Categories
Cricket Latest News

44(22) ഗില്ലിൻ്റെ വെടിക്കെട്ടിൽ മുങ്ങി പോയ മറ്റൊരു വെടിക്കെട്ട്!ഇന്ത്യയുടെ പുതിയ 360°യുടെ വെടിക്കെട്ട് ഇന്നിംഗ്സ് വീഡിയോ കാണാം

ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ഇന്നലെ നടന്ന അവസാന പോരാട്ടത്തിൽ, ടീം ഇന്ത്യ 168 റൺസിന്റെ ഏകപക്ഷീയ വിജയം നേടി പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. 126 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തു. ത്രിപാഠി (44), പാണ്ഡ്യ (30), സൂര്യകുമാർ (23) എന്നിവരും തിളങ്ങി. ന്യൂസിലൻഡ് താരങ്ങൾ ബാറ്റിംഗ് മറന്നപ്പോൾ, അവർ 12.1 ഓവറിൽ വെറും 66 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ നായകൻ പാണ്ഡ്യ മുന്നിൽ നിന്നും നയിച്ചു.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ഇഷാൻ കിഷനെ നഷ്ടമായെങ്കിലും പതിഞ്ഞ താളത്തിൽ തുടങ്ങിയ ശുഭ്മൻ ഗില്ലിന്‌ ആത്മവിശ്വാസത്തോടെ ഇന്നിങ്സ് കെട്ടിപ്പടുക്കാൻ കരുത്തുനൽകിയത് മൂന്നാം നമ്പറിൽ എത്തിയ രാഹുൽ ത്രിപാഠിയുടെ നിസ്വാർത്ഥമായ ഒരു ബാറ്റിംഗ് പ്രകടനമായിരുന്നു. സ്വന്തം നേട്ടങ്ങൾക്ക് പ്രാധാന്യം നൽകാതെ ടീമിന്റെ സ്കോർബോർഡിൽ പെട്ടെന്ന് റൺസ് എത്തിക്കാനുള്ള ഒരു വിലപ്പെട്ട ഇന്നിങ്സ്. ഗില്ലിന് അതിവേഗം റൺസ് എടുക്കേണ്ട സമ്മർദ്ദവും അകറ്റിയത് ഈ ഇന്നിങ്സ് ആയിരുന്നു.

ആദ്യ മത്സരത്തിൽ പൂജ്യത്തിനും രണ്ടാം മത്സരത്തിൽ 13 റൺസിനും പുറത്തായിരുന്ന അദ്ദേഹത്തിന് വേണമെങ്കിൽ അല്പം സമയമെടുത്ത്, ടീമിലെ തന്റെ സ്ഥാനം നിലനിർത്താൻ പാകത്തിലുള്ള ഒരു ദീർഘ ഇന്നിങ്സ് കളിക്കാമായിരുന്നു. എങ്കിലും അതിനു മുതിരാതിരുന്ന ത്രിപാഠി, വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചത് ഇന്ത്യക്കും ഗില്ലിനും ഒരുപോലെ ഗുണമായി. രണ്ടാം വിക്കറ്റിൽ ചുരുങ്ങിയ പന്തുകളിൽ 80 റൺസാണ് ഇരുവരും ചേർന്ന കൂട്ടുകെട്ട് സമ്മാനിച്ചത്. 22 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 44 റൺസ് നേടിയ ത്രിപാഠി ഒൻപതാം ഓവറിന്റെ രണ്ടാം പന്തിലാണ് പുറത്തായത്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ആകട്ടെ 200!

വീഡിയൊ:

Categories
Cricket Latest News Video

ബെയ്ൽസ് അല്ലേ ആ പോകുന്നത് ? 150 KPH വന്ന ബോളിൽ ബെയ്ൽസ് ചെന്ന് വീണത് ബൗണ്ടറി ലൈനിൻ്റെ അടുത്ത് : വീഡിയോ കാണാം

അഹമ്മദാബാദിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാനമത്സരത്തിൽ 168 റൺസിന് കിവീസിനെ തകർത്ത ടീം ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, സെഞ്ചുറി(126*) നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 234 റൺസ് കണ്ടെത്തി. അവരുടെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. നായകൻ ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി.

1 റൺ മാത്രം എടുത്ത ഓപ്പണർ ഇഷാൻ കിഷനെ മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായെങ്കിലും, ശുഭ്മൻ ഗിൽ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. 22 പന്തിൽ നിന്നും 4 ഫോറും 3 സിക്സും ഉൾപ്പെടെ 44 റൺസ് നേടിയാണ് ത്രിപാഠി പുറത്തായത്. അതിനുശേഷം എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസോടെ മടങ്ങി. പിന്നീട് എത്തിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയോടൊത്ത് സെഞ്ചുറി കൂട്ടുകെട്ടിലും ഗിൽ പങ്കാളിയായി. 17 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ദീപക് ഹൂഡ 2 റൺസോടെ പുറത്താകാതെ നിന്നു. 63 പന്തിൽ 12 ഫോറും 7 സിക്സും അടക്കമാണ്‌ ഗിൽ 126 റൺസ് നേടിയത്. ഇത് ഒരു ഇന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്‌.

മത്സരത്തിൽ ന്യൂസിലൻഡ് ടീമിലെ വെടിക്കെട്ട് ബാറ്റർ മൈക്കൽ ബ്രൈസ്വെല്ലിനെ ക്ലീൻ ബോൾഡാക്കി പുറത്താക്കിയത് പേസർ ഉമ്രാൻ മാലിക്കായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്പിന്നർ ചഹലിന് പകരം ടീമിൽ എത്തിയതായിരുന്നു ഉമ്രാൻ. ഈ വിക്കറ്റോടെയാണ് അഞ്ചോവറിനുള്ളിൽ അഞ്ച് വിക്കറ്റ് നഷ്ടമായ അവർ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. അഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ഒരു ക്രോസ് ബാറ്റഡ് ഷോട്ട് കളിക്കാൻ ശ്രമിച്ച ബ്രൈസ്വെല്ലിന് പിഴച്ചപ്പോൾ പന്ത് മിഡിൽ സ്റ്റമ്പിന്റെ മുകൾഭാഗത്ത് പതിച്ചു.

അന്നേരം ബൈൽസ് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പറന്ന്, മുപ്പതുവാര വൃത്തവും കടന്ന് തെറിച്ചുപോകുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്ത് അതിൽ ഏൽപ്പിച്ച ആഘാതം അത്ര വലുതായിരുന്നു. തന്റെ വേഗതകൊണ്ട് ഉമ്രാൻ എതിർ ടീമിലെ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ 2.1 ഓവറിൽ 9 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്നെയാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ ഡാരിൽ മിച്ചലിനെ(35) പുറത്താക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചതും.

https://twitter.com/minibus2022/status/1620815590419234816?s=20&t=XOfKnrlXv8Rvu6-R81FNzQ
Categories
Cricket Latest News

63 ബോളിൽ 126 റൺസ് ,7 സിക്സ് 12 ഫോർ ! വിരോധികളുടെ അണ്ണാക്കിൽ അടിച്ച ഗില്ലിൻ്റെ വെടിക്കെട്ട് കാണാം

അഹമ്മദാബാദിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരത്തിൽ 168 റൺസിന്റെ കൂറ്റൻ വിജയം നേടിയ ടീം ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ റൺ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. പരമ്പരയിലെ ആദ്യ മത്സരം തോറ്റ ശേഷം തിരിച്ചടിച്ച് നേടിയ പരമ്പരവിജയം ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. നിർണായക മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ വിജയശില്ലി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തപ്പോൾ മറുപടിയായി ന്യൂസിലാന്റിന്റെ ഇന്നിങ്സ് 12.1 ഓവറിൽ വെറും 66 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ഗിൽ 126 റൺസോടെ പുറത്താകാതെ നിന്നു. രാഹുൽ ത്രിപാഠി 44(22), സൂര്യകുമാർ യാദവ് 24(13), നായകൻ ഹാർദിക് പാണ്ഡ്യ 30(17) എന്നിവരും മികച്ച സംഭാവന നൽകി. കിവീസ് നിരയിൽ ഓൾറൗണ്ടർ ദാരിൽ മിച്ചൽ 35(25), നായകൻ മിച്ചൽ സാന്റ്നർ 13(13) എന്നിവർ ഒഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. നായകൻ പാണ്ഡ്യ നാല് വിക്കറ്റുമായി മുന്നിൽ നിന്നും നയിച്ചപ്പോൾ പേസർമാരായ അർഷദീപ് സിംഗ്, ഉമ്രാൻ മാലിക്ക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്ത് മികച്ച പിന്തുണ നൽകി.

ആദ്യ മത്സരത്തിൽ 7, രണ്ടാം മത്സരത്തിൽ 11 എന്നിങ്ങനെ നേടിയതോടെ ടീമിലെ സ്ഥാനം സംശയത്തിലായിരുന്ന ഗിൽ, ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തി വെടിക്കെട്ട് സെഞ്ചുറി നേടി, താൻ ഒരു ഓൾ ഫോർമാറ്റ് താരമാണെന്ന് തെളിയിക്കുകയാണ്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഹ ഓപ്പണർ കിഷനേ നഷ്ടമായതോടെ ശ്രദ്ധയോടെ ബാറ്റ് വീശിയ അദ്ദേഹം, ഒരറ്റത്ത് വിക്കറ്റ് പോകാതെ കാത്തുകൊണ്ട് അപ്പുറത്ത് കളിക്കുന്നവർക്ക്‌ ആഞ്ഞടിക്കാനുള്ള ലൈസൻസ് നൽകി, പിന്നീട് സെറ്റായ ശേഷം കത്തിക്കയറുകയായിരുന്നു. ആദ്യ 50 റൺസ് എടുക്കാൻ 35 പന്ത് നേരിട്ട അദ്ദേഹത്തിന് അടുത്ത 50 തികയ്ക്കാൻ വേണ്ടിവന്നത് വെറും 19 പന്തുകൾ മാത്രം!

ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറി നേടിയിട്ടുള്ള ഈ 23 വയസുകാരൻ ട്വന്റി ട്വന്റി ക്രിക്കറ്റിലും സെഞ്ചുറി നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി. കഴിഞ്ഞ വർഷം ദുബായിൽ അഫ്ഗാനിസ്ഥാനെതിരെ 122* റൺസ് എടുത്ത വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കോർഡ്, 126* റൺസെടുത്ത ഗിൽ സ്വന്തം പേരിലാക്കി. മത്സരത്തിൽ 12 ഫോറുകളും 7 സിക്‌സുകളും ഗിൽ പായിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

വീഡിയൊ :

Categories
Cricket Latest News Malayalam

ഞാൻ സ്പൈഡർ മാൻ ആയോ ? ബൗണ്ടറി ലൈനിൽ നിന്ന് ഒറ്റക്കാലിൽ ക്യാച്ച് എടുത്ത ശേഷം തൻ്റെ കൈകൾ നോക്കി സൂര്യ ; വീഡിയോ കാണാം

ബൈ ലാറ്ററൽ പരമ്പരകളിലെ ഇന്ത്യൻ അപ്രമാദിത്യം തുടർന്ന് ഇന്ത്യ. മൂന്നു മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 2-1 ന്ന് സ്വന്തമാക്കി.പരമ്പരയിലെ ആദ്യത്തെ മത്സരം ന്യൂസിലാൻഡ് ജയിച്ചു. എന്നാൽ തൊട്ട് അടുത്ത മത്സരം ജയിച്ചു ഇന്ത്യ തിരകെ വന്നു. ഒടുവിൽ പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലാണ്ടിനെ റൺസിന് തകർത്ത്.

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുകകയായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത ഗിൽ സെഞ്ച്വറി നേടി. ട്വന്റി ട്വന്റി തനിക്ക് ചേരില്ല എന്ന് വിമർശിച്ചവരുടെ വാ അടിപിക്കുന്നതാണ് ഇന്നത്തെ പ്രകടനം.63 പന്തിൽ 126 റൺസാണ് ഗിൽ നേടിയത്.ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ഹാർദിക്കും സൂര്യയും ട്രിപാഠിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ്.

235 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവിസിന് പിഴച്ചു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഈ ഒരു തകർച്ചയിൽ പിന്നീട് കരകയറാൻ കിവിസിന് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ ബൗളിങ്ങും ഗില്ലിന്റെ സെഞ്ച്വറിയോടൊപ്പം ഈ മത്സരത്തെ ഗംഭീരമാക്കിയത് സൂര്യ കുമാറിന്റെ മികച്ച ഫീൽഡിങ്ങാണ്.മത്സരത്തിൽ മൂന്നു ക്യാച്ചുകളാണ് സൂര്യ സ്വന്തമാക്കിയത്.സ്ലിപ്പിൽ കിടിലൻ രണ്ട് ക്യാച്ചുകൾ സ്വന്തമാക്കിയത്.മാത്രമല്ല ബൗണ്ടറിയിൽ സാന്റനറേ ഗംഭീര രീതിയിൽ ബൗണ്ടറിയിൽ സൂര്യ കൈപിടിയിൽ ഒതുക്കിയിരുന്നു.ഇന്ത്യ ന്യൂസിലാൻഡിനെ 168 റൺസിന് തോൽപിച്ചതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ ടീമിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇത്. ശുഭമാൻ ഗില്ലാണ് മത്സരത്തിലെ താരം.

സൂര്യയുടെ ഒറ്റക്കാലിൽ ഉള്ള ക്യാച്ച് :

Categories
Cricket Latest News Video

വൗ സൂപ്പർ സ്കൈ,എന്തൊരു ടൈമിംഗ് !സ്ലിപ്പിൽ നിന്ന് ഒരേ പോലെ രണ്ടു കിടിലൻ ക്യാച്ചുകൾ :വീഡിയോ

ട്വന്റി ട്വന്റി പരമ്പരകളിലെ ഡിസൈഡർ മത്സരങ്ങളിലെ ഇന്ത്യയുടെ അപ്രമാദിത്യം ഊട്ടി ഉറപ്പിക്കുന്ന ട്വന്റി ട്വന്റി മത്സരം തന്നെയാണ് ഇപ്പോൾ അഹ്‌മദാബാദിൽ കാണുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യയും ന്യൂസിലാൻഡും ഓരോ മത്സരം വീതം ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇന്ത്യയെ തകർത്ത്. രണ്ടാം മത്സരത്തിൽ ഇന്ത്യ ഒപ്പമെത്തി.

എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ സർവ്വാധിപത്യം നേടുന്ന കാഴ്ചയാണ് കാണുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹാർദിക് പാന്ധ്യയുടെ തീരുമാനം ശെരിയാണെന്ന് ഗിൽ തെളിയിക്കുന്നതാണ് പിന്നീട് കണ്ടത്.63 പന്തിൽ ഗിൽ നേടിയ 126 റൺസ് ഇന്ത്യൻ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്നാ നിലയിലെത്തിച്ചു.ഹാർദിക്കും സൂര്യയും ട്രിപാഠിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയാക്കി.

എന്നാൽ 235 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവിസിന് ഏഴു റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് സൂര്യ കുമാർ യാദവ് നേടിയ രണ്ട് അസാമാന്യ ക്യാച്ചുകളാണ് .ഇന്ത്യക്ക് വേണ്ടി ഹാർദിക് പാന്ധ്യയാണ് ബോൾ എറിയുന്നത്. കിവിസ് ഇന്നിങ്സ് ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ ഫിന്ന് അല്ലെൻ ബാറ്റ് വീശുന്നു. എഡ്ജ് എടുത്ത ബോൾ കൃത്യമായ ചാട്ടത്തിലൂടെ സൂര്യ കൈപിടിയിൽ ഒതുക്കുന്നു.

എന്നാൽ ഈ ഒരു ക്യാച്ച് കൊണ്ട് സൂര്യ നിർത്താൻ തീരുമാനിച്ചില്ല.മൂന്നാമത്തെ ഓവറിലെ നാലാമത്തെ പന്ത്. വീണ്ടും ഹാർദിക്. വീണ്ടും ഒരിക്കൽ കൂടി ഫിന്ന് അല്ലനെ പുറത്താക്കിയ അതെ രീതിയിൽ തന്നെ വീണ്ടും സൂര്യ ക്യാച്ച് നേടുന്നു.ഈ തവണ കിവിസ് ബാറ്റർ ഫിലിപ്സാണെന്ന് മാത്രം.

Categories
Cricket Latest News

6 ,4,6 ടിക്ക്നറിൻ്റെ ടിക്കറ്റ് കീറി ഗിൽ ! പിറന്നത് ഒരോവറിൽ 23 റൺസ് ; വെടിക്കെട്ട് വീഡിയോ കാണാം

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിട്ടുണ്ട്. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തായത്‌. ഗില്ലും, 17 പന്തിൽ 30 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ചേർന്ന് നാലാം വിക്കറ്റിൽ 103 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 63 പന്തിൽ 126* റൺസ് എടുത്ത ഗിൽ, ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ട്വന്റി ട്വന്റി സ്കോറും സ്വന്തം പേരിലാക്കി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസിനെ തുണയ്ക്കുന്ന പിച്ചാണെന്ന സൂചന ലഭിച്ചതുകൊണ്ട് കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്പിന്നർ ചഹലിന് പകരം പേസർ ഉമ്രാൻ മാലിക്കിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡ് നിരയിലും ഒരു മാറ്റം വരുത്തിയിരുന്നു. ജേക്കബ് ദഫിക്ക് പകരം ഇടം കയ്യൻ പേസർ ബെൻ ലിസ്റ്ററിന് ട്വന്റി ട്വന്റി അരങ്ങേറ്റമത്സരം ലഭിച്ചു.

ഇന്നിങ്സിന്റെ രണ്ടാം ഓവറിൽതന്നെ ഓപ്പണർ ഇഷാൻ കിഷനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും, ശുഭ്മൻ ഗിൽ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. ത്രിപാഠി ആയിരുന്നു കൂടുതൽ അപകടകാരി. 22 പന്തിൽ നിന്നും 4 ഫോറും 3 സിക്സും ഉൾപ്പെടെ 44 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. അതിനുശേഷം എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസോടെ മടങ്ങി. പിന്നീട് എത്തിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയെ കാഴ്ചക്കാരനാക്കി നിർത്തി ഗിൽ അടി തുടങ്ങി.

പേസർ ബ്ലായർ ടിക്ക്‌നാർ എറിഞ്ഞ പതിനേഴാം ഓവറിലാണ് അദ്ദേഹം വിശ്വരൂപം പൂണ്ടത്. ആദ്യ പന്തിൽ തന്നെ ഒറ്റക്കൈകൊണ്ട് പന്ത് ഗാലറിയിൽ എത്തിച്ച ഗിൽ, രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർക്കും ഷോർട്ട് തേർഡ്മാനും ഇടയിലൂടെ മികച്ചൊരു പ്ലേസ്മെന്റ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി. മൂന്നാം പന്തിൽ റൺ ഒന്നും എടുക്കാൻ കഴിഞ്ഞില്ല. നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കിടിലൻ പുൾ ഷോട്ട് സിക്സ്. അതോടെ 80 റൺസിൽ നിന്നിരുന്ന അദ്ദേഹം 3 പന്തുകൾ കൊണ്ട് 96ൽ എത്തി. പതിനെട്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി കടത്തി കന്നി ട്വന്റി ട്വന്റി സെഞ്ചുറി നേട്ടവും പൂർത്തിയാക്കി.

വീഡിയോ :

Categories
Cricket Latest News

നന്ദി ടിക്കനർ, ആ അവസരം കൈപിടിയിൽ ഒതുക്കിയിരുന്നേൽ ഇത്ര മനോഹരമായ ഒരു സെഞ്ച്വറി കാണാൻ കഴിയില്ലായിരുന്നു ;വീഡിയോ

ക്യാച്ചുകൾ ഒരു മത്സരത്തെ എത്രത്തോളം ബാധിക്കുമെന്ന് നമ്മൾ പല തവണ കണ്ടതാണ്. ഒരു ക്യാച്ച് ഒരു മത്സരം ഫലത്തെ മാറ്റി കളയും.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി ട്വന്റി മത്സരത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല.സെഞ്ച്വറിയുമായി മുന്നേറിയ ഗില്ലിനെ പുറത്താക്കാൻ ലഭിച്ച സുവർണവസരമാണ് കിവിസ് ഫീൽഡർമാർ പുറത്താക്കിയത്.

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ട്വന്റി ട്വന്റി മത്സരം.പവർപ്ലേയിലെ അവസാന ഓവർ. ലോക്കി ഫെർഗുസനാണ് ന്യൂസിലാൻഡ് ബൗളേർ.ഗില്ലാണ് ക്രീസിൽ. ഓവറിലെ അവസാന പന്ത്.33 റൺസുമായി ഗിൽ ക്രീസിൽ.അവസാന പന്ത് പൊക്കി അടിക്കുന്നു. ഗില്ലിന് അടിതെറ്റുന്നു. എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ ടിക്കനർക്ക് കഴിഞ്ഞില്ല.

തുടർന്ന് തന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി കരിയറിലെ ആദ്യ സെഞ്ച്വറിയുമായി ഗിൽ മുന്നേറുന്ന കാഴ്ചയാണ് അഹ്‌മദബാദ് കണ്ടത്.മൂന്നു ഫോർമാറ്റിലും സെഞ്ച്വറി അടിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ താരാമെന്ന് നേട്ടം ഇനി ഗില്ലിന്റെ പേരിലാണ്.മാത്രമല്ല ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റർ നേടിയ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇനി ഗില്ലിന്റെ പേരിലാണ്.63 പന്തുകൾ നേരിട്ട ഗിൽ 126 റൺസാണ് നേടിയത്.12 ഫോറുകളും ഏഴു സിക്റുകളുമാണ് ഗില്ലിന്റെ ഈ ഇന്നിങ്സിൽ പിറന്നത്.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ നായകൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുകകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഗില്ലിന് പുറമെ 22 പന്തിൽ 44 റൺസ് നേടിയ ട്രിപാഠിയും തിളങ്ങി.ഹാർദികും സൂര്യയും തങ്ങൾക്ക് ലഭിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയോടെ പൂർത്തിയാക്കിയതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് സ്കോർ ചെയ്തു.

Categories
Cricket Latest News Malayalam

ഇതു ഇന്ത്യയുടെ പുതിയ 360° , ഫെർഗൂസൻ്റെ തീയുണ്ടയെ മനോഹരമായി സിക്സ് പറത്തി ട്രിപാഠി; വീഡിയോ കാണാം

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ട്വന്റി ട്വന്റി ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. അഹ്‌മദബാദിൽ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്ന്.ഒരു മാറ്റവുമായിയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത്. ചാഹാലിന് പകരം ഉമ്രാൻ മാലിക്ക്‌ ടീമിലേക്കെത്തി.ന്യൂസിലാൻഡ് ഡഫിക്ക്‌ പകരം ലിസ്റ്ററിന് അരങ്ങേറ്റം നൽകി.

ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യക്ക്‌ വേണ്ടി ഗിൽ മികച്ച രീതിയിൽ തന്നെ തുടങ്ങി. എന്നാൽ കിഷൻ പതിവ് പോലെ നിരാശപെടുത്തി. മൂന്നു പന്ത് നേരിട്ട കിഷൻ ഒരു റൺസ് മാത്രമാണ് സ്വന്തമാക്കിയത്. കിഷൻ പുറത്തായത്തോടെ ക്രീസിലേക്ക് ട്രിപാഠി എത്തി.22 പന്തിൽ 44 റൺസ് സ്വന്തമാക്കി ട്രിപാഠി തന്റെ റോൾ ഭംഗിയാക്കി മടങ്ങി. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ട്രിപാഠി അടിച്ച ഒരു സിക്സറാണ്.

ഇന്ത്യൻ ഇന്നിങ്സിന്റെ ആറാമത്തെ ഓവർ. ലോക്കി ഫെർഗുസനാണ് ന്യൂസിലാൻഡ് ബൗളേർ. രാഹുൽ ട്രിപാഠിയാണ് ഇന്ത്യൻ ബാറ്റർ. ഓവറിലെ മൂന്നാമത്തെ പന്ത്.ട്രിപാഠി ഓഫ്‌ സ്റ്റമ്പിലേക്ക് ഇറങ്ങുന്നു. ലോക്കി ഫെർഗുസൺ തന്റെ അതിവേഗ പന്ത് എറിയുന്നു. എന്നാൽ അസാമാന്യ രീതിയിൽ ട്രിപാഠി ആ പന്ത് സിക്സർ പറത്തുന്നു.അത് ദീപ് ഫൈൻ ലെഗിന്റെ മുകളിലൂടെ ഒരു സ്കൂപ്പ്.ട്രിപാഠി തന്റെ ഇന്നിങ്സിൽ നാല് ഫോറും മൂന്നു സിക്സും പറത്തി. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യയും ന്യൂസിലാൻഡും ഓരോ മത്സരം വീതം ജയിച്ചു.

വീഡിയോ കാണാം :

https://twitter.com/cricket82182592/status/1620788543802179584?t=T5w6cDepC7qcduXq2Sg2Yw&s=19
https://twitter.com/cric24time/status/1620820646359105539?t=wabiz0Y1y-1Bj2pTKewjPA&s=19
Categories
Cricket Latest News

തളരാത്ത പോരാളി !വലതു കൈക്ക് പൊട്ടൽ,ഇടതു നിന്ന് ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്തു വിഹാരി ; വീഡിയൊ കാണാം

ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഫോർമാറ്റുകളിൽ ഒന്നാണ്.ഏറ്റവും മികച്ചവൻ അതിജീവിക്കുന്ന ഈ ഫോർമാറ്റിൽ ഒരുപാട് ഒറ്റയാൾ പോരാട്ടങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്.ഇപ്പോൾ ഇത്തരത്തിൽ സ്വന്തം ആരോഗ്യം പോലും വക വെക്കാതെ ഹനുമാ വിഹാരി എന്നാ ബാറ്ററുടെ പോരാട്ടവീര്യം കാണിക്കുന്ന ഒരു സംഭവം നടന്നിരിക്കുകയാണ്. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ,ആന്ധ്ര പ്രദേശ് മധ്യ പ്രദേശിനെ നേരിടുകയാണ്.മത്സരത്തിലെ ആദ്യത്തെ ദിവസത്തിൽ തന്നെ തന്റെ വലത് കൈത്തണ്ടക്ക്‌ പൊട്ടൽ ഏൽക്കുന്നു. അത് കൊണ്ട് തന്നെ താരം ക്രീസ് വിടുന്നു. എന്നാൽ മത്സരത്തിലെ രണ്ടാം ദിവസമായ ഇന്ന് വിഹാരിയുടെ ടീമായ ആന്ധ്ര പ്രദേശിന്റെ ഒൻപത് വിക്കറ്റുകൾ നഷ്ടമാവും. തുടർനാണ് വിഹാരിയുടെ നിശ്ചയദാർഢ്യവും മനോധൈര്യവും പുറത്ത് വന്ന സംഭവം അരങ്ങേറുന്നത്.

തന്റെ പരിക്കിനെ നോക്ക് കുത്തിയാക്കി നേരെ ക്രീസിലേക്ക് ബാറ്റ് ചെയ്യാൻ വിഹാരി കടന്ന് വരുന്നു.വലത് കൈക്ക് പരിക്കേറ്റതിനാൽ ഇടത് കൈമാത്രം ഉപോയിഗച്ചാണ് അദ്ദേഹം ബാറ്റ് ചെയ്തത്.57 പന്തിൽ 27 റൺസ് സ്വന്തമാക്കി. ഇതിൽ അഞ്ചു ബൗണ്ടറികളും അടങ്ങിയിരുന്നു.ഇത് ആദ്യമായിയല്ല വിഹാരി പരിക്കിനോട് പടവെട്ടി ഒരു മത്സരം കളിക്കുന്നത്.2020 ൽ സിഡ്നിയിൽ 163 പന്തുകൾ നേരിട്ട് 23 റൺസ് ഇദ്ദേഹം നേടിയിരുന്നു. ഈ ഒരു മത്സരം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ്‌ സമനിലകളിൽ ഒന്നായിയാണ് കണക്കെപടുന്നത്.

വീഡിയോ :

https://twitter.com/cricket82182592/status/1620717989346803714?t=SdHDs6Q8DKbkE9qysUprUw&s=19