Categories
Cricket Latest News Video

4 4 4 4 !! നാല് ബൗണ്ടറി കൊടുത്തു ഉമേഷ് ,അന്തം വിട്ടു കോഹ്ലി ,വൈറൽ ആയ മുഖഭാവം വീഡിയോ കാണാം

ഇന്നലെ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് നാല് വിക്കറ്റിന് തോറ്റിരുന്നു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ അവർ മറികടന്നു. ഓപ്പണർ കാമറൂൺ ഗ്രീൻ, വിക്കറ്റ് കീപ്പർ മാത്യൂ വേയ്ഡ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിനൊപ്പം ഇന്ത്യൻ ബോളർമാരും ഫീൽഡർമാരും മോശം പ്രകടനം കാഴ്ചവെച്ചപ്പോൾ അവർക്ക് വിജയം എളുപ്പമായി.

ബാറ്റിങ്ങിൽ രാഹുലും സൂര്യയും ഹാർദിക്കും തകർത്തടിച്ച് 200ന്‌ മേലെ സ്കോർ കണ്ടെത്തിയിട്ടും ഇന്ത്യക്ക് തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല. നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ഒഴികെ മറ്റാർക്കും ബോളിങ്ങിൽ കാര്യമായി തിളങ്ങാൻ സാധിച്ചില്ല. ഇന്ത്യയുടെ സീനിയർ താരം ഭുവനേശ്വർ കുമാർ നാല് ഓവറിൽ വഴങ്ങിയത് 52 റൺസ്. അതുപോലെതന്നെ മറ്റുള്ളവരും 10 റൺസിന്‌ മുകളിൽ ഇക്കോണമി നിരക്കിൽ പന്തെറിഞ്ഞു.

പരിക്കുമൂലം ഏഷ്യ കപ്പ് നഷ്ടമായ ഹർഷൽ പട്ടേലും ജെസ്പ്രീത് ബൂമ്രായും ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. എങ്കിലും ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ബൂംറക്ക് വിശ്രമം നൽകി ഒരുപാട് വർഷങ്ങൾക്ക് ശേഷം ടീമിൽ മടങ്ങിയെത്തിയ ഉമേഷ് യാദവിന് അവസരം കൊടുത്തു. ഹർഷൽ പട്ടേൽ ആകട്ടെ നല്ലവണ്ണം റൺസ് വഴങ്ങുകയും ചെയ്തു. ടോസ് സമയത്ത് രോഹിത് പറഞ്ഞത് രണ്ടും മൂന്നും മത്സരങ്ങളിൽ ജസ്പ്രീത് ടീമിൽ മടങ്ങിയെത്തും എന്നാണ്. നേരത്തെ ടീമിൽ ഉണ്ടായിരുന്ന മുഹമ്മദ് ഷമിക്ക് കോവിഡ് ബാധിച്ചതോടെ ആണ് ഉമേഷിന്റെ ടീമിലേക്കുള്ള മടങ്ങിവരവ്.

മത്സരത്തിനിടെ ഉമേഷ് യാദവ് തുടരെ ബൗണ്ടറികൾ വഴങ്ങിയപ്പോൾ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ അന്തംവിട്ട് നിൽക്കുന്ന മുഖഭാവമാണ് ഇപ്പൊൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. ഓസ്ട്രേലിയൻ ടീം വിജയലക്ഷ്യം പിന്തുടർന്ന സമയത്ത് രണ്ടാം ഓവർ എറിയാൻ എത്തിയത് ഉമേഷ് യാദവ് ആയിരുന്നു. സ്‌ട്രൈക്കിൽ ഉണ്ടായിരുന്നത് ആദ്യമായി ഓപ്പണർ ആയി സ്ഥാനക്കയറ്റം ലഭിച്ചു വന്ന ഓൾറൗണ്ടർ കാമറോൺ ഗ്രീൻ.

എറിഞ്ഞ ആദ്യ നാല് പന്തുകളിൽ ബൗണ്ടറി നേടി ഗ്രീൻ നയം വ്യക്തമാക്കി. ഇത് കണ്ട് സ്തബ്ധനായി നിൽക്കുന്ന ഇന്ത്യൻ താരങ്ങളും ആരാധകരും, ഒപ്പം വിരാട് കോഹ്‌ലിയുടെ നിസ്സഹായ നോട്ടവും. നേരത്തെ ബാറ്റിങ്ങിൽ ഏഴ് പന്തിൽ നിന്നും രണ്ട് റൺസ് എടുത്താണ് കോഹ്‌ലി പുറത്തായത്. നതാൻ ഇല്ലിസിന്റെ പന്തിൽ മിഡ് ഓണിന് സിംപിൾ ക്യാച്ച്.

പിന്നീടും തകർത്തടിച്ച് 61 റൺസ് നേടിയ ഗ്രീൻ തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും. അവസാന ഓവറുകളിൽ മാത്യൂ വയ്ഡ്‌ നടത്തിയ വെടിക്കെട്ട് ഓസ്ട്രേലിയൻ വിജയം പൂർണമാക്കി. ആദ്യ ഓവറിൽ 16 റൺസ് വഴങ്ങി എങ്കിലും പിന്നീട് ഒരു ഓവറിൽ രണ്ട് വിക്കറ്റ് ഉമേഷ് യാദവ് നേടിയിരുന്നു. എങ്കിലും പിന്നീട് ഒരു ഓവർ കൂടി അദ്ദേഹത്തിന് നൽകാതിരുന്ന രോഹിത്തിന്റെ തീരുമാനം ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നു. ഡെത്ത് ഓവറുകളിൽ ഭുവനേശ്വർ കുമാറും ഹർശൽ പട്ടേലും നന്നായി തല്ലുവാങ്ങി.

4 4 4 4 !! നാല് ബൗണ്ടറി കൊടുത്തു ഉമേഷ് ,അന്തം വിട്ടു കോഹ്ലി ,വൈറൽ ആയ മുഖഭാവം വീഡിയോ കാണാം.

Categories
Cricket Latest News Video

ക്യാപ്റ്റൻ കൂൾ അല്ലാ ! ഗ്രൗണ്ടിൽ കൂൾ നഷ്ടപെട്ടു രോഹിത് ശർമ : വൈറൽ വീഡിയോ കാണാം

200 റൺസിന് മുകളിൽ എടുത്തിട്ടും ഓസ്ട്രേലിയക്കെതിരെരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഒന്ന് പൊരുതാൻ പോലും കഴിയാതെ മത്സരത്തിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ആരാധകർ, ബോളിങ്ങിലെ അച്ചടക്കമില്ലായ്മയും ഫീൽഡിങ്ങിലെ പിഴവുകളും, രോഹിത്തിന്റെ ക്യാപ്റ്റൻസിയിലെ പോരായ്മകളുമാണ് ആരാധകരും ക്രിക്കറ്റ്‌ നിരീക്ഷകരും തോൽവിക്ക് കാരണമായി പറയുന്നത്,

ഏഷ്യകപ്പിലെ തോൽവിക്ക് പിന്നാലെ പരമ്പരയിലെ ആദ്യ മൽസരത്തിലെ തോൽവി കൂടി ആയപ്പോൾ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾക്ക്‌ മങ്ങലേൽപ്പിക്കുന്ന വിധത്തിലാണ് ഇന്ത്യയുടെ നിലവിലെ പ്രകടനം വെച്ച് നോക്കുമ്പോൾ മനസ്സിലാകുന്നത്.

ഐ.പി.എൽ മത്സരങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥത സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ പല കളിക്കാരിലും കാണാനില്ല എന്ന ചില ആരാധകരുടെ അഭിപ്രായങ്ങൾ ശരി വെക്കുന്ന തരത്തിലാണ് പല താരങ്ങളുടെയും സമീപനം, രോഹിത്തിന്റെ ക്യാപ്റ്റൻസിയും ചോദ്യം ചെയ്യപ്പെടുകയാണ് ഇപ്പോൾ,

ഡെത്ത് ഓവറുകളിൽ തുടർച്ചയായി പരാജയപ്പെടുന്ന ഭുവനേശ്വർ കുമാറിന് പിന്നെയും പിന്നെയും ഡെത്ത് ഓവറുകൾ നൽകി ജയിക്കാൻ പറ്റുന്ന മത്സരങ്ങൾ പോലും തോൽവി ചോദിച്ച് വാങ്ങുന്നത് നമ്മൾ ഈ അടുത്ത് ഏഷ്യകപ്പിലെ അടക്കം പല മത്സരങ്ങളിലും കാണാനായി, സ്മിത്തിനെയും മാക്സ് വെല്ലിനെയും വീഴ്ത്തി ഇന്ത്യയെ മൽസരത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ഉമേഷ്‌ യാദവിന് പിന്നീട് ഓവർ നൽകാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി, പകരം ബോൾ നൽകിയ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും കണക്കിന് തല്ല് മേടിച്ചു കൂട്ടി.

ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ച മത്സരത്തിൽ പലപ്പോഴും നിസ്സഹനായ അവസ്ഥയിലാണ് രോഹിത്തിനെ കാണാൻ സാധിച്ചത്, മുന്നിൽ നിന്ന് ടീമിനെ നയിക്കേണ്ട ക്യാപ്റ്റന്റെ അവസ്ഥ ഇതാണെങ്കിൽ ടീമിന്റെ പ്രകടനത്തിൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്! നിസാര ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയതും തോൽവിയിൽ ഒരു പ്രധാന കാരണമായി അക്സർ പട്ടേൽ, കെ.എൽ രാഹുൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ ക്യാച്ച് വീതം നിലത്തിട്ടു,

5 ആം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ ഗ്രീനിനെതിരെ അപ്പീൽ പോലും ചെയ്യാതെ മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം കളഞ്ഞു കുളിച്ചു, ഈ ടീമിനെയും കൊണ്ടാണ് ഓസ്ട്രേലിയയിൽ ട്വന്റി-20 വേൾഡ് കപ്പിന് പോകുന്നതെങ്കിൽ പെട്ടന്ന് തന്നെ നാട്ടിൽ തിരിച്ചെത്താം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്, ബോളിങ്ങിലും ഫീൽഡിങ്ങിലും പരാജയം ആണെങ്കിൽ എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മത്സരം. ഈ തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യ വിജയിക്കും എന്ന് പ്രതീക്ഷിക്കാം.

ക്യാപ്റ്റൻ കൂൾ അല്ലാ ! ഗ്രൗണ്ടിൽ കൂൾ നഷ്ടപെട്ടു രോഹിത് ശർമ : വൈറൽ വീഡിയോ കാണാം.

Categories
Cricket Latest News Malayalam Video

തോൽവിക്ക് കാരണമായ ഇന്ത്യ വിട്ടു കളഞ്ഞ മൂന്ന് സിമ്പിൾ ക്യാച്ചുകൾ : വീഡിയോ ഇതാ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക്‌ 4 വിക്കറ്റിന്റെ ജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെയും(55) അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തിയ ഹാർദിക്ക് പാണ്ഡ്യയുടെയും (71*) ഇന്നിംഗ്സ് മികവിൽ നിശ്ചിത 20 ഓവറിൽ 208/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി. പക്ഷെ ബോളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ തീർത്തും പരാജയം ആയപ്പോൾ മത്സരം ഇന്ത്യയുടെ കൈയിൽ നിന്നും വഴുതി മാറി.

മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയച്ചു, ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം, രോഹിത്തിന് പുറമെ വിരാട് കോഹ്ലിയും നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലിയും (2) പെട്ടന്ന് പുറത്തായി.

രാഹുലിനൊപ്പം സൂര്യകുമാർ യാദവ് ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ഓസ്ട്രേലിയൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ സൂര്യകുമാറിന് സാധിച്ചു, പിന്നീട് ഹാർദിക്ക് ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് റോക്കറ്റ് വേഗത്തിൽ കുതിച്ചു, വെറും 30 പന്തിൽ ആണ് 7 ഫോറും 5 സിക്സും അടക്കം ഹാർദിക്ക് പുറത്താകാതെ 71* റൺസ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അതേ നാണയത്തിൽ മറുപടി കൊടുത്തത് ഓസ്‌ട്രേലിയൻ ഓപ്പണർ കാമറൂൺ ഗ്രീൻ ആണ് തുടക്കത്തിൽ തന്നെ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ഗ്രീൻ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പായിച്ച് എടുക്കാനുള്ള റൺ റേറ്റ് വരുതിയിൽ നിർത്തി, മറുവശത്ത് ഗ്രീനിന് പിന്തുണയുമായി സ്റ്റീവൻ സ്മിത്തും(35) ഉണ്ടായിരുന്നു, അവസാന ഓവറുകളിൽ 21 ബോളിൽ 45* റൺസുമായി മാത്യു വെയ്ഡ് കളം നിറഞ്ഞാടിയപ്പോൾ മത്സരം ആസ്‌ട്രേലിയയുടെ വരുതിയിലായി.

200 ന് മുകളിൽ റൺസ് നേടിയിട്ടും ഇന്ത്യക്ക് ജയിക്കാൻ കഴിയാതെ പോയതിന് പ്രധാന കാരണം ബോളർമാരുടെ കഴിവില്ലായ്മായും നിർണായക ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയതും ആണ്, അക്സർ പട്ടേൽ, കെ.എൽ രാഹുൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ ക്യാച്ച് വീതം നിലത്തിട്ടു, 5 ആം ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ ഗ്രീനിനെതിരെ അപ്പീൽ പോലും ചെയ്യാതെ മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം കളഞ്ഞു കുളിച്ചു,

ഈ ടീമിനെയും കൊണ്ടാണ് ഓസ്ട്രേലിയയിൽ ട്വന്റി-20 വേൾഡ് കപ്പിന് പോകുന്നതെങ്കിൽ പെട്ടന്ന് തന്നെ നാട്ടിൽ തിരിച്ചെത്താം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്, ബോളിങ്ങിലും ഫീൽഡിങ്ങിലും പരാജയം ആണെങ്കിൽ എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലത്തെ മത്സരം.

Categories
Cricket Latest News

നീ അല്ലെ വലിയ ഓട്ടകാരൻ നീ പിടിച്ചോ, പന്തിന് പിറകെ ഓടാൻ കോഹ്ലിയെ വിട്ട് രാഹുൽ, രസകരമായ വീഡിയോ കാണാം

ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി.  21 പന്തിൽ പുറത്താകാതെ 45 റൺസെടുത്ത മാത്യു വെയ്‌ഡിനൊപ്പം ഓപ്പണിങ്ങിൽ കാമറൂൺ ഗ്രീനിന്റെ തകർപ്പൻ ഇന്നിംഗ്‌സുമാണ് നാല് പന്തുകൾ ബാക്കി നിൽക്കെ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് കുതിക്കാൻ സഹായിച്ചത്.

209 വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഓൾ റൗണ്ടർ ഗ്രീൻ സമ്മാനിച്ചത്. ബൗളിങ്ങിൽ അത്ര നല്ല ദിവസം അല്ലാതിരുന്ന ഗ്രീൻ ( 3 ഓവറിൽ 45 റൺസ് വഴങ്ങി) അത് ബാറ്റിങ്ങിൽ മാറ്റിയെടുത്തു. പുറത്താവുമ്പോൾ 30 പന്തിൽ 4 സിക്‌സും 8 ഫോറും ഉൾപ്പെടെ 61 റൺസാണ് നേടിയത്.

ഉമേഷ് യാദവും, ചാഹലും ഗ്രീനിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. മറുവശത്ത് ക്യാപ്റ്റൻ ഫിഞ്ചും ആക്രമിച്ച് കളിക്കുകയായിരുന്നു, എന്നാൽ അതികം ആയുസ്സുണ്ടായിരുന്നില്ല, അക്‌സർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡ്. 13 പന്തിൽ 22 റൺസാണ് നേടിയത്.

വിജയലക്ഷ്യത്തിലേക്ക് 10ന് മുകളിൽ റൺറേറ്റിൽ ഓസ്‌ട്രേലിയ കുതിക്കുന്നതിനിടെ 12ആം ഓവറിൽ ഉമേഷ് യാദവ് മാക്‌സ്വെല്ലിനെയും സ്മിത്തിനെയും ഇരട്ട പ്രഹരം നൽകി. 24 പന്തിൽ 35 റൺസ് സ്മിത്ത് നേടിയിരുന്നു. മാക്‌സ്വെൽ 1 റൺസ് മാത്രമാണ് നേടിയത്. ഓസ്‌ട്രേലിയ പരുങ്ങലിൽ ആയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ വേഡ് അവസരോചിതമായി ഉയർന്നത് ഓസ്‌ട്രേലിയയ്ക്ക് 4 പന്തുകൾ ബാക്കി നിൽക്കെ ജയം സമ്മാനിച്ചു.

21 പന്തിൽ 45 റൺസാണ് വേഡ് പുറത്താകാതെ അടിച്ചു കൂട്ടിയത്. ഇന്ത്യൻ ബൗളർമാരിൽ അക്‌സർ പട്ടേൽ ഒഴികെ ബാക്കിയുള്ളവരെല്ലാം 10 എക്കോണമിയിലാണ് റൺസ് വിട്ടു നൽകിയത്. അക്‌സർ പട്ടേൽ 4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 52 റൺസ് നൽകിയ ഭുവനേശ്വർ കുമാറിന്റെതാണ് എക്‌സ്പെൻസിവ് ഓവർ.

അതേസമയം ഓസ്‌ട്രേലിയൻ ഇന്നിങ്സിനിടെ രാഹുലും കോഹ്‌ലിയും തമ്മിലുള്ള ആശയക്കുഴപ്പം രസകരമായ സംഭവത്തിലേക്ക് വഴിവെച്ചിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ഫിഞ്ച് ഭുവനേശ്വർ കുമാറിന്റെ ഡെലിവറിയിൽ തൊടുത്തു വിട്ട ഷോട്ടിന് പിറകിൽ ആർ ഓടുമെന്നതാണ് ആശയക്കുഴപ്പത്തിലാക്കിയത്. ഒടുവിൽ രാഹുൽ നിന്നതോടെ കോഹ്ലി അതിവേഗത്തിൽ ഓടി എടുക്കുകയായിരുന്നു. ഇത് കാരണം 1 അധിക റൺസ് വഴങ്ങേണ്ടി വന്നു.

Categories
Cricket Latest News Malayalam Video

അപ്പീലും ചെയ്തില്ല റിവ്യൂയും എടുത്തില്ല ,പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നു ,അത് ഔട്ടായിരുന്ന് ; വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ പരാജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെയും(55) 46 റൺസ് എടുത്ത സൂര്യകുമാറിന്റെയും, അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം നടത്തിയ ഹാർദിക്ക് പാണ്ഡ്യയുടെയും (71*) ഇന്നിംഗ്സ് മികവിൽ നിശ്ചിത 20 ഓവറിൽ 208/6 എന്ന കൂറ്റൻ ടോട്ടൽ നേടാനായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം, മറുവശത്ത് കെ. എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ ചലിച്ച് കൊണ്ടിരുന്നു, രോഹിത്തിന് പുറമെ വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലിയും (2) പെട്ടന്ന് പുറത്തായി.

രാഹുലിനൊപ്പം സൂര്യകുമാർ യാദവ് ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ഓസ്ട്രേലിയൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ സൂര്യകുമാറിന് സാധിച്ചു, പിന്നീട് ഹാർദിക്ക് ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് റോക്കറ്റ് വേഗത്തിൽ കുതിച്ചു, വെറും 30 പന്തിൽ ആണ് 7 ഫോറും 5 സിക്സും അടക്കം ഹാർദിക്ക് പുറത്താകാതെ 71* റൺസ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അതേ നാണയത്തിൽ മറുപടി കൊടുത്തത് ഓസ്‌ട്രേലിയൻ ഓപ്പണർ കാമറൂൺ ഗ്രീൻ ആണ് തുടക്കത്തിൽ തന്നെ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ഗ്രീൻ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ബൗണ്ടറികൾ പായിച്ച് എടുക്കാനുള്ള റൺ റേറ്റ് വരുതിയിൽ നിർത്തി, 5 ആം ഓവറിൽ ചഹലിന്റെ ബോൾ സ്വീപ് ചെയ്യാനുള്ള ഗ്രീനിന്റെ ശ്രമം പരാജയപ്പെട്ട് ബോൾ പാഡിൽ പതിച്ചിരുന്നു,

എന്നാൽ ബോളറോ വിക്കറ്റ് കീപ്പറോ ആരും തന്നെ വിക്കറ്റിനായി അപ്പീൽ പോലും ചെയ്തിരുന്നില്ല, എന്നാൽ റീപ്ലേയിൽ അത് ഔട്ട്‌ ആണെന്ന് വ്യക്തമായിരുന്നു, പിന്നീട് 61 റൺസ് നേടിയ ഗ്രീനിനെ 10 ആം ഓവറിൽ അക്സർ പട്ടേൽ ആണ് വീഴ്ത്തിയത്, കിട്ടിയ വിക്കറ്റ് അപ്പീൽ പോലും ചെയ്യാതെ നഷ്ടപ്പെടുത്തിയതിന് ഇന്ത്യക്ക് മത്സരത്തിൽ വലിയ വില നൽകേണ്ടി വന്നു.

Categories
Cricket Latest News

രോഹിത് വേറെ മൂഡിലാണല്ലോ, റിവ്യൂവിനിടെ നാടകീയ രംഗങ്ങൾ, ആരാധകരെ ചിരിയിലാഴ്ത്തി രസകരമായ നിമിഷങ്ങൾ – വീഡിയോ

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ 209 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 15 ഓവറിൽ 148 റൺസ് നേടിയിട്ടുണ്ട്. 4 പന്തിൽ 2 റൺസുമായി വേഡും 6 പന്തിൽ 7 റൺസുമായി ഡേവിഡുമാണ് ക്രീസിൽ. ഓപ്പണറായി ഇറങ്ങിയ ഗ്രീനിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസ്‌ട്രേലിയയുടെ സ്‌കോർ അതിവേഗം ഉയർത്തിയത്.

30 പന്തിൽ 4 സിക്‌സും 8 ഫോറും ഉൾപ്പെടെ 61 റൺസ് നേടിയാണ് പുറത്തായത്. അക്‌സറിന്റെ ഓവറിൽ ലഭിച്ച ക്യാച്ച് കോഹ്ലി ഭദ്രമാക്കിയതോടെയാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. നേരെത്തെ ഗ്രീനിന്റെ ക്യാച്ച് ഡ്രോപ്പ് ചെയ്തിരുന്നു. 13 പന്തിൽ 22 റൺസ് നേടിയ ഫിഞ്ചിനെയും അക്‌സർ പട്ടേൽ തന്നെയാണ് പുറത്താക്കിയത്.

പിന്നാലെ 11.2 ഓവറിൽ 122  റൺസ് എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയയെ തൊട്ടടുത്ത 4 പന്തിൽ 2 വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് സമ്മർദ്ദത്തിലാക്കി. സ്മിത്തിനെയും മാക്‌സ്വെല്ലിനേയും വിക്കറ്റ് കീപ്പർ കാർത്തിക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യം എറിഞ്ഞ 8 പന്തിൽ 26 റൺസ് വഴങ്ങിയതിന് പിന്നാലെയാണ് ഉമേഷ് യാദവിന്റെ ഈ തകർപ്പൻ തിരിച്ചുവരവ്.
2 വിക്കറ്റും റിവ്യൂവിന് ശേഷമാണ് ലഭിച്ചത്. മാക്‌സ്വെല്ലിനെതിരായ റിവ്യൂവിനിടെ ആരാധകരിൽ ചിരിപ്പടർത്തി രസകരമായ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.

എന്തോ കാര്യത്തിന് രോഹിത് കാർത്തിക്കിനോടെ ദേഷ്യപ്പെടുന്നതും, മറുപടിയായി കാർത്തിക് പൊട്ടിചിരിക്കുന്നതുമാണ് സംഭവം. പിന്നാലെ കാർത്തിക്കിന്റെ താടി പിടിച്ച് തമാശരൂപേണ ദേഷ്യപ്പെടുന്നത് പോലെ കാണിക്കുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

https://twitter.com/YouMedia9/status/1572267763032543232?t=waXplZ7u5tj6aedl83WOfw&s=19

നേരെത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ  208 റൺസ് നേടി. 30 പന്തിൽ 5 സിക്‌സും 7 ഫോറും ഉൾപ്പെടെ 71 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. അവസാന ഓവറിലെ അവസാന 3 പന്തിൽ കാമെറോണ് ഗ്രീനിനെതിരെ ഹാട്രിക് സിക്സ് പറത്തിയാണ് 190ൽ ഉണ്ടായിരുന്ന ഇന്ത്യൻ സ്‌കോർ 208ൽ എത്തിച്ചത്.
ഓപ്പണർ കെഎൽ രാഹുലും (35 പന്തിൽ 55)  സൂര്യകുമാർ യാദവും (25 പന്തിൽ 46) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പ്രകടനത്തിൽ നിരാശപ്പെടുത്തി.

Categories
Cricket Latest News Video

ക്യാപ്റ്റൻ രോഹിത്ത് വരെ അന്തം വിട്ടു രാഹുലിൻ്റെ ആ സിക്സ് കണ്ട് ,രാഹുലിൻ്റെ കിടിലൻ സിക്സ് വീഡിയോ കാണാം

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ നിർണായക അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ഏഷ്യ കപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ട അദ്ദേഹത്തെ മാറ്റി വിരാട് കോഹ്‌ലിയെ ഇനിമുതൽ ലോകകപ്പ് ലക്ഷ്യമിട്ട് ഓപ്പണർ ആയി കളിപ്പിക്കാൻ ആവശ്യപ്പെട്ട് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു.

പവർപ്ലെ ഓവറുകളിലെ മെല്ലെപ്പോക്കിന് വിമർശനം ഉയർന്നതോടെ ഇന്ന് തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന രാഹുലിനെയാണ് കാണാൻ കഴിഞ്ഞത്. നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്‌ലിയും പെട്ടെന്ന് മടങ്ങിയതോടെ പ്രതിസന്ധിയിലായ ഇന്ത്യക്കായി യാതൊരു ആശങ്കയും കൂടാതെ തകർത്തടിച്ച് സ്കോർ നേടാൻ സാധിച്ചു രാഹുലിന്, കൂടെ പിന്തുണയുമായി സൂര്യകുമാർ യാദവും.

മത്സരത്തിന്റെ മൂന്നാം ഓവറിൽ തന്നെ ഹസേൽവുഡിനെ സിക്സർ പറത്തി രാഹുൽ നയം വ്യക്തമാക്കി. ഓവറിന്റെ ആദ്യ പന്തിൽ ആയിരുന്നു സംഭവം. സ്റ്റമ്പിനു കുറുകെ അല്പം നടന്ന് ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്ന അദ്ദേഹം മികച്ചൊരു ക്ലാസ്സിക് ഷോട്ടിലൂടെ പന്ത് കൗ കോർണെറിലേക്ക് പായിച്ച് സിക്സ് നേടുകയായിരുന്നു. വരാനിരിക്കുന്ന തന്റെ ഇന്നിംഗ്സിന്റെ ഒരു സൂചനയായിരുന്നു അത്.

പിന്നീട് അതിനേക്കാൾ മികച്ച ഒരു കൂറ്റൻ സിക്സ് അദ്ദേഹം കാമറോൺ ഗ്രീനിന് എതിരെ നേടിയത് മത്സരത്തിന്റെ എട്ടാം ഓവറിൽ. നാലാം പന്തിൽ 92 മീറ്റർ പോയ സിക്സ് ആണ് അദ്ദേഹം നേടിയത്. തന്റെ പാഡ് ലക്ഷ്യമാക്കി വന്ന പന്തിനെ ഒന്ന് ശ്രദ്ധിച്ച് വിപ്പും സ്വീപും ഇടകലർന്ന ഒരു ഷോട്ടിലൂടെ ബാക്ക്വാർഡ് സ്ക്വയർ ലെഗിലെക്ക് ആയിരുന്നു കളിച്ചത്. അതിനു ശേഷം അഞ്ചാം പന്തിൽ കവറിനു മുകളിലൂടെ ഒരു ബൗണ്ടറിയും.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും സൂര്യയും 42 പന്തിൽ നിന്നും 68 റൺസ് ആണ് കൂട്ടിചേർത്തത്. മത്സരത്തിൽ രാഹുൽ അർദ്ധസെഞ്ചുറി നേടിയ ശേഷം പുറത്തായി. 35 പന്തിൽ നിന്നും നാല് ബൗണ്ടറിയും 3 സിക്സും അടക്കം 55 റൺസ് നേടിയ അദ്ദേഹത്തെ ഹസേൽവുഡ് ആണ് പുറത്താക്കിയത്. സൂര്യകുമാർ യാദവ് 46 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദ്ധിക്കിന്റെ മികവിൽ ടീം ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. 30 പന്തിൽ നിന്നും 7 ബൗണ്ടറിയും 5 സിക്സും അടക്കം 71 റൺസ് എടുത്ത ഹാർധിക് പുറത്താകാതെ നിന്നു. നതൻ എല്ലിസ് മൂന്ന് വിക്കറ്റും ഹസെൽവുഡ് 2 വിക്കറ്റും ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

രാഹുലിൻ്റെ കിടിലൻ സിക്സ് വീഡിയോ കാണാം.

Categories
India Latest News

6 6 6 ഹാട്രിക് സിക്സ് പറത്തി ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഫിനിഷിങ്! വീഡിയോ കാണാം

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 208 റൺസ് നേടി. 30 പന്തിൽ 5 സിക്‌സും 7 ഫോറും ഉൾപ്പെടെ 71 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. അവസാന ഓവറിലെ അവസാന 3 പന്തിൽ കാമെറോണ് ഗ്രീനിനെതിരെ ഹാട്രിക് സിക്സ് പറത്തിയാണ് 190ൽ ഉണ്ടായിരുന്ന ഇന്ത്യൻ സ്‌കോർ 208ൽ എത്തിച്ചത്.

ഓപ്പണർ കെഎൽ രാഹുലും (35 പന്തിൽ 55)  സൂര്യകുമാർ യാദവും (25 പന്തിൽ 46) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പ്രകടനത്തിൽ നിരാശപ്പെടുത്തി. രോഹിത് 9 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 7 പന്തിൽ 2 റൺസ് മാത്രമാണ് നേടിയത്.

റിഷഭ് പന്തിന് പകരമായി ടീമിൽ എത്തിയ അക്‌സർ പട്ടേല് 5 പന്തിൽ 6 റൺസ് നേടി മടങ്ങി. കാർത്തിക് 6 റൺസും നേടി എൽബിഡബ്ല്യൂവിലൂടെ പുറത്തായി. 16 ഓവറിൽ 148 റൺസിൽ ഉണ്ടായിരുന്ന ഇന്ത്യയെ അവസാന4 ഓവറിൽ 60 റൺസ് അടിച്ചു കൂട്ടി ഹർദിക് പാണ്ഡ്യയാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

https://twitter.com/YouMedia9/status/1572245540590723073?t=z2nqpMqSP8U36eqYtNuXMg&s=19

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാൻ എല്ലിസ് 3 വിക്കറ്റും ഹെസ്ൽവുഡ് 2 വിക്കറ്റും വീഴ്ത്തി. 3 ഓവറിൽ 46 റൺസ് വഴങ്ങിയ ഗ്രീൻ നന്നേ തല്ലു വാങ്ങികൂട്ടി. അതേസമയം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടിം ഡേവിഡ് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. പരിക്ക് മുക്തനായി തിരിച്ചെത്തിയ ബുംറ ആദ്യ മത്സരത്തിൽ നിന്ന് ഒഴിവാക്കി.

Categories
Cricket Latest News Video

6 6 ! സൂര്യകുമാറിന് എന്ത് ഓസ്ട്രേലിയൻ ബോളർ, ആദം സാമ്പയെ തുടർച്ചയായി 2 സിക്സർ പറത്തി സൂര്യകുമാറിന്റെ വെടിക്കെട്ട്, വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, മൊഹാലിയിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്,പരിക്കേറ്റ് ഏഷ്യകപ്പ് നഷ്ടമായ ഇന്ത്യയുടെ സ്റ്റാർ പേസ് ബോളർ ജസ്പ്രീത് ബുമ്ര ആദ്യ മത്സരത്തിൽ കളിക്കുന്നില്ല, രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിൽ താരം ഉണ്ടാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി, മൂന്നാം ഓവറിൽ ഹേസിൽവുഡിന്റെ ബോളിൽ നതാൻ ഇല്ലിസ് പിടിച്ച് പുറത്താവുകയായിരുന്നു, 11 റൺസ് ആയിരുന്നു രോഹിത്തിന്റെ സമ്പാദ്യം, മറുവശത്ത് കെ. എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ ചലിച്ച് കൊണ്ടിരുന്നു, രോഹിത്തിന് പുറമെ വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി, നതാൻ ഇല്ലിസിന്റെ അപകടകരമല്ലാത്ത ഒരു ബോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്ലി (2) പുറത്താവുകയായിരുന്നു.

രാഹുലിനൊപ്പം സൂര്യകുമാർ യാദവ് ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യയെ മുന്നോട്ട് നയിച്ചു, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ഓസ്ട്രേലിയൻ ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ സൂര്യകുമാറിന് സാധിച്ചു, പതിമൂന്നാം ഓവറിൽ ആദം സാമ്പയെ ലോങ്ങ്‌ ഓണിലേക്ക് തുടർച്ചയായി 2 സിക്സറുകൾ സൂര്യകുമാർ പായിച്ചു, വെറും 25 ബോളിൽ ആണ് 2 ഫോറും 4 സിക്സും അടക്കം സൂര്യകുമാർ 46 റൺസ് നേടിയത്.

Categories
Cricket Latest News Video

വീണ്ടും സ്കൈ 360 ° ഷോ !പാറ്റ് കമ്മിൻസിനെ ഫൈൻ ലെഗിലെക്ക്‌ കിടിലൻ സിക്സർ പറത്തി സൂര്യ; വീഡിയോ കാണാം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി കെ എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് വെടിക്കെട്ട്. നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്‌ലിയും പവർപ്ലയിൽ തന്നെ പെട്ടെന്ന് മടങ്ങിയപ്പോൾ ഇരുവരും ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു ടീമിനെ രക്ഷപ്പെടുത്തി. 9 പന്തിൽ 11 റൺസ് എടുത്ത രോഹിതിന്റെ വിക്കറ്റ് ഹസേൽവുഡും 7 പന്തിൽ 2 റൺസ് എടുത്ത കോഹ്‌ലിയുടെ വിക്കറ്റ് നതാൻ ഇല്ലിസും വീഴ്ത്തി.

മത്സരത്തിൽ ഓസ്ട്രേലിയൻ പേസർ പാറ്റ് കമിൻസിന് എതിരെ കിടിലൻ സിക്സർ നേടിയാണ് സൂര്യകുമാർ യാദവ് തുടങ്ങിയത്. ആറാം ഓവറിൽ ആയിരുന്നു സംഭവം. ഓവറിന്റെ മൂന്നാം പന്തിൽ ഒരു മികച്ച കവർ ഡ്രൈവ് ബൗണ്ടറി നേടിയ സൂര്യ പിന്നീട് അഞ്ചാം പന്തിലാണ് തന്റെ ക്ലാസ്സ് വ്യക്തമാക്കിയ സിക്സർ നേടിയത്.

ഒരു ഷോർട്ട് പിച്ച് പന്ത് പ്രതീക്ഷിച്ച സൂര്യ, പന്തിന്റെ ലൈനിൽ നിന്ന് വലത്തേക്ക് നീങ്ങി ഒരു കിടിലൻ സ്വാറ്റ് ഷോട്ടിലൂടെ ഫൈൻ ലെഗ്ഗിലേക്ക്‌ സിക്സ് അടിക്കുകയായിരുന്നു. മുൻപും പല മത്സരങ്ങളിലും ഇത്തരം ഷോട്ടുകൾ അദ്ദേഹം കളിക്കാറുണ്ട്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും കളിക്കാൻ കഴിയുന്ന ഒരു 360° പ്ലയർ ആണ് താൻ എന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുലും സൂര്യയും 42 പന്തിൽ നിന്നും 68 റൺസ് ആണ് നേടിയത്. മത്സരത്തിൽ രാഹുൽ അർദ്ധസെഞ്ചുറി നേടിയ ശേഷം പുറത്തായി. 35 പന്തിൽ നിന്നും നാല് ബൗണ്ടറിയും 3 സിക്സും അടക്കം 55 റൺസ് നേടിയ അദ്ദേഹത്തെ ഹസേൽവുഡ് ആണ് പുറത്താക്കിയത്. പന്ത്രണ്ട് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയും 33 റൺസ് എടുത്ത സൂര്യകുമാർ യാദവും ക്രീസിലുണ്ട്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. സിംഗപ്പൂർ നാഷനൽ ടീമിലെ താരമായിരുന്ന വെടിക്കെട്ട് ഓൾറൗണ്ടർ ടിം ഡേവിഡിന്റെ ഓസ്ട്രേലിയൻ ടീമിലെ അരങ്ങേറ്റ മത്സരമാണ് ഇത്. മത്സരത്തിന് മുൻപ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യൂ വെയ്ഡ് അദ്ദേഹത്തിന് തൊപ്പി സമ്മാനിച്ചു. ഓപ്പണർ ആയി കാമറോൺ ഗ്രീൻ എത്തുമെന്ന് ഫിഞ്ച് അറിയിച്ചു.

ഋഷഭ് പന്തിനെ പുറത്ത് ഇരുത്തി ദിനേശ് കാർത്തികിനെയാണ് വിക്കറ്റ് കീപ്പർ ആയി ഇന്ന് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. സ്പിന്നർമാരായി അക്സർ പട്ടേലും ചാഹലും ഇടംനേടിയപ്പോൾ പരുക്ക് മാറി ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. എങ്കിലും ജസ്പ്രിത് ബൂംറക്ക് ഇന്നത്തെ മത്സരത്തിൽ കൂടി വിശ്രമം നൽകുന്നു എന്നാണ് രോഹിത് ശർമ പറഞ്ഞത്. ഇതോടെ ഉമേഷ് യാദവ് ടീമിൽ ഇടം നേടി. നേരത്തെ ടീമിൽ ഉൾപ്പെടുത്തിയ മുഹമ്മദ് ഷമിക്ക് കോവിഡ്‌ പിടിപെട്ടതൊടെയാണ് ഉമേഷിനെ സ്ക്വഡിൽ ഉൾപ്പെടുത്തിയത്.

പാറ്റ് കമ്മിൻസിനെ ഫൈൻ ലെഗിലെക്ക്‌ കിടിലൻ സിക്സർ പറത്തി സൂര്യ; വീഡിയോ കാണാം.