Categories
Uncategorized

ഇത് പോലും പിടിക്കാൻ കഴിയില്ലെങ്കിൽ ഇവർ എന്തിനാണ് പിന്നെ ഫീൽഡ് ചെയ്യാൻ ഇറങ്ങുന്നത്, കോഹ്ലി നഷ്ടപെടുത്തിയ ക്യാച്ച് വീഡിയോ ഇതാ..

ഏഷ്യ കപ്പിലെ നിലനിൽപ്പിനായി ഇന്ത്യ നേപ്പാളിനെ നേരിടുകയാണ്. നിലവിൽ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യക്ക് ഇന്ന് തോൽവി ഒഴിവാക്കിയാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധിക്കും. നേപ്പാൾ ഇന്ത്യയെ അട്ടിമറിച്ചാൽ തങ്ങളുടെ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വിനയത്തോടെ നേപ്പാൾ അടുത്ത റൗണ്ടിലേക്ക് തുടങ്ങും.

അത് കൊണ്ട് തന്നെ നേപ്പാൾ വളരെ മികച്ച രീതിയിൽ തന്നെയാണ് ബാറ്റിംഗ് ആരംഭിച്ചത്.ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൌളിംഗ് തിരഞ്ഞെടുത്തു.സ്വന്തം കുട്ടിയെ കാണാൻ നാട്ടിലേക്ക് പോയ ബുമ്രക്ക് പകരം ഇന്ത്യ ഷമിയേ ആദ്യം ഇലവണിൽ ഉൾപ്പെടുത്തി. നേപ്പാൾ ബാറ്റർമാർ മികച്ച രീതിയിൽ തന്നെ തുടങ്ങി.ഇന്ത്യൻ ഫീൽഡർമാർ ആവശ്യത്തിൽ അധികം അവരെ സഹായിച്ചു.

സാക്ഷാൽ വിരാട് കോഹ്ലി വരെ എളുപ്പത്തിൽ സ്വന്തമാക്കവുന്ന ക്യാച്ചുകൾ നഷ്ടപെടുത്തി. നേപ്പാൾ ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ സിറാജിനെ നേപ്പാൾ താരം ആസിഫ് ഷെയ്ക് ഡ്രൈവ് ചെയ്യുകയാണ്. ബൗൾ നേരെ കോഹ്ലിയുടെ കൈയിലേക്ക്. അനായാസ കൈപിടിയിൽ സ്വന്തമാക്കാൻ കഴിയുന്ന പന്ത് കോഹ്ലി അനായാസം നഷ്ടപെടുത്തുന്നു.

https://twitter.com/mathewsrenny4/status/1698653640293306396?t=858889Ib-RPDPXK58GyAZw&s=19
Categories
Uncategorized

ഔട്ടായി തിരികെ എത്തി രോഹിത്; ശകാരം ക്യാമറമാന്.. വൈറൽ വീഡിയോ കാണാം

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്നലെ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ശ്രീലങ്കയിലെ പല്ലേക്കേലെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാൻ പേസർമാർക്ക് മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ അടിയറവ് പറയുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇടയ്ക്കിടെ മഴ കളി തടസ്സപ്പെടുത്തുകയും ചെയ്തു.

15 ഓവറിൽ 66/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ചേർന്ന 138 റൺസിൻ്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്. പാണ്ഡ്യ 87 റൺസും കിഷൻ 82 റൺസും എടുത്ത് പുറത്തായശേഷം വീണ്ടും ഒരു കൂട്ടത്തകർച്ചയായിരുന്നു. ഇന്ത്യയുടെ അവസാന 5 വിക്കറ്റുകൾ 27 റൺസ് എടുക്കുന്നതിനിടെ നിലംപൊത്തി. അതോടെ 48.5 ഓവറിൽ 266 റൺസിൽ ഇന്ത്യ ഓൾഔട്ടായി.

ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും പാക്ക് പേസർമാർക്കായിരുന്നു. ഷഹീൻ അഫ്രീദി 4 വിക്കറ്റും, റൗഫും നസീമും 3 വിക്കറ്റ് വീതവും വീഴ്ത്തി. തുടർന്ന് പാക്ക് ബാറ്റിംഗ് ആരംഭിക്കാനിരുന്ന സമയത്ത് വീണ്ടും മഴയെത്തി. എങ്കിലും ഓവർ ചുരുക്കിയുള്ള റൺചേസ് ഉണ്ടാകുമെന്ന് കരുതി ആരാധകർ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അതോടെ ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടു. ആദ്യ മത്സരത്തിൽ നേപ്പാളിനെ കീഴടക്കിയ പാക്കിസ്ഥാൻ, സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഇന്ത്യ തിങ്കളാഴ്ച നേപ്പാളിനെ നേരിടും.

അതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. പുറത്തായശേഷം നിരാശനായി ഡഗ്ഔട്ടിൽ മടങ്ങിയെത്തിയ രോഹിത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന ക്യാമറമാനെ ശകാരിക്കുന്നതാണ് വീഡിയോ. ഇത്രയും എടുത്തതൊക്കെ മതി, ഇനി സ്ഥലം വിടാൻ നോക്കൂ എന്ന തരത്തിൽ. 22 പന്തിൽ 11 റൺസെടുത്ത രോഹിത്, ഷഹീൻ അഫ്രീദിയുടെ പന്തിൽ ക്ലീൻബോൾഡ് ആയാണ് പുറത്തായത്.

വീഡിയോ കാണാം..

Categories
Uncategorized

ഇതിന് മറുപടി തന്നിരിക്കും !ഇഷാൻ ഔട്ടായപ്പോൾ റഹൂഫ് ചെയ്തത് കണ്ടോ ?വീഡിയോ കാണാം

ക്രിക്കറ്റ്‌ ആരാധകർ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ആവേശകരമായിരിക്കുകയാണ്. ഇന്ത്യ യും പാകിസ്ഥാൻ നാല് കൊല്ലങ്ങൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റുമുട്ടിയപ്പോൾ അതി നാടകീയമായ സംഭവങ്ങൾ തന്നെയാണ് സംഭവിക്കുന്നത്. മഴ രസം കൊല്ലിയായി എത്തുന്ന മത്സരത്തിൽ ഇതിനോടകം തന്നെ പല മുഹൂർത്തങ്ങളും സംഭവിച്ചു കഴിഞ്ഞു.

ഷഹീന്റെ ഓപ്പണിങ് സ്പെല്ലിൽ രോഹിത്തും കോഹ്ലിയും വീണതും. കിഷന്റെയും ഹാർദിക്കിന്റെ രക്ഷപ്രവർത്തനവും അത്തരത്തിൽ ഒള്ള മുഹൂർത്തങ്ങളാണ്. അവസാന ഓവറുകളിൽ അടിച്ച തകർത്ത ബുമ്ര പാകിസ്ഥാൻ പേസ് ത്രയവും മത്സരത്തെ ചൂട് പിടിപ്പിച്ചു. എന്നാൽ ഇപ്പോൾ മറ്റൊരു ചൂടൻ സംഭവം കൂടി ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ചർച്ചയാവുകയാണ്

.ഇന്ത്യൻ ഇന്നിങ്സിന്റെ 38 മത്തെ ഓവർ. ഇഷൻ കിഷൻ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ഹാരിസ് റൗഫാണ് പാകിസ്ഥാൻ വേണ്ടി ബൗൾ ചെയ്യുന്നത്.ഓവറിലെ മൂന്നാമത്തെ പന്തിൽ ഒരു ഷോർട്ട് ഓഫ്‌ ലെങ്ത് ഡെലിവറി.കിഷൻ പുൾ ചെയ്യുന്നു.ബോൾ മിഡ്‌ ഓണിൽ പാക് നായകന്റെ കൈയിൽ വിശ്രമിക്കുന്നു.എന്നാൽ അതിന് ശേഷം ഹാരിസ് റൗഫ് ഡഗ് ഔട്ടിലേക്ക് പോവുക എന്നാ രീതിയിൽ കൈ നീട്ടി ആഘോഷിക്കുകയുണ്ടായി.

Categories
Uncategorized

തീയുണ്ടകളെ ബൗണ്ടറി കടത്തിയ ബാറ്റർ ബുമ്ര, വീഡിയോ ഇതാ..

ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആവേശകരമായി തന്നെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് പുറത്തായി. പാക്കിസ്ഥാൻ പേസ് നിര തന്നെയാണ് ഇന്ത്യയെ തകർത്തത്.ഷഹീൻ നാലും നസീം മൂന്നും റോഫും മൂന്നു വിക്കറ്റും സ്വന്തമാക്കി.രോഹിത്തും കോഹ്ലിയും ഷഹീൻ മുന്നിൽ വീണു.

കിഷനും ഹാർദിക്കും സാഹചര്യത്തിന് ഒത്തു ഉയർന്നു. കിഷൻ 82 ഉം ഹാർദിക് 87 റൺസും സ്വന്തമാക്കി. എന്നാൽ ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോർർ ജസ്‌പ്രിത് ബുമ്രയാണ്.14 പന്തിൽ 16 റൺസാണ് ബുമ്ര അടിച്ചു കൂട്ടിയത്.ഇതിൽ മൂന്നു ബൗണ്ടറികളും പെടും.ഈ മൂന്നു ബൗണ്ടറിയും ബുമ്ര സ്വന്തമാക്കിയത് പാകിസ്ഥാൻ പേസ് ത്രയത്തിനെതിരെയാണ്.

റൗഫിനെതിരെ ഒരു ഫോറും ഷഹീനെതിരെ ഒരു ഫോ‌റും നസീമിനെതിരെ ഒരു ഫോറും ബുമ്ര സ്വന്തമാക്കി. ഷഹീനെ മിഡ്‌ ഓണിന് മുകളിലൂടെ പൊക്കി അടിച്ചാണ് ബുമ്ര ബൗണ്ടറി നേടിയത്.നസീമിനെ മിഡ്‌ ഓഫിലുടെയും ബൗണ്ടറി കടത്തി.ഹാരിസ് മിഡ്‌ ഓഫീലൂടെ തന്നെയാണ് ബൗണ്ടറി കടത്തിയതും. ഷഹീനെതിരെ നേടിയ ബൗണ്ടറി താഴെ കൊടുക്കുന്നു

Categories
Uncategorized

വീണ്ടും ഷോർട് ബോൾ, വീണ്ടും പുൾ ഷോർട്, വീണ്ടും അയ്യർ ഔട്ട്‌, വീഡിയോ ഇതാ..

ഇന്ത്യൻ പാകിസ്ഥാൻ ഏഷ്യ കപ്പ്‌ ഏകദിന മത്സരത്തിൽ പാകിസ്ഥാൻ മികച്ച തുടക്കം ലഭിച്ചിരിക്കുകയാണ്. ഷഹീന്റെ ഓപ്പണിങ് സ്പെല്ലിൽ ഇന്ത്യൻ നായകൻ രോഹിത്തും കോഹ്ലിയും പുറത്തായി.തന്റെ ആദ്യത്തെ സ്പെല്ലിൽ അഞ്ചു ഓവർ എറിഞ്ഞ ഷഹീൻ രണ്ട് വിക്കറ്റ് കൂടാതെ രണ്ട് മൈഡനും സ്വന്തം പേരിൽ കുറിച്ചു.

എന്നാൽ പരിക്ക് മാറി കളിക്കളത്തിലേക്ക് തിരകെ വന്ന ശ്രെയസായിരുന്നു ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. മികച്ച രീതിയിൽ തന്നെ ശ്രെയസ് തുടങ്ങി. തന്റെ പഴയ മികച്ച ഇന്നിങ്സുകൾ പോലെ ഒരു ഇന്നിങ്സ് ശ്രെയസ് കാഴ്ച വെക്കുമെന്ന് കരുതി. എന്നാൽ ശ്രെയസ് പരാജയപെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

എല്ലാ കാലത്തും തന്നെ വേട്ടയാടിയ ഷോർട് ബോളിന് മുന്നിൽ തന്നെയാണ് ശ്രെയസ് ഈ തവണയും വീണത്.ഇന്ത്യൻ ഇന്നിങ്സിന്റെ 10 മത്തെ ഓവർ, ഓവർ എറിയാൻ ഹാരിസ് റൗഫ് എത്തുന്നു.ഓവറിലെ അഞ്ചാമത്തെ പന്ത് ശ്രെയസിന് നേരെ ഒരു ഷോർട് ബോൾ. പുൾ ഷോർട്ടിന് ശ്രമിച്ച ശ്രെയസ് കണ്ടത് മിഡ്‌വിക്കറ്റിൽ ഫഖർ സമാന്റെ കൈകളിൽ പന്ത് വിശ്രമിക്കുനതാണ്.

Categories
Uncategorized

വീണ്ടും വീണ്ടും തീയുണ്ട,കോഹ്ലിയെ ബൗൾഡാക്കി ഷഹീൻ, വീഡിയോ ഇതാ…

ഇന്ത്യൻ പാകിസ്ഥാൻ മത്സരം ആവേശകരമായി ആരംഭിച്ചിരിക്കുകയാണ്. പാകിസ്ഥാൻ ബൗളേർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലാണ് മത്സരം എന്ന് തന്നെയായിരിക്കും ഓരോ ക്രിക്കറ്റ്‌ പ്രേമികളും കരുതിയത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ബാറ്റർമാറേ നിഷ്പ്രഭമാക്കിയിരിക്കുകയാണ് ഷഹീൻ ഷാ ആഫ്രിദി.

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോഹ്ലിയും കൂടാരം കയറിയിരിക്കുകയാണ്. രണ്ട് പേരെയും ബൗൾഡ് ആക്കിയത് ഷഹീനും.2021 ട്വന്റി ട്വന്റി ലോകകപ്പ് ഗ്രൂപ്പ്‌ സ്റ്റേജിന്റെ തനിയാവർത്തനം. രോഹിത് ശർമ പുറത്തായപ്പോളാണ് ഇന്ന് കോഹ്ലി ക്രീസിലേക്കെത്തിയത്.നസീമിന്റെ പന്ത് തന്റെ ട്രേഡ്മാർക്ക്‌ ഷോർട്ടായ കവർ ഡ്രൈവിലൂടെ അദ്ദേഹം ബൗണ്ടറി സ്വന്തമാക്കി.

ഇന്നിങ്സിലെ ആറാമത്തെ ഓവർ എറിയാൻ ഷഹീൻ എത്തുന്നു. ആദ്യ പന്തിൽ ഗിൽ സിംഗിൾ നേടുന്നു. കോഹ്ലി ഷഹീനെതിരെ, നേരിട്ട ആദ്യ പന്ത് തന്നെ കോഹ്ലി ലീവ് ചെയ്യുന്നു. രണ്ടാമത്തെ പന്ത് പ്രതിരോധിക്കാൻ ശ്രമിക്കവേ എഡ്ജ് എടുത്തു കോഹ്ലിയുടെ കുറ്റി തെറിക്കുന്നു.വെറും നാല് റണ്ണുമായി കോഹ്ലി തിരകെ ഡഗ് ഔട്ടിലേക്ക്.

Categories
Uncategorized

ഷഹീന്റെ തീയുണ്ടയിൽ ഹിറ്റ്‌മാന്റെ മിഡിൽ സ്റ്റമ്പ് തകർന്നു, വീഡിയോ ഇതാ..

ലോകത്തിലെ സകല ക്രിക്കറ്റ്‌ ആരാധകരും കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് ആവേശകരമായ തുടക്കം. കഴിഞ്ഞ ഏകദിന ലോകക്കപ്പിന് ശേഷം ഇത് ആദ്യമായിയാണ് ഇരു ടീമുകളും തമ്മിൽ ഏകദിനത്തിൽ ഏറ്റുമുട്ടുന്നത്. മാത്രമല്ല, പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമതിച്ചതോടെ ഈ മത്സരം അതി തീവ്രമായി തന്നെ ഇരു ആരാധക കൂട്ടങ്ങളും ഏറ്റെടുത്തുയിരിക്കുകയാണ്

.ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു.നേപ്പാളിനെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റം പോലുമില്ലാതെയാണ് പാകിസ്ഥാൻ ഇറങ്ങിയത്. കെ എൽ രാഹുലിന്റെ അഭാവത്തിൽ ഇഷൻ കിഷനാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് ഇന്ത്യൻ നായകന്റെ വിക്കറ്റാണ്.

ഇന്ത്യൻ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറിലായിരുന്നു സംഭവം. രണ്ട് ബൗണ്ടറി അടക്കം സ്വന്തമാക്കി നിന്ന് ഇന്ത്യൻ നായകൻ ഷഹീന്റെ ഓവറിലെ അവസാനത്തെ പന്ത് നേരിടുകയാണ്.രണ്ട് ബോളുകൾ പുറത്തേക്ക് എറിഞ്ഞ ഷഹീൻ, മൂന്നാമത്തെ പന്ത് ഒരു ഇൻസ്വിങ് എറിയുകയാണ്. ഇന്ത്യൻ നായകൻ ക്ലിൻ ബൗൾഡ്.

Categories
Uncategorized

വീണ്ടും റിങ്കു മാജിക്, സൂപ്പർ ഓവറിൽ തുടർച്ചയായി മൂന്നു സിക്റുകൾ, വീഡിയോ ഇതാ..

ധോണിക്ക് ശേഷം കുറെ കാലമായി ഇന്ത്യ ഒരു ഫിനിഷറേ തേടുകയാണ്. കഴിഞ്ഞ ഒരു വർഷത്തിന് ഉള്ളിൽ റിങ്കു സിംഗ് താൻ അടുത്ത ഇന്ത്യൻ ഫിനിഷറാകാന് എന്ത് കൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്നിങ്സ് ഫിനിഷ് ചെയ്ത അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് വരവറിയിച്ചിരിന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ഗുജറാത് ടൈറ്റാൻസിനെതിരെ ആവേശകരമായ രീതിയിൽ റിങ്കു സിംഗ് മത്സരം കൊൽക്കത്ത നൈറ്റ്‌ റൈഡർസിന് സ്വന്തമാക്കി കൊടുത്തിരുന്നു. തുടരെ അഞ്ചു സിക്സറുകൾ അടിച്ചു ഫിനിഷ് ചെയ്ത റിങ്കുവിനെ ആരും മറന്നു കാണില്ല.

ഇപ്പോൾ അത്തരത്തിലുള്ള ഒരു ഫിനിഷ് കൂടി അദ്ദേഹം നടത്തിയിരിക്കുകയാണ്.ഉത്തർ പ്രദേശ് പ്രാദേശിക ട്വന്റി ട്വന്റി ലീഗിലാണ് റിങ്കുവിന്റെ മറ്റൊരു അത്ഭുത പ്രകടനം പുറത്ത് വന്നത്.സൂപ്പർ ഓവറിൽ 17 റൺസാണ് റിങ്കുവിന്റെ ടീമിന് ആവശ്യം. തുടർച്ചയായി മൂന്നു സിക്സറുകൾ അടിച്ചാണ് റിങ്കു മത്സരം സ്വന്തം പേരിലാക്കിയത്.