Categories
Cricket Latest News

ആരെയാ കാത്തു നിൽക്കുന്നത് ? ഗ്രൗണ്ടിൽ ഫുൾ മലയാളികൾ ! മലയാളത്തിൽ സംസാരിച്ചു യുഎഇ താരങ്ങൾ ; വീഡിയോ കാണാം

ഇന്നലെ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് എയിലെ നിർണായകമായ അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ച് യുഎഇ ടീം ലോകകപ്പിലെ തങ്ങളുടെ കന്നി വിജയം സ്വന്തമാക്കി. മലയാളി താരം സി പി റിസ്‌വാൻ നായകനായ യുഎഇ ടീം ആദ്യ രണ്ട് മത്സരങ്ങളും തോറ്റിരുന്നു. ജയപരാജയങ്ങൾ മാറിമറിഞ്ഞ ഇന്നലത്തെ മത്സരത്തിൽ 7 റൺസിനായിരുന്നു യുഎഇയുടെ വിജയം.

എങ്കിലും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ അവർ ടൂർണമെന്റിൽ നിന്നും പുറത്തായി, കൂടെ നമീബിയയെയും കൂട്ടി. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നമീബിയ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടുമായിരുന്നു. ഇതോടെ ഗ്രൂപ്പ് എ യിൽ നിന്നും ശ്രീലങ്ക, നെതർലൻഡസ് എന്നീ ടീമുകൾ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടി.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ യുഎഇ ആദ്യം ബാറ്റിങ്ങിന് ഇറങ്ങി. ഓപ്പണർ മുഹമ്മദ് വസീം അർദ്ധസെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിൽ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ മലയാളി താരങ്ങളായ നായകൻ റിസ്‌വാന്റെയും ഓൾറൗണ്ടർ ബാസിൽ ഹമീദിന്റെയും മികവിൽ നിശ്ചിത ഇരുപത് ഓവറിൽ അവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തി. റിസ്‌വാൻ 29 പന്തിൽ 43 റൺസും ബാസിൽ 14 പന്തിൽ 25 റൺസും എടുത്തു.

ജയിച്ചാൽ സൂപ്പർ 12 യോഗ്യത എന്ന നിലയിൽ മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക്‌ നിശ്ചിത ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുക്കാനേ കഴിഞ്ഞുളളൂ. സാഹൂർ ഖാനും മലയാളി താരം ബാസിൽ ഹമീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 36 പന്തിൽ 3 വീതം സിക്സും ഫോറും അടക്കം 55 റൺസ് നേടിയ ഡേവിഡ് വീസിന്റെ ഒറ്റയാൾ പോരാട്ടം വിഫലമായി. അവസാന ഓവറിൽ 14 റൺസ് വിജയലക്ഷ്യം ഉണ്ടായിരിക്കെ പന്തെറിഞ്ഞ മുഹമ്മദ് വസീം 6 റൺസ് മാത്രം വിട്ടുകൊടുക്കുകയും വീസിന്റെ വിക്കറ്റ് നേടുകയും ചെയ്തു.

മത്സരത്തിൽ യുഎഇ ബാറ്റിങ്ങിന് ഇടയിൽ മലയാളി താരങ്ങളായ ബാസിൽ ഹമീദും നായകൻ സി പി റിസ്‌വാനും ചേർന്ന് മലയാളത്തിൽ ആശയവിനിമയം നടത്തുന്നത് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഞാൻ ഓഫ് സ്റ്റമ്പിൽ ആണ് നിൽക്കുന്നത് എന്ന് ബാസിൽ പറയുമ്പോൾ നീ ഓന്റെ ഫീൽഡ് നോക്ക്… കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ എന്ന് നായകൻ റിസ്‌വാൻ പറയുന്നതും വ്യക്തമായി കേൾക്കാം.

വീഡിയോ കാണാം :

അതിനുശേഷം യുഎഇ ടീമിന്റെ ഫീൽഡിംഗ് സമയത്തും മലയാളം കേട്ടിരുന്നു. നമീബിയ താരം സ്മിട്ടിനെ റൺഔട്ട് ആക്കാൻ വേണ്ടി പറയുമ്പോൾ “ആരെയാ കാത്തുനിൽക്കുന്നേ.. വേഗം എടുത്ത് ഏറിയു” എന്ന് ബോളർ കാർത്തിക് മെയ്യപ്പനൊട്‌ പറയുന്ന വീഡിയോയും വൈറലായി. മത്സരത്തിൽ മറ്റൊരു മലയാളി താരം അലിശാൻ ഷറഫുവും ഇന്നലെ യുഎഇ ടീമിൽ ഇടം നേടിയിരുന്നു. ബാറ്റിങ്ങിൽ 4 റൺസ് എടുത്ത് പുറത്തായെങ്കിലും ഫീൽഡിംഗിൽ രണ്ട് മികച്ച ക്യാച്ച് എടുത്തു അദ്ദേഹം.

Categories
Cricket Latest News

അടി തെറ്റിയാൽ ചാൾസും വീഴും , അശ്രദ്ധ കാരണം വലിയ വില കൊടുക്കേണ്ടി വന്നു ; വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയെ നേരിടുന്ന വെസ്റ്റിൻഡീസ് ടീമിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത ഇരുപത് ഓവറിൽ അവർ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുത്തിട്ടുണ്ട്. ആദ്യ മത്സരത്തിൽ സ്കോട്‌ലണ്ടിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ വെസ്റ്റിൻഡീസ് ടീമിന് സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടാൻ ഇന്നത്തെ മത്സരം വിജയിക്കുക അനിവാര്യമാണ്. സിംബാബ്‌വെയാകട്ടെ ആദ്യ മത്സരത്തിൽ അയർലൻഡിനേ കീഴടക്കിയാണ് എത്തുന്നത്.

ഹോബർട്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന ശക്തമായ നിലയിൽ ആയിരുന്ന അവർക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി 14 ഓവറിൽ 101/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എങ്കിലും അവസാന ഓവറുകളിൽ പവലും അക്കീൽ ഹുസൈനും ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് സ്കോർ 150 കടത്താൻ സഹായിച്ചത്.

പവൽ 21 പന്തിൽ ഒരു ഫോറും രണ്ട് സിക്സും അടക്കം 28 റൺസ് എടുത്ത് പുറത്തായപ്പോൾ ഹുസൈൻ 18 പന്തിൽ 2 ഫോർ അടക്കം 21 റൺസ് നേടി പുറത്താകാതെ നിന്നു. സിംബാബ്‌വെക്കായി സ്പിന്നർ സിക്കന്ധേർ റാസ നാലോവറിൽ വെറും 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. പേസർ ബ്ലസിങ് മുസ്സാരബാനി 2 വിക്കറ്റും മറ്റൊരു സ്പിന്നർ സീൻ വില്യംസ് ഒരു വിക്കറ്റും എടുത്തു.

സീൻ വില്യംസ് എറിഞ്ഞ പതിമൂന്നാം ഓവറിന്റെ അവസാന പന്തിലായിരുന്നു ആ റൺഔട്ട് പിറന്നത്. സ്ട്രൈക്കിൽ ഉണ്ടായിരുന്ന റോവ്‌മാൻ പവൽ ബാക്ക് വേർഡ് പോയിന്റിലേക്ക് കട്ട് ഷോട്ട് കളിച്ച് സിംഗിൾ നേടാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട ചാൾസും ഓട്ടം തുടങ്ങി. എന്നാൽ പന്ത് നേരെ ഫീൽഡറുടെ കയ്യിലെത്തി എന്ന് മനസ്സിലാക്കിയ പവൽ തിരികെ ക്രീസിലെക്ക്‌ മടങ്ങിയെങ്കിലും പിച്ചിന്റെ പകുതിയിലധികം ദൂരം പിന്നിട്ടു കഴിഞ്ഞ ചാൾസിനു തിരികെ നോൺ സ്ട്രൈക്കർ എൻഡിലേക്ക് എത്താൻ കഴിഞ്ഞില്ല.

വീഡിയോ :

അതിനിടെ ചാൾസ് ഒന്ന് തെന്നിവീഴുകയും ചെയ്തതോടെ അത് ഏറെക്കുറെ പൂർണമായി. അതുവരെ വളരെ മികച്ച രീതിയിൽ ബാറ്റിംഗ് പ്രകടനം നടത്തിവന്ന ചാൾസിന് നിർഭാഗ്യനായി മടങ്ങേണ്ടി വന്നു. 36 പന്തിൽ നിന്നും 3 ഫോറും 2 സിക്‌സും അടക്കം 45 റൺസാണ് നേടിയത്. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് അദ്ദേഹത്തിന് അർഹിച്ച അർദ്ധസെഞ്ചുറി നേട്ടവും നഷ്ടമായി.

Categories
Cricket Latest News Video

അയാൾ പറഞ്ഞത് അച്ചട്ടായി; കളിക്കാൻ ബോറഡിക്കുന്നുവെന്ന് സൂര്യ, തൊട്ടടുത്ത പന്തിൽ വിക്കറ്റും..വീഡിയോ

ഓസ്ട്രേലിയൻ ടീമിന് എതിരെ ഇന്ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പിന് മുമ്പുള്ള സന്നാഹമത്സരത്തിൽ ഇന്ത്യൻ ടീം 6 റൺസിന് വിജയം കൈവരിച്ചിരുന്നു. ബ്രിസ്ബൈനിലെ ഗാബയിൽ വച്ച് നടന്ന പോരാട്ടത്തിൽ ഇന്ത്യയുടെ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ നിശ്ചിത ഇരുപത് ഓവറിൽ 180 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ കെ എൽ രാഹുൽ, മധ്യനിര താരം സൂര്യകുമാർ യാദവ് എന്നിവർ അർദ്ധസെഞ്ചുറി നേടി തിളങ്ങിയപ്പോൾ ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി. നായകൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ദിനേശ് കാർത്തിക് എന്നിവർ യഥാക്രമം 15,19,20 എന്നിങ്ങനെ നന്നായി തുടങ്ങിയെങ്കിലും അത് മികച്ചൊരു സ്‌കോറിലേക്ക്‌ കൺവേർട്ട്‌ ചെയ്യാൻ കഴിഞ്ഞില്ല. കൈൻ റിച്ചാർഡ്സൺ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ ഇന്ത്യൻ ടോട്ടൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു.

വെറും 5.4 ഓവറിൽ 64 റൺസ് നേടി നന്നായി തുടങ്ങിയ ഓസ്ട്രേലിയൻ ടീമിന് അവസാനം വരെ ആ മികവ് തുടരാൻ സാധിച്ചില്ല. 76 റൺസ് എടുത്ത നായകൻ ആരോൺ ഫിഞ്ച്, 35 റൺസ് നേടിയ ഓപ്പണർ മാർഷ്, 23 റൺസ് എടുത്ത മാക്സ് വെൽ എന്നിവരാണ് ടോപ് സ്കോറർമാർ. ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും വീഴ്ത്തി ബോളിംഗിൽ തിളങ്ങി.

അവസാന 6 പന്തിൽ നാല് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയക്ക് വെറും 11 റൺസ് മാത്രമേ ജയിക്കാൻ വേണ്ടിയിരുന്നുള്ളു. എല്ലാവരെയും അമ്പരപ്പിച്ച ഷമി വെറും നാല് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ഒരു റൺഔട്ടും ഉൾപ്പെടെ നേടി തന്റെ മത്സരത്തിലെ ഒരേയൊരു ഓവറിലൂടെ ടീമിനെ വിജയത്തിൽ എത്തിച്ചു. ലോകകപ്പിന് മുമ്പ് പരുക്കേറ്റ ജസ്പ്രീത് ബൂംറക്ക് പകരമായാണ് ഷമി ടീമിൽ ഉൾപ്പെട്ടത്.

മത്സരത്തിൽ ഇന്ത്യക്കായി തിളങ്ങിയ സൂര്യകുമാർ യാദവ് പുറത്താകുന്നതിന് തൊട്ടുമുമ്പ് പറഞ്ഞ വാചകം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തതോടെ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇന്ത്യൻ ഇന്നിംഗ്സിൽ അവസാന ഓവറിൽ ആയിരുന്നു സംഭവം. മൂന്നാം പന്ത് നേരിട്ട ശേഷം അടുത്ത പന്തിനായി തയ്യാറെടുക്കുമ്പോൾ ആണ് സൂര്യ തന്നോട് തന്നെ ഇത് പറയുന്നത്.

“ഷോട് കളിക്കാൻ ഒരു മൂഡ് വരുന്നില്ല..” എന്നായിരുന്നു ആ വാക്കുകൾ. തൊട്ടടുത്ത പന്തിൽ ബോളർ കൈൻ റിച്ചാർഡ്സണ് നേരിട്ടുള്ള ക്യാച്ച് നൽകി മടങ്ങി. മത്സരത്തിൽ ഇന്ത്യൻ ടീമിനായി അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച സൂര്യ വളരെ ക്ഷീണിതനായി കാണപ്പെട്ടു. 33 പന്തിൽ 6 ഫോറും ഒരു സിക്സും അടക്കം 50 റൺസ് നേടി അദ്ദേഹം. ലോകകപ്പിൽ ഇന്ത്യൻ മധ്യനിരയുടെ നെടുംതൂൺ ആകേണ്ട താരമാണ് സൂര്യകുമാർ യാദവ്.

Categories
Cricket Latest News Video

എങ്ങോട്ടേക്കാ ബോൾ എറിയുന്നത്? അർഷ്ദീപ് സിംഗിന്റെ ത്രോ പിഴച്ചപ്പോൾ കാർത്തിക്ക് ചെയ്തത്, ചിരി അടക്കാനാവാതെ കോഹ്ലി, വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യക്ക് 6 റൺസിന്റെ തകർപ്പൻ ജയം, ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓപ്പണർ കെ.എൽ രാഹുൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്, തുടക്കത്തിൽ തന്നെ ഓസ്ട്രേലിയൻ ബോളർമാരെ ആക്രമിച്ച് കളിച്ച് വേഗത്തിൽ റൺ സ്കോർ ചെയ്ത രാഹുൽ, 33 ബോളിൽ 6 ഫോറും 3 സിക്സും അടക്കമാണ് താരം 57 റൺസ് നേടിയത്,

പിന്നീട് തുടരെ വിക്കറ്റുകൾ വീണെങ്കിലും സൂര്യകുമാർ യാദവ് കത്തിക്കയറിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് വീണ്ടും ടോപ് ഗിയറിലേക്ക് മാറി, 33 ബോളിൽ അർധ സെഞ്ച്വറിയുമായി സൂര്യകുമാർ ഇന്ത്യയെ മുന്നോട്ട് നയിച്ചപ്പോൾ നിശ്ചിത 20 ഓവറിൽ 186/7 എന്ന മികച്ച സ്കോറിൽ എത്താനായി ഇന്ത്യക്ക്, 4 വിക്കറ്റ് വീഴ്ത്തിയ കെയിൻ റിച്ചാർഡ്സൺ ഓസീസിനായി ബോളിങ്ങിൽ മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്(76) മുന്നിൽ നിന്ന് നയിച്ചപ്പോൾ അവർക്ക് മികച്ച തുടക്കം ലഭിച്ചു, എന്നാൽ ക്യാപ്റ്റൻ നൽകിയ തുടക്കം മുതലാക്കാൻ പിന്നീട് വന്നവർക്ക് സാധിച്ചില്ല, ഇടവേളകളിൽ വിക്കറ്റുകൾ വീണപ്പോൾ കളി ഇന്ത്യയുടെ വരുതിയിലായി. ഒരു ഘട്ടത്തിൽ 145/2 എന്ന ശക്തമായ നിലയിൽ ആയിരുന്നു ഓസ്ട്രേലിയ,

പിന്നീട് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസ് തകർച്ച നേരിട്ടു. മുഹമ്മദ്‌ ഷമി എറിഞ്ഞ അവസാന ഓവറിൽ 11 റൺസ് ആയിരുന്നു ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്, മികച്ച രീതിയിൽ പന്തെറിഞ്ഞ ഷമി ആ ഓവറിൽ വെറും 4 റൺസ് മാത്രം വിട്ട് കൊടുത്ത് 3 വിക്കറ്റുകൾ എടുത്ത് കൊണ്ട് ഇന്ത്യയെ വിജയ തീരത്ത് എത്തിക്കുകയായായിരുന്നു.

മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ്ങിനിടെ സംഭവിച്ച രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ്‌ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ഫീൽഡ് ചെയ്യുകയായിരുന്ന അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന് കൊടുത്ത ത്രോ ഉന്നം തെറ്റി മറ്റൊരു ഫീൽഡറുടെ കൈയിലേക്ക് പോയത്, ഈ ത്രോ കണ്ട കാർത്തിക് ബോൾ ഫീൽഡറുടെ കൈയിൽ എത്തിയിട്ടും, ഇങ്ങനെയാണോ വിക്കറ്റ് കീപ്പർക്ക് ത്രോ തരുന്നത് എന്ന മട്ടിൽ അർഷ്ദീപിനെ തന്നെ നോക്കി കൊണ്ട് നിന്നു, ഇതൊക്കെ കണ്ട് കൊണ്ടിരുന്ന കോഹ്ലിക്ക് ചിരി അടക്കാനുമായില്ല, ഗ്രൗണ്ടിലെ ഈ രസകരമായ നിമിഷം ക്യാമറക്കണ്ണിൽ പതിയുകയും ചെയ്തു.

https://twitter.com/UCricket01/status/1581923142687420417?t=BzJ9T12hIhWxAC6jq3ShTg&s=19
Categories
Cricket Latest News

സിക്സ് അടിച്ചു ഓസ്ട്രേലിയ ജയിച്ചു എന്ന് കരുതിയവർക്ക് ഷോക്ക് നൽകി കോഹ്‌ലിയുടെ ഒറ്റ കൈ ക്യാച്ച് : വീഡിയോ

ഓസ്ട്രേലിയക്കെതിരെതിരായ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യക്ക് 6 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം, ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓപ്പണർ കെ.എൽ രാഹുൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്, തുടക്കത്തിൽ തന്നെ ഓസ്ട്രേലിയൻ ബോളർമാരെ ആക്രമിച്ച് കളിച്ച് അതി വേഗത്തിൽ റൺ സ്കോർ ചെയ്തു രാഹുൽ, 33 ബോളിൽ 6 ഫോറും 3 സിക്സും അടക്കമാണ് താരം 57 റൺസ് നേടിയത്,

പിന്നീട് തുടരെ വിക്കറ്റുകൾ പെട്ടന്ന് വീണെങ്കിലും സൂര്യകുമാർ യാദവ് കത്തിക്കയറിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് വീണ്ടും ടോപ് ഗിയറിലേക്ക് മാറി, 33 ബോളിൽ അർധ സെഞ്ച്വറിയുമായി സൂര്യകുമാർ ഇന്ത്യയെ മുന്നോട്ട് നയിച്ചപ്പോൾ നിശ്ചിത 20 ഓവറിൽ 186/7 എന്ന മികച്ച സ്കോറിൽ എത്താനായി ഇന്ത്യക്ക്, 4 വിക്കറ്റ് വീഴ്ത്തിയ കെയിൻ റിച്ചാർഡ്സൺ ഓസീസിനായി ബോളിങ്ങിൽ മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്(76) മുന്നിൽ നിന്ന് നയിച്ചപ്പോൾ അവർക്ക് മികച്ച തുടക്കം ലഭിച്ചു, എന്നാൽ ക്യാപ്റ്റൻ നൽകിയ തുടക്കം മുതലാക്കാൻ പിന്നീട് വന്നവർക്ക് സാധിച്ചില്ല, ഇടവേളകളിൽ വിക്കറ്റുകൾ വീണപ്പോൾ കളി ഇന്ത്യയുടെ വരുതിയിലായി. 145/2 എന്ന മികച്ച നിലയിൽ നിന്ന് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഓസീസ് തകർച്ച നേരിട്ടു.

മുഹമ്മദ്‌ ഷമി എറിഞ്ഞ അവസാന ഓവറിൽ 11 റൺസ് ആയിരുന്നു ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്, ഓവറിലെ മൂന്നാമത്തെ ബോളിൽ പാറ്റ് കമ്മിൻസ് സിക്സിന് ശ്രമിച്ചെങ്കിലും ലോങ്ങ്‌ ഓണിൽ ബൗണ്ടറിക്ക് തൊട്ട് അരികെ നിന്ന് കോഹ്ലി മികച്ച ഒരു ക്യാച്ചിലൂടെ കമ്മിൻസിനെ പുറത്താക്കുകയായിരുന്നു, കൂറ്റനടികൾക്ക് പേരു കേട്ട കമ്മിൻസ് പുറത്തായത്തോടെ ഓസീസിന്റെ വിജയ പ്രതീക്ഷ ഏറെകൂറെ അവസാനിച്ചു, ഒരു റൺ ഔട്ട്‌ അടക്കം 4 വിക്കറ്റുകളാണ് ഷമി എറിഞ്ഞ അവസാന ഓവറിൽ വീണത്.

വീഡിയോ :

Categories
Latest News

W, W, W, W..!! ഓസ്‌ട്രേലിയയെ ചാരമാക്കി ഷമിയുടെ തീ പാറും ഓവർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 187 വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് 180 റൺസ് മാത്രമാണ് നേടാനായത്. അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണമെന്ന ഘട്ടത്തിൽ നിന്നാണ് ഇന്ത്യ 6 റൺസിന്റെ ജയം നേടിയത്. 18 ഓവർ അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 171/4 എന്ന നിലയിലായിരുന്നു. 19ആം ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ ആദ്യ 2 പന്തിൽ ഫിഞ്ചിനെയും ടിം ഡേവിഡിനെ പുറത്താക്കി ഇന്ത്യയ്ക്ക് മുന്നേറ്റം നൽകി.

കൊഹ്‌ലിയുടെ കിടിലൻ ത്രോയിൽ ടിം ഡേവിഡ് റൺഔട്ട് ആവുകയായിരുന്നു.
ആ ഓവറിൽ ഹർഷൽ പട്ടേൽ 5 റൺസ് മാത്രമാണ് നൽകിയത്. പിന്നാലെ അവസാന ഓവർ എറിഞ്ഞ ഷമി ഏവരെയും ഞെട്ടിച്ച് തുടർച്ചയായി വിക്കറ്റ് വീഴ്ത്തിഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കി. 19ആം ഓവറിലെ മൂന്നാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. കമ്മിൻസിനെ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

പിന്നാലെ ക്രീസിൽ എത്തിയ അഗറിനെ റൺഔട്ടിൽ കുടുക്കി.അവസാന 2 പേരെയും ബൗൾഡ് ആക്കി മടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഷമി 3 വിക്കറ്റും, ഭുവനേശ്വർ കുമാർ 2 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് 54 പന്തിൽ 76 റൺസ് നേടി. 18 പന്തിൽ 35 റൺസ് നേടിയ മിച്ചൽ മാർഷും ഓപ്പണിങ്ങിൽ മികച്ച് നിന്നു.

U

ഫിഫ്റ്റി നേടിയ ഓപ്പണർ രാഹുലിന്റെയും (33 പന്തിൽ 57), സൂര്യകുമാർ യാദവിന്റെയും (33 പന്തിൽ 50) ഇന്നിംഗ്‌സാണ് ഗാബയിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ രാഹുലും രോഹിതുമാണ് എത്തിയത്. രോഹിത് ഒരറ്റത്ത് 1 റൺസുമായി നിൽക്കെ തന്നെ രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സ് 5.2 ഓവറിൽ നിൽക്കെ 27 പന്തിൽ നിന്നാണ് രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ രാഹുൽ മാക്സ്വെല്ലിന്റെ ഡെലിവറിയിൽ പുറത്താവുകയും ചെയ്തു.

തൊട്ടടുത്ത ഓവറിൽ രോഹിതും (14 പന്തിൽ 15) മടങ്ങി. ഇതോടെ ടീം സ്‌കോർ 80/2 എന്ന നിലയിലായി. പിന്നാലെ ഇന്ത്യൻ സ്‌കോർ 122ൽ എത്തിയപ്പോൾ 19 റൺസ് നേടിയ കോഹ്ലി സ്റ്റാർകിന്റെ ബൗണ്സറിൽ സിക്സിന് ശ്രമിച്ച് പുറത്തായി. ശേഷം ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. 5 പന്തിൽ 2 റൺസ് നേടി മടങ്ങി.

Categories
India Latest News

ഇതിപ്പോ എന്താ ഉണ്ടായേ!! സിക്സാണെന്ന് പ്രതീക്ഷിച്ചിടത്ത് സൂര്യകുമാർ യാദവിന്റെ രസകരമായ പുറത്താകൽ, ചിരിയടക്കാനാവാതെ റിച്ചാർഡ്സൻ  ; വീഡിയോ

ടി20 ലോകക്കപ്പിന് മുന്നോടിയായുള്ള
പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 187 റൺസ്. ഫിഫ്റ്റി നേടിയ ഓപ്പണർ രാഹുലിന്റെയും (33 പന്തിൽ 57), സൂര്യകുമാർ യാദവിന്റെയും (33 പന്തിൽ 50) ഇന്നിംഗ്‌സാണ് ഗാബയിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ രാഹുലും രോഹിതുമാണ് എത്തിയത്. രോഹിത് ഒരറ്റത്ത് 1 റൺസുമായി നിൽക്കെ തന്നെ രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സ് 5.2 ഓവറിൽ നിൽക്കെ 27 പന്തിൽ നിന്നാണ് രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ രാഹുൽ മാക്സ്വെല്ലിന്റെ ഡെലിവറിയിൽ പുറത്താവുകയും ചെയ്തു.

തൊട്ടടുത്ത ഓവറിൽ രോഹിതും (14 പന്തിൽ 15) മടങ്ങി. ഇതോടെ ടീം സ്‌കോർ 80/2 എന്ന നിലയിലായി. പിന്നാലെ ഇന്ത്യൻ സ്‌കോർ 122ൽ എത്തിയപ്പോൾ 19 റൺസ് നേടിയ കോഹ്ലി സ്റ്റാർകിന്റെ ബൗണ്സറിൽ സിക്സിന് ശ്രമിച്ച് പുറത്തായി. ശേഷം ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. 5 പന്തിൽ 2 റൺസ് നേടി മടങ്ങി.

ഒരുവശത്ത് സൂര്യകുമാർ യാദവ് പുറത്താകാതെ ആക്രമിച്ച് കളിച്ചത് ഇന്ത്യൻ സ്‌കോർ 150 കടത്തി. അവസാനത്തിൽ കർത്തിക്കിനെയും കൂട്ടുപിടിച്ച് 180ൽ എത്തിക്കുകയായിരുന്നു. കാർത്തിക് 14 പന്തിൽ 20 റൺസ് നേടി മടങ്ങി. ഫിഫ്റ്റി നേടിയതിന് പിന്നാലെ റിച്ചാർഡ്സന്റെ ഫുൾ ടോസ് ഫെലിവറിയിൽ ഫ്ലിക്ക് ചെയ്ത് ബൗണ്ടറി നേടാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ യാദവും പുറത്തായി. ഷോട്ട് ടൈമിംഗ് പാളിയതോടെ ബാറ്റിന്റെ അറ്റത്ത് കൊണ്ട് ബൗളർ റിച്ചാർഡ്സന്റെ കൈകളിലെത്തി.

Categories
Latest News

ശ്രീലങ്കയെ ചാരമാക്കി ടി20 ലോകക്കപ്പിൽ വമ്പൻ തുടക്കവുമായി നമീബിയ

വമ്പന്മാരായ ഇന്ത്യയെയും പാകിസ്ഥാനെയും തകർത്ത് ഏഷ്യാക്കപ്പ് സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ടി20 ലോകക്കപ്പിൽ എത്തിയ ശ്രീലങ്കയെ ചാരമാക്കി നമീബിയ. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 163 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയെ 108 റൺസിൽ ഓൾ ഔട്ടാക്കി ജയം സ്വന്തമാക്കുകയായിരുന്നു. 55  റൺസിന്റെ കൂറ്റൻ ജയമാണ് നേടിയത്.

164 വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്, നാലോവർ അവസാനിച്ചപ്പോഴേക്കും 21 റൺസിൽ 3 വിക്കറ്റ് വീണിരുന്നു.  പാതും നിസ്സങ്ക (9), മെന്റിസ് (6), ഗുണതിലക (0). നാലാം ഓവറിൽ തുടർച്ചയായി 2 വിക്കറ്റ് വീഴ്ത്തിയ ഷികോങ്കോയാണ് മുന്നേറ്റം സമ്മാനിച്ചത്. പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണത്‌ ശ്രീലങ്കയ്ക്ക് തിരിച്ചുവരവ് ദുഷ്കരമാക്കി.

ശ്രീലങ്കയുടെ തകർച്ചകളിൽ രക്ഷകനായി മാറാറുള്ള രജപക്‌സെ ഇത്തവണ 20 റൺസ് നേടി മടങ്ങി. ക്യാപ്റ്റൻ ശനകയും പോരാട്ട ശ്രമം നടത്തിയെങ്കിലും 23 പന്തിൽ 29 റൺസ് നേടി മടങ്ങി. നമീബിയയ്ക്ക് വേണ്ടി ഷോൾട്സ്, ഷികോങ്കോ, ഫ്രൈയ്ലിങ്ക്, എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ബാറ്റിങ്ങിൽ നമീബിയയ്ക്ക് വേണ്ടി ഫ്രൈയ്ലിങ്ക് (28 പന്തിൽ 44 റൺസ്), സ്‌മിട് (16 പന്തിൽ 31*) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന 3 ഓവറിൽ ഇരുവരും 47 റൺസാണ് അടിച്ചു കൂട്ടിയത്. 17 ഓവറിൽ 116 റൺസ് മാത്രം ഉണ്ടായിരുന്ന നമീബിയയെ സ്‌മിടും, ഫ്രൈയ്ലിങ്കും ചേർന്ന് 163ൽ എത്തിക്കുകയായിരുന്നു. 18ആം ഓവറിൽ 16 റൺസും, 19ആം ഓവറിൽ 18 റൺസും അവസാന ഓവറിൽ 13 റൺസുമാണ്.

Categories
Cricket Latest News

എന്തു കൊണ്ട് വിരാട് കോഹ്ലി പരിശീലന മത്സരം കളിച്ചില്ല എന്ന് റിപ്പോർട്ടർ , തഗ് മറുപടി നൽകി അശ്വിൻ

ഈ മാസം അവസാനം നടക്കാൻ പോകുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്കായി ടീം ഇന്ത്യ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ രണ്ടാഴ്ച മുന്നേ തന്നെ ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയൻ മണ്ണിലെത്തി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആണ് ഇന്ത്യയുടെ ശ്രമം. യുഎഇയിൽവെച്ച് നടന്ന കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്തായിരുന്നു.

പെർത്തിലെ വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ(WACA) സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ പരിശീലന സെഷൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. അവിടത്തെ പ്രാദേശിക ടീമായ വെസ്റ്റേൺ ഓസ്ട്രേലിയ ഇലവനുമായി രണ്ട് പരിശീലന മത്സരങ്ങളും തീരുമാനിച്ചിരുന്നു. അതിലെ ആദ്യ ട്വന്റി ട്വന്റി മത്സരം തിങ്കളാഴ്ച നടന്നു.

ടീം ഇന്ത്യ 13 റൺസിന് മത്സരത്തിൽ വിജയിക്കുകയുണ്ടായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ഇലവൻ നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് മികച്ചുനിന്നു. പാണ്ഡ്യ 27 റൺസും ദീപക് ഹൂഡ 22 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയൻ ഇലവന്റെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസിൽ അവസാനിച്ചു.

ഇന്ത്യക്കായി ഇടംകൈയ്യൻ പേസർ അർഷദീപ് സിംഗ് മൂന്ന് ഓവറിൽ ഒരു മയ്ഡൻ അടക്കം വെറും 6 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം നേടി ഭുവനേശ്വർ കുമാറും സ്പിന്നർ ചഹലും മികച്ച പിന്തുണ നൽകി. മത്സരത്തിൽ സൂപ്പർ താരം വിരാട് കോഹ്‌ലി, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവർ കളത്തിൽ ഇറങ്ങിയിരുന്നില്ല.

ഇതിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ മത്സരശേഷം ചോദിച്ചപ്പോൾ അശ്വിൻ നല്ല കലക്കൻ മറുപടി നൽകിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് സൂപ്പർ താരം വിരാട് കോഹ്‌ലി അന്ന് കളിക്കാതെ ഇരുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

എന്നെങ്കിലും ഒരിക്കൽ ഞാൻ രാഹുൽ ദ്രാവിഡ് ഇരിക്കുന്ന സ്ഥാനത്ത് എത്തുകയാണെങ്കിൽ ഒരുപക്ഷെ എനിക്ക് ഇതിനുളള മറുപടി നൽകാൻ സാധിക്കും. എന്നാൽ ഇപ്പോഴുള്ള അവസ്ഥവെച്ച് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്ന കാര്യങ്ങളാണ് എനിക്കും ഊഹിക്കാൻ കഴിയുന്നതെന്നും അശ്വിൻ വ്യക്തമാക്കി. മത്സരത്തിൽ അശ്വിൻ പോലും ഇറങ്ങിയിരുന്നില്ല, എന്നിട്ടാണ് അദ്ദേഹത്തോട് തന്നെ വെറുതെ ആ മാധ്യമപ്രവർത്തകൻ കോഹ്‌ലിയെകുറിച്ച് ചോദിക്കാൻ പോയത്.

ഇനി നടക്കാൻ പോകുന്ന രണ്ടാമത്തെ പരിശീലന മത്സരത്തിൽ ഇവരൊക്കെ ടീമിൽ എത്തിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതിനു ശേഷം ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് രണ്ട് സന്നാഹമത്സരം ഇന്ത്യ കളിക്കും. ഒക്ടോബർ 17ന് ഓസ്ട്രേലിയയുമായും 19ന് ന്യൂസിലണ്ടുമായും. ഒക്ടോബർ 23ന് പാകിസ്ഥാന് എതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

Categories
Cricket Latest News Malayalam

ഒരു ക്യാപ്റ്റനും ചെയ്യാത്ത സെലിബ്രേഷൻ !ട്രോഫി വാങ്ങിയ ശേഷം “ഗബ്ബർ സ്റ്റൈൽ” വിജയാഘോഷവുമായി ഇന്ത്യൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നുന്ന ജയം ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി, ആദ്യ മത്സരത്തിൽ 9 റൺസിന് തോറ്റ ശേഷം ഇന്ത്യ പരമ്പരയിൽ ഗംഭീര തിരിച്ച് വരവ് നടത്തിയാണ് പരമ്പര നേട്ടം സ്വന്തമാക്കിയത്, ഡൽഹിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു,  ഡേവിഡ് മില്ലർ ആണ് ഇന്നത്തെ കളിയിൽ സൗത്ത് ആഫ്രിക്കയെ നയിച്ചത്. കഴിഞ്ഞ കളിയിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ 3 മാറ്റങ്ങളുമായാണ് സൗത്ത് ആഫ്രിക്ക ഇറങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) വാഷിംങ്ങ്ടൺ സുന്ദർ വീഴ്ത്തി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നീട് മലാനെയും(15) റീസ ഹെൻഡ്രിക്ക്സിനെയും(3) മുഹമ്മദ്‌ സിറാജ് മടക്കി അയച്ചപ്പോൾ 26/3 എന്ന നിലയിൽ തകർച്ചയെ മുന്നിൽ കണ്ടു സൗത്ത് ആഫ്രിക്ക, പിന്നീട് വന്നവരൊക്കെയും ക്രീസിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും നിലയുറപ്പിക്കും മുൻപ് ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ സൗത്ത് ആഫ്രിക്ക വെറും 99 റൺസിന് ഓൾ ഔട്ട്‌ ആയി, ഇന്ത്യക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ്ങ് പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാനെയും (8) ഇഷാൻ കിഷനെയും (10) പെട്ടന്ന് നഷ്ടമായെങ്കിലും 49 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും 28* റൺസ് എടുത്ത ശ്രേയസ് അയ്യറും വിജയത്തിലേക്ക് നയിക്കുകയായിരുന്നു,
57 ബോളിൽ 8 ഫോറുകൾ അടക്കമാണ് ഗിൽ 49 റൺസ് നേടിയത്, അർധ സെഞ്ച്വറിക്ക് തൊട്ട് അകലെ ലുൻഗി ൻഗിഡിയുടെ ബോളിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു, ഒടുവിൽ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ തീരത്ത് എത്തുകയായിരുന്നു.

മൽസര ശേഷം വിജയികൾക്കുള്ള ട്രോഫി സ്വീകരിച്ച ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടയിൽ അടിച്ച് “ഗബ്ബർ സ്റ്റൈലിൽ” ആണ് വിജയം ആഘോഷിച്ചത്, കൂടാതെ യുവ താരം മുകേഷ് കുമാറിന് ട്രോഫി സമ്മാനിച്ച് ധവാൻ ക്രിക്കറ്റ്‌ പ്രേമികളുടെ ഹൃദയം കീഴടക്കി, 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് കളിയിലെ താരം ആയപ്പോൾ, 3 മത്സരങ്ങളിലും മികച്ച ബോളിങ്ങ് പ്രകടനം കാഴ്ച വെച്ച മുഹമ്മദ്‌ സിറാജ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.