Categories
Cricket

സ്റ്റമ്പിന് പിന്നിൽ മിന്നൽ മഹി ആണെന്ന് മറന്നോ ? ഗില്ലിനെ പുറത്താക്കി ധോണിയുടെ കിടിലൻ സ്റ്റമ്പിങ്:വീഡിയോ കാണാം

വിരാട് കോഹ്ലിയുടെ ബാംഗ്ലൂറിനെതിരെ സെഞ്ച്വറി, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി, എന്നാൽ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ വീണ്ടും തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് കാഴ്ച വെക്കാൻ കഴിയാതെ ശുഭമാൻ ഗിൽ ഒരിക്കൽ കൂടി മടങ്ങി. അതും ചെന്നൈ സൂപ്പർ കിങ്സിന്റെ സാക്ഷാൽ തലയുടെ മിന്നൽ സ്റ്റമ്പ്പിങ്ങിന് മുന്നിൽ.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ബൗളിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ തന്നെ ഗില്ലും സാഹയും മികച്ച രീതിയിൽ തുടങ്ങി. ഗില്ലിനെ പുറത്താക്കാനുള്ള സുവർണവസരം ചാഹാർ നഷ്ടപെടുത്തി. മുംബൈ ഇന്ത്യൻസിനെതിരെ ലഭിച്ച അവസരം മുതലെടുത്തു സെഞ്ച്വറി നേടിയ ഗിൽ ഒരിക്കൽ കൂടി തന്റെ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് ഓരോ ക്രിക്കറ്റ്‌ ആരാധകർക്കും തോന്നി തുടങ്ങി. ഇനി എന്തെങ്കിലും സ്പെഷ്യൽ സംഭവിച്ചലെ ചെന്നൈക്ക് മത്സരത്തിലേക്ക് തിരകെ വരാൻ സാധിക്കു.

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജയേ ബൗൾ ഏല്പിക്കുന്നു.ഏഴാമത്തെ ഓവറിലെ അവസാനത്തെ പന്ത്, ഔട്ട്‌ സൈഡ് ഓഫ് സ്റ്റമ്പ് ലൈനിൽ ഒരു ഫുൾ ലെങ്ത് ഡെലിവറി. ഗിൽ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ഗില്ലിന് പന്തിന്റെ ലൈൻ നഷ്ടപെടുന്നു.ബോൾ ധോണിയുടെ കയ്യിൽ. പതിവ് പോലെ തന്നെ മിന്നൽ സ്റ്റമ്പിങ്ങുമായി ധോണി ഗില്ലിനെ പുറത്താകുന്നു. മത്സരത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സിനെ തിരകെ കൊണ്ട് വന്നു.

Categories
Uncategorized

ഐപിഎൽ ഫൈനൽ ടിക്കറ്റിനായി വൻ തിക്കും തിരക്കും; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.. വീഡിയോ കാണാം

പതിനാറാം ഐപിഎൽ സീസണിന്റെ കലാശപോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഞായറാഴ്ച രാത്രി ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ഹോംടീമായ ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുന്നത്. നീണ്ട രണ്ട് മാസക്കാലത്തെ ആവേശപോരാട്ടങ്ങൾക്ക് ശേഷം ടൂർണമെന്റിൽ ഏറ്റവും മികവ് പുലർത്തിയ രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടാൻ പോകുന്നത്.

നാലുതവണ ജേതാക്കളായ ചെന്നൈ ഇതിഹാസതാരം ധോണിയുടെ കീഴിൽ ഇറങ്ങുമ്പോൾ, യുവഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹർദിക്‌ പാണ്ഡ്യയുടെ കീഴിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ഇറങ്ങുന്നത്. ഐപിഎൽ കിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് ഗുജറാത്തും, ഒരു കിരീടംകൂടി നേടി മുംബൈയുടെ അഞ്ച് കിരീടങ്ങളുടെ റെക്കോർഡിനൊപ്പമെത്താൻ ചെന്നൈയും ഇറങ്ങുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്‌.

ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതും രണ്ടാമതും എത്തിയ ഗുജറാത്തും ചെന്നൈയും തമ്മിൽ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ, 15 റൺസിന് വിജയിച്ചാണ് ചെന്നൈ ഫൈനലിലെത്തുന്ന ആദ്യ ടീമായത്. ഇന്നലെ രാത്രി നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിന് കീഴടക്കിയാണ് ചെന്നൈയുമായുളള മറ്റൊരു പോരാട്ടത്തിന് ഗുജറാത്ത് എത്തുന്നത്. സീസൺ ഉദ്ഘാടനമത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ആയിരുന്നു വിജയിച്ചത്.

അതിനിടെ ഫൈനൽ മത്സരത്തിന് മുൻപ്, ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടായി ഒരു സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനുമുന്നിൽ ടിക്കറ്റ് എടുക്കാനായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരുപാട് പേർക്ക് പരുക്കേൽക്കുന്ന സംഭവമുണ്ടായി. ബിസിസിഐയുടെ കെടുകാര്യസ്ഥതയാണ് സംഭവത്തിന് കാരണമായതെന്ന് ആരാധകർ പറയുന്നു.

തിരക്ക് ഒഴിവാക്കാനായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കുപോലും, അതിന്റെ പ്രിന്റ് ഔട്ട് ടിക്കറ്റ് എടുക്കണമെന്ന നിബന്ധന വച്ചതാണ് സംഭവം വഷളാകാൻ കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, പറഞ്ഞ സമയത്തിന് ടിക്കറ്റ് കൗണ്ടർ തുറക്കുകയും ചെയ്തില്ല. ഏറെനേരം കഴിഞ്ഞ് തുറന്നപ്പോൾ, അഞ്ച് ടിക്കറ്റ് കൗണ്ടർ ഉള്ളതിൽ ഒരെണ്ണം മാത്രം തുറന്നുകൊടുത്തതും തള്ളിക്കയറ്റത്തിന് കാരണമായി. അതും 45°C പൊള്ളുന്ന വെയിലിൽ നിർത്തി ആളുകളെ കഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്.

വീഡിയോ..

Categories
Uncategorized

ജീവിതത്തിൽ ഒരു സെക്കൻഡ് ചാൻസ് കിട്ടിയാൽ ദേ ഇതുപോലെ മുതലാക്കണം; മോഹിത് ശർമ്മയുടെ 5 വിക്കറ്റ് പ്രകടനം.. വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈയേ കീഴടക്കി, ഗുജറാത്ത് ചെന്നൈയുമായുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 60 പന്തിൽ 129 റൺസെടുത്ത ഓപ്പണർ ഗില്ലിന്റെയും മികച്ച പിന്തുണ നൽകിയ സുദർശന്റെയും നായകൻ പാണ്ഡ്യയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 233 റൺസ്! മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ 171 റൺസിന് മുംബൈ ഓൾഔട്ടായി. സൂര്യകുമാറും തിലക് വർമയും പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.

മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറിവീരൻ ഗിൽ ആണെങ്കിലും, അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ പേസർ മോഹിത് ശർമയുടെയും പ്രകടനം നിർണായകമായിരുന്നു. ഈ സീസണിൽ ഗുജറാത്ത് ടീമിൽ എത്തുന്നതിന് മുൻപ് അദ്ദേഹം അവസാനമായി ഒരു ഐപിഎൽ മത്സരം കളിച്ചത് 3 വർഷം മുൻപായിരുന്നു. കഴിഞ്ഞ വർഷം ലേലത്തിൽ വാങ്ങാൻ ആളില്ലാതെപോയ അദ്ദേഹത്തെ ഒരു നെറ്റ് ബോളറായി ടൈറ്റൻസ് ഉൾപ്പെടുത്തുകയും, അതിൽ മികവ് പുലർത്തിയതോടെ ഈ സീസണിൽ ടീമിൽ എത്തിക്കുകയുമായിരുന്നു.

സീസണിന്റെ തുടക്കത്തിൽ കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിൽ, പേസർ യാഷ് ദയാലിനേ റിങ്കു സിംഗ് ഇരുപതാം ഓവറിലെ  അവസാന അഞ്ച് പന്തുകളും സിക്സ് അടിച്ചതോടെയാണ് മോഹിത് ശർമയ്‌ക്ക് അവസരം ലഭിക്കുന്നത്. കളിച്ച ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ചായി ടീം തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത അദ്ദേഹം, പിന്നീട് പ്ളയിങ് ഇലവനിൽ സ്ഥിരസാന്നിധ്യമായി. ചുരുങ്ങിയ മത്സരങ്ങൾ കളിച്ചുകൊണ്ട് വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ തൊപ്പി ലിസ്റ്റിലും അദ്ദേഹം മൂന്നാമതെത്തി.

ഇന്നലെ ടോപ് ഓർഡർ തകർന്നപ്പോഴും ഒരറ്റത്ത് ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്ററായ സൂര്യകുമാർ യാദവ് മുംബൈയ്ക്ക് വേണ്ടി മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചിരുന്നു. ഇന്നിംഗ്സിലെ പതിനഞ്ചാം ഓവറിലാണ് മോഹിത് ശർമയ്‌ക്ക് ആദ്യ ഓവർ ലഭിക്കുന്നത്. രണ്ടാം പന്തിൽതന്നെ സിക്സ് അടിച്ച് സൂര്യ നയം വ്യക്തമാക്കി. എങ്കിലും തൊട്ടടുത്ത പന്തിൽ അദ്ദേഹത്തെ ക്ലീൻ ബോൾഡ് ആക്കിയാണ് മോഹിത് മറുപടി നൽകിയത്.

ഓവറിലെ അഞ്ചാം പന്തിൽ ഇഷാൻ കിഷന് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയിറങ്ങിയ മലയാളി താരം വിഷ്ണു വിനോദിനെയും മടക്കി. അതോടെ മുംബൈയുടെ കഥകഴിഞ്ഞു. 3 വിക്കറ്റുകൾ കൂടി വീഴ്ത്തിയ അദ്ദേഹം മുംബൈ വാലറ്റത്തെ ചുരുട്ടിക്കെട്ടി, ഗുജറാത്തിന് 62 റൺസിന്റെ ആധികാരികവിജയം സമ്മാനിക്കുകയായിരുന്നു.

5 വിക്കറ്റ് വിഡിയോ:

Categories
Uncategorized

4,4,4,4,2,6 തിലക് വർമയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഷമി; കൗണ്ടർ അറ്റാക്ക്.. വീഡിയോ കാണാം

ഐപിഎൽ പതിനാറാം സീസണിലെ ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 234 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, ഓപ്പണർ ശുഭ്മൻ ഗിൽ നേടിയ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് നേടി. ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇത്. മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈയെ നേരിടും.

60 പന്തിൽ നിന്നും 7 ഫോറും 10 സിക്സും അടക്കം 129 റൺസെടുത്ത ഗിൽ, ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായി. 2023 ഐപിഎൽ സീസണിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ചുറിനേട്ടമാണ് ഇത്. ഇതോടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് തൊപ്പി ലിസ്റ്റിലും, ബംഗളൂരു നായകൻ ഡു പ്ലെസ്സിയെ പിന്തള്ളി ഗിൽ ഒന്നാമതെത്തി.

മറുപടി ബാറ്റിങ്ങിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന മുംബൈക്ക് ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. വിക്കറ്റ് കീപ്പിങ് സമയത്ത് പരുക്കേറ്റ ഓപ്പണർ ഇഷാൻ കിഷന് പകരം രോഹിത്തിന്റെ കൂടെ ഇറങ്ങിയത് ഇംപാക്ട് പ്ലെയറായ നെഹാൽ വദേരയായിരുന്നു. 4 റൺസ് മാത്രം എടുത്ത് വദേരയും 8 റൺസ് എടുത്ത് രോഹിത് ശർമയും പുറത്തായി. അതോടെ നില പരുങ്ങലിലായ മുംബൈയ്ക്ക് ജീവൻ നൽകിയത് യുവതാരം തിലക് വർമയുടെ വെടിക്കെട്ട് ഇന്നിങ്സാണ്.

14 പന്ത് നേരിട്ട അദ്ദേഹം, 5 ഫോറും 3 സിക്സും അടക്കം അതിവേഗത്തിൽ 43 റൺസ് എടുത്താണ് പുറത്തായത്. പവർപ്ലേയിലെ അവസാന പന്തിൽ റാഷിദ് ഖാൻ ക്ലീൻബോൾഡ് ആക്കുകയായിരുന്നു. അതേസമയത്ത് മുംബൈയ്ക്ക് ജയിക്കാൻ ആവശ്യമായ റൺനിരക്ക്, അപ്പോഴത്തെ റൺനിരക്കിനേക്കാൾ കുറച്ചുകൊണ്ടുവരികയും ചെയ്തിരുന്നു തിലക്. സീനിയർ പേസറായ മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറിൽ 24 റൺസെടുത്ത അദ്ദേഹം പവർപ്ലെ ശരിക്ക് മുതലാക്കി.

ആദ്യ നാല് പന്തുകളിൽ നിന്നായി തുടരെ ബൗണ്ടറി കണ്ടെത്തിയ തിലക്, അഞ്ചാം പന്തിൽ ഒരു ഡബിൾ എടുത്തശേഷം അവസാന പന്തിൽ ഒരു കിടിലൻ സിക്‌സ് നേടുകയും ചെയ്തു. രണ്ട് ഓപ്പണർമാരെയും മടക്കി രണ്ടോവറിൽ 17/2 എന്ന നിലയിൽ വീണ്ടും ഒരു പവർപ്ലെ ഓവർകൂടി പന്തെറിയാനെത്തിയ ഷമി, തിലകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് തിരിച്ചുപോയത് 3 ഓവറിൽ 41 റൺസുമായി!

വീഡിയോ..

Categories
Cricket

അവസരങ്ങൾ മുതലാക്കിയില്ലെങ്കിൽ ആണ്പുള്ളേർ കേറി അങ്ങ് മേയും,, ഗില്ലിന് പുറത്താക്കാൻ മുംബൈക്ക് ലഭിച്ച മൂന്നു അവസരങ്ങളുടെ വീഡിയോ ഇതാണ്..

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ എന്നും ലഭിക്കുന്ന ഏത് ഒരു ചെറിയ അവസരവും തങ്ങളുടെതാക്കി മാറ്റി കളി തിരിക്കാൻ കഴിയുന്ന ടീമുകൾക്ക് വേണ്ടി ഉള്ളതാണ്. മുംബൈ ഇന്ത്യൻസ് ഇത്തരത്തിൽ പല തരത്തിൽ മത്സരങ്ങൾ തിരിച്ചു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജേതാക്കളായ കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത്‌ ടൈറ്റാൻസ് ക്വാളിഫർ ടു മത്സരത്തിൽ നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ലഭിക്കുന്ന ഏതു അവസരവും മുതലാക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഗിൽ മുംബൈ ഇന്ത്യൻസിനെ കാണിച്ചു കൊടുത്തിരിക്കുകയാണ്. ഇന്ന് മൂന്നു തവണയാണ് മുംബൈ ഇന്ത്യൻസ് ഗില്ലിന്റെ പുറത്താക്കാനുള്ള അവസരങ്ങൾ പാഴാക്കിയത്. ആദ്യത്തെ അവസരം ജോർദാൻ എറിഞ്ഞ ആറാമത്തെ ഓവറിലാണ്. ഓവറിലെ അഞ്ചാമത്തെ പന്തിൽ ടിം ഡേവിഡ് മിഡ്‌ ഓണിൽ ഗില്ലിന്റെ ക്യാച്ച് നഷ്ടപെടുത്തി.

ഗില്ലിനെ പുറത്താക്കാനുള്ള അടുത്ത രണ്ട് അവസരങ്ങളും മുംബൈ ഇന്ത്യൻസിന് ലഭിക്കുന്നത് കാർത്തികേയെ എറിഞ്ഞ ഏട്ടാമത്തെ ഓവറിലാണ്. ഓവറിലെ മൂന്നാമത്തെ പന്തിൽ സ്റ്റെപ് ഔട്ട്‌ ചെയ്ത ഗില്ലിന് പിഴക്കുന്നു. എന്നാൽ അവസരം മുതലാക്കാൻ ഇഷാൻ കിഷൻ കഴിയാതെ പോയി. തൊട്ട് അടുത്ത പന്തിൽ ഒരിക്കൽ കൂടി ഗിൽ പൊക്കി അടിക്കുന്നു. എന്നാൽ തിലക് വർമക്ക് ഒരു അവസരം ഉണ്ടായിരുന്നുവെങ്കിൽ അതും മുതലാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞില്ല.

Categories
Uncategorized

6,6,6 ആകാശ് മധ്വാളിനെ ആകാശത്തേക്ക് പായിച്ച് ഗിൽ, വാങ്കഡെയിൽ വിക്കറ്റ് എടുത്തതിന് പ്രതികാരം.. വീഡിയോ കാണാം

അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്ന മുംബൈയ്ക്ക് കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഇത് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ്‌. സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ഓപ്പണർ ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്സ് അവർക്ക് മുൻതൂക്കം നൽകി. സായി സുദർശൻ 43 റൺസും, നായകൻ പാണ്ഡ്യ 13 പന്തിൽ 28 റൺസും എടുത്തു.

ഈ സീസണിൽ മുംബൈ ബോളിങ് നിരയുടെ കുന്തമുനയായ ആകാശ് മധ്വാളിനെ പോലും ഗിൽ വെറുതെ വിട്ടില്ല. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മുംബൈയുടെ അവസാന ലീഗ് മത്സരത്തിൽ 4 വിക്കറ്റും, ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ എലിമിനേറ്ററിൽ 5 വിക്കറ്റ് വീഴ്ത്തി കളിയിലെ താരവുമായതാണ് ആകാശ്. അദ്ദേഹം എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ 3 സിക്‌സാണ് ഗിൽ പറത്തിയത്.

സീസണിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 റൺസെടുത്ത ഗില്ലിനെ ക്ലീൻബോൾഡ് ആക്കിയ താരമാണ് ആകാശ്. അതിനുള്ള ഗില്ലിന്റെ മധുരപ്രതികാരം കൂടിയായി ഈ വെടിക്കെട്ട് ഓവർ. ആദ്യ പന്തിൽ ബാക്ക്വേർഡ് സ്ക്വയർ ലെഗ്ഗിലേക്കും, രണ്ടാം പന്തിൽ പുൾഷോട്ട് കളിച്ച് ഡീപ് മിഡ് വിക്കറ്റിലേക്കും, അഞ്ചാം പന്തിൽ ഫ്ളിക്ക്‌ ഷോട്ടിലൂടെ വീണ്ടും ഡീപ് മിഡ് വിക്കറ്റിലേക്ക് മറ്റൊരു സിക്സും. ഒടുവിൽ 60 പന്തിൽ 129 റൺസെടുത്ത അദ്ദേഹത്തെ മധ്വാൾ തന്നെയാണ് പുറത്താക്കിയത്.

6,6,6 വീഡിയോ…

Categories
Cricket

നിന്റെ കരിയറിലെ ബെസ്റ്റ് അടിയായിരുന്നോടെ ഇത്., മുംബൈ ഇന്ത്യൻസിനെ തരിപ്പണമാക്കിയ ഗില്ലിന്റെ സെഞ്ച്വറി വീഡിയോ ഇതാ..

തനിക്ക് ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കളിക്കാൻ അറിയില്ല. തനിക്ക് ബാറ്റിംഗ് ചെയ്യുമ്പോൾ റൺസ് വളരെ വേഗത്തിൽ കൂട്ടാൻ അറിയില്ല.ഈ വിമർശനങ്ങൾ എല്ലാം ഗിൽ കഴിഞ്ഞ കുറച്ചു ഐ പി എൽ സീസണുകളായി നേരിടുന്നതാണ്. എന്നാൽ ഈ സീസണിൽ അസാമാന്യ ബാറ്റിംഗ് പ്രകടനവും അതിവേഗതയിലുള്ള ഗിയർ ഷിഫ്റ്റും കൊണ്ട് ശുഭ്മാൻ ഗിൽ തന്റെതാക്കി മാറ്റുകയാണ്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നു സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കൂടിയാണ് അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.തുടക്കത്തിൽ നൽകിയ അവസരങ്ങൾ മുംബൈ ഇന്ത്യൻസ് മുതലാക്കാതെ വന്നപ്പോൾ ഗിൽ തന്റെ ഉഗ്രരൂപം പൂണ്ടുകയായിരുന്നു.രണ്ട് ക്യാച്ചുകളും ഒരു സ്റ്റമ്പ്പിങ് അവസരവുമാണ് മുംബൈ ഇന്ത്യൻസ് നഷ്ടപെടുത്തിയത്.

പ്ലേ ഓഫ്‌ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ എന്നാ റെക്കോർഡ് കൂടി ഗിൽ സ്വന്തം പേരിൽ കുറിച്ചു.60 പന്തുകൾ നേരിട്ട ഗിൽ നേടിയത് 129 റൺസ് സ്വന്തമാക്കിയത്.സീസണിലെ ഓറഞ്ച് ക്യാപ് ലിസ്റ്റിലും അസാമാന്യ മുന്നേറ്റം നടത്തി ഏകദേശം തന്റെ പേരിൽ ഓറഞ്ച് ക്യാപ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.ഇന്നത്തെ ഇന്നിങ്സിൽ ഏഴു ഫോറും പത്തു സിക്സുമാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്.215 പ്രഹരശേഷിയിലാണ് ഗിൽ ബാറ്റ് ചെയ്തത്.ഗില്ലിന്റെ സെഞ്ച്വറി മികവിൽ ഗുജറാത്ത്‌ ടൈറ്റാൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് സ്വന്തമാക്കി.

Categories
Uncategorized

ടീം ബസിൽ കയറാൻ തുടങ്ങിയ രോഹിത്തിന്റെ നേർക്ക് പാഞ്ഞടുത്തു യുവാവ്; വിചിത്ര ആവശ്യം കേട്ട് അമ്പരന്ന് രോഹിത്.. വീഡിയോ കാണാം

പതിനാറാം ഐപിഎൽ സീസൺ അതിന്റെ അവസാന ആഴ്‌ച്ചയിലാണ് എത്തിനിൽക്കുന്നത്. രണ്ട് മാസത്തോളം നീണ്ട ആവേശപോരാട്ടങ്ങൾക്കൊടുവിൽ ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് മത്സരങ്ങൾ. ആദ്യ ക്വാളിഫയർ വിജയിച്ച ചെന്നൈ സൂപ്പർ കിംഗ്സ് നേരത്തെത്തന്നെ ഫൈനലിൽ എത്തിയിരുന്നു. അവരുടെ എതിരാളികളെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയർ മത്സരം ഇന്ന് രാത്രി നടക്കാൻ പോകുകയാണ്.

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും, അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം. ടേബിൾ ടോപ്പേഴ്‌സായി പ്ലേഓഫിലേക്ക് കുതിച്ചെത്തിയ ഗുജറാത്തിന് പക്ഷേ, ചെന്നൈയ്ക്ക് മുന്നിൽ കാലിടറി. നാലാം സ്ഥാനക്കാരായി എത്തിയ മുംബൈ, മൂന്നാം സ്ഥാനക്കാരായ ലഖ്നൗവിനെ എലിമിനേറ്റ് ചെയ്താണ് വരവ്. ആ ആധികാരികവിജയത്തിന്റെ ആത്മവിശ്വാസത്തിൽ വരുന്ന മുംബൈയ്ക്ക് പക്ഷേ, സന്തുലിതമായ ഗുജറാത്ത് ടീമിനോടാണ് ഏറ്റുമുട്ടേണ്ടത്.

അതിനിടെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് നേരിട്ട ഒരു അപ്രതീക്ഷിത നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കനത്ത പോലീസ് സുരക്ഷയിൽ ടീം ബസിലേക്ക് കയറാൻ തുടങ്ങിയ രോഹിത്തിന്റെ നേർക്ക്, ആൾക്കൂട്ടത്തിൽ നിന്നും ഒരു യുവാവ് പാഞ്ഞടുക്കുകയായിരുന്നു.

പെട്ടെന്നുള്ള നിമിഷത്തിൽ അദ്ദേഹം ഫോൺ നീട്ടി സെൽഫിയെടുക്കാൻ തുടങ്ങിയെങ്കിലും രോഹിത് അനിഷ്ടം പ്രകടിപ്പിച്ചു. തുടർന്ന് അയാൾ ഒരു വിചിത്രമായ ആവശ്യമാണ് ഉന്നയിച്ചത്. തന്റെ കവിൾത്തടത്തിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് മുത്തം നൽകണമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. യുവാവിന്റെ ഞെട്ടിക്കുന്ന ആവശ്യം കേട്ട് രോഹിത് ശർമ തെല്ലൊന്ന് അമ്പരന്നുപോയി. തുടർന്ന്, അയാളെ വശത്തേക്ക്‌ മാറ്റി ഒരുവിധത്തിൽ ബസിൽ കയറിപ്പറ്റി. അപ്പോഴേക്കും സമീപത്ത് നിന്നിരുന്നവർ അയാളെ പിടിച്ചുമാറ്റുന്നതും കാണാം.

വീഡിയോ..

Categories
Uncategorized

ഫൈനലിന് പുറപ്പെടുന്നതിനുമുമ്പ് ചെപ്പോക്കിൽ തിരികെയെത്തി ധോണി; ശേഷം നടന്നത്.. വീഡിയോ കാണാം

ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറാം ഐപിഎൽ സീസൺ കലാശപ്പോരാട്ടത്തിൽ, ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളികൾ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇതേ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന പ്ലേഓഫിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുകയാണ്.

ചൊവ്വാഴ്ച നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെ 15 റൺസിന് കീഴടക്കിയാണ്, ചെന്നൈ ഫൈനലിന് യോഗ്യത നേടിയത്. അതിനുശേഷം ബുധനാഴ്ച നടന്ന എലിമിനേറ്ററിൽ ലഖ്നൗവിനെ കീഴടക്കി എത്തുന്ന മുംബൈയും, ഗുജറാത്തും തമ്മിൽ മത്സരിച്ച് ഇന്ന് വിജയിക്കുന്നവർ ഫൈനലിലെത്തും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തും, അഞ്ചുതവണ ജേതാക്കളായ മുംബൈയും പരസ്പരം കൊമ്പുകോർക്കുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്‌.

അതിനിടെ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു പ്രവർത്തി സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചെന്നൈയിൽനിന്നും ഫൈനലിൽ പങ്കെടുക്കാനായി അഹമ്മദാബാദിലേക്ക് പുറപ്പെടുന്നതിന് മുൻപായി, ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനോട് അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.

ടൂർണമെന്റിൽ ഉടനീളം മികച്ച രീതിയിൽ മൈതാനം കാത്തുസൂക്ഷിച്ച മുതിർന്ന ഗ്രൗണ്ട് സ്റ്റാഫിനും, പിച്ച് മാർക്കർമാർക്കും ടീമിന്റെ പേരിലുള്ള കടപ്പാട് അറിയിച്ച ധോണി, അവരോടൊപ്പം നല്ല സമയം ചിലവഴിക്കുകയും ചെയ്തു. എല്ലാവർക്കും വേണ്ടിയിരുന്നത് ധോണിയുടെ ഓട്ടോഗ്രാഫ് ആയിരുന്നു. ഒട്ടും മടി കാണിക്കാതെ എല്ലാവർക്കും അത് നൽകുകയും, ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ടീം മാനേജ്മെന്റ് നൽകുന്ന ചെറിയൊരു പാരിതോഷികം എല്ലാവർക്കും ധോണിയുടെ കൈകൊണ്ട് വിതരണം ചെയ്യുന്നതും കാണാമായിരുന്നു.

വീഡിയോ..

Categories
Uncategorized

ഡബിൾ എടുക്കാൻ നോക്കി പരസ്പരം കൂട്ടിയിടിച്ച് ഹൂഡയും സ്‌റ്റോയിനിസും; അരിശംപൂണ്ട് മടങ്ങി സ്റ്റോയിനിസ്.. വീഡിയോ കാണാം

ഐപിഎൽ പതിനാറാം സീസണിൽ എലിമിനേറ്റർ മത്സരം കൂടി പൂർത്തിയായപ്പോൾ, കിരീടപ്പോരിൽ ഇനി മത്സരിക്കുന്നത് മൂന്നേ മൂന്ന് ടീമുകൾ. ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച ചെന്നൈ, നേരത്തെതന്നെ ഫൈനലിൽ എത്തിയിരുന്നു. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗവിനെ കീഴടക്കിയ മുംബൈ ഇന്ത്യൻസ്, രണ്ടാം ക്വാളിഫയർ മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നടക്കുന്ന ആ മത്സരത്തിൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈയും ഗുജറാത്തും ഏറ്റുമുട്ടും. ഇതേ സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് ഫൈനൽ.

ഇന്നലെ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ മുംബൈ 81 റൺസിനാണ് ലഖ്നൗവിനെ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവർ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുത്തശേഷം, ലഖ്നൗവിനെ 16.3 ഓവറിൽ വെറും 101 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. 3.3 ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി, കളിയിലെ താരമായ പേസർ ആകാശ് മധ്വാലാണ് അവരെ തകർത്തത്. അനാവശ്യമായി സൃഷ്ടിച്ച മൂന്ന് റൺഔട്ടുകളും ലഖ്നൗവിന്റെ പരാജയത്തിന് കാരണമായി.

അതിൽ ഏറ്റവും അപകടകാരിയായ ബാറ്റർ ഓസീസ് താരം മാർക്കസ് സ്റ്റോയിനിസിനെ പുറത്താക്കിയതാണ് മത്സരത്തിൽ ഏറ്റവും നിർണായകമായത്. കാരണം ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും, ഒട്ടും കൂസലില്ലാതെ ബാറ്റ് വീശുകയായിരുന്നു അദ്ദേഹം. 27 പന്തിൽ നിന്നും 5 ഫോറും ഒരു സിക്സും അടക്കം 40 റൺസാണ് നേടിയത്. അദ്ദേഹത്തിന്റെ പുറത്താകൽ ഇരു ബാറ്റർമാരുടേയും ശ്രദ്ധക്കുറവ് കൊണ്ടാണെന്ന് പറയേണ്ടിവരും.

ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു പുറത്തായത്. ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് പ്ലേസ് ചെയ്ത് ഡബിൾ എടുക്കാനായിരുന്നു സ്റ്റോയിനിസ് ശ്രമിച്ചത്. ദീപക് ഹൂഡയായിരുന്നു നോൺസ്ട്രൈക്കർ എൻഡിൽ. ഒരു റൺ ഓടിപ്പൂർത്തിയാക്കിയ ശേഷം, ഇരുതാരങ്ങളും പന്ത് എടുക്കുന്നത് നോക്കിയോടിയതാണ് വിനയായത്. രണ്ടാം റൺ എടുക്കുന്നതിനിടെ പിച്ചിന്റെ മധ്യത്തിൽവെച്ച് ഇരുവരും കൂട്ടിയിടിക്കുകയായിരുന്നു. എന്നിട്ടും സ്റ്റോയിനിസ് ഓടിയെങ്കിലും, ടിം ഡേവിഡ് എറിഞ്ഞ ത്രോയിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ അപ്പോഴേക്കും വിക്കറ്റിൽ കൊള്ളിച്ചു.

വീഡിയോ കാണാം..