Categories
Cricket Latest News

രാജകുമാരൻ പിറകെ ഉണ്ട് !ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പമെത്തി ശുഭ്മാൻ ഗിൽ

ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച ടോട്ടൽ. സെഞ്ചുറി നേടിയ ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയുടെയും ശുഭ്മൻ ഗില്ലിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് നേടിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ, പരമ്പര നേരത്തെതന്നെ സ്വന്തമാക്കിയിരുന്നു. എങ്കിലും ഇന്നത്തെ മത്സരം കൂടി വിജയിച്ച് പരമ്പര തൂത്തുവാരാനായാൽ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും. മറിച്ച് ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട്‌ ഒന്നാം റാങ്ക് നഷ്ടമായ കിവീസ്, ഒരു ആശ്വാസജയം തേടുകയാണ്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാതം ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് നിരയിൽ ഹെൻറി ഷിപ്ലിക്ക്‌ പകരം ജേക്കബ് ഡഫി ഇടം പിടിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഓസ്ട്രേലിയയുമായി അടുത്ത മാസം നടക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി, ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പേസർമാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ടീം മാനേജ്മെന്റ് വിശ്രമം നൽകി. ഇവർക്ക് പകരം സ്പിന്നർ ചാഹലും പേസർ ഉമ്രാൻ മാലിക്കും ടീമിൽ ഇടംനേടി.

മത്സരത്തിൽ ആദ്യ വിക്കറ്റിൽ 212 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ഇന്ത്യക്ക് പിന്നീട് അതേ മികവിൽ ബാറ്റിംഗ് നടത്താൻ കഴിഞ്ഞില്ല. രോഹിത് 101 റൺസും ഗിൽ 112 റൺസും എടുത്ത് പുറത്തായശേഷം എത്തിയ കോഹ്‌ലി 36 റൺസിൽ മടങ്ങി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 54 റൺസ് എടുത്ത പാണ്ഡ്യയും 25 റൺസ് എടുത്ത താക്കൂറും ചേർന്ന കൂട്ടുകെട്ട് അവസാന ഓവറുകളിൽ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. കിവീസ് നിരയിൽ ജേക്കബ് ദഫിയും ബ്ലൈർ ടിക്ക്‌നെറും 3 വിക്കറ്റ് വീതം വീഴ്ത്തി.

112 റൺസ് എടുത്ത് ഇന്ന് ഇന്ത്യയുടെ ടോപ് സ്കോററായ യുവഓപ്പണർ ശുഭ്മൻ ഗിൽ ഒരുപറ്റം റെക്കോർഡുകൾ ഇന്ന് സ്വന്തം പേരിലാക്കിയിരുന്നു. 3 മത്സരങ്ങൾ അടങ്ങുന്ന ഒരു ഏകദിനപരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള റെക്കോർഡിൽ പാക്ക് നായകൻ ബാബർ അസമിനൊപ്പം ഗിൽ എത്തിയിരുന്നു. 2016ൽ വെസ്റ്റിൻഡീസ് ടീമിനെതിരെ നടന്ന പരമ്പരയിലാണ്‌ ബാബർ 360 റൺസ് നേടിയത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരട്ടസെഞ്ചുറിയും രണ്ടാം മത്സരത്തിൽ പുറത്താകാതെ 40 റൺസും എടുത്ത ഗിൽ, ഇന്നത്തെ സെഞ്ചുറി(112) ഉൾപ്പെടെ പരമ്പരയിൽ 360 റൺസ് തികച്ചു.

Categories
Cricket Latest News

കോഹ്ലി സെൽഫിഷ് ആയതോ? അല്ലേൽ കൊഹ്ലിയെ പേടിച്ച് ഇഷാൻ ഔട്ടായി കൊടുത്തതോ ?റൺ ഔട്ട് വീഡിയോ കാണാം

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ടോസ് നഷ്ടപെട്ടു ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമയും യുവ താരം ഗില്ലും സെഞ്ച്വറി നേടി. കൂടാതെ അവസാന ഓവറുകളിൽ അതിവേഗം സ്കോർ ചെയ്ത ഉപനായകൻ ഹർദിക് പാന്ധ്യയും ഫിഫ്റ്റി സ്വന്തമാക്കി.

രോഹിത് ശർമ മൂന്നു കൊല്ലങ്ങൾക്ക് ശേഷമാണ് ഒരു ഏകദിന സെഞ്ച്വറി സ്വന്തമാക്കുന്നത്. തന്റെ ഏകദിന കരിയറിലെ 30 മത്തെ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഗിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ തന്റെ മൂന്നാമത്തെ സെഞ്ച്വറിയും.എന്നാൽ ഇരുവരും ഔട്ട്‌ ആയതിന് ശേഷം ഇന്ത്യയുടെ റൺ റേറ്റ് നല്ല രീതിയിൽ കുറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഇപ്പോൾ ഒരു റൺ ഔട്ട്‌ ചർച്ചയാവുകയാണ്.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യൻ ഇന്നിങ്സിന്റെ 35 മത്തെ ഓവർ,മൂന്നാമത്തെ പന്ത്. കിഷൻ മിഡ്‌ ഓഫിലേക്ക് പന്ത് തട്ടുന്നു.ബോൾ നോക്കാതെ ഇരു താരങ്ങളും റണിനായി ഓടുന്നു.കിഷൻ പന്ത് മിഡ്‌ ഓഫിൽ നികൊളസിന്റെ കൈയിൽ ഇരിക്കുന്നത് കാണുന്നു. എന്നാൽ കോഹ്ലി അപ്പോഴേക്കും കീപ്പർ എൻഡിൽ എത്തി കഴിഞ്ഞിരുന്നു.ഒടുവിൽ കോഹ്ലിക്ക്‌ വേണ്ടി കിഷൻ തന്റെ വിക്കറ്റ് ബലി കൊടുക്കുന്നു.24 പന്തിൽ 17 റൺസാണ് കിഷൻ സ്വന്തമാക്കിയത്. കോഹ്ലിയാകട്ടെ 27 പന്തിൽ 36 റൺസും സ്വന്തമാക്കി.മൂന്നു മത്സരങ്ങളുടെ പരമ്പര വൈറ്റ് വാഷ് ചെയ്യാൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം.ഈ മത്സരം വിജയിച്ചാൽ ഏകദിനത്തിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത് എത്താൻ കഴിയും.

വീഡിയോ :

Categories
Cricket Latest News

4,4,4,6,4 അവൻ്റെ ഒരു തീയുണ്ട !ഫെർഗൂസൻ്റെ ഓവറിൽ 22 റൺസ് എടുത്തു ഗിൽ ; വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ താൻ തന്നെയാണെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച പ്രതിഭയാണ് ശുഭമാൻ ഗിൽ.ഏകദിന ക്രിക്കറ്റിലെ റെക്കോർഡുകൾ തകർത്തു കൊണ്ട് മുന്നേറുകയാണ് ഈ യുവ ഓപ്പണർ. ഇതിനോടകം തന്നെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി വരെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.ന്യൂസിലാൻഡ് ഇന്ത്യ ഏകദിന പരമ്പരയിലെ ഗംഭീര ഫോം അദ്ദേഹം ഇന്ന് തുടർന്നിരിക്കുകയാണ്.

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനം. ഇന്ത്യൻ ഇന്നിങ്സിന്റെ ഏട്ടാമത്തെ ഓവർ. ഫെർഗുസൺ ന്യൂസിലാൻഡിന് വേണ്ടി പന്ത് എറിയുന്നു.ഗില്ലാണ് സ്ട്രൈക്ക്. ആദ്യ ബോൾ ഷോർട്ട് ഓഫ് ലെങ്ത്. പന്ത് ബൗണ്ടറിയിൽ. രണ്ടാമത്തെ പന്ത് ഗില്ലിനെ കടന്നു പോകുന്നു. എന്നാൽ പിന്നീട് ഒള്ള പന്തുകളിൽ ഫെർഗുസൺ കണ്ടത് ഗില്ലിന്റെ വിശ്വരൂപമാണ്.മൂന്നാമത്തെ പന്ത് ദീപ് തേർഡ് ഓണിൽ ബൗണ്ടറി. നാലാമത്തെ പന്ത് ഒരു ഫുൾ ടോസ്,മിഡ്‌ ഓഫീനും എക്സ്ട്രാ കവറിനും ഇടയിൽ മനോഹരമായ ഒരു ബൗണ്ടറി.അഞ്ചാമത്തെ പന്ത് ഒരു ബൗണസർ, ഗിൽ അപ്പർ കട്ട്‌ ചെയ്യുന്നു. പന്ത് ഗാലറിയിലേക്ക്.ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേർ ഒരു 23 വയസ്സ്കാരൻ മുന്നിൽ നിസ്സഹായനാവുകയാണ്.

അവസാന പന്തിൽ ഒരു ഡോട്ട് ബോൾ പ്രതീക്ഷിച്ചു ലോക്കി ഫെർഗുസൺ ഒരു മികച്ച പന്ത് എറിയുകയാണ്.ഏതു ഒരു ബാറ്ററുടെയും കണക്ക് കൂട്ടൽ തെറ്റിക്കുന്ന ഒരു ഡെലിവറി.ഒരുപാട് ഷോർട്ടുമല്ല, എന്നാൽ ഒരുപാട് കേറിയുമല്ല.എന്നാൽ ഗില്ലിന് ഇത് ഒരു വിഷയമായിരുന്നില്ല. അതിമനോഹരമായ ബോളിനെ ഗിൽ കട്ട്‌ ചെയ്യുന്നു.ഒടുവിൽ കവർ പോയിന്റിന് ഇടയിൽ ആ പന്ത് ബൗണ്ടറിയിലേക്ക്. ഓവറിൽ 22 റൺസും.

മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ മത്സരം കൂടി ജയിച്ചാൽ ഇന്ത്യക്ക് ന്യൂസിലാൻഡിനെ മറികടന്നു ഏകദിനത്തിൽ ഒന്നാം സ്ഥാനത്ത് എത്താം.ടോസ് ലഭിച്ച കിവിസ് ക്യാപ്റ്റൻ ബൗളിംഗ് തിരിഞ്ഞെടുക്കയായിരുന്നു. എന്നാൽ രോഹിത്തും ഗില്ലും നിലവിൽ കൂറ്റൻ അടികൾ കൊണ്ട് ഇന്ത്യൻ സ്കോർ ഉയർത്തി കൊണ്ടിരിക്കുകയാണ്.

Categories
Cricket Latest News

ഇത് ഒരു വലം കൈയ്യൻ ബാറ്റർ അല്ല ! ബ്രേസ് വെല്ലിന്റെ ബോളിൽ അനായാസം റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടി ഇഷാൻ കിഷൻ

രണ്ടാം ഏകദിനത്തിലും ആധികാരികമായി 8 വിക്കറ്റ് ജയവുമായി ഇന്ത്യ കളം നിറഞ്ഞു കളിച്ചപ്പോൾ കിവീസിനെതിരായ 3 മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസിനെ വെറും 108 റൺസിന് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടു, ചെറിയ വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (51) പുറത്താകാതെ 40* റൺസ് എടുത്ത് ഗില്ലും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ വീഴ്ത്തിക്കൊണ്ട് മുഹമ്മദ്‌ ഷമിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ വന്ന ബാറ്റർമാരെ നിലയുറപ്പിക്കുന്നതിന് മുന്നേ ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ കിവീസ് കൂട്ടത്തകർച്ചയിലേക്ക് നീങ്ങി, ഒരു ഘട്ടത്തിൽ 15/5 എന്ന നിലയിൽ ആയ കിവീസിനെ, ഗ്ലെൻ ഫിലിപ്സ് (36) മിച്ചൽ സാൻട്നർ (27) ബ്രേസ് വെൽ (22) എന്നിവർ നേടിയ റൺസിന്റെ പിൻബലത്തിലാണ് 100 റൺസ് എങ്കിലും കടന്നത്, ഇന്ത്യക്ക് വേണ്ടി മുഹമ്മദ്‌ ഷമി 3 വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ബ്രേസ് വെൽ എറിഞ്ഞ ഇരുപതാമത്തെ ഓവറിൽ റിവേഴ്‌സ് സ്വീപ്പിലൂടെ ഇഷാൻ കിഷൻ നേടിയ ബൗണ്ടറി മനോഹരമായ ഒരു ഷോട്ട് ആയിരുന്നു, ബുദ്ധിമുട്ടേറിയ ഇത്തരം ഷോട്ടുകൾ വളരെ അനായാസം കളിക്കാൻ കഴിവുള്ള താരമാണ് ഇഷാൻ കിഷൻ, സാൻട്നർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ മിഡ്‌ ഓണിലേക്ക് ബൗണ്ടറി പായിച്ച് ഗിൽ ഇന്ത്യയുടെ വിജയ റൺ നേടുകയും ചെയ്തു.

Categories
Cricket Latest News

പോയിട്ട് എന്തോ അത്യാവശ്യം ഉണ്ടെന്ന് തോന്നുന്നു !കളി തീരുന്നതിനു മുന്നേ താരങ്ങൾക്ക് കൈ കൊടുത്തു ഹർധിക് പാണ്ഡ്യ ; വീഡിയോ കാണാം

ഇന്നലെ ഛത്തീസ്ഗഡ് റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ 12 റൺസിന്റെ വിജയം നേടിയിരുന്നു. ആദ്യ മത്സരം കളിച്ച അതേ ടീമിനെ ഇന്ത്യ ഇന്നലെയും നിലനിർത്തി. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച ഇൻഡോറിൽ നടക്കും.

ഇന്നലെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ടീമിന് വെറും 15 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. പൊരുതിനിന്ന വാലറ്റം സ്കോർ 100 കടത്തുകയായിരുന്നു. ഗ്ലെൻ ഫിലിപ്സ് (36), മിച്ചൽ സന്റ്നേർ (27), മൈക്കൽ ബ്രൈസ്‌വെൽ (22) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 34.3 ഓവറിൽ 108 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാ താരങ്ങളും വിക്കറ്റ് നേടി. മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൺ സുന്ദറും ഹർദിക്‌ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഷമിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അതിവേഗം ബാറ്റ് വീശി. നായകൻ രോഹിത് ശർമ 7 ഫോറും 2 സിക്സും ഉൾപ്പെടെ 50 പന്തിൽ 51 റൺസ് എടുത്തു. അദ്ദേഹം ഹെൻറി ഷിപ്ലിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്‌ലി രണ്ട് ബൗണ്ടറി നേടി നന്നായി തുടങ്ങിയെങ്കിലും അനാവശ്യ തിടുക്കം കാട്ടി സ്പിന്നർ മിച്ചൽ സന്റ്‌നെറെ സ്റ്റെപ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ചപ്പോൾ കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗിൽ 40 റൺസോടെയും ഇഷാൻ കിഷൻ 8 റൺസോടെയും പുറത്താകാതെ നിന്നു. വെറും 20.1 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

ഇന്നലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുന്നതിന് മുന്നേതന്നെ വൈസ് ക്യാപ്റ്റൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, എഴുന്നേറ്റ് ടീമംഗങ്ങൾക്ക് കൈകൊടുക്കുന്ന വീഡിയോ ശ്രദ്ധേയമായിരുന്നു. മൈക്കൽ ബ്രൈസ്വെൽ എറിഞ്ഞ ഇരുപതാം ഓവറിന് ശേഷം ഇന്ത്യയുടെ സ്കോർ 2 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് ആയിരുന്നു. അപ്പോഴാണ് ഡഗ് ഔട്ടിൽ സഹതാരങ്ങൾക്കും പരിശീലകർക്കും കൈകൊടുത്തുകൊണ്ട് നടക്കുന്ന പാണ്ഡ്യയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. ശേഷിക്കുന്ന 30 ഓവറിൽ വെറും 2 റൺസ് മാത്രം മതിയായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ. മിച്ചൽ സന്റ്‌നർ എറിഞ്ഞ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ശുഭ്മൻ ഗിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Categories
Cricket India Latest News

വീണ്ടും സാൻ്റനറുടെ മുന്നിൽ കുരുങ്ങി കോഹ്ലി ,വിശ്വസിക്കാനാവാതെ ആരാധിക ; വൈറൽ വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, 8 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് വെറും 108 റൺസിന് എല്ലാവരും പുറത്തായി, ചെറിയ വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (51) പുറത്താകാതെ 40* റൺസ് എടുത്ത് ഗില്ലും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ (0) വീഴ്ത്തിക്കൊണ്ട് മുഹമ്മദ്‌ ഷമിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ വന്ന ബാറ്റർമാരെ നിലയുറപ്പിക്കുന്നതിന് മുന്നേ ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ കിവീസ് കൂട്ടത്തകർച്ചയിലേക്ക് നീങ്ങി, ഒരു ഘട്ടത്തിൽ 15/5 എന്ന നിലയിൽ ആയ കിവീസിനെ, ഗ്ലെൻ ഫിലിപ്സ് (36) മിച്ചൽ സാൻട്നർ (27) ബ്രേസ് വെൽ (22) എന്നിവർ നേടിയ റൺസിന്റെ പിൻബലത്തിലാണ് 100 റൺസ് എങ്കിലും കടന്നത്, മുഹമ്മദ്‌ ഷമി 3 വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി മിച്ചൽ സാൻട്നറുടെ ബോളിൽ പുറത്തായി, ആദ്യ മത്സരത്തിലും 8 റൺസ് എടുത്ത കോഹ്ലിയെ പുറത്താക്കിയത് സാൻട്നർ ആയിരുന്നു, ഇന്നത്തെ മത്സരത്തിൽ 11 റൺസ് എടുത്ത കോഹ്ലിയെ സാൻടനറുടെ ബോളിൽ വിക്കറ്റ് കീപ്പർ ടോം ലതാം സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു, മുമ്പും പല മത്സരങ്ങളിലും വിരാട് കോഹ്ലിയെ മിച്ചൽ സാൻട്നർ വീഴ്ത്തിയിട്ടുണ്ട്.

Categories
Cricket India Latest News Malayalam Video

സൂര്യ പഠിപ്പിച്ചതാണോ ഈ ഷോട്ട്; കിടിലൻ റിവേഴ്സ് സ്വീപ്പുമായി ബൗണ്ടറി നേടി രോഹിത്.. വീഡിയോ കാണാം

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 8 വിക്കറ്റ് വിജയവുമായി പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ കരുത്തുകാട്ടി. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യത്തെ രാജ്യാന്തര മത്സരത്തിൽ തന്നെ ഇന്ത്യക്ക് വിജയം നേടാനായി. വെറും 109 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നായകൻ രോഹിത് ശർമ 51 റൺസോടെ ടോപ് സ്കോറർ ആയപ്പോൾ സഹ ഓപ്പണർ ശുഭ്മൻ ഗിൽ 40 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് താരങ്ങളെ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഗ്ലെൻ ഫിലിപ്സ് (36), മിച്ചൽ സന്റ്നേർ (27), മൈക്കൽ ബ്രൈസ്‌വെൽ (22) എന്നിവരോഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. 34.3 ഓവറിൽ വെറും 108 റൺസിൽ അവർ ഓൾഔട്ടായി. ഇന്ത്യക്കായി ഇന്ന് പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി എന്നതും ശ്രദ്ധേയം. മൂന്ന് വിക്കറ്റ് വീഴ്ത്തി പേസർ മുഹമ്മദ് ഷമി കളിയിലെ താരമായി. ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക്‌ വളരെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അതിന്റെ നേർസാക്ഷ്യമായി പതിവില്ലാത്ത റിവേഴ്സ് സ്വീപ്പ്‌ ഷോട്ട് രോഹിത് കളിച്ചിരുന്നു. മിച്ചൽ സന്റ്‌നർ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ, തേർഡ് മാൻ ഫീൽഡർ മുപ്പതുവാര വൃത്തത്തിനുള്ളിൽ നിൽക്കുന്നത് മുൻകൂട്ടി കണ്ട് രോഹിത് മികച്ചൊരു റിവേഴ്സ് സ്വീപ്പ് കളിക്കുകയായിരുന്നു. അപ്രതീക്ഷിതമായി രോഹിത്തിന്റെ ബാറ്റിൽ നിന്നും ആ ഷോട്ട് പിറന്നത് കണ്ട് കമന്റേറ്റർമാർ പോലും അമ്പരന്നു. കാണികളും വൻ ആർപ്പുവിളികളുമായി അത് ആഘോഷമാക്കി. തുടർന്ന് അർദ്ധസെഞ്ചുറി തികച്ചാണ് രോഹിത് മടങ്ങിയത്.

വീഡിയൊ :

Categories
Cricket India

എറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ! 108ന് ഓൾ ഔട്ടാക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ ; വിക്കറ്റ് വിഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, 8 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസിനെ വെറും 108 റൺസിന് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടു, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (51) പുറത്താകാതെ 40* റൺസ് എടുത്ത് ഗില്ലും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ (0) വീഴ്ത്തിക്കൊണ്ട് മുഹമ്മദ്‌ ഷമിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ വന്ന ബാറ്റർമാരെ നിലയുറപ്പിക്കുന്നതിന് മുന്നേ ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ കിവീസ് കൂട്ടത്തകർച്ചയിലേക്ക് നീങ്ങി, ഒരു ഘട്ടത്തിൽ 15/5 എന്ന നിലയിൽ ആയ കിവീസിനെ, ഗ്ലെൻ ഫിലിപ്സ് (36) മിച്ചൽ സാൻട്നർ (27) ബ്രേസ് വെൽ (22) എന്നിവർ നേടിയ റൺസിന്റെ പിൻബലത്തിലാണ് 100 റൺസ് എങ്കിലും കടന്നത്,

ബോൾ ചെയ്ത എല്ലാ ഇന്ത്യൻ ബോളർമാർക്കും വിക്കറ്റ് നേടാൻ സാധിക്കുകയും ചെയ്തു, മുഹമ്മദ്‌ ഷമി 3 വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി, മുഹമ്മദ്‌ സിറാജ്, ശാർദുൾ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

10 വിക്കറ്റ് വിഡിയോ :

Categories
Cricket Latest News Video

സിക്സ് കണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ആരാധകനെ കെട്ടിപിടിച്ചു രോഹിത്,പിടിച്ചു വലിച്ച് സ്റ്റാഫുകൾ ; വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട മികച്ച ഓപ്പണിങ് ബാറ്റസ്മാന്മാരിൽ ഒരാളാണ് രോഹിത് ശർമ. ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് അനവധി ബാറ്റിംഗ് റെക്കോർഡുകളും മുംബൈ ഇന്ത്യൻസിനെ അഞ്ചു തവണ നയിച്ച ക്യാപ്റ്റനും കൂടിയാണ്. ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ രോഹിത്തിന് വളരെയധികം ആരാധകരും ഉണ്ടായിട്ടുണ്ട്.ഇപ്പോൾ അത്തരത്തിൽ രോഹിത്തിന്റെ ആരാധകപിന്തുണ പുറത്ത് വരുന്ന മറ്റൊരു സംഭവം ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്.

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനം. ഇന്ത്യൻ ഇന്നിങ്സിന്റെ ഇടയിലാണ് സംഭവം. രോഹിത്തിന്റെ ഒരു കുഞ്ഞു ആരാധകൻ ഗാലറിയിൽ നിന്ന് നേരെ ഗ്രൗണ്ടിലേക്ക് ചാടി ഓടുന്നു.നേരെ വന്ന് രോഹിത്തിനെ കെട്ടിപിടിക്കുന്നു.ഇത് കണ്ട സെക്യൂരിറ്റി ഗാർഡ് ആ കുട്ടിയെ വലിച്ചു മാറ്റാൻ നോക്കുന്നു.എന്നാൽ രോഹിത് സെക്യൂരിറ്റി ഗാർഡുകളോട് അവൻ കുട്ടിയാണ് അവനെ വിട്ടേക്ക് എന്ന് പറയുന്നു.

വളരെ മനോഹരമായ ഒരു പ്രവർത്തിയാണ് രോഹിത് ചെയ്തത്. ഈ ഒരു പ്രവർത്തി നിലവിൽ കൈയടികൾ നേടുകയാണ്.ന്യൂസിലാൻഡ് ഉയർത്തിയ 109 റൺസിലേക്ക് ഇന്ത്യ കുതിച്ചു കൊണ്ടിരിക്കുകയാണ്.നേരത്തെ ഇന്ത്യൻ ബൗളേർമാരുടെ കൃത്യമായ ലൈനും ലെങ്തും കൊണ്ട് കിവിസ് ഇന്നിങ്സ് 108 റൺസിന് അവസാനിക്കുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഗംഭീര തുടക്കം നൽകിയ ശേഷം രോഹിത് പുറത്തായി.50 പന്തിൽ 51 റൺസ് നേടിയാണ് രോഹിത് പുറത്തായത്.ഏഴു ഫോ‌റും രണ്ട് സിക്സും രോഹിത്തിന്റെ ഇന്നിങ്സിൽ പിറന്നിരുന്നു..

Categories
Cricket Latest News

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല !0.5 സെക്കൻ്റ് കൊണ്ട് പാണ്ഡ്യയുടെ ഒറ്റ കൈ കൊണ്ടുള്ള റിഫ്ലക്സ് ക്യാച്ച് കണ്ട് അമ്പരന്നു പോയി

ക്യാച്ചുകൾ കൊണ്ട് നമുക്ക് ഒരു മത്സരം തിരിക്കാൻ കഴിയുമെന്ന് കണ്ടിട്ടുള്ളതാണ് . അതിമനോഹരമായ ക്യാചുകളും പല തവണ നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ സ്വന്തം ബൗളിങ്ങിൽ തന്നെ റിട്ടേൺ വരുന്ന ക്യാച്ചുകൾ പിടിക്കാൻ തന്നെ വലിയ പ്രയാസമാണ്. ഒരു ഫാസ്റ്റ് ബൗളേർ കൂടിയാണ് അത് പിടിക്കുന്നതെങ്കിലോ!, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനം. ന്യൂസിലാൻഡ് ഇന്നിങ്സിന്റെ 10 മത്തെ ഓവറിലെ നാലാമത്തെ പന്ത്. ഹർദിക് പാന്ധ്യയാണ് ഇന്ത്യക്ക്‌ വേണ്ടി ബൗൾ ചെയ്യുന്നത്.ഡെവൺ കോൺവേയാണ് ന്യൂസിലാൻഡ് ബാറ്റർ. ഹാർദിക് ബൗൾ ഗുഡ് ലെങ്ത്തിൽ കുറച്ചു കേറ്റി കുത്തിക്കുന്നു. കോൺവേ ഡ്രൈവ് ചെയ്യുന്നു.തന്റെ ഫോളോ ത്രൂയിലായിരുന്ന പാന്ധ്യ ബോൾ തന്റെ കൈപിടിയിൽ ഒതുക്കാൻ വേണ്ടി ചാടുന്നു. അവിശ്വസനീയമായ രീതിയിൽ ഒറ്റ കൈ കൊണ്ട് അദ്ദേഹം പന്ത് കൈപിടിയിൽ ഒതുക്കുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച റിട്ടേൺ ക്യാച്ചുകളിൽ ഒന്നായി തന്നെ ഇത് പരിഗണിക്കപെടുമെന്ന് ഉറപ്പാണ്.

വീഡിയോ

മത്സരത്തിൽ ഇന്ത്യ പിടിമുറിക്കിയിരിക്കുകയാണ്. ടോസ് ലഭിച്ചു ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ശെരിവെക്കുക തരത്തിൽ തന്നെ ഇന്ത്യൻ ബൗളേർമാർ പന്ത് എറിയുന്നതാണ് പിന്നീട് കണ്ടത്. നിലവിൽ കിവിസ് 5 വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്നാ നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ഷമി രണ്ടും സിറാജും ടാക്കൂറും ഹർദിക്കും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിട്ടുണ്ട്.