ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിൽ ടീമിലെത്തിയ പേസ് ബൗളർ മുഹമ്മദ് സിറാജിന് അത്ര നല്ല ദിവസമായിരുന്നില്ല. ബൗളിങ്ങിൽ 4 ഓവറിൽ 44 റൺസ് വഴങ്ങിയ സിറാജ് 2 നിസാര ക്യാച്ചുകളും ഡ്രോപ്പ് ചെയ്തു. ആദ്യത്തേത് എട്ടാം ഒമ്പതാം ഓവറിലെ അവസാന പന്തിൽ റൂസ്സോയെ പുറത്താക്കാനുള്ള അവസരമായിരുന്നു. ക്യാച്ച് വിട്ടത് മാത്രമല്ല സിക്സ് വഴങ്ങുകയും ചെയ്തു. റൂസ്സോ 24 റൺസിൽ നിൽക്കെയാണിത്. ലഭിച്ച അവസരം മുതലാക്കിയ റൂസ്സോ പിനീട് സെഞ്ചുറി നേടുകയും ചെയ്തു.
രണ്ടാമത്തെ ക്യാച്ച് ചാഹർ എറിഞ്ഞ അവസാന ഓവറിലായിരുന്നു. തുടർച്ചയായ സിക്സുകൾ പറത്തി മൂന്നാം സിക്സിന് ശ്രമിച്ച മില്ലറിന്റെ ഷോട്ടിന് അത്ര വേഗത ഉണ്ടായിരുന്നില്ല. ബൗണ്ടറി ലൈനിൽ ഉണ്ടായിരുന്ന സിറാജിന്റെ നേർക്കാണ് വന്നത്. സിറാജ് കൈപിടിയിൽ ഒതുക്കുകയും ചെയ്തു.
എന്നാൽ അശ്രദ്ധയിൽ ബൗണ്ടറി ലൈൻ ചവിട്ടിയതോടെ സിക്‌സായി മാറി. 2 സിക്സ് വഴങ്ങിയ നിരാശയിൽ ഉണ്ടായിരുന്ന ചാഹറിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, നിയന്ത്രണം വിട്ട ദേഷ്യപ്പെടുകയായിരുന്നു. രോഹിതും തന്റെ അതൃപ്തി ഭവങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യ 49 റൺസിന് പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 228 ലക്ഷ്യത്തിന് മറുപടിയായി ഇന്ത്യയ്ക്ക് 178 റൺസ് മാത്രമാണ് നേടാനായത്. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് പവർ പ്ലേയിൽ തന്നെ 3 വിക്കറ്റ് നഷ്ട്ടമായത് വൻ തിരിച്ചടിയായി. 21 പന്തിൽ 46 റൺസ് നേടിയ കാർത്തിക്കാണ് ടോപ്പ് സ്‌കോറർ. 17 പന്തിൽ 31 റൺസ് നേടിയ ചാഹർ ഇന്ത്യയെ വലിയ തോൽവിയിൽ നിന്നും കരകയറ്റി.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് റോസോ നേടിയ സെഞ്ച്വറിയുടെ പിൻ ബലത്തിൽ 227/3 എന്ന കൂറ്റൻ സ്കോർ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരഫലത്തിന് വലിയ പ്രസക്തി ഇല്ല, ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.
3 മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി, ഫോമിലല്ലാത്ത സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബാവൂമ ഇത്തവണയും പെട്ടന്ന് തന്നെ പുറത്തായി, 3 റൺസ് എടുത്ത ബാവൂമയെ ഉമേഷ് യാദവ് രോഹിത്തിന്റെ കൈകളിൽ എത്തിച്ചു.
ക്യാപ്റ്റൻ പുറത്തായത്തിന് പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഡി കോക്കും റോസോയും സൗത്ത് ആഫ്രിക്കയെ മുന്നോട്ടേക്ക് നയിച്ചു രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, 68 റൺസ് എടുത്ത് ഡി കോക്ക് പുറത്തായെങ്കിലും റോസോ കളം നിറഞ്ഞു കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല, 48 ബോളിൽ 7 ഫോറും 8 സിക്സും അടക്കമാണ് റോസോ 100* നേടിയത്, ട്വന്റി -20 യിൽ താരത്തിന്റെ ആദ്യ സെഞ്ച്വറി ആണ് ഇത്.
മത്സരത്തിലെ പതിനാറാം ഓവർ എറിയാനെത്തിയ ദീപക് ചഹർ ബോൾ റിലീസ് ചെയ്യുന്നതിന് മുമ്പ് ക്രീസ് വീട്ടിറങ്ങിയ ട്രിസ്റ്റാൻ സ്റ്റബ്സിനെ റൺ ഔട്ട് ആക്കുന്നതായി ആംഗ്യം കാണിച്ചപ്പോൾ പന്തികേട് മനസ്സിലാക്കിയ സ്റ്റബ്സ് പെട്ടന്ന് തന്നെ ക്രീസിലേക്ക് മടങ്ങി, റൺഔട്ട് ആക്കാൻ അവസരമുണ്ടായിട്ടും ദീപക് ചഹർ ബാറ്റർക്ക് വാണിംഗ് കൊടുക്കുക മാത്രമാണ് ചെയ്തത്, കമന്ററി ബോക്സിലും കാണികളിലും ഈ സംഭവം ചിരി പടർത്തി.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന്റെ വിജയ പരാജയങ്ങൾക്ക് വലിയ പ്രസക്തി ഇല്ല, ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.
3 മാറ്റങ്ങളുമായാണ് ഇന്ത്യ മൽസരത്തിനിറങ്ങിയത്, വിരാട് കോഹ്ലി, കെ.എൽ രാഹുൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് കളിക്കുന്നില്ല പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു, സൗത്ത് ആഫ്രിക്കൻ നിരയിൽ നോർക്കിയക്ക് പകരം പ്രിട്ടോറിയസ് ഇടം നേടി, ഫോമിലല്ലാത്ത സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബാവൂമ ഇത്തവണയും പെട്ടന്ന് തന്നെ പുറത്തായി, 3 റൺസ് എടുത്ത ബാവൂമയെ ഉമേഷ് യാദവ് രോഹിത്തിന്റെ കൈകളിൽ എത്തിച്ചു.
മത്സരത്തിൽ മുഹമ്മദ് സിറാജ് എറിഞ്ഞ ഏഴാം ഓവറിൽ ഷോട്ടിന് ശ്രമിച്ച ഡി കോക്കിന് പിഴച്ചു ബോൾ വന്ന് പതിച്ചത് താരത്തിന്റെ ജനയേന്ദ്രിയ ഭാഗത്തായിരുന്നു, വേദന കൊണ്ട് താരം കുറച്ച് നേരം ഗ്രൗണ്ടിൽ ഇരുന്നു, സേഫ്റ്റി ഗാർഡ് ഉള്ളതിനാൽ വലിയ പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയും ചെയ്തു, ഡി കോക്ക് പ്രതീക്ഷിച്ചതിലും ബൗൺസ് കുറവായിരുന്നു ബോളിന്, മികച്ച പ്രകടനമാണ് മത്സരത്തിൽ ഡി കോക്ക് നടത്തിയത് 68 റൺസ് നേടിയാണ് താരം പുറത്തായത്.
സംഭവ ബഹുലമാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയർ 2005 ൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ ആയിരുന്നു അരങ്ങേറ്റം, 2013 ലെ ഐ.പി.ൽ ഒത്തു കളി വിവാദത്തിൽ പെട്ടതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയർ ഏറെക്കൂറെ അവസാനിച്ചു, ആജീവനാന്ത വിലക്ക് താരത്തിനെതിരെ വന്നു, പക്ഷെ ശ്രീശാന്തിനെതിരെയുള്ള ആരോപണം തെളിയിക്കാൻ കഴിയാത്തതിനാൽ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആജീവനാന്ത വിലക്ക് 7 വർഷം ആയി ചുരുക്കാൻ കോടതി ഇടപെടലിലൂടെ ബി.സി.സി.ഐ നിർബന്ധിതരായി, അപ്പോഴേക്ക് അയാളുടെ കരിയറിലെ സുവർണ കാലം കഴിഞ്ഞ് പോയിരുന്നു, ശ്രീശാന്തിനെതിരെയുള്ള ഒത്തു കളി ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ 7 വർഷത്തെ വിലക്കും ജയിൽവാസവുമെല്ലാം അയാൾ അർഹിക്കുന്നുണ്ട് കാരണം ഏത് കായിക ഇനം ആയാലും ഒത്തുകളി പോലെയുള്ള കാര്യങ്ങൾ വെച്ച് പൊറുപ്പിക്കാനാകില്ല, മറിച്ച് അയാൾ നിരപരാധി ആണെങ്കിൽ ?
ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും തന്റെ ചെറിയ കരിയറിൽ പലർക്കും അവകാശപ്പെടാൻ ഇല്ലാത്ത 2 ലോകകപ്പ് കിരീടങ്ങൾ അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്, 2007 ട്വന്റി-20 ലോകകപ്പിലെ ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ സെമി ഫൈനൽ മത്സരം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെ (70) മികച്ച ഇന്നിങ്സിന്റെ പിൻ ബലത്തിൽ 188/5 എന്ന മികച്ച സ്കോർ നേടി, എന്നാൽ ആദം ഗിൽക്രിസ്റ്റും, മാത്യു ഹെയ്ഡനും, സൈമൺസും, ഹസ്സിയും, ക്ലാർക്കും അടങ്ങുന്ന കരുത്തുറ്റ ഓസീസ് ബാറ്റിംഗ് നിരയ്ക്ക് ഈ സ്കോർ ബാലികേറാമല ആയിരുന്നില്ല, മറുപടി ബാറ്റിങ്ങിനിരങ്ങിയ ഓസീസിന് ഓപ്പൺമാർ മികച്ച തുടക്കം നൽകിയപ്പോൾ ഗിൽക്രിസ്റ്റിന്റ (22) കുറ്റി തെറിപ്പിച്ച് കൊണ്ട് ശ്രീശാന്ത് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, അർധ സെഞ്ച്വറി നേടിയ ഹെയ്ഡന്റെ(62) ഇന്നിംഗ്സ് മികവിൽ ഓസ്ട്രേലിയ വിജയത്തിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിൽ ഹെയ്ഡനെ വീഴ്ത്തി ശ്രീശാന്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, മറുവശത്ത് മറ്റ് ബോളർമാർ എല്ലാം കണക്കിന് തല്ല് വാങ്ങി കൂട്ടിയപ്പോൾ ശ്രീശാന്ത് 4 ഓവറിൽ ഒരു മെയിഡിൻ ഓവർ അടക്കം വെറും 12 റൺസ് മാത്രമാണ് വിട്ട് നൽകിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 173/7 എന്ന നിലയിൽ എത്താൻ മാത്രമേ ഓസീസിന് സാധിച്ചുള്ളു 15 റൺസ് വിജയവുമായി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി.
ഒടുവിൽ 2019ൽ 7 വർഷത്തെ വിലക്ക് അവസാനിച്ച ശേഷം ആഭ്യന്തര ക്രിക്കറ്റിൽ മടങ്ങിയെത്തിയ ശ്രീശാന്ത് രഞ്ജിട്രോഫിയിൽ കേരളത്തിനായി വീണ്ടും കളിച്ചു, 2022 മാർച്ചിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു, പിന്നീട് അദ്ദേഹത്തെ നമ്മൾ ക്രിക്കറ്റ് ഫീൽഡിൽ കാണുന്നത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലാണ് 39 ആം വയസ്സിലും ആ പഴയ ഊർജത്തോടെ ആയാളെ നമുക്ക് ഇപ്പോഴും ഫീൽഡിൽ കാണാം, ഇന്നലെ നടന്ന മത്സരത്തിലും 2 വിക്കറ്റ് നേടി മികച്ച ബോളിങ്ങ് പ്രകടനം ആണ് താരം കാഴ്ച വെച്ചത്, അയാൾ വില്ലനോ നായകനോ ആവട്ടെ പക്ഷെ കരിയറിൽ ഇത്രയൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും തിരിച്ച് വരാനുള്ള അയാൾ നടത്തിയ പരിശ്രമം ഏറെ പ്രശംസനീയം തന്നെയാണ്.
ക്രിക്കറ്റിൽ മാത്രമല്ല അഭിനയത്തിലും ഡാൻസിലും ഒക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് ശ്രീശാന്ത്, 2018 ൽ ഇന്ത്യയിലെ പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്ബോസ്സിൽ റണ്ണേഴ്സ് അപ്പ് ആകാനും ശ്രീശാന്തിന് സാധിച്ചിട്ടുണ്ട്, ഇപ്പോൾ നടിയും, ടെലിവിഷൻ അവതാരകയുമായ ഷെഫാലി ബാഗയുമൊത്ത് ശ്രീശാന്ത് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്, മലയാളം അറിയാത്ത നടിക്ക് ശ്രീശാന്ത് ഒരു മലയാളം ഡയലോഗ് പഠിപ്പിച്ച് നൽകി അത് അഭിനയിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
ലജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഭിൽവാര കിംഗ്സ് ടീമിനായി കളിക്കുന്ന മലയാളി താരം എസ് ശ്രീശാന്ത് ഇന്ന് തകർപ്പൻ ബോളിങ് പ്രകടനം കാഴ്ചവെക്കുന്നതാണ് കാണാൻ കഴിഞ്ഞത്. കിംഗ്സും ഗുജറാത്ത് ജയന്റ്‌സും തമ്മിൽ ഇന്ന് എലിമിനേറ്റർ പോരാട്ടത്തിൽ ഏറ്റുമുട്ടി വിജയിക്കുന്ന ടീം ബുധനാഴ്ച ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ക്യാപിറ്റൽസ് ടീമിനെ നേരിടും.
നേരത്തെ നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ കിംഗ്സ് ടീമിനെ തോൽപ്പിച്ചാണ് ക്യാപിറ്റൽസ് ടീം ഫൈനലിൽ കടന്നത്. ഇന്ന് ടോസ് നേടിയ ഗുജറാത്ത് ജയന്റ്സ് ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ജോധ്പുരിലെ ബർഖത്തുള്ള ഖാൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ജയന്റ്സ് ടീം നിശ്ചിത ഇരുപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ഓപ്പണർ തിലകരത്നെ ദിൽഷൻ 36 റൺസും യാഷ്പാൽ സിംഗ് 43 റൺസും ഓൾറൗണ്ടർ കെവിൻ ഒബ്രയാൻ 45 റൺസും എടുത്തു ബാറ്റിങ്ങിൽ തിളങ്ങി. അവസാന ഓവറുകളിൽ ജീവൻ മെന്ദിസ് 10 പന്തിൽ 24 റൺസും എടുത്തു. വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ 5 റൺസ് എടുത്ത് റൺഔട്ട് ആകുകയായിരുന്നു.
മലയാളി താരം എസ് ശ്രീശാന്ത് കിംഗ്സ് ടീമിന് വേണ്ടി വളരെ നല്ല രീതിയിൽ ആയിരുന്നു പന്തെറിഞ്ഞത്. ഇന്ന് നാല് ഓവറിൽ വെറും 28 റൺസ് വഴങ്ങി 2 പ്രധാനപ്പെട്ട വിക്കറ്റുകൾ വീഴ്ത്തി. രണ്ടും ക്ലീൻ ബോൾഡ് വിക്കറ്റുകൾ. കൂടാതെ സ്വന്തം ബോളിംഗിൽ ഒരു പന്ത് പറന്നുപിടിച്ച് ത്രോയിലൂടെ കിടിലൻ ഒരു റൺഔട്ടും.
26 പന്തിൽ 5 ഫോറും 1 സിക്‌സുമടക്കം 36 റൺസ് എടുത്തു തകർത്തടിക്കുകയായിരുന്ന ഗുജറാത്ത് ഓപ്പണർ ദിൽഷനെ മികച്ചൊരു ഇൻസ്വിംഗർ പന്തിലൂടെയായിരുന്നു ശ്രീശാന്ത് പറഞ്ഞയച്ചത്. ഒൻപതാം ഓവറിന്റെ അഞ്ചാം പന്തിൽ ഒരു ബൗണ്ടറി നേടിയ ശേഷമാണ് അടുത്ത പന്തിൽ ശ്രീശാന്ത് അദ്ദേഹത്തിന്റെ കുറ്റി തെറിപ്പിച്ചത്. തന്റെ നാൽപതാം വയസ്സിലും മികച്ച സീം പൊസിഷൻ നിലനിർത്തിക്കൊണ്ട് പന്ത് എറിയുന്ന അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.
പതിനെട്ടാം ഓവറിന്റെ ആദ്യ പന്തിൽ മറ്റൊരു കിടിലൻ പന്തിലൂടെ സ്റ്റുവർട്ട് ബിന്നിയേയും ശ്രീശാന്ത് ക്ലീൻ ബോൾഡ് ആക്കി. അവസാന ഓവറിൽ തന്റെ വലതുവശത്തെക്ക് വന്ന പന്ത് പറന്ന് പിടിച്ച് സ്വന്തം ബോളിങ്ങിൽ ഒരു മികച്ച റൺ ഔട്ടും അദ്ദേഹം സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിപ്പിച്ച ഗുജറാത്ത് ജയന്റ്സ് ടീമിന്റെ സ്കോർ ഒതുക്കാൻ സഹായിച്ചത് അവസാന ഓവറുകളിൽ ശ്രീശാന്തിന്റെ മികച്ച ബോളിങ് പ്രകടനമാണ്.
ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ഗുജറാത്ത് ജയന്റ്സും ഭിൽവാര കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ജോധ്പൂരിലാണ് മൽസരം നടക്കുന്നത്, തുടക്കത്തിൽ തന്നെ കഴിഞ്ഞ കളിയിൽ 68 റൺസ് എടുത്ത് തിളങ്ങിയ ക്രിസ് ഗെയിൽ 4 റൺസ് എടുത്ത് റൺ ഔട്ട് ആയി മടങ്ങിയത് ഗുജറാത്തിന് തിരിച്ചടി ആയെങ്കിലും പിന്നീട് വന്ന ബാറ്റർമാർ അവസരത്തിനൊത്ത് ഉയർന്നത് കൊണ്ട് നിശ്ചിത 20 ഓവറിൽ ഗുജറാത്തിന് 194/7 എന്ന കൂറ്റൻ സ്കോർ നേടാനായി.
ഗെയിൽ മടങ്ങിയതിന് പിന്നാലെ 36 റൺസ് എടുത്ത തിലകരത്ന ദിൽഷനും 43 റൺസ് എടുത്ത യശ്പാൽ സിങ്ങും ഗുജറാത്തിനെ മുന്നോട്ടേക്ക് നയിച്ചു, ദിൽഷനും യശ്പാൽ സിങ്ങും ഗുജറാത്ത് ഇന്നിംഗ്സിന് അടിത്തറ പണിതപ്പോൾ അത് കെട്ടിപ്പൊക്കി 194 ൽ എത്തിച്ചത് അവസാന ഓവറുകളിൽ തകർത്തടിച്ച കെവിൻ ഒബ്രിയാന്റെയും ജീവൻ മെൻഡിസിന്റെയും ഇന്നിങ്ങ്സിന്റെ പിൻബലത്തിലാണ്, വെറും 24 ബോളിൽ 2 ഫോറും 4 സിക്സും അടക്കം 45 റൺസ് ആണ് കെവിൻ ഒബ്രിയാൻ അടിച്ച് കൂട്ടിയത്, മറുവശത്ത് 24 റൺസ് എടുത്ത ജീവൻ മെൻഡിസും മികച്ച പിന്തുണ നൽകി.
മത്സരത്തിൽ ഭിൽവാര കിങ്ങ്സിന് വേണ്ടി മികച്ച ബോളിംഗ് പ്രകടനം ആണ് ശ്രീശാന്ത് നടത്തിയത് 4 ഓവറിൽ 28 റൺസ് വഴങ്ങി അപകടകാരികളായ ദിൽഷന്റെയും (36) സ്റ്റുവർട്ട് ബിന്നിയുടെയും (4) വിക്കറ്റുകളാണ് ശ്രീശാന്ത് സ്വന്തമാക്കിയത്, ഇരുവരുടെയും കുറ്റി തെറിപ്പിക്കുകയായിരുന്നു ശ്രീശാന്ത്, മത്സരത്തിന്റെ അവസാന ഓവറിൽ മികച്ച ഫീൽഡിങ്ങിലൂടെ റയാഡ് എംറിത്തിനെ റൺ ഔട്ട് ആക്കാനും ശ്രീശാന്തിന് സാധിച്ചു, ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ഫൈനലിലേക്ക് മുന്നേറാം.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഞായറാഴ്ച നടന്ന ബിൽവാറ കിങ്‌സും ഇന്ത്യൻ ക്യാപിറ്റൽസും തമ്മിൽ നടന്ന ക്വാളിഫയർ മത്സരത്തിനിടെ ഏറ്റുമുട്ടി യുസുഫ് പഠാനും ജോണ്സനും. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിൽവാറ കിങ്സിന്റെ 19ആം ഓവറിലാണ് ചൂടേറിയ വാക്കേറ്റം നടന്നത്. 19ആം ഓവറിനിടെ ഉണ്ടായ ചെറിയ സ്ലെഡ്ജിങ് ഒടുവിൽ ഉന്തും തള്ളിലേക്കും നയിക്കുകയായിരുന്നു.
നോൺ സ്‌ട്രൈക്കിൽ ഇരുവരും നേർക്കുനേർ എത്തിയതിന് പിന്നാലെ ജോണ്സൻ യൂസുഫ് പഠാനെ തള്ളുന്നതും വീഡിയോയിൽ കാണാം. 19ആം ഓവറിലെ ആദ്യ 3 പന്തിൽ 2 സിക്‌സും ഒരു ഫോറും ഉൾപ്പെടെ 16 റൺസാണ് യൂസുഫ് അടിച്ചു കൂട്ടിയത്. നാലാം പന്തിൽ ക്യാച്ചിലൂടെ പുറത്താവുകയും ചെയ്തു. 24 പന്തിൽ 48 റൺസ് നേടിയായിരുന്നു മടക്കം.
മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസ് 4 വിക്കറ്റിന് ജയിച്ചിരുന്നു. ബിൽവാറ കിങ്‌സ് മുന്നോട്ട് വെച്ച 227 വിജയലക്ഷ്യം ഇന്ത്യ ക്യാപിറ്റൽസ് 3 പന്തുകൾ ശേഷിക്കെ മറികടന്നു. 39 പന്തിൽ 5 സിക്‌സും 9 ഫോറും ഉൾപ്പെടെ 84 റൺസ് നേടിയ റോസ് ടെയ്ലറുടെയും 28 പന്തിൽ 60 റൺസ് നേടിയ നർസിന്റെയും തകർപ്പൻ ഇന്നിംഗ്സാണ് കൂറ്റൻ ലക്ഷ്യം ചെയ്‌സ് ചെയ്യാൻ ഇന്ത്യ ക്യാപിറ്റൽസിന്റെ സഹായിച്ചത്.
യുസുഫ് പറ്റാനെ കൂടാതെ ബിൽവാറ കിങ്‌സിന് വേണ്ടി പോർട്ടർഫീല്ഡ് (37 പന്തിൽ 59), വാട്സൻ (39 പന്തിൽ 65) ബിഷ്നോയ് (11 പന്തിൽ 36) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മലയാളി താരം ശ്രീശാന്തിന് ബിൽവാറയ്ക്ക് വേണ്ടി തിളങ്ങാനായില്ല, 3.3 ഓവർ എറിഞ്ഞ ശ്രീശാന്ത് 1 വിക്കറ്റ് നേടി 44 റൺസ് വിട്ടുനൽകിയിരുന്നു. ഒക്ടോബർ 5നാണ് ഫൈനൽ. ജയത്തോടെ ഇന്ത്യ ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ഗുജറാത്ത് ജയന്റ്സ് ബിൽവാറ തമ്മിലുള്ള മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യ ക്യാപിറ്റൽസുമായി ഏറ്റുമുട്ടും.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 16 റൺസ് ജയം, ഇതോടെ 3 മൽസരങ്ങളടങ്ങിയ പരമ്പര ഒരു മൽസരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തെമ്പ ബവൂമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായായിരുന്നു, മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും ഇന്ത്യക്ക് സമ്മാനിച്ചത്, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു, 43 റൺസ് എടുത്ത രോഹിത്തിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത് കേശവ് മഹാരാജ് ആണ് രോഹിത്തിനെ വീഴ്ത്തിയത്, പിന്നാലെ അർധ സെഞ്ച്വറി നേടിയ രാഹുലിനെയും (57) മഹാരാജ് വീഴ്ത്തി.
പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ക്രീസിൽ ഒത്തു ചേർന്നത്തോടെ ഇന്ത്യൻ സ്കോർ ബോർഡ് ശര വേഗത്തിൽ കുതിച്ചു, ക്രീസിൽ എത്തിയത് മുതൽ തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സൂര്യകുമാർ നിർദാക്ഷിണ്യം സൗത്ത് ആഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തി, 18 ബോളിൽ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ വെറും 22 ബോളിൽ 5 ഫോറും 5 സിക്സും അടക്കം 61 റൺസ് നേടിയാണ് മടങ്ങിയത്, മറുവശത്ത് 49* റൺസ് നേടി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയും ഇന്ത്യൻ സ്കോർ 237 ൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ബവൂമയെ നഷ്ടമായി അർഷ്ദീപ് സിംഗ് എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിൽ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തുകയായിരുന്നു, മൂന്നാമനായി ക്രീസിലെത്തിയ റോസോയെ ആ ഓവറിൽ തന്നെ അർഷ്ദീപ് മടക്കി അയച്ചു, 33 റൺസ് എടുത്ത ഐഡൻ മാർക്രം നന്നായി കളിച്ചെങ്കിലും അക്സർ പട്ടേലിന്റെ മികച്ച ഒരു ബോളിൽ കുറ്റി തെറിക്കുകയായിരുന്നു, പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഡേവിഡ് മില്ലറും(106) ഡി കോക്കും (69) സൗത്താഫ്രിക്കയെ മുന്നിലേക്ക് നയിച്ചു, ഇരുവരും ചേർന്ന് 174 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പണിതുയർത്തി, അവസാന ഓവറുകളിൽ തകർത്തടിച്ചിട്ടും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിന് 16 റൺസ് അകലെ സൗത്ത് ആഫ്രിക്കൻ പോരാട്ടം അവസാനിച്ചു.
മത്സരത്തിൽ ഡേവിഡ് മില്ലർ നേടിയ മിന്നുന്ന സെഞ്ച്വറിയാണ് ഇന്ത്യ ഉയർത്തിയ വലിയ വിജയ ലക്ഷ്യത്തിന്റെ അടുത്ത് എത്താൻ സൗത്ത് ആഫ്രിക്കയെ സഹായിച്ചത്, 69 റൺസ് എടുത്തെങ്കിലും മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താനാകാതെ വിഷമിച്ച ഡി കോക്ക് പതുക്കെയാണ് കളിച്ചത് ഇത് സൗത്ത് ആഫ്രിക്കയുടെ വിജയത്തിന് തടസ്സമായി, ബാറ്റിങ്ങിലെ തന്റെ മെല്ലെപ്പോക്ക് ടീമിന്റെ തോൽവിക്ക് കാരണമായി എന്ന് മനസിലാക്കിയ ഡി കോക്ക് തന്നോട് വന്ന് ക്ഷമ ചോദിച്ചതായി മൽസര ശേഷം മില്ലർ പറഞ്ഞു.
ഇന്നലെ ഗുവാഹത്തിയിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിന് വിജയിച്ച ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സര പരമ്പര സ്വന്തമാക്കി. സെപ്റ്റംബർ 28 ന് തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ നാളെ രാത്രി ഇൻഡോറിൽ നടക്കുന്ന മത്സരഫലം അപ്രസക്തമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുൻനിര താരങ്ങൾ എല്ലാവരും തകർത്ത് അടിച്ചതൊടെ നിശ്ചിത ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. രോഹിത് 43 റൺസും രാഹുൽ 57 റൺസും സൂര്യകുമാർ യാദവ് 61 റൺസും നേടിയപ്പോൾ 49 റൺസുമായി വിരാട് കോഹ്‌ലിയും 17 റൺസുമായി ദിനേശ് കാർത്തികും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിൽ അവസാനിച്ചു. അവർക്കായി മില്ലർ സെഞ്ചുറി(106*) നേടി എങ്കിലും വിജയത്തിൽ എത്തിക്കാനായില്ല. ഡീ കൊക് 69 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യൻ ടീമിന്റെ ബോളിങ് സമയത്ത് ഫീൽഡ് ചെയ്യുകയായിരുന്ന നായകൻ രോഹിത് ശർമയുടെ മൂക്കിൽ നിന്നും ചോര പൊടിഞ്ഞത് ഗ്രൗണ്ടിൽ അൽപ്പനേരം പരിഭ്രാന്തി പരത്തി. ഹർഷൽ പട്ടേൽ എറിഞ്ഞ പതിനൊന്നാം ഓവറിനിടെയായിരുന്നു സംഭവം. ആദ്യ പന്ത് കഴിഞ്ഞതിന് ശേഷം മൂക്കിൽ എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ദിനേശ് കാർത്തികിനോട് ഒന്ന് പറഞ്ഞു. രോഹിതിന്റെ ചുറ്റും കുറെ പ്രാണികൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും പ്രാണി മൂക്കിലേക്ക് കയറിപ്പോയിരിക്കാം എന്നാണ് കമന്റേറ്റർമാർ കരുതിയത്.
എന്നാൽ മൂക്കിൽനിന്നും ചോര പൊടിയുന്നു എന്ന് മനസ്സിലാക്കിയ അദ്ദേഹം കാർത്തിക്കിന്റെ കയ്യിൽ നിന്നും തൂവാല വാങ്ങി തുടക്കുന്നത് കാണാമായിരുന്നു. ടീം ഡഗ് ഔട്ടിലേക്ക് ചൂണ്ടിക്കാട്ടി കാർത്തിക് രോഹിതിന് പകരം സബ് ഫീൽഡറേ ഇറക്കാൻ നിർദേശിച്ചു. എങ്കിലും മടങ്ങുന്നതിന് മുൻപ് രോഹിത് ബോളർ ഹർഷലിന് ഫീൽഡ് പ്ലേസിങ്ങും മറ്റ് നിർദേശങ്ങളും നൽകുന്നത് ദൃശ്യമായി.
ഒരു യഥാർത്ഥ നായകൻ മത്സരത്തിൽ പൂർണ്ണ ശ്രദ്ധയോടെയിരിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു പ്രവർത്തിയായിരുന്നു അത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അൽപനേരം ഷഹബാസ് അഹമദ് സബ് ഫീൽഡർ ആയി നിന്നു. അതിനുശേഷം രോഹിത് തന്നെ മടങ്ങിയെത്തി.
ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടീം ഇന്ത്യ മൂന്ന് മത്സര ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി. ഇന്ന് ഗുവാഹത്തിയിൽ വച്ച് നടന്ന രണ്ടാം മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഹൈ സ്കോറിങ്ങ് പോരാട്ടമായിരുന്നു ഇന്ന് നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 237 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ദക്ഷിണാഫ്രിക്കയുടെ മറുപടി ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസിൽ അവസാനിച്ചു.
ഇന്ത്യക്കായി രോഹിത് ശർമ 37 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 43 റൺസ് എടുത്തപ്പോൾ രാഹുൽ 28 പന്തിൽ നിന്നും 5 ഫോറും 4 സിക്സും പറത്തി 57 റൺസും എടുത്തു. സൂര്യകുമാർ യാദവ് വെറും 22 പന്തിൽ നിന്നും 5 വീതം ഫോറും സിക്സും അടക്കം 61 റൺസ് എടുത്തു. 28 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 49 റൺസോടെ പുറത്താകാതെ നിന്നു കോഹ്‌ലി. ദിനേശ് കാർത്തിക് 7 പന്തിൽ ഒരു ഫോറും 2 സിക്സും പറത്തി 17 റൺസുമായും പുറത്താകാതെ നിന്നു. സ്പിന്നർ കേശവ് മഹാരാജ് നാലോവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി തിളങ്ങിയെങ്കിലും മറ്റുള്ളവരെല്ലാം ഓവറിൽ 12 റൺസ് ശരാശരിക്ക് മുകളിൽ വഴങ്ങി.
ദക്ഷിണാഫ്രിക്കൻ ടീമിനു വേണ്ടി സെഞ്ചുറി നേടിയ മില്ലറുടെ പോരാട്ടം പാഴായി. 47 പന്ത് നേരിട്ട അദ്ദേഹം 8 ഫോറും 7 സിക്സും അടക്കം 106 റൺസോടേ പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ ഡീ കോക് 48 പന്തിൽ 69 റൺസ് നേടിയും നിന്നു. നായകൻ ബാവുമയും റൂസോയും പൂജ്യത്തിന് പുറത്തായപ്പോൾ മാർക്ക്രം 33 റൺസ് നേടി പുറത്തായി. അർഷദീപ് രണ്ട് വിക്കറ്റും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി 28 പന്തിൽ നിന്നും 49 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു. 7 ഫോറും ഒരു സിക്സും കോഹ്‌ലി അടിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന് അർഹിച്ച അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കാൻ കഴിയാതെപോയത് ആരാധകരെ നിരാശരാക്കി.
ഇന്ത്യൻ ഇന്നിംഗ്സിൽ അവസാന ഓവറിൽ എല്ലാ പന്തുകളും നേരിട്ടത് ദിനേശ് കാർത്തിക് ആയിരുന്നു. ആദ്യ പന്തിൽ റൺ നേടാൻ കഴിഞ്ഞില്ല. രണ്ടാം പന്തിൽ ഫോർ, വീണ്ടും മൂന്നാം പന്തിലും ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. പിന്നെ ഒരു വൈഡ്, അതിനുശേഷം ഒരു സിക്സ് നാലാം പന്തിൽ. അഞ്ചാം പന്ത് നേരിടുന്നതിന് മുൻപ് കാർത്തിക് കോഹ്ലിയോട് സിംഗിൾ ഇട്ട് തരണോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ കോഹ്‌ലി അത് സ്നേഹപൂർവ്വം നിരസിച്ച് കൂടുതൽ ബൗണ്ടറി നേടാൻ പ്രചോദനം നൽകി. അഞ്ചാം പന്തിൽ സിക്സ് നേടി കാർത്തിക് നന്ദി അറിയിച്ചു. അവസാന പന്തിൽ ഒരു ബൈ റൺ ഓടി. അതോടെ കോഹ്‌ലി 49 റൺസിൽ നിന്നു.
മത്സരത്തിന്റെ പതിനാലാം ഓവറിൽ കോഹ്‌ലി ഒരു ഡബിള് ഓടിയെങ്കിലും അത് സിംഗിൾ മാത്രമേ വിധിക്കപ്പെട്ടുള്ളൂ. വെയിൻ പാർണൽ എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു സംഭവം. സ്ക്വയർ ലെഗിലേക്കു ഫ്ലിക് ഷോട്ട് കളിച്ച് ഡബിളെടുത്തുവെങ്കിലും കോഹ്‌ലി തിരികെ ഓടുന്നതിന് മുൻപ് ബാറ്റ് ക്രീസിലെക്ക് മുഴുവൻ കടന്നിരുന്നില്ല. അതിനാൽ ഒരു റൺ നിഷേധിക്കപ്പെട്ടു. അൽപം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ കോഹ്‌ലിക്ക് ആ റൺ ഉൾപ്പെടെ അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കാൻ കഴിയുമായിരുന്നു.