാകിസ്ഥാൻ ബൗളിംഗ് കോച്ചെന്ന നിലയിൽ നിങ്ങളുടെ പ്രകടനത്തിൽ നിങ്ങൾ തൃപ്തനാണോ?”  പത്രപ്രവർത്തകൻ പറഞ്ഞു.

നിങ്ങൾ ചോദ്യം ചോദിക്കുന്നതിന് മുമ്പ് തന്നെ അതിന് ഉത്തരം നൽകുന്നു.  അത് നിങ്ങളുടെ അഭിപ്രായമാണ്.  പ്രകടനങ്ങൾ മോശമായിരുന്നുവെന്ന് നിങ്ങൾ പറയുന്നു.  ശരി, അതാണ് നിങ്ങളുടെ അഭിപ്രായം, ഞാൻ എന്ത് പറയാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” ടൈറ്റ് മറുപടി പറഞ്ഞു.

Categories
Cricket Latest News

വീണ്ടും 146 KMPH തീയുണ്ടയിൽ സ്റ്റമ്പ് ചെന്ന് വീണത് കീപ്പറുടെ അടുത്ത് , വിക്കറ്റ് വിഡിയോ കാണാം

ഇന്ത്യ ശ്രീലങ്ക മൂന്നാം T20 മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശ്രീലങ്കക്കു മുമ്പിൽ ഉയർത്തിയത് 228 റൺസ് എന്ന കൂറ്റൻ സ്കോറായിരുന്നു. സൂര്യകുമാർ യാദവിന്റെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 228 ൽ എത്തിച്ചത്. സൂര്യകുമാർ യാദവ് 51 പന്തിൽ പുറത്താവാതെ 112 റൺസ് നേടി. പടുകൂറ്റൻ അടികളായിരുന്നു സൂര്യകുമാർ പുറത്തെടുത്തത്.

താരതമ്യയുടെ ബാറ്റിംഗ് ബുദ്ധിമുട്ടായ രാജ്ഘട്ടിലെ പിച്ചിലാണ് ഇന്ത്യ 228 റൺസ് പടുത്തുയർത്തിയത്. രാഹുൽ തൃപാതി 16 പന്തിൽ ഇന്ത്യക്കായി 35 നേടി. ഗില്‍ 46 റൺസ് നേടിയെങ്കിലും 36 പന്ത് നേരിട്ടു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഇന്ത്യയുടെ ബോളിങ്ങിനു മുന്നിൽ തകർന്നടിയുകയായിരുന്നു. കുശാൽ മെൻഡിസും ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൺ ശനകയും 23 റൺസ് വീതം നേടി. ദനഞ്ചയ ഡി സിൽവ 22 റൺസ് നേടി.

ശ്രീലങ്ക 16.4 ഓവറിൽ 137 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ 91 റണ്ണിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. ഇന്ത്യയ്ക്കായി കഴിഞ്ഞ മത്സരത്തിൽ നോ ബോളുകൾ എറിഞ്ഞുകൂട്ടി പേരുദോഷം വാങ്ങിയ അർഷ്ദീപ് സിംഗ് 2.4 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ, ചഹൽ, ഉമ്രാൻ മാലിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയുയർത്തിയ വലിയ വിജയലക്ഷം പിന്തുടർന്ന ശ്രീലങ്കയ്ക്ക് ഒരു സമയത്ത് പോലും ഇന്ത്യയുടെ റൺ റെയ്റ്റിന് ഒപ്പം എത്താൻ ആയിരുന്നില്ല. പ്രതീക്ഷിച്ച വേഗത്തിൽ റൺസ് കണ്ടെത്തുന്നതിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടു. തുടർന്ന് കൂറ്റനടികൾക്ക് ശ്രമിച്ച് ഇന്ത്യൻ ബോളർമാർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

ആദ്യ T20 മത്സരം കളിച്ച സഞ്ജു സാംസൺ പരിക്ക് കാരണം മറ്റു രണ്ടു മത്സരങ്ങളും കളിച്ചിരുന്നില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിലും കളിക്കാനായി അവസരം ലഭിച്ചില്ല. മുതിർത്തു താരങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ T20 മത്സരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ സീരിസ് വിജയം നേടാനായത് ക്യാപ്റ്റൻ ഹാർദിക് പാണ്ടിയയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്. കീപ്പർ ഇഷാൻ കിഷൻ കളിച്ച 3 T20 മത്സരങ്ങളിലും ബാറ്റിങ്ങിൽ നിറം മങ്ങി. ക്യാപ്റ്റൻ ഹാർദിക് പാണ്ടിയയും കാര്യമായി ബാറ്റിംഗിൽ സീരീസിൽ ഉടനീളം തിളങ്ങിയില്ല.

ഇന്ത്യയിൽ തന്നെ ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും വേഗതയിൽ പന്ത് എറിയുന്ന ബൗളറാണ് ഉമ്രാൻ മാലിക്. കഴിഞ്ഞ മത്സരത്തിൽ 155 കിലോമീറ്റർ വേഗതയിൽ പന്ത് എറിഞ്ഞ് ഉമ്രാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ മഹിഷ് തീക്ഷണയുടെ വിക്കറ്റ് ഉമ്രാൻ തെറിപ്പിച്ചത് 146 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ പന്തലാണ്. ഉമ്രാന്റെ വേഗതയേറിയ പന്ത് തീക്ഷണ കണ്ടു പോലും കാണില്ല. മത്സരത്തിൽ ഉമ്രാൻ ഹസരങ്കയുടെതുൾപ്പെടെ രണ്ട് വിക്കറ്റ് കരസ്ഥമാക്കി. ഉമ്രാന്റെ പന്തിൽ തീക്ഷണിയുടെ വിക്കറ്റ് ചെന്ന് വീണത് കീപ്പർ ഇഷാൻ കിഷൻ കീപ് ചെയ്ത സ്ഥലത്താണ്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

51 പന്തിൽ നിന്ന് 112 റൺസ് അതിൽ 9 സിക്സ് ,7 ഫോറുകൾ ! സൂര്യയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ വീഡിയോ കാണാം

നിങ്ങൾ ദക്ഷിണ ആഫ്രിക്കക്ക്‌ വേണ്ടിയും ബാംഗ്ലൂരിന് വേണ്ടിയും എ ബി ഡി വില്ലയെർസ് ബാറ്റ് ചെയ്തത് കണ്ടിട്ടിലെ. അങ്ങനെ ഒരു താരം നമുക്ക് വേണമെന്ന് അതിയായ ആഗ്രഹിച്ചിട്ടില്ലേ. എന്നാൽ ഇപ്പോൾ നാം അഹങ്കാരത്തോടെ പറയും ഞങ്ങൾക്ക് ഒരു സൂര്യയുണ്ടെന്ന്, ആകാശം പോലും അയാൾക്ക് ഒരു പരിധിയില്ല എന്ന് ഇന്ന് നമ്മൾ അയാൾക്ക് വേണ്ടി ആർത്തുവിളിക്കും.

അയാൾ ഓരോ ഇന്നിങ്സ് കഴിയുംതോറും തന്നിൽ ഏല്പിച്ച വിശ്വാസം അടിവരയിട്ട് ഉറപ്പിക്കും. ഇന്നും നമ്മൾ കണ്ടത് അത് തന്നെയാണ്. എവിടെ ഫീൽഡ് സെറ്റ് ചെയ്യണമെന്ന് അറിയാതെ ലങ്കൻ ക്യാപ്റ്റൻ ഷനക വലഞ്ഞത് നമ്മൾ കണ്ടതാണ്. എങ്ങനെ പന്ത് എറിഞ്ഞാലും അയാൾ അത് ഗാലറിക്ക്‌ അപ്പുറം എത്തിക്കും.എങ്ങനെ പന്ത് വന്നാലും ഇരുന്നും നിന്നും കിടന്നും അയാൾ ബൗണ്ടറികൾ ഇന്നും പായിക്കുന്നു.

ഇന്ന് തന്റെ ട്വന്റി ട്വന്റി കരിയറിലെ മൂന്നാമത്തെ സെഞ്ച്വറി കൂടി സൂര്യ സ്വന്തമാക്കി.51 പന്തുകളിൽ നിന്ന് 112 റൺസാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്.ഏഴു ഫോറും ഒൻപതു സിക്സറുകളുമാണ് ഇന്നത്തെ ഇന്നിങ്സിൽ അദ്ദേഹം അടിച്ചു കൂട്ടിയത്.അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഓപ്പനർ അല്ലാതെ ബാറ്റിങ്ങിന് ഇറങ്ങിയ താരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും ഈ ഒരു ഇന്നിങ്സിൽ സൂര്യ സ്വന്തമാക്കി. മാത്രമല്ല.. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരവും ഇനി മുതൽ സൂര്യ തന്നെ. നാല് സെഞ്ച്വറികൾ നേടിയ രോഹിത് ശർമ മാത്രമാണ് സൂര്യക്ക്‌ മുന്നിൽ.തന്റെ കരിയറിൽ നേരിട്ട 875 ബോളിൽ നിന്ന് ഇത് വരെ 92 സിക്സും 142 ഫോറും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

വീഡിയോ :