Categories
Cricket Latest News Malayalam Video

സൂര്യയെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചു ഷദബ് ഖാൻ ,പക്ഷേ പക്വതയോടെ അത് കൈകാര്യം ചെയ്തു സുര്യ : വീഡിയോ

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ ഒമ്പതാം ഓവറിൽ ബോൾ ചെയ്യുന്നതിടെ ഷദബ് ഖാൻ സൂര്യകുമാർ യാദവിനെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചെങ്കിലും സൂര്യകുമാർ വളരെ പക്വതയോടെ അത് കൈകാര്യം ചെയ്തു, ഷദബ് ഖാന്റെ ബോളിൽ ലോങ്ങ്‌ ഓഫിൽ ബൗണ്ടറിക്ക് ശ്രമിച്ച സൂര്യകുമാറിന് അതിന് സാധിച്ചില്ല പാക്കിസ്ഥാൻ ഫീൽഡർ ബോൾ ഡൈവ് ചെയ്ത് മികച്ച ഫീൽഡിങ്ങിലൂടെ ബൗണ്ടറി തടയുകയായിരുന്നു.

Categories
Cricket Latest News Video

സിക്സ് അടിച്ചു ഫിഫ്റ്റി തികച്ച ശേഷം ഒരു ആഘോഷം ഉണ്ട് ,യാ മോനെ..വീഡിയോ കാണാം

ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കി തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടവുമായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 44 പന്തിൽനിന്നും നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 60 റൺസ് നേടിയ കോഹ്‌ലി തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

അവസാന ഓവറിലെ നാലാം പന്തിൽ ഡബിൾ എടുക്കാനുള്ള ശ്രമത്തിൽ റൺ ഔട്ട് ആകുകയായിരുന്നു അദ്ദേഹം. മികച്ചൊരു ഡൈവിലൂടെ വിക്കറ്റ് കീപ്പർ നിൽക്കുന്ന ഭാഗത്ത് വെച്ച് ക്രീസിൽ എത്താൻ കോഹ്‌ലി ശ്രമിച്ചുവെങ്കിലും ഡീപ് സ്ക്വയർ ലെഗിൽ നിന്നുള്ള ആസിഫ് അലിയുടെ ത്രോ കിറുകൃത്യമായി സ്റ്റമ്പിൽ പതിക്കുകയായിരുന്നു.

എങ്കിലും മത്സരത്തിൽ ഉടനീളം തന്റെ വിന്റേജ് ശൈലിയിൽ കളിക്കാൻ സാധിച്ച കോഹ്‌ലി, ഇപ്പോൾ താൻ പഴയ ഫോമിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്ന് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഏഷ്യ കപ്പ് ടൂർണമെന്റിൽ കോഹ്‌ലിയുടെ ഫോമിനെ കുറിച്ചായിരുന്നു എല്ലാവരുടെയും ചർച്ച. യുവതാരങ്ങളുടെ അവസരം കളഞ്ഞു കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഒരുപാടു പേർ നെറ്റി ചുളിച്ചിരുന്നു.

എന്നാൽ എല്ലാ വിമർശകരുടെയും വായടപ്പിച്ച് തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകുകയാണ് ഇതിഹാസ താരം വിരാട് കോഹ്‌ലി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ 35 റൺസ് നേടി ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകാതെ കാത്തു. രണ്ടാം മത്സരത്തിൽ ഹോങ്കോങ് ടീമിനെതിരെ 44 പന്തിൽ 59 റൺസ് എടുത്ത് ടൂർണമെന്റിലെ ഇത്തവണത്തെ ആദ്യ അർദ്ധ സെഞ്ചുറി നേടിയ താരവുമായി.

ഇന്നത്തെ മത്സരത്തിൽ സിക്സ് അടിച്ചാണ് അദ്ദേഹം തന്റെ അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്. മുഹമദ് ഹസ്‌നൈൻ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. കൗ കോർണെറിലേക്ക്‌ ഒരു മികച്ച വിപ്പ്‌ ഷോട്ടിലൂടെയാണ് സിക്സ് നേടി ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിൽ കോഹ്‌ലി നേടിയ ഒരേയൊരു സിക്സും അതായിരുന്നു.

സിക്സ് അടിച്ചു ഫിഫ്റ്റി തികച്ച ശേഷം ഒരു ആഘോഷം ഉണ്ട് ,യാ മോനെ..വീഡിയോ കാണാം.

Categories
Cricket India Malayalam

4 6 ആദ്യ ഓവറിൽ തന്നെ ഹിറ്റ്മാൻ ഷോ !രോഹിത് ശർമയുടെ ആദ്യ ഓവറിലെ വെടിക്കെട്ട് കാണാം

ഇന്ത്യാ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ടീം ഇന്ത്യക്ക് ആവേശോജ്ജ്വല തുടക്കം. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ഉപനായകൻ കെ എൽ രാഹുലും തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പവർപ്ലയിലെ മെല്ലേപോക്കിന് സ്ഥിരം വിമർശനം ഉയർന്നതോടെയാണ് ഇന്ന് ശൈലി മാറ്റിയത്.

ആദ്യ ഓവറിൽ തന്നെ നായകൻ രോഹിത് ശർമ്മ നയം വ്യക്തമാക്കി. കഴിഞ്ഞ പോരാട്ടത്തിൽ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയ പേസർ നസീം ഷായാണ് ആദ്യ ഓവർ എറിയാൻ എത്തിയത്. നാലാം പന്തിൽ ക്രീസ്‌ വിട്ട് ഇറങ്ങിയ രോഹിത് കവറിനു മുകളിലൂടെ പന്ത് പറത്തി ബൗണ്ടറി നേടി. അവസാന പന്തിൽ മികച്ചൊരു പുൾ ഷോട്ട് കളിച്ച് മിഡ് വിക്കറ്റിന് മുകളിലൂടെ ഏറ്റവും നീളം കൂടിയ ഭാഗത്തേക്ക് സിക്സർ നേടി.

ഒന്നാം വിക്കറ്റിൽ 5.1 ഓവറിൽ 54 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. 16 പന്തിൽ 3 ബൗണ്ടറിയും രണ്ട് സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. ഹാരിസ് റൗഫ് ആണ് വിക്കറ്റ് നേടിയത്. തൊട്ടടുത്ത് ഓവറിൽ രാഹുലിനെ സ്പിന്നർ ശധാബ് ഖാനും പുറത്താക്കി. 20 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 28 റൺസ് ആണ് രാഹുൽ എടുത്തത്.

മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹോങ്കോങ്ങിന്‌ എതിരായ മത്സരത്തിൽ ഇന്ത്യ വിശ്രമം അനുവദിച്ച ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിൽ മടങ്ങിയെത്തി. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്‌ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഇടംകയ്യൻ ബാറ്റർ എന്ന ആനുകൂല്യം ലഭിച്ച ഋഷഭ് പന്ത് സ്ഥാനം നിലനിർത്തി.

കാൽമുട്ടിനു പരുക്കേറ്റ ജഡേജ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. പകരക്കാരനായി സ്ക്വാഡിൽ ഉൾപ്പെടുത്തിയ ആക്സർ പട്ടേലിനെ ടീമിൽ നേരിട്ട് ഉൾപ്പെടുത്തും എന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് ലെഗ് സ്പിന്നർ രവി ബിഷ്‌നോയ്‌ ടീമിൽ ഇടം നേടി. രവിചന്ദ്രൻ അശ്വിനും അവസരം ലഭിച്ചില്ല. ചെറിയ തോതിൽ പനി ബാധിച്ച പേസർ ആവേശ് ഖാന് പകരം ഓൾറൗണ്ടർ ദീപക് ഹൂഡക്ക് അവസരം ലഭിച്ചു.

പാക്കിസ്ഥാൻ നിരയിൽ പരുക്കേറ്റ പേസർ ഷാനവാസ് ദഹാനിക്ക് പകരം മുഹമ്മദ് ഹസ്നൈൻ ടീമിൽ ഇടം നേടി. നേരത്തെ ടൂർണമെന്റിന്‌ മുന്നേതന്നെ കാൽമുട്ടിനു പരുക്കേറ്റ പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് പകരം ടീമിൽ ഇടം പിടിച്ച താരമായിരുന്നു അദ്ദേഹം. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

4 6 ആദ്യ ഓവറിൽ തന്നെ ഹിറ്റ്മാൻ ഷോ !രോഹിത് ശർമയുടെ ആദ്യ ഓവറിലെ വെടിക്കെട്ട് കാണാം.

Categories
Latest News

പത്രസമ്മേളനത്തിനിടെ ‘സെക്സി’ എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിക്കുന്ന ദ്രാവിഡ് ; രസകരമായ വീഡിയോ കാണാം

ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കാൻ ഇന്ത്യൻ ഹെഡ് കോച്ച് ദ്രാവിഡ് എത്തിയിരുന്നു.  ഇരു ടീമിലെയും ബൗളിങ് അറ്റാക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ‘സെക്സി’ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുന്ന ദ്രാവിഡിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സംഭവം ഇങ്ങനെ… ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തിയ ബൗളിങ് പ്രകടനത്തെ കുറിച്ച് ദ്രാവിഡിനോട് ചോദിച്ചു, അവർക്ക് മികച്ച ലൈനപ്പ് ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും, തന്റെ ബൗളർമാരെയും അദ്ദേഹം പ്രതിരോധിരോധിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു ദ്രാവിഡിന്റെ മറുപടി…

“അതെ, അവർ നന്നായി പന്തെറിഞ്ഞു, ഞാൻ അത് നിഷേധിക്കില്ല. തീർച്ചയായും അവർ ഒരു മികച്ച ബൗളിംഗ് ടീമാണ്. എന്നാൽ അവരെ 147 ൽ ഒതുക്കുന്നതിന് ഞങ്ങളും നന്നായി ബൗൾ ചെയ്തു. ഇന്ത്യയുടെ ബൗളിംഗ് ആക്രമണം അത്ര ഗ്ലാമറസ് ആയി കാണപ്പെടില്ലെങ്കിലും അവർ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നു”.

അവസാനമാണ് ദ്രാവിഡ് ഗ്ലാമറസ് എന്ന വാക്ക് ഉപയോഗിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ ‘സെക്സി’ എന്ന വാക്കായിരുന്നു ദ്രാവിഡിന്റെ മനസ്സിൽ വന്നത്. സന്ദര്‍ഭോചിതമായ വാക്ക് അല്ലാത്തതിനാൽ മറ്റൊന്നിനായി ആലോചിക്കുകയായിരുന്നു. ഒടുവിൽ വാക്ക് ലഭിക്കാത്തായതോടെ തന്റെ മനസ്സിലുള്ള വാക്ക് എന്താണെന്ന് ചെറിയ സൂചന നൽകി.

അതേസമയം ഒരു ബൗളറെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ബൗളിംഗിലെ റിസൾട്ട് വെച്ചാണെന്ന് ദ്രാവിഡ് കൂട്ടിച്ചേർത്തു. “135 അല്ലെങ്കിൽ 145 അല്ലെങ്കിൽ 125 സ്പീഡിലോ ബൗൾ ചെയ്താലും,  പന്ത് സ്വിംഗ് ചെയ്താലും ഇല്ലെങ്കിലും, ഒരു ബൗളറെ  വിശകലനം ചെയ്യുന്നത് റിസൾട്ട് അനുസരിച്ചാണ്, ”ദ്രാവിഡ് പറഞ്ഞു.

Categories
Cricket Latest News

ബൗണ്ടറിക് പിന്നാലെ പിച്ചിൽ ഏറ്റുമുട്ടി റാഷിദ് ഖാനും ഗുണതിലകയും, ഒടുവിൽ റാഷിദ് ഖാൻ  മറുപടി നൽകിയത് ഇങ്ങനെ

ഏഷ്യാകപ്പിന്റെ സൂപ്പർ ഫോറിലെ ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ പോരാട്ടത്തിനിടെ വാക്ക് പോരിൽ ഏർപ്പെട്ട് റാഷിദ് ഖാനും ധനുഷ്‌ക ഗുണതിലകയും. 17ആം ഓവറിലെ ആദ്യ പന്തിൽ ശ്രീലങ്കൻ താരം റാഷിദ് ഖാനെതിരെ ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു സംഭവം, അതിന് ശേഷം അഫ്ഗാനിസ്ഥാൻ ബൗളർ ഗുണതിലകയോട് എന്തോ പറയുന്നതായി കാണപ്പെട്ടു. 

ക്രീസിൽ ഉണ്ടായിരുന്ന രാജപക്ഷ സമയോചിതമായി ഇടപ്പെട്ടതോടെ തർക്കം വഷളായില്ല. പിച്ചിന്റെ മധ്യത്തിൽ വാക്ക് പൊരുമായി അൽപ്പനേരം നീണ്ടുനിൽക്കുകയായിരുന്നു. ഏറ്റുമുട്ടിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പിന്നീട് അതേ ഓവറിലെ നാലാം പന്തിൽ ഗുണതിലകയുടെ സ്തംപ് തെറിപ്പിച്ചായിരുന്നു റാഷിദ് ഖാൻ മറുപടി നൽകിയത്. സ്ലോഗ് സ്വീപ് ചെയ്യാൻ നോക്കിയ ഗുണതിലകയുടെ സ്തംപ് മനോഹരമായ ഡെലിവറിയിലൂടെ പിഴുതെടുക്കുകയായിരുന്നു.

അതേസമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 175 റൺസ് നേടിയിരുന്നുവെങ്കിലും ചെയ്‍സിങ്ങിന് ഇറങ്ങിയ ശ്രീലങ്കയെ പിടിച്ചുകെട്ടാനായില്ല. 5 പന്തുകൾ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക ലക്ഷ്യം കണ്ടു. നിസ്സങ്ക (28 പന്തിൽ 35), കുസാൽ മെൻഡിസ് (19 പന്തിൽ 36), ഗുണത്തിലക (20 പന്തിൽ 33), രാജപക്ഷ (14 പന്തിൽ 31) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ മികച്ച ബൗളിങ് നിരയ്ക്ക് മുന്നിൽ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.

4 ഓവറിൽ 39 റൺസ് വിട്ടു നൽകി 1 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ബൗളിങ് മികവ് പുലർത്താനായില്ല.
4 ഓവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മുജീദബുർ റഹ്‌മാനാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്.  നേരെത്തെ ബാറ്റിങ്ങിനിടെ  45 പന്തിൽ 6 സിക്‌സും 4 ഫോറും ഉൾപ്പെടെ 84 റൺസ് നേടിയ ഓപ്പണർ ഗുർബാസിന്റെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്‌കോർ സമ്മാനിച്ചത്. ഒരുവേള അഫ്ഗാനിസ്ഥാൻ 200ന് അടുത്തെങ്കിലും സ്‌കോർ ചെയ്യുമെന്ന് കരുതിയെങ്കിലും മധ്യനിരയിൽ പെട്ടെന്ന് വിക്കറ്റ് വീണത് സ്‌കോർ 175ൽ ഒതുങ്ങി.

Categories
Cricket

ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് സിംബാബ്‌വെ! ; ആദ്യമായി ഏകദിനത്തിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തോല്പിച്ച് സിംബാബ്‌വെ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 3 വിക്കറ്റിന്റെ ജയം നേടി ചരിത്രം കുറിച്ച് സിംബാബ്‌വെ. ഓസ്‌ട്രേലിയൻ മണ്ണിൽ ഇതാദ്യമായിട്ടാണ് സിംബാബ്‌വെ ഏകദിനത്തിൽ ജയം നേടുന്നത്. 142 വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 3 വിക്കറ്റ് ബാക്കി നിൽക്കെ 39ആം ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു.
47 പന്തിൽ 35 റൺസ് നേടിയ മറുമനി, 72 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്ന് ചകബ്വ എന്നിവരാണ് സിംബാബ്‌വെയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹെസ്ൽവുഡ് 3 വിക്കറ്റും സ്റ്റാർക്ക്, ഗ്രീൻ, സ്റ്റോയ്നിസ്, അഗർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 5ന് 77 എന്ന നിലയിലേക്ക് വീണ സിംബാബ്‌വെ ഒരു ഘട്ടത്തിൽ പരാജയപ്പെടുമെന്ന് കരുതിയെങ്കിലും മുൻയോംഗയും ചകബ്വയും ചേർന്ന് ജാഗ്രതയോടെ റൺസ് ഉയർത്തുകയായിരുന്നു. ആറാം വിക്കറ്റ് നഷ്ട്ടപ്പെടും മുമ്പേ ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു.

നേരെത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ ദയനീയ ബാറ്റിങ് പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്. 141 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. ഓപ്പണറായി എത്തി ഒരു ഭാഗത്ത് 94 റൺസുമായി പൊരുതിയ വാർണറിന്റെ ഇന്നിങ്സാണ് ഓസ്‌ട്രേലിയയെ മൂന്നക്കം കടത്തിയത്. മറ്റുള്ളവർ ചേർന്ന് നേടിയത് വെറും 38 റൺസാണ്.

സ്റ്റീവ് സ്മിത്ത് (1), ഫിഞ്ച് (5), സ്റ്റോയ്നിസ് (3), മാക്‌സ്വെൽ (19) എന്നിങ്ങനെയായിരുന്നു ഓസ്‌ട്രേലിയയുടെ മുൻനിര ബാറ്റർമാരുടെ സ്‌കോർ. ഓപ്പണറായി എത്തിയ വാർണർ എട്ടാം വിക്കറ്റ് വരെ ക്രീസിൽ ഉണ്ടായിരുന്നു. സെഞ്ചുറിക്ക് അരികെ ബൗണ്ടറിക്ക് ശ്രമിച്ച വാർണർ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി റിയാൻ ബർൽ 5 വിക്കറ്റ് വീഴ്ത്തി, ഒപ്പം ബ്രാഡ് ഇവാൻസ് 2 വിക്കറ്റും.

Categories
Cricket IPL 2022 Malayalam Video

പാവം കരഞ്ഞു കൊണ്ടാ പോകുന്നത് ! ഗ്രൗണ്ടിൽ സങ്കടത്തോടെ ശക്കിബും കൂട്ടരും ; വീഡിയോ

ഏഷ്യകപ്പിലെ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള നിർണായക മത്സരത്തിൽ ശ്രീലങ്കക്ക്‌ ത്രസിപ്പിക്കുന്ന ജയം, ഇതോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പുറത്തായി, നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോടും 7 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു, ഇതോടെ കഴിഞ്ഞ ഏഷ്യകപ്പിലെ ഫൈനലിസ്റ്റുകൾ ഗ്രൂപ്പ്‌ ഘട്ടത്തിൽ തന്നെ പുറത്തായി, ഗ്രൂപ്പ്‌ ബി യിൽ നിന്ന് അഫ്‌ഗാനിസ്ഥാനും ശ്രീലങ്കയും സൂപ്പർ ഫോറിലേക്ക് മുന്നേറി.

മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർ ആയി ഇറങ്ങിയ ബംഗ്ലാദേശിന്റെ മെഹിന്ദി ഹസ്സൻ മിറാസ് ആക്രമിച്ച് കളിച്ചതോടെ സ്കോർബോർഡ്‌ വേഗത്തിൽ ചലിച്ചു, പിന്നീട് വിക്കറ്റുകൾ ഇടവേളകളിൽ വീണതോടെ 87/4 എന്ന നിലയിൽ സമ്മർദ്ദത്തിലായി ബംഗ്ലാദേശ്, 5ആം വിക്കറ്റിൽ ആഫിഫ് ഹുസൈനും മുഹമ്മദുല്ലയും ക്രീസിൽ ഒന്നിച്ചതോടെ ബംഗ്ലാദേശ് ഇന്നിങ്ങ്സ് വീണ്ടും കുതിച്ചു, 57 റൺസിന്റെ കൂട്ട്കെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി,അവസാന ഓവറുകളിൽ 9 ബോളിൽ 24 റൺസുമായി മൊസദേക്ക് ഹുസൈനും കത്തിക്കയറിയതോടെ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 183/7 എന്ന മികച്ച നിലയിൽ എത്തി.

https://twitter.com/cricket82182592/status/1565602465688748032?t=CW4AInCgbk6X_BjCOWEflQ&s=19

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക്‌ ഓപ്പണർമാരായ കുശാൽ മെൻഡിസും നിസങ്കയും മികച്ച തുടക്കമാണ് നൽകിയത്, പിന്നീട് തുടരെ വിക്കറ്റുകൾ വീണതോടെ 77/4 എന്ന നിലയിൽ തകർന്നു, തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ കുശാൽ മെൻഡിസിനൊപ്പം ക്യാപ്റ്റൻ ഷാണകയും ക്രീസിൽ ഒത്തു ചേർന്നത്തോടെ ശ്രീലങ്കൻ ഇന്നിങ്ങ്സിന് ജീവൻ വെച്ചു, 5ആം വിക്കറ്റിൽ 54 റൺസ് കൂട്ടുകെട്ട് ഇരുവരും കൂട്ടിച്ചേർത്തു, എന്നാൽ 60റൺസ് എടുത്ത് ശ്രീലങ്കയെ മുന്നിൽ നിന്ന് നയിച്ച കുശാൽ മെൻഡിസിനെയും ഷാണകയേയും(45) വീഴ്ത്തി ബംഗ്ലാദേശ് കളിയിലേക്ക് തിരിച്ച് വന്നു, പക്ഷെ ശ്രീലങ്ക തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു, വാലറ്റക്കാരായ കരുണരത്നയും അസിത ഫെർണാണ്ടോയും ചേർന്ന് ലങ്കയെ അവിശ്വസിനീയമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

https://twitter.com/cricket82182592/status/1565592241191931904?t=OJtmpgvLX2PM1WagNBD-gg&s=19

അമിത ആത്മവിശ്വാസവുമായി ടൂർണമെന്റിനെത്തിയ ബംഗ്ലാദേശിനു അവരുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയായി ഈ തോൽവികൾ, പലപ്പോഴും ജയിക്കുമ്പോൾ നാഗാ ഡാൻസ് പോലത്തെ അവരുടെ “കുപ്രസിദ്ധമായ” ആഘോഷ പ്രകടങ്ങൾ അതിരു കടക്കാറുണ്ട്, മൽസരം ശേഷം ശ്രീലങ്കൻ താരം കരുണരത്ന നാഗാ ഡാൻസ് കളിച്ച് ബംഗ്ലാദേശിന് അവർ മുമ്പ് ശ്രീലങ്കയെ തോൽപിച്ചപ്പോൾ അവർ ആഘോഷിച്ചതിന് അതേ നാണയത്തിൽ ചുട്ട മറുപടി കൊടുത്തു.

https://twitter.com/cricket82182592/status/1565602385493659648?t=oEG3zTNo-VQzjZl-dlwByQ&s=19

Written by: അഖിൽ വി.പി. വള്ളിക്കാട്.

Categories
Cricket Malayalam Uncategorized Video

ഞങ്ങൾക്കും അറിയാടാ നാഗിൻ ഡാൻസ് കളിക്കാൻ; വൈറലായി ശ്രീലങ്കൻ താരങ്ങളുടെ നൃത്തം

ഏഷ്യ കപ്പ് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സൂപ്പർ ഫോർ ഘട്ടത്തിൽ പ്രവേശിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ഭാഗ്യത്തിന്റെ പിന്തുണ കൂടി ശ്രീലങ്കയുടെ കൂടെയായിരുന്നു. മത്സരത്തിൽ ഒരുപാട് നോബോളുകൾ ബംഗ്ലാ താരങ്ങൾ എറിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനോട് പരാജയം സമ്മതിച്ച ഇരു ടീമുകൾക്കും സൂപ്പർ ഫോർ ഘട്ടത്തിൽ എത്താൻ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.

ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാ നിരയിൽ ആർക്കും അർദ്ധ സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ ചെറിയ സംഭാവനകൾ എല്ലാവരും ചേർന്ന് നൽകിയതോടെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന കൂറ്റൻ സ്കോർ നേടാൻ സാധിച്ചു. 39 റൺസ് നേടിയ അഫീഫ്‌ ഹോസ്സൈനും 38 റൺസ് നേടിയ ഓപ്പണർ മെഹിധി ഹസൻ മിരാസുമാണ് അവരുടെ ടോപ് സ്കോറർമാർ.

184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിക്കൊണ്ട് മത്സരത്തിൽ ഭൂരിഭാഗവും ബംഗ്ലാ കടുവകൾ ആധിപത്യം പുലർത്തി. 77 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ അവർക്ക് നായകൻ ദസുൻ ഷനാകയും ഓപ്പണർ കുസാൽ മെൻഡിസും ചേർന്ന കൂട്ടുകെട്ട് അൽപം പ്രതീക്ഷ നൽകി. മെൻഡിസ് 60 റൺസും ഷനാക 45 റൺസും എടുത്ത് പുറത്തായി. അതോടെ ഗാലറിയിൽ ഉണ്ടായിരുന്ന ബംഗ്ലാ കടുവകളുടെ ആരാധകർ ആർപ്പുവിളികളുമായി എഴുന്നേറ്റു.

എങ്കിലും അപ്രതീക്ഷിതമായി ശ്രീലങ്കൻ വാലറ്റം പോരാട്ടം തുടർന്നതോടെ രണ്ട് വിക്കറ്റിന് അവർ വിജയം സ്വന്തമാക്കുകയും ചെയ്തു. 10 പന്തിൽ 16 റൺസ് എടുത്ത ചമിക കരുണരത്നെയും 3 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസ് നേടിയ അസിത ഫെർണാണ്ടോയുടെയും മികവിലാണ് ശ്രീലങ്ക ബംഗ്ലാദേശിനെ തോൽപ്പിച്ചത്. അസിത ഫെർണാണ്ടോയുടെ കന്നി രാജ്യാന്തര ട്വന്റി ട്വന്റി മത്സരമായിരുന്നു.

https://twitter.com/GautamGada/status/1565436497717006337?t=_4ORJ-7BUxqXlxuXWU9FSw&s=19

മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന സമയത്ത് ശ്രീലങ്കൻ താരം ചമിക കരുണരത്നെയുടെ നേതൃത്വത്തിൽ ഉള്ള നാഗിൻ ഡാൻസും ഉണ്ടായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറൽ ആയിമാറി. ഇതിനുമുൻപും പല കളികളിലും വിജയിക്കുന്നതിന് മുന്നേ തന്നെ ബംഗ്ലാ താരങ്ങളും ആരാധകരും ചേർന്ന് നാഗിൻ ഡാൻസ് കളിച്ച് ആഹ്ലാദിച്ചു അവസാനം മത്സരത്തിൽ തോൽക്കുമ്പോൾ വാലും ചുരുട്ടി മടങ്ങുന്ന കാഴ്ച എല്ലാവരും കണ്ടിട്ടുണ്ട്.

https://twitter.com/cricket82182592/status/1565592235613507584?t=j1PAnbjwOE2pmU_D6cMhCQ&s=19

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാ കടുവകളുടെ ഈ വർഷത്തെ ഏഷ്യ കപ്പിലെ യാത്ര പൂർത്തിയായി. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും സൂപ്പർ ഫോർ ഘട്ടത്തിൽ ഇടം നേടി. രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യയും ഉണ്ട്. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ ഹോങ്കോങ് മത്സരത്തിലെ വിജയികളും ഇടം നേടുന്നതോടെ പട്ടിക പൂർത്തിയാകും. പിന്നീട് ഈ നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടി അതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ എത്തും.

https://twitter.com/cricket82182592/status/1565602465688748032?t=9uSN5aiecMU3ApHWZgJHVA&s=19
Categories
Cricket Latest News Malayalam

സ്‌ലോഗ് സ്വീപ്പിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ സിക്സ്; വീഡിയോ കാണാം

ഹോങ്കോങ്ങിന്‌ എതിരെ നടന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ വിജയം അനായാസമായത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. ഹോങ്കോങ് ഇന്നിങ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു.

ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മയ്ക്കും ഉപനായകൻ കെ എൽ രാഹുലിനും നല്ല തുടക്കം മുതലാക്കാനായില്ല. 13 പന്തിൽ 21 റൺസ് എടുത്ത ശർമയാണ് ആദ്യം പുറത്തായത്. 39 പന്തിൽ നിന്നും 36 റൺസ് എടുത്ത രാഹുൽ പുറത്തായതോടെ എത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് കരകയറ്റിയത്. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ 98 റൺസാണു ഇരുവരും കൂട്ടിച്ചേർത്തത്.

26 പന്തിൽ നിന്നും പുറത്താകാതെ 68 റൺസ് നേടിയ സൂര്യകുമാർ 6 വീതം ബൗണ്ടറിയും സിക്സും അടിച്ചുകൂട്ടിയിരുന്നു. കോഹ്‌ലി 44 പന്തിൽ 59 റൺസോടെ പുറത്താകാതെ നിന്നു. ഒരു ഫോറും മൂന്ന് സിക്സുമാണ് കോഹ്‌ലി സ്വന്തമാക്കിയത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യകുമാർ യാദവ് ആണെങ്കിലും കോഹ്‌ലി ആരാധകർക്ക് മനസ്സിന് കുളിർമയേകാനുതകുന്ന ഒരുപിടി ഷോട്ടുകൾ വിരാട് കളിച്ചിരുന്നു.

അതിലൊന്നാണ് പതിമൂന്നാം ഓവറിൽ നേടിയ സിക്സ്. ലെഗ് സ്പിന്നർ മുഹമ്മദ് ഗസൻഫർ എറിഞ്ഞ ഓവറിന്റെ നാലാം പന്തിലാണു സംഭവം. പന്ത് പിച്ച് ചെയ്ത ലെങ്ങ്‌ത്ത് കൃത്യമായി പിക്ക്‌ ചെയ്ത കോഹ്‌ലി ഒരു സ്റ്റൈലിഷ് സ്ലോഗിലൂടെ ഡീപ് മിഡ് വിക്കറ്റിലേക്ക്‌ കളിച്ചത് വളരെ കൂളായിട്ടാണ്‌. വലത് കാൽമുട്ട് പിച്ചിലേക്ക്‌ വെച്ച് തന്റെ പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധത്തിൽ ഒരു പടുകൂറ്റൻ സിക്സ്.

ഈ പ്രകടനത്തോടെ ഇത്തവണത്തെ ഏഷ്യ കപ്പിലെ ആദ്യ അർദ്ധ സെഞ്ചുറി നേട്ടം കോഹ്‌ലിയുടെ പേരിലായി. കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ 35 റൺസ് നേടിയിരുന്നു. ഇതോടെ ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ ലിസ്‌റ്റിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്നത് 94 റൺസുമായി കോഹ്‌ലിയാണ്. മത്സരത്തിൽ അദ്ദേഹം ഒരു ഓവർ ബോളിങ്ങും ചെയ്‌തിരുന്നു. ഒരു ബൗണ്ടറി പോലും വഴങ്ങാതെ വെറും ആറ് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

കഴിഞ്ഞ കുറച്ചുകാലമായി തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലായിരുന്ന അദ്ദേഹം ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മത്സരരംഗത്ത് മടങ്ങിയെത്തുന്നത്. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്തി തന്റെ പഴയ ആധികാരിക പ്രകടനങ്ങൾ തീർച്ചയായും പുനർസൃഷടിക്കും എന്ന വിശ്വാസം ആരാധകർക്ക് നൽകാൻ സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന്. ട്വന്റി ട്വന്റി രാജ്യാന്തര മത്സരങ്ങളിലെ ഉയർന്ന സ്കോർ 94 റൺസ് ആണ്. തന്റെ 71 അം അന്താരാഷ്ട്ര സെഞ്ചുറി നേട്ടം കൈവരിക്കാൻ കഴിഞ്ഞ 2 വർഷമായി കഴിഞ്ഞിട്ടില്ല. ഈ ഏഷ്യ കപ്പിന്റെ തുടർന്നുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് കോഹ്‌ലി ആരാധകർ.

സ്‌ലോഗ് സ്വീപ്പിലൂടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ സിക്സ്; വീഡിയോ കാണാം

https://twitter.com/cricket82182592/status/1564997405904601089?t=lDogORYudH5qS8sDl8Zk_g&s=19
Categories
Cricket Latest News Video

പാട്ടിനൊപ്പം ഡാൻസ് കളിച്ചു ഇന്ത്യൻ ആരാധിക ! വൈറൽ ഡാൻസ് വീഡിയോ കാണാം

ഏഷ്യകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ 40 റൺസിന്റെ വിജയവുമായി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി, അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും (59), വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ഇന്ത്യയുടെ എ. ബി ഡിവില്ലിയേഴ്‌സ് എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്റെയും (68) പ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്ത്യ വിശ്രമം അനുവദിച്ചപ്പോൾ, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിൽ പതുക്കെ ആണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു, 39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും.

രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ആ ഇന്നി‌ങ്ങ്സിൽ പിറന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു, വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത്,ഹോങ്കോങ് ബോളർ ഹാറൂൺ അർഷാദ് എറിഞ്ഞ അവസാന ഓവറിൽ 4 സിക്സർ അടക്കം 26 റൺസ് ആണ് സൂര്യകുമാർ വാരിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിന്റെ ഓപ്പണർ യാസിം മുർത്താസയെ (9) തുടക്കത്തിൽ തന്നെ വീഴ്ത്തി അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, 41 റൺസ് എടുത്ത ബാബർ ഹയത്തും, 30 റൺസ് എടുത്ത കെ.ഡി ഷായും അവസാന ഓവറുകളിൽ നന്നായി കളിച്ച
സീഷൻ അലിയും (26*) ഹോങ്കോങ്ങിനായി പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം മറികടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/5 എന്ന നിലയിൽ ഹോങ്കോങ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു, പുറത്താകാതെ 68 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ ആയി മാറിയ സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റ്‌ മത്സരങ്ങളിൽ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ മ്യൂസിക്കിന്റെ അകമ്പടി പലപ്പോഴും പല മൽസരങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ്, ഓവറിന്റെ ഇടവേളകളിൽ മ്യൂസിക്കിന്റെ സാന്നിധ്യം കാണികളെ ആവേശത്തിലാക്കും, ഇന്ത്യയുടെ വിൻഡീസ് പരമ്പരയിൽ മലയാളം പാട്ടുകൾ സ്റ്റേഡിയത്തിൽ നിന്ന് കേട്ടത് നമ്മൾ ആസ്വദിച്ചിട്ടുള്ളതാണ്, പണ്ട് മുതലേ വിൻഡീസിൽ കാലിപ്സോ സംഗീതം ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ സ്ഥിരസാന്നിധ്യം ആണ്, ക്രിക്കറ്റും സംഗീതവും അവർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്,ഇന്നലെ നടന്ന മത്സരത്തിലും സ്റ്റേഡിയത്തിൽ നിന്ന് സൂപ്പർഹിറ്റ്‌ ഹിന്ദി പാട്ടുകൾ കേൾക്കാമായിരുന്നു, കാണികൾ അത് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.