Categories
Cricket Video

തല്ല് കൂടുന്ന പാക് ഫാൻസ് ഇത് കാണണം ! പരസ്പരം കെട്ടിപിടിച്ചു ഇന്ത്യ – അഫ്ഗാൻ ഫാൻസ് :വീഡിയോ

ഏഷ്യകപ്പിലെ പാകിസ്താനും അഫ്ഗാനിസ്താനുമായുള്ള മത്സര ശേഷം ഇരു രാജ്യങ്ങളിലെയും ആരാധകർ ഏട്ടുമുട്ടിയത് വാർത്ത ആയിരുന്നു, അവസാന ഓവർ വരെ ആവേശം അലയടിച്ച മത്സരത്തിൽ പാക്കിസ്ഥാൻ 1 വിക്കറ്റിനു ജയിക്കുകയായിരുന്നു, ജയത്തോടെ പാക്കിസ്ഥാൻ ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും, അഫ്ഗാനിസ്ഥാനും ഇന്ത്യയും ഏഷ്യകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

ഷാർജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാനെ സാധിച്ചുള്ളു, 35 റൺസ് എടുത്ത ഇബ്രാഹിം സദ്രാൻ ആണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 2 വിക്കറ്റും, നസീം ഷാ, മുഹമ്മദ്‌ ഹസ്നൈൻ, മുഹമ്മദ്‌ നവാസ്, ഷദബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ചെറിയ വിജയ ലക്ഷ്യം ആയത് കൊണ്ട് തന്നെ പാക്കിസ്ഥാൻ അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും, അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ അഫ്ഗാനിസ്ഥാൻ തയ്യാറായിരുന്നില്ല, പാക്കിസ്ഥാൻ ബാറ്റിങ് നിരയെ അഫ്ഗാൻ ബോളർമാർ ശരിക്കും വരിഞ്ഞു മുറുക്കി, ആദ്യ ഓവറിൽ തന്നെ പൂജ്യത്തിന് ബാബർ അസമിനെ ഫറൂഖി മടക്കി അയച്ചു, പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ പാക്കിസ്ഥാൻ പതറി, 19ആം ഓവറിൽ ആസിഫ് അലിയും വീണതോടെ 118/9 എന്ന നിലയിൽ തോൽവി മുന്നിൽ കണ്ടു, 1 വിക്കറ്റ് മാത്രം ശേഷിക്കെ അവസാന ഓവറിൽ പാകിസ്താന് 10 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്, സമ്മർദ്ദഘട്ടത്തിൽ ആയിട്ട് കൂടി ബോളർ നസീം ഷാ ആദ്യ 2 ബോളിൽ 2 സിക്സർ അടിച്ച് പാകിസ്താനെ അവിശ്വസനീയമായ വിജയത്തിലെത്തിച്ചു.

ഈ മത്സരത്തിന് ശേഷമാണ് ഇരുപക്ഷത്തെയും കാണികൾ ചേരി തിരിഞ്ഞ് ഏറ്റു മുട്ടിയത്, സ്റ്റേഡിയത്തിലെ കസേരകളും ഇവർ തകർത്തു, എന്നാൽ ഇതിൽ നിന്നും തികച്ചും വിപരീതമായ കാര്യമാണ് ഇന്ത്യയും അഫ്ഗാനിസ്താനും ഏറ്റുമുട്ടിയപ്പോൾ ഗാലറിയിൽ അരങ്ങേറിയത്, വളരെ സൗഹൃദ അന്തരീക്ഷത്തിലാണ് ഇന്ത്യൻ ആരാധകരും അഫ്ഗാനിസ്താൻ ആരാധകരും കളി കണ്ടത്, ഇന്ത്യൻ അഫ്ഗാൻ ആരാധകരുടെ ഈ സൗഹൃദം പങ്ക് വെക്കുന്ന വീഡിയോ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.

https://twitter.com/cricket82182592/status/1568232592176222212?t=7jPhLgBUJ1BDpoM6vLd-BQ&s=19
Categories
Cricket Latest News Malayalam Video

ഈ മുതിർന്ന ആരാധകൻ കോഹ്‌ലിയെ വണങ്ങുന്നത് കണ്ടോ, എന്താ കിംഗിന്റെ റേഞ്ച് എന്ന് ഊഹിച്ച് നോക്കിയേ!വീഡിയോ

തന്റെ കരിയറിലെ എഴുപത്തിയൊന്നാം സെഞ്ചുറി നേട്ടം കൈവരിക്കാൻ വിരാട് കോഹ്‌ലി കാത്തിരുന്നത് നീണ്ട 1021 ദിവസങ്ങളാണ്. ഇതിനിടയിൽ ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി എന്നിവയിലായി മൊത്തം 84 രാജ്യാന്തര മത്സരങ്ങളിൽ അദ്ദേഹം ഭാഗമായി. എങ്കിലും ഇത്രയും നാൾ ആ ഒരു സെഞ്ചുറി നേട്ടം മാത്രം അകന്നു നിൽക്കുകയായിരുന്നു.

ഒടുവിൽ ഇന്നലെ നടന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ സൂപ്പർ ഫോർ ഘട്ടത്തിൽ അഫ്ഗാനിസ്ഥാന്‌ എതിരെ മിന്നുന്ന പ്രകടനം നടത്തി ആ ലക്ഷ്യവും കോഹ്‌ലി പൂർത്തീകരിച്ചു. മാത്രവുമല്ല, ഒരു ഇന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടാനും കഴിഞ്ഞു. 61 പന്തുകളിൽ നിന്നും 12 ബൗണ്ടറിയും 6 സിക്സറും അടക്കം 122* റൺസ് നേടിയ കോഹ്‌ലി, രോഹിത് ശർമയുടെ പേരിൽ ഉണ്ടായിരുന്ന 118 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

സൂപ്പർ ഫോർ ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു. ഇതോടെ ഇവർ പരസ്പരം ഏറ്റുമുട്ടുന്ന മത്സരം അപ്രസക്തമായിരുന്നു. അതുമൂലം മുൻ മത്സരങ്ങളെ അപേക്ഷിച്ച് ഗാലറിയിൽ കാണികളും നന്നേ കുറവായിരുന്നു. എങ്കിലും അവിടെ സന്നിഹിതരായിരുന്ന ചുരുക്കം ആരാധകർക്ക് ഒരു അവിസ്മരണീയ നിമിഷത്തിന്റെ സാക്ഷികളാകാനുള്ള ഭാഗ്യം ലഭിച്ചു എന്നുതന്നെ പറയാം.

അതിൽ തന്നെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു മുതിർന്ന ഇന്ത്യൻ ആരാധകൻ ആയിരുന്നു. പഴയ ഒരു ഇന്ത്യൻ ജേഴ്സിയും ധരിച്ച്, ഒരു തൂവെള്ള സിഖ് തലപ്പാവുമായി ഗാലറിയുടെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു അദ്ദേഹം. വിരാട് കോഹ്‌ലി സെഞ്ചുറി നേട്ടം പൂർത്തിയാക്കിയതിന് ശേഷം സന്തോഷത്തോടെ ആരാധകരെ അഭിസംബോധന ചെയ്യുന്ന നേരത്ത് ക്യാമറകൾ സൂം ചെയ്തത് ഇദ്ദേഹത്തിന് നേർക്കായിരുന്നു. ഇരു കൈകളും വായുവിൽ ഉയർത്തിയും താഴ്ത്തിയും അദ്ദേഹം കോഹ്‌ലിയെ വണങ്ങിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി.

ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികൾ കോഹ്‌ലി നേടിയിട്ടുണ്ട് എങ്കിലും അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ 94* ആയിരുന്നു. 2019 നവംബറിൽ ബംഗ്ലാദേശിന് എതിരെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് കോഹ്‌ലി അവസാനമായി സെഞ്ചുറി നേടിയിരുന്നത്‌. മൂന്ന് വർഷം തികയാൻ ഏതാണ്ട് ഇത്തിരി ദിവസം കുറവ് വരേയെത്തി, അടുത്തൊരു സെഞ്ചുറി നേട്ടം കൈവരിക്കാൻ. അതും ആരും ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ട്വന്റി ട്വന്റി ഫോർമാറ്റിലും.

എന്തായാലും കോഹ്‌ലിയുടെ മികവിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 101 റൺസിന്‌ പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ നായകൻ മുഹമ്മദ് നബി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമക്ക് വിശ്രമം നൽകിയപ്പോൾ രാഹുലാണ് ഇന്ത്യയെ നയിച്ചത്. രോഹിത്, പാണ്ഡ്യ, ചഹാൽ എന്നിവർക്ക് പകരം കാർത്തിക്, അക്സേർ, ദീപക് ചഹർ എന്നിവർ ടീമിലെത്തി.

നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് അടിച്ചുകൂട്ടി. രാഹുൽ 62 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഭൂവിയുടെ പന്തുകൾക്ക്‌ മുന്നിൽ മുട്ടിടിച്ചുനിൽക്കാനെ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ ഒരു മെയ്ഡെൻ അടക്കം വെറും നാല് റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ വീഴ്ത്തി കരിയറിലെ മികച്ച ബോളിങ് പ്രകടനം നടത്തി അദ്ദേഹം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.

ദീർഘ കാലത്തിനുശേഷം സെഞ്ചുറി നേട്ടം ; വൈറലായി മുതിർന്ന ഇന്ത്യൻ ആരാധകൻ കോഹ്‌ലിയെ വണങ്ങുന്ന വീഡിയോ.

Categories
Cricket India Malayalam Video

ആദ്യ ബോളിൽ തന്നെ നോ ലുക്ക് സിക്സ്, രണ്ടാമത്തെ ബോളിൽ വിക്കറ്റ് : വീഡിയോ കാണാം

ഏഷ്യകപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ വിജയം, ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ്‌ നബി ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ക്യാപ്റ്റൻ രോഹിത് ശർമ അടക്കം 3 മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്, രോഹിത്തിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ ആണ് മത്സരത്തിൽ ഇന്ത്യയെ നയിച്ചത്, രോഹിത് ശർമക്ക് പുറമെ ചഹലും, ഹാർദിക്ക് പാണ്ഡ്യയും അവസാന മത്സരത്തിൽ കളിച്ചില്ല, പകരം ദിനേഷ് കാർത്തിക്കും, ദീപക് ചഹറും, അക്സർ പട്ടേലുമാണ് ഇന്ത്യക്കായി ഇറങ്ങിയത്.

ഓപ്പണർമാരായി ഇറങ്ങിയ രാഹുലും കോഹ്ലിയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്, ഇരുവരും തുടക്കത്തിൽ തന്നെ അഫ്ഗാൻ ബോളർമാരെ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും 119 റൺസിന്റെ കൂട്ട്കെട്ടാണ് പടുത്തുയർത്തിയത്, പതിമൂന്നാം ഓവറിൽ ഫരീദ് മാലിക് ആണ് അഫ്ഗാനിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, 41 പന്തിൽ 6 ഫോറും 2 സിക്സും അടക്കം 62 റൺസ് നേടിയ രാഹുലിനെ നജിബുള്ള സദ്രാന്റെ കൈകകളിൽ എത്തിക്കുകയായിരുന്നു, മറുവശത്ത് കോഹ്ലി മിന്നുന്ന ഫോമിൽ ആയിരുന്നു കോഹ്ലിയുടെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും പ്രവഹിച്ച് കൊണ്ടിരുന്നു,

ഒടുവിൽ 19ആം ഓവറിൽ ഫരീദ് മാലികിനെ സിക്സർ പറത്തിക്കൊണ്ട് 2019 ഡിസംബറിന് ശേഷം കോഹ്ലി തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി തികച്ചു, ട്വന്റി-20 മത്സരത്തിൽ കോഹ്ലിയുടെ ആദ്യ സെഞ്ച്വറിയാണ് ഇത്, 61 ബോളിൽ 12 ഫോറും 6 കൂറ്റൻ സിക്സും അടക്കമാണ് പുറത്താകാതെ 122* റൺസ് കോഹ്ലി അടിച്ച് കൂട്ടിയത്, ട്വന്റി-20 യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഇതോടെ കോഹ്ലിയുടെ പേരിലായി. കോഹ്ലിയുടെ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 212/2 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ പാളയത്തിലേക്ക് ഭുവനേശ്വർ കുമാറിന്റെ മിന്നലാക്രമണം ആണ് പിന്നീട് ദുബായ് ക്രിക്കറ്റ്‌ സ്റ്റേഡിയം സാക്ഷി ആയത്, ആദ്യ ഓവറിൽ തന്നെ അഫ്ഗാൻ ഓപ്പണർമാരെ ഇരുവരെയും ഭുവനേശ്വർ മടക്കി അയച്ചു, തന്റെ അടുത്ത ഓവറിൽ കരിം ജനറ്റിനെയും നജിബുള്ളാ സദ്രാനെയും വീഴ്ത്തിക്കൊണ്ട് ഭുവനേശ്വർ അഫ്ഗാനിസ്ഥാൻ മുൻ നിരയെ തകർത്തെറിഞ്ഞു,4 ഓവറിൽ ഒരു മെയിഡിൻ ഓവർ അടക്കം വെറും 4 റൺസ് മാത്രം വഴങ്ങിയാണ് താരം 5 വിക്കറ്റ് സ്വന്തമാക്കിയത്. പുറത്താകാതെ 64* റൺസ് നേടിയ ഇബ്രാഹിം സദ്രാൻ മാത്രമാണ് അഫ്ഗാൻ നിരയിൽ പിടിച്ച് നിന്നത്.

മത്സരത്തിൽ രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ആദ്യ ബോളിൽ തന്നെ ഫൈൻ ലെഗിൽ വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ തന്റെ ട്രേഡ്മാർക്ക്‌ ഷോട്ട് അടിച്ചാണ് ബോളറെ വരവേറ്റത്, പക്ഷെ തൊട്ടടുത്ത ബോളിൽ ഓഫ്‌ സൈഡിലേക്ക് കട്ട്‌ ചെയ്യാൻ ശ്രമിച്ച സൂര്യകുമാറിന് പിഴച്ചു ബാറ്റിൽ തട്ടിയ പന്ത് സ്റ്റമ്പിലേക്ക് പതിക്കുകയായിരുന്നു. ഫരീദ് അഹമ്മദ് ആണ് സൂര്യകുമാറിനെ വീഴ്ത്തിയത്, സെഞ്ച്വറി നേടി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Categories
India Latest News

‘കോഹ്ലിയെ ഓപ്പണിങ്ങിൽ ഇറക്കാൻ മാനേജ്മെന്റിനോട് പറയുമോ?’ മാധ്യമ പ്രവർത്തന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി രാഹുൽ

പരിക്കിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെഎൽ രാഹുൽ തന്റെ ആദ്യ അർധ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്നലെ. ഏഷ്യാകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് രാഹുൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 41 പന്തിൽ 2 സിക്‌സും 6 ഫോറും ഉൾപ്പടെ 62 റൺസ് നേടി. എന്നാൽ ഏറെ നാളുകൾക്ക് ശേഷം സെഞ്ചുറി നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ നിഴലിലാവുകയായിരുന്നത്. രോഹിത്തിന്റെ അഭാവത്തിൽ രാഹുലും കോഹ്ലിയുമാണ് ഓപ്പണിങ്ങിൽ എത്തിയത്.

ഓപ്പണിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത കോഹ്ലിയെ അതേ റോളിൽ ഇറക്കണമെന്ന് ഒരു വശത്ത് ആവശ്യം ഉയരുന്നുണ്ട്. ഇതിനിടെ ഇതേ ചോദ്യവുമായി വാർത്താസമ്മേളനത്തിൽ  മുന്നിലെത്തിയ മാധ്യമപ്രവർത്തകൻ നൽകിയ രാഹുൽ നൽകിയ മറുപടി ആരാധകരെ രസിപ്പിച്ചിരിക്കുകയാണ്.
മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ എത്തിയ രാഹുലിനോട്  കോഹ്ലിയെ ഓപ്പണിങ്ങിൽ ഇറക്കാൻ നിർദ്ദേശിക്കുമോയെന്ന് ചോദിക്കുകയുണ്ടായി. 

മാധ്യമപ്രവർത്തകന്റെ ചോദ്യം ഇങ്ങനെ: “ഐപിഎലിൽ ഓപ്പണിങ്ങിൽ വിരാട് കോഹ്‌ലി അഞ്ച് സെഞ്ച്വറി നേടിയത് നമ്മൾ കണ്ടതാണ്.  ഓപ്പണിങ്ങിൽ അദ്ദേഹം വീണ്ടും സെഞ്ച്വറി നേടി. അതിനാൽ വരാനിരിക്കുന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളിലും ലോകകപ്പിലും കോഹ്‌ലിയെ ഓപ്പണറായി പരീക്ഷിക്കണമെന്ന് വൈസ് ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ ടീം മാനേജ്‌മെന്റിനോട് പറയുമോ?”

ഉടനെ രാഹുൽ ചെറു ചിരിയോടെ മറുപടിയുമായി എത്തി. “അപ്പോൾ ഞാൻ പുറത്ത് ഇരിക്കണമെന്നാണോ നിങ്ങൾ നിർദ്ദേശിക്കുന്നത്?  അത്ഭുതകരം”.  പിന്നാലെ രാഹുൽ ഇങ്ങനെ കൂട്ടിച്ചേർത്തു. “വിരാട് റൺസ് നേടിയത് വലിയ ബോണസാണ്.  ഇന്ന് അവൻ ബാറ്റ് ചെയ്ത രീതി അത് വ്യക്തമാകും. എനിക്കറിയാം അദ്ദേഹം തന്റെ ബാറ്റിങ്ങിൽ വളരെ സംതൃപ്തനാണെന്ന്. ലോകകപ്പിന് മുമ്പ് എല്ലാ പ്രധാന കളിക്കാരും ഫോമിൽ എത്തുന്നത് ടീമിന് മികച്ചതാണ്.   അത്തരം 2-3 ഇന്നിംഗ്‌സുകൾ കളിക്കുമ്പോൾ തന്നെ ആത്മവിശ്വാസം ഉയർന്ന് വരും.”

Categories
Cricket Latest News Video

ക്രിക്കറ്റ് ലോകത്തിന്‌ നാണക്കേടായി ഗാലറിയിൽ അഫ്ഗാൻ – പാക്ക് ആരാധകരുടെ ഏറ്റുമുട്ടൽ; വീഡിയോ കാണാം

ഇന്നലെ രാത്രി നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിന് ശേഷം ഗാലറിയിൽ ഉണ്ടായിരുന്ന ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ഒരു വിക്കറ്റിന് പാക്കിസ്ഥാൻ അഫ്ഗനിസ്ഥാനെ കീഴടക്കുകയായിരുന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 129/6, പാകിസ്താൻ 19.2 ഓവറിൽ 131/9.

ജയപരാജയങ്ങൾ മാറിമറിഞ്ഞ നിമിഷങ്ങൾക്ക് ഒടുവിൽ അഫ്ഗാനിസ്ഥാൻ അട്ടിമറി വിജയം നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ തുടർച്ചയായ രണ്ട് സിക്സ് നേടി പാക്ക് പതിനൊന്നാമൻ നസീം ഷാ വിജയം തട്ടിയെടുക്കുകയായിരുന്നു. തന്റെ നാലാമത്തെ മാത്രം അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരം കളിക്കുന്ന പതൊമ്പതുകാരൻ ടീമിന്റെ രക്ഷകനായി മാറി. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നേരിട്ടപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാന്തര ട്വന്റി ട്വന്റി അരങ്ങേറ്റം.

മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയുടെ വക്കിൽ എത്തിയിരുന്നു കാര്യങ്ങൾ. ഫരീദ് അഹമ്മദ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു സംഭവം. നാലാം പന്തിൽ ഒരു കിടിലൻ സിക്സ് അടിച്ച ആസിഫ് അലി വീണ്ടും ഒരിക്കൽ കൂടി വൻ ഷോടിന് ശ്രമിച്ച് അഞ്ചാം പന്തിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങി. ബോളർ ഫരീദ് അഹമ്മദ് അദ്ദേഹത്തിന് ചില വാക്കുകളിലൂടെ യാത്രയയപ്പ് നൽകിയപ്പോൾ തിരിച്ചെത്തി അഹമ്മദിന്‌ നേരെ ബാറ്റ് വീശാൻ അലി ശ്രമിക്കുകയായിരുന്നു. പിന്നീട് മറ്റ് അഫ്ഗാൻ താരങ്ങളും അമ്പയരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

മത്സരശേഷം ഗാലറിയിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ് അതിനു ശേഷം കണ്ടത്. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ ഉള്ള കസേരകൾ പറിച്ചെടുത്ത് പരസ്പരം ഏറിയുന്നതും മറ്റും വീഡിയോയിൽ കാണാം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നു. ഇത്തരമൊരു സാഹചര്യത്തിന്‌ വഴിവച്ചത് എന്താണെന്ന് വ്യക്തമല്ല.

ഇത് ആദ്യമായല്ല ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ ഗാലറിയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനെ പരാജയപ്പെടുത്തിയതിന് ശേഷവും ഗാലറിയിൽ കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങൾ പോലെ അത്യന്തം വാശിയേറിയ മത്സരമായി ഭാവിയിൽ ഇവർ തമ്മിലുള്ള പോരാട്ടവും മാറും എന്നതിന്‌ തെളിവാണ് ഇത്തരം സംഭവങ്ങൾ.

ഇന്നലെ അഫ്ഗാനിസ്ഥാൻ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പ് ഉണ്ടായിരുനുള്ളൂ. ഇതോടെ ഫൈനൽ കാണാതെ ഇന്ത്യയും അഫ്ഗാനിസ്ഥാനും പുറത്തായി. ശ്രീലങ്കയും പാകിസ്താനും തമ്മിലാണ് ഫൈനൽ മത്സരം. ഇതോടെ നാളെ നടക്കുന്ന ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരം അപ്രസക്തമായി. എങ്കിലും സൂപ്പർ ഫോർ ഘട്ടത്തിൽ ഒരു സമാശ്വാസ ജയം നേടി ഏഷ്യ കപ്പിൽ നിന്നും മടങ്ങാൻ ആണ് ഇരു ടീമുകളും ശ്രമിക്കുക. സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരമായ ശ്രീലങ്ക പാക്കിസ്ഥാൻ മത്സരം ഫൈനലിന് മുമ്പേയുള്ള ഒരു വാംഅപ്പ്‌ ആയി ഇരു ടീമുകൾക്കും.

Categories
Cricket Latest News Video

എന്തൊരു ഷോ ആണ് ആസിഫ് അലി ? ഔട്ടായ ദേഷ്യത്തിൽ അഫ്ഗാൻ താരത്തെ ബാറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചു ;വീഡിയോ കാണാം

ഇത്തവണത്തെ ഏഷ്യ കപ്പ് ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരത്തിനോടുവിൽ അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ ഫൈനലിൽ എത്തി. ഇതോടെ ശ്രീലങ്കയും ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്നും പുറത്തായി.

ഇന്ന് അഫ്ഗാൻ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പ് ഉണ്ടായിരുന്നുള്ളൂ. അഫ്ഗാനിസ്ഥാൻ ടീമിന്റെ വിജയത്തിനായി കാത്തിരുന്ന ലോകമെങ്ങുമുള്ള ഇന്ത്യൻ ആരാധകരെ നിരാശരാക്കി പതിനൊന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ നസീം ഷായുടെ രണ്ട് പടുകൂറ്റൻ സിക്സറുകൾ. ഫസൽ ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും അതിർത്തി കടത്തി നസീം ഷാ അവർക്ക് സമ്മാനിച്ചത് അവിസ്മരണീയ വിജയം.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ടേറിയ പിച്ചിൽ ഒരുപാട് കഷ്ടപ്പെട്ടു തട്ടിമുട്ടി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് അഫ്ഗാനിസ്ഥാൻ ബാറ്റർമാർ എടുത്തത്. പാക്കിസ്ഥാൻ അനായാസ വിജയം സ്വന്തമാക്കും എന്ന് എല്ലാവരും വിശ്വസിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ ടീമിന്റെ പോരാട്ടവീര്യത്തിനാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്.

പാക്ക് നായകൻ ബാബർ അസം മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ ഫസൽ ഹഖ് ഫാറൂഖിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പൂജ്യത്തിന് പുറത്തായി. 20 റൺസ് എടുത്ത റിസ്വാനെ റാഷിദ് ഖാനും വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീട് ശദാബ് ഖാനും ഇഫ്ത്തിക്കർ അഹമ്മദും ചെറിയ തോതിൽ കൂട്ടുകെട്ട് സൃഷ്ടിച്ചുവെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി അഫ്ഗാനിസ്ഥാൻ മത്സരത്തിൽ തിരിച്ചുവന്നു. 8 പന്തിൽ 16 റൺസ് എടുത്ത അവസാന അംഗീകൃത ബാറ്റർ ആസിഫ് അലിയും പുറത്തായതോടെ അഫ്ഗാൻ വിജയം മണത്തുവെങ്കിലും നസീം ഷാ അവരിൽ നിന്നും തട്ടിയെടുത്തു.

മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതി വരെയെത്തി കാര്യങ്ങളും. ഫരീദ് അഹമ്മദ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആയിരുന്നു സംഭവം. ആ ഓവറിലെ രണ്ടാം പന്തിലും അഞ്ചാം പന്തിലും അദ്ദേഹം വിക്കറ്റ് നേടിയിരുന്നു. നാലാം പന്തിൽ ഒരു കിടിലൻ സിക്സ് അടിച്ച ആസിഫ് അലി വീണ്ടും ഒരിക്കൽ കൂടി വൻ ഷോടിന് ശ്രമിച്ച് അഞ്ചാം പന്തിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ച് നൽകി മടങ്ങി. ബോളർ ഫരീദ് അഹമ്മദ് അദ്ദേഹത്തിന് ചില വാക്കുകളിലൂടെ യാത്രയയപ്പ് നൽകിയപ്പോൾ തിരിച്ചെത്തി അഹമ്മദിന്‌ നേരെ ബാറ്റ് വീശാൻ അലി ശ്രമിക്കുകയായിരുന്നു. പിന്നീട് മറ്റ് അഫ്ഗാൻ താരങ്ങളും അമ്പയരും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

https://twitter.com/cricket82182592/status/1567574128294789121?t=occOx_MUxJNsJHKGL9Iu9Q&s=19
https://twitter.com/cricket82182592/status/1567570515942084610?t=I_YMOmDjvkIVFaqMjg6V3Q&s=19

എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ മത്സരം അവസാന ഓവർ വരെ ആവേശം നിലനിർത്തി. എല്ലാ പ്രാവശ്യവും അഫ്ഗാനിസ്ഥാൻ ടീമിന്റെ കയ്യിൽ നിന്നും വഴുതി പോകുകയായിരുന്നു വിജയങ്ങൾ. 2018 ഏഷ്യ കപ്പ് ടൂർണമെന്റിൽ ഏറ്റുമുട്ടിയപ്പോൾ മൂന്ന് പന്തുകൾ ബാക്കി നിർത്തിയാണ് പാക്ക് ടീം വിജയിച്ചത്. 2019 ഏകദിന ലോകകപ്പിലെ മത്സരത്തിൽ ആകട്ടെ രണ്ട് പന്ത് ബാക്കി നിർത്തിയും. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ 6 പന്തുകൾ ബാക്കി നിൽക്കെയാണ് പാകിസ്താൻ അഫ്ഗാനിസ്ഥാൻ ടീമിന്റെ വിജയം തട്ടിയകറ്റിയത്. ഇന്ന് നാല് പന്ത് ബാക്കി നിർത്തിയും.

Categories
Cricket Latest News Video

‘രാജ്യദ്രോഹി’ എന്ന് വിളിച്ച് ആരാധകൻ; രൂക്ഷമായ പെരുമാറ്റത്തിൽ സ്തബ്ധനായി ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ നിന്നും ഫൈനൽ കാണാതെ പുറത്താകുമെന്ന വക്കിലാണ് ടീം ഇന്ത്യ ഇപ്പോഴുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇവിടെ സൂപ്പർ ഫോർ ഘട്ടത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ചു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനൊട് അഞ്ച് വിക്കറ്റിന് തോറ്റ ടീം ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയോട്‌ 6 വിക്കറ്റിന് തോൽക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും. ഇതെല്ലാം ഒത്തുവന്നാൽ മാത്രമേ ഇനി ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.

അതിനിടെ ഇന്ത്യയുടെ യുവ പേസർ അർഷദ്ദീപ് സിംഗിനെ കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന ഓവറിൽ പന്തെറിഞ്ഞത് സിംഗ് ആയിരുന്നു. പാക്കിസ്ഥാന് എതിരെ പത്തൊമ്പതാം ഓവറിൽ സീനിയർ താരം ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങിയിരുന്നു. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെയും പത്തൊമ്പതാം ഓവറിൽ കുമാർ 14 റൺസ് വഴങ്ങി. ഇരു മത്സരങ്ങളിലും അവസാന ഓവറിൽ വെറും 7 റൺസ് മാത്രമാണ് തടുക്കാൻ ഉണ്ടായിരുന്നത്. എന്നിട്ടുപോലും വളരെ മികച്ച രീതിയിൽ തന്നെ സിംഗ് പന്തെറിഞ്ഞു അവസാന പന്ത് വരെ മത്സരങ്ങൾ നീട്ടിയെടുത്തൂ.

എങ്കിലും പാക്കിസ്ഥാന് എതിരെ നടന്ന മത്സരത്തിൽ ഒരു നിർണായക ക്യാച്ച് അർഷദ്ദീപ് സിംഗ് കൈവിട്ട് കളഞ്ഞിരുന്നു. ആസിഫ് അലി പിന്നീട് ഭുവനേശ്വർ കുമാർ എറിഞ്ഞ ഓവറിൽ അടിച്ചു തകർത്ത് പാക്കിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. അന്ന് തൊട്ടേ സിംഗിന് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. പാകിസ്ഥാന് വേണ്ടി കളിച്ചു എന്ന് പറഞ്ഞ് ചിലർ മത്സരശേഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒരുപാട് പേരുടെ ആക്ഷേപത്തിന് പാത്രമായിരുന്ന അദ്ദേഹത്തിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങളും രംഗത്തെത്തിയിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കക്ക് വിജയിക്കാൻ രണ്ട് പന്തിൽ രണ്ട് റൺസ് വേണ്ട ഘട്ടത്തിൽ ഡോട്ട് ബോൾ എറിഞ്ഞുവെങ്കിലും ബറ്റർമാർ റണ്ണിനായി ഓടുകയായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‌ മൂന്ന് വിക്കറ്റും മുന്നിൽ നിൽക്കെ ബോൾ എറിഞ്ഞ് കൊള്ളിക്കാൻ കഴിഞ്ഞില്ല. ബാറ്റർ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. തുടർന്ന് പന്ത് കൈക്കലാക്കിയ ബോളർ അർഷദ്ദീപ് സിംഗ് നോൺ സ്ട്രൈകിങ് എൻഡിലേക്ക്‌ ഏറിയുമ്പോഴും ബാറ്റർ ക്രീസിൽ എത്തിയിരുന്നില്ല. എങ്കിലും പന്ത് വിക്കറ്റിൽ കൊള്ളാതെ പോയപ്പോൾ അവർ ഓവർത്രോയുടെ ആനുകൂല്യം മുതലാക്കി റൺ എടുക്കുകയും മത്സരം വിജയിക്കുകയും ചെയ്തു.

പാക്കിസ്ഥാന് എതിരെ നടന്ന മത്സരശേഷം ഗ്രൗണ്ടിൽ നിന്നും ടീം ബസിലേക്ക് കയറുന്ന സമയത്ത് ഒരു ആരാധകൻ അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് കളിയാക്കി വിളിച്ചു എന്നുപറയുന്ന ഒരു വീഡിയോ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്‌. ദേ ക്യാച്ചൂം വിട്ടുകളഞ്ഞ് വന്നിരിക്കുകയാണ് ഒരു സർദാർ എന്ന് അയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതുകേട്ട സിംഗ് കുറച്ച് നേരം അയാളെ നോക്കി നിന്നു. പിന്നീട് ബസിനുള്ളിലേക്ക്‌ കടന്നുപോയി. അവിടെയുണ്ടായിരുന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകൻ വിമൽ കുമാർ അയാളെ ചോദ്യം ചെയ്യുന്നതും അയാൾ വ്യക്തമായ മറുപടി ഒന്നും നൽകാൻ സാധിക്കാതെ നിൽക്കുന്നതും പിന്നീട് കൂടുതൽ ഓഫീഷ്യൽമാർ വന്ന് സ്ഥിതി ശാന്തമാക്കുന്നതും കാണുന്നു.

https://twitter.com/cricket82182592/status/1567679375704981506?t=uivKUHEShaFYy5HNKqTm4Q&s=19
https://twitter.com/mallucomrade/status/1567371649888157698?s=20&t=NeCuiXSGmaoHcfFg3lojLQ
Categories
Cricket India Malayalam Video

“ഒന്ന് ശ്രദ്ധിക്കൂ ക്യാപ്റ്റ്യാ….”; ഇന്ത്യൻ താരത്തിന്റെ അഭിപ്രായത്തോട് മുഖം തിരിച്ചു രോഹിത് ശർമ, വീഡിയോ കാണാം

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിൽ തുടർച്ചയായ രണ്ടാം തോൽവിയോടെ ടീം ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾക്ക് വലിയ രീതിയിൽ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയോടു ടീം ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാന്റെ പക്കൽ നിന്നും അഞ്ച് വിക്കറ്റിന്റെ തോൽവിയും ഏറ്റുവാങ്ങിയിരുന്നു. തങ്ങളുടെ രണ്ട് മത്സരങ്ങളിലും വിജയിച്ച ശ്രീലങ്ക ഫൈനൽ കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇന്ത്യയുടെ കാര്യം ത്രിശങ്കുവിലുമായി.

ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും. ഇതെല്ലാം ഒത്തുവന്നാൽ മാത്രമേ ഇനി ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുള്ളൂ.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു പന്ത് ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തിൽ 97/0 എന്നതിൽ നിന്നും 110/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്കയ്ക്ക് വേണ്ടി നായകൻ നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് രക്ഷയ്ക്ക് എത്തുകയായിരുന്നു. 18 പന്തിൽ നിന്നും 33 റൺസ് എടുത്ത ശനക ബോളിംഗിലും രണ്ട് വിക്കറ്റ് നേട്ടവുമായി തിളങ്ങിയിരുന്നു. അദ്ദേഹം തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും.

രാജപക്സെ 25 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർമാരായ പത്തും നിസ്സംഘയും കുശാൽ മെൻഡീസും അർദ്ധ സെഞ്ചുറി നേടി ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്ടിച്ചിരുന്നു. നിസ്സംഗ 52 റൺസും മെൻഡിസ്‌ 57 റൺസും എടുത്ത് പുറത്തായി. ഇന്ത്യക്കായി ചഹാൽ മൂന്ന് വിക്കറ്റും അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ നായകൻ രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യയുടെ ഇന്നിങ്സ് നീങ്ങിയത്. 41 പന്തിൽ നിന്നും അഞ്ച് ബൗണ്ടറിയും 4 സിക്സും അടക്കം 72 റൺസ് ആണെടുത്തത്. 34 റൺസ് എടുത്ത സൂര്യകുമാർ യാദവ് ഒഴികെ മറ്റാർക്കും കാര്യമായ പിന്തുണ നൽകാൻ കഴിഞ്ഞില്ല.

മത്സരത്തിനിടെ ഇന്ത്യൻ താരം അർഷദ്ദീപ് സിംഗ് പന്തെറിയുന്ന സമയത്ത് നായകൻ രോഹിത് ശർമ ഫീൽഡിംഗ് സെറ്റ് ചെയ്തപ്പോൾ താരത്തിന്റെ അഭിപ്രായത്തിന് ചെവി കൊടുക്കാതെ നടന്നു നീങ്ങുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. രോഹിതിന്റെ ഈ പ്രവർത്തിയിൽ കടുത്ത വിമർശനമാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇങ്ങനെയല്ല ഒരു നായകൻ ചെയ്യണ്ടത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എന്തോ പ്രധാനപ്പെട്ട ഫീൽഡിംഗ് പൊസിഷൻ വ്യക്തമാക്കാൻ സിംഗ് ശ്രമിക്കുമ്പോൾ യാതൊന്നും കേൾക്കാൻ നിൽക്കാതെ പെട്ടെന്ന് അവിടെനിന്ന് മാറിപോകുകയാണ് രോഹിത് ശർമ.

കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ അർഷദ്ദീപ് സിംഗ് ഒരു ക്യാച്ച് കൈവിട്ടപ്പോൾ താരത്തിന് നേരെ ആക്രോശിക്കുന്ന രോഹിതിന്റെ പ്രവർത്തിയും വിമർശനത്തിന് ഇടയാക്കിയിരുന്നു. ധോണിയെപ്പോലെ ഒരു കൂൾ നായകനല്ല, കോഹ്‌ലിയെപ്പോലെ ബോൾഡ് ആയ നായകനുമല്ല, വെറും അലസമായ ശൈലിയിൽ നയിക്കുന്ന രോഹിത് എന്നാണ് വിമർശകർ പറയുന്നത്. കഴിഞ്ഞ മത്സരത്തിൽ എന്നപോലെ അവസാന ഓവറിൽ വെറും 7 റൺസ് മാത്രം വിജയം നേടാൻ ഉണ്ടായിരുന്നിട്ടും വളരെ മികച്ച രീതിയിൽ തന്നെ സിംഗ് പന്തെറിഞ്ഞു. ഇരുപോരാട്ടങ്ങളിലും പത്തൊമ്പതാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ റൺസ് വഴങ്ങുന്നത്തിൽ പിശുക്ക് കാട്ടാൻ സാധിച്ചില്ല. പാക്കിസ്ഥാന് എതിരെ 19 റൺസ് വഴങ്ങിയ അദ്ദേഹം ഇന്നലെ ശ്രിലങ്കക്ക് എതിരെ 14 റൺസും വഴങ്ങിയിരുന്നു.

Categories
Cricket Latest News Malayalam Video

കറക്റ്റ് ഉന്നം ആയത് കൊണ്ട് സ്റ്റംമ്പിന് കൊണ്ടില്ല ! നഷ്ടപ്പെടുത്തിയത് ഒരേ സമയം രണ്ടു റണ്ണൗട്ട് ; വീഡിയോ കാണാം

ഏഷ്യകപ്പിൽ സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തോൽവി, ഇതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യത ഏറെക്കൂറെ അവസാനിച്ചു, സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 5 വിക്കറ്റിന്റെ തോൽവിയും ഇന്ത്യ വഴങ്ങിയിരുന്നു.

ടോസ്സ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകകയായിരുന്നു, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കളിച്ച ടീമിനെ ശ്രീലങ്ക നിലനിർത്തിയപ്പോൾ, പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്, രവി ബിഷ്ണോയ്ക്ക് പകരം രവിചന്ദ്രൻ അശ്വിൻ ടീമിലെത്തി, രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി, മഹേഷ്‌ തീക്ഷണയുടെ ബോളിൽ കെ.എൽ രാഹുൽ (6)വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.

മൂന്നാമതായി ക്രീസിലെത്തിയ വിരാട് കോഹ്ലിയും മത്സരത്തിൽ നിരാശപ്പെടുത്തി,ദിൽഷൻ മധുഷങ്കയുടെ ബോളിൽ ലോങ്ങ്‌ ഓണിലേക്ക് ഷോട്ടിന് ശ്രമിച്ച കോഹ്ലി ക്ലീൻ ബൗൾഡ് ആവുകയായിരുന്നു, ആദ്യ 3 മത്സരങ്ങളിലും നന്നായി കളിച്ച കോഹ്ലി പൂജ്യത്തിനാണ് പുറത്തായത്, 13/2 എന്ന നിലയിൽ സമ്മർദ്ദത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ട് നയിക്കുകയായിരുന്നു, സമ്മർദ്ദ ഘട്ടത്തിലും ലങ്കൻ ബോളർമാരെ ആക്രമിച്ച് കളിച്ച് കൊണ്ട് രോഹിത് ഇന്ത്യൻ സ്കോർ ചലിപ്പിച്ചു, മറുവശത്ത് സൂര്യ കുമാർ യാദവ് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 97 റൺസിന്റെ നിർണായക കൂട്ട്കെട്ട് ഉണ്ടാക്കി തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു.

41 ബോളിൽ 5 ഫോറും 4 സിക്സും അടക്കമാണ്  രോഹിത് 72 റൺസ് നേടിയത്, 34 റൺസ് നേടിയ സൂര്യകുമാർ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി, എന്നാൽ ഇരുവരെയും പുറത്താക്കിക്കൊണ്ട് ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ച് വന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 173/8 എന്ന നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, 3 വിക്കറ്റ് വീഴ്ത്തിയ മധുഷങ്കയും,  2 വീതം വിക്കറ്റ് വീഴ്ത്തിയ കരുണരത്‌നയും, ഷാണകയും ശ്രീലങ്കക്കായി ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക്‌ മിന്നുന്ന തുടക്കമാണ് ഓപ്പണർമാരായ കുശാൽ മെൻഡിസും നിസങ്കയും നൽകിയത്, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 97 റൺസിന്റെ കൂട്ട് കെട്ടാണ് പടുത്തുയർത്തിയത്, മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതി പോവുകയാണെന്ന് തോന്നിച്ച ഘട്ടത്തിൽ 12ആം ഓവറിൽ നിസങ്കയേയും അസലങ്കയെയും വീഴ്ത്തി ചഹൽ ഇന്ത്യക്ക് ബ്രേക്ക്‌ ത്രു നൽകി, എന്നാൽ 5 ആം വിക്കറ്റിൽ ഒത്തുചേർന്ന ഭാനുക രജപക്ഷയും(25) ക്യാപ്റ്റൻ ഷാണകയും(33) ചേർന്ന് ശ്രീലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു, ഓൾറൗണ്ടർ മികവ് കാഴ്ച വെച്ച ലങ്കൻ ക്യാപ്റ്റൻ ഷാണക കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിലെ അവസാന ഓവറിൽ 2 ബോളിൽ 2 റൺസ് വേണം എന്നിരിക്കെ അർഷ്ദീപിന്റെ ബോളിൽ ഷാണക ഷോട്ടിന് ശ്രമിച്ചെങ്കിലും ബാറ്റിൽ കൊണ്ടില്ല എന്നാൽ റണ്ണിനായി ഓടിയ ലങ്കൻ താരങ്ങളെ ഔട്ട്‌ ആക്കാൻ റിഷബ് പന്തിന് സാധിച്ചില്ല നിസാരമായ റൺ ഔട്ട്‌ നഷ്ടപ്പെടുത്തിയതിലൂടെ ഇന്ത്യ തോൽവിയും സമ്മതിച്ചു, ടൂർണമെന്റിൽ ബാറ്റ് കൊണ്ടും വിക്കറ്റ് കീപ്പിങ്ങിലും പരാജയമായ റിഷബ് പന്തിനെ ട്വന്റി-20 ലോകകപ്പ്‌ ടീമിൽ ഉൾപ്പെടുത്താണോ എന്നത് സെലക്ടർമാർ ചിന്തിക്കേണ്ട വിഷയമാണ്, കെ.എൽ രാഹുലും, ഭുവനേശ്വർ കുമാറുമാണ് ടൂർണമെന്റിൽ അമ്പേ പരാജയപ്പെട്ട മറ്റ് 2 താരങ്ങൾ, ബോളിങ്ങിൽ ബുമ്രയുടെയും, ഷമിയുടെയും അഭാവം ഇന്ത്യക്ക് തിരിച്ചടിയായി.

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Cricket India Latest News Malayalam Video

ഇതെന്താ ബോൾ മഴയോ; ചിരി പടർത്തി ഇന്ത്യൻ താരങ്ങളുടെ വിക്കറ്റ് ആഘോഷം :വീഡിയോ

ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ച മട്ടാണ്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 3 ഓവറിൽ 15 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രാഹുലിന്റെയും കോഹ്‌ലിയുടെയും വിക്കറ്റ് നഷ്ടമായി. രാഹുൽ 7 പന്തിൽ 6 റൺസുമായി ഒരു വിവാദ തീരുമാനത്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടം കൈവരിച്ച കോഹ്ലിയാകട്ടെ നാല് പന്ത് നേരിട്ട് സംപൂജ്യനായി മടങ്ങി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ രോഹിത് ശർമയും സൂര്യ കുമാർ യാദവും ചേർന്നാണ് ഇന്ത്യയെ വൻ തകർച്ചയിൽനിന്നും കരകയറ്റിയത്. 41 പന്തിൽ 5 ബൗണ്ടറിയും 4 സിക്സും അടക്കം 72 റൺസാണ് രോഹിത് നേടിയത്. സൂര്യകുമാർ വമ്പനടികൾക്ക്‌ മുതിരാതെ രോഹിതിന് പിന്തുണ നൽകികൊണ്ട് കളിച്ച് 29 പന്തിൽ നിന്നും ഒന്നുവീതം ബൗണ്ടറിയും സിക്സ്സും നേടി 34 റൺസ് എടുത്തു. മറ്റാർക്കും 20 റൺസിന്‌ മുകളിൽ നേടാനായില്ല. അവസാന ഓവറുകളിൽ അശ്വിനെടുത്ത റൺസ് ആണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. 7 പന്തുകളിൽ ഒരു സിക്സ് അടക്കം 15 റൺസ് എടുത്തപ്പോൾ ഇന്ത്യൻ സ്കോർ 20 ഓവറിൽ 173/8 എന്ന നിലയിൽ എത്തി.

174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഓപ്പണർമാർ മികച്ച രീതിയിൽ തന്നെ തുടങ്ങിയപ്പോൾ ഇന്ത്യ അപകടം മണത്തു. പത്തും നിസ്സംഘയും കുശാൽ മെൻഡീസും അർദ്ധ സെഞ്ചുറി നേടി ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ചഹാൽ ആണ് ഇരുവരുടെയും വിക്കറ്റ് നേടിയത്. പിന്നീട് വന്ന അസലങ്കയും ഗുനതിലകയും വന്നപോലെ മടങ്ങിയപ്പോൾ ഇന്ത്യൻ ക്യാമ്പ് ഉണർന്നു. എങ്കിലും ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് അവരെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

മത്സരത്തിൽ എല്ലാവരുടെയും ചിരിപടർത്തിയ ഒരു രംഗവും അരങ്ങേറി. പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. ചഹാൽ എറിഞ്ഞ ആദ്യ പന്തിൽ നിസ്സംഗ പുറത്തായിരുന്നു. പിന്നീട് വന്ന അസലങ്ക റൺ ഒന്നും എടുക്കാതെ നാലാം പന്തിൽ കൂറ്റനടിക്ക്‌ ശ്രമിച്ച് പുറത്തായി. ബാക്ക്വർഡ് സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവിന് ഈസി ക്യാച്ച്. പന്ത് പിടിച്ച ആവേശത്തിൽ അദ്ദേഹം ആകാശത്തേക്ക് വലിച്ചെറിയുകയായിരുന്നു. അലക്ഷ്യമായി എറിഞ്ഞ പന്ത്, വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളുടെ മേൽ പതിക്കാൻ പോകുമ്പോൾ അവർ ഓടിമാറാൻ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

11 ഓവറിൽ 97/0 എന്ന നിലയിൽ നിന്നും 14 ഓവറിൽ 110/4 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ പിടിച്ചുയർത്തിയത് നായകൻ ദസൂൺ ശനാകയും ഭാനുക രാജപക്സെയും ചേർന്ന കൂട്ടുകെട്ട് ആയിരുന്നു. 18 പന്തിൽ നിന്നും 4 ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റൺസ് എടുത്ത ശനക തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും. നേരത്തെ ബോളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു അദ്ദേഹം.

https://twitter.com/cricket82182592/status/1567382477957918720?s=19

ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ തുലാസിലായി. ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഫൈനൽ കാണാതെ പുറത്താകും. മറിച്ചാണെങ്കിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ വൻ മാർജിനിൽ തോൽപ്പിക്കുകയും പാക്കിസ്ഥാൻ ശ്രിലങ്കയോടു പരാജയപ്പെടുകയും വേണം. അപ്പോൾ ഓരോ വിജയം വീതം നേടിയ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ടീമുകളിൽ മികച്ച നെറ്റ് റൺ നിരക്ക് ഉള്ള ടീം ഫൈനലിൽ ശ്രീലങ്കയെ നേരിടും.