Categories
Latest News

‘ഇതൊന്നും കാണുന്നില്ലേ’ സിക്സ് പോയെന്ന് പോലും നോക്കാതെ നോ ബോൾ വാങ്ങിച്ചെടുക്കാൻ വെപ്രാളപ്പെടുന്ന സ്മിത്ത്, സ്മിത്തിന്റെ ശ്രദ്ധയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം ; വീഡിയോ

കളിക്കളത്തിൽ സ്മിത്തിന്റെ ശ്രദ്ധ എത്രത്തോളമെന്ന് വ്യക്തമാക്കുന്ന സംഭവവും ന്യുസിലാൻഡിനെതിരായ മൂന്നാം ഏകദിന  മത്സരത്തിനിടെ അരങ്ങേറിയിരുന്നു. 38ആം ഓവറിൽ ജിമ്മി നിഷാമിനെതിരെ സ്മിത്ത് സ്ക്വായർ ലെഗിലൂടെ സിക്സ് പറത്തിയിരുന്നു. ഏവരെയും അമ്പരപ്പിച്ചു കൊണ്ടാണ് സ്മിത്ത് കൈ ഉയർത്തി അമ്പയറിന് നേരെ തിരിഞ്ഞത്.  30-യാർഡ് സർക്കിളിന് പുറത്തുള്ള ഫീൽഡർമാരുടെ എണ്ണത്തെക്കുറിച്ച് സ്മിത്ത് അമ്പയറെ ഓർമ്മിപ്പിക്കുകയായിരുന്നു.

പിന്നാലെ നിയമപ്രകാരം നോ ബോൾ ലഭിക്കുകയും ചെയ്തു. സ്മിത്തിന്റെ ശ്രദ്ധയെ കമെന്റർമാർ പ്രശംസിക്കുകയും ചെയ്തു. സിക്സ് പോയെന്ന് പോലും നോക്കാതെ ഉടനടി കാര്യം ബോധിപ്പിക്കാൻ വെപ്രാളപ്പെടുന്ന സ്മിത്തിന്റെ ഭാവങ്ങൾ ആരാധകരിൽ ചിരിപടർത്തിയിട്ടുണ്ട്.

അതേസമയം പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരത്തിലും ജയം നേടി ന്യുസിലാൻഡ് വൈറ്റ് വാഷ് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. അവസാന മത്സരത്തിൽ സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ജയം നേടുകയായിരുന്നു. 131 പന്തിൽ 11 ഫോറും 1 സിക്‌സും ഉൾപ്പെടെ 105 റൺസാണ് സ്മിത്ത് അടിച്ചു കൂട്ടിയത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 268 വിജയലക്ഷ്വുമായി ഇറങ്ങിയ ന്യുസിലാൻഡ് 242 റൺസിൽ ഓൾ ഔട്ടായി.

53 പന്തിൽ 47 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ന്യുസിലാൻഡിന്റെ ടോപ്പ് സ്‌കോറർ. 56 പന്തിൽ 27 റൺസ് നേടി ക്യാപ്റ്റൻ വില്യംസൻ വീണ്ടും നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്ക് 3 വിക്കറ്റും സീൻ അബ്ബോട്ട്, കാമെറോണ് ഗ്രീൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫിഞ്ചിന്റെ ഏകദിന കരിയറിലെ അവസാന മത്സരമായിരുന്നു. മോശം ഫോമിലൂടെ കടന്ന് പോവുകയായിരുന്ന ഫിഞ്ച് അവസാന ഏകദിനത്തിന് മുന്നോടിയായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അവസാന മത്സരത്തിൽ 13 പന്തിൽ 5 റൺസ് നേടിയാണ് മടങ്ങിയത്.

Categories
Cricket Latest News Video

രണ്ടു മികച്ച ഫീൽഡർമാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ! ഇന്ത്യ – സൗത്താഫ്രിക മത്സരത്തിനിടയിലെ രസകരമായ സംഭവം ;വീഡിയോ കാണാം

ഇന്നലെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിലെ ഒരു ആകാംഷ നിറഞ്ഞ നിമിഷമായി ഇന്ത്യ ലജൻഡ്സ് താരമായ സുരേഷ് റെയ്നയും ദക്ഷിണാഫ്രിക്കൻ ലജൻഡ്സ് നായകനായ ജോണ്ടി റോഡ്സും മത്സരത്തിനിടെ മുഖാമുഖം വന്നത്. ദക്ഷിണാഫ്രിക്കൻ ടീം ബാറ്റിംഗ് ചെയ്യുമ്പോൾ ആയിരുന്നു സംഭവം.

ജോണ്ടി റോഡ്സ് ബാറ്റ് ചെയ്യാനായി ക്രീസിൽ എത്തിയ ശേഷം, ഫീൽഡിംഗ് ചെയ്യുകയായിരുന്ന റയ്ന അദ്ദേഹത്തിന് നേർക്ക് വന്നടുക്കുകയായിരുന്നു. റോഡ്സും അങ്ങോട്ട് നടന്നപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഗാലറിയിൽ ഉണ്ടായിരുന്ന ആരാധകരും സ്തബ്ധരായി നിന്നുപോയി. പരസ്പരം മുഖാമുഖം നിന്ന് അല്പം സംസാരിച്ച ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു.

റൈയ്ന അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ വേണ്ടിയാണ് വേണ്ടിയാണ് പോയത് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് പരിപാടിയിൽവെച്ച് ജോണ്ടി റോഡ്സ് തന്നെ അതിൽ വ്യക്തത വരുത്തുകയായിരുന്നു. അത് വെറുമൊരു സൗഹൃദസംഭാഷണം മാത്രമായിരുന്നു എന്നും, ഇന്ന് തന്റെ വിക്കറ്റ് അദ്ദേഹം നേടുമെന്ന് തമാശ രൂപേണ റൈന പറയുകയായിരുന്നു എന്നും റോഡ്സ് വ്യക്തമാക്കി.

വളരെകാലത്തെ സുഹൃദ്ബന്ധമാണ് ഇരുതാരങ്ങളും തമ്മിലുള്ളത്. സമൂഹമാധ്യമങ്ങളിൽ ഓരോ സന്ദർഭങ്ങളിൽ പരസ്പരം ആശംസകൾ അറിയിക്കുന്ന ഇരുവരെയും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഒരു ഫീൽഡർ ആയാണ് ജോണ്ടി റോഡ്സ് അറിയപ്പെടുന്നത്. എങ്കിലും ഒരുപാട് അഭിമുഖങ്ങളിൽവെച്ച് അദ്ദേഹം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഫീൽഡറെ തിരഞ്ഞെടുക്കാൻ പറയുമ്പോൾ റൈയ്നയുടെ പേരാണ് പറഞ്ഞിട്ടുള്ളത്.

ഇന്നലെ നടന്ന സീരിസിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ 61 റൺസിന്‌ അവരെ കീഴടക്കി. ഇന്ത്യ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന് നിശ്ചിത ഇരുപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നായകൻ ജോണ്ടി റോഡ്സ് 27 പന്തിൽ നിന്നും അഞ്ച് ബൗണ്ടറിയും ഒരു സിക്സറും അടക്കം 38 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രാഹുൽ ശർമ മൂന്ന് വിക്കറ്റും മുനാഫ് പട്ടേലും പ്രഗ്യാൻ ഓജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ദിവസങ്ങൾക്ക് മുമ്പ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച സുരേഷ് റെയ്ന ഇന്ത്യ ലജൻഡ്സ് ടീമിനായി അരങ്ങേറ്റം കുറിച്ചു. റൈനയുടെയും ബിന്നിയുടെയും യുസുഫ് പഠാന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ബിന്നി 42 പന്തിൽ 82 റൺസും(5 ബൗണ്ടറി, 6 സിക്സ്), റൈന 22 പന്തിൽ 33 റൺസും(4 ബൗണ്ടറി, 1 സിക്സ്), യുസുഫ് പഠാൻ 15 പന്തിൽ 35 റൺസും(1 ബൗണ്ടറി, 4 സിക്സ്) എടുത്തു.

രണ്ടു മികച്ച ഫീൽഡർമാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ! ഇന്ത്യ – സൗത്താഫ്രിക മത്സരത്തിനിടയിലെ രസകരമായ സംഭവം ;വീഡിയോ കാണാം.

https://twitter.com/cricket82182592/status/1568912933178179586?t=MlZoKoKtcC6I0oEvCxgQYg&s=19
Categories
Cricket Latest News Video

ലജൻഡ്സ് ലീഗിലും തന്റെ ട്രേഡ് മാർക്ക് ഷോട്ട് കളിച്ച് സുരേഷ് റൈന; വീഡിയോ കാണാം

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന മികച്ച ബാറ്റിംഗ് പ്രകടനവുമായി തിളങ്ങിയിരിക്കുകയാണ്. ഇന്ത്യ ലജൻഡ്സും ദക്ഷിണാഫ്രിക്ക ലജൻഡ്‌സും തമ്മിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിലാണ് തന്റെ കൈവശം ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തി റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ പേരിൽ നടത്തുന്ന ടൂർണമെന്റാണിത്. ഈ വർഷത്തെ ഉദ്ഘാടന മത്സരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. വൺ ഡൗണായി എത്തിയ റെയ്ന മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ഏഴ് ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യക്ക് വേണ്ടി മികച്ചൊരു കൂട്ടുകെട്ട് ആണ് റയ്നയും സ്റ്റുവർട്ട് ബിന്നിയും ചേർന്ന് നൽകിയത്.

മഖയ എന്‍റിനി എറിഞ്ഞ ആറാം ഓവറിന്റെ രണ്ടാം പന്തിൽ സച്ചിൻ പുറത്തായതോടെ ക്രീസിൽ എത്തിയ ചിന്ന തല നേരിട്ട രണ്ടാം പന്തിൽ തന്നെ തന്റെ ഫേവറിറ്റ് ഷോട്ട് കളിച്ച് ബൗണ്ടറി നേടുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. കവർ ഫീൽഡിന് മുകളിലൂടെ സ്വീപ്പർ കവർ എരിയയിലേക്ക് ഉള്ള ഇൻസൈഡ് ഔട്ട് ഷോട്ട്.

മത്സരത്തിൽ ആകെ 22 പന്ത് നേരിട്ട അദ്ദേഹം ഇതടക്കം നാല് ബൗണ്ടറിയും ഒരു കിടിലൻ സിക്സറും ഉൾപ്പെടെ 33 റൺസ് എടുത്താണ് പുറത്തായത്. വിന്റെജ് റയ്നയെ കൺകുളിർക്കെ കാണാൻ കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് സാധിച്ചു എന്നുതന്നെ വേണം പറയാൻ.

നിശ്ചിത ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി ടീം ഇന്ത്യ ലജൻഡ്‌സ്. വേർപിരിയാത്ത അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സ്റ്റുവർട്ട് ബിന്നിയും യുസുഫ് പഠനും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഇന്ത്യയെ 200 കടത്തിയത്. ബിന്നി 42 പന്തിൽ 5 ബൗണ്ടറിയും 6 സിക്സും അടക്കം 82 റൺസും പഠാൻ 15 പന്തിൽ ഒരു ബൗണ്ടറിയും നാല് സിക്സും അടക്കം 35 റൺസുമാണ് അടിച്ചുകൂട്ടിയത്.

Categories
Cricket Malayalam

4 6 6 ബിന്നിച്ചായൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ ! ബിന്നിയുടെ വെടിക്കെട്ട് വീഡിയോ കാണാം

റോഡ് സേഫ്റ്റി വേൾഡ് ട്വന്റി-20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ ലെജൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ലെജൻഡ്സിന് വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ച സ്റ്റുവർട്ട് ബിന്നിയുടെ ഇന്നിംഗ്സ് കരുത്തിൽ 217/4 എന്ന കൂറ്റൻ സ്കോർ നേടാനായി, കാൺപൂരിലെ ഗ്രീൻ പാർക്ക്‌ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്, ഇന്ത്യക്കും, സൗത്ത് ആഫ്രിക്കക്കും പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ ഏറ്റു മുട്ടുന്നത്.

റോഡ് അപകടങ്ങളിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ടൂർണമെന്റിന്റെ പ്രമേയം, ക്രിക്കറ്റിൽ നിന്ന് വിരമിച്ച തങ്ങളുടെ പ്രിയ താരങ്ങൾ ഒരിക്കൽ കൂടി ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് കാണാനുള്ള സുവർണാവസരം കൂടിയാണ് ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ ഈ ടൂർണമെന്റ്, സെമി ഫൈനലുകളും ഫൈനലും അടക്കം 23 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക.

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെൻഡുൽക്കർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സ് ആണ് സൗത്ത് ആഫ്രിക്കയെ നയിക്കുന്നത്, സച്ചിനും വിക്കറ്റ് കീപ്പർ നമൻ ഓജയുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്, ഇരുവരും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു, എന്നാൽ ആറാം ഓവറിൽ മഖായ എൻടിനിയുടെ ബോളിൽ ജൊഹാൻ ബോത്ത പിടിച്ച് സച്ചിൻ(16) പുറത്തായി, സച്ചിൻ ഔട്ട്‌ ആയതിന് ശേഷം ക്രീസിലെത്തിയ സുരേഷ് റൈനയും മികച്ച ബാറ്റിങ്ങ് കാഴ്ച വെച്ചു, 4 ഫോറും 1 സിക്സും അടക്കം 33 റൺസ് റൈന അടിച്ചെടുത്തു.

സ്റ്റുവർട്ട് ബിന്നി ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സിന്റെ വേഗത വർധിച്ചു, തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച് ബിന്നി ഇന്ത്യയെ മുന്നോട്ട് നയിച്ചു, വെറും 42 ബോളിൽ ആണ് 5 ഫോറും 6 സിക്സും അടക്കം 195 പ്രഹര ശേഷിയിൽ ബിന്നി പുറത്താകാതെ 82 റൺസ് അടിച്ച് കൂട്ടിയത്, ബിന്നിയുടെ ഈ ഇന്നിംഗ്സാണ് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത്, പതിനേഴാം ഓവർ ചെയ്യാനെത്തിയ ഗാർനറ്റ് ക്രുഗറിനെ 1 ഫോറും 2 കൂറ്റൻ സിക്സും അടിച്ചാണ് ബിന്നി വരവേറ്റത്.

Categories
Cricket Latest News Video

ഇന്ത്യൻ ആരാധകരുടെ മനസ്സ് തകർത്തു കിടിലൻ ക്യാച്ചിലൂടെ സച്ചിനെ പുറത്താക്കി സൗത്താഫ്രിക്കൻ താരം

റോഡ് സേഫ്റ്റി വേൾഡ് ട്വന്റി-20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അതിഥേയരായ ഇന്ത്യൻ ലെജൻഡ്സും സൗത്ത് ആഫ്രിക്കൻ ലെജൻഡ്സാണ് ഇന്ന് ഏറ്റു മുട്ടുന്നത്, കാൺപൂരിലെ ഗ്രീൻ പാർക്ക്‌ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്, ഇന്ത്യക്കും, സൗത്ത് ആഫ്രിക്കക്കും പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

റോഡ് സേഫ്റ്റിയിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ടൂർണമെന്റിന്റെ പ്രമേയം, ക്രിക്കറ്റിൽ നിന്ന് വിരമിച്ച തങ്ങളുടെ പ്രിയ താരങ്ങൾ ഒരിക്കൽ കൂടി ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് കാണാനുള്ള സുവർണ അവസരം കൂടിയാണ് ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ ഈ ടൂർണമെന്റ്, സെമി ഫൈനലുകളും ഫൈനലും അടക്കം 23 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക.

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെൻഡുൽക്കർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സ് ആണ് സൗത്ത് ആഫ്രിക്കയെ നയിക്കുന്നത്, സച്ചിനും വിക്കറ്റ് കീപ്പർ നമൻ ഓജയുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്, ഇരുവരും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു, ഇതിനിടെ സച്ചിന്റെ ബാറ്റിൽ നിന്ന് 2 മനോഹര ഫോറുകൾ പിറന്നു, എന്നാൽ ആറാം ഓവറിൽ മഖായ എൻടിനിയുടെ ബോളിൽ ജൊഹാൻ ബോത്ത പിടിച്ച് സച്ചിൻ(16) പുറത്തായത് കാണികൾക്ക്‌ നിരാശ സമ്മാനിച്ചു.

Categories
Cricket Latest News Video

കിടിലൻ ക്യാച്ച് എടുത്ത് ജോണ്ടി റോഡ്സ്; ഫീൽഡിംഗ് മികവിന് തെല്ലും കൈമോശം വന്നിട്ടില്ല, വീഡിയോ കാണാം

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്റി ട്വന്റി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ലേജൻഡ്സ്‌ ടീമും സൗത്താഫ്രിക്കൻ ലേജൻഡ്സ്‌ ടീമും ഏറ്റുമുട്ടുകയാണ്. മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണർ നമാൻ ഓജയെ പുറത്താക്കാൻ കിടിലൻ ക്യാച്ച് എടുത്ത് സൗത്താഫ്രിക്കൻ നായകൻ ജോണ്ടി റോഡ്സ്.

തന്റെ കരിയറിലെ പ്രതാപകാലത്ത് മികച്ച ഫീൽഡിംഗ് പ്രകടനം കൊണ്ടും ക്യാച്ചുകൾ കൊണ്ടും പേരെടുത്ത ഒരു താരമായിരുന്നു അദ്ദേഹം. സാധാരണ താരങ്ങൾ ബാറ്റിംഗ് കൊണ്ട് അല്ലെങ്കിൽ ബോളിങ് കൊണ്ട് ഒക്കെ പ്രശസ്തി നേടുന്ന സമയത്ത് ഗ്രൗണ്ട് ഫീൽഡിംഗ് കൊണ്ട് മാത്രം പ്രശസ്തി നേടിയ താരമാണ് റോഡ്സ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർ ആയാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

മത്സരത്തിന്റെ ഏഴാം ഓവറിൽ ആയിരുന്നു സംഭവം. വാൻ ദേർ വാത്ത് എറിഞ്ഞ ആദ്യ പന്തിൽ കട്ട് ഷോട്ട് കളിക്കാനാണ് ഓജ ശ്രമിച്ചത്. എന്നാൽ പോയിന്റ് റീജിയണിൽ നിൽക്കുകയായിരുന്ന ജോണ്ടി റോഡ്സ് ഒരു റിഫ്ലക്‌സ്‌ ക്യാച്ചിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തന്റെ മുഖത്തിന് നേരെ വേഗത്തിൽ വന്ന പന്ത് വളരെ പെട്ടെന്ന് കയ്യിലൊതുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 18 പന്തിൽ നിന്നും 4 ബൗണ്ടറി അടക്കം 21 റൺസ് ആണ് ഓജ നേടിയത്.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ലേജൻഡ്സ് ടീമിൽ പുതുമുഖങ്ങൾ ആയി സ്റ്റുവർട്ട് ബിന്നിയും കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റൈനയും ഇടംപിടിച്ചു. വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് ടൂർണമെന്റിൽ കളിക്കുന്നില്ല.

5.1 ഓവറിൽ 46 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ സച്ചിനും ഓജയും കൂട്ടിച്ചേർത്തു. 15 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 16 റൺസ് എടുത്ത സച്ചിനാണ് ആദ്യം പുറത്തായത്.

മഖയ എന്റിനിക്കായിരുന്നു വിക്കറ്റ്. ഒന്നിൽകൂടുതൽ തവണ സച്ചിന്റെ ക്യാച്ച് സൗത്താഫ്രിക്കൻ താരങ്ങൾ വിട്ടുകളഞ്ഞിരുന്നു. എങ്കിലും അത് മുതലാക്കി വൻ സ്കോർ കണ്ടെത്താൻ സച്ചിന് കഴിഞ്ഞില്ല. വൺ ഡൗണായി എത്തിയ സുരേഷ് റൈന 22 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റൺസെടുത്ത് പുറത്തായി. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Categories
Cricket Malayalam Video

പാക്ക് താരവും ചേർന്നുള്ള റൊമാന്റിക് വീഡിയോ പങ്കുവെച്ച് പുലിവാല് പിടിച്ച് നടി ഉർവശി രൗട്ടെല

എന്നെന്നും വിവാദങ്ങളുടെ കളിത്തൊഴിയായ ബോളിവുഡ് താരം ഉർവശി രൗട്ടെല ഇതാ വീണ്ടും മറ്റൊരു സംഭവത്തിൽ ട്രോളന്മാരുടെ ഇരയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ യുവതാരം നസീം ഷാ കൂടി ഉൾപ്പെടുന്ന ഒരു റൊമാന്റിക് റീൽ വീഡിയോ താരം ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ചിരുന്നു.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിൽ ഗാലറിയിൽ ഉർവശിയും ഉണ്ടായിരുന്നു. മത്സരത്തിനിടെ നസീം ഷാ ബോളിങ്ങിനിടെ സഹ കളിക്കാരെ നോക്കി ചിരിക്കുന്ന ഒരു വീഡിയോ എഡിറ്റ് ചെയ്ത് അതിന്റെ കൂടെ ഗാലറിയിൽ ഇരുന്ന് ചിരിക്കുന്ന ഉർവശിയുടെ വീഡിയോ കൂടി ഉൾപ്പെടുത്തിയുള്ള ആരോ ചെയ്ത വീഡിയോ ആണ് തമാശയായി പോസ്റ്റ് ചെയ്തത്. ഇതാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തെ ട്രോളാൻ ലഭിക്കുന്ന ഒരു ചെറിയ അവസരവും പാഴാക്കാതെ വിനിയോഗിക്കുന്നവരാണ് നമ്മുടെ ട്രോളൻമാർ. നേരത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമായി ഉൾപ്പെടുന്ന വിവാദത്തിലും താരം നിറഞ്ഞുനിന്നിരുന്നു. ഓഗസ്റ്റ് മാസം ഒരു അഭിമുഖത്തിൽ വിവാദമായ ഒരു വെളിപ്പെടുത്തൽ ഉർവശി നടത്തിയിരുന്നു.

‘മിസ്റ്റർ ആർപി’ എന്നൊരു പ്രമുഖ വ്യക്തി തന്നെ കാണാനായി ഒരു ഹോട്ടൽ ലോബിയിൽ പത്ത് മണിക്കൂറോളം കാത്തുനിന്നിരുന്നു എന്നായിരുന്നു താരം പറഞ്ഞത്. ആർപി എന്നത് ഇന്ത്യൻ താരം ഋഷഭ് പന്ത് ആണെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല എന്നായിരുന്നു ട്രോളൻമാർ കണ്ടെത്തിയത്. ഇതോടെ പന്തിന്റെ പ്രതികരണത്തിന് കാത്തിരുന്ന ആരാധകർക്ക് ഒടുവിൽ അത് ലഭിക്കുകയും ചെയ്തു.

ചെറിയൊരു പേരിനും പ്രശസ്തിക്കും വേണ്ടി ചിലർ ഇന്റർവ്യൂകളിൽ തോന്നിയ കാര്യങ്ങളാണ് വിളിച്ചു പറയുന്നത്, അവരെ ഓർത്ത് തനിക്ക് സങ്കടം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പന്ത് ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തത്. എങ്കിലും കുറച്ച് നേരം കഴിഞ്ഞപ്പോൾ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇതിനുള്ള മറുപടിയെന്നോണ്ണം ഉർവശിയും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി പോസ്റ്റ് പങ്കുവച്ചിരുന്നു. ചോട്ടു ഭയ്യ ബാറ്റ് ബോൾ കളിച്ചാൽ മതി എന്നും പറഞ്ഞ്. ഇതെല്ലാം ട്രോളന്മാർക്ക്‌ ആഘോഷമായിരുന്നു. ഇപ്പോൾ വീണ്ടുമൊരു വിവാദക്കുരുക്കിൽ പെട്ടിരിക്കുകയാണ് ഉർവശി രൗട്ടേല. പാക്ക് താരത്തെ ഉൾപ്പെടുത്തി വീഡിയോ പങ്കുവെച്ചതിന്.

https://twitter.com/cricket82182592/status/1568598261233233923?t=FMH-vroK0qztK2j-xtZCyA&s=19
Categories
Cricket Video

അമ്പയറെ ഞാൻ അല്ലേ ക്യാപ്റ്റൻ ?സഹ താരത്തിന്റെയും അമ്പയറുടെയും പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിച്ച് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, വീഡിയോ കാണാം

ഫൈനലിനു മുമ്പുള്ള ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് വിജയം, ഫൈനലിൽ ഈ ടീമുകൾ തന്നെ നാളെ കിരീടം നേടാൻ ഏറ്റുമുട്ടും, ഫൈനലിനു മുമ്പുള്ള ഈ വിജയം ശ്രീലങ്കയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, നാലാം ഓവറിൽ തന്നെ മുഹമ്മദ്‌ റിസ്‌വാനെ വീഴ്ത്തി പ്രമോദ് മധുഷൻ ലങ്കക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു,

പിന്നീട് ബാബർ അസം പതിയെ പാകിസ്താനെ മുന്നോട്ട് നയിച്ചു, എന്നാൽ 30 റൺസ് എടുത്ത ബാബർ അസമിനെ വഹിന്ദു ഹസരങ്ക ക്ലീൻ ബൗൾഡ് ആക്കി, കൃത്യമായ ഇടവേളകളിൽ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തിയതോടെ പാക്കിസ്ഥാൻ തകർന്നു, ഒടുവിൽ 121 റൺസിനു പാകിസ്താന്റെ എല്ലാവരും പുറത്തായി, ശ്രീലങ്കക്ക്‌ വേണ്ടി ഹസരങ്ക 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ബോളിങ്ങിൽ മികച്ച് നിന്നു, മഹീഷ് തീക്ഷണയും, പ്രമോദ് മധുഷനും 2 വിക്കറ്റ് വീതം വീഴ്ത്തി ഹസരങ്കയ്ക്ക് മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു, കുശാൽ മെൻഡിസിനെയും ധനുഷ്ക ഗുണതിലകയെയും പൂജ്യത്തിന് പാക്കിസ്ഥാൻ മടക്കി അയച്ചു, എന്നാൽ മറുവശത്ത് ഉറച്ച് നിന്ന നിസങ്ക ശ്രീലങ്കയെ മുന്നോട്ട് നയിച്ചു, നാലാം വിക്കറ്റിൽ ഭാനുക രജപക്ഷയുമൊത്ത് 51 റൺസിന്റെ കൂട്ട്കെട്ട് നിസങ്ക പടുത്തുയർത്തി, ശ്രീലങ്കൻ വിജയത്തിൽ ഏറെ നിർണായകമായി ഈ കൂട്ട്കെട്ട്, ഒടുവിൽ 3 ഓവർ ശേഷിക്കെ 5 വിക്കറ്റിന് ശ്രീലങ്ക ജയിച്ച് കയറുകയായിരുന്നു, 55* റൺസ് എടുത്ത് പുറത്താകാതെ നിന്ന നിസങ്കയുടെ ബാറ്റിങ്ങ് ലങ്കൻ വിജയത്തിൽ നിർണായകമായി, 3 വിക്കറ്റ് എടുത്ത് പാകിസ്താനെ ചെറിയ ടോട്ടലിൽ തളച്ചിട്ട വഹിന്ദു ഹസരങ്ക കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ ഹസൻ അലി എറിഞ്ഞ 16ആം ഓവറിൽ ബോൾ ഷാണകയുടെ ബാറ്റിന്റെ അരികിലൂടെ കടന്ന് പോയി, വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട്‌ അനുവദിച്ചില്ല, എന്നാൽ പെട്ടന്ന് തന്നെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ ഫീൽഡ് അമ്പയരുടെ തീരുമാനം പുന പരിശോധിക്കാൻ DRS നു നൽകി, നിയമ പ്രകാരം DRS നൽകാൻ അധികാരം ടീമിന്റെ ക്യാപ്റ്റന് ആണ്, മുഹമ്മദ്‌ റിസ്‌വാന്റെ ഈ പ്രവൃത്തി ക്യാപ്റ്റൻ ബാബർ അസമിന് അത്ര കണ്ട് രസിച്ചില്ല, ഞാൻ ആണ് ക്യാപ്റ്റൻ എന്നോട് ചോദിച്ചിട്ടേ റിവ്യൂ കൊടുക്കാൻ പാടുള്ളു എന്ന് ബാബർ പറയുന്നുണ്ടായിരുന്നു, അമ്പയറോടും ബാബർ അസം ഈ കാര്യത്തിൽ വിശദീകരണം തേടി, എന്നാൽ പാക്കിസ്ഥാൻ കൊടുത്ത റിവ്യൂ തെറ്റായിരുന്നു, ബോൾ ബാറ്റിൽ ടച്ച്‌ ചെയ്തിട്ടില്ല എന്ന് റീപ്ലേയിൽ തെളിഞ്ഞു.

Categories
Cricket Latest News Video

ഔട്ടായി റഹൂഫ് ,വാവിട്ടു അലറി പാകിസ്താൻ ആരാധിക : വൈറൽ വീഡിയോ കാണാം

ഏഷ്യകപ്പിൽ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്, ഇരു ടീമും നേരത്തെ തന്നെ ഫൈനലിൽ ഇടം പിടിച്ചതിനാൽ ഇന്നത്തെ ഈ മത്സരത്തിന് വലിയ പ്രസക്തിയില്ല, എങ്കിലും  ഫൈനലിനു മുന്നേയുള്ള റിഹേഴ്സൽ ആയി ഈ മൽസരത്തെ വിലയിരുത്താം, ഇന്ന് ജയിക്കുന്ന ടീമിന് മറ്റന്നാൾ നടക്കുന്ന ഫൈനലിനു മുന്നോടിയായി എതിരാളിക്ക് മേൽ ആത്മവിശ്വാസം നേടാൻ സാധിക്കുമെന്നതിൽ തർക്കമില്ല.

മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, നാലാം ഓവറിൽ തന്നെ മുഹമ്മദ്‌ റിസ്‌വാനെ വീഴ്ത്തി പ്രമോദ് മധുഷൻ ലങ്കക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നീട് ബാബർ അസം പതിയെ പാകിസ്താനെ മുന്നോട്ട് നയിച്ചു, എന്നാൽ 30 റൺസ് എടുത്ത ബാബർ അസമിനെ വഹിന്ദു ഹാസരങ്ക ക്ലീൻ ബൗൾഡ് ആക്കി,

കൃത്യമായ ഇടവേളകളിൽ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തിയതോടെ പാക്കിസ്ഥാൻ തകർന്നു, ഒടുവിൽ 121 റൺസിനു പാകിസ്താന്റെ എല്ലാവരും പുറത്തായി, 26 റൺസ് എടുത്ത മുഹമ്മദ്‌ നവാസിന്റെ ഇന്നിങ്ങ്സാണ് 121 എങ്കിലും എത്താൻ പാകിസ്താനെ സഹായിച്ചത്, ശ്രീലങ്കക്ക്‌ വേണ്ടി ഹസരങ്ക 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ബോളിങ്ങിൽ മികച്ച് നിന്നു, മഹീഷ് തീക്ഷണയും, പ്രമോദ് മധുഷനും 2 വിക്കറ്റ് വീതം വീഴ്ത്തി ഹസരങ്കയ്ക്ക് മികച്ച പിന്തുണ നൽകി..

ക്രിക്കറ്റ്‌ മത്സരങ്ങളെ ഏറെ വൈകാരികമായി കാണുന്ന കാണികളാണ് ഏഷ്യൻ രാജ്യങ്ങളിലെ കാണികൾ, പലപ്പോഴും ആ വൈകാരിക പ്രകടനങ്ങൾ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, ഇന്നത്തെ മത്സരത്തിലും പാകിസ്താന്റെ അവസാന ബാറ്റർ ഹാരിസ് റൗഫ് ഔട്ട്‌ ആയപ്പോൾ സ്റ്റേഡിയത്തിലെ ഒരു പാക്കിസ്ഥാൻ ആരാധിക വാവിട്ട് കരയുന്ന രംഗം ക്യാമറയിൽ പതിഞ്ഞു. ദിവസങ്ങൾക്ക്‌ മുമ്പ് പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ആരാധകർ മത്സര ശേഷം ഏറ്റുമുട്ടിയത് വാർത്ത ആയിരുന്നു.

Categories
Cricket Video

ബൗണ്ടറി ലൈനിൽ നിന്നുള്ള ഹസരങ്കയുടെ ക്യാച്ച് കണ്ട് പാകിസ്താൻ ഫാൻസിൻ്റെ വരെ കിളി പോയി ;വീഡിയോ കാണാം

പാക്കിസ്ഥാൻ താരം ഫഖര്‍ സമാനേ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ ഉഗ്രൻ ക്യാച്ച് എടുത്ത് ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ. ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. ഇരു ടീമുകളും നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമാണ്. ഞായറാഴ്ചയാണ് ഫൈനൽ മത്സരം.

മത്സരത്തിന്റെ പത്താം ഓവറിൽ ആയിരുന്നു സൂപ്പർ ക്യാച്ച്. ചാമിക കരുണരത്‌നെ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിൽ അപ്പർ കട്ടിലൂടെ സിക്സ് നേടാൻ ശ്രമിച്ച സമാനു പിഴച്ചു. സ്വീപ്പർ കവർ ബൗണ്ടറിയിൽ നിൽക്കുകയായിരുന്ന ഹസരംഗ പന്ത് കൃത്യമായി ജഡ്ജ് ചെയ്ത് നിമിഷനേരംകൊണ്ട് വായുവിൽ ഉയർന്ന് പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ക്യാച്ച് ആയത് വിശ്വസിക്കാനാവാതെ ക്രീസിൽ നിലയുറപ്പിച്ച സമാൻ മടങ്ങാൻ കൂട്ടാക്കാതെ നിന്നു. ഒടുവിൽ റീപ്ലേ കണ്ടപ്പോൾ വ്യക്തമായി കാൽ ബൗണ്ടറി ക്യൂഷനിൽ തട്ടാതെയാണ് ഈസിയായി ക്യാച്ച് എടുത്തതെന്ന്. 18 പന്തിൽ 13 റൺസ്സുമായി അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു.

ഫീൽഡിൽ മാത്രമല്ല, ബോളിങിലും ഇന്ന് ഹസരങ്കയുടെ ദിവസമായിരുന്നു. 4 ഓവറിൽ വെറും 21 റൺസ് വഴങ്ങി മൂന്ന് പാക്കിസ്ഥാൻ വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മൂന്നും ക്ലീൻ ബോൾഡ് വിക്കറ്റുകൾ. ആദ്യം 29 പന്തിൽ 30 റൺസ് എടുത്ത പാക്ക് നായകൻ ബാബർ അസമിന്റെ വിക്കറ്റ്. പിന്നീട് തന്റെ നാലാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ ഇഫ്തിക്കാർ അഹമ്മദ്, ആസിഫ് അലി എന്നിവരെയും പുറത്താക്കി.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസും ശനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചരിത്ത് അസലങ്കക്ക്‌ പകരം ദനഞ്ജയ ഡെ സിൽവയും അസിത്ത ഫെർണാണ്ടോക്ക് പകരം അരങ്ങേറ്റം കുറിക്കുന്ന ബോളർ പ്രമോദ് മധുശനും ശ്രീലങ്കൻ നിരയിൽ ഇടംനേടി. പാക്കിസ്ഥാൻ നസീം ഷാക്കും ശദാബ് ഖാനും വിശ്രമം നൽകിയപ്പോൾ ഉസ്മാൻ ഖാദിരും ഹസൻ അലിയും ടീമിൽ ഇടംപിടിച്ചു.

വളരെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ശ്രീലങ്കൻ ബോളർമാർ പാക്കിസ്ഥാനെ വലിയ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി പാക്ക് ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിൽ ആക്കിക്കൊണ്ട് 19.1 ഓവറിൽ വെറും 121 റൺസിന്‌ ഓൾഔട്ടാക്കി. അവസാന ഓവറുകളിൽ 18 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 26 റൺസ് നേടിയ മുഹമ്മദ് നവാസ് ആണ് അവരെ നൂറുകടത്തിയത്.

ബൗണ്ടറി ലൈനിൽ നിന്നുള്ള ഹസരങ്കയുടെ ക്യാച്ച് കണ്ട് പാകിസ്താൻ ഫാൻസിൻ്റെ വരെ കിളി പോയി ;വീഡിയോ കാണാം.

https://twitter.com/cricket82182592/status/1568261726243790848?t=aY4W6IZqdKVMTb-XlMLRow&s=19