Categories
Cricket Latest News

ഇതൊക്കെ റിവ്യൂ എടുക്കാൻ മാത്രം മണ്ടന്മാർ ആയോ ഇന്ത്യ ?വെറുതെ റിവ്യൂ കളഞ്ഞു ഇന്ത്യ ;വീഡിയോ കാണാം

അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ ടീം കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. തലേന്നത്തെ സ്‌കോറായ 255/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച അവരുടെ ഒരു വിക്കറ്റ് പോലും ഇതുവരെ ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടില്ല. പിച്ച് തീർത്തും ബാറ്റിങ്ങിന് അനുകൂലമായി മാറിയിരിക്കുകയാണ്. ഈ ടെസ്റ്റ് മത്സരം വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിട്ട് പ്രവേശനം നേടാം. എന്നാൽ സമനിലയോ തോൽവിയോ ആണ് ഫലമെങ്കിൽ ശ്രീലങ്ക – ന്യൂസിലൻഡ് മത്സരഫലം കൂടി ആശ്രയിച്ചാവും ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര. മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ നേരത്തെതന്നെ ഫൈനലിൽ പ്രവേശിച്ചു.

ഒന്നാം ദിനം 104 റൺസോടെ പുറത്താകാതെ നിന്നിരുന്ന ഓപ്പണർ ഉസ്മാൻ ഖവാജ 150 റൺസ് പിന്നിട്ടുകഴിഞ്ഞു. ഇന്നലെ 49 റൺസോടെ പുറത്താകാതെ നിന്നിരുന്ന ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേട്ടവും പൂർത്തിയാക്കി. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 200 റൺസ് പിന്നിട്ടു. രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോൾ അവർ നാല് വിക്കറ്റിന് 347 റൺസ് എന്ന നിലയിലാണ്.

മത്സരത്തിൽ ഒരുപാട് നേരം പന്തെറിഞ്ഞു തളർന്ന നിരാശയുടെ പുറത്ത് ഇന്ത്യ അനാവശ്യമായി ഒരു റിവ്യൂ എടുക്കുകയും അത് നഷ്ടപ്പെടുത്തുകയും ചെയ്തു. സ്പിന്നർ രവീന്ദ്ര ജഡേജ എറിഞ്ഞ 128ആം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു അത്. സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഉസ്മാൻ ഖവാജ ഓഫ് സ്റ്റമ്പിന് വെളിയിൽ പിച്ച് ചെയ്ത പന്ത് നിസ്സാരമായി കാലുകൊണ്ട് തടുത്തിട്ടു. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നോട്ട്ഔട്ട് വിളിച്ചു. ഇന്ത്യ റിവ്യൂ നൽകിയപ്പോൾ പന്ത് ഓഫ്‌സ്റ്റമ്പിന്റെ വളരെ ദൂരത്തുകൂടിയാണ് പോകുക എന്ന് മനസ്സിലായി. അങ്ങനെ ഒരു റിവ്യൂ അവസരം കളഞ്ഞുകുളിച്ചു.

വീഡിയോ ;

Categories
Uncategorized

അടി..ഓടടാ…കുപ്പി നിലത്തിട്ടു , ഇശാനെ താല്ലാൻ ഓങ്ങി രോഹിത് ,രസകരമായ സംഭവം കാണാം

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള യോഗ്യത ഉറപ്പാക്കാൻ ഇന്ത്യയും പൊരുതുകയാണ്. നാല് ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് ആരംഭിച്ചു. മത്സരം തോൽവി രുചിച്ചാൽ ഇന്ത്യക്ക് ശ്രീ ലങ്ക ന്യൂ സിലാൻഡ് ടെസ്റ്റ്‌ പരമ്പരയുടെ ഫലം അനുസരിച്ചിരിക്കും ഇന്ത്യയുടെ ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ.

ടോസ് നേടിയാ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കിയിരിക്കുകയാണ്. ഓസ്ട്രേലിയ ഓപ്പൺർ ഉസ്മാൻ ഖവാജയുടെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. നിലവിൽ ആദ്യത്തെ ദിവസം കളി നിർത്തുമ്പോൾ സെഞ്ച്വറിയുമായി ഖവാജ ക്രീസിലുണ്ട്.എന്നാൽ മത്സരത്തിന് ഇടയില് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാനും തമ്മിൽ രസകരമായ ഒരു സംഭവം നടന്നു.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 60 മത്തെ ഓവറിന് ശേഷമുള്ള ഇടവേളയിലായിരുന്നു സംഭവം.രോഹിത് ശർമ്മക്ക് വേണ്ടി വെള്ളം നൽകാൻ വരുകയായിരുന്നു ഇഷാൻ കിഷൻ. രോഹിത്തിന് വെള്ളം നൽകിയ ശേഷം കിഷന്റെ കൈയിലേക്ക് രോഹിത് വെള്ളം കുടിച്ച കുപ്പി നൽകി. എന്നാൽ അതിവേഗത്തിൽ ഡഗ് ഔട്ടിലേക്ക് തിരകെ ഓടിയ കിഷൻ കുപ്പി കൈപിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല.ഇത് കണ്ട രോഹിത് കിഷനെ തമാശ രീതിയിൽ തല്ലാൻ ഓങ്ങി,ശേഷം കിഷൻ കുപ്പി എടുത്തു കൊണ്ട് തന്നെ ഡഗ് ഔട്ടിലേക്ക് തിരകെ ഓടി.നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറൽ ആവുകയും ചെയ്തു.

https://twitter.com/MAHARAJ96620593/status/1633789768579403779?t=A4u5Pn3cpzRnYlc62pehOA&s=19
Categories
Cricket Latest News

ടോസ് ഇട്ടത് പോലെ സ്റ്റമ്പ് കറങ്ങുന്നത് കണ്ടോ ? ഹാൻഡ്സ്കോബിൻ്റെ ഓഫ് സ്റ്റമ്പ് എയറിൽ പറത്തി ഷമി

അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ടീം ഓസ്ട്രേലിയക്ക് മുൻതൂക്കം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അവർ 90 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ ഉസ്മാൻ ഖവാജയുടെ (104*) ഇന്നിങ്സാണ് അവർക്ക് കരുത്തായത്. ഇന്ത്യാ സന്ദർശനത്തിനായി എത്തിയിട്ടുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയിരുന്നു.

കഴിഞ്ഞ ടെസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി പന്ത് കുത്തിത്തിരിയാതെ ഇരുന്നതോടെ പതിയെ മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഓസീസ് താരങ്ങൾ പിടിമുറുക്കുകയായിരുന്നു. നന്നായി തുടങ്ങിയെങ്കിലും 44 പന്തിൽ 7 ബൗണ്ടറിയോടെ 32 റൺസ് എടുത്ത ഓപ്പണർ ട്രാവിസ് ഹെഡ് അശ്വിന്റെ പന്തിൽ പുറത്തായി. മാർണാസ് ലഭുഷേയ്നും പീറ്റർ ഹാൻഡ്സ്കോമ്പിനും തിളങ്ങാൻ കഴിഞ്ഞില്ല. സ്റ്റീവൻ സ്മിത്ത് 135 പന്ത് നേരിട്ട് 38 റൺസ് നേടി. ഒടുവിൽ എത്തിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ 49 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഷമി രണ്ട് വിക്കറ്റും അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.

മത്സരത്തിൽ പീറ്റർ ഹാൻഡ്സ്കോംബിന്റെ വിക്കറ്റ് വീഴ്ത്തിയത് പേസർ മുഹമ്മദ് ഷമി ആയിരുന്നു. 27 പന്തിൽ 3 ബൗണ്ടറി അടക്കം 17 റൺസ് മാത്രമേ അദ്ദേഹത്തിന് എടുക്കാൻ കഴിഞ്ഞുള്ളൂ. എഴുപത്തിയൊന്നാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു ഇന്ത്യ ഇന്ന് അവസാനമായി നേടിയ ഈ വിക്കറ്റ് പിറന്നത്. ഷമിയുടെ വളരെ മികച്ച ഒരു അൺപ്ലയബിൾ ഡെലിവറി. അന്നേരം ഡിഫൻഡ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ ക്ലീൻ ബോൾഡ് ആയ അദ്ദേഹത്തിന്റെ ഓഫ്സ്റ്റമ്പ് ഒരു പമ്പരം കണക്കെ വായുവിൽ കുതിച്ചുപൊങ്ങുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ഷമിക്ക്‌ വിശ്രമം നൽകിയിരുന്നു. ഈ മത്സരത്തിൽ സിറാജിന് വിശ്രമം നൽകിയപ്പോൾ ഷമി വീണ്ടും ടീമിലെത്തി.

Categories
Cricket Latest News

ഈ പ്രായത്തിലും എന്നാ അടിയാ ! നെറ്റ്സിൽ കൂറ്റൻ സിക്സ് അടിച്ചു വരവറിയിച്ച് ധോണി ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 മത്തെ സീസൺ ഇനി ഏതാനും ദിവസം മാത്രമാണ് ബാക്കിയുള്ളത്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ബാംഗ്ലൂർ റോയൽ ചലഞ്ചേയെര്സിനുമാണലോ ഐ പി എലിൽ ഏറ്റവും കൂടുതൽ ആരാധകറുള്ള ക്ലബ്. തങ്ങളുടെ പ്രിയ താരങ്ങളെ ഈ ജേഴ്‌സികളിൽ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെയാണ് ആരാധകർ.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളിൽ നിന്ന് വിരമിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ ഐക്കൺ താരമായ ധോണിയുടെ ഐ പി എല്ലിലെ ഈ സീസണിലെ പ്രകടനത്തിലേക്ക്‌ ആയിരിക്കും ഓരോ ആരാധകരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായ പടലപിണക്കങ്ങൾ എല്ലാം ഒഴിവാക്കി ധോണിയും കൂട്ടരും രണ്ട് കല്പിച്ചു തന്നെയാണ് ഈ സീസൺ ഇറങ്ങുന്നത്.ക്യാപ്റ്റൻ കൂൾ കഴിഞ്ഞ സീസണിൽ പുറകിൽ പോയ ചെന്നൈ സൂപ്പർ കിങ്സിനെ തിരകെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്.

ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പുറത്ത് വിട്ട വീഡിയോയിൽ കൂറ്റൻ സിക്സറുകളാണ് ധോണി അടിച്ചു കൂട്ടുന്നത്.ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ പരിശീലന ക്യാമ്പിൽ നടത്തിയ പരിശീലന മത്സരത്തിലായിരുന്നു ധോണിയുടെ പ്രകടനം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി നാല് ഐ പി എൽ കിരീടം നായകൻ എന്നാ നിലയിൽ അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്. ഐ പി എല്ലിൽ 234 മത്സരങ്ങളിൽ നിന്ന് 4978 റൺസ് സ്വന്തമാക്കിട്ടിട്ടുണ്ട്. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യത്തെ മത്സരം മാർച്ച്‌ 31 ന്ന് നിലവിലെ ജേതാക്കളായ ഗുജറാത്ത്‌ ടൈറ്റാൻസിനെതിരെയാണ്.

Categories
Cricket Latest News

അനാവശ്യമായി ഖവാജയുടെ ശരീരത്തിലേക്ക് ബോൾ എറിഞ്ഞു ഭരത് ,ശേഷ് സംഭവിച്ചത് ;വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ആവേശകരമായ ബോർഡർ ഗവസ്‌കർ ട്രോഫി അതിന്റെ അന്ത്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകൾ ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ ബോർഡർ ഗവസ്കർ ട്രോഫി നിലനിർത്തി കഴിഞ്ഞു. എന്നാൽ ആദ്യത്തെ രണ്ട് ടെസ്റ്റുകളുടെ തോൽവിക്ക് ശേഷം മൂന്നാമത്തെ ടെസ്റ്റ്‌ ജയിച്ചു ഓസ്ട്രേലിയ അതിശക്തമായി സീരീസിലേക്ക് തിരകെ വന്നിരുന്നു.

നാലാമത്തെ ടെസ്റ്റ്‌ ഇന്ന് അഹ്‌മദബാദിൽ ആരംഭിച്ചു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ സാനിധ്യം മത്സരത്തെ സവിശേഷമാകുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഇന്ത്യ സിറാജിന് പകരം ഷമിയേ ടീമിലെക്കെടുത്തു. ഓസ്ട്രേലിയ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇറങ്ങിയിരുക്കുന്നത്.

ആദ്യത്തെ ദിവസം ഓസ്ട്രേലിയുടെ തന്നെയാണെന്ന് പറയേണ്ടി വരും. ഉസ്മാൻ ഖവാജയാണ് ഇന്ത്യയെ തകർത്തത്. നിലവിൽ സെഞ്ച്വറി നേടി അദ്ദേഹം ക്രീസിൽ തന്നെയുണ്ട്.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഭരതും ഓസ്ട്രേലിയ ബാറ്റർ ഖവാജയും തമ്മിൽ നടന്ന ഒരു സംഭവമാണ്. വീറും വാശിയും നിറഞ്ഞ ബോർഡർ ഗവസ്‌കർ ട്രോഫിയിലെ ഈ സംഭവം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഓസ്ട്രേലിയുടെ ഇന്നിങ്സിന്റെ 71 മത്തെ ഓവറിലാണ് സംഭവം. ഷമിയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ഷമിയുടെ ഷോർട്ട് ബോളിൽ നിന്ന് തെന്നി മാറിയ ഖവാജ ഒരു നിമിഷം ക്രീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നു. ഇത് കണ്ട ഭരത് ബൗൾ ത്രോ ചെയ്യുന്നു.ഇതിനോടകം തന്നെ ക്രീസിൽ തിരിച്ചു കേറിയ ഖവാജയുടെ തുടയിൽ പന്ത് തട്ടുന്നു.മത്സരത്തിൽ ഖവാജയുടെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ മുന്നേറുകയാണ്.സെഞ്ച്വറി നേടിയ ഖവാജയും ഗ്രീനുമാണ് നിലവിൽ ഓസ്ട്രേലിയക്ക്‌ വേണ്ടി ക്രീസിൽ.

വീഡിയോ ;

https://twitter.com/MAHARAJ96620593/status/1633772859469307904?t=9_AVdMfnLLkY5N8kWyHxKQ&s=19
Categories
Cricket Latest News

സില്ലി പോയിന്റിൽ ഫീൽഡ് ചെയ്യാൻ ശ്രേയസ്സിന് രോഹിതിന്റെ സ്പെഷ്യൽ ക്ലാസ്സ്; രസകരമായ വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമായിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഒന്നാം ദിനം കളി നിർത്തുമ്പോൾ ശക്തമായ നിലയിലാണ്. 104 റൺസോടെ പുറത്താകാതെ നിൽക്കുന്ന ഉസ്മാൻ ഖവാജയുടെ മികവിൽ അവർ 90 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എടുത്തിട്ടുണ്ട്. ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ഒന്നാം വിക്കറ്റിൽ ഈ പരമ്പരയിലെ തന്നെ തങ്ങളുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് (61) സൃഷ്ടിച്ചുകൊണ്ടാണ് ഓസീസ് ആരംഭം കുറിച്ചത്. പതിനാറാം ഓവറിൽ ട്രാവിസ്‌ ഹെഡിന്റെ(32) വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 3 റൺസ് എടുത്ത ലഭുഷേയ്‌നെ ഷമി ക്ലീൻബോൾഡ് ആക്കിയപ്പോൾ സ്കോർ 72/2. പക്ഷേ പിന്നീടെത്തിയ സ്റ്റീവൻ സ്മിത്ത് ഖവാജക്ക്‌ മികച്ച പിന്തുണ നൽകി. 135 പന്ത് നേരിട്ട്‌ 38 റൺസ് എടുത്ത സ്മിത്തിനെ ലഞ്ചിനുശേഷമുള്ള സെഷനിൽ ജഡേജ ക്ലീൻബോൾഡ് ആക്കിയപ്പോൾ സ്കോർ 151/3. 17 റൺസ് എടുത്ത പീറ്റർ ഹാൻഡ്‌സ്‌കോമ്പിനെ ഷമി ക്ലീൻബോൾഡ് ചെയ്ത് ഇന്ത്യക്ക് പ്രതീക്ഷ നൽകി. എങ്കിലും നന്നായി ബാറ്റ് ചെയ്ത ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ 49 റൺസോടെ പുറത്താകാതെ നിൽക്കുന്നു.

മത്സരത്തിൽ ജഡേജ എറിഞ്ഞ 68ആം ഓവറിനിടയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ശ്രേയസ് അയ്യർക്ക് ഫീൽഡിംഗ് ക്ലാസ് എടുക്കുന്ന രസകരമായ ഒരു നിമിഷമുണ്ടായിരുന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്ന പീറ്റർ ഹാൻഡ്സ്‌കോമ്പ് സില്ലീ പോയിന്റിൽ നിൽക്കുകയായിരുന്ന അയ്യർക്കു പന്ത് മുട്ടിയിട്ടു കൊടുത്തു. ഉടനെ പന്ത് കൈക്കലാക്കിയ അയ്യർ വിക്കറ്റിൽ ചുമ്മാ എറിഞ്ഞ് കൊള്ളിക്കുകയും ചെയ്തു. അതിനുശേഷമാണ് രോഹിത്തിന്റെ വരവ്. അയ്യരെ അരയിൽ പിടിച്ചുകൊണ്ട് കുറച്ചുകൂടി ബാറ്റർക്ക് അരികിലേക്ക് നീക്കി നിർത്തുകയായിരുന്നു. എന്നാൽ രോഹിത് തിരികെ മടങ്ങിയശേഷം അയ്യർ രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് ഇറങ്ങിയത് കമന്റേറ്റർമാരിൽ ചിരിപടർത്തി. തൊട്ടടുത്ത് നിൽക്കാനുള്ള ഭയം കാരണം പൊതുവെ താരങ്ങൾ പിറകോട്ട് ഇറങ്ങാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഓവറിന്റെ പിന്നീടുള്ള പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ലെഗ് സൈഡിലേക്കാണ് പീറ്റർ ബൗണ്ടറി നേടിയത്.

https://twitter.com/MAHARAJ96620593/status/1633772992130867202?t=i5NzNrLyG0fjE27zL5WFjw&s=19
Categories
Cricket Latest News

ഇതൊക്കെ ആരേലും വിടോ ? സിമ്പിൾ ക്യാച്ച് വിട്ടു ഭരത്,അന്തം വിട്ടു രോഹിത് :വീഡിയോ കാണാം

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു, നിലവിൽ 2-1 എന്ന നിലയിൽ ഇന്ത്യയാണ് പരമ്പരയിൽ മുന്നിൽ, അവസാന മത്സരം ജയിക്കുകയോ സമനിലയിൽ കലാശിക്കുകയോ ചെയ്‌താൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മൂന്നാം ടെസ്റ്റ്‌ കളിച്ച ടീമിനെ ഓസ്ട്രേലിയ നില നിർത്തിയപ്പോൾ, ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്, മുഹമ്മദ്‌ സിറാജിന് വിശ്രമം അനുവദിച്ചപ്പോൾ മുഹമ്മദ്‌ ഷമി ടീമിലേക്ക് തിരിച്ചെത്തി, അഹമ്മദാബാദിലാണ് അവസാന ടെസ്റ്റ്‌ നടക്കുന്നത്.

മത്സരത്തിലെ ഉമേഷ്‌ യാദവ് എറിഞ്ഞ ആറാം ഓവറിൽ ട്രാവിസ് ഹെഡിനെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പർ കെ.എസ് ഭരത് കളഞ്ഞു കുളിച്ചു, നിസാരമായ ക്യാച്ച് താരം നിലത്തിട്ടു, പരമ്പരയിൽ ബാറ്റർ എന്ന നിലയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും അമ്പേ പരാജയമായിരുന്നു കെ.എസ് ഭരത്തിന്റെ പ്രകടനം, 5 ഇന്നിങ്സുകളിൽ നിന്നായി 14.25 അവറേജിൽ 57 റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്, ആദ്യ 3 മത്സരങ്ങളിലും പരാജയപ്പെട്ട കെ.എസ് ഭരത്തിന് പകരം പരിമിത ഓവർ ക്രിക്കറ്റിൽ നിലവിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇഷാൻ കിഷന് അവസാന മത്സരത്തിൽ അവസരം നൽകാമായിരുന്നു, റിഷഭ് പന്തിന്റെ അഭാവത്തിൽ പന്തിനെ പോലെ ആക്രമിച്ച് കളിക്കുന്ന ഇഷാൻ കിഷൻ പ്ലെയിങ് ഇലവനിൽ വന്നിരുന്നെങ്കിൽ അത് ഇന്ത്യക്ക് മുതൽക്കൂട്ടായേനെ.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

Categories
Cricket Latest News

ഇത് വൈഡ് വിളിച്ച അമ്പയറെ ചലഞ്ച് ചെയ്തു കൗർ ,ഒടുവിൽ മാപ്പ് പറഞ്ഞു അമ്പയർ :വീഡിയോ കാണാം

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മുന്നിൽ നിന്നും നയിച്ച ആവേശപോരാട്ടത്തിൽ മുബൈ ഇന്ത്യൻസിന് പ്രഥമ വനിതാ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം. ഗുജറാത്ത് ജയന്റ്സിനെ 143 റൺസിനാണ് മുംബൈ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നായിക ഹർമൻ (30 പന്തിൽ 65), വെസ്റ്റിൻഡീസ് താരം ഹൈലീ മാത്യൂസ് (31 പന്തിൽ 47), ന്യൂസിലൻഡ് താരം അമേലിയ കെർ (24 പന്തിൽ 45*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമികവിൽ നിശ്ചിത 20 ഓവറിൽ 207/5 എന്ന വമ്പൻ ടോട്ടൽ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 15.1 ഓവറിൽ 64 റൺസിൽ ഓൾഔട്ടായി. ഇടംകൈ സ്പിന്നർ സൈക ഇഷക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാറ്റ് സിവേറും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഹർമൻപ്രീത് കൗർ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റിൽ മുമ്പൊന്നും കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒരു അപൂർവ നിമിഷം ഇന്നലെത്തെ മത്സരത്തിൽ കണ്ടിരുന്നു. അമ്പയർ തെറ്റായി വിളിച്ച ഒരു വൈഡ് ബോളിൽ റിവ്യൂ നൽകി അത് നോർമൽ ബോൾ ആണെന്ന് തെളിയിച്ച നിമിഷം. മുംബൈ ബോളിങ്ങിലെ പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സംഭവം. മത്സരത്തിൽ നാല് വിക്കറ്റോടെ തിളങ്ങിയ സൈക ഇഷക് എറിഞ്ഞ പന്ത്, സ്ട്രൈക്കിൽ ഉണ്ടായിരുന്ന മോണിക്ക പട്ടേലിന്റെ പുറകിലൂടെ വിക്കറ്റ് കീപ്പറിലേക്ക്‌ എത്തി. അമ്പയർ വൃന്ദ രതി ഉടനെ വൈഡ് സിഗ്നൽ നൽകി. എന്നാൽ ഡിഫ്ലക്ഷൻ ഉണ്ടെന്ന് മനസ്സിലാക്കിയ മുംബൈ നായിക ഹർമൻപ്രീത് കൗർ ഉടനെ ഡിആർഎസ് എടുക്കുന്നതായി അറിയിച്ചു.

ഇതുകണ്ട അമ്പയർ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയായിരുന്നു. സാധാരണയായി ഒരു ബാറ്ററേ വിക്കറ്റിന് മുന്നിൽ കുരുക്കിയാലും കീപ്പർ ക്യാച്ച് എടുത്താലും മാത്രമാണ് ടീമുകൾക്ക് അമ്പയറുടെ തീരുമാനം പുനപരിശോധന നടത്താൻ കഴിയുന്നത്. എന്നാൽ കമന്ററി ടീമിൽ ഉണ്ടായിരുന്ന ഹർഷ ഭോഗ്ലെ പറഞ്ഞപ്പോഴാണ് എല്ലാവരും വനിതാ പ്രീമിയർ ലീഗിലെ പുതിയ നിയമത്തെകുറിച്ച് അറിയുന്നത്. ഇതിൽ അമ്പയറുടെ തെറ്റായ വൈഡ്, നോബോൾ കോളുകൾക്കുംകൂടി റിവ്യൂ നൽകാനുള്ള അധികാരം ടീമുകൾക്ക് നൽകിയിട്ടുണ്ട്. അങ്ങനെ ബാറ്ററുടെ ഗ്ലവ്‌സിൽ തട്ടിയാണ് പന്ത് പോയത് എന്ന് കണ്ടെത്തുകയും അത് വൈഡ് അല്ലായെന്ന് അമ്പയർ മാപ്പ് പറയുകയും ചെയ്തു. മുംബൈ റിവ്യൂ എടുക്കുന്നതിന് മുന്നെതന്നെ ബാറ്റർ മോണിക്ക പട്ടേൽ താൻ പന്തിൽ ഹിറ്റ് ചെയ്ത കാര്യം അമ്പയറോട്‌ സത്യസന്ധമായി ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി.

Categories
Cricket Latest News

ആട്ടവും പാട്ടുമായി WPL നു തുടക്കം ട്രെൻഡിങ്ങായി ജയ് ശായും ; വീഡിയോ കാണാം

പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 143 റൺസിന്റെ കൂറ്റൻ വിജയം. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നായിക ഹർമൻപ്രീത് കൗർ വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടിയപ്പോൾ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തു. ഹർമൻ 30 പന്തിൽ 65 റൺസ് എടുത്തപ്പോൾ, 47 റൺസ് എടുത്ത ഹെയ്ലി മാത്യൂസ്, 45 റൺസോടെ പുറത്താകാതെ നിന്ന അമേലിയ കെർ എന്നിവരും തിളങ്ങി.

കൂറ്റൻ സ്കോർ പിന്തുടർന്ന ഗുജറാത്തിന്റെ ഇന്നിങ്സ് 15.1 ഓവറിൽ വെറും 64 റൺസിൽ അവസാനിച്ചു. ഓപ്പണറും നായികയുമായ ബേത്ത് മൂണി ആദ്യ ഓവറിൽ തന്നെ കാലിന് പരുക്കേറ്റ് മൈതാനത്തുനിന്നും മടങ്ങി. പിന്നീട് അങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. പവർപ്ലയിൽ തന്നെ നാല് വിക്കറ്റ് നഷ്ടമായ അവർക്ക് പിന്നീട് കരകയറാൻ കഴിഞ്ഞില്ല. ഇടംകൈ സ്പിന്നർ സൈക ഇഷക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാറ്റ് സിവേറും അമേലിയ കെറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ മത്സരത്തിന് മുൻപ് പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾ നടന്നിരുന്നു. ബോളിവുഡ് താരങ്ങളായ കൃതി സനോൺ, കിയാര അദ്വാനി എന്നിവരും പഞ്ചാബി ഗായകനും റാപ്പറുമായ എ പി ധില്ലനുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. മുതിർന്ന വനിതാ താരങ്ങളും ബിസിസിഐയുടെ പ്രമുഖ വ്യക്തിത്വങ്ങളും ഗാലറിയിൽ സന്നിഹിതരായിരുന്നു. അവതാരക മന്ദിര ബേദിയുടെ വനിതാ പ്രീമിയർ ലീഗിന്റെ വിവരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് കിയാരാ അദ്വാനിയുടെ നൃത്തച്ചുവടുകൾ മുംബൈയെ പുളകംകൊള്ളിച്ചു. പരിപാടി ആസ്വദിക്കുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ദൃശ്യങ്ങൾ ട്വിറ്റെറിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.

അതിനുശേഷം നടി കൃതി സനോൺ വേദിയിലെത്തി. കയ്യിൽ പതാകയുമായി ‘ചക് ദേ ഇന്ത്യ’ പാട്ടുമായി ആയിരുന്നു വരവ്. അത് കഴിഞ്ഞ് വന്ന പഞ്ചാബി ഗായകൻ എ പി ധില്ലൻ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി വേദി കീഴടക്കി. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ അദ്ദേഹം ‘ബ്രൗൺ മുണ്ടെ’, ‘കഹേന്ധി ഹുദി സി’ തുടങ്ങിയ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. ഒടുവിൽ ഈ മൂന്നുപേരും കൂടി ഒന്നിച്ചുള്ള അവസാന കൊട്ടിക്കലാശം. അതിനുശേഷം അഞ്ച് ടീമുകളുടെയും നായികമാർ വേദിയിലെത്തി പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു.

Categories
Cricket Latest News

4, 4 ,4 ,4 WPL ൻ്റെ ആദ്യ മത്സരത്തിൽ തന്നെ മുംബൈ ക്യാപ്റ്റൻ ഷോ ;വീഡിയോ കാണാം

ഐപിഎൽ മാതൃകയിൽ ഇന്ത്യയിൽ വനിതകൾക്കും ഒരു പ്രീമിയർ ലീഗിന് ഇന്ന് മുംബൈ ‌‍ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്‌. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ദേശീയ ടീം നായിക ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമും ഗുജറാത്ത് ജയന്റ്സ്‌ ടീമും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ്, നായിക ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെയും മികച്ച പിന്തുണ നൽകി കളിച്ച സഹതാരങ്ങളുടെയും മികവിൽ കൂറ്റൻ സ്കോർ നേടിയിരിക്കുകയാണ്.

നിശ്ചിത 20 ഓവറിൽ അവർ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് 2008ൽ ആരംഭിച്ചപ്പോൾ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 222 എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയിരുന്നു. ഇന്നിതാ വനിതാ പ്രീമിയർ ലീഗ് ആദ്യ മത്സരത്തിലും വൻ സ്കോർ പിറന്നിരിക്കുകയാണ്. മുന്നിൽ നിന്നും നയിച്ച നായിക ഹർമൻ 30 പന്തിൽ നിന്നും 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 65 റൺസ് നേടിയത്. ഹൈലി മാത്യൂസ് (31 പന്തിൽ 47), നാറ്റ് സിവർ (18 പന്തിൽ 23), അമേലിയ കേർ (24 പന്തിൽ 45*), പൂജ വസ്ത്രാക്കർ (8 പന്തിൽ 15) എന്നിവരും നന്നായി കളിച്ചു.

മത്സരത്തിൽ രണ്ട് തവണയാണ് ഹർമൻ ഹാട്രിക് ബൗണ്ടറി നേടിയത്. അതിൽ ഒന്നിൽ തുടർച്ചയായ നാല് ബൗണ്ടറിയും നേടിയിരുന്നു. മോണിക്ക പട്ടേൽ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അവസാന നാല് പന്തുകളിൽ ആയിരുന്നു അത്. മൂന്നാം പന്തിൽ ഒരു കിടിലൻ കവർ ഡ്രൈവിലൂടെ ബൗണ്ടറി നേടിയ കൗർ നാലാം പന്തിൽ പുൾ ഷോട്ട് കളിച്ച് ബക്ക്വേർഡ് സ്ക്വയർ ലെഗ് ഏരിയയിലേക്ക് ബൗണ്ടറി നേടി. അഞ്ചാം പന്തിലാകട്ടെ ബക്ക്വേഡ് പോയിന്റിലേക്ക് ചെത്തിവിട്ട്‌ ഉജ്വല പ്ലേസ്മെന്റ് ഷോട്ടിലൂടെ ബൗണ്ടറി. അവസാന പന്തിൽ എക്സ്ട്രാ കവറിലൂടെ വീണ്ടുമൊരു മികച്ച ബൗണ്ടറി. തുടർന്ന് ആഷ്‌ലി ഗർഡനേർ എറിഞ്ഞ പതിനാറാം ഓവറിന്റെ രണ്ട്, മൂന്ന്, നാല് പന്തുകളിൽ ബൗണ്ടറി നേടി മറ്റൊരു ഹാട്രിക് ബൗണ്ടറി നേട്ടവും സ്വന്തമാക്കി.