ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യ സീരീസിലെ രണ്ടു മത്സരങ്ങൾ ജയിച്ചപ്പോൾ കഴിഞ്ഞ മത്സരം ഓസ്ട്രേലിയ ജയിച്ചിരുന്നു. ഈ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നു എങ്കിലും വിരാട് കോഹ്ലിയുടെയും ഗില്ലിന്റെയും ബാറ്റിംഗ് മികവിൽ ഇന്ത്യ ലീഡ് സ്വന്തമാക്കി.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കൊപ്പം ഫൈനൽ കളിക്കുവാൻ ഇന്നത്തെ മത്സരത്തിന്റെ വിധി വളരെ നിർണായകമാണ്. ഇന്നത്തെ മത്സരം ഇന്ത്യ തോൽക്കുകയോ സമനിലയിൽ ആവുകയോ ചെയ്യുകയാണ് എങ്കിൽ ന്യൂസിലാൻഡിൽ പുരോഗമിക്കുന്ന ശ്രീലങ്ക ന്യൂസിലാൻഡ് മത്സരത്തിന്റെ വിധിയും വളരെ നിർണായകമാകും. പക്ഷേ ഇപ്പോഴുള്ള മത്സരത്തിന്റെ ഗതി പ്രകാരം ഇന്ത്യ തോൽക്കുക എന്നത് വളരെ വിദൂരമാണ്.
ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം ഇന്ത്യയിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്. സീരിസിലെ മറ്റു മൂന്നു മത്സരങ്ങളും മൂന്നു ദിവസത്തിൽ തന്നെ കഴിഞ്ഞിരുന്നു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇന്ത്യ പുറത്തായിരുന്നു. ഓസ്ട്രേലിയക്കായി ഇന്നലെ ബാറ്റിംഗ് ഓപ്പണിങ് ഇറങ്ങിയത് നൈറ്റ് വാച്ച്മാൻ ആയ മാത്യു കുൻഹ്മാൻ ആയിരുന്നു.
ഇന്നലെ ഓസ്ട്രേലിയ കളി അവസാനിച്ചത് വിക്കറ്റ് നഷ്ടപ്പെടാതെയാണ്. ട്രാവിസ് ഹെഡും മാത്യു കുൻഹ്മാനും ഇന്ന് കളി തുടങ്ങി ഗ്രൗണ്ടിൽ എത്തിയപ്പോൾ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയക്ക് മാത്യുവിനെ നഷ്ടമായി. അമ്പയർ നിതിൻ മേനോന്റെ തെറ്റായ തീരുമാനമാണ് പുറത്താക്കലിന് കാരണമായത് എന്ന് റിപ്ലൈയിൽ വ്യക്തമായി.
അശ്വിൻ ചെയ്ത പന്ത് കൃത്യമായി പുറത്തേക്ക് പോകുന്നതായി റിപ്ലൈയിൽ വ്യക്തമാക്കുന്നുണ്ട് എങ്കിലും നോൺ സ്ട്രൈക്കർ എൻഡിലുള്ളീസ് ഹെഡ് റിവ്യൂവിന് പോവണ്ട എന്ന് പറഞ്ഞു. എൽ ബി ഡബ്ല്യു ആയായിരുന്നു പുറത്താക്കൽ. ഒരു ഓപ്പണറോ മധ്യനിര ബാറ്റ്സ്മാനോ ആയിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് ഈ വിക്കറ്റ് ലഭിക്കില്ലായിരുന്നു എന്ന് കമന്ററിയിൽ ഹർഷ ബോഗ്ലെ പറഞ്ഞു. നിതിൻമേനോന്റെ തെറ്റായ തീരുമാനത്തിന്റെ വീഡിയോ ദൃശ്യം കാണാം.