ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളായിയാണ് സ്മിത്തും സംഘവും ഇറങ്ങിയത്. മാക്സ്വെലും ഇന്ഗ്ലീസിനും പകരം എല്ലിസും ക്യാരിയും ടീമിലേക്കെത്തി.ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ കിഷൻ ടീമിലെ സ്ഥാനം നഷ്ടമായി. താക്കൂറിന് പകരം അക്സറും ടീമിലേക്ക് എത്തി.
സ്മിത്തിന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ ഓസ്ട്രേലിയ ബൗളേർമാർ പന്ത് എറിഞ്ഞു. സ്റ്റാർക്കിന്റെ കൃത്യതയാർന്ന സ്വിങ് ബൗളിങ്ങിൽ ഇന്ത്യൻ ബാറ്റർമാർ പതറി. ഗില്ലും രോഹിത്തും രാഹുലും സൂര്യകുമാർ സ്റ്റാർക്കിന് മുമ്പിൽ വീണു. എന്നാൽ സ്റ്റാർക്കിന്റെ ഈ സ്പെല്ലിനെക്കാൾ ഉപരി ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഒരു ക്യാച്ചാണ്.
ഇന്ത്യൻ ഇന്നിങ്സിന്റെ 10 മത്തെ ഓവറിലാണ് സംഭവം. ഹർദിക് പാന്ധ്യയാണ് ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. അബ്ബോട്ടാണ് ഓസ്ട്രേലിയക്ക് വേണ്ടി പന്ത് എറിയുന്നത്. ഓവറിലെ രണ്ടാമത്തെ പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് ഗുഡ് ലെങ്ത്തിൽ കുത്തി വരുന്നു.ഹർദിക് ബാറ്റ് വെക്കുന്നു. എഡ്ജ് എടുത്ത ബോൾ ഫസ്റ്റ് സ്ലിപ്പിനെ മറികടന്നു ബൗണ്ടറിയിലേക്ക് പോകുമെന്ന് കരുതി. എന്നാൽ സ്മിത്ത് വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല. പന്തിന് വേണ്ടി ചാടുന്നു. ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുന്നു.