Categories
Cricket Latest News

ഇതെങ്ങനെ നോട്ട് ഔട്ടായി ? റിവ്യൂ വന്നപ്പോൾ ഉള്ള ബൗൺസ് കണ്ട് ഞെട്ടി ക്രിക്കറ്റ് ഫാൻസ് ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ പാക്കിസ്ഥാന് 7 വിക്കറ്റ് ജയം, നാളെ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിലെ വിജയികളെ പാകിസ്താൻ ഫൈനലിൽ നേരിടും, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കിവീസ് ഓപ്പണിങ് ബാറ്റർ ആയ ഫിൻ അലനെ (4) ഷഹീൻ അഫ്രിഡി തുടക്കത്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി, മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയെ (21) ശദബ് ഖാൻ റൺ ഔട്ട്‌ ആക്കുകയും പിന്നാലെ മികച്ച ഫോമിലുള്ള ഗ്ലെൻ ഫിലിപ്പ്സിനെ (6) മുഹമ്മദ്‌ നവാസ് പുറത്താക്കുകയും ചെയ്തത്തോടെ ന്യൂസിലാൻഡ് 49/3 എന്ന നിലയിൽ ആയി.

എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച വില്യംസണും ഡാരൽ മിച്ചലും പതിയെ കിവീസിനെ മുന്നോട്ട് നയിച്ചു, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, അർധ സെഞ്ച്വറി നേടിയ മിച്ചലിന്റെ പ്രകടനം ആണ് കിവീസിനെ 150 കടക്കാൻ സഹായിച്ചത്, പാകിസ്താൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച് റൺ നിരക്ക് ഉയർത്താൻ കിവീസിന് സാധിച്ചില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/4 എന്ന നിലയിൽ ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

https://twitter.com/SakshamGarg45/status/1590295161665642496?t=e96-KUyvzmPrzSOv_hFo4A&s=19
https://twitter.com/VP_312/status/1590295429874601984?t=IvaZJKRJZDlEIKjn5gS1wA&s=19

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ബാബർ അസമും റിസ്വാനും സമ്മാനിച്ചത്, ഇരുവരും അർധ സെഞ്ച്വറികളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ താരതമ്യേന ചെറിയ വിജയ ലക്ഷ്യം പാകിസ്താൻ 5 ബോളുകൾ ശേഷിക്കെ അനായാസം മറി കടന്നു, മത്സരത്തിൽ മിച്ചൽ സാൻട്നർ എറിഞ്ഞ ഏഴാം ഓവറിലെ അവസാന ബോളിൽ വിക്കറ്റിന് മുന്നിൽ ബാബർ അസം കുടുങ്ങിയെങ്കിലും ഫീൽഡ് അമ്പയർ ഔട്ട്‌ അനുവദിച്ചില്ല, തീരുമാനം പുനപരിശോധിക്കാൻ ന്യൂസിലാന്റ് തേർഡ് അമ്പയർക്ക് നൽകിയെങ്കിലും വിക്കറ്റിൽ പതിക്കാതെ ബോൾ ബൗൺസ് ചെയ്ത് പോകുന്നു എന്നാണ് കണ്ടെത്തിയത്, പക്ഷെ സ്പിൻ ബോളറായ മിച്ചൽ സാൻട്നറുടെ ബോൾ ഇത്രത്തോളം ബൗൺസ് ചെയ്യുമെന്നത് അവിശ്വസനീയമായ കാര്യമാണെന്നും ഇത് ഉറപ്പായും ഔട്ട്‌ ആണെന്നും ആണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.

Categories
Cricket Latest News

ബാബറിനെ ഗോൾഡൺ ഡക്കിൽ പുറത്താക്കാൻ ഉള്ള അവസരം നഷ്ടപ്പെടുത്തി കിവികൾ ; വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് ആദ്യ സെമിഫൈനലിൽ, സൂപ്പർ 12 ഘട്ടത്തിലെ ഒന്നാം ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ന്യൂസിലൻഡിനെ കീഴടക്കി പാക്കിസ്ഥാൻ ടീമിന് രാജകീയമായ ഫൈനൽ പ്രവേശം. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ വെറും 3 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ മറികടന്നു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർമാരായ നായകൻ ബാബർ അസമിന്റെയും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെയും മികച്ച പ്രകടനമാണ് അവർക്ക് അനായാസവിജയം ഒരുക്കിയത്.

42 പന്തിൽ നിന്നും 7 ബൗണ്ടറി അടക്കം 53 റൺസ് എടുത്ത അസമിനെ ട്രെന്റ് ബോൾട്ട് പുറത്താക്കിയെങ്കിലും വളരെ വൈകിപ്പോയിരുന്നു. അപ്പോഴേക്കും അവർ 12.4 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. പിന്നീട് പതിനേഴാം ഓവറിൽ ടീം സ്കോർ 132ൽ നിൽക്കെ 43 പന്തിൽ 57 റൺസ് എടുത്ത റിസ്‌വാനും ബോൾട്ടിന്റെ പന്തിൽ തന്നെ പുറത്തായെങ്കിലും 26 പന്തിൽ 30 റൺസ് എടുത്ത മുഹമ്മദ് ഹാരിസ് വിജയം നേടിക്കൊടുത്തു.

നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കയ്ൻ വില്യംസൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോപ് ഓർഡർ തകർന്നപ്പോൾ 8 ഓവറിൽ 49/3 എന്ന നിലയിൽ ആയിരുന്ന അവരെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വില്യംസനും മിച്ചലും ചേർന്നു നേടിയ 68 റൺസിന്റെ കൂട്ടുകെട്ടാണ് കൈപിടിച്ചുയർത്തിയത്. ഫിൻ അലൻ 4 റൺസും ഗ്ലെൻ ഫിലിപ്സ് 6 റൺസും കോൺവെ 21 റൺസും എടുത്തു പുറത്തായി. വില്യംസൻ 46 റൺസ് നേടി പുറത്തായശേഷം എത്തിയ ജിമ്മി നീഷാം 12 പന്തിൽ 16 റൺസ് എടുത്ത് പുറത്താകാതെ നിന്നു; മിച്ചൽ 35 പന്തിൽ 53 റൺസും. പാക്കിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് മുഹമ്മദ് നവാസിനു ലഭിച്ചു.

മത്സരത്തിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെ ഗോൾഡൺ ഡക്കായി പുറത്താക്കാൻ ലഭിച്ച സുവർണാവസരം ന്യൂസിലൻഡ് കൈവിട്ടിരുന്നു. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ ഒരു മികച്ച ഷോട്ട് കളിക്കാനായി ആഞ്ഞുവീശിയ അസമിന്റെ എഡ്ജ് തട്ടി പോയ പന്ത് വിക്കറ്റ് കീപ്പർ കോൺവേക്ക്‌ കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. ആദ്യം തന്റെ ഇടതുവശത്തേക്ക് പതുക്കെ നീങ്ങിയിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് വലതുവശത്തെക്ക് പന്ത് താഴ്ന്നുവന്നപ്പോൾ മികച്ചൊരു ഒറ്റക്കൈ ഡൈവിങ്ങ് ശ്രമം നടത്തിയിട്ടും പാഴായിപ്പോകുകയാണ് ഉണ്ടായത്.

ടൂർണമെന്റിലെ ഏറ്റവും മികച്ച ഫീൽഡിംഗ് നിരയായി സെമിയിൽ എത്തിയിരുന്ന ന്യൂസിലാന്റിന് അതേ മികവ് ഇന്ന് സിഡ്നിയിൽ തുടരാൻ കഴിഞ്ഞില്ല. ഇതിനുമുൻപ് 19 ക്യാച്ച് അവസരങ്ങൾ അവർ മുതലാക്കിയപ്പോൾ വെറും മൂന്ന് ക്യാച്ച് മാത്രമേ നഷ്ടമാക്കിയിരുന്നുള്ളൂ. എന്നാലിന്ന് ഏകദേശം 3 ക്യാച്ചുകൾ പാഴാക്കുകയും കൂടാതെ 2 റൺ ഔട്ട് അവസരങ്ങളും നഷ്‌ടമാക്കുകയും ചെയ്തു. ഇതും പാക്കിസ്ഥാൻ വിജയത്തിൽ നിർണായകമായി.

Categories
Cricket Latest News

കൈകൊണ്ട് തട്ടിയാൽ ഔട്ടാവില്ല മിസ്റ്റർ ,അനായാസ റൺഔട്ട് അവസരം പാഴാക്കി പാക്ക് താരം.. വീഡിയോ കാണാം

ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് ആദ്യ സെമിഫൈനലിൽ പാക്കിസ്ഥാനെ നേരിടുന്ന ന്യൂസിലൻഡ് ടീമിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓൾറൗണ്ടർ ഡാറിൽ മിച്ചലിന്റെയും 46 റൺസ് എടുത്ത് പുറത്തായ നായകൻ വില്യംസന്റെയും ഇന്നിംഗ്സുകളാണ് അവർക്ക് കരുത്തായത്.

ടോപ് ഓർഡർ തകർന്നപ്പോൾ 8 ഓവറിൽ 49/3 എന്ന നിലയിൽ ആയിരുന്ന അവരെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന വില്യംസനും മിച്ചലും ചേർന്നു നേടിയ 68 റൺസിന്റെ കൂട്ടുകെട്ടാണ് കൈപിടിച്ചുയർത്തിയത്. ഫിൻ അലൻ 4 റൺസും ഗ്ലെൻ ഫിലിപ്സ് 6 റൺസും കോൺവെ 21 റൺസും എടുത്തു പുറത്തായി. വില്യംസൻ പുറത്തായശേഷം എത്തിയ ജിമ്മി നീഷാം 12 പന്തിൽ 16 റൺസ് എടുത്ത് പുറത്താകാതെ നിന്നു; മിച്ചൽ 35 പന്തിൽ 53 റൺസും. പാക്കിസ്ഥാന് വേണ്ടി ഷഹീൻ ഷാ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് മുഹമ്മദ് നവാസിനു ലഭിച്ചു.

മത്സരത്തിലെ പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ ഡാരിൽ മിച്ചലിനെ പുറത്താക്കാൻ ലഭിച്ച മികച്ച ഒരു റൺഔട്ട് അവസരം പാക്കിസ്ഥാൻ പാഴക്കിയിരുന്നു. ഹാരിസ് റൗഫ് എറിഞ്ഞ പന്തിൽ ന്യൂസിലൻഡ് നായകൻ കൈയ്‌ൻ വില്യംസൻ ലോങ് ഓണിലേക്ക്‌ കളിച്ച് ഡബിൾ നേടുകയായിരുന്നു. എന്നാൽ മിച്ചൽ നോൺസ്ട്രൈക്കർ എൻഡിലേക്ക് തിരികെ എത്തുന്നതിന് മുന്നേ അനായാസം റൺഔട്ട് ആക്കാമായിരുന്നു. നവാസ് മികച്ചൊരു ത്രോ എറിഞ്ഞുകൊടുത്തപ്പോൾ ബോളർ ഹാരിസ് റൗഫ് ഒറ്റയടിക്ക് പന്ത് പിടിക്കുകയും വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്യാമെന്ന് കരുതിയെങ്കിലും കയ്യിൽ നിന്നും പന്ത് വഴുതിപ്പോകുകയും കൈ മാത്രം വിക്കറ്റിൽ കൊള്ളിക്കാൻ പോകുകയുമാണ് ഉണ്ടായത്. കിട്ടിയ ജീവൻ ശരിക്ക് മുതലാക്കിയ മിച്ചൽ അർദ്ധസെഞ്ചുറി പൂർത്തിയാക്കി ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക്‌ എത്തിച്ചു.

Categories
Cricket Latest News

താൻ എന്തോരു മണ്ടൻ ആടോ നവാസേ..! വില്ലിച്ചായനെ സിമ്പിൾ ആയി ഔട്ടാക്കാൻ ഉള്ള അവസരം മിസ്സാക്കി നവാസ് : വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ പാക്കിസ്ഥാൻ ന്യൂസിലാൻഡിനെ നേരിടുകയാണ്, ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ആയാണ് കിവീസ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത് മറുവശത്ത് പാക്കിസ്ഥാൻ നെതർലാന്റ് സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ അട്ടിമറി വിജയത്തിന്റെ ആനുകൂല്യത്തിൽ അവസാന നിമിഷം സെമിഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു, ഗ്രൂപ്പ്‌ ഘട്ടത്തിൽ അവസാന നിമിഷം വരെ പാക്കിസ്ഥാൻ ആരാധകർ പോലും സെമിഫൈനലിലേക്ക് അവർ യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കിവീസ് ഓപ്പണിങ് ബാറ്റർ ആയ ഫിൻ അലനെ (4) ഷഹീൻ അഫ്രിഡി തുടക്കത്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി, മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയെ (21) ശദബ് ഖാൻ റൺ ഔട്ട്‌ ആക്കുകയും പിന്നാലെ മികച്ച ഫോമിലുള്ള ഗ്ലെൻ ഫിലിപ്പ്സിനെ (6) മുഹമ്മദ്‌ നവാസ് പുറത്താക്കുകയും ചെയ്തത്തോടെ ന്യൂസിലാൻഡ് 49/3 എന്ന നിലയിൽ ആയി.

മത്സരത്തിൽ മുഹമ്മദ്‌ നവാസ് എറിഞ്ഞ എട്ടാം ഓവറിൽ വില്യംസണെ റൺ ഔട്ട്‌ ആക്കാനുള്ള സുവർണാവസരം പാകിസ്താന് ലഭിച്ചിരുന്നു, ഗ്ലെൻ ഫിലിപ്പ്സ് കളിച്ച ഒരു ഡിഫെൻസ് ഷോട്ട് മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിയ സമയത്ത് വില്യംസൺ ക്രീസിന് പുറത്തായിരുന്നു, വിക്കറ്റിലേക്ക് ബോൾ എറിയാൻ നവാസ് ആക്ഷൻ കാണിച്ചെങ്കിലും ബോൾ വിക്കറ്റിലേക്ക് എറിഞ്ഞില്ല, എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ നവാസിന് മനസ്സിലായി അതൊരു മികച്ച അവസരമായിരുന്നു കിവീസ് നായകനെ ഔട്ട്‌ ആക്കാൻ എന്ന്, വില്യംസൺ 15 റൺസ് മാത്രം എടുത്ത് നിൽക്കുമ്പോഴാണ് പാകിസ്താൻ ഈ അവസരം പാഴാക്കിയത്.

Categories
Cricket Latest News

ഔട്ട് വിളിച്ചു അമ്പയർ ,റിവ്യൂ കൊടുത്തപ്പോൾ നോട്ട് ഔട്ട് ,വീണ്ടും ഔട്ട് വിളിച്ചു അമ്പയർ ,റിവ്യൂ കൊടുത്തപ്പോൾ സംഭവിച്ചത് ; വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് ആദ്യ സെമിഫൈനലിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് മികച്ച സ്കോർ കണ്ടെത്താൻ പൊരുതുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അവർ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. 28 റൺസ് എടുത്ത നായകൻ വില്യംസനും 21 റൺസൊടെ ഡരിൽ മിച്ചലുമാണ് ക്രീസിൽ. ഫിൻ അലൻ 4 റൺസും ഗ്ലെൻ ഫിലിപ്സ് 6 റൺസും കോൺവെ 21 റൺസും എടുത്തു പുറത്തായി.

അത്യന്തം നാടകീയത നിറഞ്ഞ ആദ്യ ഓവർ ആയിരുന്നു മത്സരത്തിൽ പാക്കിസ്ഥാൻ താരം ഷഹീൻ ഷാ അഫ്രീദി എറിഞ്ഞത്. ആദ്യ പന്തിൽ തന്നെ മിഡ് ഓണിലൂടെ സ്ട്രയിറ്റ് ബൗണ്ടറി നേടിയ ഫിൻ അലൻ നയം വ്യക്തമാക്കി. എന്നാൽ രണ്ടാം പന്തിൽ അലനെ വിക്കറ്റിന് മുന്നിൽ കുരുക്കി അഫ്രിദിയും പാക്ക് താരങ്ങളും അപ്പീൽ ചെയ്തു. അൽപനേരം ആലോചിച്ചശേഷം അമ്പയർ ഇരാസ്മസ് വിരലുയർത്തി. അലൻ റിവ്യൂ നൽകുകയും അതിൽ ഇൻസൈഡ് എഡ്ജ് ഉണ്ടെന്ന് കാണുകയും നോട്ട് ഔട്ട് വിളിക്കുകയും ചെയ്തു. മൂന്നാം പന്തിലും അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി അപ്പീൽ ചെയ്തപ്പോൾ ഇപ്രാവശ്യം ഇരാസ്മസ്‌ പെട്ടെന്ന് തന്നെ വിരലുയർത്തി. പക്ഷേ ഇത്തവണ അലൻ റിവ്യൂ നൽകിയെങ്കിലും ഫലമുണ്ടായില്ല, കാരണം അത് നേരെ വിക്കറ്റിൽ കൊള്ളും എന്ന് വ്യക്തമായി. അതോടെ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കൈൻ വില്യംസൻ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇപ്രാവശ്യം സിഡ്നിയിൽ നടന്ന മത്സരങ്ങളിൽ ഏഴിൽ ആറെണ്ണവും ആദ്യ ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഇരു നായകന്മാരും തങ്ങൾ ആദ്യം ബാറ്റ് ചെയ്യാനാണ് താത്പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുമുൻപ് ഇരു ടീമുകളും ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടിയത് 2007 ലോകകപ്പിൽ ആയിരുന്നു. അന്ന് വിജയിച്ച പാക്കിസ്ഥാൻ ഫൈനലിൽ കടക്കുകയും അവിടെ ഇന്ത്യയോട് കീഴടങ്ങുകയും ചെയ്തു.

Categories
Cricket Latest News

മാസ്റ്റർ ബ്രെയിൻ അശ്വിൻ ! തൻ്റെ ഡ്രസ്സ് ഏതെന്ന് മണത്തു നോക്കി കണ്ട് പിടിച്ചു അശ്വിൻ : വൈറൽ വീഡിയോ കാണാം

2022 ലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യൻമാരെ അറിയാൻ ഇനി 3 മത്സരഫലങ്ങളുടെ ദൂരം മാത്രം, സിഡ്നിയിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ നാളെ പാക്കിസ്ഥാൻ ന്യൂസിലാന്റിനെ നേരിടും, നവംബർ 10 വ്യാഴാഴ്ചയാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമിഫൈനൽ മത്സരം, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ആണ് മത്സരം ആരംഭിക്കുക.

സിബാബ് വെക്കെതിരെ നടന്ന അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ 71 റൺസിന്റെ ആധികാരിക ജയവുമായാണ് ഇന്ത്യ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി സെമിഫൈനലിലേക്ക് മുന്നേറിയത്, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കെ.എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 186/5 എന്ന കൂറ്റൻ ടോട്ടൽ നേടാനായി, മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക് 115 റൺസ് എടുക്കാനെ സാധിച്ചുള്ളു, അർധ സെഞ്ച്വറിയുമായി തിളങ്ങിയ സൂര്യകുമാർ യാദവിനെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു.

മത്സരത്തിൽ ടോസിനിടെ നടന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടോസ് നേടിയ ശേഷം സംസാരിക്കുന്നതിനിടെ പുറകിൽ നിൽക്കുകയായിരുന്ന അശ്വിന്റെ രസകരമായ പ്രവർത്തിയാണ് ക്യാമറക്കണ്ണിൽ പതിഞ്ഞത്, രണ്ട് ജേഴ്സി എടുത്ത് മണത്ത് നോക്കി അതിൽ ഒന്ന് ഗ്രൗണ്ടിൽ തന്നെ ഇട്ട അശ്വിന്റെ ഈ വീഡിയോയ്ക്ക് താഴെ രസകരമായ ഒരുപാട് കമന്റുകൾ ആണ് വരുന്നത്, സ്വന്തം വസ്ത്രം തിരിച്ചറിയാൻ ഇതിലും നല്ല മാർഗം ഇല്ല എന്നാണ് ആരാധകർ പറയുന്നത്, മത്സരത്തിൽ 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്താനും അശ്വിന് സാധിച്ചിരുന്നു.

Categories
Cricket Latest News

കോഹ്ലിക്ക് ഇതെന്തുപറ്റി?! ബാറ്റിങിനിടെ ശ്വാസമെടുക്കാൻ പാടുപെട്ട് കോഹ്ലി, ആശങ്കയോടെ ആരാധകർ ; വീഡിയോ

സമകാലീന ക്രിക്കറ്റിൽ ഏറ്റവും ഫിറ്റ്നസുള്ള താരങ്ങളിൽ ഒരാളാണ് കോഹ്ലിയെന്ന് നിസംശയം പറയാം. വിക്കറ്റുകൾക്കിടയിലുള്ള അതിവേഗ ഓട്ടത്തിലൂടെ പലതവണ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കോഹ്ലിക്കൊപ്പം ബാറ്റ് ചെയ്യുന്നവർക്ക് ഇതൊരു തലവേദന കൂടിയാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ പതിവിന് വിപരീതമായ കാഴ്ച്ചയാണ് കണ്ടത്.

ഓടിയതിന് പിന്നാലെ കോഹ്ലി ശ്വാസം മുട്ടുന്നതും, ബാറ്റിങ് തുടരാനാവാതെ അൽപ സമയം ശ്വാസം എടുക്കാൻ വിശ്രമിക്കുന്നതുമാണ് ആരാധകരെ അമ്പരപ്പിച്ചത്. ഏഴാം ഓവറിലെ മൂന്നാം പന്തിൽ 2 റൺസ് ഓടിയെടുത്തതിന് പിന്നാലെയാണ് സംഭവം. നെഞ്ചിൽ തട്ടി രാഹുലിനോട് പറയുന്നതും വിഡിയോയിൽ കാണാം.

മികച്ച ഫോമിലുള്ള കോഹ്ലി സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ 25 പന്തിൽ 26 റൺസ് നേടിയാണ് പുറത്തായത്. ഫോറിലൂടെ ഇന്നിങ്സിന് തുടക്കമിട്ട കോഹ്ലി ഇടയ്ക്ക് വെച്ച് സ്ലോയാക്കുകയായിരുന്നു. ടി20 ലോകക്കപ്പിൽ 5 ഇന്നിംഗ്‌സിൽ നിന്നായി 246 റൺസ് നേടിയ കോഹ്ലിയാണ് റൺ വേട്ടകാരിൽ മുമ്പിൽ.

മത്സരത്തിൽ 186 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ 115ൽ ഒതുക്കി 71 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. അശ്വിൻ 3 വിക്കറ്റും ഷമി, ഹർദിക് പാണ്ഡ്യ എന്നിവർ 2 വിക്കറ്റ് വീതവും നേടി. നേരെത്തെ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഇന്നിങ്‌സിലാണ് ഇന്ത്യ 186 റൺസ് നേടിയത്. 25 പന്തിൽ 4 സിക്‌സും 6 ഫോറും സഹിതം 61 റൺസ് സൂര്യകുമാർ നേടിയിരുന്നു. രാഹുൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ മോശം ഫോം തുടർന്നു. 35 പന്തിൽ 51 റൺസ് നേടിയാണ് രാഹുൽ മടങ്ങിയത്.

വീഡിയോ കാണാം:

Categories
Cricket Latest News

തന്നെ കാണാൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് വന്ന ആരാധകനെ പിടിച്ചു തള്ളിയിട്ടു സെക്യൂരിറ്റി ,ഓടി വന്നു രോഹിത് : വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബ്‌വെയെ 71 റൺസിന് തകർത്ത ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ടേബിൾ ടോപ്പേഴ്സായി സെമിഫൈനലിൽ പ്രവേശിച്ചു. മെൽബൺ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 82507 കാണികളെ സാക്ഷികളാക്കിയായിരുന്നു ഇന്ത്യയുടെ ഏകപക്ഷീയ വിജയം. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ ടീം 17.2 ഓവറിൽ വെറും 115 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

15 റൺസെടുത്ത ‌നായകൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രാഹുലും 50 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 26 റൺസ് എടുത്ത കോഹ്‌ലി പുറത്തായതോടെ എത്തിയ സൂര്യകുമാർ യാദവ് പിന്നീട് വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. 35 പന്തിൽ 3 വീതം ഫോറും സിക്സും സഹിതം അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ഉടനെ രാഹുൽ പുറത്തായി. ദിനേശ് കാർത്തികിന് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും 5 പന്തിൽ 3 റൺസ് മാത്രം നേടി നിരാശപ്പെടുത്തി. ഒടുവിൽ 18 പന്തിൽ 18 റൺസ് എടുത്ത പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യ 16 ഓവറിൽ 125/4 എന്ന നിലയിൽ ആയിരുന്ന ഇന്ത്യയെ 186/5 എന്ന നിലയിലേക്ക് എത്തിച്ചു. വെറും 25 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 61 റൺസ് നേടിയ സൂര്യ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഓപ്പണർ വെസ്ലിയെ ആദ്യ പന്തിൽ തന്നെ ഭുവനേശ്വർ കോഹ്‌ലിയുടെ കൈകളിൽ എത്തിച്ചു. രണ്ടാം ഓവറിൽ അർഷദീപ് സിംഗ് ചക്കാബ്വയെ ക്ലീൻ ബോൾഡ് ആക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 7.3 ഓവറിൽ 36/5 എന്ന നിലയിൽ ആയിരുന്ന അവരെ മാന്യമായ സ്കോർ നേടാൻ സഹായിച്ചത് ആറാം വിക്കറ്റിൽ റയാൻ ബെളും സിക്കാന്ദർ റാസയും ചേർന്ന് സൃഷ്ടിച്ച 60 റൺസിന്റെ കൂട്ടുകെട്ടാണ്. ബെളിനെ ക്ലീൻ ബോൾഡ് ആക്കി അശ്വിൻ കൂട്ടുകെട്ട് പോളിച്ചതോടെ സിംബാബ്‌വെ ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇന്ത്യക്കായി ഇന്ന് പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി എന്നത് ശ്രദ്ധേയമായി. അശ്വിൻ മൂന്ന് വിക്കറ്റും ഷമി, പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ അർഷദീപ് സിംഗ്, അക്ഷർ പട്ടേൽ, ഭുവനേശ്വർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിനിടെ ഗാലറിയിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ ആരാധകൻ കളിക്കളത്തിലേക്ക് ഓടിവന്ന സംഭവവും ഉണ്ടായിരുന്നു. ഇന്ത്യൻ ടീം ഫീൽഡിംഗ് ചെയ്യുന്ന സമയത്ത് ആയിരുന്നു അത്. കയ്യിൽ ഇന്ത്യൻ കൊടിയുമേന്തി നായകൻ രോഹിത് ശർമയുടെ അരികിലേക്ക് ഓടിയെത്തുമ്പോഴേക്കും രണ്ട് സെക്യൂരിറ്റി ഗാർഡ് ചേർന്ന് അയാളെ കീഴ്പ്പെടുത്തി. വീഴ്ചയിൽ കയ്യിലുണ്ടായിരുന്ന ഇന്ത്യൻ ഫ്ളാഗ് നിലത്തുവീഴുകയും ചെയ്തിരുന്നു. ഉടനെ രോഹിത് അവിടേക്ക് ഓടിയെത്തുകയും ഇന്ത്യൻ ഫ്ളാഗ് അവിടെനിന്ന് പെട്ടെന്ന് എടുക്കാൻ സെക്യൂരിറ്റികളോട് നിർദ്ദേശിക്കുകയും ചെയ്തു. അയാളെ ദയവുചെയ്ത് നിങ്ങൾ ഉപദ്രവിക്കരുത് എന്നും അപേക്ഷിക്കുകയും ചെയ്താണ് രോഹിത് അവരെ പറഞ്ഞുവിട്ടത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോ :

Categories
Cricket Latest News

ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ തകർപ്പൻ ക്യാച്ച്! വിശ്വസിക്കാനാവാതെ കോഹ്ലി ; വീഡിയോ

ഇന്ത്യയ്‌ക്കെതിരെ 187വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 10 ഓവർ പിന്നിട്ടപ്പോൾ 5 വിക്കറ്റ് നഷ്ട്ടത്തിൽ 59 റൺസുമായി തകർച്ചയിൽ. ഇന്നിംഗ്‌സിന്റെ ആദ്യ പന്തിൽ കോഹ്ലിയുടെ തകർപ്പൻ ക്യാച്ചിലൂടെ ഇന്ത്യ വിക്കറ്റ് നേടിയിരുന്നു. ഭുവനേശ്വർ കുമാറിന്റെ ഡെലിവറിയിൽ ബൗണ്ടറിക്ക് ശ്രമിച്ച മദെവറെയെ ഡൈവ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

തൊട്ടടുത്ത ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങും നാലാം പന്തിൽ വിക്കറ്റ് വീഴ്ത്തി. ചകബ്വയെ ബൗൾഡ് ആക്കുകയായിരുന്നു. 10 പന്തിൽ 14 റൺസുമായി ബർലും, 7 പന്തിൽ 9 റൺസുമായി റാസയുമാണ് ക്രീസിൽ. ജയിക്കാൻ 10 ഓവറിൽ ഇനി 128 റൺസ് നേടണം.

നേരെത്തെ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഇന്നിങ്‌സിലാണ് ഇന്ത്യ 186 റൺസ് നേടിയത്. 25 പന്തിൽ 4 സിക്‌സും 6 ഫോറും സഹിതം 61 റൺസ് സൂര്യകുമാർ നേടിയിരുന്നു. രാഹുൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ മോശം ഫോം തുടർന്നു. 35 പന്തിൽ 51 റൺസ് നേടിയാണ് രാഹുൽ മടങ്ങിയത്.

ബൗണ്ടറികളോടെ തുടങ്ങിയ കോഹ്ലി ഇടയ്ക്ക് ജാഗ്രതയോടെ നീങ്ങിയപ്പോൾ 25 പന്തിൽ 26 റൺസ് എന്ന നിലയിൽ പുറത്തായി. ഈ ടി20 ലോകക്കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ റിഷഭ് പന്തിനും നല്ല ദിവസമായിരുന്നില്ല. വെറും 3 റൺസ് നേടി പുറത്തായി. 18 പന്തിൽ 18 റൺസ് നേടിയാണ് ഹർദിക് പാണ്ഡ്യ പുറത്തായത്.

Categories
Cricket Latest News

വൈഡ് എന്ന് കരുതിയവർക്ക് തെറ്റി ! ഇതൊക്കെ സിക്സ് ആക്കാൻ സൂര്യയെ കൊണ്ട് മാത്രേ പറ്റൂ;വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ സിബാബ് വെയെ നേരിടുകയാണ്, ഇന്ത്യ നേരത്തെ തന്നെ സെമിഫൈനൽ ബർത്ത് ഉറപ്പിച്ചിട്ടുള്ളതിനാലും സിബാബ് വെ ടൂർണമെന്റിൽ നിന്ന് പുറത്തായതിനാലും ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തി ഇല്ല, ഒരു പക്ഷെ ഈ മത്സരത്തിൽ ഇന്ത്യയെ അട്ടിമറിച്ച് സിബാബ് വെ വിജയം നേടിയാൽ പോലും ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ആയി തന്നെ ഇന്ത്യക്ക് സെമിഫൈനലിലേക്ക് മുന്നേറാം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, 2 മാറ്റങ്ങളുമായാണ് സിബാബ് വെൻ ടീം കളത്തിലിറങ്ങിയത്, ഇന്ത്യ ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തി, രോഹിത് ശർമ (15) പെട്ടന്ന് പുറത്തായെങ്കിലും അർധ സെഞ്ച്വറിയുമായി കെ.എൽ രാഹുൽ (51) ഇന്ത്യയെ മുന്നോട്ട് നയിച്ചപ്പോൾ ഇന്ത്യൻ സ്കോർ മുന്നോട്ട് കുതിച്ചു, രാഹുലിന് പിന്തുണയുമായി വിരാട് കോഹ്ലിയും (26) മറുവശത്ത് ഉണ്ടായിരുന്നു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെ മത്സരത്തിൽ ഇന്ത്യ ടോപ് ഗിയറിലേക്ക് മാറുകയായിരുന്നു, തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് കൊണ്ട് ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച് സൂര്യകുമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ അതി വേഗത്തിൽ കുതിച്ചു, വെറും 25 ബോളിൽ ആണ് 6 ഫോറും 4സിക്സും അടക്കം സൂര്യകുമാർ 61* റൺസ് നേടിയത്, റിച്ചാർഡ് നഗ്രാവ എറിഞ്ഞ അവസാന ഓവറിലെ ഓഫ്‌ സൈഡിൽ വൈഡ് എന്ന് കരുതിയ ബോളിൽ 2 മനോഹരമായ സിക്സ് ഉൾപ്പെടെ ആയിരുന്നു സൂര്യകുമാറിന്റെ ഈ തകർപ്പൻ ഇന്നിംഗ്സ്.

വീഡിയോ :