ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ഓസ്ട്രേലിയക്കായി ഇന്ന് ഡേവിഡ് വാർണർ കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ മികച്ച തുടക്കം ലഭിച്ചു എങ്കിലും പിന്നീട് ഇന്ത്യയുടെ ബോളർമാരുടെ മികച്ച പ്രകടനത്തിനാൽ വിചാരിച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. 269 റൺസിന് ഓസ്ട്രേലിയ പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയും ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. രണ്ട് വിക്കറ്റ് നഷ്ടമായി എങ്കിലും ഇന്ത്യ മികച്ച നിലയിലാണ്.
മത്സരം ജയിച്ച് സീരീസ് സ്വന്തമാക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. മത്സരത്തിൽ ബാറ്റിംഗിന് എത്തിയ വിരാട് കോഹ്ലിയുടെ ബാറ്റിന് എഡ്ജ് ചെയ്തതായി ബോളർമാർ അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് നൽകി. പക്ഷേ അലക്സ് ക്യാരിയും ബോളർ ഷോൺ എബൗട്ടും അപ്പീൽ ചെയ്തു.
തുടർന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തീരുമാനം റിവ്യൂനായി നൽകി. പക്ഷേ റിവ്യൂ ചെയ്തപ്പോൾ ബോളും ബാറ്റും തമ്മിൽ വലിയ ദൂരമുള്ളതായി കണ്ടു. തുടർന്ന് തേർഡ് അമ്പയർ നോട്ട് ഔട്ട് നൽകി. റിപ്ലൈ കാണുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ ഉൾപ്പെടെ താങ്കൾക്ക് പറ്റിയ അബദ്ധത്തിൽ ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ റിവ്യൂ എടുത്ത ഈ വലിയ അബദ്ധത്തിന്റെ വീഡിയോ ദൃശ്യം കാണാം.