Categories
Cricket Latest News

മുംബൈയുടെയും ചെന്നൈയുടെയും ബ്രാൻഡുകൾ തമ്മിൽ കണ്ട് മുട്ടിയപ്പോൾ ; വൈറൽ വീഡിയോ കാണാം

മുംബൈയും ചെന്നൈയും ഐപിഎല്ലിലെ എക്കാലത്തെ മികച്ച രണ്ട് ടീമുകളാണ്. മുംബൈ ചെന്നൈ മത്സരം എപ്പോഴും റേറ്റിങ്ങുകളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ്. ഐപിഎല്ലിന്റെ എൽക്ലാസിക്കോ എന്നാണ് പലയാളുകളും മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് മത്സരങ്ങളെ വാഴ്ത്തിപ്പാടാറ്. ഐപിഎൽ തുടങ്ങിയത് മുതൽ ചെന്നൈയെ നയിക്കുന്നത് എം എസ് ധോണിയാണ്.

ഇപ്പോൾ മുംബൈയുടെ ക്യാപ്റ്റൻ രോഹിത് ശർമയാണ് എങ്കിലും മുംബൈ ഇന്ത്യൻസ് ആളുകൾ സ്നേഹിച്ചു തുടങ്ങിയതും മുംബൈ ഇന്ത്യൻസ് മുഖമായി അറിയപ്പെടുന്നതും ഇന്ത്യയുടെ തന്നെ അഭിമാനമായ സച്ചിൻ ടെണ്ടുൽക്കർ ആണ്. ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങ്ങിന് അയച്ചിരുന്നു.

ഒരുമിച്ച് ഒട്ടേറെ മത്സരങ്ങൾ കളിച്ച രണ്ടു താരങ്ങളാണ് എം എസ് ധോണിയും സച്ചിൻ ടെണ്ടുൽക്കറും. 2011ൽ ഇന്ത്യ വേൾഡ് കപ്പ് ജയിക്കുമ്പോൾ ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. അന്ന് ഈ വേൾഡ് കപ്പ് സച്ചിന് വേണ്ടി സ്വന്തമാക്കണമെന്ന് ആയിരുന്നു ധോണി പറഞ്ഞത്. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. സച്ചിൻ വിരമിച്ച ശേഷവും മുംബൈ ടീമിന്റെ ഒപ്പം മുംബൈയെ പ്രോത്സാഹിപ്പിക്കാനായി പലതവണ എത്താറുണ്ട്.

ഇന്നത്തെ മത്സരത്തിൽ രസകരമായ കാര്യം എന്താണ് എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മുഖമായ മൂന്നു താരങ്ങൾ ഇന്നത്തെ മത്സരത്തിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ടായിരുന്നു എന്നതാണ്. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ, ചെന്നൈ ക്യാപ്റ്റൻ എം എസ് ധോണി, മുൻ മുംബൈ താരവും ഇന്ത്യൻ ലെജന്റുമായ എന്നിവരും ആയിരുന്നു അത്. സച്ചിൻ വിരമിച്ച ശേഷം ഇന്ത്യയുടെ ഓടിയായി ഓപ്പണിങ് സ്ഥാനം രോഹിത്തിന്റെ കയ്യിൽ ഭദ്രമാണ്.

ഇവർക്ക് പുറമേ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓർഡറൗണ്ടർമാരിൽ ഒരാളായ രവീന്ദ്ര ജഡേജയും ഇന്ന് ചെന്നൈ ടീമിൽ ഉണ്ട്. ഇപ്പോൾ വൈറലാകുന്നത് ധോണിയും സച്ചിനും നേരിട്ട് കണ്ട് പരിചയം പുതുക്കുന്ന വീഡിയോ ആണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ രണ്ടു ലെജന്റ്റുകൾ ഒരുമിക്കുന്ന ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam Video

ഇതെന്താ നേർച്ചക്ക് വാങ്ങിയ പാവയോ ? സിക്സ് മിസ്സായപ്പോൾ ഹെറ്റ്മെയർ കാണിച്ചത് കണ്ടോ;വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നത്തെ ‌‍ഡബിൾ ഹെഡ്ഡർ പോരാട്ടങ്ങളിലെ ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ഗുവാഹത്തിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയിരിക്കുന്നത്. തകർപ്പൻ അർദ്ധസെഞ്ചുറികൾ നേടിയ ഓപ്പണർമാരായ ബട്ട്‌ലറിന്റെയും ജൈസ്വാളിന്റെയും, മികച്ച ഫിനിഷിങ് കാഴ്ച്ചവെച്ച ഹെട്മേയറിന്റെയും മികവിലാണ് അവർ മുന്നേറിയത്.

മത്സരത്തിൽ ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറിൽ തന്നെ അഞ്ച് ബൗണ്ടറി പായിച്ച യാശസ്വി ജൈസ്വാൾ നയം വ്യക്തമാക്കി. ബട്ട്‌ലർ മികച്ച പിന്തുണ നൽകിയതോടെ സ്കോർബോർഡ് കുതിച്ചു. 8 ഓവറിൽ 96 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 31 പന്തിൽ 60 റൺസെടുത്ത ജൈസ്വലാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ നായകൻ സഞ്ജു സാംസൺ (0), റിയാൻ പരാഗ്‌ (7) എന്നിവർ നിരാശപ്പെടുത്തി. എങ്കിലും ഹേറ്റ്‌മയറെ കൂട്ടുപിടിച്ച് ബട്ട്‌ലർ സ്കോർ മുന്നോട്ട് നയിച്ചു. 79 റൺസെടുത്ത ബട്ട്‌ലർ പുറത്തായശേഷം എത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ധ്രുവ് ജുരേൽ 3 പന്തിൽ 8 റൺസോടെയും ഹെട്ട്‌മേയർ 21 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

തുടക്കത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ശേഷം മധ്യനിര നിറംമങ്ങിയപ്പോൾ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട റോയൽസ് ഒന്നു പതറിയിരുന്നു. എങ്കിലും അവസാന ഓവറുകളിൽ ഹെട്ട്‌മെയേറുടെ മിന്നലടികളാണ് അവരെ ഇരുനൂറ് വരെ എത്തിച്ചത്. ഒരു ഫോറും നാല് കൂറ്റൻ സിക്സുകളുമാണ് അദ്ദേഹം നേടിയത്. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പുൾ ഷോട്ട് കളിച്ച് 96 മീറ്ററിന്റെ സിക്സ് നേടിയിരുന്നു അദ്ദേഹം.

തുടർന്ന് രണ്ടാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും മിസ്ഹിറ്റ് ആയി പന്ത് ലോങ് ഓണിലേക്ക്‌ സിംഗിൾ പോയി. അന്നേരം നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടുന്ന സമയത്തെ അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കാരണം താൻ വിചാരിച്ച സാധനം ലഭിക്കാതെ വാശിപിടിക്കുന്ന ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയായിരുന്നു അദ്ദേഹം പോയത്. വീണ്ടുമൊരു സിക്സ് നേടാൻ സാധിക്കാത്തതിന്റെ നിരാശ. തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോൾ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച് അദ്ദേഹം സംതൃപ്തി നേടി.

Categories
Cricket Latest News

സ്പൈഡർ സഞ്ജു !ഒറ്റക്കയ്യിൽ മലയാളികളെ അമ്പരപ്പിച്ചു സഞ്ജുവിൻ്റെ കിടിലൻ ക്യാച്ച് ;വീഡിയോ

ഐപിഎൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ടു മത്സരങ്ങളാണ് ഉള്ളത് . ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഈ മത്സരം കൂടി തോൽവി ഏറ്റുവാങ്ങിയാൽ ഏറെ പഴി ലഭിക്കും എന്ന സാഹചര്യമാണ് നിലവിലുള്ളത്. ആദ്യ മത്സരത്തിൽ ഗംഭീര വിജയം നേടിയ രാജസ്ഥാൻ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

വിജയ വഴിയിലേക്ക് തിരിച്ചുവരിക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാൻ റോയൽസ് ഈ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യം ഓവറിൽ തന്നെ അത് തെളിയിക്കുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു യശ്വശ്രീ ജെയിംസ് വാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിൽ അഞ്ച് ഫോറുകളാണ് യശ്വശ്രീ നേടിയത്. രാജസ്ഥാൻ റോയൽസിന്റെ തുറുപ്പു ചീട്ടായ ജോസ് ബട്ലർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹെഡ്മായർ അവസാന ഓവറുകളിൽ തകർത്തടിക്കുകയും ചെയ്തതോടെ രാജസ്ഥാൻ റോയൽസ് 199ഇലെത്തി.

റിയാൻ പരാഗിന് ഈ മത്സരത്തിലും കാര്യമായ റൺ ഒന്നും നേടാൻ കഴിഞ്ഞില്ല. നിരവധി ട്രോളുകളാണ് പരാഗിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച മലയാളി താരം കെ എം ആസിഫ് ഇന്ന് കളിക്കുന്നില്ല. ബട്ലറിന് പരിക്കാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും ബട്ട്ലർ ഇന്ന് ഓപ്പണിങ്ങിന് ഇറങ്ങി.

200 റൺസ് വിജയലക്ഷ്യമായി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ക്യാപിറ്റൽസ് ആദ്യം ഓവറിൽ തന്നെ ഞെട്ടിയിരിക്കുകയാണ്. ബാറ്റ് ചെയ്തപ്പോൾ റൺ ഒന്നും നേടാൻ കഴിയാതിരുന്ന സഞ്ജു സാംസൺ ട്രെന്റ് ബോൾട്ടെറിഞ്ഞ മൂന്നാം പന്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചു. പൃഥ്വി ഷായുടെ ബാറ്റിന് എഡ്ജ് ആയ ബോൾ സഞ്ജു പറന്നു പിടിക്കുകയായിരുന്നു. സഞ്ജുവിന്റെ അത്യുഗ്രമായ ക്യാച്ചിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഇത് ടീം ജയിച്ചതിൻ്റെ സെലിബ്രേഷൻ അല്ല ! ഒരു വിക്കറ്റ് വീണതിൻ്റെ ആഘോഷം ആണ് ;വീഡിയോ

ലഖ്നൗ അടൽ ബിഹാരി വാജ്പേയി ഏകന സ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിന് അഞ്ച് വിക്കറ്റ് വിജയം. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെയാണ് അവർ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ ദേശീയ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ നായകൻ എയ്ഡൻ മാർക്രത്തിന് കീഴിൽ ഹൈദരാബാദിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 16 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ വിജയലക്ഷ്യം മറികടന്നു.

നേരത്തെ മൂന്ന് വിക്കറ്റ് എടുത്ത ക്രുനാൽ പാണ്ഡ്യയുടെയും 2 വിക്കറ്റ് എടുത്ത അമിത് മിശ്രയുടെയും മികവിലാണ് ലഖ്നൗ ഹൈദരാബാദിനെ മെരുക്കിയത്. വേഗം കുറഞ്ഞ പിച്ചിൽ ബാറ്റർമാർ റൺ കണ്ടെത്താൻ വിഷമിച്ചു. ഓപ്പണർ അന്മോൾപ്രീത് സിംഗ് 31 റൺസും രാഹുൽ ത്രിപാഠി 35 റൺസും എടുത്തു ടോപ് സ്കോറർമാരായി. 10 പന്തിൽ 21 റൺസോടെ അബ്ദുൽ സമദ് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ 35 റൺസെടുത്ത നായകൻ രാഹുലിന്റെയും 34 റൺസോടെ മടങ്ങിയ ക്രുനാൽ പാണ്ഡ്യയുടെയും മികവിൽ അവർ അനായാസം വിജയത്തിലെത്തി.

https://twitter.com/KarunakarkarunN/status/1644374381236461570?t=Bi-0VE2sJAMU2KuPHrvnlg&s=19

മത്സരം കാണാൻ ഹൈദരാബാദ് ടീമുടമ കാവ്യ മാരനും ഗാലറിയിൽ ഉണ്ടായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അവരുടെ മോശം പ്രകടനത്തിൽ നിരാശയായി ഇരിക്കുകയായിരുന്നു അവർ. വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ലഖ്നൗ ടീമിന് 4.3 ഓവറിൽ 35 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കമാണ് രാഹുലും കൈൽ മയെഴ്സും നൽകിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ചുറി നേടിയ മയേഴ്‌സിന് പക്ഷേ ഇന്ന് 13 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ പേസർ ഫസൽ ഹഖ് ഫാറൂക്കിയുടെ പന്തിൽ അദ്ദേഹം അഞ്ചാം ഓവറിൽ പുറത്തായി. അന്നേരം ഗാലറിയിൽ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് തുള്ളിച്ചാടി വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കാവ്യ മാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്.

https://twitter.com/KarunakarkarunN/status/1644374381236461570?t=DPBRGWeqRNPAwrxZYf8UDw&s=19
Categories
Cricket Latest News

ഇത് കൊണ്ടാണ് കിങ് ഖാനെ എല്ലാവർക്കും ഇഷ്ട്ടം !ഭിന്നശേഷിക്കാരനായ ആരാധകനെ സന്തോഷിപ്പിക്കുന്ന കിംഗ് ഖാൻ; മനോഹരമായ ഒരു വീഡിയോ കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ നൈറ്റ് റൈഡേഴ്സ് 81 റൺസിന്‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബി 17.4 ഓവറിൽ വെറും 123 റൺസിന് ഓൾഔട്ടായി. 68 റൺസെടുത്ത ശർദുൽ താക്കൂറാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം ബാറ്റിങ്ങിൽ കൊൽക്കത്തയുടെ അഫ്ഗാൻ ഓപ്പണർ ഗുർബസ് 57 റൺസ് നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഗുർബാസും ഗോൾഡൺ ഡക്കായി ആന്ദ്രേ റസ്സലും മടങ്ങുമ്പോൾ സ്കോർ 89/5. പിന്നീട് ഒത്തുചേർന്ന റിങ്കു സിംഗും താക്കൂറും ചേർന്ന് ആറാം വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്ത് അവരെ കരകയറ്റുകയായിരുന്നു. റിങ്കു 33 പന്തിൽ 46 റൺസും കന്നി ഐപിഎൽ അർദ്ധസെഞ്ചുറി നേടിയ താക്കൂർ 29 പന്തിൽ 68 റൺസുമാണ് നേടിയത്.

205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനെ കൊൽക്കത്ത സ്പിന്നർമാർ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. 21 റൺസെടുത്ത വിരാട് കോഹ്‌ലിയെ ക്ലീൻ ബോൾഡ് ആക്കിയ സുനിൽ നരെയ്നാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ തുടർച്ചയായ രണ്ടാം ജയം എന്ന ബാംഗ്ലൂരിന്റെ മോഹം പൊലിഞ്ഞു. വരുൺ ചക്രവർത്തി നാലും ഇംപാക്ട് പ്ലെയർ സുയാഷ് ശർമ മൂന്നും നരെയ്ൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

നാല് വർഷത്തിനുശേഷം ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ വിജയം നേടിയതിനൊപ്പം ടീമുടമ ബോളിവുഡ് താരം ഷാരൂഖ് ഖാനും മത്സരം കാണാൻ എത്തിയത് ആരാധകരെ ആവേശത്തിലാക്കി. മത്സരശേഷം ഭിന്നശേഷിക്കാരനായ കൊൽക്കത്തയുടെ സ്വന്തം ആരാധകൻ ഹർഷുളിന്റെ അടുത്തെത്തിയ എസ്ആർകെ കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഇതിനുമുമ്പ്‌ 2018ലും ഇതേപോലെ ഷാരുഖ് അദ്ദേഹത്തെ കണ്ടുമുട്ടിയ ദൃശ്യങ്ങളും ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു.

Categories
Cricket Latest News

ഐ.പി.എൽ ആവേശത്തിൽ പങ്ക് ചേർന്ന് ഷാരൂഖ് ഖാൻ, കാണികളെ ആവേശത്തിലാക്കാൻ താരം സ്റ്റേഡിയത്തിൽ

ഐ.പി.എല്ലിൽ കൊൽക്കത്തയും ബാംഗളൂരും ഏറ്റു മുട്ടുകയാണ്, ആദ്യ മത്സരത്തിൽ മുംബൈയോട് 8 വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിക്കൊണ്ട് മികച്ച തുടക്കമാണ് ഈ വർഷത്തെ ഐ.പി.എല്ലിൽ ബാംഗ്ലൂർ നേടിയിരിക്കുന്നത്, മറു വശത്ത് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം പഞ്ചാബിനോട് 7 റൺസിന് തോറ്റു കൊണ്ടാണ് കൊൽക്കത്ത തുടങ്ങിയത്, ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ ജയിച്ച് വിജയ വഴിയിൽ തിരിച്ചെത്താൻ കൊൽക്കത്ത ശ്രമിക്കുമ്പോൾ മത്സരത്തിൽ തീ പാറുമെന്ന് ഉറപ്പാണ്.

മത്സരത്തിൽ ടോസ്സ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്സ്‌ കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ പവർ പ്ലേ ഓവറുകളിൽ തന്നെ ഡേവിഡ് വില്ലി 2 വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബാംഗ്ലൂരിനെ മുന്നിലെത്തിച്ചു, പിന്നാലെ കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണ (1) പുറത്താക്കികൊണ്ട് ബ്രേസ് വെൽ ബാംഗ്ലൂരിന് വീണ്ടും ബ്രേക്ക്‌ ത്രു സമ്മാനിച്ചു.

കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കൊൽക്കത്ത ടീം ഉടമകളിൽ ഒരാളായ ഷാരൂഖ് ഖാനും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു, കാണികളെ അഭിവാദ്യം ചെയ്തും ഡാൻസ് കളിച്ചും ഷാരൂഖ് സ്റ്റേഡിയത്തിൽ നിറ സാന്നിധ്യമായി മാറുകയും ചെയ്തു.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News

CSK ഒരു ടീമല്ല ഫാമിലി ആയിരുന്നു !റൈനയെ കണ്ടപ്പോൾ കണ്ണീരോടെ ധോണി ;വീഡിയോ കാണാം

മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നുവീതം ജയവും തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാമതാണ്. ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോട്‌ 5 വിക്കറ്റിന് ചെന്നൈ പരാജയപ്പെട്ടിരുന്നു. എങ്കിലും തങ്ങളുടെ രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 12 റൺസിന് തകർത്ത അവർ വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു.

ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്ക്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. ലഖ്നൗ നന്നായി പൊരുതിയെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നീണ്ട 4 വർഷത്തിനുശേഷമാണ് ചെപ്പോക്കിൽ ചെന്നൈ ഒരു മത്സരം കളിക്കുന്നത്. അതിൽ വിജയിക്കാനായതിന്റെ സന്തോഷത്തോടോപ്പം തങ്ങളുടെ പ്രിയപ്പെട്ട തലയുടെയും ചിന്നതലയുടേയും പുനഃസമാഗമത്തിന് സാക്ഷിയാകാനും കഴിഞ്ഞത് അവർക്ക് ഇരട്ടിമധുരമായി.

ധോണിയുമായി ഒരു സഹോദരനെപോലെ ബന്ധം പുലർത്തുന്ന സുരേഷ് റൈനയെ ആരാധകർ സ്നേഹപൂർവം വിളിക്കുന്ന പേരാണ് ചിന്നത്തല. ജിയോസിനിമയുടെ കമന്ററിപാനലിൽ ഉൾപ്പെട്ട റൈനയും മറ്റൊരു മുൻ ചെന്നൈ താരവുമായ റോബിൻ ഉത്തപ്പയും മത്സരശേഷം ധോണിയെ കാണാൻ എത്തിയിരുന്നു. റൈനയെ കണ്ടയുടൻ കെട്ടിപ്പിടിച്ച് സംസാരിച്ച ധോണിയുടെ കണ്ണിൽ ആനന്ദാശ്രു പൊഴിയുന്നുണ്ടായിരുന്നു. പിന്നീട് ഉത്തപ്പയെയും തോളിൽ കയ്യിട്ടു ധോണി സ്വീകരിച്ചാനയിച്ചു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

Categories
Cricket Latest News

കളിയോളം ആവേശം തോന്നിയ ഒരു മോമന്റ് ! പറ്റിക്കാൻ നോക്കി അർഷ്ദീപ് , മാറി നിന്നു ജുറൽ ;വീഡിയോ കാണാം

ഇന്നലെ ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ, 5 റൺസിന്‌ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയ പഞ്ചാബ് കിംഗ്സ് സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ മലയാളി താരം സഞ്ജു വി സാംസൺ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 34 പന്തിൽ 60 റൺസ് നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന്റെയും 56 പന്തിൽ 86 റൺസോടെ പുറത്താകാതെ നിന്ന നായകൻ ശിഖർ ധവാന്റെയും മികവിൽ അവർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി യശസ്വീ ജൈസ്വാളും അശ്വിനുമാണ് ഓപ്പണിംഗ് ഇറങ്ങിയത്. നേരത്തെ ഫീൽഡിംഗ് സമയത്ത് കൈവിരലിന് പരുക്കേറ്റ ജോസ് ബട്ട്‌ലെർ ചികിത്സ തേടിയതുകൊണ്ടായിരുന്നു അത്. എങ്കിലും ഈ പരീക്ഷണം പാളുകയായിരുന്നു. 11 റൺസോടെ ജയ്സ്വാളും റണ്ണോന്നും എടുക്കാതെ അശ്വിനും മടങ്ങുകയായിരുന്നു. എങ്കിലും ബട്ട്ലറും സഞ്ജുവും ഒന്നിച്ചതോടെ റൺ ഒഴുകി. 11 പന്തിൽ 19 റൺസെടുത്ത ബട്ട്ലർ ദൗർഭാഗ്യകരമായ രീതിയിൽ പുറത്താകുകയായിരുന്നു. പന്ത് അടിച്ചകറ്റാൻ ശ്രമിച്ചപ്പോൾ ബാറ്റിൽ തട്ടിയശേഷം പാഡിൽകൊണ്ട് വായുവിൽ ഉയർന്നപ്പോൾ ബോളർ എല്ലിസ് ഓടിയെത്തി കൈപ്പിടിയിൽ ഒതുക്കി.

പിന്നീടെത്തിയ ദേവദത്ത് പഠിക്കൽ പന്ത് ബാറ്റിൽ കൊള്ളിക്കാൻ പാടുപെടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അതോടെ സമ്മർദത്തിലായ സഞ്ജു റിക്വയേർഡ് റൺറേറ്റ് കുറയ്ക്കാൻ വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചു ക്യാച്ച് ഔട്ടായി. 25 പന്ത് നേരിട്ട അദ്ദേഹം 42 റൺസാണ് നേടിയത്. റിയാൻ പരാഗ് 12 പന്തിൽ 20 റൺസും പഠിക്കൽ 26 പന്തിൽ 21 റൺസും എടുത്തു പുറത്തായപ്പോൾ രാജസ്ഥാൻ പരാജയം മുന്നിൽക്കണ്ടു. എങ്കിലും ഷിംറോൺ ഹെട്ട്‌മയറും ചഹലിന് പകരം ഇംപാക്ട് പ്ലയെറായി ഇറങ്ങിയ ദ്രുവ് ജുറെലും കീഴടങ്ങാൻ തയ്യാറായിരുന്നില്ല. 18 പന്തിൽ 36 റൺസെടുത്ത ഹെട്ട്‌മയർ അവസാന ഓവറിൽ റൺഔട്ട് ആകുകയായിരുന്നു. 15 പന്തിൽ 32 റൺസുമായി ജുറേൽ പുറത്താകാതെ നിന്നപ്പോൾ റോയൽസിന്റെ പോരാട്ടം 192/7 എന്ന നിലയിൽ അവസാനിച്ചു.

മത്സരത്തിൽ ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും യുവതാരം ധ്രുവ് ജുറെൽ കാഴ്ച്ചവെച്ച പോരാട്ടവീര്യത്തിനു കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒരുവശത്ത് ഹേറ്റ്മേയർ ഉണ്ടായിട്ടുകൂടി പലപ്പോഴും അദ്ദേഹത്തെ കാഴ്ചക്കാരനാക്കി നിർത്തിയാണ് അദ്ദേഹം ഷോട്ടുകൾ പായിച്ചത്. മൈതാനത്തിന് തലങ്ങും വിലങ്ങുമായി ഷോട്ടുകൾ പായിച്ച അദ്ദേഹം, ഒരു ഭാവിവാഗ്ദാനമാണ് താനെന്ന് തെളിയിച്ചു. അതിനിടെ മത്സരത്തിൽ അദ്ദേഹത്തിന്റെ പക്വതയ്ക്കും ധീരതയ്ക്കും തെളിവായ ഒരു നിമിഷമുണ്ടായിരുന്നു.

മത്സരത്തിൽ അർഷദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറിലായിരുന്നു സംഭവം. രണ്ടാം പന്തിൽ ഒരു ബൗണ്ടറിയും മൂന്നാം പന്തിൽ ഒരു കിടിലൻ സിക്സും നേടിയ ശേഷം സിംഗ് പ്രതിസന്ധിയിലായ നേരത്ത് അദ്ദേഹം ബോളിങ് റണ്ണപ്പിൽ ചെറിയൊരു മാറ്റം വരുത്തി. ജുറെലിന്റെ താളം തെറ്റിക്കാൻ വേണ്ടിയായിരുന്നു അത്. വളരെ വേഗത്തിൽ ഓടിയെത്തിയ ശേഷം അമ്പയറുടെ സമീപം എത്തിയപ്പോൾ വേഗംകുറച്ചു ജോഗ് ചെയ്തുകൊണ്ട് വീണ്ടും വേഗത്തിലുള്ള റിലീസിനായി അർഷദീപ്‌ ശ്രമിച്ചപ്പോൾ ജുറെൽ പന്ത് നേരിടാതെ ഉടൻ മാറിനിന്നു. ഇതോടെ അർഷദീപിന് ആ പന്ത് റീബോൾ ചെയ്യേണ്ടിവന്നു. ആ പന്തിൽ ഓഫ്സൈഡിലേക്ക് നീങ്ങി മുന്നോട്ടാഞ്ഞുകൊണ്ട് മികച്ചൊരു സ്കൂപ്പ് ഷോട്ട് കളിച്ച് ഫൈൻലെഗിലേക്ക്‌ ബൗണ്ടറി നേടിയാണ് അദ്ദേഹം പ്രതികാരം ചെയ്തത്.

Categories
Cricket India Latest News Video

പാണ്ഡ്യയുടെ വിക്കറ്റ് കണ്ട് കൺട്രോൾ വിട്ടു ആഘോഷിച്ചു പോണ്ടിംഗും ദാദയും ,കൂടെ കൂടി പന്തും ;വീഡിയോ

ഡൽഹിയിൽ നടന്ന ഐപിഎല്ലിലെ പോരാട്ടത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ജയന്റ്സ്‌ സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ‍ഡൽഹി 37 റൺസെടുത്ത നായകൻ വാർണറിന്‍റെയും 36 റൺസെടുത്ത അക്ഷറിന്റെയും മികവിലാണ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തത്.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയും റാഷിദ് ഖാനും ചേർന്നാണ് അവരെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ പുറത്താകാതെ 62 റൺസ് നേടിയ സായ് സുദർശൻ ഗുജറാത്തിന്റെ വിജയമൊരുക്കി. ഡേവിഡ് മില്ലർ 16 പന്തിൽ 31 റൺസോടെ പുറത്താകാതെ നിന്നു. 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.

മത്സരത്തിനിടെ ഗുജറാത്ത് നായകൻ ഹാർദിക്‌ പാണ്ഡ്യയുടെ വിക്കറ്റ് വീണപ്പോൾ ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ‍ഡൽഹി കോച്ച് റിക്കി പോണ്ടിംഗ് നിയന്ത്രണംവിട്ട് ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 4 പന്തിൽ 5 റൺസ് എടുത്ത പാണ്ഡ്യ പവർപ്ലെയുടെ അവസാന പന്തിലാണ് പുറത്തായത്. സർഫ്രാസ് അഹമ്മദിന് പകരം ഇംപാക്ട് പ്ലയറായി ഇറങ്ങിയ പേസർ ഖലീൽ അഹമ്മദിന്റെ ഒരു മനോഹരമായ പന്തിൽ ബാറ്റുവെച്ച പാണ്ഡ്യ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

ഇതുകണ്ട സന്തോഷത്തിൽ ഇരുന്നയിരിപ്പിൽ പോണ്ടിംഗ് തുള്ളിച്ചാടിയപ്പോൾ, ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും ഒപ്പംകൂടി. ഇതിനെല്ലാം സാക്ഷിയായി ഗാലറിയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന ‍ഡൽഹി നായകൻ ഋഷഭ് പന്ത്. ഇപ്പോൾ അദ്ദേഹം സജീവക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്, നടക്കാനൊക്കെ അൽപ്പം പ്രയാസമുണ്ട്. എങ്കിലും ‍ഡൽഹിയുടെ ഹോംഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കുറച്ച് ബുദ്ധിമുട്ട് സഹിച്ചും സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

Categories
Cricket Latest News Malayalam

ഈ സീസണിലെ ഏറ്റവും നീളം കൂടിയ സിക്സ് ഇനി ശിവം ദുബെയുടെ പേരിൽ ! നീളം കൂടിയ സിക്സ് കാണാം

ഇന്നലെ ചെന്നൈ ചെപ്പോക്കിൽ നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, 12 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ ലഖ്നൗവിന്റെ മറുപടി 20 ഓവറിൽ 7 വിക്കറ്റിന് 205 റൺസിൽ ഒതുങ്ങി. ബോളർമാർ നിരന്തരം പ്രഹരം ഏറ്റുവാങ്ങിയപ്പോൾ 4 ഓവറിൽ വെറും 26 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മൊയീൻ അലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഓപ്പണർമാരായ കോൺവെയുടെയും ഋതുരാജിന്റെയും വെടിക്കെട്ട് ബാറ്റിംഗ് മികവിൽ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 9 ഓവറിൽ 110 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഋതുരാജ് 57 റൺസും കോൺവേ 47 റൺസും എടുത്തു പുറത്തായി. പിന്നീട് ഇത്രയും മികച്ച പ്രകടനം ഉണ്ടായില്ലെങ്കിലും എല്ലാവരും ചെറിയ ചെറിയ സംഭാവനകൾ നൽകിയിരുന്നു. ശിവം ദുബെ 16 പന്തിൽ 27 റൺസും, മൊയീൻ അലി 13 പന്തിൽ 19 റൺസും, റായുടു 14 പന്തിൽ 27* റൺസും നായകൻ ധോണി 3 പന്തിൽ 12 റൺസും എടുത്തു. 8 റൺസെടുത്ത ബെൻ സ്റ്റോക്സ്, 3 റൺസെടുത്ത ജഡേജ എന്നിവർ നിരാശപ്പെടുത്തി. ലഖ്നൗവിനായി മാർക് വുഡ്, രവി ബിഷ്‌നോയി എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിനും വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. നായകൻ രാഹുലിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിർത്തി കൈൽ മയേഴ്‌സ്‌ തകർത്തടിച്ചതോടെ ചെന്നൈ ബോളർമാർ പ്രതിരോധത്തിലായി. ഒടുവിൽ സ്പിന്നർ മൊയീൻ അലി പന്തെടുത്തതോടെയാണ് കളിമാറിയത്. 22 പന്തിൽ 53 റൺസെടുത്ത മയേഴ്‌സിനെയും 18 പന്തിൽ 20 റൺസ് എടുത്ത രാഹുലിനെയും അലി അടുത്തടുത്ത ഓവറുകളിൽ മടക്കി. പിന്നീട് എറിഞ്ഞ രണ്ട് ഓവറുകളിലായി ക്രുണൽ പാണ്ഡ്യയെയും സ്റ്റോയിനിസിനെയും അലിതന്നെ മടക്കിയതോടെ ചെന്നൈ വിജയത്തിലേക്കടുത്തു. 18 പന്തിൽ 32 റൺസെടുത്ത നികോളസ് പുരൻ പൊരുതിനോക്കിയെങ്കിലും പതിനാറാം ഓവറിൽ പുറത്തായതോടെ ലഖ്നൗവിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

അതിനിടെ മത്സരത്തിൽ ചെന്നൈ താരം ശിവം ദുബേ അടിച്ച ഒരു സിക്സ് 102 മീറ്ററാണ് പോയത്. ഇതോടെ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും നീളമേറിയ സിക്സ് ആയി ഇതുമാറി. രവി ബിഷ്‌നോയ്‌ എറിഞ്ഞ പതിനാലാം ഓവറിന്റെ രണ്ടാം പന്തിൽ ആയിരുന്നു ഈ തകർപ്പൻ ഷോട്ട്.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ സെറ്റാവാൻ അൽപം പാടുപെട്ട അദ്ദേഹം കുറച്ച് ഡോട്ട് ബോളുകൾ കളിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. എങ്കിലും അദ്ദേഹം കളിച്ച അവസാന നാല് പന്തുകളിൽ നിന്നും 22 റൺസ് എടുത്താണ് പുറത്തായത്. 16 പന്ത് നേരിട്ട അദ്ദേഹം 3 സിക്സും ഒരു ഫോറും അടക്കം 27 റൺസാണ് നേടിയത്