Categories
Uncategorized

ഇനി അവന്മാർ ഇതും അഭിനയിക്കുന്നതാണോ!!, ജഡേജയുടെ ഒരു ഓവറിൽ വീണത് ലാബുഷാനെയും ക്യാരിയും, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ഇന്ത്യ ഓസ്ട്രേലിയ മത്സരം ആവേശകരമായി മുന്നേറുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ നായകൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പക്ഷെ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ഓസ്ട്രേലിയ ബാറ്റർമാർ പതറുന്ന കാഴ്ചയാണ് ചെപ്പോക്ക് കണ്ടത്

.ജഡേജയായിരുന്നു കൂട്ടത്തിലെ ഏറ്റവും വലിയ അപകടകാരി. രണ്ട് ഓവറുകൾക്ക് ഇടയിൽ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി ജഡേജ ഓസ്ട്രേലിയെ തകർച്ചയിലേക്ക് തള്ളിവിടുകയായിരുന്നു.ആദ്യം സ്മിത്തിനെ ലോകക്കപ്പുകളിലെ ഏറ്റവും മികച്ച ഡെലിവറികളിൽ ഒന്നിൽ ക്ലീൻ ബൗളേഡാക്കി കയ്യറ്റി വിട്ടു.

എന്നാൽ അടുത്ത ഓവർ ഈ ലോകക്കപ്പിൽ ഇന്നേ വരെ കണ്ടതിൽ വെച്ച ഏറ്റവും മികച്ച ഓവറായിരുന്നു.ഓസ്ട്രേലിയ ഇന്നിംഗ്സിന്റെ 30 മത്തെ ഓവർ,ലാബുഷാനെയും മാക്സ്വെലുമാണ് ക്രീസിൽ. ആദ്യത്തെ പന്തിൽ മാക്സ്വെൽ സിംഗിൾ നെടുന്നു. രണ്ടാമത്തെ പന്തിൽ ലാബുഷാനെ ജഡേജയേ സ്വീപ് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ എഡ്ജ് എടുത്ത പന്ത് മനോഹരമായി വിക്കറ്റ് കീപ്പർ രാഹുൽ കൈപിടിയിൽ ഒതുക്കുന്നു.ക്യാരി ക്രീസിലേക്ക്. അടുത്ത ബോൾ ഡോട്ട്. ഓവറിലെ നാലാമത്തെ പന്ത് ക്യാരിയും വിക്കറ്റിന് മുന്നിൽ കുടുങ്ങുന്നു.അവസാന രണ്ട് പന്തും ഗ്രീൻ പ്രതിരോധിക്കുന്നു.

Categories
Uncategorized

ഇത് ലോകത്തിലെ ഒരു ബാറ്റർക്കും തൊടാൻ കഴിയാത്ത ഡെലിവറി, സ്മിത്തിന്റെ കുറ്റി എടുത്ത ജഡേജയുടെ ആ ഡെലിവറിയുടെ വീഡിയോ ഇതാ.

സ്റ്റീവ് സ്മിത്ത് ലോകക്കപ്പുകളിൽ എന്നും ഇന്ത്യയെ തകർക്കാറുള്ള ബാറ്ററാണ്.2015 ലോകക്കപ്പിലെ സെമി ഫൈനലും കഴിഞ്ഞ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലും അതിന് ഉദാഹരണമാണ്.പല തവണ ഇന്ത്യയിൽ മത്സരം തട്ടിയെടുത്തിട്ടുമുണ്ട് സ്റ്റീവൻ സ്മിത്ത്.

ഇന്ത്യ ഓസ്ട്രേലിയ ലോകക്കപ്പ് മത്സരത്തിലും മികച്ച തുടക്കം തന്നെയാണ് സ്മിത്തിന് ലഭിച്ചത്. ഫിഫ്റ്റിയിലേക്ക് നീങ്ങുകയായിരുന്നു അദ്ദേഹം. സ്മിത്ത് മെല്ലെ അടുത്ത ഗിയറിലേക്ക് മാറുകയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ ജഡേജയേ ബൗൾ ചെയ്യാൻ വിളിക്കുന്നു.ഇന്ത്യൻ ഇന്നിങ്സിന്റെ 28 മത്തെ ഓവർ.

ഓവറിലെ ആദ്യത്തെ പന്ത്. സ്മിത്തിനെതിരെ ജഡേജ പന്ത് എറിയുന്നു.ഒരു ലെങ്ത് ഡെലിവറി, ലെഗ് സ്റ്റമ്പിൽ പിച്ച് ചെയ്യുന്നു.സ്മിത്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നു. എന്നാൽ സ്മിത്തിന്റെ ബാറ്റിൽ കൊള്ളാതെ ബോൾ ചെന്ന് ഓഫ്‌ സ്റ്റമ്പ് ഇളക്കുന്നു.71 പന്തിൽ 46 റൺസുമായി സ്മിത്ത് മടങ്ങുന്നു.

Categories
Uncategorized

രാജാവ് എവിടെ പോയാലും രാജാവ് തന്നെ, ചെപ്പൊക്കിൽ എങ്ങും കോഹ്ലി കോഹ്ലി ചാന്റുകൾ, വീഡിയോ ഇതാ..

വിരാട് കോഹ്ലി എവിടെ പോയാലും അത് അയാളുടെ ഹോം ഗ്രൗണ്ട് പോലെ തന്നെയാണ്. ഏത് രാജ്യമായാലും കോഹ്ലിക്ക് കിട്ടുന്നത് മികച്ച ആരാധക പിന്തുണയാണ്.ഇന്ത്യയിലെ ഏത് ഗ്രൗണ്ടിൽ എത്തിയാലും കോഹ്ലി തന്നെയാണ് സൂപ്പർ സ്റ്റാർ.ചെപ്പൊക്കിലും സ്ഥിതി വിത്യാസത്തമല്ല.

സ്റ്റേഡിയം മുഴുവൻ വിരാട് വിരാട് എന്നാ വിളികളാണ്. ആരാധകരുടെ ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ കോഹ്ലിക്കുമായില്ല. ആരാധകരെ അഭിവാദ്യം ചെയ്തു രാജ്യത്തിന് വേണ്ടി ആർത്തു വിളിപ്പിക്കാനും കോഹ്ലി മറന്നില്ല.

മനോഹരമായ ക്യാച്ചിലുടെ മാർഷിനെ പുറത്താക്കി കോഹ്ലി തന്റെ നാലാമത്തെ ലോകക്കപ്പും ആരംഭിച്ചു. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ കിഷനാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി രോഹിത്തിന് ഒപ്പം ഓപ്പൺ ചെയ്യുന്നത്.

Categories
Uncategorized

രാജകീയമായ ക്യാച്ചിലൂടെ രാജാവിന് ലോകകപ്പ് ആരംഭം, വീഡിയോ ഇതാ..

ഇന്ത്യ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് മത്സരത്തിന് ആവേശകരമായ ആരംഭം. ടോസ് നേടിയ ഓസ്ട്രേലിയ നായകൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഗിൽ ഇല്ലാതെയാണ് ഇന്ത്യ കളത്തിലേക്ക് ഇറങ്ങിയത്. ഗില്ലിന് പകരം കിഷൻ ടീമിലെക്കത്തി.

ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഓസ്ട്രേലിയക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് കൊണ്ടിരുന്ന മിച്ചൽ മാർഷ് റൺസ് ഒന്നും കണ്ടെത്താത മടങ്ങി. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് വിരാട് കോഹ്ലി ഇതേ മാർഷിനെ പുറത്താക്കാൻ സ്വന്തമാക്കിയ ക്യാച്ചിനെ പറ്റിയാണ്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 3 മത്തെ ഓവർ. ബുമ്രയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ബുമ്ര എറിഞ്ഞ ഒരു ലെങ്ത് ബോൾ മാർഷ് പ്രതിരോധിക്കുന്നു. എന്നാൽ എഡ്ജ് എടുത്ത പന്ത് നേരെ സ്ലിപ്പിലേക്. കോഹ്ലി തന്റെ ഇടത് ഭാഗത്തേക്ക് ചാടി ആ ക്യാച്ച് മനോഹരമായി കൈപിടിയിൽ ഒതുക്കി.6 പന്തിൽ റൺസ് ഒന്നും നേടാതെ മാർഷ് പുറത്തേക്കും.

Categories
Uncategorized

ലോകക്കപ്പിലും അരങ്ങേറ്റം കുറിച്ച് ജാർവോ അണ്ണൻ, വീണ്ടും ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറ്റം..

ഇന്ത്യ ഓസ്ട്രേലിയ ഏകദിന ലോകക്കപ്പ് മത്സരം ആവേശകരമായി ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യൻ താരങ്ങളും ഓസ്ട്രേലിയ താരങ്ങളും അല്ലാതെ മറ്റൊരുവൻ കൂടി ഗ്രൗണ്ടിലേക്ക് കടന്ന് വന്നു. ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ഏറെ പേര് കേട്ട ഒരുവനായിരുന്നു അത്.

ഇംഗ്ലണ്ടിൽ നിന്ന് വിമാനം കയറി തന്റെ ലോകക്കപ്പ് അരങ്ങേറ്റവും ജാർവോ കുറിച്ചിരിക്കുന്നു. ഫീൽഡ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യൻ ടീമിനോപ്പമാണ് അദ്ദേഹം ഗ്രൗണ്ടിലേക്ക് എത്തിയത്.തുടർന്ന് അമ്പയർമാരും കോഹ്ലിയും ഇടപെട്ട് ജാർവോയേ തിരകെ അയക്കുകയായിരുന്നു.കഴിഞ്ഞ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്ക് ഇടയിലാണ് ജാർവോ പ്രശസ്തനായത്.

ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ കളികളിൽ എല്ലാം പല തരത്തിൽ അദ്ദേഹം പ്രത്യക്ഷനായിരുന്നു. ഒരിക്കൽ ബാറ്റ് ചെയ്യാൻ കിറ്റ് വരെ ഇട്ടു അദ്ദേഹം ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു.പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷമാണ് ജാർവോ വീണ്ടും ക്രിക്കറ്റ്‌ ഫീൽഡിൽ പ്രത്യക്ഷപ്പെട്ടത്

Categories
Uncategorized

ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച ക്യാച്ചുകളിൽ ഒന്ന് തന്നെയാണ് ഇന്ന് റഹ്മത്ത് ഷാ സ്വന്തമാക്കിയത്, വീഡിയോ ഇതാ..

ലോകക്കപ്പ് ആവേശമായി കൊണ്ടിരിക്കുകയാണ്. മികച്ച ബാറ്റിംഗ് പ്രകടനവും ബൗളിംഗ് പ്രകടനങ്ങളുമെല്ലാം ഇതിനോടകം ലോകക്കപ്പ് കണ്ട് കഴിഞ്ഞു. മികച്ച ഓൾ റൗണ്ട് പ്രകടനങ്ങളും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ക്രിക്കറ്റ്‌ പ്രേമികൾ കണ്ട്. രസകരമായ സംഭവങ്ങളും ഇതിൽ പെടും.

എന്നാൽ ഏത് ഒരു ലോകകപ്പിനെയും മികച്ചതാകുന്നത് മികവുറ്റ ഫീൽഡിങ് പ്രകടനങ്ങളാണ്. ജോന്റി റോഡ്സിന്റെ റൺ ഔട്ടും കഴിഞ്ഞ ലോകക്കപ്പിലെ ബെൻ സ്റ്റോക്സിന്റെ ക്യാച്ചും ഇതിന് ഉദാഹരണം. പക്ഷെ ഈ ലോകക്കപ്പിൽ ഇത് വരെ മികവുറ്റ ഒരു ഫീൽഡിങ് പ്രകടനം കാണാൻ കഴിഞ്ഞില്ല. എന്നാൽ അഫ്ഗാനിസ്ഥാന ബംഗ്ലാദേശ് മത്സരത്തിൽ അത് സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്.

157 റൺസ് പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ഫിഫ്റ്റി നേടി കൊണ്ട് മെഹിന്ദി ഹസൻ മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണ്. നവീൻ ഉൽ ഹഖ് അഫ്ഗാൻ വേണ്ടി പന്ത് എറിയുകയാണ്. നവീന്റെ പന്ത് മെഹിന്ദി മിഡ്‌ ഓഫീൻ മുകളിലൂടെ പൊക്കി അടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഉയർന്നു ചാടിയ റഹ്മത്ത് ഷാ പന്ത് ഒറ്റ കൈ കൊണ്ട് കൈപിടിയിൽ ഒതുക്കുന്നു.

Categories
Uncategorized

ഇതൊക്കെ ആരെങ്കിലും മറക്കുമോ!, ബാറ്റുമല്ല ഗ്ലോവ്സുമല്ല മുജീബ് മറന്നത് മറ്റൊരു പാഡ്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെയും ദക്ഷിണ ആഫ്രിക്ക ശ്രീലങ്കയേ നേരിടും. ആദ്യം ആരംഭിച്ചത് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മത്സരമാണ്. ടോസ് നേടിയ ഷക്കിബ് ബൗളിംഗ് തിരഞ്ഞെടുത്തു.

ഷകിബിന്റെയും മെഹിന്ദിയുടെയും മൂന്നു വിക്കറ്റ് മികവിൽ അഫ്ഗാനിസ്ഥാനെ 156 റൺസിന് ബംഗ്ലാദേശ് പുറത്താക്കി.ടസ്‌കിന് രണ്ടും ഷോറിഫുളും മുസ്താഫിസുറും ഓരോ വിക്കറ്റും സ്വന്തമാക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് അഫ്ഗാനിസ്ഥാൻ താരം മുജീബിന്റെ മറവിയേ പറ്റിയാണ്.35 മത്തെ ഓവറിലാണ് മുജീബ് ബാറ്റ് ചെയ്യാൻ എത്തുന്നത്.

കൃത്യമായി ബാറ്റും ഗ്ലോവ്സുമെല്ലാം ധരിച്ചു കൊണ്ടാണ് അയാൾ ക്രീസിലേക്ക് എത്തിയത്. എന്നാൽ തന്റെ എ പി പാഡ് അദ്ദേഹം മറക്കുന്ന കാഴ്ചയാണ് ലോകക്കപ്പ് കണ്ടത്. കൃത്യ സമയത്ത് അദ്ദേഹം ഓർത്തു ഡഗ് ഔട്ടിൽ നിന്ന് തന്റെ എ പി പാഡ് വരുത്തി. അത് വെച്ചാണ് പിന്നീട് അങ്ങോട്ട് ബാറ്റ് ചെയ്തത്.

Categories
Uncategorized

ഇവന്മാർ ലോകകപ്പ് കളിക്കാൻ തന്നെയാണോ വന്നേക്കുന്നേ, ഇങ്ങനെയൊക്കെ വിക്കറ്റ് കളയണമെങ്കിൽ അത് ഇവരെ കൊണ്ട് മാത്രെ പറ്റു, പാകിസ്ഥാൻ താരം നവാസ് പുറത്തായ വീഡിയോ ഇതാ..

പാകിസ്ഥാൻ ക്രിക്കറ്റ്‌ ടീം ഒരു ക്രിക്കറ്റ്‌ മത്സരം കളിച്ചാൽ ചിരിക്കാനുള്ള വക അവർ തന്നെ എന്നും ഉണ്ടാക്കി തരുന്നത് എന്നും ക്രിക്കറ്റ്‌ ആരാധകർ കണ്ടിട്ടുള്ളതാണ്. ഈ ലോകക്കപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഓസ്ട്രേലിയക്കെതിരെ സന്നാഹ മത്സരത്തിലെ ഫീൽഡിങ് ഇതിന് ഉത്തമ ഉദാഹരണവുമാണ്.

സന്നാഹം വിട്ട് ലോകക്കപ്പിലേക്ക് എത്തിയപ്പോൾ പാകിസ്ഥാൻ വീണ്ടും ക്രിക്കറ്റ്‌ ആരാധകർക്ക് ചിരിക്കാനുള്ള വക നൽകുകയാണ്.പക്ഷെ ഈ തവണ ഫീൽഡിങ് അല്ലെന്ന് മാത്രം. നെതർലാണ്ട്സ് പാകിസ്ഥാൻ മത്സരത്തിന് ഇടയിലാണ് ഈ സംഭവം. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

പറഞ്ഞു വരുന്നത് പാകിസ്ഥാൻ വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന നവാസിന്റെ റൺ ഔട്ടിനെ പറ്റിയാണ്.47 മത്തെ ഓവറിലെ രണ്ടാമത്തെ പന്ത്, ഷഹീൻ റിവേഴ്‌സ് സ്വീപ് ചെയ്യുന്നു.നവാസ് ക്രീസ് വിട്ട് ഇറങ്ങി പകുതിയോളം എത്തുന്നു. ഫീൽഡറുടെ കയ്യിലേക്ക് പന്ത് പോയ ഷഹീന് നവാസിനെ തിരകെ അയക്കുന്നു. എന്നാൽ ആ ബോൾ ഓവർത്രോയാകുന്നു. ഷഹീൻ വീണ്ടും റണ്ണിനായ് വിളിക്കുന്നു.ഈ തവണ കീപ്പർ എൻഡിൽ ഡയറക്റ്റ് ത്രോയിൽ നവാസ് റൺ ഔട്ടാകുന്നു.

Categories
Uncategorized

ഇതാണോ ക്രിക്കറ്റ് രാജാവ് ! നെതർലാൻഡ് താരത്തിന് മുന്നിൽ വിറച്ചു ബാബർ ; വീഡിയോ കാണാം

പാകിസ്ഥാൻ ക്രിക്കറ്റ്‌ ആരാധകർ ഈ അടുത്ത് ഏറെ തവണ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്ത താരമാണ് ബാബർ അസം.ഏകദിന ക്രിക്കറ്റിൽ നിലവിൽ ഒന്നാം റാങ്കിലുള്ള ബാറ്ററുമാണ് ബാബർ. നിലവിൽ പാകിസ്ഥാൻ നായകൻ കൂടിയാണ് ബാബർ അസം.

എന്നാൽ കഴിഞ്ഞ ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ സെഞ്ച്വറി നേടിയ ശേഷം തന്റെ ഫോമിലേക്ക് തിരികെ വരാൻ ബുദ്ധിമുട്ടുകയാണ് അദ്ദേഹം. ഏഷ്യക്കപ്പിൽ നേപ്പാൾ ഒഴിച്ച ബാക്കി എല്ലാം ടീമിനെനെതിരെയും മോശം പ്രകടനമായിരുന്നു അദ്ദേഹത്തിന്റെത്. ലോകക്കപ്പിലെ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 90 റൺസ് സ്വന്തമാക്കിയെങ്കിലും വീണ്ടും കളി മറന്നിരിക്കുകയാണ് ബാബർ.

നെതർലാണ്ട്സിനെതീരെ 18 പന്തിൽ വെറും 5 റൺസ് മാത്രം സ്വന്തമാക്കി കൊണ്ടാണ് അദ്ദേഹം ഇന്ന് മടങ്ങിയത്. കോളിന് അക്കർമാന് എറിഞ്ഞ പാകിസ്ഥാൻ ഇന്നിങ്സിന്റെ ഒൻപതാം ഓവറിലാണ് അദ്ദേഹം പുറത്തായത്.അക്കർമാന്റെ പന്ത് പുൾ ചെയ്യാൻ ശ്രമിച്ച അദ്ദേഹത്തെ മിഡ്‌ വിക്കറ്റിൽ സുൽഫിഖർ കൈപിടിയിൽ ഒതുക്കുകയായിരുന്നു.

Categories
Uncategorized

വിരാട് കോഹ്ലി എന്നാ മനുഷ്യനെ നിങ്ങൾ അറിയാതെ പോവരുത്,19 വയസ്സ്കാരൻ ആരാധകന്റെ ഹൃദയസ്പർശമായ വീഡിയോ ഇതാ..

വിരാട് കോഹ്ലിക്ക് ലോകത്തിൽ ഏത് കോണിലും ആരാധകരുണ്ടെന്നു നമുക്ക് അറിയാം. ഈ ആരാധകരെയെല്ലാം തന്റെ ബാറ്റ് കൊണ്ട് എന്നും അദ്ദേഹം സന്തോഷിപ്പിച്ചിരുന്നു. മാത്രമല്ല തന്റെ പ്രിയപ്പെട്ട ആരാധകരെ കാണുന്ന നിമിഷങ്ങളിൽ എല്ലാം അവരോട് ഒപ്പം സമയം കണ്ടെത്താനും അദ്ദേഹം ശ്രമിക്കുമായിരുന്നു.

ഇത്തരത്തിൽ ഒരു അനുഭവമാണ് ചെന്നൈകാരനായ ശ്രീനിവാസ് എന്നാ 19 വയസ്സ്കാരൻ പറയാനുള്ളത്.അരക്ക് താഴേക്ക് തളർന്നു പോയ ചെറുപ്പുകാരനാണ് അദ്ദേഹം. ചെപ്പൊക്കിൽ ടിക്കറ്റ് മേടിക്കാൻ വന്നിരിക്കുകയായിരുന്നു ശ്രീനിവാസ്. യാദൃശ്ചികമായി ശ്രീനവാസിനെ കോഹ്ലി കാണുകയുണ്ടായി

. ശ്രീനിവാസിന്റെ കയ്യിലിരുന്ന വിരാട് കോഹ്ലിയുടെ ചിത്രത്തിൽ ഓട്ടോഗ്രാഫ് നൽകുകയും ശ്രീനിവാസിന് ഒപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.വിരാട് കോഹ്ലി വിനയപൂർവ്വമുള്ള പെരുമാറ്റമാണ് തന്നോട് നടത്തിയതെന്നും ശ്രീനിവാസ് കൂട്ടിച്ചേർത്തു.ഒക്ടോബർ 8 ന്ന് ഓസ്ട്രേലിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.