Categories
Cricket Latest News

ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലെ ! ക്യാച്ച് എടുത്തു വിക്കറ്റ് ആഘോഷിച്ചു ഇന്ത്യ ,പക്ഷേ വിധി മറ്റൊന്ന് ആയിരുന്നു ; വീഡിയോ

ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചു.ഫിഫ്റ്റി നേടിയ കുശാൽ മെൻഡിസ് ഗംഭീര തുടക്കമാണ് ലങ്കക്ക് നൽകിയത്.മധ്യഓവറുകളിൽ അസ്സലങ്ക അവസരത്തിന് ഒത്തു ഉയർന്നു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഷനക ആഞ്ഞടിച്ചതോടെ ലങ്ക 200 കടന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യൻ ബൗളേറായ അർഷദീപ് എറിഞ്ഞ നോ ബോളുകളാണ് ഇപ്പോൾ ചർച്ച വിഷയം.

3 ഓവറുകൾ എറിഞ്ഞ അർഷദീപ് അഞ്ചു നോ ബോളുകളാണ് ഇന്ന് എറിഞ്ഞത്.തന്റെ ആദ്യത്തെ ഓവറിൽ തന്നെ തുടർച്ചയായി മൂന്നു തവണ അദ്ദേഹം നോ ബോളുകൾ എറിയുകയുണ്ടായി. ഈ നോ ബോളുകൾ മികച്ച രീതിയിൽ ഉപോയഗപ്പെടുത്തിയാണ് ശ്രീ ലങ്ക പവർ പ്ലേയിൽ തകർത്തു അടിച്ചത്. എന്നാൽ 19 ആം ഓവറിന്റെ നാലാം പന്തിൽ അദ്ദേഹം എറിഞ്ഞ നോ ബോളാണ് ലങ്കൻ ഇന്നിങ്സ് തന്നെ 200 ൽ എത്തിച്ചത് എന്ന് തന്നെ പറയാം.

19 ഓവറിന്റെ നാലാം പന്ത്. ലങ്കൻ ക്യാപ്റ്റൻ ഷനകയാണ് ക്രീസിൽ. ഒരു ലോ ഫുൾ ടോസ് സിക്സ് അടിക്കാൻ ശ്രമിച്ച ഷനക സൂര്യ കുമാറിന്റെ കയ്യിൽ വിശ്രമിക്കുന്നു.സൂര്യ ആഘോഷം തുടങ്ങി. ദേ ഒരിക്കൽ കൂടി തേർഡ് അമ്പയർ സൈറൻ മുഴക്കുന്നു. നോ ബോൾ, ഈ നോ ബോളിന് ശേഷം ഷനക അടിച്ചു എടുത്തത് 26 റൺസാണ്.

അർഷദീപ് ഈ ഒരു ഇന്നിങ്സിൽ അഞ്ചു നോ ബോളുകളാണ് എറിഞ്ഞത്.തന്റെ കരിയറിൽ ഇത് വരെ 14 നോ ബോളുകൾ അദ്ദേഹം എറിഞ്ഞിട്ടുണ്ട്.2 ഓവറുകൾ എറിഞ്ഞ അദ്ദേഹം 37 റൺസ് വിട്ട് കൊടുത്തിരുന്നു.

വീഡിയോ :

Categories
Cricket Latest News

ആളെ പേടിപ്പിക്കുന്നോ ! ക്യാച്ച് എടുത്ത ശേഷം സിക്സ് സിഗ്നൽ കാണിച്ചു ത്രിപാഠി , ചെക്ക് ചെയ്തു തേർഡ് അമ്പയർ ; വീഡിയോ കാണാം

ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കൻ ടീം 20 ഓവറിൽ 6 വിക്കറ്റിന് 206 റൺസ് എടുത്തു. അതിവേഗ അർദ്ധസെഞ്ചുറി നേടിയ കുശാൽ മെൻഡിസും ,ശനകയും അവർക്ക് സ്വപ്നതുല്യമായ സ്കോർ ആണ് സമ്മാനിച്ചത്. മെൻ്റിസ് 31 പന്തിൽ 3 ഫോറും 4 സിക്‌സും അടക്കം 52 റൺസും ക്യാപ്റ്റൻ ശനക 22 ബോളിൽ 56 റൺസും നേടി.

പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ശ്രീലങ്കയെ ബാറ്റിങ്ങിന് വിളിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഫീൽഡിംഗിന് ഇടയിൽ പരുക്കേറ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ സഞ്ജു സാംസണ് പകരം രാഹുൽ ത്രിപാഠി ഈ മത്സരത്തിൽ തന്റെ ട്വന്റി ട്വന്റി അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ നല്ല റൺസ് വഴങ്ങിയ ഹർഷൽ പട്ടേലിന് പകരം പേസർ അർഷദീപ് സിംഗും ടീമിലെത്തി. സഞ്ജുവിന്റെ പകരക്കാരനായി കഴിഞ്ഞ ഐപി‌എൽ സീസണിൽ പഞ്ചാബ് കിംഗ്സ് ടീമിനായി മികവ് തെളിയിച്ച യുവതാരം ജിതേഷ് ശർമ്മയെ ബിസിസിഐ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അരങ്ങേറ്റ മത്സരം കളിക്കുന്ന രാഹുൽ ത്രിപാഠി സ്വന്തം നാട്ടുകാരുടെ മുന്നിൽ വളരെ മികച്ച ഫീൽഡിംഗ് പ്രകടനവുമായി തിളങ്ങുകയാണ്. നാലാം ഓവറിന്റെ അഞ്ചാം പന്തിൽ ബൗണ്ടറി എന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് തിരികെ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് രണ്ട് റൺസ് സേവ് ചെയ്ത അദ്ദേഹം ഒരു മനോഹര ക്യാച്ച് കൂടി എടുക്കുകയുണ്ടായി. അക്ഷർ പട്ടേലിന്റെ പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്തിൽ, 33 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കയേ പുറത്താക്കാൻ ആയിരുന്നു അത്.

ഷോർട്ട് പിച്ച് പന്തിൽ പുൾ ഷോട്ട് കളിച്ചപ്പോൾ ഡീപ് മിഡ് വിക്കറ്റിൽ ബൗണ്ടറി ലൈനിൽ നിൽക്കുകയായിരുന്ന ത്രിപാഠി പറന്നുപിടിക്കുകയായിരുന്നു. തുടർന്ന് മലർന്ന് കിടന്നു ക്യാച്ച് പൂർത്തിയാക്കി താരം എഴുന്നേറ്റപ്പോൾ ഇരുകൈയ്യും ഉയർത്തി വിക്കറ്റ് നേട്ടം ആഘോഷിച്ചത് അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇതുകണ്ട ബോളർ അക്ഷർ പട്ടേൽ ക്യാച്ച് എടുത്ത ശേഷം എന്തിനാണ് സിക്സ് സിഗ്നൽ കാണിക്കുന്നത് എന്ന മട്ടിൽ നിന്നപ്പോൾ അമ്പയർമാർക്കും സംശയമായി. ഒടുവിൽ തീരുമാനം തേർഡ് അമ്പയർക്ക് വിട്ട ശേഷമാണ് വിക്കറ്റ് തന്നെയാണ് എന്ന് ഉറപ്പിച്ചത്.

വീഡിയോ :

Categories
Cricket Latest News

സ്റ്റമ്പ് പോണ പോക്ക് കണ്ടോ ? വീണ്ടും തീ തുപ്പി ഉമ്രാൻ മാലിക്ക് , ഡക്കിന് പുറത്തായി ഹസരംഗ ,വീഡിയോ

വീണ്ടും വീണ്ടും ഉമ്രാൻ മാലിക്. പൂനെയിൽ മഹാരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലെ ഉമ്രാൻ എക്സ്പ്രസിന് മുന്നിൽ ഉത്തരങ്ങൾ ഇല്ലാതെ ലങ്കൻ സിംഹങ്ങൾ.140 ന്ന് മുകളിൽ വരുന്ന തീ തുപ്പുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് അറിയാതെ ലങ്കൻ ബാറ്റസ്മാന്മാർ തങ്ങളുടെ ആവനായിയിലെ ആയുധങ്ങൾ എല്ലാം താഴെ വെച്ച് കീഴടങ്ങുകയാണ്.അതും ഉമ്രാൻ വരുന്നതിന്ന് തൊട്ട് മുന്നേ വരെ മത്സരം തങ്ങളുടെ കയ്യിൽ വെച്ച് ശേഷമാണ് ലങ്ക അദ്ദേഹത്തിന് മുന്നിൽ കീഴടങ്ങിയത്.

അതിഗംഭീര തുടക്കം നൽകി കുശാൽ മടങ്ങിയപ്പോൾ റൺ റേറ്റ് ഉയർത്താൻ രാജപക്ഷെയെത്തി. രാജപക്ഷെക്ക്‌ 147 കിലോമീറ്റർ വേഗത്തിൽ എറൌണ്ട് ദി വിക്കറ്റ് വന്ന ഉമ്രാൻ മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല.ബാറ്റിൽ തട്ടിയാ ബോൾ എഡ്ജ് എടുത്തു നേരെ സ്റ്റമ്പും എടുത്തു കൊണ്ടാണ് പോയത്. പിന്നീട് ലങ്കൻ റൺ റേറ്റ് ഉയർത്താൻ വന്ന അസ്സലങ്കയും ഒരു സിക്സിനെ ശ്രമിക്കവേ ഉമ്രാന്റെ പന്തിൽ ഗില്ലിന്റെ കയ്യിൽ വിശ്രമിച്ചു.

എന്നാൽ തൊട്ട് അടുത്ത പന്ത് തന്റെ ഫോമിന്റെ പരമോന്നതിയിൽ നിൽക്കുന്ന ഉമ്രാൻ. ട്വന്റി ട്വന്റിയിലെ മികച്ച ഫിനിഷേർമാരിൽ ഒരാളായ ഹസരങ്ക. നേരെ ഗുഡ് ലെങ്ത്തിൽ കുത്തി വരുന്ന ഒരു പന്ത് ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച ബാറ്റർക്ക്‌ പിഴക്കുന്നു.140 കിലോമീറ്റർ വേഗത്തിൽ വന്ന ആ പന്ത് കുറ്റി തെറിപ്പിക്കുന്നു.4 ഓവറിൽ 48 റൺസ് വിട്ട് കൊടുത്ത ഉമ്രാൻ മൂന്നു വിക്കറ്റാണ് സ്വന്തമാക്കിയത്.ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കക്ക്‌ വേണ്ടി കുശാൽ മികച്ച തുടക്കമാണ് നൽകിയത്. മധ്യനിരയിൽ മികച്ച ഒരു ഇന്നിങ്സ് അസ്സലകയും അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഷാനകയും ലങ്കയെ മികച്ച സ്കോറിലേക്ക് നയിചു.

വിക്കറ്റ് വിഡിയോ :

Categories
Cricket Latest News

147 KMPH വന്ന ഉമ്രാൻ മാലിക്കിൻ്റെ തീയുണ്ട കൊണ്ട് പോയത് രാജപക്ഷയുടെ സ്റ്റമ്പ് , വീഡിയോ കാണാം

ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരം പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിലെ ആവേശകരമായ വിജയം നേടിയ ഇന്ത്യ ഇന്നത്തെ മത്സരം കൂടി വിജയിച്ചു പരമ്പര സ്വന്തമക്കനാവും ശ്രമിക്കുക. മറുവശത്ത് മത്സരം വിജയിച്ചു ഒപ്പമെത്താനാവും ലങ്ക ശ്രമിക്കുക.ടോസ് ലഭിച്ച ഇന്ത്യ ലങ്കയെ ബാറ്റിങ്ങിന് അയച്ചു. മത്സരത്തിൽ അതിഗംഭീരമായ തുടക്കമാണ് ലങ്കക്ക്‌ ലഭിച്ചത്. ഫിഫ്റ്റി നേടിയ കുശാൽ മെൻഡിസാണ് ലങ്കക്ക്‌ തകർപ്പൻ തുടക്കം സമ്മാനിച്ചത്. എന്നാൽ ചാഹൽ കുശാലിനെ മടക്കിയിരിന്നു.

കുശാലിന് പകരം ലങ്ക റൺ റേറ്റ് ഉയർത്താൻ രാജപക്ഷെ കടന്നു വരുകയാണ്. വന്ന വരവിൽ തന്നെ ചാഹാലിനെ സ്റ്റെപ് ഔട്ട്‌ ചെയ്തു ഒരു സിംഗിൾ എടുത്തുവെങ്കിലും കൂടുതൽ നേരം അദ്ദേഹത്തിന് ക്രീസിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.ഈ തവണ ഒരിക്കൽ കൂടി ഉമ്രാൻ മാലിക് തന്റെ അതിവേഗ സ്പീഡ് പുറത്ത് എടുത്തു.147 കിലോമീറ്റർ സ്പീഡിൽ വന്ന പന്ത് രാജപക്ഷെയുടെ എഡ്ജ് എടുത്തു അദ്ദേഹത്തിന്റെ സ്റ്റമ്പ് തെറിക്കുകയായിരുന്നു.ഉമ്രാൻ മാലിക് ഇന്ന് നേടിയ ആദ്യത്തെ വിക്കറ്റാണ് ഇത്.

ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേറായി ഉമ്രാൻ മാലിക് മാറിക്കഴിഞ്ഞു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വേഗത്തിൽ പന്ത് എറിയുന്ന താരമിന്ന് ഉമ്രാൻ തന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞ താരമെന്ന റെക്കോർഡ് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു.നിലവിൽ ലങ്ക പതറുകയാണ്.മൂന്നു ലങ്കൻ വിക്കറ്റുകൾ ഇതിനോടകം വീണു കഴിഞ്ഞു.മത്സരം ആവേശകരമായി മുന്നേറുകയാണ്.

വിക്കറ്റ് വിഡിയോ :

Categories
Cricket Latest News

ഒരു പന്തിൽ 14 റൺസ്!ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 9 ബോളുകൾ ; വീഡിയോ കാണാം

ആദ്യ മത്സരത്തിലെ രണ്ട് റൺസ് പരാജയത്തിന് കണക്കുതീർക്കാൻ അങ്കം കുറിച്ചു വന്നിരിക്കുന്ന ശ്രീലങ്കൻ ടീമിന് രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ വെടിക്കെട്ട് തുടക്കം. 5 ഓവറിൽ 50 റൺസ് പിന്നിട്ട അവർ ഇതുവരെ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ കളിക്കുകയാണ്. അർശദീപ് സിംഗ് തന്റെ ആദ്യ ഓവറിൽ തന്നെ 19 റൺസ് വഴങ്ങിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി ആദ്യ ഓവറിൽ 15 റൺസും വിട്ടുകൊടുത്തു.

പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഫീൽഡിംഗിന് ഇടയിൽ പരുക്കേറ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായ സഞ്ജു സാംസണ് പകരം രാഹുൽ ത്രിപാഠി ഈ മത്സരത്തിൽ തന്റെ ട്വന്റി ട്വന്റി അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ നല്ല റൺസ് വഴങ്ങിയ ഹർഷൽ പട്ടേലിന് പകരം പേസർ അർഷദീപ് സിംഗും ടീമിലെത്തി.

മത്സരത്തിലെ രണ്ടാം ഓവർ എറിയാൻ എത്തിയ സിംഗ് 5 പന്തുകൾ ചെയ്ത ശേഷം അവസാന പന്ത് എറിഞ്ഞ് ഓവർ പൂർത്തിയാക്കാനുള്ള സമയത്ത് അടുപ്പിച്ച് 3 നോബോൾ എറിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു. ആദ്യ പന്തിൽ ബൗണ്ടറി വഴങ്ങിയ ശേഷം പിന്നീടുള്ള 4 പന്തുകളിൽ ഒരു സിംഗിൾ മാത്രം വിട്ടുകൊടുത്ത അദ്ദേഹം അവസാന പന്ത് വൈഡ് ആക്കി. അപ്പോഴാണ് തേർഡ് അമ്പയർ ഫ്രന്റ് ഫുട്ട്‌ നോബോൾ വിളിക്കുന്നത്. ഫ്രിഹിറ്റ് പന്തിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡിസ് ബൗണ്ടറി നേടുകയും ചെയ്തു.

അപ്പോഴാണ് വീണ്ടും സൈറൺ മുഴങ്ങിയത്. വീണ്ടുമൊരു നോബോൾ! അതിന്റെ ഫ്രീഹിറ്റ് ബോൾ സിക്‌സിന് തൂക്കിയ കുശാൽ അത് മുതലാക്കി. ഓവർ പൂർത്തിയാക്കി മടങ്ങാൻനേരം ആ പന്തും നോബോൾ തന്നെയാണെന്ന വിധിവന്നു. ഒടുവിൽ അവസാന പന്തിൽ സിംഗിൾ വഴങ്ങി അർഷദീപ് സിംഗ് ഒരുവിധത്തിൽ മടങ്ങുകയായിരുന്നു. ഒരു പന്തിൽ നിന്നും 14 റൺസ് ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു.

വീഡിയോ :

Categories
Cricket Latest News

ഏഷ്യ കപ്പിൽ വൈറൽ ആയ ആക്ഷൻ ഇന്ത്യയുടെ തകർച്ചയിൽ വീണ്ടും പുറത്തെടുത്തു പാണ്ഡ്യ ,വീഡിയോ കാണാം

ചൊവ്വാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ 2 റൺസിന് വിജയം സ്വന്തമാക്കിയിരുന്നു. ഹർദിക് പാണ്ഡ്യ നയിച്ച ടീമിൽ ഏറെയും യുവതാരങ്ങൾ ആയിരുന്നു. ശുഭ്മാൻ ഗില്ലിനും ശിവം മാവിക്കും ട്വന്റി ട്വന്റി അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. ഗിൽ 7 റൺസ് മാത്രം എടുത്ത് പുറത്തായെങ്കിലും ശിവം മാവി ബോളിങ്ങിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 41 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് ഓൾഔട്ടായി. അവസാന പന്തുവരെ അനിശ്ചിതത്ത്വം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കൻ ടീം പരാജയം സമ്മതിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം നാളെ പുണെയിലാണ് നടക്കാൻ പോകുന്നത്. വൈകീട്ട് ഏഴുമണി മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും ഡി ഡി സ്പോർട്സിലും തൽസമയം കാണാം.

ഇന്നലെ ഇന്ത്യൻ ഇന്നിങ്സിനിടയിൽ നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിങ്ങിനായി ക്രീസിൽ എത്തിയപ്പോൾ കാണിച്ച ആക്ഷൻ മുൻപ് ഏഷ്യ കപ്പിൽ വച്ച് കാണിച്ച് വൈറൽ ആയിമാറിയ ഒന്നായിരുന്നു. ഇതൊക്കെ എന്ത്, എല്ലാം ഞാനേറ്റു എന്ന മട്ടിലുള്ള പാണ്ഡ്യയുടെ ആംഗ്യം ഇന്നലത്തെ മത്സരത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

അന്ന് ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിൽ പാക്കിസ്ഥാന് എതിരെ ആദ്യം ബോളിംഗിൽ തിളങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തുടർന്നു ബാറ്റിങ്ങിൽ അവസാന ഓവറിൽ നിർണായകമായ പന്ത് മിസ് ആയപ്പോൾ സഹതാരം ദിനേഷ് കാർത്തികിനോട് പേടിക്കേണ്ട ഞാൻ ഏറ്റു എന്ന ഈ ആംഗ്യം കാണിച്ചിരുന്നു. തൊട്ടടുത്ത പന്തിൽ തകർപ്പൻ ബൗണ്ടറി നേടി കൂളായി വിജയം ആഘോഷിക്കുകയായിരുന്നു.

ഇന്നലെ മലയാളി താരം സഞ്ജു വി സാംസൺ പുറത്തായപ്പോൾ 46/3 എന്ന നിലയിൽ ക്രീസിൽ എത്തിയതായിരുന്നു പാണ്ഡ്യ. തുടർന്ന് ക്രീസിൽ ഉണ്ടായിരുന്ന ഓപ്പണർ ഇഷാൻ കിഷനോട് ധൈര്യമായി ഇരിക്കൂ, നമ്മൾക്ക് തകർക്കാം എന്ന മട്ടിലുള്ള ഈ ആംഗ്യം കാണിച്ചുകൊണ്ടാണ് വന്നത്. തുടർന്ന് 4 ബൗണ്ടറികളുമായി നിറഞ്ഞുകളിച്ച അദ്ദേഹം 27 പന്തിൽ 29 റൺസ് നേടിയാണ് മടങ്ങിയത്. നായകനായി ഗ്രൗണ്ടിൽ വളരെ കൂളായി കാണപ്പെട്ട അദ്ദേഹം ഓരോ വിക്കറ്റ് വീഴുമ്പോഴും വളരെ സന്തോഷവാനായി കാണപ്പെടുകയും ബോളർമാരെ അഭിനന്ദിക്കുകയും ചെയ്തു. 13 റൺസ് വേണ്ട നിർണായകമായ അവസാന ഓവർ സ്പിന്നറായ അക്ഷർ പട്ടേലിനെ ഏൽപ്പിക്കാനുള്ള ധൈര്യവും പാണ്ഡ്യ കാണിച്ചു.

വീഡിയോ :

https://twitter.com/KuchNahiUkhada/status/1610601174981578753?t=OSxSsgJG1Kcew20xFycTWA&s=19
Categories
Cricket Latest News

അമ്പയറെ കണ്ണ് കാണുന്നില്ലേ? എന്നാലും അതെങ്ങനെ നോബോൾ ആയി?നിർണായക ഘട്ടത്തിൽ അനാവശ്യമായി നോബോൾ വിളിച്ചു അമ്പയർ

ഇന്ത്യയും ശ്രീലങ്കയും ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് ജയം ഇതോടെ പരമ്പരയിൽ 1-0 ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ഷാണക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ട്വന്റി-20 യിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ (7) പെട്ടന്ന് പുറത്തായെങ്കിലും ഇഷാൻ കിഷൻ (37) ഇന്ത്യയെ മുന്നോട്ട് നയിച്ചു, സൂര്യ കുമാർ യാദവും (7) സഞ്ജു സാംസണും (5) നിരാശപ്പെടുത്തിയപ്പോൾ ദീപക് ഹൂഡയും 41* അക്സർ പട്ടേലും 31* ഇന്ത്യയെ നിശ്ചിത 20 ഓവറിൽ 162/5  എന്ന മാന്യമായ സ്കോറിൽ എത്തിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ നിസങ്കയെ (1) നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ ശ്രീലങ്ക 68/5 എന്ന നിലയിൽ തകർന്നു, എന്നാൽ ക്യാപ്റ്റൻ ഷാനകയും (45) ഹസരംഗയും (21) തകർച്ചയിൽ നിന്ന് ലങ്കയെ കരകയറ്റി, അവസാന ഓവറുകളിൽ നന്നായി കളിച്ച കരുണരത്നയും 23* ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 2 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.

മത്സരത്തിൽ പത്തൊമ്പതാം ഓവർ എറിഞ്ഞ ഹർഷൽ പട്ടേലിന്റെ രണ്ടാമത്തെ ബോൾ ഹൈ ഫുൾടോസ് ആയതിനാൽ അമ്പയർ അനിൽ കുമാർ ചൗധരി നോ ബോൾ വിളിച്ചു, അടുത്ത ബോളിൽ ഫ്രീ ഹിറ്റ് ലഭിക്കുകയും ചെയ്തു, എന്നാൽ ചാമിക്ക കരുണരത്ന ക്രീസിൽ നിന്ന് മുന്നോട്ടേക്ക് ഇറങ്ങിയാണ് ആ ഷോട്ട് കളിച്ചത് എന്ന് റിപ്ലേയിൽ നിന്ന് വ്യക്തമാണ്, അത് കൊണ്ട് തന്നെ അത് നോ ബോൾ അല്ല എന്നാണ് ക്രിക്കറ്റ്‌ ആരാധകർ വാദിക്കുന്നത്.

Categories
Cricket Latest News

അമ്പയറിനു പറ്റിയ വലിയ അമളി; അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമായിരുന്നു ,തെളിവുകൾ പുറത്ത്

ഇന്ത്യ ശ്രീലങ്ക ആദ്യ T20 മത്സരത്തിൽ ഇന്ത്യ രണ്ടെണ്ണത്തിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യം ഓവറിൽ അടിച്ചു കൊണ്ട് തുടങ്ങിയ എങ്കിലും പിന്നീട് റൺ കണ്ടെത്താനായി നന്നേ ബുദ്ധിമുട്ടി. തന്റെ ആദ്യ T20 മത്സരം ഇന്ത്യക്കായി കളിച്ച ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും ഏഴ് രണ്ടിന് മടങ്ങിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ഇന്ത്യയ്ക്ക് സീനിയർ താരങ്ങൾ ആരും ഈ T20 സീരീസിൽ കളിക്കുന്നില്ല.

മധ്യനിരയിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ 5 റൺ മാത്രമേ നേടിയുള്ളൂ. ഇഷാൻ കിഷൻ ഇന്ത്യക്കായി 37 റൺ നേടി. ഒരു ഘട്ടത്തിൽ ഇന്ത്യ 150 നേടുമോ എന്ന് പലർക്കും സംശയമായിരുന്നു എങ്കിലും ദീപക്ക് ഹൂട അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ 162ഇൽ എത്തിക്കുകയായിരുന്നു. റൺ യഥേശം ഒഴുകുന്ന ചരിത്രം ആയിരുന്നു മുംബൈ വാങ്കഡെ ഗ്രൗണ്ടിന് എങ്കിലും ചരിത്രം ആവർത്തിച്ചില്ല.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയും നന്നായി വിയർത്തു. പക്ഷേ ക്യാപ്റ്റൻ ശനക ശ്രീലങ്കയെ വിജയത്തിലേക്ക് നയിക്കും എന്ന് തോന്നിച്ചു എങ്കിലും ഉമ്രാൻ മാലിക് ശനകയെ പുറത്താക്കി. ഇന്ത്യയ്ക്കായി ആദ്യമായി T20 മത്സരം കളിച്ച ശിവം മാവിയുടെ തകർപ്പൻ ബോളിംഗ് ആണ് ശ്രീലങ്കയെ വിജയലക്ഷ്യത്തിന് രണ്ട് റൺ അകലെ പുറത്താക്കിയത്. മാവി നാല് വിക്കറ്റും ഉംറാൻ മാലിക് രണ്ട് വിക്കറ്റും നേടി.

പക്ഷേ ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത് മറ്റൊരു കാര്യമാണ്. ശനക പുറത്തായ ശേഷം ചാമിക കരുണാരാത്നെ തകർത്തടിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യ തോൽക്കുമോ എന്ന് തോന്നിപ്പിച്ചു. അവസാന പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ നാല് റൺ മാത്രം മതിയായിരുന്നു. അക്സർ പട്ടേൽ ആയിരുന്നു ഇന്ത്യക്കായി അവസാന ഓവർ ചെയ്തത്. പക്ഷേ ഇതിന് കാരണമായത് അമ്പയർ ശ്രദ്ധിക്കാതെ പോയ ഒരു പിഴവായിരുന്നു.

അവസാനം ഓവറിന്റെ രണ്ടാം പന്തിൽ ചാമിക കരുണാരത്നെ എന്ന ശ്രീലങ്കൻ ബാറ്റ്സ്മാൻ ഓടിയത് ഷോർട്ട് റൺ ആയിരുന്നു. പക്ഷേ അമ്പയർ ഇത് ശ്രദ്ധിച്ചില്ല. ഇത് ഷോട്ട് രണ്ടായി വിളിച്ചിരുന്നുവെങ്കിൽ അവസാന ഓവറിന്റെ അവസാന പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ 5 റൺ വേണ്ടി ഇരുന്ന അവസ്ഥ വരുമായിരുന്നു. പക്ഷേ അമ്പയർ ശ്രദ്ധിക്കാതെ പോയ ഈ കാര്യം ശ്രീലങ്കയ്ക്ക് ഒരു റൺ അധികമായി സമ്മാനിക്കുകയായിരുന്നു. പക്ഷേ അംബയര്‍ക്ക് ഭാഗ്യമുണ്ടായിരുന്നതിനാൽ ഇന്ത്യ രണ്ട് റണ്ണിന് ജയിച്ചു. ഈ ഷോർട്ട് റണ്ണിന്റെ തെളിവുകൾ കാണാം.

Categories
Cricket India Latest News

അഭിമാന നിമിഷം,മാവിയുടെ സ്വപ്നതുല്യമായ അരങ്ങേറ്റം കണ്ട് തുള്ളിച്ചാടി വീട്ടുകാർ ,വൈറലായി വീഡിയോ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് ജയം ഇതോടെ പരമ്പരയിൽ 1-0 ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ഷാണക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ട്വന്റി-20 യിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ (7) പെട്ടന്ന് പുറത്തായെങ്കിലും ഇഷാൻ കിഷൻ (37) ഇന്ത്യയെ മുന്നോട്ട് നയിച്ചു, സൂര്യ കുമാർ യാദവും (7) സഞ്ജു സാംസണും (5) നിരാശപ്പെടുത്തിയപ്പോൾ ദീപക് ഹൂഡയും 41* അക്സർ പട്ടേലും 31* ഇന്ത്യയെ നിശ്ചിത 20 ഓവറിൽ 162/5  എന്ന മാന്യമായ സ്കോറിൽ എത്തിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ നിസങ്കയെ (1) നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ ശ്രീലങ്ക 68/5 എന്ന നിലയിൽ തകർന്നു, എന്നാൽ ക്യാപ്റ്റൻ ഷാനകയും (45) ഹസരംഗയും (21) തകർച്ചയിൽ നിന്ന് ലങ്കയെ കരകയറ്റി, അവസാന ഓവറുകളിൽ നന്നായി കളിച്ച കരുണരത്നയും 23* ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 2 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.

മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ശിവം മാവിയുടെ മികച്ച ബോളിംഗ് പ്രകടനം ആണ്, 4 ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്, അപകടകാരിയായ നിസങ്കയെ തുടക്കത്തിൽ തന്നെ വീഴ്ത്തി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച താരം,

പിന്നീട് ധനജ്ഞയ ഡി സിൽവ, ഹസരംഗ, ഷാണക, മഹീഷ് തീക്ഷ്ണ എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി, ഇതിനിടെ ശിവം മാവിയുടെ കുടുംബാംഗങ്ങൾ താരത്തിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയൊ :

മാവിയുടെ 4 വിക്കറ്റ് വിഡിയോ :

Categories
Uncategorized

എടാ ലൈറ്റർ,സിഗരറ്റ് ലൈറ്റർ!കളിക്ക് ഇടയിൽ സിഗരറ്റ് ലൈറ്റർ ആവശ്യപ്പെട്ട് ലാബുഷാനെ : വൈറൽ വീഡിയോ കാണാം

ഓസ്ട്രേലിയ ക്രിക്കറ്റിന് ഈ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ലാബുഷാനെ. തന്റെ ബാറ്റിംഗ് മികവ് കൊണ്ട് നിലവിൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി അദ്ദേഹം മാറി. ടെസ്റ്റ്‌ ബാറ്റിംഗ് റാങ്കിങ്ങിൽ അദ്ദേഹമാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ രസകരമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. എന്താണ് ആ വീഡിയോ എന്ന് നമുക്ക് പരിശോധിക്കാം.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരത്തിലാണ് സംഭവം. മത്സരത്തിന് ഇടയിൽ അദ്ദേഹം ലൈറ്റർ ആവശ്യപെടുകയാണ്.ഡഗ് ഔട്ടിലേക്ക് നോക്കി അദ്ദേഹം ഒന്ന് കൂടി കൂട്ടിച്ചേർക്കുന്നു. അത് ഒരു സിഗരറ്റ് ലൈറ്റർ ആയിരിക്കണമെന്ന്. തന്റെ ഹെൽമെറ്റിന്റെ ഫ്രെയിം മെറ്റീരിയൽ കത്തിക്കാൻ എന്തോ വേണ്ടിയാണ് അദ്ദേഹം ലൈറ്റർ ആവശ്യപെട്ടത്.ഈ ഒരു രംഗം നിലവിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

2019 ൽ സ്റ്റീവ് സ്മിത്തിന് പകരക്കാരനായിയാണ് ലാബുഷാനെ ടീമിലേക്കെത്തിയത്.മൂന്നു ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയിൽ നിലവിൽ ഓസ്ട്രേലിയ 2-0 ത്തിന് മുന്നിലാണ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ്‌ മത്സരം വിജയിച്ചു മുഖം രക്ഷിക്കാനാകും സൗത്ത് ആഫ്രിക്ക ശ്രമിക്കുക.നിലവിൽ ഓസ്ട്രേലിയ 1 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.