ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് നേരിട്ട് മുന്നേറാൻ ഇന്ത്യക്ക് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിൽ തോൽവി ഒഴിവാക്കുക എന്നത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ശ്രീ ലങ്ക ന്യൂസിലാൻഡ് പരമ്പരയിലെ ഫലം അനുസരിച്ചിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ. ഈ ഒരു കാരണം കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യ ബോർഡർ ഗവസ്‌കർ ട്രോഫിയിലെ നാലാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്നത്.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി ഖവാജ നേടിയ കൂറ്റൻ സെഞ്ച്വറിയും തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ ഗ്രീനും കൂടി ചേർന്ന് 480 റൺസിലേക്കെത്തിച്ചു. ഇന്ത്യക്ക് വേണ്ടി അശ്വിൻ ആറു വിക്കറ്റുകൾ സ്വന്തമാക്കി.ഇന്ത്യയും അതെ നാണയത്തിൽ തിരിച്ചടിച്ചു.ഓരോ ബാറ്റർമാറും സാഹചര്യത്തിന് ഒത്തു ഉയർന്നു.
ഖവാജയുടെ സെഞ്ച്വറിക്ക് ഗിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയിൽ തന്റെ ആദ്യത്തെ സെഞ്ച്വറിയോടെ മറുപടി കൊടുത്തു. രോഹിത്തും പൂജാരയും സാഹചര്യം മനസിലാക്കി ബാറ്റ് വീശി. എന്നാൽ ഒരു വേള ബാറ്റിംഗ് തകർച്ച നേരിടുമെന്ന് കരുതിയപ്പോൾ കോഹ്ലിയും ജഡേജയും കൂട്ടുകെട്ട് ഉയർത്തി. എന്നാൽ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ശേഷം ഇപ്പോൾ ജഡേജ തന്റെ വിക്കറ്റ് വലിച്ചു എറിഞ്ഞിരിക്കുകയാണ്. മർഫിയുടെ ഓവറിൽ രണ്ട് തവണ കൂറ്റൻ ഷോട്ടിന് ശ്രമിച്ചപ്പോൾ ജഡേജക്ക് പിഴച്ചു. എന്നാൽ വീണ്ടും ഒരു തവണ കൂടി കൂറ്റൻ ഷോട്ട് അടിക്കാൻ നോക്കിയ ജഡേജ ഖവാജയുടെ കയ്യിൽ വിശ്രമിച്ചു. വിക്കറ്റ് വിഡിയോ കാണാം ;