ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ന്യൂഡൽഹിയിൽ പുരോഗമിക്കുകയാണ്. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യം ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 263 റൺസ് നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ച് മികച്ച രീതിയിലാണ് ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്തത്.
ഓസ്ട്രേലിയക്കായി ഉസ്മാൻ ഖ്വാജാ ആദ്യ ഇന്നിങ്ൻസിൽ 81 റൺസ് നേടി. പീറ്റർ ഹാൻസ്കോമ്പ് 72 റൺസ് നേടി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യം ഇന്നിംഗ്സിൽ തകർച്ച നേരിട്ടുവെങ്കിലും അക്സർ പട്ടേലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും മികച്ച ബാറ്റിംഗ് ഇന്ത്യയുടെ ടോട്ടൽ ഓസ്ട്രേലിയയുടെ അരികിൽ എത്തിച്ചു. വിരാട് കോഹ്ലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഒരു റൺ ലീഡ് മാത്രമാണ് ഇന്ത്യ ഓസ്ട്രേലിയക്ക് സമ്മാനിച്ചത്. ഒരുതരത്തിലും ഇന്ത്യ ഓസ്ട്രേലിയൻ സ്കോറിന് അരികിലെത്തുമെന്ന് ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരുടെ ബാറ്റിംഗ് കണ്ടപ്പോൾ തോന്നിച്ചില്ല.ആദ്യം ഇന്നിങ്സിൽ ഇന്ത്യ 262 റൺസ് നേടി.
ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ മികച്ച രീതിയിൽ ആണ് ബാറ്റിംഗ് ആരംഭിച്ചത്. ഇന്നലെ കളി അവസാനിപ്പിച്ചപ്പോൾ മികച്ച നിലയിൽ കളി നിർത്തിയ ഓസ്ട്രേലിയ ഇന്ന് ഇന്ത്യൻ സ്പിൻ ബോളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇന്നലെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റ് അശ്വിൻ ഇന്ന് നേടി.
പിന്നീടങ്ങോട്ട് ഓസ്ട്രേലിയക്ക് ഒരു തിരിച്ചുവരവ് ഉണ്ടായിരുന്നില്ല. മാർനസ് ലംമ്പുഷൈനും ഹെഡും ഒഴികെ മറ്റ് ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ പോലും രണ്ടക്കം കടന്നില്ല. സ്റ്റീവ് സ്മിത്തും, അലക്സ് ക്യാരിയും, പീറ്റർ ഹാൻസ്കോമ്പും ഉൾപ്പെടെയുള്ള ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പെട്ടെന്ന് തന്നെ കൂടാരം കയറി. മുഹമ്മദ് സിറാജിന് ഓരോ ഓവർ പോലും ബോൾ ചെയ്യാനായി ഇന്ന് ലഭിച്ചില്ല. അക്സർ പട്ടേൽ ഒരു ഓവർ മാത്രമാണ് പന്തെറിഞ്ഞത്.
ഇന്ന് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജഡേജ 7 വിക്കറ്റ് ആണ് നേടിയത്. ഓസ്ട്രേലിയയുടെ മിക്ക ബാറ്റ്സ്മാൻമാരും സ്വീപ്പിന് മുതിർന്ന ഔട്ട് ആവുകയായിരുന്നു. ഇന്ത്യൻ ബോളർമാരെ അക്രമിച്ച് കളിക്കാനാണ് ഓസ്ട്രേലിയൻ ബാറ്റർമാർ ശ്രമിച്ചത് എങ്കിലും പദ്ധതി പാളി.
അതിമനോഹരമായ രീതിയിലാണ് രവീന്ദ്ര ജഡേജ ഓസ്ട്രേലിയൻ ബാറ്റർമാരെ കുരുക്കിയത്. രവീന്ദ്ര ജഡേജ പന്തുകൾക്ക് മിക്ക ഓസ്ട്രേലിയൻ ബാറ്റർമാർക്കും മറുപടി ഉണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജയുടെ അതിഗംഭീര ബോളിംഗ് പ്രകടനമാണ് മൂന്നാം ദിവസം ഡൽഹിയിലെ അരുൺ ജയ്‌റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഈ മികച്ച ബോളിംഗ് പ്രകടനതിന്റെ വീഡിയോ ദൃശ്യം കാണാം.