Categories
Uncategorized

ഇത് ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ഡെലിവറി, ഗില്ലിനെ പുറത്താക്കിയ മഹാരാജിന്റെ മാജിക്കൽ ഡെലിവറി ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഇന്ത്യ ദക്ഷിണ ആഫ്രിക്കയെ നേരിടുകയാണ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഗംഭീര തുടക്കം നൽകി കൊണ്ട് നായകൻ രോഹിത് മടങ്ങി.24 പന്തിൽ 40 റൺസായിരുന്നു അദ്ദേഹത്തിന്റെ സംഭാവന.

പിന്നാലെ ഗിൽ മികച്ച ഷോട്ടുകൾ പുറത്ത് എടുത്ത് തുടങ്ങി. ദക്ഷിണ ആഫ്രിക്കക്ക് മത്സരം കൈവിട്ട് പോവുമെന്ന് വേളയിൽ നായകൻ ബാവുമാ ഓഫ്‌ സ്പിന്നർ മഹാരാജിനെ വിളിച്ചു. പിന്നീട് കണ്ടത് ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച പന്തുകളിൽ ഒന്നായിരുന്നു.

ഇന്ത്യൻ ഇന്നിങ്സിന്റെ 11 മത്തെ ഓവർ. ഓവറിലെ മൂന്നാമത്തെ പന്ത്. മഹാരാജിന്റെ ലെഗ് സ്റ്റമ്പിൽ കുത്തിയ പന്ത് ഗിൽ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. എന്നാൽ ബാറ്റിൽ തൊടാതെ കടന്നു പോയ പന്ത് ഗില്ലിന്റെ ഓഫ്‌ സ്റ്റമ്പ് ഇളക്കുനതാണ്. 24 പന്തിൽ 23 റൺസുമായി ഗിൽ മടങ്ങി.

Categories
Uncategorized

വീണ്ടും വീണ്ടും സിക്സറുകൾ തൂക്കി ഹിറ്റ്‌മാൻ, ഈ തവണയും ഇര എൻഗിടി, വീഡിയോ ഇതാ..

രോഹിത് ശർമ എന്നാ ഓപ്പണിങ് ബാറ്റർ ഈ ലോകക്കപ്പിൽ വിപ്ലവം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊതുവെ പതിഞ്ഞ താളത്തിൽ തുടങ്ങി അവസാന ഓവറുകളിൽ ആഞ്ഞു അടിക്കുക എന്നതായിരുന്നു രോഹിത്തിന്റെ കളി ശൈലി.

എന്നാൽ ലോകക്കപ്പിലേക്ക് എത്തിയതോടെ തീർത്തും വിപരീതമാണ് രോഹിത് ചെയ്യുന്നത്.ടീമിന് എന്തോ ആണോ വേണ്ടത് അത് രോഹിത് നൽകുകയാണ്. കൂറ്റൻ അടികൾ കൊണ്ട് അദ്ദേഹം സ്കോറുകൾ ഉയർത്തുകയാണ്. ഇന്നും മികച്ച തുടക്കം നൽകി അദ്ദേഹം മടങ്ങി.24 പന്തിൽ രണ്ട് സിക്സും 6 ഫോറും സ്വന്തമാക്കി 40 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഇതിൽ അദ്ദേഹം അടിച്ച രണ്ട് സിക്സറുകൾ വളരെ മനോഹരമായിരുന്നു.എൻഗിടി തന്നെയാണ് ഈ തവണയും രോഹിത്തിന്റെ ഇര.അഞ്ചാമത്തെ ഓവറിലെ മൂന്നാമത്തെ പന്ത് പാഡിൽ വന്ന പന്ത് നേരെ ഫ്ലിക്ക് ചെയ്യുന്നു. സിക്സ്,രണ്ട് പന്തുകൾക്ക് ഇപ്പുറം ഷോർട്ട് ബോൾ, സിക്സർ.

Categories
Uncategorized

തുടർച്ചയായ ബൗണ്ടറി അടിച്ചു കൊണ്ട് തന്നെ തുടങ്ങി രോഹിത്, എൻഗിടിയുടെ ഓവറിൽ തുടർച്ചയായ ബൗണ്ടറികൾ, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ടേബിൾ ടോപ്പർമാരായ ഇന്ത്യ ദക്ഷിണ ആഫ്രിക്കയെ നേരിടുകയാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണ ആഫ്രിക്ക കോയിട്ട്സീക്ക് പകരം ഷംസിയെ ടീമിൽ ഉൾപ്പെടുത്തി.

പതിവ് പോലെ തന്നെ രോഹിത് ശർമ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. എൻഗിടിയെ ബൗണ്ടറി അടിച്ചാണ് രോഹിത് തുടങ്ങിയത്. തൊട്ട് അടുത്ത എൻഗിടി ഓവറിൽ രോഹിത് അപകടകാരിയാവുന്ന കാഴ്ചയാണ് കണ്ടത്.

ഓവറിലെ ആദ്യത്തെ പന്ത് ഡോട്ട്, രണ്ടാമത്തെ പന്ത് ഒരു ഔട്ട്‌ സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവറി.കവറിന് മുകളിലൂടെ ബൗണ്ടറി. അടുത്ത പന്ത് വീണ്ടും ബൗണ്ടറി. ഈ തവണ ഒരു ക്ലാസിക്കൽ കവർ ഡ്രൈവ്.അടുത്ത പന്ത് സിംഗിൾ നേടി ഗില്ലിന് സ്ട്രൈക്ക് കൊടുക്കുന്നു.

Categories
Uncategorized

തന്റെ പിറന്നാൾ ദിവസം എ ബി ഡി യെ കണ്ടു മുട്ടി കോഹ്ലി, ഹൃദയസ്പർശമായ വീഡിയോ ഇതാ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ് വിരാട് കോഹ്ലിയും ഡി വില്ല്യേഴ്‌സും. ഇരുവരും ഉറ്റ സുഹൃത്തക്കൾ കൂടിയാണ്. കോഹ്ലി എ ബി ഡി യെ വിശേഷപിച്ചിട്ടുള്ളത് മറ്റൊരു അമ്മയിൽ നിന്നുള്ള തന്റെ സഹോദരൻ എന്നാണ്

.നവംബർ 5 വിരാട് കോഹ്ലിയുടെ ജന്മദിനമാണ്. ദക്ഷിണ ആഫ്രിക്കക്കെതിരെ ലോകക്കപ്പിൽ ഇന്ത്യക്ക് മത്സരവുമുണ്ട്. മത്സരത്തിന് മുന്നേ ഇരുവരും സൗഹൃദം പങ്ക് ഇടുന്ന ഹൃദയസ്പർശമായ രംഗങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇരുവരും പരസ്പരം സംസാരിച്ചു കെട്ടി പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്

ഇന്ന് എന്റെ സഹോദരന്റെ പിറന്നാളാണ്.തനിക്ക് അവനെ ഒരുപാട് ഇഷ്ടമാണെന്നും ഡി വില്ലേയ്ര്സ് കൂട്ടിച്ചേർക്കുന്നുണ്ട്.ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണ ആഫ്രിക്ക കോയിട്ട്സീക്ക് പകരം ഷംസിയെ ടീമിൽ ഉൾപ്പെടുത്തി.

Categories
Uncategorized

W, 0, 0, 0, W, 0, W,ഏഴു പന്തിൽ മൂന്നു വിക്കറ്റുമായി സിറാജ്!!, ഏഷ്യ കപ്പ്‌ ഹൈലൈറ്റ് അല്ലെന്ന് പറയാൻ പറഞ്ഞു, വീഡിയോ ഇതാ..

ശ്രീ ലങ്കയേ കണ്ടാൽ മുഹമ്മദ് സിറാജ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരും. ഏഷ്യ കപ്പ്‌ ഫൈനലിൽ സിറാജ് എന്താണോ ചെയ്തത് അത് തന്നെ ലോകക്കപ്പിലും അദ്ദേഹം തുടരുകയാണ്.അന്ന് 16 പന്തിൽ 5 വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. മൊത്തം ആറു വിക്കറ്റ്.

എന്നാൽ ഈ ലോകക്കപ്പിൽ ഏഷ്യ കപ്പ്‌ ഫൈനലിന്റെ തനിയാവർത്തനം തന്നെയാണ് സിറാജ് നടത്തുന്നത്.ആദ്യം എറിഞ്ഞ ഏഴു പന്തുകളിൽ 3 വിക്കറ്റ്.ശ്രീലങ്കയുടെ ഏറ്റവും മികച്ച താരങ്ങളാണ് ഇവർ മൂന്നു പേരും എന്നത് കൂടി ഓർക്കുമ്പോൾ സിറാജിന്റെ പ്രകടനം വളരെ വിലയേറിയാതവുകയാണ്.

തന്റെ സ്പെല്ലിന്റെ ആദ്യത്തെ പന്തിൽ ദിമുത് കരുണരത്‌നെയേ വിക്കറ്റിന് മുന്നിൽ കുടുക്കി.തുടർച്ചയായ മൂന്നു ഡോട്ട് ബോളുകൾക്ക് ശേഷം സമരവിക്ക്രമയേ അയ്യറിന്റെ കയ്യിൽ എത്തിച്ചു.തന്റെ അടുത്ത ഓവറിലെ ആദ്യത്തെ പന്തിൽ ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസ് ബൗൾഡ്.

Categories
Uncategorized

ലെ ശ്രീലങ്ക ബാറ്റർമാർ – നിനക്കൊക്കെ ഭ്രാന്താണോടാ!!, ഇന്നിങ്സിന്റെ ആദ്യത്തെ പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി ബുമ്ര., വീഡിയോ ഇതാ

ശ്രീലങ്കക്കെതിരെ എന്നും ഇന്ത്യൻ ഫാസ്റ്റ് ബൗളേർമാർ തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കാറുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പ് ഫൈനലിൽ സിറാജിന്റെ മികവിൽ ഇന്ത്യ ശ്രീലങ്കയേ 50 റൺസിന് ഓൾ ഔട്ട്‌ ആക്കിയതാണ്. ലോകക്കപ്പിലും ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകരുന്ന ശ്രീലങ്കയെയാണ് കാണുന്നത്.

358 റൺസ് പിന്തുടരാൻ ഇറങ്ങിയ ശ്രീലങ്ക. ന്യൂ ബോളുമായി ജസ്‌പ്രിത് ബുമ്ര.ഈ ലോകക്കപ്പിലെ ശ്രീലങ്കയുടെ ഏറ്റവും മികച്ച ബാറ്റർ പാത്തും നിസ്സാങ്ക ക്രീസിൽ. ശ്രീലങ്കൻ ഇന്നിങ്സിലെ ആദ്യത്തെ പന്ത്,ഒരു ഇൻസ്വിങർ, നിസ്സാങ്ക പ്രതിരോധിക്കാൻ ശ്രമിക്കുന്നു.എന്നാൽ ബാറ്റിൽ തട്ടാതെ നേരെ പന്ത് പാഡിലേക്ക്. അമ്പയർ ഔട്ട്‌ വിളിക്കുന്നു

.നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 350 റൺസ് സ്വന്തമാക്കി.ഗിൽ കോഹ്ലി ശ്രെയസ് എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻസ് ഇന്നിങ്സിന്റെ അടിത്തറ. ഗിൽ 92 ഉം,കോഹ്ലി 88 ഉം, ശ്രെയസ് 82 റൺസും സ്വന്തമാക്കി പുറത്തായി.

Categories
Uncategorized

ക്യാമറയുമായി സൂര്യ, ആളറിയതാ സൂര്യയേ വിമർശിച്ചു ആരാധകർ, രസകരമായ വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലേക്ക് ഇന്ത്യൻ ടീം തിരഞ്ഞെടുത്തപ്പോൾ ഏറ്റവും കൂടുതൽ പഴികേട്ടത് സൂര്യകുമാറിന്റെ സെലക്ഷനിലായിരുന്നു. വളരെ മോശം പ്രകടനം മാത്രമാണ് അദ്ദേഹം ഏകദിന ക്രിക്കറ്റിൽ കാഴ്ച വെച്ച് കൊണ്ടിരുന്നത്.

എന്നാൽ കഴിഞ്ഞ ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര എല്ലാം മാറ്റിമറിച്ചു.അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന സൂര്യയേ ആ സീരീസിൽ കണ്ടു. കഴിഞ്ഞ ദിവസം ലോകക്കപ്പിൽ ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. എന്നാൽ ഇപ്പോൾ വളരെ രസകരമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.

തന്റെ ബാറ്റിംഗ് പ്രകടനം എങ്ങനെയുണ്ടെന്ന് അറിയാൻ മാസ്ക് വെച്ച് മുംബൈ മറൈൻ ഡ്രൈവിലേക്ക് അദ്ദേഹം ഇറങ്ങി.ആർക്കും അദ്ദേഹത്തെ തിരിച്ചു അറിയാൻ സാധിച്ചില്ല. എന്നാൽ ഒരു ആരാധകൻ തന്റെ ബാറ്റിംഗ് നല്ല രീതിയിൽ മെച്ചപ്പെടുത്തണമെന്ന് സൂര്യ ആണെന്ന് അറിയാതെ അദ്ദേഹത്തത്തോടെ പറയുകയുണ്ടായി.ഇത് കേട്ടപ്പോൾ തനിക്ക് പൊട്ടി ചിരിക്കണമെന്നും ഉണ്ടായിരുന്നുവെന്ന് സൂര്യ പിന്നീട് വെളുപ്പെടുത്തി. രസകരമായ വീഡിയോ ഇതാ..

Categories
Uncategorized

കൂടുതൽ ശോ കാണിക്കാതെ പോയി ബോൾ ചെയ്യട ! മത്സരത്തിനിടയിൽ കൊമ്പ് കോർത്ത് റിസ്വാൻ;വീഡിയോ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് ആവേശകരമാവുകയാണ്.ടീമുകൾ എല്ലാം ജീവന്മരണ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പാകിസ്ഥാൻ ദക്ഷിണ ആഫ്രിക്ക മത്സരം പാകിസ്ഥാൻ ജീവൻമരണ പോരാട്ടമാണ്.

എന്നാൽ ഈ ലോകക്കപ്പിൽ ഇത് വരെ കാണാത്ത ഒരു കാഴ്ചയാണ് ഈ മത്സരത്തിൽ കണ്ടത്. പണ്ട് സ്ഥിരം ബാറ്റർമാരും ബൗളേർമാരും തമ്മിൽ കൊമ്പ് കോർക്കുന്ന കാഴ്ച പല തവണ ക്രിക്കറ്റ്‌ ആരാധകർ കണ്ടിട്ടുള്ളതാണ്. എന്നാൽ ഈ ലോകക്കപ്പിൽ അത്തരം ഒരു കാഴ്ച ക്രിക്കറ്റ്‌ ആരാധകർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.

പാകിസ്ഥാൻ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവറിലാണ് സംഭവം. ജാൻസൻ എറിഞ്ഞ ഒരു ഷോർട്ട് ബോൾ റിസ്‌വാൻ പുൾ ചെയ്യുന്നു. എന്നാൽ എഡ്ജ് എടുത്ത പന്ത് ബൗണ്ടറിയിലേക്ക് പോകുന്നു.തുടർന്ന് ജാൻസനും റിസ്വാനും തമ്മിൽ കൊമ്പ് കോർക്കുന്നു.ഒടുവിൽ ദക്ഷിണ ആഫ്രിക്ക യുവതാരം കോയിട്ട്സെയും ഇടപെടുന്നു.

Categories
Uncategorized

ഇത് റിവ്യൂ കൊടുത്തില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എന്തിനാണ് റിവ്യൂ, ശ്രീലങ്ക നഷ്ടമാക്കിയ അവസരം ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ ജീവൻ മരണ പോരാട്ടത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയേ നേരിടുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബറ്റ്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്ക എയ്ഞ്ചലോ മാത്യുസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.

ബാംഗ്ലൂറിൽ കൂറ്റൻ സ്കോർ സ്വന്തമാക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ മത്സരത്തിന്റെ ആദ്യത്തെ പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കാനുള്ള സുവർണവസരമാണ് ശ്രീലങ്ക പാഴാക്കിയത്. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ആദ്യത്തെ പന്ത്.ദിൽഷൻ മധുഷനകയാണ് ശ്രീലങ്കക്ക് വേണ്ടി പന്ത് എറിയുന്നത്.

ജോണി ബെയർസ്റ്റൊയാണ് ഇംഗ്ലണ്ടിന് വേണ്ടി സ്ട്രൈക്ക് ചെയ്യുന്നത്.ഇടകയ്യൻ ബൗളേർമാർ ബെയർസ്റ്റോക്ക് വെല്ലുവിളിയാകുമെന്ന് ചിന്തിച്ചാണ് കുശാൽ മെൻഡിസ് മധുശങ്കക്ക് ബൗളിംഗ് കൊടുത്തത്. ആദ്യത്തെ ബോൾ തന്നെ യോർക്കർ. പാഡിൽ തട്ടി പന്ത് ബൈർസ്റ്റൊടെ ബാറ്റിൽ തട്ടി പോവുന്നു.എന്നാൽ ദീർഘ നേരത്തെ ചർച്ചകൾക്ക് ഒടുവിൽ ശ്രീലങ്ക റിവ്യൂ കൊടുക്കാതെയിരിക്കുന്നു. റിപ്ലേകളിൽ ഔട്ട്‌ ആണെന്ന് വ്യക്തമാകുന്നു.

Categories
Uncategorized

രണ്ട് ഓവർ, രണ്ട് ക്യാച്ചുകൾ, ഒരു വിക്കറ്റ്, ഓസ്ട്രേലിയ നെതർലാൻഡ്സ് ലോകക്കപ്പ് മത്സരത്തിൽ നാടകീയ സംഭവങ്ങൾ, വീഡിയോ ഇതാ..

ഓസ്ട്രേലിയ നെതർലാൻഡ്സ് ഏകദിന ലോകക്കപ്പിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. രണ്ട് ഓവറുകൾക് ഇടയിൽ രണ്ട് ക്യാച്ചുകൾ സ്വന്തമാക്കിയ റോളഫ് വാൻ ഡർ മെർവാണ് ഈ നാടകീയതയ്ക്ക് കാരണം. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 23 മത്തെ ഓവർ. ബാസ് ഡി ലീഡാണ് നെതർലാൻഡ്‌സിന് വേണ്ടി ബൗൾ ചെയ്യുന്നത്.ഓവറിലെ അഞ്ചാമത്തെ പന്ത്.ഷോർട്ട് എക്സ്ട്രാ കവറിലേക്ക് വാർണർ ഒരു പവർ ഷോർട്ട് അടിക്കുന്നു. എന്നാൽ 38 കാരൻ റോളഫ് വാൻ ഡർ മെർവ് പന്ത് കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ തേർഡ് അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു

.തൊട്ട് അടുത്ത ഓവർ ഈ തവണ സ്റ്റീവ് സ്മിത്താണ് ക്രീസിൽ. ആര്യൻ ദത്തിന്റെ ഓവറിലെ മൂന്നാമത്തെ പന്ത് സ്മിത്ത് കട്ട്‌ ചെയ്യുന്നു.ബാക്ക്വാർഡ് പോയിന്റിൽ വാൻ ഡർ മെർവ് പന്ത് കൈപിടിയിൽ ഒതുക്കുന്നു. വീണ്ടും തേർഡ് അമ്പയർ ഇടപെടുന്നു. എന്നാൽ ഈ തവണ ഔട്ട്‌ വിധിക്കപ്പെടുന്നു.