പ്രിത്വി ഷാ ഭാവിയിലെ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന് ഇതിനോടകം തന്നെ പേരിടുത്ത താരമാണ്. ആഭ്യന്തര തലത്തിൽ സച്ചിന്റെ പല റെക്കോർഡുകളും കടപ്പുഴക്കി എറിഞ്ഞു കൊണ്ട് ക്രിക്കറ്റിലെ കടന്ന വന്ന താരമാണ് അദ്ദേഹം. മാത്രമല്ല ഒരു ചെറിയ ഇടവേളക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ അണ്ടർ 19 ലോകകപ്പ് കൊണ്ട് വന്ന നായകൻ കൂടിയാണ് ഷാ. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്.
എന്നാൽ മോശം ഫോമിന്റെ പേരിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. പക്ഷെ ആഭ്യന്തര തലത്തിൽ റൺ മല തീർക്കുകയാണ് അദ്ദേഹം. എന്നാൽ സെലക്ടർമാർ അദ്ദേഹത്തെ അവഗണിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. എന്നാൽ ഇപ്പോൾ ആരാധകരുടെ ഇടയിൽ നിന്നും അദ്ദേഹത്തിന് ഒരു ദുരനഭവം നേരിട്ടിരിക്കുകയാണ്.എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.
ഇന്ന് മുംബൈയിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്.മുംബൈയിൽ ആരാധകർ പ്രിത്വി ഷായോട് ഒപ്പം ഒരു സെൽഫി എടുക്കാൻ അനുവാദം ചോദിക്കുന്നു. പ്രിത്വി ഷാ ഇത് അംഗീകരച്ച ശേഷം ആരാധകർക്ക് ഒപ്പം സെൽഫി എടുക്കുന്നു.എന്നാൽ ആരാധകർ ഒരു സെൽഫി കൂടി ആവശ്യപെടുന്നു.ഈ ആവശ്യം ഷാ അംഗീകരിക്കുന്നില്ല. തുടർന്ന് ആരാധകർ താരത്തിന്റെ സുഹൃത്തിന്റെ കാർ ആക്രമിക്കുന്നു.മുംബൈ പോലീസ് എട്ടു പേർക്കെതിരെ നിലവിൽ കേസ് എടുത്തിട്ടുണ്ട്.ഇന്ത്യക്ക് വേണ്ടി ടെസ്റ്റും 6 ഏകദിനവും ഒരു ട്വന്റി ട്വന്റിയും പ്രിത്വി കളിച്ചിട്ടുണ്ട്.
ചേതൻ ശർമയുടെ വിവാദ വെളിപ്പെടുത്തലിനെ തുടർന്നുള്ള പുകിലുകൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. സി ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ചേതൻ ശർമ കുടുങ്ങിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകൾ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഗെയിം ഓവർ എന്ന പേരിലുള്ള പുതിയ ഓപ്പറേഷന്റെ ഭാഗമായാണ് ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
അപ്രതീക്ഷിതമായി പുറത്തുവന്ന വെളിപ്പെടുത്തൽ കാരണം ബിസിസിഐ ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സൗരവ് ഗാംഗുലിക്ക് വിരാട് കോലിയിൽ വൻ അത്രപ്ത്തി ഉണ്ടായിരുന്നു എന്നും ഇതാണ് കോലിയുടെ ക്യാപ്റ്റൻസി തെറിക്കാൻ കാരണമായത് എന്നും ചേതൻ ശർമ വെളിപ്പെടുത്തുന്നു. ഇതിനുപുറമേ 80% മാത്രം കായികക്ഷമതിയുള്ള താരങ്ങൾ 100% കായിക ക്ഷമത ലഭിക്കുവാനായി ഇഞ്ചക്ഷൻ എടുത്തിരുന്നു എന്നും ചേതൻ ശർമ്മ പറയുന്നു.
പരിക്കു കാരണം ജസ്പ്രിത് ബുംറക്ക് കുനിയാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു എന്നും ഈ അവസ്ഥയിൽ മറ്റുള്ള താരങ്ങൾ ആയിരുന്നു എങ്കിൽ പ്രൈവറ്റായി ഇഞ്ചക്ഷൻ എടുത്ത് കളിക്കുവാൻ മാച്ച് ഫിറ്റ്നസ് നേടുമായിരുന്നു എന്നും ചേതൻ ശർമ വെളിപ്പെടുത്തുന്നു. ഇനി വരുന്ന കാലത്ത് ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ 20 യുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നും ചേതൻ ശർമ്മ നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു. ഹാർദിക് പാണ്ഡ്യ അവസരത്തിനായി തന്റെ വീട്ടിൽ വരെ വന്നിട്ടുണ്ട് എന്നും വെളിപ്പെടുത്തൽ പറയുന്നുണ്ട്.
ഇതിനുപുറമേ ചേതൻ ശർമ നടത്തിയ വിവാദം പ്രസ്താവനയിൽ പറയുന്ന മറ്റൊരു കാര്യം എന്താണ് എന്നാൽ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറി നേട്ടം കിഷനെ മറ്റുള്ള എല്ലാ താരങ്ങളുടെയും മുകളിൽ കൊണ്ടുവന്നു എന്നാണ്. രാഹുലിനും സഞ്ജുവിനും മുകളിൽ ഇപ്പോൾ കിഷനാണ്. അതിനാൽ തന്നെ കിഷനെ പരിഗണിക്കാൻ ആവാത്ത അവസ്ഥയിൽ മാത്രമേ സഞ്ജുവിനെ ഇനി പരിഗണിക്കാൻ കഴിയുകയുള്ളൂ. ഈ വെളിപ്പെടുത്തലും ഇപ്പോൾ വലിയ വിവാദമായിരിക്കുന്ന അവസ്ഥയാണ്.
രാഹുലിന് കൂടുതൽ അവസരങ്ങൾ ലഭിച്ചുവെങ്കിലും സഞ്ജുവിന് തന്റെ കഴിവിനൊത്ത് അവസരങ്ങൾ ഇതുവരെ ഇന്ത്യൻ ടീമിൽ ലഭിച്ചിട്ടില്ല. ഓരോ തവണ സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കുമ്പോഴും ആരാധകർ ട്വിറ്ററിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. ഇത് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഓരോ തവണ സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കിയത്. സഞ്ജുവിന്റെ ആരാധകരെ കൊണ്ട് വലിയ തലവേദനയാണ് എന്നും ചേതൻ ശർമ്മ പറയുന്നു. ഇനി ടീമിൽ അവസരം ലഭിക്കാൻ കിഷന്റെ പ്രകടനം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ വിലങ്ങു തടിയാണ് എന്നും ചേതൻ ശർമ വെളിപ്പെടുത്തി.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇനി സഞ്ജു എങ്ങനെ ഇന്ത്യൻ ടീമിലേക്ക് കളിക്കാനായി എത്തും എന്നുള്ള ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത ശേഷവും സഞ്ജു പലപ്പോഴും ടീമിന് പുറത്തിരിക്കുന്ന അവസ്ഥയാണ്. ബിസിസിഐ ഉൾപ്പെടെ ചേതൻ ശർമ്മയുടെ അപ്രതീഷതമായി വന്ന ഈ വെളിപ്പെടുത്തലുകൾ വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഈ പ്രസ്താവനയിൽ എങ്ങനെ ബിസിസിഐ പ്രതികരിക്കുമെന്ന് ആകാംക്ഷയും ആരാധകർക്കുണ്ട്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചേതൻ ശർമ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഇപ്പോഴുള്ള മുഖ്യ സെലക്ടർ ആണ് ചേതൻ ശർമ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ക്രിക്കറ്റ് ടീം സെലക്ഷന്റെ പിന്നിലും ചേതൻ ശർമ തന്നെയാണ്. ഏതാനും മാസങ്ങൾക്കു മുമ്പേ ചേതൻ ശർമയെ ബിസിസിഐയുടെ മുഖ്യ സെലക്ടർ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു എങ്കിലും വീണ്ടും ചേതൻ ശർമ സെലക്ടർ സ്ഥാനത്തേക്ക് എത്തിയത് വാർത്തകളിൽ ഇടം പിടിച്ച സംഭവമായിരുന്നു.
എന്നാൽ ഇപ്പോൾ ചേതൻ ശർമയുമായി ബന്ധപ്പെട്ട് കനത്ത വിവാദങ്ങളാണ് പുറത്തുവരുന്നത്. ക്രിക്കറ്റിലെ ഒന്നടങ്കം പിടിച്ചു ഉലയ്ക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ചേതൻ ശർമയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഒളിക്യാമറയിലാണ് ചേതൻ ശർമയുടെ വിവാദ പ്രസ്താവനകൾ റെക്കോർഡ് ചെയ്യപ്പെട്ടത്. സീ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷൻ ആയ “ഗെയിം ഓവറാണ്” ഇപ്പോൾ ഈ പ്രസ്താവനകൾ പുറത്തുവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ പ്രസ്താവനകൾ വൻ വിവാദമായിരിക്കുകയാണ്.
ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഗാംഗുലി ബി സി സി ഐ പ്രസിഡണ്ട് ആയിരിക്കെ കോലിയെ പുറത്താക്കിയത് വലിയ വിവാദവും വാർത്ത പ്രാധാന്യം ലഭിച്ച വിഷയവും ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചേതൻ ശർമ പറഞ്ഞിരിക്കുന്നത് ഗാംഗുലിക്ക് കോലിയോട് കനത്ത അതൃപ്തി ഉണ്ടായിരുന്നു എന്നതാണ്. രോഹിത് ശർമയോടുള്ള അടുപ്പുമല്ല മറിച്ച് കോലിയോടുള്ള വിരോധമാണ് ക്യാപ്റ്റൻ ആണെന്ന് കോലിയെ നീക്കി രോഹിത് ശർമയെ ക്യാപ്റ്റൻ ആക്കാൻ കാരണമായത് എന്ന് ചേതൻ ശർമ്മ വെളിപ്പെടുത്തുന്നു.
ഇതിനുപുറമേ പുറത്തുവരുന്ന മറ്റൊരു ഞെട്ടിക്കുന്ന വിവരം എന്താണ് എന്നാൽ മാച്ച് ഫിറ്റ് ആവാൻ മിക്ക ക്രിക്കറ്റ് സൂപ്പർ താരങ്ങളും ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ടെസ്റ്റുകളിൽ പോസിറ്റീവ് ആകാത്ത രീതിയിൽ നിർമ്മിക്കപ്പെട്ട ഉത്തേജക മരുന്നുകളാണ് മിക്ക ഇന്ത്യൻ സൂപ്പർതാരവും 100% കായികക്ഷമത കൈവരിക്കാനായി ഉപയോഗിക്കുന്നത്. ഇതിനുപുറമേ തങ്ങളുടെ ക്രിക്കറ്റിലെ ഭാവി അറിയാനായി മിക്ക യുവ കളിക്കാരും തന്റെ വീട്ടിൽ വരുമായിരുന്നു എന്നും ചേതൻ ശർമ പറയുന്നു. ഇത്തരത്തിൽ ഹാർദിക് പാണ്ഡ്യ തന്റെ വീട്ടിലെ സോഫയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട് എന്ന് വരെ ചേതൻ ശർമ പറയുന്നുണ്ട്.
ഇന്ത്യയുടെ ക്രിക്കറ്റിന്റെ തലവന്മാർ തങ്ങൾ അഞ്ചു പേർ ആണ് എന്നും തങ്ങളാണ് ഇന്ത്യയിൽ ക്രിക്കറ്റിന്റെ വിധി നിർണയിക്കുന്നത് എന്നും ചേതൻ ശർമ തന്റെ വിവാദ പ്രസ്താവനയിൽ പറയുന്നുണ്ട്. സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്താതിരുന്നാൽ പല രീതിയിലുള്ള ആക്രമണവും സോഷ്യൽ മീഡിയയിൽ നിന്ന് ഉണ്ടാവുന്നത് സ്വാഭാവികമാണ് എന്നും ചേതൻ ശർമ പറയുന്നു. ഇഷാൻ കിഷന്റെ ഡബിൾ സെഞ്ച്വറി ഇഷാൻ കിഷനെ സഞ്ജു സാംസണെക്കാളും രാഹുലിനെക്കാളും മുന്നിൽ എത്തിച്ചിട്ടുണ്ട് എന്നും ചേതൻ പറയുന്നു. സോഷ്യൽ മീഡിയയിൽ നിന്നും സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നാൽ ആരാധകരെ കൊണ്ട് വലിയ ശല്യമാണ് എന്നും ചേതൻ പറഞ്ഞു.
ഇപ്പോൾ ചേതൻ ശർമ്മ നടത്തിയ വിവാദ പ്രസ്താവനകൾ ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ ഉലച്ചിരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. വരും ദിവസങ്ങളിൽ ഈ വിവാദപ്രസ്താവനയുടെ ഭാവി എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയും. ഏതായാലും ഈ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട് ബിസിസിഐ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. സെലക്ടറുടെ ഭാഗത്തുനിന്ന് തന്നെ ഇത്തരത്തിൽ ഒരു പ്രസ്താവന വന്നത് വളരെ വലിയ പിഴവായാണ് ബി സി സി ഐ കാണുന്നത്. ചേതൻ ശർമ കൂടുതൽ നടപടികൾ നേരിടുമോ എന്നും ബി സി സി ഐ ഈ പ്രസ്താവനയെ എങ്ങനെ പ്രതിരോധിക്കും എന്നും വരും ദിവസങ്ങളിൽ എല്ലാവരും ഉറ്റുനോക്കുന്ന സംഭവമാവും.
15 കൊല്ലങ്ങൾക്ക് മുന്നേ 2008 ൽ ബി സി സി ഐ ഇന്ത്യൻ ക്രിക്കറ്റിൽ അവതരപ്പിച്ചതാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഈ ഒരു ലീഗ് ക്രിക്കറ്റ് ലോകത്ത് ചെലുത്തിയ സ്വാധീനം പറഞ്ഞു അറിയേക്കേണ്ടതില്ലലോ. ഇപ്പോൾ പുരുഷ ക്രിക്കറ്റിലെ ഇതിഹാസ ലീഗായി മാറിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വനിതാ പതിപ്പിന്റെ ആദ്യത്തെ താരം ലേലം നടന്ന് കൊണ്ടിരിക്കുകയാണ്.അഞ്ചു ടീമുകളാണ് ലേലത്തിന്നുള്ളത്.409 താരങ്ങളാണ് ഇന്നത്തെ ദിവസം ലേലത്തിന് എത്തുക.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നുള്ള മൂന്നു ടീമുകളും വേറെ രണ്ട് ഫ്രാഞ്ചൈസി ടീമുകളുമാണ് ടൂർണമെന്റിലുള്ളത്.മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്ക് ഒപ്പം യൂ പി വാരിയേഴ്സും ഗുജറാത്ത് ജയന്റസും ചേരും.എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യപെടുന്നത് ഒരു റിയാക്ഷന്റെ പേരിലാണ്. ഈ ഒരു റിയാക്ഷൻ നടത്തിയത് മാറ്റാരുമല്ല ലോക വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറായ സ്മൃതി മന്ദാനയാണ്.
വനിതാ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ആദ്യത്തെ ഓക്ഷൻ. ആദ്യ പേര് തന്നെ സ്മൃതിയുടേത്. ആഫ്രിക്കയിൽ വനിതാ ലോകക്കപ്പിന്റെ തിരക്കിലാണ് സ്മൃതി. ദക്ഷിണ ആഫ്രിക്കയിൽ തന്റെ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഒപ്പമാണ് സ്മൃതി ലേലം കാണുന്നത്. മുംബൈയും ബാംഗ്ലൂറും സ്മൃതിക്ക് വേണ്ടി മത്സരിച്ചു വിളിച്ചു കൊണ്ടിരിന്നു.ഒടുവിൽ 3.4 കോടിക്ക് സ്മൃതിയേ ബാംഗ്ലൂർ സ്വന്തമാക്കി. ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഒപ്പം സ്മൃതി ആഹ്ലാദ പ്രകടനം നടത്തി.ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതി കൗർ മുംബൈയിലെത്തിപ്പോൾ ഷാഫലിയേ ഡൽഹി സ്വന്തമാക്കി.
വുമൺസ് T20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ആണ് നേരിട്ടത്. ആവേശം നിറയ്ക്കുന്ന മത്സരമായിരുന്നു ഇന്നലെ സാക്ഷ്യം വഹിച്ചത്. കൈവിരലിന് ഏറ്റവും പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന ഇന്നലത്തെ മത്സരത്തിൽ കളിച്ചില്ല. സ്മൃതി ഇല്ലാത്ത സ്ക്വാഡ് എങ്ങനെ വിജയിക്കും എന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നിരുന്നു എങ്കിലും അതിമനോഹരമായ രീതിയിലാണ് ഇന്ത്യൻ ടീം പാക്കിസ്ഥാനെതിരെ പെർഫോം ചെയ്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ താരതമ്യേന മെച്ചപ്പെട്ട സ്കോറിൽ ആണ് കളി അവസാനിപ്പിച്ചത്. ഇന്ത്യയ്ക്കെതിരെ 149 റൺസാണ് പാക്കിസ്ഥാൻ നേടിയത്. ഐഷ നസീമിന്റെയും മാറൂഫിന്റെയും തകർപ്പൻ ബാറ്റിംഗ് ആണ് പാക്കിസ്ഥാന് ആശ്വാസമായത്. മാറൂഫ് 68 റൺസും ആയിഷ 43 റൺസും നേടി. ഇന്ത്യക്കായി രാധാ യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിന് ഇറങ്ങി ഇന്ത്യയുടെ തുടക്കം മന്ദഗതിയിൽ ആയിരുന്നു. വേഗതയേറിയ തുടക്കം ഇന്ത്യയ്ക്ക് ലഭിച്ചില്ല. തുടക്കത്തിൽ പാക്കിസ്ഥാൻ ജയിക്കാൻ പോകുകയായിരുന്നു എന്ന് പലരും കരുതിയെങ്കിലും പക്ഷേ പിന്നീട് കളി മാറി. സ്മൃതിക്ക് പകരം ഓപ്പണിംഗിന് ഇറങ്ങിയ യസ്തിക ബാട്ടിയ 20 പന്ത് നേരിട്ട് നേടിയത് 17 റൺ മാത്രമായിരുന്നു. ഇതോടെ ഇന്ത്യൻ ആരാധകർ ഉൾപ്പെടെ ആശങ്കയിലായി. ഷിഫാലി വർമ്മ 25 പന്ത് നേരിട്ട് 33 റൺസ് നേടിയത് ഇന്ത്യയുടെ ബാറ്റിംഗ് റൺറേറ്റ് ഉയർത്തി.
പക്ഷേ പിന്നീട് കണ്ടത് ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യം ആയിരുന്നു. ക്രീസിൽ എത്തിയ ജമൈമ റോഡ്രിഗസ് തകർത്തടിച്ചു. 38 പന്ത് നേരിട്ട ജമൈമ 53 റൺസ് നേടി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. കൂട്ടിന് റിച്ചാ ഘോഷും തകർത്തടിച്ചു. റിച്ച 20 പന്ത് നേരിട്ട് 31 റൺസ് നേടി. എട്ടു ബോളിൽ 7 റൺസ് മാത്രം വേണ്ട സമയത്ത് ജമൈമ തുടരെ രണ്ടു ബോറുകൾ അടിച്ചാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം സ്വന്തമാക്കിയത്. ഈ ദൃശ്യം കാണാം.
ഇന്നലെ ട്വന്റി ട്വന്റി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്ക് വനിതകൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തപ്പോൾ, ടീം ഇന്ത്യ 19 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ജെമൈമ റോഡ്രിഗസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ ഒരു ഘട്ടത്തിൽ 68/4 എന്ന നിലയിൽ ആയെങ്കിലും പുറത്താകാതെ നിന്നു 68 റൺസ് നേടിയ നായിക ബിസ്മാ മറൂഫിന്റെയും 43 റൺസ് നേടിയ അയേഷാ നസീമിന്റെയും മികവിലാണ് അവർ 149 എന്ന ടോട്ടൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിഞ്ഞില്ല. യാസ്തിക ഭാട്ട്യ 17 റൺസും ഷഫാലി വർമ 33 റൺസും എടുത്ത് പുറത്തായി. നായിക ഹർമൻപ്രീത് കൗർ 16 റൺസിലും പുറത്തായപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായി. സൂപ്പർ താരം ഓപ്പണർ സ്മൃതി മന്ദന വിരലിനേറ്റ പരിക്കുമൂലം കളിച്ചിരുന്നില്ല.
എങ്കിലും മൂന്നാം നമ്പറിൽ ഇറങ്ങിയ ജെമൈമ റോഡ്രിഗസ്, വിക്കറ്റ് കീപ്പർ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ജെമൈമ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ചപ്പോൾ അറ്റാക്ക് ചെയ്ത് കളിക്കാൻ റിച്ചയ്ക്ക് സാധിച്ചു. 20 പന്തിൽ അഞ്ച് ബൗണ്ടറി അടക്കം 31 റൺസോടെ റിച്ച പുറത്താകാതെ നിന്നു. ജെമൈമയാകട്ടെ, 38 പന്തിൽ 8 ബൗണ്ടറി അടക്കം 53 റൺസോടെയും പുറത്താകാതെ നിന്നു. 45 റൺസിൽ നിൽക്കുകയായിരുന്ന റോഡ്രിഗസ്, പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ ബൗണ്ടറി പായിച്ചാണ് ഇന്ത്യയുടെ വിജയവും തന്റെ അർദ്ധസെഞ്ചുറി നേട്ടവും ഒന്നിച്ച് പൂർത്തിയാക്കിയത്.
അതിനു ശേഷം വായുവിൽ ഉയർന്നു വലത്തുകൈ മുഷ്ടി ചുരുട്ടി തനി വിരാട് കോഹ്‌ലി സ്റ്റൈലിൽ ഉള്ള ആഘോഷവും ഇന്നിങ്സിന് മാറ്റുകൂട്ടി. കഴിഞ്ഞ ട്വന്റി ട്വന്റി പുരുഷ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ അന്ന് മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ വിജയത്തിന് കഠിനാധ്വാനം ചെയ്തത്. കോഹ്‌ലിയുടെ ആ ഇന്നിങ്സിനെ ഓർമ്മിപ്പിക്കും വിധമുള്ള ഒരു ഇന്നിങ്സ് തന്നെയാണ് ഇന്നലെ ജമൈമ കാഴ്ചവച്ചത്. മൂന്നാം നമ്പറിൽ ഇറങ്ങി ഇന്ത്യയുടെ വിജയം ഉറപ്പിച്ച ഒരു മികച്ച ആങ്കറിങ് ഇന്നിങ്സ്.
വനിതാ ട്വന്റി ട്വന്റി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്ക് വനിതകൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തിയപ്പോൾ ടീം ഇന്ത്യ ഒരോവർ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. അർദ്ധസെഞ്ചുറി നേടിയ ജെമൈമാ റോഡ്രിഗസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
12 ഓവറിൽ 68/4 എന്ന നിലയിൽ പതറിയ പാക്കിസ്ഥാനെ കരകയറ്റിയത് നായിക ബിസ്മ മറൂഫും അയേഷ നസീമും ചേർന്ന് വേർപിരിയാതെ നേടിയ 81 റൺസിന്റെ കൂട്ടുകെട്ട് ആയിരുന്നു. ബിസ്മ 55 പന്തിൽ 7 ഫോർ അടക്കം 68 റൺസോടെയും അയേഷ 25 പന്തിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 43 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യൻ ഫീൽഡർമാരുടെ ഒരുപാട് ക്യാച്ച് പാഴാക്കുന്ന നിമിഷങ്ങളും അവരെ സഹായിച്ചു. ഇന്ത്യക്കായി രാധ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പൂജ വസ്ത്രക്കറും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിരലിന് ഏറ്റ പരിക്കുമൂലം സ്റ്റാർ ഓപ്പണർ സ്മൃതി മന്ദനയുടെ അഭാവത്തിൽ അവസരം ലഭിച്ച യസ്തിക ബട്ട്യ 17 റൺസ് മാത്രം എടുത്ത് നിരാശപ്പെടുത്തി. സഹഓപ്പണർ ഷഫാലി വർമ 25 പന്തിൽ 33 റൺസ് നേടി പുറത്തായി. 16 റൺസ് എടുത്ത നായിക ഹർമൻപ്രീത് കൗറിന്റെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായപ്പോൾ ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ച നിമിഷങ്ങൾ.. അപ്പോഴാണ് ജെമൈമ റോഡ്രിഗസും വിക്കറ്റ് കീപ്പർ റിച്ച ഘോഷും ഒന്നിക്കുന്നത്.
വേർപിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 58 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ജെമൈമാ 38 പന്തിൽ 53 റൺസോടെയും റിച്ച 20 പന്തിൽ 31 റൺസോടെയും പുറത്താകാതെ നിന്നു. പതിനേഴാം ഓവർ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 122/3 എന്ന നിലയിൽ ആയിരുന്നു. പിന്നീട് വേണ്ടത് 18 പന്തിൽ 28 റൺസ്. എയ്മൻ അൻവർ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ രണ്ട്, മൂന്ന്, നാല് പന്തുകൾ തുടരെത്തുടരെ ബൗണ്ടറി നേടിയ റിച്ച ഘോഷാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. അതിനുശേഷം ഇന്ത്യക്ക് സിംഗിളുകൾ മാത്രം എടുത്ത് ജയിക്കാൻ കഴിയുന്ന അവസ്ഥയായി.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത് പരിക്കിൽ നിന്ന് മുക്തനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയാണ്. ഇത് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് രവീന്ദ്ര ജഡേജ ഇന്ത്യക്കായി കളിക്കുന്നത് എങ്കിലും അതിന്റെ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെയായിരുന്നു ജഡേജയുടെ പ്രകടനം.
നേരത്തെ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു എങ്കിലും ഇന്ത്യൻ സ്പിൻ മാന്ത്രികതയുടെ മുന്നിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ തകർന്നടിഞ്ഞു. 177 റൺസാണ് ആദ്യം ഓസ്ട്രേലിയ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും ആദ്യ ഇന്നിങ്സിൽ നേടി. മാർനസ് ലംബുഷൈൻ മാത്രമാണ് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ തിളങ്ങിയത്. 49 റൺസ് ആണ് അദ്ദേഹം നേടിയത്.
ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ രോഹിത് ശർമ 120 റൺസ് നേടി. 400 റൺസ് ആണ് ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജ 70 റൺസ് നേടിയപ്പോൾ അക്സർ പട്ടേൽ 84 റൺസ് നേടി. വിരാട് കോലിയും സൂര്യകുമാർ യാദവും പൂജാരയും നിറം മങ്ങിയെങ്കിലും രോഹിത് ജഡേജ പാർട്നർഷിപ്പും ജഡേജ അക്സർ പട്ടേൽ പാർട്ട്ണർഷിപ്പും ഇന്ത്യയെ കരകയറ്റുകയായിരുന്നു. 223 റൺസിന്റെ കൂറ്റൻ ലീഡാണ് ഇന്ത്യ ഓസ്ട്രേലിയയലേക്ക് മീതെ നേടിയത്. ടോഡ് മർഫി 7 വിക്കറ്റ് നേടി.
രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ തകർന്നടിഞ്ഞു. 91 റൺസിനാണ് ഓസ്ട്രേലിയ ഓൾ ഔട്ട് ആയത്. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് നേടി. ഇന്ത്യ ഇന്നിങ്സിനും 132 റൺസിനും ആദ്യ മത്സരം ജയിച്ചു. ജഡേജ തന്ടെ കറിയറിലെ 250ആം വിക്കറ്റ് സ്മിത്തിന്റെ വിക്കറ്റ് എടുത്ത് ആഘോഷിച്ചു എങ്കിലും പണി പാളി.
ജഡേജ സ്മിത്തിനെ ബൗൾഡ് ചെയ്തു. ഇതോടെ ഇന്ത്യ വിജയിച്ചു എന്ന് കരുതി ഇന്ത്യൻ താരങ്ങളും കാണികളും ആഘോഷവും തുടങ്ങി. പക്ഷേ തേർഡ് അംപയർ അത് നോബോൾ വിളിച്ചു. തുടർന്ന് മത്സരം ഒരു ഓവർ കൂടി നീണ്ടു. എല്ലാവരും ജഡേജക്ക് വിക്കറ്റ് ലഭിച്ചു എന്ന് കരുതിയെങ്കിലും നോബോൾ ആയതാണ് ജഡേജയുടെ 250ആം വിക്കറ്റ് നേട്ടം നിഷേധിക്കപ്പെട്ടത്. ഈ വീഡിയോ ദൃശ്യം കാണാം.
ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റൺസിനും പരാജയപ്പെടുത്തി ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാഗ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നലെ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. 321/7 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ്, ഇന്നലെ 400 റൺസിൽ അവസാനിച്ചിരുന്നു. 223 റൺസ് ലീഡ് വഴങ്ങിയ ഓസീസ് വെറും 91 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 177 റൺസ് മാത്രമാണ് അവർക്ക് നേടാൻ സാധിച്ചത്.
ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഓസ്ട്രേലിയയെ തകർത്തതെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. മത്സരത്തിലാകെ 7 വിക്കറ്റും ഒന്നാം ഇന്നിംഗ്സിൽ നിർണായകമായ 70 റൺസും നേടിയ ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരയിലെ രണ്ടാം മത്സരം ഡൽഹിയിൽ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും. നാല് ടെസ്റ്റുകൾ അടങ്ങുന്ന ബോർഡർ ഗാവസ്കർ ട്രോഫിയുടെ അവസാന പതിപ്പാണ് ഇത്. അടുത്ത ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര മുതൽ അഞ്ച് മത്സരങ്ങൾ ഉണ്ടായിരിക്കും.
ഇന്നലെ മത്സരം അവസാനിച്ചതിനുശേഷം ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും സർ രവീന്ദ്ര ജഡേജയും ചേർന്ന് അൽപസമയം നൃത്തച്ചുവടുകൾ വച്ചത് കാണികൾക്ക് വിരുന്നായി. ഷാരുഖ് ഖാൻ, ദീപിക പദുക്കോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘പത്താൻ’ സിനിമയിലെ ‘ജൂമെ ജോ പത്താൻ’ എന്ന സൂപ്പർഹിറ്റ് ഗാനരംഗത്തിലെ വൈറൽ ചുവടുകളായിരുന്നു ഗ്രൗണ്ടിൽ ഇരുവരും ചേർന്ന് കളിച്ചത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നാഗ്പൂർ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 132 റൺസിനും ഓസ്ട്രേലിയയെ തകർത്ത് ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യക്ക് ശുഭാരംഭം. രണ്ടാം ഇന്നിങ്സിൽ 223 റൺസ് ലീഡ് പിന്തുടർന്ന ഓസീസ് വെറും 91 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. ഇന്ന് ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുൻപ് 400 റൺസിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. വെറും ഒരു സെഷൻ മാത്രം പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ ചായക്ക് മുമ്പേതന്നെ എല്ലാവരെയും കൂടാരംകയറ്റി മത്സരം കൈക്കലാക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ആയിരുന്നു കൂടുതൽ അപകടകാരി.
321-7 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 70 റൺസ് എടുത്ത ജഡേജയുടെ വിക്കറ്റ് ആദ്യ മണിക്കൂറിൽ തന്നെ നഷ്ടമായി. ഓസ്ട്രേലിയൻ താരങ്ങൾ ഇന്ത്യയെ വേഗം ചുരുട്ടിക്കൂട്ടി വൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതിയെങ്കിലും ഷമിയും അക്ഷർ പട്ടേലും ചേർന്ന അർദ്ധസെഞ്ചുറി കൂട്ടുകെട്ട് ആ മോഹങ്ങൾ അസ്ഥാനത്താക്കി. ഏകദിനശൈലിയിൽ ബാറ്റ് വീശിയ ഷമിയായിരുന്നു കൂടുതൽ അപകടകാരി. ഷമി 37 റൺസും പട്ടേൽ 84 റൺസും എടുത്തു ഇന്ത്യൻ ടോട്ടൽ 400 റൺസിൽ എത്തിച്ചു.
ഒരു ഘട്ടത്തിൽ പോലും ഓസീസ് താരങ്ങൾ ചെറുത്തുനിൽപ് പ്രകടിപ്പിക്കാതെ ഇരുന്നതോടെ വിക്കറ്റുകളുടെ ഘോഷയാത്രയാണ് കാണാൻ കഴിഞ്ഞത്. 32.3 ഓവറിൽ 91 റൺസിൽ ഓൾഔട്ട്. 25 റൺസ് എടുത്ത് പുറത്താകാതെ നിന്ന സ്റ്റീവൻ സ്മിത്ത് ആണ് ടോപ് സ്കോറർ. ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി അശ്വിന് മികച്ച പിന്തുണ നൽകി. മത്സരത്തിലാകെ 7 വിക്കറ്റുകൾ വീഴ്ത്തുകയും ഒന്നാം ഇന്നിംഗ്സിൽ 70 റൺസ് നേടുകയും ചെയ്ത ജഡേജയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
അതിനിടെ മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വാക്കുകൾ എല്ലാവരിലും ചിരിപടർത്തി. മത്സരത്തിൽ ഓസ്ട്രേലിയൻ താരങ്ങൾ ആയിരുന്നില്ല താൻ നേരിട്ട വെല്ലുവിളി എന്നാണ് അദ്ദേഹം പറഞ്ഞത്. മറിച്ച് ഇന്ത്യൻ ടീമിലെ തന്നെ താരങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു താൻ കൈകാര്യം ചെയ്യേണ്ടിവന്നത്. എല്ലാവരും സ്വന്തം റെക്കോർഡുകൾ തകർക്കാനുള്ള മത്സരത്തിലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് എടുത്തപ്പോൾ ആകെ 249 ടെസ്റ്റ് വിക്കറ്റുകൾ എത്തിച്ചു. അതേ സമയം ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് ലഭിച്ച അശ്വിൻ ആകട്ടെ, രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 250 ടെസ്റ്റ് വിക്കറ്റ് തികയ്ക്കാൻ ജഡേജയും അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കാൻ അശ്വിനും ലക്ഷ്യം വച്ചപ്പോൾ ഓരോ ഓവറിലും ആർക്ക് പന്തു നൽകണം എന്നുള്ള മനോവിഷമത്തിൽ ആയിരുന്നു താനെന്നും രോഹിത് വെളിപ്പെടുത്തി.