Categories
Uncategorized

ഇത് ഇന്ത്യയുടെ സ്കൈ 360°!വിക്കറ്റിന് പിന്നിലേക്ക് പടുകൂറ്റൻ സിക്സുമായി സൂര്യകുമാർ യാദവ്; വീഡിയോ കാണാം

ഏഷ്യ കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ജയിച്ച ടീം ഇന്ത്യ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് പ്രവേശനം നേടി. ആദ്യ മത്സരത്തിൽ ഞായറാഴ്ച പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ, ഇന്നലെ ഹോങ്കോങ്ങിനെതിരെ 40 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ സൂര്യകുമാർ യാദവ് പ്ലേയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

26 പന്തിൽ നിന്നും പുറത്താകാതെ 68 റൺസ് നേടിയ മിഡിൽ ഓർഡർ ബാറ്റർ സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യ അനായാസം മത്സരം കൈപ്പിടിയിലൊതുക്കിയത്.
6 വീതം ബൗണ്ടറിയും സിക്സും താരം അടിച്ചുകൂട്ടിയിരുന്നു. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയും യാദവും 98 റൺസാണ് കൂട്ടിച്ചേർത്തത്. കോഹ്‌ലി 44 പന്തിൽ 59 റൺസോടെ പുറത്താകാതെ നിന്നു.

മത്സരത്തിന്റെ പതിനാറാം ഓവറിൽ പിറന്ന ഒരു സിക്സ് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഐസാസ് ഖാൻ എറിഞ്ഞ ഓവറിന്റെ നാലാം പന്തിലായിരുന്നു സൂര്യ ഷോ. മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചാണ് താരം നിന്നത്. പന്ത് വന്നതും അതിന്റെ വേഗത്തെ മുതലെടുത്ത് ഒരു കാൽമുട്ട് പിച്ചിൽ കുത്തി മറ്റെ കാൽ മാക്സിമം സ്ട്രെച്ച് ചെയ്ത് പിറകിൽ ഫൈൻ ലെഗിലേക്ക് കളിക്കുകയായിരുന്നു.

പന്ത് വിക്കറ്റ് കീപ്പറൂടെ തലയ്ക്ക് മുകളിലൂടെ പറന്ന് നേരെ പോയി ഗാലറിയിൽ പതിക്കുകയായിരുന്നു. പേസ് ബോളറുടെ വേഗം കൂടിയ പന്തായിരുന്നത് കൊണ്ട് റാമ്പ്‌ ഷോട്ട് നിഷ്പ്രയാസം കളിക്കാൻ സാധിച്ചു. 69 മീറ്റർ ദൂരത്തേക്കാണ് പന്ത് പോയത്. ഷോട്ടിന് ശേഷം അപ്പുറത്ത് ഉണ്ടായിരുന്ന വിരാട് കോഹ്‌ലി താരത്തെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

10 ഓവറിൽ 70/1 എന്ന നിലയിൽ ആയിരുന്ന ഇന്ത്യയെ 20 ഓവറിൽ 192/2 ൽ എത്തിക്കണമെങ്കിൽ ആ കളിക്കാരന്റെ റേഞ്ച് ഒന്നാലോചിച്ചു നോക്കൂ. ഒക്ടോബർ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ തീർച്ചയായും ഇന്ത്യയുടെ തുറുപ്പുചീട്ട് ആകാൻ സാധ്യതയുള്ള ഒരു താരമാണ് അദ്ദേഹം.

https://twitter.com/cricket82182592/status/1564997481410461696?t=NzYwdVHJa9gajATDhfNakg&s=19

ഇന്ത്യൻ T20 ടീമിന്റെ അവിഭാജ്യ ഘടകമായി മാറി കൊണ്ടിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഷോട്ട് ഉതിർക്കാനുള്ള കഴിവാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സൗത്ത് ആഫ്രിക്കൻ ടീമിൽ എ ബി ‌‍ഡി വില്ലിയേഴ്സ് കളിച്ചപോലെത്തെ 360° ഷോട്ടുകൾ ഇപ്പോൾ ഇന്ത്യൻ ടീമിലും കളിക്കാൻ കഴിയുന്ന ഒരു താരത്തെ ലഭിച്ചിരിക്കുന്നു എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

Categories
Uncategorized

“എന്തൊരു മനുഷ്യനാടോ ഇയാൾ” സൂര്യകുമാറിന്റെ കളി കണ്ട് അമ്പരന്ന കോഹ്ലിയുടെ പ്രതികരണം, വീഡിയോ കാണാം

ഏഷ്യകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 40 റൺസിന്റെ വിജയം, ഇതോടെ ഗ്രൂപ്പിലെ 2 മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59), വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്റെയും (68) പ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ മൽസരത്തിലെ ഹീറോ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്ത്യ വിശ്രമം അനുവദിച്ചപ്പോൾ, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിൽ പതുക്കെ ആണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു, 39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും.

രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ആ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു, വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത്,ഹോങ്കോങ് ബോളർ ഹാറൂൺ അർഷാദ് എറിഞ്ഞ അവസാന ഓവറിൽ 4 സിക്സർ അടക്കം 26 റൺസ് ആണ് സൂര്യകുമാർ വാരിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിന്റെ ഓപ്പണർ യാസിം മുർത്താസയെ (9) തുടക്കത്തിൽ തന്നെ വീഴ്ത്തി അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, 41 റൺസ് എടുത്ത ബാബർ ഹയത്തും, 30 റൺസ് എടുത്ത കെ.ഡി ഷായും അവസാന ഓവറുകളിൽ നന്നായി കളിച്ച
സീഷൻ അലിയും (26*) ഹോങ്കോങ്ങിനായി പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം മറികടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/5 എന്ന നിലയിൽ ഹോങ്കോങ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ, എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പുറത്താകാതെ 68 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ ആയി മാറിയ സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

https://twitter.com/PubgtrollsM/status/1565011267794128896?t=1JYHoZQugCK2zSxLzNd5Dw&s=19

ഇതിനിടെ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ച് പവലിയനിലേക്ക് മടങ്ങുന്നതിനിടെ കോഹ്ലി ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി കൈ ഉയർത്തിക്കൊണ്ട് “എന്തൊരു മനുഷ്യനാ ഇയാൾ” എന്ന് സൂര്യകുമാറിനെ നോക്കിക്കൊണ്ടുള്ള നോട്ടം ഏറെ വൈറൽ ആയി, സാക്ഷാൽ വിരാട് കോഹ്ലിയെപ്പോലും അത്ഭുതപ്പെടുത്തിയ ഇന്നിംഗ്സ് ആയിരുന്നു സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് പിറന്നത്, കോഹ്ലിയെ സാക്ഷിയാക്കി മറുവശത്ത് സൂര്യകുമാർ യാദവ് അഴിഞ്ഞാടുകയായിരുന്നു, മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 98 റൺസിന്റെ അപരാജിത കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്, ഈ കൂട്ട് കെട്ട് ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമാവുകയും ചെയ്തു.

https://twitter.com/KuchNahiUkhada/status/1565042211120906240?s=20&t=Qsz9GIcH5TJtfDrmHwYrcg
Categories
Uncategorized

കളിക്ക് ശേഷം കാമുകിയെ പ്രൊപോസ് ചെയ്തു ഹോങ് കോങ് താരം കിഞ്ചിത് ഷാ ; ശേഷം സംഭവിച്ചത് വീഡിയോ കാണാം

ഇന്നലെ നടന്ന ഇന്ത്യ-ഹോങ്കോങ് മത്സരത്തിൽ ഇന്ത്യ 40 റൺസിനു ഹോങ്കോങ്ങിനെ തോൽപ്പിച്ച് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി, ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, പാകിസ്താനെതിരെ കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഹോങ്കോങ്ങിനെതിരെ കളത്തിലിറങ്ങിയത്, പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു.

പതിയെ ആണ് ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചത് 21 റണ്ണെടുത്ത രോഹിത് ശർമയും 39 റൺസ് എടുത്ത കെ.എൽ രാഹുലും ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും, റൺ റേറ്റ് അത്ര മികച്ചതായിരുന്നില്ല, ഓപ്പണർമാർ ഇരുവരും ഔട്ട്‌ ആയതിന് ശേഷം വിരാട് കോഹ്ലിക്കൊപ്പം സൂര്യകുമാർ യാദവ് ഒപ്പം ചേർന്നത്തോടെ ഇന്ത്യൻ ഇന്നിംഗ്സ് ടോപ് ഗിയറിലേക്ക് മാറി, സൂര്യകുമാറിന്റെ അഴിഞ്ഞാട്ടം ആയിരുന്നു പിന്നീട് ഗ്രൗണ്ടിൽ കണ്ടത്, ഹോങ്കോങ് ബോളർമാരെ കടന്നാക്രമിച്ച സൂര്യകുമാർ ഗ്രൗണ്ടിന്റെ നാനാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ചു,

മറുവശത്ത് ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയും സൂര്യകുമാറിന് മികച്ച പിന്തുണ നൽകി, 59 റൺസെടുത്ത കോഹ്ലി ഫോമിലേക്ക് തിരിച്ച് വന്നത് വരാനിരിക്കുന്ന ട്വന്റി-20 ലോക കപ്പിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്, 44 പന്തിൽ 3 ഫോറും 1സിക്സും അടക്കമാണ് കോഹ്ലി 59റൺസ് നേടിയത്, മറുവശത്ത് വെറും 26 ബോളിൽ ആണ് 6 ഫോറും 6 സിക്സും ഉൾപ്പടെ സൂര്യകുമാർ 68 റൺസ് നേടിയത്, ഇരുവരുടെയും അർധസെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 192/2 എന്ന മികച്ച നിലയിൽ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ് ഓപ്പണർ യാസിം മുർത്താസയെ (9) തുടക്കത്തിൽ തന്നെ വീഴ്ത്തി അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു,41 റൺസ് എടുത്ത ബാബർ ഹയത്തും, 30 റൺസ് എടുത്ത കെ.ഡി ഷായും അവസാന ഓവറുകളിൽ നന്നായി കളിച്ച സീഷൻ അലിയും (26*) ഹോങ്കോങ്ങിനായി പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം മറികടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല,

ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/5 എന്ന നിലയിൽ ഹോങ്കോങ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു, ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ, എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പുറത്താകാതെ 68 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ ആയി മാറിയ സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സര ശേഷം ഹോങ്കോങ് കളിക്കാരൻ കിൻച്ചിത് ഷാ തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി, ഗാലറിയിലെത്തിയ താരം തന്റെ കാമുകിയോട് അപ്രതീക്ഷിതമായി പ്രൊപ്പോസ് ചെയ്യുകയായിരുന്നു, താരത്തിന്റെ ഈ പ്രവർത്തിയിൽ കാമുകിയും ഏറെ സന്തോഷവതിയായിരിക്കുന്നത് വീഡിയോയിൽ കാണാം.

https://twitter.com/cricket82182592/status/1565220038990528512?t=mafFq-wbj7qXdXsTcNQuoA&s=19
Categories
Uncategorized

ആവേശ് ഖാനേക്കാൾ മികച്ച രീതിയിൽ പന്തെറിഞ്ഞു കോഹ്ലി; വീഡിയോ കാണാം

ഹോങ്കോങ് ടീമിനെതിരെ ഏഷ്യ കപ്പ് മത്സരത്തിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പന്തെറിയാനെത്തിയത് ആരാധകരെ ആവേശത്തിലാക്കി. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവരുടെ ഇന്നിംഗ്സിലെ പതിനേഴാം ഓവറിലാണ് കോഹ്‌ലി പന്തുമായി തിളങ്ങിയത്. ഒരു ബൗണ്ടറി പോലും വഴങ്ങാതെ ആകെ 6 റൺസ് മാത്രമാണ് കോഹ്‌ലി ഒരോവറിൽ വിട്ടുകൊടുത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം പന്തെറിയുന്നത്‌. തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ഒരു പാർട്ട് ടൈം ബോളർ ആയിരുന്നു കോഹ്‌ലി. പിന്നീട് ടീമിന്റെ നായകനായി ചുമതല ഏറ്റെടുത്തതോടെ പന്തെറിയൽ കുറഞ്ഞുവന്നു. ട്വന്റി ട്വന്റി ക്രിക്കറ്റിൽ 4 അന്താരാഷ്ട്ര വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യൻ നായകൻ രോഹിത് ശർമയെ ആദ്യം ബാറ്റ് ചെയ്യാൻ ഹോങ്കോങ് നായകൻ നിസാഖത് ഖാൻ ക്ഷണിക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ സൂര്യകുമാർ യാദവിന്റെയും (26 പന്തിൽ നിന്നും 68* റൺസ്, 6×4s, 6×6s) ഉത്തമ പങ്കാളിയായ കോഹ്‌ലിയുടെയും (44 പന്തിൽ നിന്നും 59* റൺസ്, 1×4s, 3×6s) മികവിലാണ് ഇന്ത്യ 20 ഓവറിൽ 192/2 എന്ന സ്കോർ കണ്ടെത്തിയത്‌.

13 പന്തിൽ നിന്നും 21 റൺസ് എടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. രാഹുൽ വളരെ പതിഞ്ഞ താളത്തിൽ ആണ് കളിച്ചത്. 39 പന്തിൽ നിന്നും 36 റൺസ് നേടിയ രാഹുൽ പതിമൂന്നാം ഓവറിൽ പുറത്തായതോടെയാണ് സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയത്. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും സൂര്യയും 98 റൺസ് ആണ് നേടിയത്.

ഇന്നലത്തെ മത്സരത്തിൽ ഒരു ആറാം ബോളിങ് ഓപ്ഷൻ ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ പാക്കിസ്ഥാന് എതിരെ നടന്ന മത്സരത്തിലെ ഹീറോ ഹാർദിക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെയാണ് മാനേജ്മെന്റ് ടീമിൽ ഉൾപ്പെടുത്തിയത്.

മത്സരത്തിൽ ഇന്ത്യൻ ബൗളർ ആവേശ്‌ ഖാനെ തലങ്ങും വിലങ്ങുമായി പ്രഹരിച്ച ഹോങ്കോങ് ബാറ്റർമാർ അനായാസം റൺസ് നേടിയിരുന്നു. ഇതോടെയാണ് ഒരോവർ കോഹ്‌ലിയെക്കൊണ്ട് ചെയ്യിപ്പിക്കാൻ രോഹിത് നിർബന്ധിതനായത്. 4 ഓവറിൽ 53 റൺസ് വഴങ്ങി ആവേശ്‌. അദ്ദേഹത്തിന്റെ രണ്ട് ഓവറുകൾ കൂടി കോഹ്‌ലിക്ക് കൊടുക്കാമായിരുന്നു എന്നാണ് മത്സരശേഷം ആരാധകർ കളിയാക്കുന്നത്. ഹോങ്കോങ്ങ് ഇന്നിങ്സ് 20 ഓവറിൽ 152/5 എന്ന നിലയിൽ അവസാനിച്ചു.

കോഹ്‌ലിയുടെ ബൗളിംഗ് വീഡിയോ :

https://twitter.com/cricket82182592/status/1565037329852821504?t=csdwW2fydRbPtU_ziPsleQ&s=19
Categories
Uncategorized

ഇതെന്താ ബുള്ളറ്റൊ! എല്ലാവരെയും അമ്പരപ്പിച്ചു ജഡേജയുടെ ത്രോ ; വീഡിയോ കാണാം

ഏഷ്യകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 40 റൺസിന്റെ വിജയം, ഇതോടെ ഗ്രൂപ്പിലെ 2 മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്റെ (68) ഇന്നിങ്ങ്സുമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 192/2 എന്ന മികച്ച നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്നത്തെ കളിയിൽ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിൽ പതുക്കെ ആണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു, 39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും.

രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ആ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു, വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത്,ഹോങ്കോങ് ബോളർ ഹാറൂൺ അർഷാദ് എറിഞ്ഞ അവസാന ഓവറിൽ 4 സിക്സർ അടക്കം 26 റൺസ് ആണ് സൂര്യകുമാർ വാരിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ് ഓപ്പണർ യാസിം മുർത്താസയെ (9) തുടക്കത്തിൽ തന്നെ വീഴ്ത്തി അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, ഇതിനിടെ ആറാം ഓവറിൽ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാനെ മികച്ച ഫീൽഡിങ്ങിലൂടെ രവീന്ദ്ര ജഡേജ റൺ ഔട്ട്‌ ആക്കി, സിംഗിളിന് ശ്രമിച്ച ഹോങ്കോങ് നായകനെ ഡയറക്റ്റ് ത്രോയിലൂടെ ജഡേജ റൺ ഔട്ട്‌ ആക്കുകയായിരുന്നു, നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ ആയ ജഡേജയുടെ കൈയിൽ ഇട്ട് ഇല്ലാത്ത റണ്ണിനായി ഓടിയ ഹോങ്കോങ് ക്യാപ്റ്റന്റെ തീരുമാനം ആത്മഹത്യാപരമായി.

https://twitter.com/PubgtrollsM/status/1565023944218132480?t=zPniiOsnSZJZ9SZfoE71pg&s=19
https://twitter.com/cricket82182592/status/1565028524800454656?t=pTsbbxVyJkjhb8tHwQMCyA&s=19

41 റൺസ് എടുത്ത ബാബർ ഹയത്തും, 30 റൺസ് എടുത്ത കെ.ഡി ഷായും അവസാന ഓവറുകളിൽ നന്നായി കളിച്ച
സീഷൻ അലിയും (26*) ഹോങ്കോങ്ങിനായി പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം മറികടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/5 എന്ന നിലയിൽ ഹോങ്കോങ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു, ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ, എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പുറത്താകാതെ 68 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ ആയി മാറിയ സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Uncategorized

കോഹ്ലി സുര്യ നമസ്ക്കാരം ചെയ്യുന്നു !തലകുനിച്ച് വണങ്ങി സൂര്യയെ അഭിനന്ദിച്ച് കിങ് കോഹ്ലി ; വൈറൽ വീഡിയോ കാണാം

ഹോങ്കോങ്ങിനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ വിരാട് കോഹ്‌ലിയെ സാക്ഷിയാക്കി സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ടീം ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടിവന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സ് അവസാന ഓവറുകളിൽ കത്തിക്കയറിയത് സൂര്യയുടെ 360° ബാറ്റിംഗ് വിസ്ഫോടനത്തിലാണ്.

39 പന്തിൽ നിന്നും 36 റൺസ് എടുത്ത കെ എൽ രാഹുൽ പതിമൂന്നാം ഓവറിൽ പുറത്തായതോടെയാണ് അദ്ദേഹം ക്രീസിൽ എത്തിയത്. മൈതാനത്തിന്റെ തലങ്ങും വിലങ്ങുമായി ഒന്നിനു പിറകെ ഒന്നായി ബൗണ്ടറികൾ വന്നുകൊണ്ടിരുന്നു.

നേരിട്ട ആദ്യ രണ്ടു പന്തും സ്വീപ് ചെയ്ത് സ്ക്വയർ ലേഗിൽ ബൗണ്ടറി നേടിയാണ് തുടങ്ങിയത്. അതുവരെ തട്ടിമുട്ടി നീങ്ങിയിരുന്ന ഇന്ത്യൻ ഇന്നിംഗ്സിന് ജീവൻ വച്ചത് സൂര്യ വന്നതോടെയാണ്. നായകൻ രോഹിത് ശർമ 21 റൺസ് നേടി ആദ്യം പുറത്തായി. പിന്നീട് വന്ന കോഹ്‌ലിയും രാഹുലും വളരെ ശ്രദ്ധാപൂർവം കളിക്കുകയായിരുന്നു. കോഹ്‌ലിയെ ഒരു അറ്റത്ത് കാഴ്ചക്കാരനായി നിർത്തിയായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.

സൂര്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ അതുവരെ മറ്റുള്ളവർ കളിച്ച പിച്ച് ആണെന്ന് തോന്നുകയേ ഇല്ല എന്നാണ് കമന്റേറ്റർ ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്. ഹാറൂൺ അർഷദ് എറിഞ്ഞ അവസാന ഓവറിൽ ആണ് വെടിക്കെട്ട് ഉച്ചസ്ഥായിയിൽ ആയത്. ആദ്യ മൂന്നു പന്തുകളും സിക്സ്, നാലാം പന്ത് ബാറ്റിൽ കൊണ്ടില്ല. അഞ്ചാം പന്തിൽ വീണ്ടും ഒരു സിക്സ്. ലാസ്റ്റ് ബോൾ ഡബിള്, അങ്ങനെ 26 റൺസാണ് അവസാന ഓവറിൽ പിറന്നത്.

മത്സരശേഷം ഗ്രൗണ്ടിൽ നിന്നും മടങ്ങുന്ന വഴി കോഹ്‌ലി സൂര്യയെ വണങ്ങുന്ന ദൃശ്യം കാണാമായിരുന്നു. എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിക്കുകയായിരുന്നു അപ്പോൾ. നിമിഷനേരം കൊണ്ട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. നേരത്തെ ഒരു ഐപിഎൽ മത്സരത്തിനിടെ സൂര്യ കുമാർ മുംബൈ ഇന്ത്യൻസ് ടീമിനായി ബാറ്റ് ചെയ്യുമ്പോൾ ഫീൽഡ് ചെയ്യുകയായിരുന്ന ബംഗളൂരിന്റേ വിരാട് കോഹ്‌ലി കടുപ്പമേറിയ വാക്കുകളുമായി സൂര്യയുടെ അടുത്തേക്ക് വരുകയുണ്ടായി. അപ്പോൾ തെല്ലും കൂസലില്ലാതെ കോഹ്‌ലിയെ നോക്കിനിന്ന ആ പയ്യനെ ആരും പെട്ടെന്ന് മറക്കാൻ ഇടയില്ല. അന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാത്ത താരമായിരുന്നു അദ്ദേഹം. ഇപ്പോൾ ഇന്ത്യൻ T20 ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.

തലകുനിച്ച് വണങ്ങി സൂര്യയെ അഭിനന്ദിച്ച് കിങ് കോഹ്ലി ; വൈറൽ വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1565011267794128896?t=8W3VrM8lUp1MO6Iy76Aqzg&s=19

വെറും 22 പന്തുകളിൽ നിന്നാണ് സൂര്യകുമാർ യാദവ് തന്റെ അർദ്ധ ശതകം പൂർത്തിയാക്കിയത്. 10 ഓവറിൽ 70/1 എന്ന നിലയിൽ നിന്നും 20 ഓവറിൽ 192/2 എന്ന നിലയിലേക്ക് ഇന്ത്യ എത്തി. കോഹ്‌ലി 59 റൺസോടെ പുറത്താകാതെ നിന്നു. 26 പന്തുകളിൽ 6 വീതം സിക്സും ഫോറുമടക്കം 68 റൺസൊടെ നിന്നു സൂര്യകുമാർ.

Categories
Uncategorized

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

ഹോങ്കോങ്ങിനെതിരായ ഏഷ്യകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോർ, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച എ.ബി ഡിവില്ലിയേർസിന്റെ ഇന്ത്യൻ പതിപ്പെന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ സൂര്യകുമാർ യാദവിന്റെ (68) ഇന്നിങ്സുമാണ് ഇന്ത്യയെ 192/2 എന്ന മികച്ച നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്നത്തെ കളിയിൽ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല 21 റൺസെടുത്ത രോഹിത്തിനെ ഹോങ്കോങ് ബോളർ വീഴ്ത്തി, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു,

39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും, ഹോങ്കോങ് പോലെയുള്ള ചെറിയ ടീമിനെതിരെ പോലും രാഹുലിന്റെ പ്രകടനം ഇതാണെങ്കിൽ സെലക്ടർമാർ ഒന്ന് കൂടി താരത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു, ആദ്യ കളിയിൽ പൂജ്യത്തിനാണ് താരം പുറത്തായത്, ടീമിൽ സ്ഥാനം നിലനിർത്താൻ വേണ്ടി മാത്രം കളിക്കുന്നത് പോലെയാണ് രാഹുൽ ഇന്നത്തെ മത്സരത്തിൽ കളിച്ചത്.

രാഹുൽ പുറത്തായത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ഇന്നത്തെ ഈ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു,

വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത് സ്ട്രൈക്ക് റേറ്റ് 260ന് മുകളിലും, ഏറെ വൈകി തന്റെ 30ആം വയസ്സിലാണ് സൂര്യകുമാറിന് ഇന്ത്യക്ക് വേണ്ടി പാഡണിയാൻ അവസരം ലഭിച്ചത്, പക്ഷെ  കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച് കൊണ്ട് പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു, വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ് സൂര്യകുമാർ യാദവെന്ന് നിസംശയം പറയാം.

6 6 6 6 !അവസാന ഓവറിൽ സിക്സ് കൊണ്ട് ആറാടി സുര്യ കുമാർ : വീഡിയോ കാണാം

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Uncategorized

ഭാര്യയും ഭർത്താവുമൊക്കെ അങ്ങ് വീട്ടിൽ, സ്റ്റേഡിയത്തിൽ ഞങ്ങൾ ഇന്ത്യയുടെയും പാകിസ്താന്റെയും കടുത്ത ആരാധകർ, വീഡിയോ കാണാം

അവസാന ഓവർ വരെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഇന്ത്യ പാക് മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പാക്കിസ്ഥാൻ മുട്ട് മടക്കുകയായിരുന്നു, തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകർ മത്സരത്തിലെ ഓരോ നിമിഷങ്ങളും ആഘോഷമാക്കി.

മത്സര ശേഷം സ്റ്റേഡിയത്തിന് പുറത്ത് നടന്ന രസകരമായ ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്, ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകരായ ഭാര്യയും ഭർത്താവും ആണ് ഇതിലെ കഥാപാത്രങ്ങൾ, ഭർത്താവ് ഇന്ത്യക്കാരനും ഭാര്യ പാകിസ്താനിയുമാണ്, തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയ ഇരുവരും മത്സരശേഷം ഒരു ചാനലിന് നൽകിയ രസകരമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

ഇന്ത്യ ജയിച്ചപ്പോൾ ഭർത്താവിനെ അഭിനന്ദിച്ചോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഞാൻ ഒരിക്കലും അത് ചെയ്യാറില്ല എന്ന് ഭാര്യ ചിരിയോടെ മറുപടി കൊടുത്തു, സ്ത്രീകളുടെ മനസ്സ് വളരെ ചെറുതാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ എന്നായിരുന്നു ഇതിന് ഭർത്താവിന്റെ പ്രതികരണം, ഭാര്യ അഭിനന്ദിച്ചില്ലെങ്കിലും ഞാൻ അത് കാര്യമാക്കുന്നില്ലെന്നും ദൈവം സഹായിച്ചാൽ അടുത്ത തവണ ഇവൾക്ക് അത് ചെയ്യാൻ തോന്നട്ടെയെന്നും ഭർത്താവ് പറഞ്ഞു.

പാക്കിസ്ഥാൻ എന്ത് കൊണ്ടാണ് തോറ്റതെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ബാറ്റിംഗ് മോശമായതു കൊണ്ടാണ് പാകിസ്താന് പരാജയം നേരിടേണ്ടി വന്നതെന്ന് ഭാര്യ വിലയിരുത്തി, തോൽ‌വിയിൽ ഒരുപാട് നിരാശയുണ്ടെന്നും  ബാക്കി എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഒരുമിച്ചാണെങ്കിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ ഞങ്ങൾ ഇരു ചേരിയിലാണെന്നും ഭാര്യ വ്യക്തമാക്കി, രോഹിത്തിന്റെ കീഴിൽ ഇന്ത്യ വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു, ടൂർണമെന്റിൽ ഇനിയുമൊരു ഇന്ത്യ- പാക് മത്സരം വന്നാൽ പാക്കിസ്ഥാൻ തീർച്ചയായും ജയിക്കുമെന്ന ഭാര്യയുടെ അഭിപ്രായത്തോട് ഒരിക്കലുമില്ല ഇന്ത്യ തന്നെയാകും അടുത്ത തവണയും ജയിക്കുക എന്നായിരുന്നു ഭർത്താവിന്റെ അഭിപ്രായം.

അതേ സമയം സൂപ്പർ ഫോർ മത്സരങ്ങളിലെ മറ്റൊരു ഇന്ത്യ -പാക് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ സെപ്റ്റംബർ 4 ഞായറാഴ്ച്ചയാണ് ഈ മത്സരം അരങ്ങേറുക, തോൽവിക്ക് കണക്ക് തീർക്കാൻ പാകിസ്താനും വിജയം ആവർത്തിക്കാൻ ഇന്ത്യയും ഇറങ്ങുമ്പോൾ മറ്റൊരു തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.

Categories
India Latest News

ഒരു ഇന്ത്യൻ താരത്തെ ഇങ്ങനെ പരിഹസിക്കുമ്പോൾ ചിരിക്കാൻ പാടില്ലായിരുന്നു, ഗംഭീറിനെതിരെയുള്ള അഫ്രീദിയുടെ പരാമർശത്തിൽ ചിരിച്ച ഹർഭജൻ സിങ്ങിന് രൂക്ഷ വിമർശനം

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും അത്ര രസത്തിൽ അല്ലെന്ന ക്രിക്കറ്റ് ലോകത്ത് പുതിയതല്ല. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരെയും ബന്ധപ്പെട്ട് പുതിയ വിവാദം ഉയരുകയാണ്. ഞായറാഴ്ച നടന്ന വാശിയേറിയ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായുള്ള ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് സംഭവം അരങ്ങേറിയത്.

ചർച്ചയ്ക്കിടെ അഫ്രീദി ഗംഭീറിനെതിരെ നടത്തിയ പരാമർശമാണ് വിവാദമായത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് അതേ ചർച്ചയിൽ പങ്കെടുത്ത ഹർഭജൻ സിങ്ങാണ്. സംഭവം ഇങ്ങനെ…
“ഒരു ഇന്ത്യൻ താരങ്ങളുമായി എനിക്ക് യാതൊരു പ്രശ്നമില്ല. ശരിയാണ്, ചിലപ്പോൾ ഗൗതം ഗംഭീറുമായി ചില തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാകാറുണ്ട്. ഇന്ത്യൻ ടീമിൽ പോലും ആരും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഗൗതമെന്നാണ് എനിക്ക് തോന്നുന്നത്,” ഇന്ത്യൻ കളിക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ അഫ്രീദി പറഞ്ഞു.

ഇത് കേട്ട് ഹർഭജൻ സിങ് ചിരിച്ചത് ഇന്ത്യൻ ആരാധകരുടെ വിമർശനത്തിന് ഇടയാക്കി. ഗംഭീറിനെ കുറിച്ചുള്ള കമന്റിന് ശേഷം ഹർഭജൻ അഫ്രീദിയുമായി ചിരി പങ്കിട്ടതിൽ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ ആരാധകർ രംഗത്തെത്തി. ഒരു ഇന്ത്യൻ താരത്തിനെതിരെ ഇങ്ങനെയൊരു പരാമർശം നടത്തുമ്പോൾ ഒന്നിച്ച് കളിച്ച താങ്കൾ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് ആരാധകർ ആരാഞ്ഞു.

https://twitter.com/biharshain/status/1563778871102967809?t=c-UrvJOmKQ4eHoBzmqzjNA&s=19

അതേസമയം പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിക്കുകയായിരുന്നു. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

Categories
Uncategorized

ക്യാമറമാൻ അടുത്ത സിനിമയ്ക്ക് നായികയെ തിരയുന്ന തിരക്കിലാണെന്ന് തോന്നുന്നു ;വീഡിയോ

ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ എല്ലാ സൗന്ദര്യവും ഉണ്ടായിരുന്ന ഇന്നലത്തെ മത്സരത്തിൽ അവസാന ഓവർ വരെ കാണികളെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിയായിരുന്നു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹാർദിക്ക് പാണ്ഡ്യയുടെ(33*) ഇന്നിങ്സ് മികവിൽ 5  വിക്കറ്റിനു ഇന്ത്യ ജയിച്ച് കയറുകയായിരുന്നു, ടോസ്സ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി. 

മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി,
മുഹമ്മദ്‌ റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ  ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു,

പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും പവലിയനിലേക്ക് കൂട്ടത്തോടെ മടങ്ങിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി, എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ  3 വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു, മറുവശത്ത് താളം കണ്ടെത്താനാകാതെ ക്യാപ്റ്റൻ രോഹിത് ശർമയും നന്നേ വിഷമിച്ചു, എന്നാൽ ക്രീസിലെത്തിയ വിരാട് കോഹ്ലി തന്റെ പഴയ നാളുകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചു, ഫോമിലേക്ക് തിരിച്ച് വരുന്നതിന്റെ സൂചനകൾ കോഹ്ലിയുടെ (35) ഇന്നിങ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു, കോഹ്ലി പുറത്തായതിന് ശേഷം രവീന്ദ്ര ജഡേജയുടെയും അവസാന ഓവറുകളിൽ ആത്മവിശ്വാസത്തോടെ ക്രീസിൽ നിന്ന ഹാർദിക്കിന്റെയും പോരാട്ട വീര്യത്തിന് മുന്നിൽ പാകിസ്താന് മറുപടി ഉണ്ടായിരുന്നില്ല.

കാണികൾ ഏതൊരു മൽസരത്തിന്റെയും അവിഭാജ്യ ഘടകമാണ്, മത്സരത്തിന്റെ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ കാണികളുടെ സാന്നിധ്യം അത്രയേറെ വലിയ പങ്കാണ് വഹിക്കുന്നത്, കാണികളുടെ ആവേശ പ്രകടനങ്ങൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, കൊറോണ കാലത്ത് കാണികളെ പ്രവേശിപ്പിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ പല മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്, അപ്പോഴാണ് എല്ലാവർക്കും കാണികളുടെ സാന്നിധ്യം ഇല്ലെങ്കിൽ മത്സരങ്ങൾ എത്രത്തോളം അപൂർണമാണെന്ന് മനസ്സിലായത്, തിങ്ങി നിറഞ്ഞ സ്റ്റേഡിയം ആണ് എന്നത്തേയും പോലെ ഇന്നലത്തെ ഇന്ത്യ-പാക് മത്സരത്തിനും സാക്ഷ്യം വഹിച്ചത്, അത്രയേറെ ആവേശത്തോടെയാണ് മത്സരത്തിലെ ഓരോ നിമിഷങ്ങളും കാണികൾ ആസ്വദിച്ചത്.