Categories
Latest News Malayalam

എനിക്കും അറിയാം ഡാ..അങ്ങനെ കോഹ്‌ലിയും അടിച്ചു ഹെലികോപ്റ്റർ സിക്സ് ! കോഹ്‌ലിയുടെ ഹെലികോപ്റ്റർ സിക്സ് വീഡിയോ കാണാം

വിരാട് കോഹ്ലി ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും ഇതിഹാസ താരമാണെന്ന് എന്നത് സംശയം ഇല്ലാത്ത കാര്യമാണ്.ഓരോ ഇന്നിങ്സ് കഴിയുംതോറും അദ്ദേഹം വീണ്ടും വീണ്ടും താൻ ആണ് ഏറ്റവും മികച്ചത് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരത്ത് സ്ഥിതി വിത്യാസതമല്ല. പതിവ് പോലെ തന്നെ സെഞ്ച്വറികൾ അടിച്ചു കൂട്ടുന്ന കോഹ്ലിക്ക്‌ ഇന്നും മാറ്റം ഉണ്ടായില്ല.

എന്നാൽ കോഹ്ലി അടിച്ച ഒരു ഷോട്ട് ഇപ്പോൾ ചർച്ചവിഷയമാവുകയാണ്. സാക്ഷാൽ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടാണ് കോഹ്ലി ഇന്ന് അടിച്ച ഷോട്ടുകളിൽ അതിമനോഹരം. അത് സ്റ്റെപ് ഔട്ട്‌ ചെയ്തു കൂടിയാവുമ്പോൾ ആ ഷോട്ടിന്റെ ഭംഗി വർണിക്കാൻ കഴിയുന്നതല്ല.ഇന്ത്യൻ ഇന്നിങ്സിന്റെ 44 മത്തെ ഓവറിലായിരുന്നു സംഭവം.രജിത ഓവറിലെ മൂന്നാമത്തെ പന്ത് ഒരു സ്ലോ ബോൾ എറിയുന്നു. കോഹ്ലി സ്റ്റെപ് ഔട്ട്‌ ചെയ്തു ലോങ്ങ്‌ ഓണിന് മുകളിലൂടെ അതിമനോഹരമായ ഹെലികോപ്റ്റർ ഷോട്ട്.

നിലവിൽ സെഞ്ച്വറി നേടി കോഹ്ലി കുതിക്കുകയാണ്. തന്റെ 46 മത്തെ ഏകദിന സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് സ്വന്തമാക്കിയത്. മാത്രമല്ല മഹേലയേ മറികടന്നു ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി മാറി.ഒരു ടീമിനെതിരെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും ഇതിനിടയിൽ കോഹ്ലി സ്വന്തമാക്കി. ലങ്കക്കെതിരെ കോഹ്ലി നേടുന്ന പത്താമത്തെ സെഞ്ച്വറിയാണ് ഇത്.തന്റെ കഴിഞ്ഞ നാല് ഏകദിന ഇന്നിങ്സുകളിലെ മൂന്നാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

https://twitter.com/cric24time/status/1614590592029462529?t=GcuIpHKQUeSYZSaN-A-SzA&s=19
Categories
Cricket Latest News

ഗ്രൗണ്ടിൽ കൂട്ടിയിടിച്ച് വേദന കൊണ്ട് പുളഞ്ഞു ശ്രീലങ്കൻ താരങ്ങൾ ,രണ്ടു പേരെയും സ്ട്രെക്ചറിൽ കൊണ്ട് പോയി മെഡിക്കൽ ടീം ; വീഡിയോ കാണാം

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ടീം കൂറ്റൻ സ്കോർ ലക്ഷ്യമാക്കി മുന്നേറുന്നു. ഇന്ത്യക്കായി ഓപ്പണർ ഗിൽ, കോഹ്‌ലി എന്നിവർ സെഞ്ചുറി നേട്ടം കൈവരിച്ചു. നായകൻ രോഹിത് ശർമ 42 റൺസും ശ്രേയസ് അയ്യർ 38 റൺസും എടുത്തു പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ, നേരത്തെതന്നെ പരമ്പര സ്വന്തം പേരിലാക്കിയിരുന്നു. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കും പേസർ ഉമ്രാൻ മാലിക്കിനും ടീം മാനേജ്മെന്റ് വിശ്രമം നൽകിയപ്പോൾ സൂര്യകുമാർ യാദവും സ്പിന്നർ വാഷിങ്ടൺ സുന്ദറും ടീമിലെത്തി.

മത്സരത്തിന്റെ നാൽപ്പത്തിമൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ എല്ലാവരെയും നടുക്കിയ ഒരു നിമിഷം അരങ്ങേറിയിരുന്നു. ചമിക കരുണരത്‌നേ എറിഞ്ഞ പന്തിൽ, 95 റൺസിൽ നിൽക്കുകയായിരുന്ന വിരാട് കോഹ്‌ലി പുൾ ഷോട്ട് കളിച്ചപ്പോൾ, പന്ത് ഡീപ് മിഡ് വിക്കറ്റിനും ഡീപ് സ്ക്വയർ ലെഗ്ഗിനും ഇടയിലുളള ബൗണ്ടറിയിലേക്ക് നീങ്ങി. ഇരു ഫീൽഡർമാരും ഒരേ സമയം പന്ത് ബൗണ്ടറി കടക്കാതിരിക്കാൻ ഡൈവ് ചെയ്തപ്പോൾ കൂട്ടിയിടിച്ചു വീഴുകയും പന്ത് അതിർത്തിവര കടക്കുകയും ചെയ്തു.

https://twitter.com/cric24time/status/1614583581753630721?t=d-HyAKbwTOGt8mYFHvE6TA&s=19
https://twitter.com/cric24time/status/1614584025364193281?t=eAgbehw19tUao3V92pbNIw&s=19

ഇന്ന് പരമ്പരയിൽ ആദ്യമായി ശ്രീലങ്കൻ നിരയിൽ അവസരം ലഭിച്ച രണ്ട് താരങ്ങളായ അശേൻ ബന്ദാരയും ജെഫ്രി വാണ്ടെർസയുമാണ് നിർഭാഗ്യവശാൽ കൂട്ടിയിടിച്ചത്. തുടർന്ന് ഇരുവരും എഴുനേൽക്കാൻ ആകാതെ ഗ്രൗണ്ടിൽ വീണുകിടന്നത് അൽപനേരം പരിഭ്രാന്തി പരത്തി. തുടർന്ന് ശ്രീലങ്കൻ ടീമിലെയും ഇന്ത്യൻ ടീമിലെയും ഫിസിയോമാർ ഓടിയെത്തി പരിശോധിക്കുകയും താരങ്ങളെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയും ചെയ്തു. ഇവർക്ക് പകരം ഇന്ന് വിശ്രമം ലഭിച്ച രണ്ട് ശ്രീലങ്കൻ താരങ്ങളായ ദനഞ്ജയ ഡെസിൽവയും ദുനിത്ത് വെല്ലാലാഗെയും കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്‌ ആയി ഇറങ്ങേണ്ടിവന്നു. ഏതാനും മിനിട്ടുകൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ വിരാട് കോഹ്‌ലി സിംഗിൾ എടുത്ത് തന്റെ സെഞ്ചുറി പൂർത്തിയാക്കി.

Categories
Cricket Latest News

ഇത്രയും സുവർണവസരം കീപ്പർ കണ്ടില്ലെന്നോ, കോഹ്ലിയേ പുറത്താക്കാനുള്ള സുവർണവസരം പാഴാക്കി ലങ്കൻ കീപ്പർ

വിരാട് കോഹ്ലി, ലോക ക്രിക്കറ്റിൽ വിക്കറ്റിന് ഇടയിൽ ഏറ്റവും മികച്ച രീതിയിൽ ഓടുന്ന ബാറ്ററാണ്. ഒന്ന് രണ്ടും രണ്ട് മൂന്നുമാക്കി മാറ്റാൻ കോഹ്ലിയേ പോലെ കഴിവുള്ള താരം നിലവിൽ ലോകക്രിക്കറ്റിൽ ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ റണ്ണിങ്ങിന് ഇടയിൽ കോഹ്ലിയുടെ ഒരു ചെറിയ അശ്രദ്ധയിൽ നിന്നും അദ്ദേഹത്തെ റൺ ഔട്ട്‌ ആക്കാമായിരുന്നിട്ടും ലങ്കക്ക്‌ അത് കഴിയാതെ പോയ അവിശ്വസനീയ സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനം.ഒരു വിക്കറ്റ് മാത്രം നഷ്ടമായ ഇന്ത്യ അതിശക്തമായ നിലയിലേക്ക് കുതിക്കുകയാണ്.മത്സരത്തിലെ 27 മത്തെ ഓവറിലെ ആദ്യത്തെ പന്ത്. ഹസരങ്കയുടെ ആദ്യ ബോൾ ഗിൽ സിംഗിൾ ഇടുന്നു. എന്നാൽ കീപ്പർ എൻഡിലേക്ക് ഓടിയ കോഹ്ലിയുടെ ബാറ്റ് ക്രീസിന് തൊട്ട് മുന്നേ നിലത്തു പതിക്കുന്നു. കീപ്പർ കുശാൽ മെൻഡിസ് ഇത് ഒന്ന് ശ്രദ്ധിക്കാതെ ബോൾ പിടിക്കുന്നു. കോഹ്ലി ക്രീസിൽ കേറിയത് കുശാലിന്റെ കയ്യിൽ ബോൾ ഉള്ളപ്പോൾ എന്നത് മറ്റൊരു രസകരമായ കാര്യം.വീഡിയോ കാണാം

https://twitter.com/cric24time/status/1614564868384002051?t=LhUFUemXClPX3FW57hCWjA&s=19

നിലവിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത്.42 റൺസ് നേടിയ രോഹിത് മാത്രമാണ് പുറത്തായത്. ഗിൽ തന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയുമായി ഇന്ത്യയേ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയാണ്.എന്നാൽ 115 റൺസിൽ ഗിൽ വീണെകിലും ഫിഫ്റ്റി നേടിയ കോഹ്ലി നിലവിൽ ക്രീസിലുണ്ട്. തിരുവനന്തപുരത്ത് ആവേശകരമായി മത്സരം പുരോഗമിക്കുകയാണ്.

Categories
Cricket Latest News

6 ,6, 4 അടിച്ചു പറത്തി പഴയ രോഹിത്തിൻ്റെ തിരിച്ചു വരവ് , കലിപ്പ് മൂത്ത് തൊപ്പി വലിച്ചെറിഞ്ഞു രജിത

ശ്രീ ലങ്കൻ ക്രിക്കറ്റ്‌ ടീം എന്നും രോഹിത് ശർമയുടെ വേട്ടമൃഗം തന്നെയാണ്. താൻ അടിച്ച മൂന്നു ഏകദിന ഡബിളിൽ രണ്ടെണ്ണവും ശ്രീ ലങ്കക്കെതിരെയാണ് എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. നാളുകളായി ഫോമിൽ അല്ലാതെയിരുന്ന രോഹിത് ലങ്കയേ സീരീസിൽ കണ്ടപ്പോൾ ഫോം വീണ്ടെടുത്തത് നമ്മൾ കണ്ടതാണ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിലും സ്ഥിതി വിത്യാസതമല്ല.

മത്സരത്തിലെ പത്താമത്തെ ഓവർ,കസൂൺ രജിതയാണ് ലങ്കൻ ബൗളേർ. അദ്ദേഹം എറിഞ്ഞ ആദ്യത്തെ മൂന്നു ബോളും ഡോട്ട്.ഓവറിലെ നാലാമത്തെ പന്ത്, ആ ഓവറിൽ അത് വരെ ശാന്തനായിരുന്നു രോഹിത് കൊടുക്കാറ്റാവുന്നു.സിക്സർ, തൊട്ട് അടുത്ത പന്തിൽ ഒരു ഫുൾ ലെങ്ത് ഡെലിവറി പ്രതീക്ഷിച്ചുയിരുന്ന രോഹിത്തിന്റെ ബാറ്റിലേക്ക് ഗുഡ് ലെങ്ത്തിൽ കുത്തിയ ഒരു പന്ത് വരുന്നു. മനോഹരമായ ഒരു ഓഫ്‌ ഡ്രൈവ്, വീണ്ടും സിക്സർ. അവസാന ബോളിൽ ഒരു ഫ്ലിക്ക് ഈ തവണ ബൗണ്ടറി മാത്രമായി അത് കലാശിച്ചു.

തിരുവനന്തപുരത്ത് ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു.മത്സരത്തിൽ രോഹിത് 42 റൺസുമായി പുറത്തായി. മൂന്നു സിക്സറുകളും രണ്ട് ഫോറും രോഹിത്തിന്റെ ഈ ഇന്നിങ്സിൽ പിറന്നിരുന്നു.മത്സരത്തിൽ ഇന്ത്യ മികച്ച നിലയിലാണ്. കോഹ്ലിയും ഗില്ലുമാണ് ഇപ്പോൾ ക്രീസിൽ.ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഒരു മത്സരം എങ്കിലും ജയിച്ചു പരമ്പര അവസാനിപ്പിക്കാൻ ലങ്ക ശ്രമിക്കുമ്പോൾ ഇന്ത്യ പരമ്പര തൂത്തുവാരാനാവും ശ്രമിക്കുക. തിരുവനന്തപുരത്ത് നിലവിൽ പോരാട്ടം ആവേശകരമായി കൊണ്ടിരിക്കുകയാണ്.

Categories
Cricket Latest News

6 ,4, 4, 4 ,4 മലയാളികൾക്ക് മുന്നിൽ ഗിൽ രോഹിത് ഷോ! ഒരോവറിൽ 23 റൺസ് ; വീഡിയോ കാണാം

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടീം ഇന്ത്യക്ക് ആദ്യം ബാറ്റിംഗ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ, നേരത്തെതന്നെ പരമ്പര സ്വന്തം പേരിലാക്കിയിരുന്നു. ഗുവാഹത്തിയിൽ നടന്ന ആദ്യ മത്സരത്തിൽ 67 റൺസിന് വിജയിച്ച ഇന്ത്യ, കൊൽക്കത്തയിൽ നടന്ന രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന്റെ വിജയവും നേടിയിരുന്നു. പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ശ്രമിക്കുമ്പോൾ, ആശ്വാസജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാത്രിയിൽ മഞ്ഞ് പെയ്യാൻ സാധ്യത ഉള്ളതുകൊണ്ട് ടോസ് നേടുന്ന ടീമുകൾ ആദ്യം ബോളിങ് തിരഞ്ഞെടുക്കും എന്നായിരുന്നു വിലയിരുത്തൽ. മത്സരത്തിൽ വൈസ് ക്യാപ്റ്റൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കും പേസർ ഉമ്രാൻ മാലിക്കിനും ടീം മാനേജ്മെന്റ് വിശ്രമം നൽകിയപ്പോൾ സൂര്യകുമാർ യാദവും സ്പിന്നർ വാഷിങ്ടൺ സുന്ദറും ടീമിലെത്തി. ശ്രീലങ്കൻ നിരയിൽ ദനഞ്ജയ ഡെ സിൽവക്കും ദുനിത്ത് വെല്ലലാഗേക്കും പകരം അശേൻ ബന്ദാരയും ജെഫ്രി വാണ്ടേഴ്‌സായും ഉൾപ്പെട്ടു.

മത്സരത്തിൽ പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ആറാം ഓവറിൽ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. പേസർ ലഹീരു കുമാര എറിഞ്ഞ ഓവറിൽ 23 റൺസ് ആയിരുന്നു ഇരുവരും ചേർന്നെടുത്തത്.

വീഡിയോ :

ആദ്യ പന്ത് നേരിട്ട രോഹിത് മിഡ് വിക്കറ്റിലേക്ക്‌ കിടിലൻ ഫ്ളിക്ക്‌ ഷോട്ടിലൂടെ സിക്സ് പറത്തി. രണ്ടാം പന്തിൽ സിംഗിൾ എടുത്ത് ഗില്ലിന്‌ സ്ട്രൈക്ക് കൈമാറി. തുടർന്നുള്ള നാല് പന്തുകളിൽ ഒന്നിനു പിറകെ ഒന്നായി ബൗണ്ടറി കടത്തിയ ഗിൽ കാണികളെ ആവേശത്തിൽ ആക്കുകയും ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കുകയും ചെയ്തു. അഞ്ചോവറിൽ 19 റൺസ് മാത്രമായിരുന്ന ഇന്ത്യ അതോടെ 6 ഓവറിൽ 42 റൺസ്.

Categories
Uncategorized

റൂഫിൽ കൊണ്ടതിന് സിക്സ് കൊടുത്തു അമ്പയർ ! ബിഗ് ബാഷിൽ വിവാദമായ സിക്സർ വീഡിയോ ഇതാ..

ബിഗ് ബാഷ് ലീഗ് ട്വന്റി ട്വന്റി ലീഗുകളിൽ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ്. ടെലികാസ്റ്റിംഗ് ക്വാളിറ്റി കൊണ്ടും മത്സരങ്ങൾ കൊണ്ടുമെല്ലാം ക്രിക്കറ്റ്‌ ആരാധകർക്ക് പ്രിയമേറിയതും. അത് മാത്രമല്ല മത്സരങ്ങൾ രസകരമാക്കാൻ പല പുതിയ നിയമങ്ങളും ബിഗ് ബാഷ് കൊണ്ട് വരുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്.ഇമ്പാട്ട് സബ്സ്റ്റിട്ട് ഇതിൽ ഏറ്റവും മികച്ച നിയമങ്ങളിൽ ഒന്നായിരുന്നു.എന്നാൽ ഇപ്പോൾ അധികം ആരും അറിയാത്ത ഒരു നിയമം കൂടി ബിഗ് ബാഷിൽ നിന്ന് പുറത്ത് വന്നിരിക്കുകയാണ്. എന്താണ് അത് എന്ന് നമുക്ക് എന്ന് പരിശോധിക്കാം.

ബിഗ് ബാഷിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളായ മെൽബൺ റെനിഗേയ്ടസും മെൽബൺ സ്റ്റാർസും തമ്മിൽ മത്സരം നടക്കുകയാണ്. മത്സരത്തിലെ 16 മത്തെ ഓവർ സ്റ്റാർസിന് ജയിക്കാൻ വേണ്ടത് 30 പന്തിൽ 37 റൺസ്.റെനിഗേയ്ഡസ് ബൗളേർ എറിഞ്ഞ പന്ത് സ്റ്റാർസ് ബാറ്റർ വെബ്സ്റ്റർ പൊക്കി അടിക്കുന്നു. ബൗൾ സ്റ്റേഡിയം മുഴുവനായി കവർ ചെയ്തിരിക്കുന്ന റൂഫിന്റെ മുകളിൽ കൊള്ളുന്നു. അമ്പയർ സിക്സ് വിളിക്കുന്നു.സ്റ്റാർസ് മത്സരത്തിൽ ആറു റൺസിന് വിജയിക്കുന്നു.

എന്നാൽ മത്സരത്തിന് മുകളിൽ ഈ ഒരു സിക്സർ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. മെൽബണിലെ ഡോക്ക്ലാൻഡ്‌സ് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടന്നത്. 2000 ത്തിലാണ് ഈ സ്റ്റേഡിയം പണി കഴിപ്പിച്ചത്.2011 വരെ ഈ സ്റ്റേഡിയത്തിൽ പന്ത് റൂഫിൽ കൊണ്ടാൽ അത് ഡെഡ് ബോളായിയാണ് പരിഗണിച്ചിരുന്നു. എന്നാൽ ഈയിടെ ബിഗ് ബാഷ് നിയമങ്ങളിൽ പന്ത് റൂഫിൽ ഇടിച്ചാൽ അത് സിക്സായി പരിഗണിക്കുമെന്ന് തിരുത്തിയിരുന്നു.

വീഡിയൊ കാണാം :

Categories
Cricket Latest News

4,4,4,4,4,6 ഒരോവറിൽ ഷഫാലി അടിച്ചെടുത്തത് 26 റൺസ് ! ഫുൾ വീഡിയോ കാണാം

ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഇന്ത്യ കാത്തിരുന്ന വെടികെട്ട് ഓപ്പണിങ് ബാറ്ററായിരുന്നു ഷഫാലി വർമ. വനിതാ ലോകക്കപ്പുകളിലും ഇന്ത്യയുടെ മറ്റു മത്സരങ്ങളിലും ഷഫാലി ഇത് തെളിയിച്ചതുമാണ്. എന്നാൽ ഇപ്പോൾ തന്നിലെ വെടികെട്ട് ബാറ്റിംഗ് ഒരിക്കൽ കൂടി പുറത്ത് എടുത്തിരിക്കുകയാണ് ഇന്ത്യൻ ഓപ്പനർ. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ അണ്ടർ 19 ലോകകപ്പ്.ലോകക്കപ്പിന്റെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം മത്സരം. ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഇന്ത്യയുടെ എതിരാളികൾ ദക്ഷിണ ആഫ്രിക്ക. ഇന്ത്യയെ നയിക്കുന്നത് ഷഫാലിയാണ്.ദക്ഷിണ ആഫ്രിക്കയുടെ 167 റൺസ് പിന്തുടരാൻ ഇന്ത്യ ക്രീസിലേക്ക്.ഷഫാലിക്ക് ഒപ്പം ശ്വേത സെഹ്രവത്തും ക്രീസിലേക്ക്.തുടക്കം ഗംഭീരമാക്കാൻ ഇരുവരും.

പവർപ്ലേയിലെ അവസാനത്തെ ഓവർ, ദക്ഷിണ ആഫ്രിക്കൻ ബൗളേർ നിനി പന്ത് എറിയാൻ വരുന്നു. ആദ്യത്തെ ബോൾ ഷഫാലി ബൗണ്ടറി നേടുന്നു.രണ്ടാമത്തെ പന്തും മൂന്നാമത്തെ പന്തും നാലാമത്തെ പന്തും അഞ്ചാമത്തെ പന്തും ബൗണ്ടറിയിലേക്ക്. ഒടുവിൽ അവസാന പന്തിൽ പന്ത് നിലം തൊടാതെ ഗാലറിയിലേക്ക്. ഓവറിൽ അടിച്ചു കൂട്ടിയത് 22 റൺസ്.16 പന്തിൽ 45 റൺസ് നേടിയ ഷഫാലിയുടെയും 57 പന്തിൽ 92 റൺസ് നേടിയ ശ്വേതയുടെ ബാറ്റിംഗ് മികവിൽ 17 ഓവറിനുള്ളിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.ശ്വേതയാണ് കളിയിലെ താരവും. ഇന്ത്യയുടെ അടുത്ത മത്സരം നാളെ ഉച്ചക്ക് 1:30 ക്ക്‌ യൂ. എ. ഈ ക്കെതിരെയാണ്.

4 4 4 4 4 6 വീഡിയോ :

https://twitter.com/FanCode/status/1614298330196238338?t=MOxXpnqx97tMJsbXXURjBw&s=19
Categories
Cricket Latest News

ഞാൻ സൂര്യയുടെ ബാറ്റിംഗ് കോച്ചും, നിന്റെ ബൗളിംഗ് കോച്ചുമാണ്. കുൽദീപിനോട് ചാഹാൽ ;വീഡിയോ

യുസന്ദ്ര ചാഹാൽ, ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ മികച്ച എന്റെർറ്റൈൻർമാരിൽ ഒരാളാണ്. ക്രിക്കറ്റ്‌ ഫീൽഡിന് അകത്ത് അദ്ദേഹം പല രസകരമായ കാര്യങ്ങളും ചെയ്യുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. ലോകക്കപ്പിന്റെ ഇടയിൽ ബൗണ്ടറിക്ക് അപ്പുറം വെള്ളവുമായി വിശ്രമിച്ച കിടക്കുന്നത് പിന്നെ ഐ പി എല്ലിൽ ഹാട്ട്രിക്ക് നേടിയപ്പോൾ അന്ന് വിശ്രമിച്ച പോലെ ഗ്രൗണ്ടിൽ വിശ്രമിച്ചു ചാഹാൽ വാർത്തകളിൽ ഇടം നേടിയതാണ്.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീ ലങ്ക പരമ്പരയിലും സ്ഥിതി വിത്യസതമല്ല. മൂന്നാം ട്വന്റി ട്വന്റിക്ക്‌ ശേഷം സൂര്യ കുമാർ യാദവിന്റെ കൈകൾ മണത്തു നോക്കിയതും ഇത്തരത്തിലുള്ള രസകരമായ സംഭവങ്ങളാണ്.ഈ മത്സരത്തിന് ശേഷം ചാഹാലാണ് തന്റെ ബാറ്റിംഗ് കോച്ച് എന്ന് രസകരമായി സൂര്യ കുമാറും വ്യക്തമാക്കിയിരുന്നു.ഇപ്പോൾ രണ്ടാം ഏകദിനം അവസാനിച്ച ശേഷവും മറ്റൊരു രസകരമായ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ബി സി സി ഐ ക്ക്‌ വേണ്ടി ചാഹാൽ മത്സരം ശേഷം കുൽദീപിനെ ഇന്റർവ്യൂ ചെയ്യുകയാണ്.മത്സരത്തിൽ ഗംഭീര പ്രകടനം നടത്താൻ തനിക്ക് സാധിച്ചത് ചാഹാലിന്റെ ഉപദേശത്തലാണെന്ന് കുൽദീപ് വ്യക്തമാക്കി. ഈ ഒരു പ്രസ്താവന കേട്ട ഉടൻ ചാഹാൽ പറഞ്ഞു ഞാൻ സൂര്യയുടെ ബാറ്റിംഗ് കോച്ചും കുൽദീപിന്റെ ബൗളിംഗ് കോച്ചുമാണെന്ന്. നിലവിൽ ഈ വീഡിയോ തരംഗമായി കൊണ്ടിരിക്കുകവാണ്. ചാഹലിന് പകരം ടീമിലെത്തിയ കുൽദീപ് മൂന്നു ലങ്കൻ വിക്കറ്റുകൾ നേടിയിരുന്നു.മത്സരത്തിലെ താരവും കുൽദീപ് തന്നെയായിരുന്നു.ലങ്കയേ നാല് വിക്കറ്റിന് ഇന്ത്യ തോൽപിച്ചതോടെ ഒരു മത്സരം ബാക്കി നിൽക്കേ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. അവസാന ഏകദിനം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും.

വീഡിയോ ;

Categories
Cricket

എന്തൊരു എനർജി,എന്തൊരു കിടിലൻ ഡാൻസ് ,ജയത്തിന് ശേഷം കാണികൾക്ക് മുന്നിൽ ഡാൻസ് കളിച്ചു കോഹ്‌ലിയും ഇഷാനും

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണ് എല്ലാ മലയാളികളും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തം പേരിലാക്കിയിരുന്നു. പത്താം തീയതി ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 67 റൺസിന് വിജയിച്ച ഇന്ത്യ, ഇന്നലെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിന്റെ വിജയവും നേടിയിരുന്നു.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കൻ ടീം 215 റൺസിന് ഓൾഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണ് ശ്രീലങ്കയെ തകർത്തത്. അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ നുവനിന്ദു ഫെർണാണ്ടോ അർദ്ധസെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ടോപ് ഓർഡർ താരങ്ങളെ ചെറിയ സ്കോറിന് നഷ്ടമായെങ്കിലും 36 റൺസ് എടുത്ത ഹർദിക് പാണ്ഡ്യയും 64 റൺസ് എടുത്ത് പുറത്താകാതെ നിന്ന രാഹുലും ചേർന്ന കൂട്ടുകെട്ട് രക്ഷയ്ക്കെത്തി. മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും 10 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുകയും ചെയ്ത കുൽദീപ് യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ മത്സരശേഷം ഈഡൻ ഗാർഡൻസിൽ പ്രത്യേക ലേസർ ഷോയും അരങ്ങേറിയിരുന്നു. അതിനിടയിൽ മുഴങ്ങിയ ഗാനത്തിനൊപ്പം സൂപ്പർ താരം വിരാട് കോഹ്‌ലിയും ഇഷാൻ കിഷനും ചേർന്ന് അൽപസമയം നൃത്തം ചെയ്തത് കാണികൾക്ക് വിരുന്നായി. ഗാലറിയോട് ചേർന്ന് വന്നുനിന്നശേഷം ഇരുവരും ഏതാനും സെക്കൻഡുകൾ നൃത്തം ചെയ്യുകയായിരുന്നു. ആർപ്പുവിളികളുമായി കാണികളും മികച്ച പ്രോത്സാഹനം നൽകി. മുൻപ് പല സന്ദർഭങ്ങളിലും ഗ്രൗണ്ടിൽ കോഹ്‌ലി ഡാൻസ് മൂവുകൾ സൃഷ്ടിക്കാറുണ്ട്. ഇഷാൻ കിഷനും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ ഡാൻസ് സ്റ്റെപ്പുകളുമായി വരാറുണ്ട്. അങ്ങനെയുള്ള രണ്ട് താരങ്ങൾ ഗ്രൗണ്ടിൽ ഒന്നിച്ചത് ആരാധകർക്ക്‌ നല്ലൊരു നിമിഷമായി.

Categories
Cricket India Latest News

കണ്ടോടാ സഞ്ജുവിൻ്റെ പവർ , ടീമിലേക്ക് ആരെങ്കിലും കൊണ്ട് വരാൻ ചാൻസ് കിട്ടിയാൽ സഞ്ജുവിനെയും സ്റ്റോക്സിനെയും കൊണ്ട് വരും എന്ന് ജോസ്

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച SA T-20 ലീഗിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. 6 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഈ എല്ലാ ടീമുകളുടെയും ഓഹരി പങ്കാളിത്തം ഐപിഎൽ ടീമുകളുടെ ഫ്രാഞ്ചൈസികൾക്കാണ്. അതുകൊണ്ട് തന്നെ ഒരു ‘മിനി ഐപിഎൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലീഗിൽ കളിക്കുന്ന ടീമുകൾ പാൾ റോയൽസ്, MI കേപ്പ്‌ ടൗൺ, ജോബർഗ് സൂപ്പർ കിംഗ്സ്, ദർബൻ സൂപ്പർ ജയന്റ്‌സ്, പ്രെട്ടോറിയ ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നിവയാണ്.

ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഓഹരി പങ്കാളിത്തമുള്ള പാൾ റോയൽസും മുംബൈ ഇന്ത്യൻസ് ടീമിന്റെ ഓഹരി പങ്കാളിത്തമുള്ള MI കേപ്പ്‌ ടൗൺ ടീമുമാണ് ഏറ്റുമുട്ടിയത്. ഡേവിഡ് മില്ലർ നായകനായ റോയൽസ് ടീം റാഷിദ് ഖാൻ നയിച്ച ഇന്ത്യൻസ് ടീമിനോട് എട്ട് വിക്കറ്റിന് പരാജയപ്പെടുകയാണ് ഉണ്ടായത്. വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർ അർദ്ധസെഞ്ചുറി നേടിയും നായകൻ മില്ലർ 42 റൺസ് എടുത്തും തിളങ്ങിയെങ്കിലും ടീമിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. MI ഓപ്പണർ യുവതാരം ദേവാൾഡ് ബ്രവിസ് പുറത്താകാതെ 70 റൺസ് എടുത്തപ്പോൾ 15 ഓവറിൽ തന്നെ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.

പാൾ റോയൽസ് ടീമിന്റെ ഒരു ഇന്റർവ്യൂ സെഷനിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലറോട് താങ്കളുടെ ടീമിലേക്ക് രണ്ട് താരങ്ങളെ കൂടി ഉൾപ്പെടുത്താൻ ഒരവസരം നൽകുകയാണെങ്കിൽ ആരെ ഉൾപ്പെടുത്തും എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ബട്ട്‌ലർ ആദ്യംതന്നെ പറഞ്ഞത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസന്റെ പേരാണ്. രാജസ്ഥാൻ റോയൽസ് ടീമിൽ ഇരുവരും സഹതാരങ്ങളാണ്.

സഞ്ജുവിന്റെ ബാറ്റിംഗിനെകുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചും പല സന്ദർഭങ്ങളിലും ജോസ് ബട്ട്‌ലർ വാചാലനായിട്ടുണ്ട്. ഇരുതാരങ്ങളും തമ്മിൽ മികച്ച സൗഹൃദവും സൂക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അവർ കമന്റ് ഇടുന്നത് നിത്യസംഭവമാണ്. സഞ്ജുവിനെ കൂടാതെ മുൻ റോയൽസ് താരം ബെൻ സ്റ്റോക്സിനെ കൂടി ഉൾപ്പെടുത്താൻ ആണ് ജോസ് ആഗ്രഹം പ്രകടിപ്പിച്ചത്.