ആരാധകർകിടയിലും സഹതാരങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കി പാകിസ്ഥാനെതിരായ മത്സരത്തിനിടെ നെതർലാൻഡ് താരം ലീഡെയ്ക്ക് പരിക്ക്. പാക് പേസ് ബൗളർ റൗഫ് എറിഞ്ഞ ആറാം ഓവറിലെ അഞ്ചാം ഡെലിവറിയാണ് മുഖത്തിന്റെ ഭാഗത്ത് പതിച്ചത്. 142 വേഗതയിൽ ഉണ്ടായിരുന്ന ഷോർട്ട് ഡെലിവറിയാണ് ഷോട്ട് പിഴച്ച് ഹെൽമെറ്റിൽ പതിച്ചത്.
ഉടനെ തന്നെ ഹെൽമെറ്റ് ഊരി സ്റ്റംപിന്റെ സൈഡിലേക്ക് മാറി. പാക് താരങ്ങൾ ഓടിയെത്തി പരിശോധിച്ച് ഫിസിയോയെ വിളിക്കുകയായിരുന്നു. കണ്ണിന് താഴെയുള്ള ഭാഗത്താണ് പരിക്കെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബാറ്റിങ് തുടരാൻ സാധ്യമല്ലാത്തതിനാൽ റിട്ടയേർഡായി ഡ്രസിങ് റൂമിലേക്ക് മടങ്ങി. നേരെത്തെ ഓസ്‌ട്രേലിയൻ താരം മാക്‌സ്വെല്ലിനും സമാന രീതിയിൽ പരിക്കേറ്റിരുന്നു. ഭാഗ്യവശാൽ ഗുരുതരമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.
മത്സരം 12 ഓവർ പിന്നിട്ടപ്പോൾ നെതർലാൻഡ് 3ന് 49 എന്ന നിലയിലാണ്. 12 പന്തിൽ 9 റൺസുമായി സ്കോട്ട് എഡ്വാർഡും 18 പന്തിൽ 18 റൺസുമായി അക്കർമാനുമാണ്. ഷദാബ് ഖാൻ 2 വിക്കറ്റും ഷഹീൻ അഫ്രീദി 1 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
അതേസമയം പാകിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. അവസാന മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ 1 റൺസിന് പരാജയപ്പെട്ടതാണ് എല്ലാം തകിടം മറിച്ചത്. സെമിഫൈനൽ സാധ്യത നിലനിർത്താൻ ഇന്ന് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കേണ്ടതും പാകിസ്ഥാന്റെ ആവശ്യമാണ്.
വീഡിയോ കാണാം: