Categories
Cricket India Latest News Malayalam Video

എന്നാലും ഇയാളെ സമ്മതിക്കണം, ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ നിൽക്കുന്നത് നോക്കിയേ ;വീഡിയോ

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173/8 എന്ന മികച്ച ടോട്ടൽ നേടി, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 5 വിക്കറ്റിനു തോറ്റതോടെ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്, ഇന്നത്തെ മത്സരം കൂടി തോറ്റാൽ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഏറെക്കൂറെ അസ്‌തമിക്കും.

ടോസ്സ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകകയായിരുന്നു, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച ടീമിനെ ശ്രീലങ്ക നിലനിർത്തിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്,

രവി ബിഷ്ണോയ്ക്ക് പകരം രവിചന്ദ്രൻ അശ്വിൻ ടീമിലെത്തി, രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, മഹേഷ്‌ തീക്ഷണയുടെ ബോളിൽ കെ.എൽ രാഹുൽ (6)വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, ഫീൽഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ രാഹുൽ DRS ന് (Decision Review system) നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.

ഏഷ്യ കപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നന്നായി കളിച്ച് ഫോമിലേക്കെത്തിയ കോഹ്ലി പക്ഷെ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി,ദിൽഷൻ മധുഷങ്കയുടെ ബോളിൽ ലോങ്ങ്‌ ഓണിലേക്ക് ഷോട്ടിന് ശ്രമിച്ച കോഹ്ലി ക്ലീൻ ബൗൾഡ് ആവുകയായിരുന്നു, ആദ്യ 3 മത്സരങ്ങളിലും നന്നായി കളിച്ച കോഹ്ലി ഇന്നത്തെ മത്സരത്തിൽ പൂജ്യത്തിനാണ് പുറത്തായത്,

13/2 എന്ന നിലയിൽ സമ്മർദ്ദത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ട് നയിക്കുകയായിരുന്നു, സമ്മർദ്ദ ഘട്ടത്തിലും ലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച് കൊണ്ട് രോഹിത് ഇന്ത്യൻ സ്കോർ ചലിപ്പിച്ചു, മറുവശത്ത് സൂര്യ കുമാർ യാദവ് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 97 റൺസിന്റെ നിർണായക കൂട്ട്കെട്ട് ഉണ്ടാക്കി തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു.

41 ബോളിൽ 5 ഫോറും 4 സിക്സും അടക്കമാണ്  രോഹിത് 72 റൺസ് നേടിയത്, 34 റൺസ് നേടിയ സൂര്യകുമാർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, എന്നാൽ ഇരുവരെയും പുറത്താക്കിക്കൊണ്ട് ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ച് വന്നു, 17 റൺസ് വീതം എടുത്ത ഹർദിക്കും, റിഷബ് പന്തും, പുറത്താകാതെ 15* റൺസ് നേടിയ അശ്വനും ഇന്ത്യൻ സ്കോർ 173 ൽ എത്തിച്ചു, 3 വിക്കറ്റ് വീഴ്ത്തിയ മധുഷങ്കയും,  2 വീതം വിക്കറ്റ് വീഴ്ത്തിയ കരുണരത്‌നയും, ഷാണകയും ശ്രീലങ്കക്കായി ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിൽ അസിത ഫെർണാണ്ടോ എറിഞ്ഞ പത്താം ഓവറിൽ ആദ്യ ബോളിൽ ഡീപ് ബാക്ക് സ്‌ക്വയർ ലെഗിൽ രോഹിത് ശർമ ഒരു സിക്സർ അടിച്ചത് ചെന്ന് പതിച്ചത് ഗ്രൗണ്ട് സെക്യൂരിറ്റിയുടെ പിറകിൽ ആയിരുന്നു, ഗ്രൗണ്ടിനു എതിർ വശത്തോട്ട് നോക്കി നിന്നതിനാൽ അദ്ദേഹത്തിന് ബോൾ തന്റെ നേർക്ക് വരുന്നത് കാണാൻ സാധിച്ചിരുന്നില്ല, ബോൾ കൊണ്ടിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്ന അദ്ദേഹത്തെ നോക്കി സഹപ്രവർത്തകർ ചിരിക്കുന്നുണ്ടായിരുന്നു.

Categories
Cricket Latest News Malayalam Video

“എന്താടാ നോക്കുന്നേ?”; വിക്കറ്റ് എടുത്തതിനു ശേഷം പാക്ക് താരത്തെ തുറിച്ചു നോക്കി ചഹാൽ, വീഡിയോ കാണാം

ഇന്നലെ നടന്ന ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തു. ഒരു പന്ത് ബാക്കി നിൽക്കെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചത്.

ഇന്ത്യക്കായി മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിതും രാഹുലും ചേർന്ന് നൽകിയത്. 5.1 ഓവറിൽ 54 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രണ്ടുപേരും 28 റൺസ് വീതമെടുത്ത് പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ഇന്ത്യക്കായി പൊരുതിയത് മുൻ നായകൻ വിരാട് കോഹ്‌ലി മാത്രമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞ കോഹ്‌ലി 44 പന്തിൽ 60 റൺസ് എടുത്ത് അവസാന ഓവറിൽ റൺഔട്ട് ആകുകയായിരുന്നു.

182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നായകൻ ബാബർ അസമിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. പിന്നീട് വന്ന ഫഖാർ സമാനും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഓപ്പണർ റിസ്വാനും മുഹമ്മദ് നവാസും ചേർന്ന കൂട്ടുകെട്ട് പാക്ക് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. റിസ്‌വാൻ 71 റൺസും നവാസ് 42 റൺസും എടുത്ത് പുറത്തായി.

ഇതോടെ ഇന്ത്യൻ ആരാധകർക്ക് അല്പം പ്രതീക്ഷ കൈവന്നെങ്കിലും അതിനു അൽപ്പായുസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന കുഷ്ദിൽ ഷായും ആസിഫ് അലിയും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. പത്തൊമ്പതാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങി. അവസാന ഓവറിൽ 7 റൺസ് ആയിരുന്നു വിജയലക്ഷ്യം. അർഷദീപ് സിംഗ് ആണ് എറിഞ്ഞത്.

നേരത്തെ രവി ബിഷ്നോയി എറിഞ്ഞ പതിനെട്ടാം ഓവറിൽ ആസിഫ് അലി നൽകിയ ഈസി ക്യാച്ച് സിംഗ് നിലത്തിട്ടിരുന്നു. അവസാന ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടി ആസിഫ് അലി മത്സരം പാക്കിസ്ഥാന് കൂടുതൽ അനുകൂലമാക്കി. നാലാം പന്തിൽ എൽബിഡബ്ലൂയിലൂടെ ആസിഫ് അലിയെ അർഷദീപ് പുറത്താക്കി എങ്കിലും സമയം വൈകിപ്പോയി. പിന്നീടുവന്ന ഇഫ്തിക്കർ അഹമ്മദ് അഞ്ചാം പന്തിൽ ഡബിൾ എടുത്ത് ഇന്ത്യൻ ആരാധകരെ കണ്ണീരിലാഴ്ത്തി പാക്കിസ്ഥാനെ വിജയത്തിൽ എത്തിച്ചു.

മത്സരത്തിലെ ഒരു രസകരമായ നിമിഷമായി ഫാഖർ സമന് നേരെ ചഹാൽ തുറിച്ചു നോക്കി നിന്നത്. ഒൻപതാം ഓവറിലെ നാലാം പന്തിൽ ചാഹലിനെ ലോങ് ഓണിലേക്ക് ബൗണ്ടറി അടിക്കാൻ ശ്രമിച്ച സമാന്‌ പിഴച്ചു. കോഹ്‌ലിക്ക് ഈസി ക്യാച്ച്. മൂന്നാം പന്തിൽ സമൻ ഒരു ബൗണ്ടറി നേടിയിരുന്നു. വിക്കറ്റ് നേടിയതിന് ശേഷം യാതൊരു ആഘോഷവും ഇല്ലാതെ നിന്ന ചഹാൽ കുറച്ചു നേരത്തെ തുറിച്ചുനോട്ടത്തിലൂടെ സമാനെ പവലിയനിലേക്ക് യാത്രയാക്കി.

https://twitter.com/PubgtrollsM/status/1566663121305243648?t=4JFyUWEbUmVYqn4379dLwA&s=19
Categories
Cricket Latest News Malayalam Video

സൂര്യയെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചു ഷദബ് ഖാൻ ,പക്ഷേ പക്വതയോടെ അത് കൈകാര്യം ചെയ്തു സുര്യ : വീഡിയോ

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ ഒമ്പതാം ഓവറിൽ ബോൾ ചെയ്യുന്നതിടെ ഷദബ് ഖാൻ സൂര്യകുമാർ യാദവിനെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചെങ്കിലും സൂര്യകുമാർ വളരെ പക്വതയോടെ അത് കൈകാര്യം ചെയ്തു, ഷദബ് ഖാന്റെ ബോളിൽ ലോങ്ങ്‌ ഓഫിൽ ബൗണ്ടറിക്ക് ശ്രമിച്ച സൂര്യകുമാറിന് അതിന് സാധിച്ചില്ല പാക്കിസ്ഥാൻ ഫീൽഡർ ബോൾ ഡൈവ് ചെയ്ത് മികച്ച ഫീൽഡിങ്ങിലൂടെ ബൗണ്ടറി തടയുകയായിരുന്നു.

Categories
Cricket India Malayalam

4 6 ആദ്യ ഓവറിൽ തന്നെ ഹിറ്റ്മാൻ ഷോ !രോഹിത് ശർമയുടെ ആദ്യ ഓവറിലെ വെടിക്കെട്ട് കാണാം

ഇന്ത്യാ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ടീം ഇന്ത്യക്ക് ആവേശോജ്ജ്വല തുടക്കം. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ഉപനായകൻ കെ എൽ രാഹുലും തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പവർപ്ലയിലെ മെല്ലേപോക്കിന് സ്ഥിരം വിമർശനം ഉയർന്നതോടെയാണ് ഇന്ന് ശൈലി മാറ്റിയത്.

ആദ്യ ഓവറിൽ തന്നെ നായകൻ രോഹിത് ശർമ്മ നയം വ്യക്തമാക്കി. കഴിഞ്ഞ പോരാട്ടത്തിൽ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയ പേസർ നസീം ഷായാണ് ആദ്യ ഓവർ എറിയാൻ എത്തിയത്. നാലാം പന്തിൽ ക്രീസ്‌ വിട്ട് ഇറങ്ങിയ രോഹിത് കവറിനു മുകളിലൂടെ പന്ത് പറത്തി ബൗണ്ടറി നേടി. അവസാന പന്തിൽ മികച്ചൊരു പുൾ ഷോട്ട് കളിച്ച് മിഡ് വിക്കറ്റിന് മുകളിലൂടെ ഏറ്റവും നീളം കൂടിയ ഭാഗത്തേക്ക് സിക്സർ നേടി.

ഒന്നാം വിക്കറ്റിൽ 5.1 ഓവറിൽ 54 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. 16 പന്തിൽ 3 ബൗണ്ടറിയും രണ്ട് സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. ഹാരിസ് റൗഫ് ആണ് വിക്കറ്റ് നേടിയത്. തൊട്ടടുത്ത് ഓവറിൽ രാഹുലിനെ സ്പിന്നർ ശധാബ് ഖാനും പുറത്താക്കി. 20 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 28 റൺസ് ആണ് രാഹുൽ എടുത്തത്.

മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹോങ്കോങ്ങിന്‌ എതിരായ മത്സരത്തിൽ ഇന്ത്യ വിശ്രമം അനുവദിച്ച ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിൽ മടങ്ങിയെത്തി. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്‌ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഇടംകയ്യൻ ബാറ്റർ എന്ന ആനുകൂല്യം ലഭിച്ച ഋഷഭ് പന്ത് സ്ഥാനം നിലനിർത്തി.

കാൽമുട്ടിനു പരുക്കേറ്റ ജഡേജ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. പകരക്കാരനായി സ്ക്വാഡിൽ ഉൾപ്പെടുത്തിയ ആക്സർ പട്ടേലിനെ ടീമിൽ നേരിട്ട് ഉൾപ്പെടുത്തും എന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് ലെഗ് സ്പിന്നർ രവി ബിഷ്‌നോയ്‌ ടീമിൽ ഇടം നേടി. രവിചന്ദ്രൻ അശ്വിനും അവസരം ലഭിച്ചില്ല. ചെറിയ തോതിൽ പനി ബാധിച്ച പേസർ ആവേശ് ഖാന് പകരം ഓൾറൗണ്ടർ ദീപക് ഹൂഡക്ക് അവസരം ലഭിച്ചു.

പാക്കിസ്ഥാൻ നിരയിൽ പരുക്കേറ്റ പേസർ ഷാനവാസ് ദഹാനിക്ക് പകരം മുഹമ്മദ് ഹസ്നൈൻ ടീമിൽ ഇടം നേടി. നേരത്തെ ടൂർണമെന്റിന്‌ മുന്നേതന്നെ കാൽമുട്ടിനു പരുക്കേറ്റ പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് പകരം ടീമിൽ ഇടം പിടിച്ച താരമായിരുന്നു അദ്ദേഹം. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

4 6 ആദ്യ ഓവറിൽ തന്നെ ഹിറ്റ്മാൻ ഷോ !രോഹിത് ശർമയുടെ ആദ്യ ഓവറിലെ വെടിക്കെട്ട് കാണാം.

Categories
Cricket IPL 2022 Malayalam Video

പാവം കരഞ്ഞു കൊണ്ടാ പോകുന്നത് ! ഗ്രൗണ്ടിൽ സങ്കടത്തോടെ ശക്കിബും കൂട്ടരും ; വീഡിയോ

ഏഷ്യകപ്പിലെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള നിർണായക മത്സരത്തിൽ ശ്രീലങ്കക്ക്‌ ത്രസിപ്പിക്കുന്ന ജയം, ഇതോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്തായി, നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോടും 7 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു, ഇതോടെ കഴിഞ്ഞ ഏഷ്യകപ്പിലെ ഫൈനലിസ്റ്റുകൾ ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ പുറത്തായി, ഗ്രൂപ്പ്‌ ബി യിൽ നിന്ന് അഫ്‌ഗാനിസ്ഥാനും ശ്രീലങ്കയും സൂപ്പർ ഫോറിലേക്ക് മുന്നേറി.

മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർ ആയി ഇറങ്ങിയ ബംഗ്ലാദേശിന്റെ മെഹിന്ദി ഹസ്സൻ മിറാസ് ആക്രമിച്ച് കളിച്ചതോടെ സ്കോർബോർഡ്‌ വേഗത്തിൽ ചലിച്ചു, പിന്നീട് വിക്കറ്റുകൾ ഇടവേളകളിൽ വീണതോടെ 87/4 എന്ന നിലയിൽ സമ്മർദ്ദത്തിലായി ബംഗ്ലാദേശ്, 5ആം വിക്കറ്റിൽ ആഫിഫ് ഹുസൈനും മുഹമ്മദുല്ലയും ക്രീസിൽ ഒന്നിച്ചതോടെ ബംഗ്ലാദേശ് ഇന്നിങ്ങ്സ് വീണ്ടും കുതിച്ചു, 57 റൺസിന്റെ കൂട്ട്കെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി,അവസാന ഓവറുകളിൽ 9 ബോളിൽ 24 റൺസുമായി മൊസദേക്ക് ഹുസൈനും കത്തിക്കയറിയതോടെ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 183/7 എന്ന മികച്ച നിലയിൽ എത്തി.

https://twitter.com/cricket82182592/status/1565602465688748032?t=CW4AInCgbk6X_BjCOWEflQ&s=19

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക്‌ ഓപ്പണർമാരായ കുശാൽ മെൻഡിസും നിസങ്കയും മികച്ച തുടക്കമാണ് നൽകിയത്, പിന്നീട് തുടരെ വിക്കറ്റുകൾ വീണതോടെ 77/4 എന്ന നിലയിൽ തകർന്നു, തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ കുശാൽ മെൻഡിസിനൊപ്പം ക്യാപ്റ്റൻ ഷാണകയും ക്രീസിൽ ഒത്തു ചേർന്നത്തോടെ ശ്രീലങ്കൻ ഇന്നിങ്ങ്സിന് ജീവൻ വെച്ചു, 5ആം വിക്കറ്റിൽ 54 റൺസ് കൂട്ടുകെട്ട് ഇരുവരും കൂട്ടിച്ചേർത്തു, എന്നാൽ 60റൺസ് എടുത്ത് ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ച കുശാൽ മെൻഡിസിനെയും ഷാണകയേയും(45) വീഴ്ത്തി ബംഗ്ലാദേശ് കളിയിലേക്ക് തിരിച്ച് വന്നു, പക്ഷെ ശ്രീലങ്ക തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, വാലറ്റക്കാരായ കരുണരത്നയും അസിത ഫെർണാണ്ടോയും ചേർന്ന് ലങ്കയെ അവിശ്വസിനീയമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

https://twitter.com/cricket82182592/status/1565592241191931904?t=OJtmpgvLX2PM1WagNBD-gg&s=19

അമിത ആത്മവിശ്വാസവുമായി ടൂർണമെന്റിനെത്തിയ ബംഗ്ലാദേശിനു അവരുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയായി ഈ തോൽവികൾ, പലപ്പോഴും ജയിക്കുമ്പോൾ നാഗാ ഡാൻസ് പോലത്തെ അവരുടെ “കുപ്രസിദ്ധമായ” ആഘോഷ പ്രകടങ്ങൾ അതിരു കടക്കാറുണ്ട്, മൽസരം ശേഷം ശ്രീലങ്കൻ താരം കരുണരത്ന നാഗാ ഡാൻസ് കളിച്ച് ബംഗ്ലാദേശിന് അവർ മുമ്പ് ശ്രീലങ്കയെ തോൽപിച്ചപ്പോൾ അവർ ആഘോഷിച്ചതിന് അതേ നാണയത്തിൽ ചുട്ട മറുപടി കൊടുത്തു.

https://twitter.com/cricket82182592/status/1565602385493659648?t=oEG3zTNo-VQzjZl-dlwByQ&s=19

Written by: അഖിൽ വി.പി. വള്ളിക്കാട്.

Categories
Cricket Malayalam Uncategorized Video

ഞങ്ങൾക്കും അറിയാടാ നാഗിൻ ഡാൻസ് കളിക്കാൻ; വൈറലായി ശ്രീലങ്കൻ താരങ്ങളുടെ നൃത്തം

ഏഷ്യ കപ്പ് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സൂപ്പർ ഫോർ ഘട്ടത്തിൽ പ്രവേശിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ഭാഗ്യത്തിന്റെ പിന്തുണ കൂടി ശ്രീലങ്കയുടെ കൂടെയായിരുന്നു. മത്സരത്തിൽ ഒരുപാട് നോബോളുകൾ ബംഗ്ലാ താരങ്ങൾ എറിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനോട് പരാജയം സമ്മതിച്ച ഇരു ടീമുകൾക്കും സൂപ്പർ ഫോർ ഘട്ടത്തിൽ എത്താൻ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.

ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാ നിരയിൽ ആർക്കും അർദ്ധ സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ ചെറിയ സംഭാവനകൾ എല്ലാവരും ചേർന്ന് നൽകിയതോടെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന കൂറ്റൻ സ്കോർ നേടാൻ സാധിച്ചു. 39 റൺസ് നേടിയ അഫീഫ്‌ ഹോസ്സൈനും 38 റൺസ് നേടിയ ഓപ്പണർ മെഹിധി ഹസൻ മിരാസുമാണ് അവരുടെ ടോപ് സ്കോറർമാർ.

184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിക്കൊണ്ട് മത്സരത്തിൽ ഭൂരിഭാഗവും ബംഗ്ലാ കടുവകൾ ആധിപത്യം പുലർത്തി. 77 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അവർക്ക് നായകൻ ദസുൻ ഷനാകയും ഓപ്പണർ കുസാൽ മെൻഡിസും ചേർന്ന കൂട്ടുകെട്ട് അൽപം പ്രതീക്ഷ നൽകി. മെൻഡിസ് 60 റൺസും ഷനാക 45 റൺസും എടുത്ത് പുറത്തായി. അതോടെ ഗാലറിയിൽ ഉണ്ടായിരുന്ന ബംഗ്ലാ കടുവകളുടെ ആരാധകർ ആർപ്പുവിളികളുമായി എഴുന്നേറ്റു.

എങ്കിലും അപ്രതീക്ഷിതമായി ശ്രീലങ്കൻ വാലറ്റം പോരാട്ടം തുടർന്നതോടെ രണ്ട് വിക്കറ്റിന് അവർ വിജയം സ്വന്തമാക്കുകയും ചെയ്തു. 10 പന്തിൽ 16 റൺസ് എടുത്ത ചമിക കരുണരത്നെയും 3 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയ അസിത ഫെർണാണ്ടോയുടെയും മികവിലാണ് ശ്രീലങ്ക ബംഗ്ലാദേശിനെ തോൽപ്പിച്ചത്. അസിത ഫെർണാണ്ടോയുടെ കന്നി രാജ്യാന്തര ട്വന്റി ട്വന്റി മത്സരമായിരുന്നു.

https://twitter.com/GautamGada/status/1565436497717006337?t=_4ORJ-7BUxqXlxuXWU9FSw&s=19

മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന സമയത്ത് ശ്രീലങ്കൻ താരം ചമിക കരുണരത്നെയുടെ നേതൃത്വത്തിൽ ഉള്ള നാഗിൻ ഡാൻസും ഉണ്ടായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറൽ ആയിമാറി. ഇതിനുമുൻപും പല കളികളിലും വിജയിക്കുന്നതിന് മുന്നേ തന്നെ ബംഗ്ലാ താരങ്ങളും ആരാധകരും ചേർന്ന് നാഗിൻ ഡാൻസ് കളിച്ച് ആഹ്ലാദിച്ചു അവസാനം മത്സരത്തിൽ തോൽക്കുമ്പോൾ വാലും ചുരുട്ടി മടങ്ങുന്ന കാഴ്ച എല്ലാവരും കണ്ടിട്ടുണ്ട്.

https://twitter.com/cricket82182592/status/1565592235613507584?t=j1PAnbjwOE2pmU_D6cMhCQ&s=19

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാ കടുവകളുടെ ഈ വർഷത്തെ ഏഷ്യ കപ്പിലെ യാത്ര പൂർത്തിയായി. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും സൂപ്പർ ഫോർ ഘട്ടത്തിൽ ഇടം നേടി. രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യയും ഉണ്ട്. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ ഹോങ്കോങ് മത്സരത്തിലെ വിജയികളും ഇടം നേടുന്നതോടെ പട്ടിക പൂർത്തിയാകും. പിന്നീട് ഈ നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടി അതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ എത്തും.

https://twitter.com/cricket82182592/status/1565602465688748032?t=9uSN5aiecMU3ApHWZgJHVA&s=19
Categories
Cricket Latest News Malayalam

സ്‌ലോഗ് സ്വീപ്പിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ സിക്സ്; വീഡിയോ കാണാം

ഹോങ്കോങ്ങിന്‌ എതിരെ നടന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ വിജയം അനായാസമായത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. ഹോങ്കോങ് ഇന്നിങ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു.

ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയ്ക്കും ഉപനായകൻ കെ എൽ രാഹുലിനും നല്ല തുടക്കം മുതലാക്കാനായില്ല. 13 പന്തിൽ 21 റൺസ് എടുത്ത ശർമയാണ് ആദ്യം പുറത്തായത്. 39 പന്തിൽ നിന്നും 36 റൺസ് എടുത്ത രാഹുൽ പുറത്തായതോടെ എത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് കരകയറ്റിയത്. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 98 റൺസാണു ഇരുവരും കൂട്ടിച്ചേർത്തത്.

26 പന്തിൽ നിന്നും പുറത്താകാതെ 68 റൺസ് നേടിയ സൂര്യകുമാർ 6 വീതം ബൗണ്ടറിയും സിക്സും അടിച്ചുകൂട്ടിയിരുന്നു. കോഹ്‌ലി 44 പന്തിൽ 59 റൺസോടെ പുറത്താകാതെ നിന്നു. ഒരു ഫോറും മൂന്ന് സിക്സുമാണ് കോഹ്‌ലി സ്വന്തമാക്കിയത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യകുമാർ യാദവ് ആണെങ്കിലും കോഹ്‌ലി ആരാധകർക്ക് മനസ്സിന് കുളിർമയേകാനുതകുന്ന ഒരുപിടി ഷോട്ടുകൾ വിരാട് കളിച്ചിരുന്നു.

അതിലൊന്നാണ് പതിമൂന്നാം ഓവറിൽ നേടിയ സിക്സ്. ലെഗ് സ്പിന്നർ മുഹമ്മദ് ഗസൻഫർ എറിഞ്ഞ ഓവറിന്റെ നാലാം പന്തിലാണു സംഭവം. പന്ത് പിച്ച് ചെയ്ത ലെങ്ങ്‌ത്ത് കൃത്യമായി പിക്ക്‌ ചെയ്ത കോഹ്‌ലി ഒരു സ്റ്റൈലിഷ് സ്ലോഗിലൂടെ ഡീപ് മിഡ് വിക്കറ്റിലേക്ക്‌ കളിച്ചത് വളരെ കൂളായിട്ടാണ്‌. വലത് കാൽമുട്ട് പിച്ചിലേക്ക്‌ വെച്ച് തന്റെ പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധത്തിൽ ഒരു പടുകൂറ്റൻ സിക്സ്.

ഈ പ്രകടനത്തോടെ ഇത്തവണത്തെ ഏഷ്യ കപ്പിലെ ആദ്യ അർദ്ധ സെഞ്ചുറി നേട്ടം കോഹ്‌ലിയുടെ പേരിലായി. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ 35 റൺസ് നേടിയിരുന്നു. ഇതോടെ ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ ലിസ്‌റ്റിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്നത് 94 റൺസുമായി കോഹ്‌ലിയാണ്. മത്സരത്തിൽ അദ്ദേഹം ഒരു ഓവർ ബോളിങ്ങും ചെയ്‌തിരുന്നു. ഒരു ബൗണ്ടറി പോലും വഴങ്ങാതെ വെറും ആറ് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

കഴിഞ്ഞ കുറച്ചുകാലമായി തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലായിരുന്ന അദ്ദേഹം ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മത്സരരംഗത്ത് മടങ്ങിയെത്തുന്നത്. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്തി തന്റെ പഴയ ആധികാരിക പ്രകടനങ്ങൾ തീർച്ചയായും പുനർസൃഷടിക്കും എന്ന വിശ്വാസം ആരാധകർക്ക് നൽകാൻ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന്. ട്വന്റി ട്വന്റി രാജ്യാന്തര മത്സരങ്ങളിലെ ഉയർന്ന സ്കോർ 94 റൺസ് ആണ്. തന്റെ 71 അം അന്താരാഷ്ട്ര സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞ 2 വർഷമായി കഴിഞ്ഞിട്ടില്ല. ഈ ഏഷ്യ കപ്പിന്റെ തുടർന്നുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് കോഹ്‌ലി ആരാധകർ.

സ്‌ലോഗ് സ്വീപ്പിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ സിക്സ്; വീഡിയോ കാണാം

https://twitter.com/cricket82182592/status/1564997405904601089?t=lDogORYudH5qS8sDl8Zk_g&s=19
Categories
Cricket Latest News Malayalam Video

സഞ്ജുവിന്റെ ഫാൻ പവർ കണ്ട് ഞെട്ടി ഇന്ത്യൻ താരങ്ങൾ; വീഡിയോ കാണാം

വീണ്ടും വീണ്ടും സഞ്ജു… സഞ്ജു… വിളികളുമായി ഫ്ളോറിഡയിലെ ആരാധകർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഈയിടെയായി എവിടെ പോയാലും അനേകം പേരുടെ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്ന സഞ്ജുവിന് ഇപ്പോൾ മലയാളികളുടെ മാത്രമല്ല, മൊത്തം ഇന്ത്യയുടെ സപ്പോർട്ട് ഉണ്ട്.

ഇന്നലെ പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരവും ജയിച്ച് 4-1 ന്‌ ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. മത്സരത്തിന് ശേഷവും കാണികൾ സ്റ്റേഡിയം വിട്ടുപോകാതെ തങ്ങളുടെ പ്രിയ താരങ്ങളെ കുറെ നേരം കൂടി കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനും കാത്തുനിൽക്കുന്ന കാഴ്ചയാണ് ഇന്നലെ ഫ്ളോറിഡയിലെ ലോഡർഹിൽ മൈതാനത്ത് കണ്ടത്.

അമേരിക്കയിൽ വളരെ അപൂർവമായി മാത്രമേ ഇന്ത്യ ക്രിക്കറ്റ് കളിക്കാൻ പോയിട്ടുള്ളു. അതു കൊണ്ടുതന്നെ തങ്ങളുടെ താരങ്ങളെ കാണാൻ കിട്ടിയ അവസരം മുതലാക്കി അമേരിക്കയുടെ പല ഭാഗങ്ങളിലും നിന്നുള്ള കാണികൾ ഫ്ളോറിഡയിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഒരുപാട് അമേരിക്കൻ മലയാളികളും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളും ബാനറുകളും പ്ലക്കാർഡുകളും ഏന്തി ഒരുപാട് പേരെ ഗ്രൗണ്ടിൽ കാണാമായിരുന്നു.

മത്സരശേഷം ഗ്രൗണ്ടിന്റെ ഒരു വശത്ത് നിർത്തിയിട്ടിരുന്ന ഗോൾഫ് കാറിൽ നായകൻ രോഹിത് ശർമ കയറിപ്പറ്റി. കൂടെ സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, അശ്വിൻ എന്നിവരെയും കാണാമായിരുന്നു. അതിനിടെയാണ് സഞ്ജു ആരാധകർ തങ്ങളുടെ പ്രിയതാരത്തിനായി ആർപ്പുവിളികളും കയ്യടികളുമായി ഗാലറിയെ ശബ്ദമുഖരിതമാക്കിയത്. സഞ്ജു ഫാൻസിന്റെ പവർ കണ്ട മറ്റു ഇന്ത്യൻ താരങ്ങൾ കൂടി അവരുടെ കൂടെ ചേർന്ന് ജയ് വിളിച്ചു ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തി.

ഡീ കെയും അശ്വിനും കൂടി സഞ്ജുവിനെ വീണ്ടും വീണ്ടും ജയ് വിളിക്കാൻ നിർദേശം നൽകിക്കൊണ്ടിരുന്നു. ഒരു പുഞ്ചിരിയോടെ രോഹിത് ശർമയും ഇരുന്നു. ലാസ്റ്റ് സഞ്ജു തിരിച്ച് കാണികൾക്ക് മുന്നിൽ നന്ദി അർപ്പിച്ചു സല്യൂട്ട് അടിച്ചു നിന്നപ്പോൾ കാതടപ്പിക്കുന്ന ആരവമായിരുന്നു കേട്ടത്. പിന്നീട് രോഹിത് രോഹിത് വിളികളും മുഴങ്ങി.

നേരത്തെ നാലാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ടീമിലെ മാറ്റങ്ങൾ പറയുമ്പോൾ സഞ്ജുവിന്റെ പേര് കേട്ടതും സ്റ്റേഡിയം ഇളകിവശായി. ഒരു തെല്ല് അമ്പരപ്പോടെ രോഹിത് സംഭാഷണം തുടർന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിൽ 23 പന്തിൽ 30 റൺസും അവസാന മത്സരത്തിൽ 11 പന്തിൽ 15 റൺസും ആണ് പരമ്പരയിൽ സഞ്ജു നേടിയത്. അയർലൻഡ് പര്യടനത്തിന്റെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഹർദിക് പാണ്ഡ്യ സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഗാലറിയിൽ നിന്നും ഉയർന്ന കരഘോഷവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Categories
Cricket India Latest News Malayalam Video

അടി തെറ്റിയാൽ യാസ്തിക ഭാട്ടിയയും വീഴും ! വിഷമിച്ചു നിൽക്കുന്ന സമയത്ത് ചിരിപ്പിച്ച നിമിഷം ; വിഡിയോ കാണാം

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ്‌ ഫൈനലിൽ ഇന്ത്യക്ക് 9 റൺസിന്റെ തോൽവി, സ്വർണ മെഡൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപ്പണിങ്ങ് ബാറ്റർ മൂണിയുടെ (61) അർദ്ധസെഞ്ച്വറിയുടെയും ക്യാപ്റ്റൻ ലാനിങ്ങ് നേടിയ (36) ഗാർഡ്നർ (25) എന്നിവരുടെ ഇന്നിംഗ്സ് കരുത്തിൽ ഓസ്ട്രേലിയ 161/8 എന്ന മാന്യമായ സ്കോറിൽ എത്തി,

2 വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ് താക്കൂറും, സ്നേഹ് റാണയും ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച ഫോമിൽ ആയിരുന്ന സ്മൃതി മന്ദാനയെയും (6) ഷഫാലി വർമയെയും (11) തുടക്കത്തിൽ തന്നെ നഷ്ടമായത് തിരിച്ചടിയായി എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും, ജെമീമ റോഡ്രിഗസും മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ ചലിച്ച് കൊണ്ടിരുന്നു, ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചത് ആയിരുന്നു എന്നാൽ പിന്നീട് നടന്നത് 2017 ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വരുത്തിയ അതേ തെറ്റ് തന്നെയായിരുന്നു, അന്നത്തെ ഫൈനലിലെ തോൽ‌വിയിൽ നിന്ന് നിന്ന് പാഠം പഠിക്കാത്ത ഇന്ത്യൻ ടീം അതേ തെറ്റ് 5 വർഷങ്ങൾക്കിപ്പുറം അതേ പോലെ ആവർത്തിച്ചു,

സ്കോർബോർഡിൽ 3 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ റോഡ്രിഗസ്സിനെയും (33) 43 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 64 റൺസ് നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റനും, പൂജ വസ്ത്രാക്കറും പുറത്തായത്തോടെ ഇന്ത്യ സമ്മർദ്ദത്തിലായി, ഈ അവസരം ഓസ്ട്രേലിയ നന്നായി മുതലെടുത്തു,

ഇല്ലാത്ത റണ്ണിന് ശ്രമിച്ച് 3 ബാറ്റേഴ്സ് ആണ് നിർണായക ഘട്ടങ്ങളിൽ പുറത്തായത്, ഫൈനൽ മത്സരങ്ങളിലെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇപ്പോഴും ഇന്ത്യൻ ടീമിലെ പല അംഗങ്ങൾക്കും ഒട്ടും അറിയാതെ പോയത് കൊണ്ടാണ് കയ്യെത്തും ദൂരത്ത് എത്തിയ വിജയം ഇന്ത്യക്ക് നേടാൻ കഴിയാതെ പോയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമ്മർദ്ദഘട്ടത്തിൽ താരങ്ങളെല്ലാം ടെൻഷനിൽ നിൽക്കുമ്പോൾ ബാറ്റിംഗിനിറങ്ങിയ യാസ്തിക ഭാട്ടിയ ബൗണ്ടറിക്കരികിലുള്ള പരസ്യ ബോർഡിൽ തട്ടി വീണത് ഡഗ് ഔട്ടിൽ ഒരു നിമിഷത്തേക്ക് ചിരി പടർത്തി.

വിഡിയോ കാണാം:

https://twitter.com/trollcricketmly/status/1556505494919217152?t=zPo4Ib0VcbGK9y_kP77uGg&s=19

3 ഓവറിൽ 16 റൺസ് വഴങ്ങി ഹർമൻപ്രീത് കൗറിന്റെ നിർണായക വിക്കറ്റ് അടക്കം 3 വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ടർ ഗാർഡ്നർ ഓസ്ട്രേലിയക്കായി ബോളിങ്ങിൽ തിളങ്ങി.

Categories
Cricket India Latest News Malayalam Video

ക്യാച്ച് കൊണ്ടും റണ്ണൗട്ട് കൊണ്ടും ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചു രാധ യാദവ് ; വിഡിയോ കാണാം

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ താരങ്ങളുടെ മിന്നുന്ന ഫീൽഡിംഗ് പ്രകടനം കൊണ്ട് ശ്രദ്ധേയമാവുന്നു. വനിതാ ക്രിക്കറ്റ് ഗോൾഡ് മെഡൽ പോരാട്ടത്തിൽ നിർണായക സംഭാവനകൾ നൽകി ഫീൽഡിംഗ് യൂണിറ്റ് കരുത്തരായ ഓസീസിനെ പിടിച്ച് കെട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഇന്ത്യയുടെ സ്പിൻ ബോളർ രാധ യാദവ് രണ്ട് മികച്ച പ്രകടനങ്ങളാണ് ഒന്നിന് പിറകെ ഒന്നായി നടത്തിയത്. ആദ്യം സ്വന്തം ബോളിങ്ങിൽ വളരെ അപകടകാരിയായ ഓസീസ് നായിക മെഗ് ലാനിങ്ങിനെ റൺ ഔട്ട് ആക്കി. തന്റെ ആദ്യ ഓവറിൽ 3 റൺസ് മാത്രം വഴങ്ങി രാധ മത്സരത്തിന്റെ ഏഴാം ഓവറിൽ. പിന്നീട് എറിയാൻ എത്തിയത് പതിനൊന്നാം ഓവറിൽ.

പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ സ്ട്രിക്കിൽ ഉണ്ടായിരുന്നത് ബെത് മൂണി. ഡിഫൻഡ്‌ ചെയ്ത മൂണി നേരെ ബോളരുടെ കയ്യിലേക്ക് പന്ത് അടിക്കുമ്പോഴേക്കും നോൺ സ്ട്രൈക്കിങ് എൻഡിൽ ഉണ്ടായിരുന്ന ലാനിങ് ക്രീസ് വിട്ടു മുന്നോട്ട് പോയി. ഒരു മികച്ച അണ്ടർ ആം ത്രോയിലൂടെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് റൺ ഔട്ട് ആയത്. സ്വന്തം കണ്ണുകളെ തന്നെ വിശ്വസിക്കാൻ പാടുപെടുന്ന രാധയെ സഹതാരങ്ങൾ പൊതിഞ്ഞു.

https://twitter.com/trollcricketmly/status/1556340940511383552?s=19

പിന്നീട് പോയിന്റിൽ ഫീൽഡ് ചെയ്യുമ്പോൾ ഒരു കിടിലൻ ക്യാച്ച് കൂടി രാധ സ്വന്തം പേരിലാക്കി. ഓസീസ് ഓൾറൗണ്ടർ തലിയ മഗ്രാത്ത് ആയിരുന്നു പുറത്തായത്. ദീപ്തി ശർമയുടെ പന്തിൽ കട്ട് ഷോട്ടിന് ശ്രമിച്ച താലിയ പന്ത് ഉയർത്തി അടിച്ചപ്പോൾ ഇടത്ത് വശത്തേക്ക്‌ ഫുൾ ലെങ്ങ്‌ത് ഡൈവിൽ പറന്ന് പന്ത് കൈപ്പിടിയിൽ ഒതുക്കി രാധ.

https://twitter.com/trollcricketmly/status/1556340943791407105?t=xXTKFGvtFW14OyJIZxwYIw&s=19

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയൻ വനിതകൾ ബാറ്റിംഗ് തെരഞ്ഞെടുത്തു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് ആണ് അവർ നേടിയത്. ബേത് മൂണി 41 പന്തിൽ 8 ബൗണ്ടറി അടക്കം 61 റൺസ് നേടി ടോപ് സ്കോറർ ആയി. മെഗ് ലാനിങ്ങ് 36 റൺസും ഗാർഡ്നേർ 25 റൺസും എടുത്തു.

ഇന്ത്യൻ ബോളർമാരും ഫീൽഡർമാരും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. രേണുക സിംഗ്, സ്നേഹ്‌ റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രാധ യാദവ് നാല് ഓവറിൽ വെറും 24 റൺസ് വഴങ്ങി ഒരു വിക്കറ്റും ഒരു റൺ ഔട്ടും ഒരു കിക്കിടിലൻ ക്യാച്ചും സ്വന്തം പേരിലാക്കി.