Categories
Cricket Latest News

ചൂടേറിയ മത്സരത്തിനിടെ നാടകീയ രംഗങ്ങൾ, ക്യാപ് വലിച്ചെറിഞ്ഞ് രോഷാകുലനായി ശാഖിബ് ; വീഡിയോ

പാകിസ്ഥാനും – ബംഗ്ലദേശും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ചില നാടകീയ രംഗങ്ങളും അരങ്ങേറിയിട്ടുണ്ട്. അമ്പയർ റിവ്യു നിഷേധിച്ചതാണ് ഒടുവിൽ നടന്ന ചൂടൻ സംഭവം. 12ആം ഓവറിലാണ് അരങ്ങേറിയത്. ഹൊസൈൻ എറിഞ്ഞ പന്ത് നവാസിന്റെ പാഡിൽ കൊള്ളുകയായിരുന്നു. ഉടനെ ബംഗ്ലാദേശ് താരങ്ങൾ അപ്പീൽ തുടങ്ങി. ഇതിനിടെ സിംഗിളിനായി നവാസ് ക്രീസ് വിടുകയും ചെയ്തു. ഇതോടെ റൺഔട്ടിനായുള്ള അവസരം കൂടി ലഭിച്ചു. എന്നാൽ നേരിട്ട് ത്രോ ചെയ്‌തെങ്കിലും ബംഗ്ലാദേശ് താരത്തിന്റെ ഉന്നം പിഴച്ചു.

മറുവശത്ത് ഉണ്ടായിരുന്ന താരത്തിനും പന്ത് കൈപിടിയിൽ ഒതുക്കാൻ കഴിയാത്തതോടെ 4 റൺസ് വഴങ്ങേണ്ടി വന്നു. ഈ നാടകീയതയ്ക്ക് പിന്നാലെ റിവ്യു നൽകണോയെന്ന ചോദ്യവുമായി ക്യാപ്റ്റൻ ശാഖിബ് രംഗത്തെത്തി. വിക്കറ്റ് കീപ്പറോടും ബൗളറോടും അഭിപ്രായം ചോദിക്കുന്നതിനിടെ റിവ്യൂവിന് അനുവദിച്ച 15 സെക്കന്റ് കഴിഞ്ഞിരുന്നു.

എന്നാൽ ഇതൊന്നും അറിയാതെ ശാഖിബ് റിവ്യു നൽകി. അമ്പയർ നിരസിച്ചു. ഇത് തർക്കത്തിന് വഴിവെക്കുകയും ചെയ്തു. അതൃപ്തിയിൽ ഉണ്ടായിരുന്ന ശാഖിബ് ക്യാപ് വലിച്ചെറിഞ്ഞാണ് ദേഷ്യം തീർത്തത്. ഏതായാലും പിന്നീടുള്ള പരിശോധനയിൽ എൽബിഡബ്ല്യൂ ഔട്ട് അല്ലെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം ജയത്തോടെ പാകിസ്ഥാൻ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. 128 വിജയലക്ഷ്യവുമായി ചെയ്‌സിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 11 പന്തുകൾ ശേഷിക്കെ 5 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. 18 പന്തിൽ 31 റൺസ് നേടിയ ഹാരിസ് മികച്ച പ്രകടനം പുറത്തെടുത്തു. 4 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

വീഡിയോ കാണാം:

Categories
Latest News

ശാഖിബുൽ ഹസൻ ഔട്ട് തന്നെയാണോ?! വാശിയേറിയ പോരാട്ടത്തിൽ വിവാദത്തിന് വഴിവെച്ച് അമ്പയർ ; വീഡിയോ

വിജയിക്കുന്നവർക്ക് സെമിഫൈനലിൽ കയറാമെന്ന മത്സരത്തിൽ ബംഗ്ലദേശും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ട്ടത്തിൽ 127 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ ഷന്റോയാണ് ( 48 പന്തിൽ 54) ടോപ്പ് സ്‌കോറർ.

10 ഓവറിൽ 1ന് 70 എന്ന നിലയിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് രണ്ടാം ഘട്ടത്തിൽ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 4 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് നാശം വിതച്ചത്. 2 വിക്കറ്റ് നേടി ഷദാബ് ഖാനും തിളങ്ങി.

അതേസമയം മത്സരത്തിനിടെ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പുറത്താകൽ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. 11ആം ഓവറിൽ സൗമ്യ സർകാർ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ ശാഖിബിനെതിരെ ആദ്യ പന്തിൽ എൽബിഡബ്ല്യൂ അപ്പീലുമായി പാകിസ്ഥാൻ രംഗത്തെത്തി. അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.

ഉടനെ തന്നെ ശാഖിബ് റിവ്യു നൽകി. പരിശോധനയിൽ പന്ത് ബാറ്റിന് സമീപം എത്തുന്ന സമയത്ത് സ്പൈക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത് ബാറ്റ് ഗ്രൗണ്ടിൽ കൊണ്ടുണ്ടായ സ്പൈക്ക് എന്നായിരുന്നു തേർഡ് അമ്പയർ വിലയിരുത്തിയത്. ഇതോടെ ഔട്ട് വിധിക്കുകയായിരുന്നു. വിധിയിൽ പരസ്യമായി ശാഖിബ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം:

Categories
Cricket

ശ്രീലങ്കൻ താരം പീഡന കേസിൽ ഓസ്ട്രേലിയയിൽ അറസ്റ്റിൽ !

ട്വന്റി-20 ലോകകപ്പിന് ഓസ്ട്രേലിയയിൽ എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ്‌ താരത്തിനെതിരെ ലൈംഗിക പീഡന പരാതിയും അറസ്റ്റും, ശ്രീലങ്കൻ താരം  ധനുഷ്ക്ക ഗുണതിലകയെ ആണ് സിഡ്നി പോലീസ് അറസ്റ്റ് ചെയ്തത്, ഒരു യുവതി നൽകിയ പരാതിയിൽ ഇന്നലെ നടന്ന ഇംഗ്ലണ്ട് -ശ്രീലങ്ക മത്സരത്തിന് തൊട്ട് പിന്നാലെ ആയിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്, ശ്രീലങ്കയ്ക്ക് വേണ്ടി 47 ഏകദിനങ്ങളും 46 ട്വന്റി-20 മത്സരങ്ങളും, 8 ടെസ്റ്റ്‌ മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് 31 കാരനായ ധനുഷ്ക്ക ഗുണതിലക.

പരിക്ക് കാരണം ലോകകപ്പിലെ പല മത്സരങ്ങളിലും ഗുണതിലകയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല, ഗുണതിലകയ്ക്ക് പകരം ടീമിൽ മറ്റൊരു താരത്തെ എടുത്തെങ്കിലും താരം ഓസ്ട്രേലിയയിൽ തുടരുകയായിരുന്നു, ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 29 കാരിയാണ് താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്, ഇതിനിടെ ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങി, ലോകകപ്പിലെ തോൽവിയും പിന്നാലെ ടീം അംഗത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും അറസ്റ്റും ശ്രീലങ്കൻ ക്രിക്കറ്റ് ബോര്ഡിന് തലവേദന ആയിരിക്കുകയാണ്.

Categories
Cricket Malayalam

ക്യാച്ച് കളി ജയിപ്പിക്കും എന്ന് പറയുന്നത് ഇതാണ് ! കളിയുടെ ഗതി മാറ്റിയ 37 വയസ്സുകാരൻ്റെ മാരക ക്യാച്ച് ; വീഡിയോ കാണാം

ഈ ട്വന്റി ട്വന്റി ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കയെ 13 റൺസിന് പരാജയപ്പെടുത്തി നെതർലൻഡ്സ് പട. അഡ്‌ലൈഡ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 8 വിക്കറ്റിന് 145 റൺസിൽ അവസാനിച്ചു. 26 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 41 റൺസ് നേടി മികച്ച ഫിനിഷിങ് പ്രകടനം നടത്തിയ ഡച്ച് താരം കോളിൻ അക്കർമാനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇന്ത്യ സെമിഫൈനലിൽ കടക്കുകയും ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ – ബംഗ്ലാദേശ് മത്സരവിജയികളും സെമിയിലെത്തും.

ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ ഫിനിഷർ ഡേവിഡ് മില്ലർ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നിലൂടെ പുറത്തായതാണ് കളിയിലെ നിർണായകനിമിഷമായി മാറിയത്. അവർ 15 ഓവറിൽ 115-4 എന്ന നിലയിൽ നിൽക്കെ ബ്രണ്ടൻ ഗ്ലോവർ എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്തിൽ ആയിരുന്നു മില്ലറിന്റെ വിക്കറ്റ് നഷ്ടമായത്. ക്യാച്ച് എടുത്തതാകട്ടെ മുൻ ദക്ഷിണാഫ്രിക്കൻ താരവും ഇപ്പോൾ നെതർലൻഡസ് ടീമിലെ അംഗവുമായ റോലോഫ് വാൻ ദർ മേർവെ!!!

ഗ്ലോവേർ എറിഞ്ഞ ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച മില്ലറിനു പിഴച്ചു. പന്ത് എക്സ്ട്രാ ബൗൺസ്‌ ചെയ്തതുകൊണ്ട് ബാറ്റിന്റെ ടോപ് എഡ്ജ് ആയി ആകാശത്തേക്ക്‌ ഉയർന്നു. ബാക്ക് വേർഡ് സ്ക്വയർ ലെഗ് ഫീൽഡറായിരുന്ന മെർവെ പിന്നിലേക്ക് ഓടി തന്റെ ഇടതുവശത്തേക്ക്‌ ഒരു ഫുൾ ലെങ്ങ്‌ത്ത് ഡൈവിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. നല്ല പ്രകാശത്തിൽ കണ്ണിലേക്ക് സൂര്യൻ കത്തിജ്വലിക്കുന്ന നേരത്ത് എടുത്ത ക്യാച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നുതന്നെയായിരുന്നു. ക്യാച്ച് എടുത്തതിനുശേഷമുള്ള സ്ലൈഡിങ്ങിലും പന്ത് കൈവിട്ട് പോകാതെ കൺട്രോൾ ചെയ്തു അദ്ദേഹം.

വീഡിയോ :

Categories
Cricket Latest News

ഇങ്ങനെയൊരു ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല, സൗത്താഫ്രിക്കയെ ലോകക്കപ്പിൽ നിന്ന് പുറത്താക്കി നെതർലാൻഡ്

ഇങ്ങനെയൊരു ട്വിസ്റ്റ് ആരാധകർ തീരെ പ്രതീക്ഷിച്ച് കാണില്ല. ഗ്രൂപ്പ് 2ൽ നിന്ന് ആദ്യം സെമി ഫൈനലിൽ കയറുന്ന ടീമായിരിക്കും സൗത്താഫ്രിക്കയെന്ന് പ്രതീക്ഷിച്ച ഇടത്താണ് മുട്ടൻ പണിയുമായി നെതർലാൻഡ് എത്തിയത്. വിജയിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാം എന്ന മത്സരത്തിലാണ് സൗത്താഫ്രിക്ക 13 റൺസിന് തോൽവി ഏറ്റുവാങ്ങിയത്.

ടോസ് നേടിയ സൗത്താഫ്രിക്ക നിർണായക മത്സരത്തിൽ നെതർലൻഡിനെ ബാറ്റിങിന് അയച്ചു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ നെതർലാൻഡ് 158 റൺസാണ് അടിച്ചു കൂട്ടിയത്. ചെയ്‌സിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ ഫോമിലുള്ള ഡികോകിനെ (13 പന്തിൽ 13) മൂന്നാം ഓവറിലെ നാലാം പന്തിൽ തന്നെ നഷ്ട്ടമായിരുന്നു.

പിന്നാലെ 6ആം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയും പുറത്തായി. 20 പന്തിൽ 20 റൺസ് നേടിയ ബാവുമ ഇത്തവണയും നിരാശപ്പെടുത്തി. ഫോമിലുള്ള റൂസ്സോയെ 25 റൺസിലും മർക്രമിനെ 17 റൺസിലും വീഴ്ത്തി നെതർലാൻഡ് സൗത്താഫ്രിക്കയെ സമ്മർദ്ദത്തിലാക്കി.

അവസാന 5 ഓവറിൽ 44 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അപ്പോഴേക്കും 6 വിക്കറ്റ് നഷ്ട്ടമായിരുന്നു.
സൗത്താഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകി ക്ലാസൻ ക്രീസിൽ ഉണ്ടായിരുന്നു. 18ആം ഓവറിലെ മൂന്നാം പന്തിൽ ക്ലാസനെയും പുറത്താക്കി നെതർലാൻഡ് മുന്നേറ്റം നേടി. അവസാന ഓവറിൽ 26 റൺസ് വേണമെന്നപ്പോൾ 12 റൺസ് മാത്രമാണ് നേടാനായത്.

ഇതോടെ സൗത്താഫ്രിക്ക ടി20 ലോകക്കപ്പിൽ നിന്ന് പുറത്തായി. ഈ ലോകക്കപ്പിലും മഴ സൗത്താഫ്രിക്കയ്ക്ക് വില്ലനായി നിസംശയം പറയാം. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ജയത്തിനരികെ മഴകാരണം മത്സരം നിർത്തിവെച്ച് ഒരു പോയിന്റ് മാത്രമാണ് നേടിയത്.
ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിൽ ജയിക്കുന്ന ടീമിന് സെമിഫൈനലിൽ കയറാം. അതേസമയം ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു.

Categories
Cricket

പറ്റുന്ന പണി ചെയ്താൽ പോരായിരുന്നോ വാറുണ്ണി ? വലതു നിന്ന് അടിക്കാൻ ശ്രമിച്ചു വിക്കറ്റ് പോയി !വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ അഫ്ഗാനെ നേരിടുന്ന ഓസ്ട്രേലിയൻ ടീമിന് ഭേദപ്പെട്ട തുടക്കം. 6 ഓവർ പവർപ്ലേ അവസാനിച്ചപ്പോൾ 54/3 എന്ന നിലയിൽ ആണവർ. ഓപ്പണർമാരായ കാമറൂൺ ഗ്രീൻ, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പരുക്കേറ്റ നായകൻ ആരോൺ ഫിഞ്ചിനുപകരം വിക്കറ്റ് കീപ്പർ മാത്യൂ വൈഡ് ആണ് ഇന്ന് അവരെ നയിക്കുന്നത്. ഫിഞ്ച്, ടിം ഡേവിഡ്, സ്റ്റാർക്ക് എന്നിവർക്ക് പകരം സ്മിത്ത്, ഗ്രീൻ, റിച്ചാർഡ്സൺ എന്നിവർ ഓസീസ് നിരയിൽ ഇടംപിടിച്ചു.

പേസർ നവീൻ ഉൾ ഹഖ് എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തിൽ ഒരു അനാവശ്യ ഷോട്ടിനു ശ്രമിച്ച വാർണർ ക്ലീൻ ബോൾഡ് ആകുകയായിരുന്നു. ഇടംകൈയ്യൻ ബാറ്ററായ അദ്ദേഹം പന്ത് എറിഞ്ഞുതീരുന്നതിന് മുന്നേ തന്നെ ഒരു സ്വിച്ച് ഹിറ്റ് ഷോട്ട് കളിക്കാനായി വലംകയ്യനായി നിൽക്കുകയായിരുന്നു. ഇതുകണ്ട നവീൻ പന്തിന്റെ വേഗം കുറച്ച് 100 കിലോമീറ്റർ സ്പീഡിൽ ഓഫ് കട്ടർ എറിയുകയും വിക്കറ്റ് എടുക്കുകയും ചെയ്തു. 18 പന്തിൽ 5 ബൗണ്ടറി അടക്കം 25 റൺസ് നേടി മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ വാർണർക്ക്‌ കഴിഞ്ഞില്ല.

ഈ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിൽ മോശം ഫോം വേട്ടയാടുന്ന താരങ്ങളിൽ പ്രധാനിയാണ് വാർണർ. ഇന്നത്തെ മത്സരത്തിന് മുൻപ് നടന്ന 3 മത്സരങ്ങളിൽ നിന്നും ആകെ 19 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്. ഓവറിന്റെ അവസാന പന്തിൽ 4 റൺസ് എടുത്ത സ്റ്റീവൻ സ്മിത്തിനേക്കൂടി പുറത്താക്കിയ നവീൻ ഉൾ ഹഖ് അഫ്ഗാൻ ടീമിന് മികച്ച തുടക്കം നൽകി. ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ അയർലൻഡിനെ തകർത്ത ന്യൂസിലൻഡ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് ഓസ്ട്രേലിയ വൻ മാർജിനിൽ ജയിക്കുകയും നാളെ ശ്രീലങ്ക ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ ഓസീസിന് സാധ്യതയുള്ളൂ.

Categories
Cricket

W W W ഈ വേൾഡ് കപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് ! വിക്കറ്റ് വിഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ അയർലൻഡിനെ നേരിടുന്ന ന്യൂസിലൻഡ് ടീമിന് മികച്ച ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് കണ്ടെത്തി. ടൂർണമെന്റിൽ ആദ്യമായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ അവരുടെ നായകൻ വില്യംസൺ 35 പന്തിൽ 61 റൺസ് നേടി ടോപ് സ്കോററായി. ഓപ്പണർ ഫിൻ അലൻ 32 റൺസും ഫീനിഷർ ദാരിൽ മിച്ചൽ 31 റൺസും എടുത്തു മികച്ച പിന്തുണ നൽകി.

അതിനിടെ മത്സരത്തിൽ അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഇത്തവണത്തെ ട്വന്റി ട്വന്റി ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് നേട്ടം കൈവരിച്ചു. നേരത്തെ യുഎഇ സ്പിന്നറായ കാർത്തിക് മെയ്യപ്പൻ യോഗ്യത ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക് നേടിയിരുന്നു. അതുകൊണ്ടുതന്നെ സൂപ്പർ 12 ഘട്ടത്തിലെ ആദ്യ ഹാട്രിക്ക് നേട്ടമാണ് ലിറ്റിൽ കൈവരിച്ചത്.

ന്യൂസിലൻഡ് ഇന്നിങ്സിലെ പത്തൊമ്പതാം ഓവറിൽ ആയിരുന്നു നേട്ടം. രണ്ടാം പന്തിൽ ടോപ് സ്കോറർ നായകൻ കൈൻ വില്യംസനെ ഡീപ് ബാക്ക് വേർഡ് സ്ക്വയർ ലെഗിൽ ഡിലാനിയുടെ കൈകളിൽ എത്തിച്ച ലിറ്റിൽ തൊട്ടടുത്ത രണ്ട് പന്തുകളിൽ ജെയിംസ് നീഷമിനെയും മിച്ചൽ സന്റ്‌നറെയും വിക്കറ്റിന് മുന്നിൽ കുരുക്കി തന്റെ ഹാട്രിക് തികച്ചു. ഇരു താരങ്ങളും റിവ്യൂ നൽകിയെങ്കിലും അത് നേരെ വിക്കറ്റിൽ തന്നെ കൊള്ളുമായിരുന്നുവെന്ന് തെളിഞ്ഞു. മത്സരത്തിൽ 4-0-22-3 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ബോളിങ് സ്റ്റാറ്റസ്. കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലും ഒരു അയർലൻഡ് പേസർ ഹാട്രിക് നേടിയിരുന്നു. ഓൾറൗണ്ടർ കുർട്ടിസ് കാംഫർ അന്ന് തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റാണ് വീഴ്ത്തിയിരുന്നത്.

വീഡിയോ :

Categories
Cricket

എന്തുകൊണ്ട് ഇന്ത്യയ്ക്കും വിരാട് കോഹ്‌ലിക്കും എതിരെ ‘വ്യാജ ഫീൽഡിങ്ങിൽ നടപടി എടുത്തില്ല ? കാരണം തുറന്നു പറഞ്ഞു ഹർഷ ബോഗ്ല

ബുധനാഴ്ച നടന്ന ട്വന്റി ട്വന്റി ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ മഴനിയമപ്രകാരം 5 റൺസിന് ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് അവസാന പന്ത് വരെ പൊരുതിനോക്കിയെങ്കിലും വിജയം അകന്നുനിന്നു. എപ്പോഴത്തെയുംപോലെ ഈ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനുശേഷവും വിവാദങ്ങൾക്ക് ഒട്ടും കുറവില്ല. മത്സരത്തിൽ ‘വ്യാജ ഫീൽഡിംഗ്’ കാണിച്ച ഇന്ത്യൻ താരം വിരാട് കോഹ്‌ലിക്കെതിരെ അമ്പയർമാർ തങ്ങൾക്ക് അനുകൂലമായി 5 പെനൽറ്റി റൺസ് നൽകിയില്ല എന്ന ആരോപണവുമായി ബംഗ്ലാ താരം നൂറുൽ ഹസൻ രംഗത്തെത്തിയിരുന്നു.

മത്സരത്തിൽ അക്ഷർ പട്ടേൽ എറിഞ്ഞ ഏഴാം ഓവറിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ലീട്ടൻ ദാസ് ഡീപ് ഓഫ് സൈഡിലേക്ക് കളിച്ചപ്പോൾ പന്തെടുത്ത അർഷദീപ് സിംഗ് ത്രോ എറിഞ്ഞത്, പോയിന്റിൽ നിൽക്കുകയായിരുന്ന കോഹ്‌ലിയുടെ സമീപത്ത് കൂടി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കയ്യിലേക്ക് എത്തി. തന്റെ സമീപത്തുകൂടി പന്ത് പോയ സമയം കോഹ്‌ലി ഒന്ന് വെട്ടിത്തിരിഞ്ഞ് നോൺസ്ട്രൈക്കർ എൻഡിലേക്ക് പന്ത് എറിയുന്ന ആക്ഷൻ കാണിച്ചിരുന്നു. ഇതാണ് അവർ ഉന്നയിക്കുന്ന ആരോപണം.

എന്നാലിപ്പോൾ അതിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് പ്രശസ്ത ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെ ട്വിറ്ററിൽ തന്റെ നിരീക്ഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിലെ സത്യാവസ്ഥ എന്തെന്നാൽ ഇത് ആരും കണ്ടിട്ടുണ്ടായിരുന്നില്ല എന്നതുതന്നെയാണ്. അമ്പയർമാർ കണ്ടില്ല, ക്രീസിൽ ഉണ്ടായിരുന്ന രണ്ട് ബംഗ്ലാ താരങ്ങളും കണ്ടില്ല, എന്തിനേറെ പറയുന്നു ഈ ഞങ്ങൾ പോലും കണ്ടിരുന്നില്ല എന്നാണ് ഹർഷ പറയുന്നത്.

ക്രിക്കറ്റ് നിയമം ആർട്ടിക്കിൾ 41.5 പ്രകാരം ‘ഫെയ്ക്ക്‌ ഫീൽഡിംഗിന്’ 5 റൺസ് പെനൽറ്റി അനുവദിക്കാം എന്നത് ശരിതന്നെ. പക്ഷേ അത് അമ്പയർമാർ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട് എങ്കിൽ മാത്രമേ നൽകാൻ കഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ മത്സരം കഴിഞ്ഞ ശേഷം ഓരോ കാര്യങ്ങളിൽ ആരോപണം ഉന്നയിച്ചത് കൊണ്ട് കാര്യമില്ലെന്നും ഹർഷ ഭോഗ്ലേ വ്യക്തമാക്കി.

തന്റെ ട്വീറ്റിൽ ബംഗ്ലാ ആരാധകർക്ക് ഒരു ഉപദേശവും അദ്ദേഹം നൽകുന്നുണ്ട്. ഇങ്ങനെ ഓരോ ഒഴിവുകഴിവുകൾ കണ്ടെത്തിപിടിച്ച് ആരോപണം ഉന്നയിച്ചതുകൊണ്ട് ടീമിന്റെ വളർച്ചയാണ് നിങ്ങൾ മുരടിപ്പിക്കുന്നത്. ഫൈക്ക് ഫീൽഡിംഗ് നടത്തിയെന്നും ഗ്രൗണ്ട് നനഞ്ഞതായിരുന്നുവെന്നും പറയുന്നതിന് പകരം തങ്ങളുടെ ടീമിൽ ആരെങ്കിലും ഒന്ന് ഉത്തരവാദിത്വത്തോടെ അവസാനം വരെ നിന്നിരുന്നെങ്കിൽ അവർക്ക് ആരെയും പരാതി പറയാതെ മത്സരം ജയിക്കാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Categories
Cricket Video

ഫാൻസ് മാത്രമല്ല ,കളിക്കാരും മണ്ടന്മാർ ആണെന്ന് തോന്നുന്നു , ഔട്ട് അല്ലാഞ്ഞിട്ടും കളം വിട്ടു നവാസ് ; വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഇന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ തങ്ങളുടെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. മഴ നിയമപ്രകാരം 33 റൺസിനായിരുന്നു അവരുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 9 ഓവറിൽ 69/4 എന്ന നിലയിൽ നിൽക്കെ മഴയെത്തി. പിന്നീട് വിജയലക്ഷ്യം 14 ഓവറിൽ 142 റൺസായി പുനർ നിർണയിച്ചെങ്കിലും അവർക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

പാകിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി 3 വിക്കറ്റും ഷദാബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധ സെഞ്ചുറി നേടിയ ഷദാബ് ഖാന്റെയും ഇഫ്ത്തിക്കർ അഹമ്മദിന്റെയും 28 റൺസ് വീതം എടുത്ത ഹാരിസിന്റെയും നവാസിന്റെയും മികവിലാണ് ടോപ് ഓർഡർ തകർച്ചയിലും മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞത്. ഓൾറൗണ്ട് പ്രകടനത്തോടെ ഷദാബ് ഖാൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ മുഹമ്മദ് നവാസ് പുറത്തായത് ഒരു അശ്രദ്ധമായ കാരണത്താൽ ആയിരുന്നു.

7 ഓവറിൽ 43/4 എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ 21 പന്തിൽ 28 റൺസ് എടുത്തിരുന്ന നവാസും 18 റൺസ് എടുത്തുനിന്നിരുന്ന ഇഫ്ത്തിക്കർ അഹമ്മദും ചേർന്ന് ഉയർത്തിക്കൊണ്ടുവരുന്നതിനിടെയാണ് നവാസിന്റെ അശ്രദ്ധമൂലം ഇത് സംഭവിച്ചത്. ടാബ്രൈസ് ഷംസി എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ സ്ലോഗ് സ്വീപ്പ് കളിച്ച് സിക്സ് നേടിയ നവാസ് അവസാന പന്തിലും അതേ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു.

എന്നാൽ റീപ്ലേകളിൽ വ്യക്തമായി പന്ത് അദ്ദേഹത്തിന്റെ ബാറ്റിൽ കൊണ്ട ശേഷമാണ് പാഡിൽ കൊണ്ടതെന്ന്. അന്നേരം പന്ത് ഷോർട്ട് ഫൈൻ ലെഗിലെക്ക് പോയപ്പോൾ നവാസ് ഒരു സിംഗിൾ ഓടാൻ ശ്രമിച്ചിരുന്നു. നോൺ സ്ട്രൈക്കർ ഇഫ്തിക്കർ അത് വിലക്കിയതോടെ തിരിച്ച് ക്രീസിലേക്ക് മടങ്ങാൻ നവാസ് തുടങ്ങുമ്പോഴേക്കും ലുങ്കി എൻഗിഡിയുടെ ഡയറക്ട് ത്രോയിൽ സ്റ്റമ്പ് ഇളകി.

അങ്ങനെ സംഭവിക്കുന്നതിന് മുന്നേ തന്നെ ഷംസിയുടെ എൽബിഡബ്ല്യൂ അപ്പീലിൽ അമ്പയർ വിരൽ ഉയർത്തിയിരുന്നു. താൻ റൺഔട്ട് ആയെന്ന് കരുതിയ നവാസ് റിവ്യൂ കൊടുക്കാൻ നിൽക്കാതെ പെട്ടെന്ന് അവിടെനിന്ന് മടങ്ങി. അങ്ങനെ റിവ്യൂ നൽകിയിരുന്നു എങ്കിൽ ഇൻസൈഡ് എഡ്ജ് ആയതുകൊണ്ട് തേർഡ് അമ്പയർ നോട്ട് ഔട്ട് വിളിക്കുകയും ഫീൽഡ് അമ്പയർ ക്രിസ് ഗഫാനിക്ക് തന്റെ തീരുമാനം തിരുത്തേണ്ടതായും വന്നേനെ.

കാരണം, ഐസിസി നിയമം 20.1.1.3 പ്രകാരം ഒരു ബാറ്റർ പുറത്തായാൽ അതേ നിമിഷം മുതൽക്കേ പന്ത് ഡെഡ് ബോൾ ആയി കണക്കാക്കാം. ഇവിടെ നവാസ് റൺഔട്ട് ആയത് നിയമപ്രകാരം സാധുവല്ല. കാരണം അമ്പയർ എൽബിഡബ്ല്യൂ വിക്കറ്റ് അനുവദിച്ച നിമിഷം മുതൽ പന്ത് ഡെഡ് ബോൾ ആണ്. നവാസ് അവിടെ എൽബിഡബ്ല്യൂവിന് റിവ്യൂ നൽകിയിരുന്നുവെങ്കിൽ ക്രീസിൽ തുടർന്ന് കളിച്ചേനെയെന്ന് സാരം.

Categories
Cricket Latest News

ഇവരാണോ അമ്പയർമാർ ഇന്ത്യക്ക് വേണ്ടി കളിച്ചു എന്ന് ആരോപണം ഉന്നയിക്കുന്നത്! കാർത്തിക്കിന്റെ റൺ ഔട്ട്‌, ഔട്ട്‌ ആയിരുന്നോ? വീഡിയോ തെളിവുകൾ കാണാം

ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, മത്സര ശേഷം ഓരോ യുക്തിരഹിതമായ ആരോപണങ്ങളുമായി വന്നിരിക്കുകയാണ് ബംഗ്ലാദേശ് ആരാധകരും പാകിസ്താൻ ആരാധകരും മഴ പെയ്ത് ഔട്ട്‌ ഫീൽഡ് നനഞ്ഞു കുതിർന്നിട്ടും ഇന്ത്യയെ സഹായിക്കാനായി അമ്പയർമാർ മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ആരോപണം, മഴ പെയ്ത് കളി നിർത്തുമ്പോൾ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യ പിന്നിലായിരുന്നു, എന്നാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ ഏറ്റവും ബുദ്ധിമുട്ട് ഫീൽഡ് ചെയ്യുന്ന ടീമിനാണ് കാരണം ബോളർമാർക്കും ഫീൽഡർമാർക്കും ബോൾ ഗ്രിപ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും ഇത്തരം നനഞ്ഞ ഔട്ട്‌ ഫീൽഡിൽ, അത് കൊണ്ട് തന്നെ മത്സരം തോറ്റതിന് ഇത്തരം കാര്യങ്ങളിൽ പഴി ചാരുന്ന ആരാധകക്കൂട്ടങ്ങളോട് ഒന്നേ പറയാനുള്ളൂ, “ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം”

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേൽ തിരിച്ചെത്തിയപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും അർധ സെഞ്ച്വറിയുമായി കെ.എൽ രാഹുൽ ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു പിന്നാലെ കോഹ്ലിയും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.

185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത്, പവർ പ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ലിട്ടൺ ദാസ് അതി വേഗത്തിൽ റൺ സ്കോർ ചെയ്തു, ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസ് റൺ ഔട്ട്‌ ആയത് ആയിരുന്നു, എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട്‌ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്, പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യ വിജയത്തിലേക്ക് എത്തുകയായിരുന്നു, പുറത്താകാതെ 64* റൺസ് നേടിയ കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ തോറ്റതിന് ഓരോ ന്യായീകരണങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ ആരാധർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ആരാധകരും ദിനേശ് കാർത്തിക്കിന്റെ റൺ ഔട്ട്‌ ശരിക്കും ഔട്ട്‌ ആയിരുന്നോ എന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്, കാരണം ബോൾ സ്റ്റമ്പിൽ തട്ടുന്നതിന് മുന്നേ ബംഗ്ലാദേശ് താരം ഷൊറിഫുൾ ഇസ്ലാം കൈ കൊണ്ട് തട്ടി സ്റ്റമ്പ് ഇളക്കിയിരുന്നു ഇത്തരം അവസരങ്ങളിൽ സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് ലഭിക്കേണ്ടതാണ് എന്നാൽ തേർഡ് അമ്പയർ ഇത് ഔട്ട്‌ വിധിച്ചു, തോറ്റത് അംഗീകരിക്കാതെ ഓരോ ന്യായീകരണങ്ങളുമായി വരുന്ന ബംഗ്ലാദേശ് ആരാധകർക്ക് ഈ റൺഔട്ടിനെക്കുറിച്ച് വല്ലതും പറയാനുണ്ടോ എന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്.