Categories
Cricket Latest News Malayalam Video

ബംഗ്ലാ കടുവകളെ വേട്ടയാടി കൊന്ന പുലിമുരുകനായി സിക്കന്ദർ റാസ :ഹൈലൈറ്റ്സ് വിഡിയോ കാണാം

ബംഗ്ലാദേശും സിംബാബ് വെ യും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ സിംബാവെക്ക്‌ ത്രസിപ്പിക്കുന്ന ജയം, 304 എന്ന വലിയ ലക്ഷ്യം പിന്തുടർന്ന സിംബാബ് വെയെ 1.4 ഓവർ ബാക്കി നിൽക്കെ 5 വിക്കറ്റിനു വിജയിക്കുകയായിരുന്നു, സിക്കന്ദർ റാസയും പുതുമുഖ താരം ഇന്നസെന്റ് കൈയയും ചേർന്നാണ് അവരെ വിജയത്തിൽ എത്തിച്ചത്,നാലാം വിക്കറ്റിൽ ഇവരുടെ റെക്കോർഡ് കൂട്ടുകെട്ടാണ് സിബാബ് വെ യുടെ വിജയത്തിൽ അടിത്തറ ആയത്,

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ക്യാപ്റ്റൻ തമീം ഇക്ബാലും ലിട്ടൺ ദാസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്, ഇരുവരും അർധസെഞ്ച്വറി നേടി, ഇതിനിടെ ഏകദിനത്തിൽ 8000 റൺസ് എന്ന നാഴികക്കല്ല് തമീം ഇക്ബാൽ പിന്നിട്ടു, പിന്നീട് വന്ന വിക്കറ്റ് കീപ്പർ അനാമുൽ ഹഖ് ഉം മുഷ്‌ഫീഖുർ റഹിം കൂടി അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ബംഗ്ലാദേശ് 300 കടന്നു,

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു സ്കോർബോർഡിൽ 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ഓപ്പണിങ് ബാറ്റേർസിനെ നഷ്ടമായി പക്ഷെ നാലാം വിക്കറ്റിൽ സിക്കന്ദർ റാസയും ഇന്നസെന്റ് കൈയയും ഒത്തു ചേർന്നത്തോടെ കളി പതിയെ സിബാബ് വെക്ക്‌ അനുകൂലമായി മാറുകയായിരുന്നു ബംഗ്ലാ കടുവകളെ വേട്ടയാടിയ ഇരുവരും സിബാബ് വെക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 192 റൺസിന്റെ റെക്കോർഡ് കൂട്ട് കെട്ട് ആണ് ഉണ്ടാക്കിയത്, 110 റൺസ് നേടി ഇന്നസന്റ് കൈയ പുറത്തായെങ്കിലും പുറത്താകാതെ 135* റൺസ് നേടിക്കൊണ്ട് സിക്കന്ദർ റാസ ക്രീസിൽ ഉറച്ച് നിന്നപ്പോൾ ബംഗ്ലാദേശ് ബോളർമാർക്ക് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ട്മടക്കേണ്ടി വന്നു,

വിഡിയോ കാണാം :

നേരത്തെ 2-1 നു ട്വന്റി-20 പരമ്പര സിബാബ് വെ സ്വന്തമാക്കിയിരുന്നു, ഈ വിജയത്തോടെ 3 മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിലും 1-0 നു അവർ മുന്നിലെത്തി, ഏകദിന കരിയറിലെ തന്റെ നാലാം സെഞ്ച്വറിയാണ് സിക്കന്ദർ റാസ ഇന്നത്തെ മത്സരത്തിൽ കുറിച്ചത്, കളിയിലെ താരമായും റാസ തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാം ഏകദിനം ഓഗസ്റ്റ് 7 നു നടക്കും..

https://youtu.be/oHMtOzsp-eo

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam

ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത, 2028ലെ ഒളിമ്പിക്സിൽ ക്രിക്കറ്റും ഒരു മത്സര ഇനമായേക്കും

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ നിർണായക നീക്കങ്ങളുമായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC), 2028 ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിൽ 28 കായിക ഇനങ്ങളാണ് ഉണ്ടാവുക എന്ന് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു, ഗെയിംസിനായി പരിഗണിക്കുന്ന 9 കായിക ഇനങ്ങളുടെ പട്ടികയിൽ ഇപ്പോൾ ക്രിക്കറ്റും ഇടം പിടിച്ചിരിക്കുകയാണ്,

ക്രിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനെ (I.C.C) ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടു പിന്നാലെയാണ് ക്രിക്കറ്റിനെയും പട്ടികയിൽ ഉൾപ്പെടുത്തിയത്, ഐ.ഒ.സി. യുടെ മാനദണ്ഡങ്ങൾ  പാലിച്ചെങ്കിൽ മാത്രമേ ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപെടുത്താൻ ആവുകയുള്ളു, അന്തിമ തീരുമാനം 2023 ൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിൽ ഉണ്ടാകും,

1900 ത്തിൽ നടന്ന പാരിസ് ഒളിമ്പിക്സിൽ മാത്രമാണ് ക്രിക്കറ്റ്‌ ഒരു കായിക ഇനമായി ഒളിമ്പിക്‌സിൽ അരങ്ങേറിയത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്‌ ഏറെ കാലത്തിനു ശേഷം ഇടം പിടിച്ചിരുന്നു, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ബാർബഡോസ്, എന്നീ 8 രാജ്യങ്ങളുടെ വനിതാ ക്രിക്കറ്റ്‌ ടീം ട്വന്റി-20 ഫോർമാറ്റിൽ ആണ് ഗെയിംസിൽ മാറ്റുരക്കുന്നത്, ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ ഓഗസ്റ്റ് 7നാണ് ഫൈനൽ മത്സരം നടക്കുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ഇത് നമ്മുടെ എബിഡി! വീണ്ടും 360° ഷോട്ടുകളുമായി സൂര്യ , എല്ലാ ഷോട്ടുകളുടെയും ഫുൾ വിഡിയോ ഒറ്റ നോട്ടത്തിൽ ,

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഉള്ള മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം.ഓപ്പണിംഗ് ഇറങ്ങിയ സൂര്യ കുമാറിൻ്റെ 76 റൺസിൻ്റെ പിൻബലത്തിൽ ആണ് ഇന്ത്യ ഈ ജയം സ്വന്തമാക്കിയത്. ഇതോട് കൂടി 2-1 എന്ന നിലയിൽ ഇന്ത്യ ആണ് ഇപ്പൊൾ മുന്നിട്ട് നിൽക്കുന്നത്.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം ആയിരുന്നു രോഹിത് ശർമയും സൂര്യയും നൽകിയത്. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു.

ശേഷം വന്ന ശ്രേയസ് അയ്യർ സൂര്യ കുമാറിന് കൂട്ടായി നിന്ന് 27 പന്തിൽ നിന്ന് 24 റൺസ് എടുത്തു .
ഹർധിക് പാണ്ട്യക്ക് വേണ്ട രീതിയിൽ തിളങ്ങാൻ ആയില്ല ,6 പന്തിൽ നിന്ന് 4 റൺസ് മാത്രം ആണ് താരത്തിന് നേടാൻ ആയത്.

ഇന്ത്യന്‍ സ്കോര്‍ 135 ആയപ്പോഴാണ് സൂര്യകുമാര്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ വിജയ തീരം അടുത്തിരുന്നു. 26 ബോളിൽ നിന്ന് 33 റൺസ് എടുത്ത പന്ത് ആണ് ഇന്ത്യക്ക് വേണ്ടി ഫിനിഷർ റോൾ ഏറ്റെടുത്തത്.ഇന്ത്യക്ക് വേണ്ടി ഹൂഡ 7 ബോളിൽ 10 റൺസ് എടുത്തു.വെസ്റ്റ് ഇൻഡീസിന് വേണ്ടി ഡൊമിനിക് , ഹോൾഡർ, ഹോസൈൻ ,എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി .

44 പന്തിൽ എന്ന് 8 ഫോറുകളും 4 സിക്സുകളും ഉൾപ്പെടെ ആണ് സൂര്യ 76 റൺസ് നേടിയത്.ഇതിൽ മനോഹരമായ ഒരുപാട് ഷോട്ടുകളും ഉണ്ടായിരുന്നു.

ഇന്ത്യയുടെ ഡിവില്ലെയ്സ് എന്നാണ് ആരാധകര് സൂര്യയെ വിശേഷിപ്പിക്കുന്നത്. ഇതിനോട് 100 % നീതി പുലർത്തുന്ന രീതിയിൽ ഉള്ള ഷോട്ടുകൾ ആയിരുന്നു സൂര്യ കഴിഞ്ഞ കളിയിൽ കാഴ്ച വെച്ചത്. സൂര്യയുടെ എല്ലാ ഷോട്ടുകളുടെയും വിഡിയോ കാണാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

Categories
Cricket India Latest News Video

ഇന്ത്യക്ക് വൻ തിരിച്ചടി ! കളി പൂർത്തി ആക്കാൻ പറ്റാതെ കളം വിട്ടു രോഹിത് ,അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക് :വിഡിയോ കാണാം

ഇന്ത്യ – വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി ട്വന്റി മത്സരത്തിന്റെ ഇടയിൽ പരിക്ക് പറ്റി മൈതാനത്ത് നിന്ന് പുറത്തേക്ക് മടങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. പരിക്കിന്റെ കാരണം വ്യക്തമല്ല. കളിക്കളത്തിൽ നിന്ന് മടങ്ങുന്ന വഴി അദ്ദേഹം കൈ കൊണ്ട് പുറം ഭാഗത്ത് പിടിച്ചിരിക്കുന്നത് കാണാൻ സാധിച്ചു.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം കുറിച്ചു. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു. അതോടെ ശ്രേയസ് അയ്യർ കളത്തിലിറങ്ങി.

നാലാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി നേടിയ ശ്രമത്തിൽ പുറം ഭാഗത്ത് എന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്ന് വേണമെങ്കിൽ കരുതാം. പരുക്ക് ഗുരുതരം ഉള്ളതാണോ എന്ന് ഇപ്പൊൾ പറയാൻ കഴിയില്ല. വലിയ കുഴപ്പങ്ങൾ വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്. ആദ്യ മത്സരത്തിൽ 68 റൺസിനായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ലീഡ് നേടാൻ നിർണായകമായ അവസരമാണ്.

അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക്; റിട്ടയേർഡ് ഹർട്ട് വിഡിയോ കാണാം :

https://twitter.com/trollcricketmly/status/1554541119047774209?t=NA2vD28miCTodrr7-aqaHQ&s=19
Categories
Cricket Latest News Video

ഇന്ത്യ ജയിക്കും എന്ന് തോന്നിയ ഓവർ !പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം

ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ കിടിലൻ ഡെത്ത് ബോളിങ് പ്രകടനവുമായി ഇന്ത്യയുടെ
അർഷ്ദീപ് സിംഗ്. തന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന താരം അവസാന ഓവറുകളിൽ പ്രകടിപ്പിച്ച പോരാട്ടവീര്യത്തിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് ശ്രദ്ധ നേടി.

അവസാന നാല് ഓവറിൽ വെറും 31 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന വെസ്റ്റിൻഡീസിന്‌ ആർഷദീപ്‌ സിംഗിന്റെ ഓവറുകളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സമചിത്തതയോടെ പന്തെറിഞ്ഞ പേസർ പതിനേഴാം ഓവറിൽ വെറും നാല് റൺസ് ആണ് വിട്ടുകൊടുത്തത്. പതിനെട്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ 11 റൺസ് വിട്ടുകൊടുത്തതോടെ വിജയലക്ഷ്യം 2 ഓവറിൽ 16 റൺസായി ചുരുങ്ങി. അതോടെ നിർണായകമായ പത്തൊമ്പതാം ഓവർ എറിയാൻ രോഹിത് വീണ്ടും അർഷദീപിനെ വിളിച്ചു. പരിചയസമ്പന്നനായ ഭുവിക്ക്‌ രണ്ട് ഓവർ കൂടി ബാക്കി ഉണ്ടായിട്ടും ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം സിംഗ് കാത്തു.

ആദ്യ പന്തിൽ ഒരു ലോ ഫുൾ ടോസ്, ഡിവോൺ തോമസ് ലോങ് ഓഫിലേക്ക്‌ സിംഗിൾ കളിച്ച് പവലിന് സ്ട്രൈക്ക കൈമാറി. രണ്ടാം പന്തിൽ ഒരു ഹെലികോപ്റ്റർ ഷോട്ട് കളിച്ച് സിക്‌സർ നേടാൻ ശ്രമിച്ച പവൽ ഒരു കിടിലൻ യോർക്കറിൽ ക്ലീൻ ബോൾഡ്. അപകടകാരിയായ പവൽ പുറത്തായപ്പോൾ ഇന്ത്യ വീണ്ടും കളിയിലേക്ക്‌ തിരിച്ചുവന്നു. മൂന്നാം പന്തിൽ ‌‍ഡബിൾ, നാലാം പന്തിൽ വീണ്ടും ഡോട്ട് ബോൾ. അഞ്ചാം പന്തിൽ സിംഗിൾ. അവസാന പന്തിലും ഡബിൾ. അങ്ങനെ തന്റെ അവസാന രണ്ട് ഓവറുകളിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.

ഐപിഎല്ലിൽ നിന്ന് നേടിയ പരിചയസമ്പത്ത് താരത്തിന് വളരെയധികം പ്രചോദനം നൽകിയിട്ടുണ്ടാവാം എന്ന് മത്സരശേഷം ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ താരം പാർത്തിവ് പട്ടേൽ പറയുകയുണ്ടായി. പഞ്ചാബ് കിംഗ്സ് ടീമിന്റെ താരമാണ് അർഷ്ദീപ്‌ സിംഗ്. ഐപിഎല്ലിൽ തുടർച്ചയായ യോർക്കറുകൾ എറിഞ്ഞ് തന്റെ കഴിവ് തെളിയിച്ച അദ്ദേഹം നാഷനൽ ടീമിലും അതേ മികവ് ആവർത്തിക്കുകയാണ്. ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി.

പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554363292377788416?t=dmX5uv1LWeoxV7skBQIQJQ&s=19
https://twitter.com/trollcricketmly/status/1554363445427900418?t=ECsCLwEeZ2nyMDA6pRt6eg&s=19

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Categories
Cricket Latest News Video

എന്ത് കൊണ്ട് ഭുവിക്ക് ലാസ്റ്റ് ഓവർ കൊടുത്തില്ല ,കാരണം തുറന്നു പറഞ്ഞു രോഹിത് ശർമ : വിഡിയോ കാണാം

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ വിൻഡീസിനു 5 വിക്കറ്റിന്റെ വിജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 138 എന്ന ചെറിയ ടോട്ടലിൽ ഒതുക്കിയ വിൻഡീസ് അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യൻ ബോളർമാരുടെ മികവ് കളി അവസാന ഓവർ വരെ എത്തിച്ചു, ഒരു പക്ഷെ 160 നു മുകളിൽ സ്കോർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ,

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് ആയിരുന്നു വിൻഡീസിനു വേണ്ടിയിരുന്നത് 19ആം ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് 6 റൺസ് മാത്രം വഴങ്ങി റോവ്മാൻ പവലിന്റെ വിക്കറ്റും സ്വന്തമാക്കിയപ്പോൾ വിൻഡീസ് സമ്മർദ്ദത്തിലായി, അവസാന ഓവർ നായകൻ രോഹിത് ശർമ പരിചയ സമ്പന്നനായ ഭുവനേശ്വർ കുമാറിന് നൽകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, 2 ഓവർ ബോൾ ചെയ്ത ഭുവനേശ്വർ 12 റൺസ് മാത്രമായിരുന്നു വിട്ട് നൽകിയത്, എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബോൾ ചെയ്യാൻ എത്തിയത് പുതുമുഖ താരം ആവേശ് ഖാൻ ആയിരുന്നു,

പക്ഷെ ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച പ്രതീക്ഷ നിറവേറ്റാൻ ആവേശിനു കഴിഞ്ഞില്ല ആദ്യ ബോൾ തന്നെ നോ ബോൾ ആയപ്പോൾ കാര്യങ്ങൾ വിൻഡീസിനു അനുകൂലമായി ഫ്രീ ഹിറ്റ്‌ ബോളിൽ സിക്സർ പറത്തിയ ഡെവൺ തോമസ് അടുത്ത പന്തിൽ ഫോർ അടിച്ച് വിൻഡീസിനെ വിജയത്തിലെത്തിച്ചു,

ഭുവനേശ്വർ കുമാറിന് ഓവർ ഉണ്ടായിട്ടും നിർണായക ഓവർ ആവേശ് ഖാന് നൽകിയതിന്റെ കാരണം മത്സര ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രോഹിത് നൽകി “ഭുവനേശ്വർ എന്താണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നും നമുക്ക് അറിയാവുന്നതാണ് പക്ഷെ അർഷ്ദീപിനും ആവേശ് ഖാനും ഇത്തരം ഘട്ടങ്ങളിൽ അവസരം നൽകുക എന്നതും പ്രാധാന്യമേറിയ കാര്യമാണ് ഐ.പി.എൽ മത്സരങ്ങളിൽ ഇരുവരും ഡെത്ത് ഓവറുകളിൽ മികവ് കാണിച്ചിട്ടുള്ളതാണ് ” അത് കൊണ്ട് തന്നെ ഇത്തരം ഘട്ടങ്ങളിൽ അവർക്കും അവസരം നൽകുക എന്നത് ഭാവിയിയിൽ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല,

യുവതാരങ്ങൾക്ക് രോഹിത് ശർമ എന്ന ക്യാപ്റ്റൻ നൽകുന്ന ഈ പിന്തുണ തികച്ചും മാതൃകാപരമാണ്, ഒരു മത്സരം ജയിക്കുക എന്നതിനപ്പുറത്തേക്ക് ഭാവിയെ മുന്നിൽ കണ്ടാണ് രോഹിത് പല തീരുമാനങ്ങളും എടുക്കുന്നത്, മറ്റ് ക്യാപ്റ്റന്മാരിൽ നിന്നും അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നതും ഇത്തരം തീരുമാനങ്ങളാണ്, ഇത്തരം പരീക്ഷണങ്ങൾ ഭാവിയിൽ ഇന്ത്യൻ ടീമിനെ ശക്തിപ്പെടുത്തുന്നതിൽ സഹായകമാകും എന്നതിൽ തർക്കമില്ല.

https://twitter.com/trollcricketmly/status/1554359165912375296?t=4ZIVJAcnhsBhlIH0S-aCkQ&s=19

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു, മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി, പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു, 4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനു ഓപ്പണർ ബ്രാൻഡൺ കിങ്ങ് മികച്ച തുടക്കമാണ് നൽകിയത് 52 ബോളിൽ 8 ഫോറും 2 സിക്സും അടക്കം 68 റൺസ് നേടിയാണ് താരം മടങ്ങിയത്, അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ പുറത്താകാതെ 31 റൺസ് നേടി ഡെവൺ തോമസ് വിൻഡീസിനെ വിജയത്തിലെത്തിച്ചു, ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, ജഡേജ, ഹാർദിക്ക്‌, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി,  ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ ആണ്, 6 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകർത്ത ഒബേദ് മക്കോയ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Written By: അഖിൽ വി.പി. വള്ളിക്കാട്

Categories
Cricket Latest News Malayalam Video

ഒരു മിന്നായം പോലെ കണ്ടൂ ! റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം

ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. ആദ്യ പന്തിൽ ശർമയെയും തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെയും പുറത്താക്കിയ മക്കോയ്‌ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.

വെസ്റ്റിൻഡീസ് T20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് പ്രതീക്ഷ നൽകുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ വെസ്റ്റിൻഡീസിന് മത്സരം എളുപ്പത്തിൽ വിജയിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അർഷ്ദീപിന്റെ ബോളിങ് മികവിൽ ഇന്ത്യ മത്സരം അവസാന ഓവറിലേക്ക്‌ നീട്ടിയെടുത്തു.

മത്സരത്തിൽ ആകെ ഒരു വിക്കറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടി അർഷദീപ്‌ മികച്ചുനിന്നു. നാല് ഓവറിൽ താരം ആകെ വഴങ്ങിയത് വെറും 26 റൺസ്. നേടിയതോ ഡെത്ത് ഓവറുകളിൽ അപകടകാരിയായ പവലിന്റെ വിക്കറ്റും. കുറഞ്ഞത് രണ്ടോ മൂന്നോ ഓവറുകൾ ബാക്കിനിൽക്കെ വിജയിക്കേണ്ട അവരെ മനോഹരമായ ബോളിങ്ങിലൂടെ സിംഗ് പിടിച്ചുകെട്ടി.

തുടർച്ചയായ യോർക്കറുകൾ എറിഞ്ഞുകൊണ്ട് അദ്ദേഹം ബാറ്റർമാരേ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ 17, 19 ഓവറുകൾ എറിഞ്ഞത് അർഷദീപ് സിംഗായിരുന്നു. പതിനേഴാം ഓവറിൽ വെറും നാല് റൺസും പത്തൊമ്പതാം ഓവറിൽ വെറും ആറ് റൺസും മാത്രമാണ് വിട്ടുകൊടുത്തത്. പത്തൊമ്പതാം ഓവറിന്റെ രണ്ടാം പന്തിൽ ഒരു മികച്ച യോർക്കർ എറിഞ്ഞ് നിർണായകമായ പവലിന്റെ വിക്കറ്റ് നേടി.

റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം.

ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Categories
India Latest News

രോഹിതിനെ ഗോൾഡൻ ഡക്കിൽ വീഴ്ത്തി മേകൊയുടെ തകർപ്പൻ ഡെലിവറി ; വീഡിയോ

രണ്ടാം ടി20 മത്സരത്തിൽ ജയത്തോടെ വൻ തിരിച്ചുവരവുമായി വെസ്റ്റ്ഇൻഡീസ്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് പേസർ മേകൊയ് 6 വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തകർത്താടിയപ്പോൾ ഇന്ത്യയ്ക്ക് 138 റൺസിൽ ഒതുങ്ങേണ്ടി വന്നു.

ചെയ്‌സിങ്ങിൽ വെസ്റ്റ് ഇൻഡീസിന്
അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി.

തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു. 52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.

Categories
India Latest News

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 10 റൺസ്!! ആവേശകരമായ മത്സരത്തിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് വെസ്റ്റ് ഇൻഡീസ്

ഏറെ വൈകി ആരംഭിച്ച വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ പരാജയം. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി.

അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.

Categories
Latest News

എക്കാലത്തെയും മികച്ച ക്യാച്ചുകളിൽ ഒന്നോ?! മൊയീൻ അലിയെ പുറത്താക്കാൻ സാഹസിക ക്യാച്ചുമായി സൗത്ത്ആഫ്രിക്കൻ താരം ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പര നേടി സൗത്ത് ആഫ്രിക്ക. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തിൽ ജയം നേടിയതോടെ 2-1 പരമ്പര നേടുകയായിരുന്നു. നിർണായക മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ സൗത്ത്‌ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹെൻഡ്രിക്സിന്റെയും (50 പന്തിൽ 70) മാർക്രമിന്റെയും (36 പന്തിൽ 51) ഇന്നിംഗ്സ് മികവിൽ 191 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 101 റൺസ് നേടിയപ്പോഴേക്കും മുഴുവൻ താരങ്ങളും കൂടാരം കയറി. 16.4 ഓവറിൽ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്കൻ സ്പിന്നർമാരുടെ കരുത്തിൽ എറിഞ്ഞിടുകയായിരുന്നു. മുന്നിൽ നിന്ന് നയിച്ച ശംസി 4 ഓവറിൽ 24 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 3.4 ഓവറിൽ 21 റൺസ് വിട്ട് കൊടുത്ത് കേശവ് മഹാരാജും 2 വിക്കറ്റ് നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് നിരയിൽ 30 പന്തിൽ 27 റൺസ് നേടിയ ബെയ്‌ർസ്റ്റോയാണ് ടോപ്പ് സ്‌കോറർ. ഓപ്പണിങ്ങിൽ എത്തിയ ക്യാപ്റ്റൻ ബട്ട്ലർ 10 പന്തിൽ 14 റൺസ് നേടി നിരാശപ്പെടുത്തി. മധ്യനിരയിൽ മൊയീൻ അലി (3), ലിവിങ്സ്റ്റൺ (3), സാം കരൻ (9) എന്നിവരും നിരാശപ്പെടുത്തി.

മത്സരത്തിനിടെ മൊയീൻ അലിയെ പുറത്താക്കാൻ സൗത്താഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സ് എടുത്ത അവിശ്വസനീയ ക്യാച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. 10ആം ഓവറിലെ അവസാന പന്തിൽ  മൊയീൻ അലി സിംഗിൾ ലക്ഷ്യമാക്കി കളിച്ച ഷോട്ടാണ് സ്റ്റബ്‌സ് തകർപ്പൻ ഡൈവിലൂടെ ഒറ്റ കയ്യിൽ പിടികൂടിയത്. വലത് ഭാഗത്തേക്ക് ഫുൾ ഡൈവ് ചെയ്താണ് ഈ സാഹസിക ക്യാച്ച് കൈപിടിയിൽ ഒതുക്കിയത്.

അതേസമയം സീരീസിലെ ആദ്യ മത്സരം ജയിച്ച മുന്നിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക തുടർന്നുള്ള 2 മത്സരവും ജയിച്ച് കീഴടക്കുകയായിരുന്നു. നേരെത്തെ ഏകദിന പരമ്പരയിലെ  അവസാന മത്സരം മഴകാരണം ഉപേക്ഷിച്ചതിനാൽ 1-1 ന് സമനിലയിൽ ആയിരുന്നു. സൗത്ത്ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇനി ശേഷിക്കുന്നത് 3 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 17ന് തുടക്കമാകും.