ഇന്ത്യയുടെ ആവേശ ജയത്തിനിടെ പ്രസെൻസ് ഓഫ് മൈൻഡിന്റെ കാര്യത്തിൽ കയ്യടി വാങ്ങുകയാണ് അശ്വിൻ. 2 പന്തിൽ 2 റൺസ് വേണമെന്ന ഘട്ടത്തിൽ കാർത്തിക് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയത് അശ്വിനായിരുന്നു. ജയത്തിലേക്ക് 1 പന്തിൽ 2 റൺസ് വേണമെന്നപ്പോൾ അശ്വിനായിരുന്നു സ്‌ട്രൈക്കിൽ. കാർത്തിക്കിന് ലഭിച്ച സമാന രീതിയിലുള്ള ഡെലിവറി അശ്വിൻ മാറി നിന്ന വൈഡ് ആക്കി മാറ്റി എടുത്തതാണ് കയ്യടി ലഭിക്കാൻ കാരണം.
കാർത്തിക് സമാന രീതിയിലുള്ള ഡെലിവറി സ്വീപ് ചെയ്യാൻ ശ്രമിച്ച് പുറത്താവുകയായിരുന്നു. ഒന്ന് പിഴച്ചാൽ തോൽവി ഏറ്റുവാങ്ങേണ്ടി വരുന്ന ഘട്ടത്തിലാണ് അശ്വിൻ ഇങ്ങനെയൊരു ശ്രമം നടത്തിയത്. ഒടുവിൽ 1 പന്തിൽ 1 റൺസ് വേണപ്പോൾ കൂറ്റൻ ഷോട്ടിന് ശ്രമിക്കാതെ ലോഫ്റ്റ് കളിച്ച് അനായാസം അശ്വിൻ തന്റെ റോൾ ഭംഗിയായി നിറവേറ്റി.
160 റൺസ് ചെയ്‌സിങ്ങിൽ ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, തുടക്കത്തിൽ തന്നെ കെ. എൽ രാഹുലിനെയും (4) രോഹിത്തിനെയും (4) ഇന്ത്യക്ക് നഷ്ടമായി, പിന്നാലെ സൂര്യകുമാർ യാദവിനെയും (15) അക്സർ പട്ടേലിനെയും (2) മടങ്ങിയതോടെ 31/4 എന്ന നിലയിൽ ഇന്ത്യൻ മുൻ നിര തകർന്നടിഞ്ഞു.
എന്നാൽ വിരാട് കോഹ്ലി അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, ഹാർദിക്ക് പാണ്ഡ്യയെ കൂട്ട് പിടിച്ച് അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന് അടിത്തറ ആയത് ഈ കൂട്ട് കെട്ട് ആയിരുന്നു.
കാർത്തിക്കിന് ലഭിച്ച ഡെലിവറി:
അശ്വിന്റെത്:
നേരത്തെ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് പാകിസ്ഥാൻ 159 റൺസ് നേടിയത്. 42 പന്തിൽ 52 റൺസ് നേടിയ മസൂദും 34 പന്തിൽ 51 റൺസ് നേടിയ ഇഫ്തിക്കാർ അഹ്മദുമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്. ആദ്യ 10 ഓവറിൽ 60 റൺസ് മാത്രം നേടിയ പാകിസ്ഥാൻ അവസാന 10 ഓവറിൽ 99 റൺസ് അടിച്ചു കൂട്ടി.