വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ അതിന്റെ അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. വിരാട് കോഹ്ലിയും അജിങ്ക്യ രഹനേയും ക്രീസിൽ നിൽക്കേ ഇന്ത്യക്ക് ജയിക്കാൻ ഇനി വേണ്ടത് ഏഴു വിക്കറ്റ് കയ്യിലിരിക്കെ 280 റൺസാണ് വേണ്ടത്. എന്നാൽ ഇന്നേ മുതൽ വിവാദമാകുന്നത് ക്യാമറൺ ഗ്രീൻ എടുത്തു ക്യാച്ചാണ്.ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിങ്സിലായിരുന്നു സംഭവം.
ഇന്ത്യ 41 റൺസിൽ നിൽക്കുകയാണ്. 18 പന്തിൽ 18 റണുമായി ഗിൽ ക്രീസിൽ.ബോളണ്ട് എറിഞ്ഞ പന്തിൽ ഗില്ലിന്റെ എഡ്ജ് എടുക്കുന്നു.ഗ്രീൻ തന്റെ ഇടത് വശത്തേക്ക് ചാടി ഒരു കിടിലൻ ക്യാച്ച് സ്ലിപ്പിൽ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ക്യാച്ച് കൃത്യമായി എടുത്തോ എന്നറിയാൻ അമ്പയർ റിവ്യൂ കൊടുക്കുന്നു.തേർഡ് അമ്പയർ വിരൽ ക്യാച്ച് എടുക്കുമ്പോൾ ബോളിന് അടിയിൽ ഉണ്ടെന്ന് പറഞ്ഞു വിക്കറ്റ് കൊടുക്കുന്നു.എന്നാൽ കൃത്യമായ ക്യാമറ ആംഗിളുകളിൽ നിന്ന് പൂർണമായി അത് ഔട്ട് ആയി ചിത്രീകരിക്കാൻ കഴിയില്ല.
ഇപ്പോൾ ഈ ക്യാച്ചിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഗ്രീൻ.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. “ആ സമയത്ത് എല്ലാവരും വിചാരിച്ചു ഞാൻ അത് പിടിച്ചിട്ടുണ്ട്.ആ സമയത്ത് എനിക്ക് അത് പിടിച്ചതായി തന്നെയാണ് തോന്നിയത്.തേർഡ് അമ്പയറും ഞാൻ പിടിച്ചില്ല എന്നത് വ്യക്തമാക്കുന്ന യാതൊരു തെളിവും തന്നില്ല.അത് കൊണ്ട് തന്നെ ആ ക്യാച്ച് ഞാൻ എടുത്തത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.