Categories
Cricket Latest News Malayalam Video

നീ ആദ്യം സ്വയം നന്നാവാൻ നോക്ക്, എന്നിട്ടുമതി നാട്ടുകാരെ നന്നാക്കൽ; വീഡിയോ കാണാം

ഇന്നലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. നേരത്തെ ട്വന്റി ട്വന്റി പരമ്പരയിലെ 2-1 തോൽവിക്ക് മധുരപ്രതികാരമായി ഈ വിജയം. ചെറിയ സ്‌കോറിന്റെ പോരാട്ടത്തിൽ 16 റൺസിന് ആയിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. ഇതിഹാസ താരം ജൂലെൻ ഗോസ്വാമിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവസാന രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്. നാല് വിക്കറ്റ് വീഴത്തിയ രേണുക സിംഗ് ആണ് കളിയിലെ താരം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ടോപ് ഓർഡർ, പേസർ കേറ്റ് ക്രോസിന് മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഷഫാലിയും യാസ്തികയും പൂജ്യത്തിന് ക്ലീൻ ബോൾഡ് ആയപ്പോൾ 4 റൺ എടുത്ത നായിക ഹർമൻപ്രീത് കൗർ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയും ചെയ്തു. ഓപ്പണർ സ്മൃതി മന്ഥാനയും ദീപ്തി ശർമയും ചേർന്നാണ് ഇന്ത്യയെ അല്പമെങ്കിലും മാന്യമായ സ്കോറിൽ എത്തിച്ചത്. സ്മൃതി അർദ്ധ സെഞ്ചുറി തികച്ച് പുറത്തായി എങ്കിലും പൂജ വസ്ത്രാക്കറെ കൂട്ട് പിടിച്ചാണ് ദീപ്തി ശർമ ഇന്ത്യൻ സ്കോർ 45.4 ഓവറിൽ 169ൽ എത്തിച്ചത്. ദീപ്തി 68 റൺസോടെ പുറത്താകാതെ നിന്നു.

ഇംഗ്ലണ്ട് അനായാസം പരമ്പരയിൽ ആശ്വാസജയം നേടുമെന്ന് കരുതിയവർക്ക്‌ തെറ്റി. ഇന്ത്യൻ ബോളർമാരും അതേ നാണയത്തിൽ മറുപടി നൽകിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഒരു ഘട്ടത്തിൽ 65/7 എന്ന നിലയിലേക്ക് വീണ അവരെ നായിക എമി ജോൺസും ചർലോട്ട്‌ ഡീനും ചേർന്ന കൂട്ടുകെട്ടാണ് വിജയത്തിന്റെ വക്കോളം എത്തിച്ചത്. എമി ജോൺസിനെ രേണുക സിംഗ് പുറത്താക്കി എങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഡീൻ മികച്ച രീതിയിൽ കളിച്ചുവരവെ 47 റൺസ് നേടി നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഡീനിനെ ബോളർ ദീപ്തി ശർമ റൺ ഔട്ട് ആക്കിയായിരുന്നു ഇന്ത്യൻ വിജയം.

പന്ത് എറിയുന്നതിന് മുന്നേതന്നെ ക്രീസിൽ നിന്നും മുന്നോട്ട് കയറിപ്പോയ ഡീൻ റൺ ഔട്ട് ആക്കിയതിൽ സങ്കടപ്പെട്ടു മടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ‘മങ്കാദിങ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇത്തരം വിക്കറ്റിന് ഇനി മുതൽ റൺഔട്ട് ആയി കണക്കാക്കും എന്ന് ഐസിസിയുടെ പുതിയ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിയമം പറഞ്ഞിട്ടുള്ള രീതിയിൽ തന്നെയാണ് ഇത്തരം പുറത്താക്കൽ രീതി. എങ്കിലും ഇത് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഇംഗ്ലണ്ട് താരങ്ങൾ പവലിയനിൽ സ്തബ്ധരായി നിന്നുപോയി.

ഇന്നലേ മത്സരശേഷവും ഒരുപാട് ഇംഗ്ലീഷ് താരങ്ങളും ആരാധകരും ഇതിനേതിരെ രംഗത്ത് വന്നിരുന്നു. ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് അതിൽ പ്രധാനി. “നോൺ സ്ട്രൈക്കർ എൻഡിൽ റൺഔട്ട്, ഇന്ത്യക്ക് വിജയം” എന്ന് പറഞ്ഞ് ഐസിസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് താഴെ, “റൺ ഔട്ടോ?… വളരെ മോശം രീതിയിൽ മത്സരം വിജയിച്ചു” എന്ന് പറയണം എന്നായിരുന്നു ബ്രോടിന്റെ കമന്റ്. ആ പുറത്താക്കൽ വീഡിയോ റീട്വീറ്റ് ചെയ്ത ബ്രോഡ് പറഞ്ഞത് ഇങ്ങനെ വിക്കറ്റ് നേടി താൻ ഒരിക്കലും മത്സരം വിജയിക്കാൻ ശ്രമിക്കില്ല എന്നാണ്.

ഇപ്പോൾ ബ്രോഡിന്റെ ഒരു പഴയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൻതരംഗമായി മാറിയിരിക്കുന്നത്‌. ക്രിക്കറ്റിലെ മാന്യതയെ കുറിച്ച് ക്ലാസ്സ് എടുക്കുന്ന ബ്രോഡിൻെറ മാന്യത എത്രത്തോളം ഉണ്ടെന്ന് നോക്കട്ടെ എന്നുപറഞ്ഞാണ് ക്രിക്കറ്റ് ആരാധകർ ഈ വീഡിയോ പങ്കുവെക്കുന്നത്. ഓസ്ട്രേലിയയുമായി നടന്ന ഒരു ടെസ്റ്റ് മാച്ചിൽ പന്ത് സ്ലിപ്പിലേക്ക് എഡ്ജ് ചെയ്ത ശേഷം ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ നിൽക്കുന്ന ബ്രോഡ്!! റീപ്ലേകളിൽ പന്ത് ബാറ്റിൽ തട്ടി ക്ലീയർ എഡ്ജ് പോവുന്നത് കാണാമായിരുന്നു, എങ്കിലും എന്തുകൊണ്ടോ അമ്പയർ ഔട്ട് കൊടുത്തില്ല, അതുകൊണ്ട്‌ തന്നെ ബ്രോഡ് മടങ്ങിയതുമില്ല. ഓസ്ട്രേലിയക്ക് റിവ്യൂ ഒന്നും ബാക്കിയും ഉണ്ടായിരുന്നില്ല. അങ്ങനെ മത്സരം തുടർന്നു.

https://twitter.com/Ld30972553/status/1573743750995914752?t=KOPNLsNr_PGt2cvUJ_etuw&s=19

ഇത്തരം ‘മങ്കാദിങ്’ സംഭവങ്ങൾ ക്രിക്കറ്റിന്റെ മാന്യതക്ക് ചേർന്നതല്ല എന്നുള്ള നിലപാട് വ്യക്തമാക്കി മുൻപും ഒരുപാട് പേർ ഇതിനെ എതിർത്തിട്ടുണ്ട്. മുൻപ് 2019 ഐപിഎൽ സീസണിൽ രാജസ്ഥാൻ താരം ജോസ് ബട്ട്‌ലെറെ പഞ്ചാബ് നായകൻ അശ്വിൻ ഇതുപോലെ പുറത്താക്കിയത് വൻ വിവാദമായിരുന്നു. താരങ്ങളും ആരാധകരും രണ്ട് ചേരിയിൽ അണിനിരന്ന വാഗ്വാദങ്ങളും നമ്മൾ കണ്ടു. എങ്കിലും ഐസിസി നിയമത്തിൽ അനുശാസിക്കുന്ന ഇത് എങ്ങനെ കുറ്റകരമാവും എന്നായിരുന്നു അശ്വിന്റെ ചോദ്യം.

Categories
Cricket Latest News Malayalam Video

പാവം കരഞ്ഞു കൊണ്ടാ പോകുന്നത് !മങ്കാദിങ്ങ് ചെയ്ത് ദീപ്തി ശർമ, പൊട്ടിക്കരഞ്ഞു ഡീൻ, വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 16 റൺസ് ജയം, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്ത് വാരി, ലോർഡ്സിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ അമി ജോൺസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യയുടെ ജുലാൻ ഗോസ്വാമിയുടെ അവസാന മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു ഷഫാലി വർമയെയും, യാസ്തിക ഭാട്ടിയയെയും പൂജ്യത്തിന് പുറത്താക്കിക്കൊണ്ട് കെയിറ്റ് ക്രോസ്സ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി, പിന്നാലെ കഴിഞ്ഞ കളിയിൽ സെഞ്ച്വറി അടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച ഹർമൻപ്രീത് കൗറിനെയും (4) കെയിറ്റ് ക്രോസ്സ് വീഴ്ത്തി, ഒരു വശത്ത് സ്മൃതി മന്ദാന പിടിച്ച് നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ ഇടവേളകളിൽ വീണു കൊണ്ടിരുന്നു, 29/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 50 റൺസ് എടുത്ത സ്മൃതി മന്ദാനയും 68 റൺസ് എടുത്ത ദീപ്തി ശർമയും ആണ് ഭേദപ്പെട്ട സ്കോറിൽ എത്താൻ സഹായിച്ചത്, ഒടുവിൽ 46 ആം ഓവറിൽ 169 ന് ഇന്ത്യ ഓൾ ഔട്ട്‌ ആവുകയായിരുന്നു, 4 വിക്കറ്റ് വീഴ്ത്തിയ കെയിറ്റ് ക്രോസ്സ് ഇംഗ്ലണ്ടിനായി ബോളിങ്ങിൽ തിളങ്ങി.

170 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ അതേ നാണയത്തിൽ മറുപടി കൊടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ മുൻനിര തകർന്നു, രേണുക സിംഗ് ഇംഗ്ലണ്ടിന്റെ മുൻനിരയെ പെട്ടന്ന് തന്നെ പവലിയനിലേക്ക് മടക്കി അയച്ചു, 65/7 എന്ന നിലയിൽ തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ടിനെ 28 റൺസ് എടുത്ത ക്യാപ്റ്റൻ അമി ജോൺസും വാലറ്റക്കാരെ കൂട്ട് പിടിച്ച് ചാർലറ്റ് ഡീനും (47) പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 16 റൺസ് അകലെ വീഴുകയായിരുന്നു.

നാൽപത്തി നാലാം ഓവർ എറിയാനെത്തിയ ദീപ്തി ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്, ഇംഗ്ലണ്ടിനു ജയിക്കാൻ 16 റൺസും ഇന്ത്യക്ക് ജയിക്കാൻ 1 വിക്കറ്റും എന്ന നിലയിൽ കളി പുരോഗമിക്കവെ, ദീപ്തി ശർമ ബോൾ ചെയ്യാൻ തുടങ്ങിയപ്പോഴേക്കും ഡീൻ ക്രീസ് വിട്ട് ഇറങ്ങിയിരുന്നു, ഇത് മനസ്സിലാക്കിയ ദീപ്തി ശർമ ഡീനിനെ മങ്കാദിങ്ങിലൂടെ റൺ ഔട്ട്‌ ആക്കുകയായിരുന്നു, തേർഡ് അമ്പയർ ഔട്ട്‌ വിധിക്കുകയും ചെയ്തത്തോടെ കരഞ്ഞു കൊണ്ടാണ് ഡീൻ ഗ്രൗണ്ട് വിട്ടത്, ക്രിക്കറ്റിന്റെ എല്ലാ നിയമങ്ങളും ബാറ്റർക്ക് അനുകൂലമാക്കുന്ന ഈ കാലത്ത് മങ്കാദിങ്ങ് നിയമാനുസൃതം ആക്കിയത് ബോളർമാർക്ക്‌ ആശ്വസിക്കാൻ വക നൽകുന്ന കാര്യമാണ്.
Written by: അഖിൽ. വി.പി വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

RCB RCB എന്ന് വിളിച്ചു കാണികൾ ,തൻ്റെ ടി ഷർട്ടിലെ ഇന്ത്യൻ ടീമിൻ്റെ എബ്ലം കാണിച്ചു കോഹ്ലി ; വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം ഇതോടെ പരമ്പരയിൽ 1-1 നു ഇന്ത്യക്ക്‌ ഒപ്പത്തിനൊപ്പമെത്താനായി, ഔട്ട്‌ഫീൽഡിലെ നനവ് കാരണം ഏറെ വൈകിയാണ് മൽസരം ആരംഭിക്കാൻ സാധിച്ചത്, 8 ഓവർ വീതം ആക്കി ചുരുക്കിയാണ് മൽസരം നടന്നത്, പരമ്പര നേടാൻ ഇരു ടീമുകളും സെപ്റ്റംബർ 25 ഞായറാഴ്ച ഹൈദരാബാദിൽ ഏറ്റുമുട്ടും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 15 ബോളിൽ 31റൺസ് എടുത്ത് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്, എന്നാൽ മറുവശത്ത് അപകടകാരികളായ മാക്സ് വെല്ലിനെയും (0) ടിം ഡേവിഡിനെയും (2) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് (43*) ഓസ്ട്രേലിയയെ നിശ്ചിത 8 ഓവറിൽ 90/5 എന്ന നിലയിൽ എത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്  രോഹിത് ശർമ സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, രാഹുൽ 10 റൺസ് എടുത്ത് ആദം സാമ്പയുടെ ബോളിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ (46*) ഒരറ്റത്ത് നങ്കൂരമിട്ട് ഓസീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യ ലക്ഷ്യത്തിലേക്ക് വേഗത്തിൽ മുന്നേറി, ഒടുവിൽ 4 ബോളുകൾ ശേഷിക്കെ ഇന്ത്യ 6 വിക്കറ്റിന് വിജയ തീരത്തെത്തി, ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച രോഹിത് ശർമ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിൽക്കുകയായിരുന്ന വിരാട് കോഹ്ലിക്ക് നേരെ ആരാധകർ R.C.B എന്ന് ജയ് വിളിച്ചപ്പോൾ കോഹ്ലിയുടെ മറുപടി തന്റെ ടീ ഷർട്ടിലെ ഇന്ത്യൻ ടീമിന്റെ എബ്ലം തൊട്ട് കാണിച്ച് കൊണ്ട് ഇന്ത്യക്ക് ജയ് വിളിക്കൂ എന്ന തരത്തിൽ ആയിരുന്നു കോഹ്ലി ആരാധകരുടെ ഈ പ്രവർത്തിയോട് പ്രതികരിച്ചത്, ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
(R. C. B) താരമാണ് വിരാട് കോഹ്ലി, കോഹ്ലിയുടെ ഈ പ്രവൃത്തി ഏറെ പ്രശംസ പിടിച്ച് പറ്റി.

Categories
Cricket Latest News Malayalam Video

ബോൾ എവിടെ? ബോൾ എവിടെ? ഹെൽമെറ്റിന്റെ ഗ്രില്ലിനുള്ളിൽ കുടുങ്ങിയ ബോൾ തിരഞ്ഞ് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്‌, ഗ്രൗണ്ടിൽ ചിരി പടർത്തിയ നിമിഷം, വീഡിയോ കാണാം

ഇംഗ്ലണ്ടും പാകിസ്താനുമായുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനു 63 റൺസ് ജയം, ഇതോടെ 7 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 നു മുന്നിലെത്തി, കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, വിൽ ജാക്സ് ഇംഗ്ലണ്ടിനായി ഈ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.

വിക്കറ്റ് കീപ്പർ ഫിലിപ്പ് സാൾട്ടും വിൽ ജാക്സും ആണ് ഇംഗ്ലണ്ടിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്, തുടക്കത്തിൽ തന്നെ ഫിലിപ്പ് സാൾട്ടിനെ (8) വീഴ്ത്തി മുഹമ്മദ്‌ ഹസ്നൈൻ പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, മറുവശത്ത് അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കാൻ വിൽ ജാക്സിന് സാധിച്ചു, വെറും 22 ബോളിൽ 8 ഫോർ അടക്കം 40 റൺസ് നേടിക്കൊണ്ട് താരം ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി.

പിന്നാലെ പാക്കിസ്ഥാൻ സ്പിൻ ബോളർ ഉസ്മാൻ ഖാദിർ വിൽ ജാക്ക്സിനെയും ഡേവിഡ് മലാനെയും (14) വീഴ്ത്തി പാകിസ്താനെ മൽസരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, പിന്നീട് ക്രീസിൽ ഒന്നിച്ച ബെൻ ഡക്കറ്റും(70) ഹാരി ബ്രൂക്കും(81) കത്തിക്കയറിയപ്പോൾ പാക്കിസ്ഥാൻ ബോളർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല, ഇരുവരും ആക്രമിച്ച് കളിച്ചതോടെ ഇംഗ്ലണ്ട് സ്കോർബോർഡ്‌ ശര വേഗത്തിൽ കുതിച്ചു, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 139 റൺസിന്റെ അപരാജിത കൂട്ട്കെട്ട് ഉണ്ടാക്കിക്കൊണ്ട് ഇംഗ്ലണ്ടിന് 221/3 എന്ന കൂറ്റൻ ടോട്ടൽ നേടിക്കൊടുത്തു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ മുഹമ്മദ്‌ റിസ്‌വാനെയും (8) ബാബർ അസമിനെയും (8) നഷ്ടമായി,  ഇംഗ്ലണ്ട് ബോളർമാർ മികച്ച രീതിയിൽ ബോൾ എറിഞ്ഞപ്പോൾ 28/4 എന്ന നിലയിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞു, പിന്നീട് ഷാൻ മസൂദ് (66*) കുഷ്ദിൽ ഷാ (29) മുഹമ്മദ്‌ നവാസ് (19) എന്നിവർ പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ട് ഉയർത്തിയ വലിയ ലക്ഷ്യത്തിനടുത്തെത്താൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 158/8 എന്ന നിലയിൽ പാക്കിസ്ഥാൻ ഇന്നിംഗ്സിന് അവസാനിച്ചു, 63 റൺസ് വിജയവുമായി ഇംഗ്ലണ്ട് പരമ്പരയിൽ 2-1 നു മുന്നിലെത്തുകയും ചെയ്തു, ഇംഗ്ലണ്ടിന് വേണ്ടി 3 വിക്കറ്റ് വീഴ്ത്തിയ മാർക്ക്‌ വുഡ് ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിടെ 17 ആം ഓവർ ചെയ്യാനെത്തിയ ഹാരിസ് റൗഫിന്റെ ബോൾ അടിക്കാൻ ശ്രമിച്ച ഹാരി ബ്രൂക്കിന്റെ ശ്രമം പാഴായി, ബാറ്റിൽ കൊണ്ട പന്ത് ബ്രൂക്കിന്റെ ഹെൽമെറ്റ്‌ ഗ്രില്ലിനകത്തേക്ക് കയറുകയായിരുന്നു, ഒരു നിമിഷം ബോൾ എവിടെ പോയെന്നു അറിയാതെ ഹാരി ബ്രൂക്ക്‌ ചുറ്റും നോക്കി, ഈ സംഭവം ഗ്രൗണ്ടിലും കമന്ററി ബോക്സിലും ചിരി പടർത്തി,

മത്സരത്തിൽ പുറത്താകാതെ 81 റൺസ് എടുത്ത ഹാരി ബ്രൂക്കിന്റെ ഇന്നിങ്ങ്സ് ആണ് ഇംഗ്ലണ്ടിനെ കൂറ്റൻ ടോട്ടൽ നേടാൻ സഹായിച്ചത്, കളിയിലെ താരമായും ബ്രൂക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു, പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ 25 ഞായറാഴ്ച നടക്കും.
Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

വീണതല്ല വീഴ്ത്തിയത് ആണ് !സ്മിത്തിനെ യോർക്കർ കൊണ്ട് ക്രീസിൽ വീഴ്ത്തി ബുംറ;വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം ഇതോടെ പരമ്പരയിൽ 1-1 നു ഇന്ത്യക്ക്‌ ഒപ്പത്തിനൊപ്പമെത്താനായി, ഔട്ട്‌ഫീൽഡിലെ നനവ് കാരണം ഏറെ വൈകിയാണ് മൽസരം തുടങ്ങാൻ സാധിച്ചത്, 8 ഓവർ വീതം ആക്കി ചുരുക്കിയാണ് മൽസരം നടന്നത്, പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ 25 ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യൻ ടീമിൽ ഉമേഷ്‌ യാദവിന് പകരം ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറിന് പകരം റിഷഭ് പന്തും ടീമിലെത്തി, ഓസീസ് നിരയിൽ പരിക്കേറ്റ നതാൻ ഇല്ലിസിന് പകരം സീൻ അബോട്ടും ജോഷ് ഇംഗ്ലീസിനു പകരം ഡാനിയൽ സാംസും ടീമിലെത്തി, ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 15 ബോളിൽ 31റൺസ് എടുത്ത് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്, എന്നാൽ മറുവശത്ത് അപകടകാരികളായ മാക്സ് വെല്ലിനെയും (0) ടിം ഡേവിഡിനെയും (2) വീഴ്ത്തി അക്‌സർ പട്ടേൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു, എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച മാത്യു വെയ്ഡ് (43*) ഓസ്ട്രേലിയയെ നിശ്ചിത 8 ഓവറിൽ 90/5 എന്ന നിലയിൽ എത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയും രാഹുലും സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, രാഹുൽ 10 റൺസ് എടുത്ത് ആദം സാമ്പയുടെ ബോളിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ (46*) ഒരറ്റത്ത് നങ്കൂരമിട്ട് ഓസീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ ഇന്ത്യ ലക്ഷ്യത്തിലേക്ക് വേഗത്തിൽ മുന്നേറി, ഒടുവിൽ 4 ബോളുകൾ ശേഷിക്കെ ഇന്ത്യ 6 വിക്കറ്റിന് വിജയ തീരത്തെത്തി, ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച രോഹിത് ശർമ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

പരിക്ക് കാരണം ഏഷ്യകപ്പ് നഷ്ടമായ ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രീത് ബുമ്ര ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ബോളിങ്ങ് ഡിപ്പാർട്മെന്റ് കൂടുതൽ ശക്തിയാർജിച്ചു, ആദ്യ മത്സരത്തിൽ ഇന്ത്യ തോൽക്കാൻ പ്രധാന കാരണം ബോളർമാരുടെ മോശം പ്രകടനം ആയിരുന്നു, മികച്ച രീതിയിൽ കളിച്ച് കൊണ്ടിരുന്ന ഓസ്ട്രേലിയൻ നായകൻ ഫിഞ്ചിനെ പുറത്താക്കിക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് തന്റെ തിരിച്ച് വരവ് ബുമ്ര ആഘോഷമാക്കി,

ഏഴാം ഓവർ എറിയാൻ എത്തിയ ബുമ്ര സ്റ്റീവ് സ്മിത്തിന്റെ കാല് ലക്ഷ്യമാക്കി എറിഞ്ഞ യോർക്കർ മികച്ച ഒരു ബോൾ ആയിരുന്നു, ഡെത്ത് ഓവറുകളിൽ തുടർച്ചയായി യോർക്കറുകൾ എറിയാൻ സാധിക്കുന്നു എന്ന പ്രത്യേകത മറ്റ് ഫാസ്റ്റ് ബോളർമാരിൽ നിന്ന് ജസ്പ്രീത് ബുമ്രയെ വ്യത്യസ്തനാക്കുന്ന ഒരു ഘടകമാണ്.

Categories
Cricket Latest News Malayalam Video

6, 4 , രണ്ടു ബോളിൽ കളി തീർത്തു ഫിനിഷർ കാർത്തിക് ,ലാസ്റ്റ് ഓവറിലെ ഫിനിഷിങ് ,വീഡിയോ കാണാം

നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആരാധകരെയും, ലോകമെമ്പാടും ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലും മൊബൈൽ ഫോണുകളിലും തൽസമയം കണ്ടവരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യൻ ടീമിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം.

ആദ്യ മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച ഓസ്ട്രേലിയൻ ടീമിന് അതേ നാണയത്തിൽ മറുപടി നൽകാൻ സാധിച്ച ടീം ഇന്ത്യ പരമ്പര സമനിലയിൽ ആക്കുകയും ചെയ്തു. ഇതോടെ ഞായറാഴ്ച ഹൈദേരബാദിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം തീപാറുമെന്ന് ഏതാണ്ട് ഉറപ്പായി. നനഞ്ഞ ഔട്ഫീൽഡ്‌ മൂലം ഇന്ന് മത്സരം പതിവുസമയത്ത് ആരംഭിക്കാൻ കഴിഞ്ഞില്ല.

8 ഓവറാക്കി ചുരുക്കിയ മത്സരം ആരംഭിച്ചത് ഏഴ് മണിക്ക് പകരം ഒൻപതരയോടെയാണ്. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബൂംറ ടീമിൽ മടങ്ങിയെത്തി. പേസർ ഭുവനേശ്വർ കുമാറിനു പകരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിൽ ഇടംപിടിച്ചു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓസ്ട്രേലിയൻ ടീം 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90 എന്ന മികച്ച സ്കോർ കണ്ടെത്തി. 20 പന്തുകളിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 43 റൺസ് എടുത്ത വിക്കറ്റ് കീപ്പർ മാത്യൂ വെഡ് ആണ് ടോപ് സ്കോറർ. നായകൻ ആരോൺ ഫിഞ്ച് 15 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 31 റൺസ് എടുത്ത് മികച്ച പിന്തുണ നൽകി. സ്പിന്നർ അക്സർ പട്ടേൽ രണ്ട് ഓവറിൽ വെറും 13 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റുകൾ വീഴ്ത്തി. ബൂംറ ഒരു കിടിലൻ യോർക്കറിലൂടെയാണ് ഫിഞ്ചിനേ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രോഹിതിന്റെ തകർപ്പൻ അടികളിലൂടെ മത്സരത്തിൽ തുടക്കം മുതലേ മുൻതൂക്കം നേടി. 20 പന്തിൽ നാല് വീതം ബൗണ്ടറിയും സിക്സും സ്വന്തമാക്കിയ രോഹിത് 46 റൺസൊടെ പുറത്താകാതെ നിന്നു. സ്പിന്നർ ആദം സംബ മൂന്ന് വിക്കറ്റ് വീഴ്ത്തി. പത്ത് റൺസ് എടുത്ത രാഹുലിനെയും 11 റൺസ് എടുത്ത വിരാട് കോഹ്‌ലിയേയും ക്ലീൻ ബോൾഡ് ആക്കിയപ്പോൾ, നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവിനെ വിക്കറ്റിന് മുന്നിൽ കുരുക്കുകയും ചെയ്തു സാംബ. 9 റൺസ് എടുത്ത ഹാർദിക്‌ പാണ്ഡ്യയെ കമ്മിൻസും പുറത്താക്കിയതോടെ ഇന്ത്യൻ ആരാധകർ ആകാംക്ഷയിലായി.

എങ്കിലും ഋഷഭ് പന്തിനുപകരം ദിനേശ് കാർത്തിക് ആണ് ക്രീസിൽ എത്തിയത്. അവസാന ഓവറിൽ 9 റൺസ് ആണ് ഇന്ത്യക്ക് ജയിക്കാൻ ഉണ്ടായിരുന്നത്. രോഹിത് നോൺ സ്ട്രൈക്കർ എൻഡിലും. ഡാനിയേൽ സാംസ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബാക്ക്വർഡ്‌ സ്ക്വയർ ലെഗ്ഗിലേക്ക് സിക്സ് അടിച്ച് കാർത്തിക് ഇന്ത്യൻ ആരാധകരുടെ ശ്വാസം നേരെവീഴ്ത്തി. രണ്ടാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറിയും നേടിയതോടെ ഇന്ത്യൻ പതാകകൾ ഗാലറിയിൽ പാറിപ്പറന്നു. ഇനി അവസാന അങ്കത്തിനായി ഒരിക്കൽ കൂടി ഇരു ടീമുകളും ഏറ്റുമുട്ടുന്നു, ഞായറാഴ്ച ഹൈദരാബാദിൽ.

Categories
Cricket Latest News Malayalam Video

ബൂം ബൂം ബുംറ!! ഫിഞ്ച് വരെ കയ്യടിച്ചു ഈ കിടിലൻ യോർക്കറിന് മുന്നിൽ ; വീഡിയോ കാണാം

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 91 റൺസ് വിജയലക്ഷ്യം. നനഞ്ഞ ഔട്ട്ഫീൽഡ് മൂലം വൈകി തുടങ്ങിയ മത്സരം 8 ഓവർ വീതമാക്കി ചുരുക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയൻ ടീം 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90 എന്ന മികച്ച സ്കോർ കണ്ടെത്തി. 20 പന്തുകളിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 43 റൺസ് എടുത്ത വിക്കറ്റ് കീപ്പർ മാത്യൂ വെയ്ദ് ആണ് ടോപ് സ്കോറർ. നായകൻ ആരോൺ ഫിഞ്ച് 15 പന്തിൽ 31 റൺസ് എടുത്തു.

സ്പിന്നർ അക്സർ പട്ടേൽ ആണ് ഇന്ത്യൻ താരങ്ങളിൽ മികച്ചുനിന്നത്. 2 ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടി, രണ്ടും ക്ലീൻ ബോൾഡ്. ജസ്പ്രീത് ബൂംറ രണ്ട് ഓവറിൽ 23 റൺസ് വഴങ്ങി നായകൻ ആരോൺ ഫിഞ്ചന്റെ വിക്കറ്റ് നേടി. ശേഷിച്ച രണ്ട് പേർ റൺഔട്ട് ആയി. ഒരു ഓവർ മാത്രം എറിഞ്ഞ ചഹൽ 12 റൺസും പാണ്ഡ്യ 10 റൺസും വഴങ്ങി. ഹർഷൽ പട്ടേൽ രണ്ട് ഓവറിൽ 32 റൺസ്സാണ് വിട്ടുകൊടുത്തത്.

ഏറെ നാളായി പരിക്കുമൂലം ടീമിന് പുറത്തായിരുന്ന പേസർ ബൂംറ ഒരു കിടിലൻ യോർക്കേർ ഏറിഞ്ഞാണ് ഫിഞ്ചിനെ പുറത്താക്കിയത്. അതുവരെ ഇന്ത്യൻ ബോളർ മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചിരുന്ന അദ്ദേഹത്തിന്റെ ലെഗ് സ്റ്റമ്പ് പിഴുത് ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. മടങ്ങുന്ന വഴി തന്റെ വിക്കറ്റ് നേടിയ ബൂംറയെ അദ്ദേഹം അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ഉമേഷ് യാദവിന് പകരമായാണ് അദ്ദേഹം ടീമിൽ തിരിച്ചെത്തിയത്. പേസർ ഭുവനേശ്വർ കുമാറിനുപകരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിലേക്ക് മടങ്ങിയെത്തി. എട്ട് ഓവർ മത്സരം ആയത്കൊണ്ട് ഒരു ബോളർക്ക്‌ മാക്സിമം 2 ഓവർ മാത്രമേ എറിയാൻ സാധിക്കുകയുള്ളൂ.

ബുംറയെ അഭിനന്ദിച്ച് ഫിഞ്ച് ,വീഡിയോ ഇതാ :

Categories
Cricket Malayalam Video

ആ തരിപ്പ് അങ്ങ് മാറി കിട്ടി ! ക്യാച്ച് വിട്ടതിനു റണ്ണൗട്ടിലൂടെ മറുപടി നൽകി കോഹ്ലി ,വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഔട്ട്‌ഫീൽഡിലെ നനവ് കാരണം ഏറെ വൈകിയാണ് തുടങ്ങാൻ സാധിച്ചത്, 8 ഓവർ വീതം ആക്കി ചുരുക്കിയാണ് മൽസരം നടക്കുന്നത്, ആദ്യ മത്സരത്തിൽ 200 ന് മുകളിൽ റൺസ് എടുത്തിട്ടും 4 വിക്കറ്റിന്റെ പരാജയം ഇന്ത്യക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു, മോശം ബോളിങ്ങും, ഫീൽഡിങ്ങും ആണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായത്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്, ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനാണ് ഇന്ത്യയുടെ ശ്രമം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഇന്ത്യൻ ടീമിൽ ഉമേഷ്‌ യാദവിന് പകരം ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറിന് പകരം റിഷഭ് പന്തും ടീമിലെത്തി, ഓസീസ് നിരയിൽ പരിക്കേറ്റ നതാൻ ഇല്ലിസിന് പകരം സീൻ അബോട്ടും ജോഷ് ഇംഗ്ലീസിനു പകരം ഡാനിയൽ സാംസും ടീമിലെത്തി,

ഏഷ്യകപ്പിലെ തോൽവിയും ഈ പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിയുമൊക്കെ ഓസ്ട്രേലിയയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ വളരെ മോശമായാണ് ബാധിച്ചിരിക്കുന്നത്, ബോളിങ്ങ് ഡിപ്പാർട്മെന്റ് ആണ് ഇന്ത്യക്ക് കൂടുതൽ തലവേദന ഉണ്ടാക്കുന്നത്, ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത്തോടെ ബോളിങ്ങ് വിഭാഗം കുറച്ചു കൂടെ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കാം.

മത്സരത്തിൽ രണ്ടാം ഓവർ എറിഞ്ഞ അക്സർ പട്ടേലിന്റെ ബോളിൽ ഓസ്ട്രേലിയൻ ഓപ്പണർ കാമറൂൺ ഗ്രീനിന്റെ ഒരു ബുദ്ധിമുട്ടേറിയ ക്യാച്ച് വിരാട് കോഹ്ലി നഷ്ടപ്പെടുത്തിയിരുന്നു, ലോങ്ങ്‌ ഓണിൽ നിന്ന് ആ ക്യാച്ചിന് പിറകെ ഓടിയ കോഹ്ലിക്ക് ആ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാനായില്ല, എന്നാൽ ആ ഓവറിൽ തന്നെ മികച്ച ഒരു ഡയറക്റ്റ് ത്രോയിലൂടെ ഗ്രീനിനെ റൺ ഔട്ട്‌ ആക്കി കോഹ്ലി  നഷ്ടപ്പെടുത്തിയ ക്യാച്ചിന് പകരമായി റൺ ഔട്ടിലൂടെ അപകടകാരിയായ കാമറൂൺ ഗ്രീനിനെ മടക്കി അയച്ചു.

Categories
Cricket Latest News Malayalam Video

അശ്വിൻ്റെ കൂടെ സ്പിൻ ബൗളിംഗ് പ്രാക്ടീസ് ചെയ്തു ബുംറയും പാണ്ട്യയും; വൈറൽ വീഡിയോ കാണാം

ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ട്വന്റി ട്വന്റി മത്സരം ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടും ഉള്ള ആരാധകർ. വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കേണ്ട മത്സരത്തിൽ ഇതുവരെ ടോസ് ഇടാൻ പോലും കഴിഞ്ഞിട്ടില്ല. പൂർണമായും ഉണങ്ങാതെ കിടക്കുന്ന ഔട്ട്ഫീൽഡ് ആണ് കാരണം. ആദ്യ മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് ഓസ്ട്രേലിയ തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണി നിലനിന്നിരുന്നു. എങ്കിലും ഇന്ന് പകൽ മഴ പൂർണമായും മാറിനിന്നിട്ടുകൂടി ഇന്നലെ രാത്രി പെയ്ത മഴയിൽ നനഞ്ഞ ഔട്ഫീൽഡ് ഇപ്പോഴും ചില ഭാഗങ്ങളിൽ ഉണങ്ങാതെ കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഗ്രൗണ്ട് സ്റ്റാഫ് ചില ഭാഗങ്ങളിൽ അറക്കപൊടി വിതറി മത്സരം ആരംഭിക്കുന്നതിനായി മൈതാനം തയ്യാറാക്കി എങ്കിലും അമ്പയർമാർക്ക് പൂർണ്ണ തൃപ്തി കൈവന്നിട്ടില്ല.

എട്ടുമണിക്ക് നടത്തിയ രണ്ടാം ഘട്ട വിലയിരുത്തലിലും കാര്യമായി മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. അടുത്ത ഇൻസ്പക്ഷൻ എട്ടേമുക്കാലോടുകൂടി നടത്തും. ഏറ്റവും ചുരുങ്ങിയ രീതിയിൽ ഒരു അഞ്ചോവർ വീതമുള്ള മത്സരം നടക്കണം എങ്കിൽ, ഒൻപതേമുക്കാലോടുകൂടി മത്സരം ആരംഭിക്കണം. അല്ലാത്തപക്ഷം മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കും. ബോളർമാർ എറിയുന്ന ഭാഗത്താണ് കൂടുതൽ നനഞ്ഞുകിടക്കുന്നത്. അതുകൊണ്ട് തന്നെ കളിക്കാരുടെ സേഫ്റ്റി ആണ് പ്രധാനം എന്ന് അമ്പയർമാർ വ്യക്തമാക്കി.

ഇരു ടീമുകളും ഗ്രൗണ്ടിൽ പരിശീലനം തുടരുന്നു. അതിനിടെ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബൂംറയും ഹാർധിക് പാണ്ഡ്യയും ബോളിങ് പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കാരണം, തങ്ങളുടെ സ്ഥിരം ശൈലിയിൽ അല്ല അവരുടെ ബോളിങ്. ഇന്ത്യൻ സീനിയർ താരവും ഓഫ്സ്പിന്നറൂമായ രവിചന്ദ്രൻ അശ്വിന്റെ കൂടെ ചേർന്ന് ഇരുവരും ഓഫ്സ്പിൻ ബോളിങ് രീതിയിൽ ഒരു കൈ നോക്കുകയാണ്.

ആദ്യം അശ്വിൻ ഒരു പന്ത് എറിയുന്നു, അതിനു ശേഷം ബൂംറ വന്ന് അതേപോലെ എറിയാൻ നോക്കുന്നു. ഇതുകണ്ട പാണ്ഡ്യയും ഇവരുടെ കൂടെ ചേരുന്നു. കുറച്ച് സമയം ഇവർ ഇതുപോലെ പന്തെറിഞ്ഞത് കാണികൾക്കും വേറിട്ട ഒരു അനുഭവമായി മാറി. എത്രയും വേഗം മത്സരം ആരംഭിക്കാൻവേണ്ടി കാത്തിരിക്കുകയാണ് അവർ.

പരിക്കുമൂലം ഏഷ്യ കപ്പ് നഷ്ടമായ ബൂംറ ട്വന്റി ട്വന്റി ലോകകപ്പ് ടീമിൽ ഇടം നേടിയിരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയിലും താരം കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു എങ്കിലും ആദ്യ മത്സരത്തിൽ പൂർണ കായികക്ഷമത കൈവരിക്കാതിരുന്ന അദ്ദേഹത്തിന് പകരം ഉമേഷ് യാദവ് ഇറങ്ങുകയായിരുന്നു. അന്ന് ടോസ് സമയത്ത് നായകൻ രോഹിത് ശർമ പറഞ്ഞത് രണ്ടും മൂന്നും മത്സരങ്ങളിൽ അദ്ദേഹം ടീമിൽ തിരിച്ചെത്തും എന്നാണ്.

Categories
Cricket Latest News Malayalam Video

6 6 4 പ്രായത്തിന് കുറച്ചെങ്കിലും വില കൊടുക്കു സച്ചിൻ ! സച്ചിൻ്റെ വെടിക്കെട്ട് വീഡിയോ കാണാം

റോഡ് സേഫ്റ്റി സീരീസിലെ തങ്ങളുടെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് ലജൻഡ്സ് ടീമിനെതിരെ ഇന്ത്യ ലജൻഡ്സ് ടീമിന് 40 റൺസിന്റെ ആവേശോജ്ജ്വല വിജയം. മഴമൂലം 15 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ഇംഗ്ലണ്ടിന്റെ മറുപടി 130/6 ന്‌ അവസാനിച്ചു. ഡെറാഡൂണിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടന്നത്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ തകർത്ത് തുടങ്ങിയ ഇന്ത്യക്ക് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും മഴ മൂലം കളി ഉപേക്ഷിക്കപ്പെട്ടു. രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസ് ടീമിനെതിരെ ഒരു പന്തുപോലും എറിയാതെയാണ് കളി മഴ കൊണ്ടുപോയത്. മൂന്നാം മത്സരത്തിൽ ന്യൂസിലൻഡ് ടീമിനെതിരെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 5.5 ഓവറിൽ 49/1 എടുത്തുനിൽക്കെ മഴ എത്തുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ തന്റെ ബാറ്റിംഗ് കൊണ്ട് ഒരിക്കൽ കൂടി നമ്മളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഓവർ വെട്ടിച്ചുരുക്കിയതോടെ അതിവേഗം റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലാക്കി മികച്ച സ്ട്രൈക്ക് റേറ്റിൽ സച്ചിനും മറ്റു ഇന്ത്യൻ താരങ്ങളും ബാറ്റ് ചെയ്തു. 20 പന്ത് നേരിട്ട സച്ചിൻ 3 വീതം ബൗണ്ടറിയും സിക്സും പറത്തി 40 റൺസ് നേടിയാണ് പുറത്തായത്. സച്ചിൻ തന്നെയാണ് പിന്നീട് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

ഇന്ത്യൻ ഇന്നിംഗ്സിലെ മൂന്നാം ഓവറിന്റെ അവസാന 3 പന്തുകളിൽ 6,6,4 എന്നിങ്ങനെ അടിച്ചുകൂട്ടിയ സച്ചിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ക്രിസ് ട്രെമ്ലെട്ട്‌ ആയിരുന്നു ബോളർ. നാലാം പന്തിൽ അല്പം മുന്നോട്ടാഞ്ഞു പന്തിനെ കോരിയെടുത്ത് വിക്കറ്റിന് പിന്നിലേക്ക് കിടിലൻ സിക്സ്. അഞ്ചാം പന്തിൽ ക്രീസിൽ നിന്നും മുന്നോട്ട് സ്‌റ്റെപ്പൗട്ട്‌ ചെയ്ത് കയറിവന്ന് ലോങ് ഓണിലേക്ക് ഒരു കൂറ്റൻ സിക്സ്. അവസാന പന്തിൽ ലോങ് ഓണിനും മിഡ് വിക്കറ്റിനും ഇടയിലൂടെ ബൗണ്ടറിയും.

തന്റെ 49 ആം വയസ്സിലും ഇത്ര ചുറുചുറുക്കോടെ ബാറ്റിംഗ് തുടരുന്ന സച്ചിന്റെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട ആവേശത്തിൽ മറ്റു ഇന്ത്യൻ താരങ്ങളും നിറയെ ബൗണ്ടറിയും സിക്സും അടിച്ചുകൂട്ടി. യുവരാജ് സിംഗ് 15 പന്തിൽ 31 റൺസും യുസുഫ് പഠാൻ 11 പന്തിൽ 27 റൺസും എടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റീഫൻ പാരി മാത്രമാണ് ബോളിങ്ങിൽ തിളങ്ങിയത്, ബാക്കി എല്ലാവരും നിറയെ റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ട് താരങ്ങളെ ഉയർന്ന സ്കോർ നേടാൻ സമ്മതിച്ചില്ല. രാജേഷ് പാവാർ മൂന്ന് വിക്കറ്റ് നേടി തിളങ്ങിയപ്പോൾ സ്റ്റുവർട്ട് ബിന്നിയും പ്രഗ്യാൻ ഓജയും മൻപ്രീത് ഗോണിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന സീരീസിൽ ഓരോ ടീമിനും അഞ്ച് മത്സരങ്ങൾ വീതം ആണുള്ളത്. ഇന്ത്യയുടെ അവസാന മത്സരം ഞായറാഴ്ച ബംഗ്ലാദേശ് ടീമിന് എതിരെയാണ്. ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകൾക്ക് എതിരെ ഇന്ത്യക്ക് മത്സരമില്ല. ഓരോ ടീമിനും അഞ്ച് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ വരുന്നവർ സെമി ഫൈനലിൽ ഇടം നേടും. ഇന്ത്യയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

6 6 4 Watch Video :