Categories
Uncategorized

ആരാധകരെ ശാന്തരാകുവിൻ, ദയവുചെയ്ത് ഞങ്ങളെ വെറുതെ വിടൂ; അപേക്ഷയുമായി ചാഹൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ കുടുംബജീവിതത്തെ സംബന്ധിക്കുന്ന ഊഹാപോഹങ്ങളാണ്. ഇന്ത്യൻ ടീമിലെ ഇപ്പോഴത്തെ ഒന്നാം നമ്പർ ലെഗ് സ്പിന്നറായ ചഹലും ഭാര്യയും നർത്തകിയുമായ ധനശ്രീ വർമ്മയും തങ്ങളുടെ വിവാഹ ബന്ധം വേർപ്പെടുത്തി എന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നിരുന്നു.

ഇരുവരുടെയും സോഷ്യൽ മീഡിയയിലെ ചില നീക്കങ്ങളാണ് ആരാധകർ ദുരൂഹമെന്ന് കരുതിയത്. അതിനു തക്കതായ കാരണവുമുണ്ട്. ചാഹൽ ഇൻസ്റ്റാഗ്രാമിൽ ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത സ്റ്റോറിയിൽ ഒരു പുതിയ ജീവിതം ആരംഭിക്കുന്നു എന്ന് എഴുതിയിരുന്നു.

ഇതിനു കാരണം എന്താണെന്ന് കണ്ടെത്താനായി പിന്നീട് ആരാധകരുടെ ശ്രമം. ഒരു കൂട്ടം പറഞ്ഞത് താരത്തിന് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നത് സൂചിപ്പിക്കാനാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്ന്. മറുവിഭാഗം പറഞ്ഞത് രണ്ടുപേരും തമ്മിൽ എന്തോ സ്വരചേർച്ച ഉണ്ടെന്നും വൈകാതേ തന്നെ വിവാഹമോചന വാർത്ത പുറത്തുവരുമെന്നും. ഇതിൽ ആര് പറയുന്നതാണ് ശരി എന്നറിയാൻ വേണ്ടി ആയിരുന്നു പിന്നീട് എല്ലാവരും കാത്തിരുന്നത്.

അപ്പോഴാണ് ഒരു കൂട്ടർ ധനശ്രീ തന്റെ ഇൻസ്റ്റാഗ്രാം യൂസർ നെയിമിൽ നിന്നും ചെഹൽ എന്ന പേര് ഒഴിവാക്കിയതായി കണ്ടത്. 2020ൽ വിവാഹിതരായ ശേഷം തന്റെ പേര് ധനശ്രീ വർമ്മ ചഹൽ എന്നാക്കി മാറ്റിയത് ഇപ്പോൾ ധനശ്രീ വർമ്മ എന്ന പഴയപോലെ ആകിയിട്ടുണ്ട്‌. ഇതോടെയാണ് ഇരുവരും വേർപിരിയുന്നുവെന്ന് ആരാധകർക്ക് തോന്നിത്തുടങ്ങിയത്.

മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു. സൂര്യകുമാർ യാദവ്, ഭാര്യ ദേവിഷ ഷെട്ടി, ശ്രേയസ് അയ്യർ എന്നിവരുടെ കൂടെ ധനശ്രീ നിൽക്കുന്ന ചിത്രമായിരുന്നു അത്. ഞങ്ങൾ ചഹലിനെ മിസ്സ് ചെയ്തില്ല എന്ന അടിക്കുറിപ്പും അതിലുണ്ടായിരുന്നു. ഇതേസമയം ബാംഗ്ലൂർ നേഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്താനായി വീട്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ചഹൽ.

മുൻപ് ശ്രേയസ് അയ്യരും ധനശ്രീ വർമ്മയും ചേർന്ന് ഡാൻസ് കളിക്കുന്ന ഒരു റീൽ വർമ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് കൂടി ഉൾപ്പെടുത്തി ആരാധകർ സോഷ്യൽ മീഡിയയിൽ ചഹൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് എന്ന തരത്തിൽ ഉള്ള ഒരു ക്യാംപെയ്ൻ നടത്തിയിരുന്നു. ഇതിന് ശേഷമാണ് മേൽപ്പറഞ്ഞ സംഭവവികാസങ്ങൾ എല്ലാം ഉണ്ടായത്. അതുകൊണ്ടു തന്നെ ഇരുവരും തമ്മിലുള്ള സ്വരചേർച്ച വിവാഹമോചനം വരെ എത്തിയേക്കാം എന്ന സംശയം ആരാധകർക്ക്‌ ബലപ്പെട്ടത്.

എന്നാൽ ഇപ്പോൾ സകല അഭ്യൂഹങ്ങളും കാറ്റിൽ പറത്തി ചഹല് തന്നെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവച്ചിരിക്കുകയാണ്. എല്ലാവരോടും ഒരപേക്ഷയുണ്ട്, എന്റെ കുടുംബബന്ധത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും എയറിലുണ്ട്. ദയവു ചെയ്ത് അതിലൊന്നും വിശ്വസിക്കരുത്. ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നിർദ്ദേശിച്ച അദ്ദേഹം എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി. എങ്കിലും ഈ വിഷയത്തിൽ ധനശ്രീയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Categories
Uncategorized

റൊമാൻ്റിക് വരുന്നട..!ഐപിഎൽ ക്യാമറാമാൻ തന്നെ ആണ് ഇവിടെയും എന്ന് തോന്നുന്നു ; വീഡിയോ കാണാം

ഇന്ത്യയും സിബാബ് വെയുമായുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ ആധികാരിക വിജയം, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ  കെ. എൽ. രാഹുൽ ബോളിങ്ങ്  തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം, മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ സിംബാബ് വെയുടെ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.

ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് വന്നു. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ദീപക് ചഹർ തന്റെ തിരിച്ചു വരവ് സിംബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടാണ്  ആഘോഷിച്ചത്. ഏഴാം ഓവറിൽ സിംബാവെയുടെ ഓപ്പണർ ഇന്നസെന്റ് കൈയ്യയെ സഞ്ജു സാംസന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന്റെ ബാറ്റിൽ കൊണ്ട പന്ത് ആദ്യ ശ്രമത്തിൽ സഞ്ജു സാംസൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാൽ രണ്ടാം ശ്രമത്തിൽ സഞ്ജുവിന് പിഴച്ചില്ല, പിന്നാലെ മറുമാണി (8) വെസ്ലി മാധവേര (5) എന്നിവരെയും ദീപക് ചഹർ പവലിയനിലേക്കയച്ചു, സീൻ വില്യംസിനെ(1) സിറാജും, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സിബാബ് വെയെ വിജയത്തിലെത്തിച്ച മികച്ച ഫോമിലുള്ള സിക്കന്ദർ റാസയെ (12) പ്രസിദ് കൃഷ്ണയും മടക്കിയതോടെ അവരുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു,

35 റൺസ് എടുത്ത ക്യാപ്റ്റൻ റെഗിസ് ചക്ബവ പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അധിക നേരം പിടിച്ച് നിൽക്കാനായില്ല, 110/8 എന്ന നിലയിൽ തകർന്ന സിബാബ് വെയെ വാലറ്റക്കാരായ ബ്രാഡ് ഇവാൻസും (33) റിച്ചാർഡ് നഗ്രാവയും (34) ചേർന്നുള്ള 70 റൺസിന്റെ കൂട്ടുകെട്ടാണ് 189 എന്ന ടോട്ടലിൽ എങ്കിലും എത്തിച്ചത്.

കാണികൾ ഏതൊരു മത്സരത്തിന്റെയും അവിഭാജ്യ ഘടകമാണ്, താരങ്ങളെ പ്രോത്സാഹിപ്പിക്കാനും മത്സരത്തിന്റെ ചടുലതയ്ക്കും സൗന്ദര്യത്തിനും മിഴിവേകാൻ കാണികളുടെ സ്വാധീനം അത്രയേറെ വലിയ പങ്കാണ് വഹിക്കുന്നത്, കാണികളുടെ ഗാലറിയിലെ പ്രകടനങ്ങൾ പലപ്പോഴും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാറുമുണ്ട്, വീഡിയോ കാണാം :

https://twitter.com/trollcricketmly/status/1560271709189443584?t=SetTHVEhWs6fhRzXWaguQQ&s=19

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് അപരാജിത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ വിജയിപ്പിക്കുകയായിരുന്നു, ക്രീസിൽ നിലയുറപ്പിച്ച ഇരുവരും ബൗണ്ടറികളിലൂടെയും സിംഗിൾ എടുത്തും സ്കോർ ചലിപ്പിച്ച് കൊണ്ടിരുന്നു, 113 പന്തിൽ 9 ഫോർ അടക്കം 81* എടുത്ത് ധവാനും, 72 ബോളിൽ 10 ഫോറും 1 സിക്സറും അടക്കം 82* റൺസുമായി ഗില്ലും ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു, 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഓഗസ്റ്റ് 20 ശനിയാഴ്ച നടക്കും.

Categories
Uncategorized

ഔട്ട്…യെ….പറ്റിച്ചേ…ഗ്രൗണ്ടിൽ ചിരി പടർത്തി സഞ്ജുവിന്റെ ക്യാച്ചിങ് നാടകം ; വീഡിയോ കാണാം

ഗ്രൗണ്ടിൽ ചിരി പടർത്തി സഞ്ജുവിന്റെ ക്യാച്ചിങ് നാടകം. മത്സരത്തിന്റെ 24 ആം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. ചൈനമാൻ ബോളറായ കുൽദീപ് യാദവ് ആയിരുന്നു പന്തെറിഞിരുന്നത്. ലെഗ് സൈഡിൽ വന്ന പന്ത് ഫ്ളിക്ക്‌ ചെയ്യാൻ ശ്രമിച്ച ബാറ്റർ ലൂക്ക് ജോംഗ്വേക്ക് പിഴച്ചു. പന്ത് പാഡിൽ മുട്ടിയുരുമ്മി കീപ്പറായ സഞ്ജുവിന്റെ കൈകളിലേക്ക്.

പൊടുന്നനെ ഒരു വിക്കറ്റ് നേടിയ ആഹ്ലാദത്തിൽ പന്ത് ആകാശത്തേക്ക് വലിച്ചെറിഞ്ഞ് സഞ്ജു സാംസൺ ആഘോഷം തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കുൽദീപ് നോക്കിനിന്നു. സഹതാരങ്ങളും സ്തബ്ധരായി. പിന്നീടാണ് പന്ത് ബാറ്റിൽ കൊണ്ടിട്ടില്ല എന്നും പാഡിലാണ് കൊണ്ടതെന്നും എല്ലാവരും മനസ്സിലാക്കിയത്. എന്തായാലും ഒരു നിമിഷം ചെറിയൊരു പുഞ്ചിരി സമ്മാനിക്കാൻ സഞ്ജുവിന് സാധിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നല്ലൊരു പിച്ചായി കാണുന്നുവെന്നും മത്സരം രാവിലെ നേരത്തേ തുടങ്ങുന്നതുകൊണ്ട് പിച്ചിൽ സ്വല്പം ഈർപ്പം ഉണ്ടാകുമെന്ന് തോന്നുന്നുവെന്നും രാഹുൽ പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യൻ ബോളർമാർക്ക് മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ നല്ല പിന്തുണ ലഭിച്ചേക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. ആ തീരുമാനം ശരിവച്ചുകൊണ്ട് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു.

പേസർമാരായി സിറാജും പ്രസിദും പരുക്കുമാറി മടങ്ങിയെത്തിയ ദീപക് ചാഹാറും, സ്പിന്നർമാരായി കുൽദീപ് യാദവും അക്സർ പട്ടേലും ടീമിൽ ഇടംപിടിച്ചു. ഓൾറൗണ്ടർ ശർദുൽ താക്കുറിന് ഇടം നേടാനായില്ല. മൂന്ന് വിക്കറ്റ് കീപ്പർമാർ (ഇഷാനും, രാഹുലും, സഞ്ജുവും) ടീമിൽ ഉൾപ്പെട്ടപ്പോൾ കീപ്പർ നിൽക്കാൻ അവസരം ലഭിച്ചത് മലയാളി താരം സഞ്ജു വി സാംസനായിരുന്നു. താരം മികച്ച രണ്ട് ക്യാച്ചുകൾ എടുക്കുകയും ചെയ്തു.

തുടക്കത്തിൽ ലൈനും ലെങ്‌തും കണ്ടെത്താൻ അല്പം വിഷമിച്ചെങ്കിലും പിന്നീടങ്ങോട്ട്‌ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കുന്നതാണ് കാണാൻ സാധിച്ചത്. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 25 എന്നതിൽ നിന്നും 31-4 എന്ന നിലയിലേക്ക് സിംബാബ്‌വെ കൂപ്പുകുത്തി. പിന്നീട് നായകൻ ചക്കബാക്കൊപ്പം സിക്കന്ദേർ റാസായും ചേർന്ന് ഒരല്പം ചെറുത്തുനിൽപ് നടത്തി. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യൻ ബോളർമാർ കരുത്തുകാട്ടി.

ഗ്രൗണ്ടിൽ ചിരി പടർത്തി സഞ്ജുവിന്റെ ക്യാച്ചിങ് നാടകം ; വീഡിയോ കാണാം.

https://twitter.com/trollcricketmly/status/1560213805615185926?t=OAOGZGBhS9Acx5tRNQOhVA&s=19

ഒൻപതാം വിക്കറ്റിൽ ഒത്തുചേർന്ന ബ്രാഡ് ഇവൻസും എൻഗരാവയും നടത്തിയ മിന്നലാക്രമണമാണ് സിംബാബ്‌വെയെ പൊരുതാവുന്ന ഒരു ടോട്ടലിലേക്ക്‌ എത്തിച്ചത്. 70 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഇരുവരും ഇന്ത്യക്കെതിരെ സിംബാബ്‌വെ ടീമിന്റെ ഏറ്റവും ഉയർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പുതിയ റെക്കോർഡ് സ്വന്തമാക്കി. എൻഗരാവയെ ക്ലീൻ ബോൾഡ് ആക്കി പ്രസിദ്ധ കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യക്കായി ദീപക് ചഹര്‍, അക്‌സർ പട്ടേൽ, പ്രസിദ്ധ കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 40.3 ഓവറിൽ 189 റൺസിന്‌ സിംബാബ്‌വെ എല്ലാവരും പുറത്തായി.

Categories
Uncategorized

കയ്യിൽ സൂപ്പർ ഗ്ലൂ ഉണ്ടോ ? സ്ലിപ്പിൽ ഗംഭീര ക്യാച്ച് എടുത്തു ഗിൽ ; വീഡിയോ കാണാം

ഇന്ത്യൻ യുവ താരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഓപ്പണിങ് ബാറ്റർ ശുഭ്മാൻ ഗിൽ, മികച്ച ഫീൽഡർ കൂടിയായ താരം ആവിശ്വസനീയമായ പല ക്യാച്ചുകളും ഇന്ത്യക്ക് വേണ്ടിയും ഐ.പി.എൽ മത്സരങ്ങളിലും നേടിയിട്ടുണ്ട്, ഇന്നത്തെ മത്സരത്തിലും മികച്ച ക്യാച്ച് താരത്തിനു നേടാനായി അക്സർ പട്ടേലിന്റെ ബോളിൽ സിബാബ് വെയുടെ അവസാന ബാറ്റർ ആയ വിക്ടർ നയൂച്ചിയുടെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ കാലിൽ തട്ടി അതിവേഗത്തിൽ സ്ലിപ്പിൽ നിൽക്കുകയായിരുന്ന ശുഭ്മാൻ ഗില്ലിന്റെ അടുത്തേക്ക് വരികയായിരുന്നു, പെട്ടന്ന് തന്നെ പ്രതികരിച്ച ഗിൽ ബോൾ ഒറ്റകൈയിൽ ഒതുക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ. എൽ. രാഹുൽ ബോളിങ്ങ്  തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം, മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ സിംബാബ് വെയുടെ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.

ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് വന്നു. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ദീപക് ചഹർ തന്റെ തിരിച്ചു വരവ് സിംബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടാണ്  ആഘോഷിച്ചത്. ഏഴാം ഓവറിൽ സിംബാവെയുടെ ഓപ്പണർ ഇന്നസെന്റ് കൈയ്യയെ സഞ്ജു സാംസന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന്റെ ബാറ്റിൽ കൊണ്ട പന്ത് ആദ്യ ശ്രമത്തിൽ സഞ്ജു സാംസൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാൽ രണ്ടാം ശ്രമത്തിൽ സഞ്ജുവിന് പിഴച്ചില്ല, പിന്നാലെ മറുമാണി (8) വെസ്ലി മാധവേര (5) എന്നിവരെയും ദീപക് ചഹർ പവലിയനിലേക്കയച്ചു, സീൻ വില്യംസിനെ(1) സിറാജും, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സിബാബ് വെയെ വിജയത്തിലെത്തിച്ച മികച്ച ഫോമിലുള്ള സിക്കന്ദർ റാസയെ (12) പ്രസിദ് കൃഷ്ണയും മടക്കിയതോടെ അവരുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു,

സ്ലിപ്പിൽ ഗംഭീര ക്യാച്ച് എടുത്തു ഗിൽ ; വീഡിയോ കാണാം.

https://twitter.com/trollcricketmly/status/1560215060722913280?t=uFrhPtMkJypjlBYnqG_SLA&s=19

35 റൺസ് എടുത്ത ക്യാപ്റ്റൻ റെഗിസ് ചക്ബവ പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അധിക നേരം പിടിച്ച് നിൽക്കാനായില്ല, 110/8 എന്ന നിലയിൽ തകർന്ന സിബാബ് വെയെ വാലറ്റക്കാരായ ബ്രാഡ് ഇവാൻസും (33) റിച്ചാർഡ് നഗ്രാവയും (34) ചേർന്നുള്ള 70 റൺസിന്റെ കൂട്ടുകെട്ടാണ് 189 എന്ന ടോട്ടലിൽ എങ്കിലും എത്തിച്ചത്.

Categories
Uncategorized

അങ്ങനെ ഒന്നും വിടില്ല മോനെ ..! ഇത് കീപ്പർ സഞ്ജു ആണ് ;സഞ്ജുവിൻ്റെ കിടിലൻ ക്യാച്ച് കാണാം

ഇന്ത്യയും സിംബാബ് വെയുമായുള്ള ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ. എൽ. രാഹുൽ ബോളിങ്ങ്  തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബോളർമാരുടെ പ്രകടനം, മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ സിംബാബ് വെയുടെ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.

ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് വന്നു. പരിക്ക് മൂലം ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ദീപക് ചഹർ തന്റെ തിരിച്ചു വരവ് സിംബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടാണ്  ആഘോഷിച്ചത്.

ഏഴാം ഓവറിൽ സിംബാവെയുടെ ഓപ്പണർ ഇന്നസെന്റ് കൈയ്യയെ സഞ്ജു സാംസന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.

പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന്റെ ബാറ്റിൽ കൊണ്ട പന്ത് ആദ്യ ശ്രമത്തിൽ സഞ്ജു സാംസൺ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നാൽ രണ്ടാം ശ്രമത്തിൽ സഞ്ജുവിന് പിഴച്ചില്ല,

സ്റ്റമ്പിന് പിറകിൽ വീണ്ടും സൂപ്പർമാൻ ആയി മാറി സഞ്ജു : വീഡിയോ കാണാം

https://twitter.com/cricket82182592/status/1560191841101746176?t=HpLPH5tjWt39aNxODEJ21A&s=19
https://twitter.com/cricket82182592/status/1560191818641207298?t=y6QDH_Cei_MMckFqQmK8sg&s=19

വിക്കറ്റ് കീപ്പിങ്ങിലെ സഞ്ജുവിന്റെ ഈ മികവ് പല ക്രിക്കറ്റ്‌ കമന്റെറ്റർമാറും മുൻ കളിക്കാരും വാനോളം പുകഴ്ത്തിയിട്ടുള്ളതാണ്, വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ പല മത്സരങ്ങളിലും സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് പാടവം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

Categories
Cricket Latest News

ബെയ്‌ർസ്റ്റോയുടെ സ്റ്റംപ് പിഴുതെറിഞ്ഞ് നോർജെയുടെ 150 കി.മി ഡെലിവറി ; വീഡിയോ

സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സന്ദർശകർക്ക് മികച്ച തുടക്കം. ആദ്യ ദിനം ആദ്യ സെക്ഷൻ പുരോഗമിക്കുമ്പോൾ 21 ഓവറിൽ ഇംഗ്ലണ്ടിന്റെ 4 വിക്കറ്റ് സൗത്താഫ്രിക്ക വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് 71 റൺസ് അടിച്ചു കൂട്ടിയിട്ടുണ്ട്. 58 പന്തിൽ 41 റൺസ് നേടിയ ഒലി പോപ്പും, 12 പന്തിൽ 2 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റോക്സുമാണ് ക്രീസിൽ.

അലക്സ് ലീസ് (5), സാക് ക്രോളി (9), റൂട്ട് (8), ബെയ്‌ർസ്റ്റോ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ ലീയെ പുറത്താക്കി റബഡ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചിരുന്നു. പിന്നാലെ 9ആം ഓവറിലെ അഞ്ചാം പന്തിൽ മറ്റേ ഓപ്പണറെ കൂടി പുറത്താക്കി റബഡ വീണ്ടും മുന്നേറ്റം സമ്മാനിച്ചു.

നാലാമനായി ക്രീസിൽ എത്തിയ റൂട്ടിനെ നിലയുറപ്പിക്കും വിക്കറ്റിന് മുന്നിൽ കുടുക്കി യുവതാരം ജാൻസനും തന്റെ വരവറിയിച്ചു. ശേഷം ക്രീസിൽ എത്തിയ ബെയ്‌ർസ്റ്റോയെ അക്കൗണ്ട് തുറക്കും മുമ്പേ നോർജെ 150 വേഗതയാർന്ന ഡെലിവറി സ്റ്റംപ് പിഴുതെറിഞ്ഞ് കൂടാരം കയറ്റി. ഏറ്റവും ഒടുവിൽ ബെയ്‌ർസ്റ്റോ കളിച്ച ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 2 ഇന്നിങ്സിലും സെഞ്ചുറി നേടി തകർപ്പൻ പ്രകടനം നടത്തിയിരുന്നു. എന്നാൽ ആ ഫോം തുടരാൻ വിടാതെ പൂജ്യത്തിൽ തന്നെ ബെയ്‌ർസ്റ്റോയെ പുറത്താക്കിയിരിക്കുകയാണ്.

സ്റ്റോക്‌സ് ക്യാപ്റ്റനായി ചുമതലയേറ്റതിനുശേഷം ഇംഗ്ലണ്ട് തങ്ങളുടെ അവസാന നാല് മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ദക്ഷിണാഫ്രിക്ക ഉറ്റു നോക്കുക. ഈ ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങളാണ് ഉള്ളത്.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ: അലക്സ് ലീസ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്(c), ബെൻ ഫോക്സ്(w), സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, മാറ്റി പോട്ട്സ്, ജെയിംസ് ആൻഡേഴ്സൺ
ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: ഡീൻ എൽഗർ(സി), സാരെൽ എർവീ, കീഗൻ പീറ്റേഴ്‌സൺ, എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡ്യൂസെൻ, കൈൽ വെറെയ്‌നെ(w), മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബഡ, ആൻറിച്ച് നോർജെ, ലുങ്കി എൻഗിഡി

Categories
Uncategorized

ആരാധകരുടെ തിരക്ക് കാരണം ,തിരിച്ചു പോയി രോഹിത് ശർമ ; വൈറൽ വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളുടെ ആരാധക ബാഹുല്യം ഏറെ പ്രശസ്തമായ കാര്യമാണ്, 1983 ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ലോകകപ്പ്‌ വിജയികളായതോട് കൂടി ഇന്ത്യയിൽ ക്രിക്കറ്റ്‌ എന്നത് ഒരു വികാരമാണ്, പലപ്പോഴും താരങ്ങൾക്ക് വീര പരിവേഷം ആണ് കിട്ടാറുള്ളത്, ക്രിക്കറ്റിനോടും ക്രിക്കറ്റ്‌ താരങ്ങളോടുള്ള ആരാധനയുടെയും കാര്യത്തിൽ ലോകത്തെ മറ്റ് ഏത് രാജ്യത്തെക്കാളും മുന്നിൽ ഇന്ത്യ തന്നെ ആയിരിക്കുമെന്ന് നിസംശയം പറയാനാകും,

“ക്രിക്കറ്റ്‌ ഇന്ത്യയിൽ ഒരു മതം തന്നെയാണ് അവരുടെ ദൈവം സച്ചിൻ തെണ്ടുൽക്കറും” ഇന്ത്യ ലോകത്തിലെ ഇവിടെ ക്രിക്കറ്റ്‌ കളിച്ചാലും അവിടെയൊക്കെ ടീമിന് പിന്തുണയുമായി ഒരുപാട് ഇന്ത്യൻ ആരാധകരെ നമുക്ക് കാണാനാകും, താരങ്ങൾ എയർപോർട്ടിൽ വന്നിറങ്ങുമ്പോഴും പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോഴും തങ്ങളുടെ ഇഷ്ട താരങ്ങളെ ഒരു നോക്ക് കാണാൻ ആരാധകർ തിക്കും തിരക്കും കൂട്ടുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട്,

അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് നിലവിലെ ഇന്ത്യൻ ക്യാപ്റ്റനും സൂപ്പർ താരവുമായ രോഹിത് ശർമയെ കാണാൻ കാത്തു നിന്ന ആരാധകരെ കണ്ട് അദ്ദേഹം തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഒരു വീഡിയോയാണ് ഇത്, നിലവിൽ ഇന്ത്യൻ ടീമിൽ ഏറെ ആരാധകർ ഉള്ള താരമാണ് രോഹിത് ശർമ, കളിക്കളത്തിലും പുറത്തും ഏറെ സൗമ്യനായി കാണപ്പെടുന്ന താരമാണ് രോഹിത്, യുവ താരങ്ങൾക്ക് അദ്ദേഹം നൽകുന്ന പിന്തുണ ഏറെ പ്രശംസനീയമാണ്,

ഒരു മികച്ച കളിക്കാരന് ഒരു മികച്ച ക്യാപ്റ്റൻ ആകാൻ പറ്റുമെന്ന് ഒരിക്കലും ഉറപ്പില്ല, ചിലപ്പോഴൊക്കെ നായക പദവി ഒരു മുൾക്കിരീടം ആയി മാറാറുണ്ട് പല കളിക്കാർക്കും, അവരുടെ പ്രകടനത്തെ പോലും ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ബാധിക്കാറുണ്ട്, പക്ഷെ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് രോഹിത് ശർമ, നായക പദവി ഒരിക്കലും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ച് കണ്ടിട്ടില്ല,

അദ്ദേഹം ഇപ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിച്ചു കൊണ്ടിരിക്കുന്നു, കളിക്കളത്തിലും ക്യാപ്റ്റൻസിയിലും ഏറെ ആഗ്ഗ്രെസ്സീവ് ആകാത്ത താരമാണ് രോഹിത് പക്ഷെ നായകൻ എന്ന നിലയിൽ എടുക്കുന്ന തീരുമാനങ്ങളും അത് നടപ്പിൽ വരുത്തുന്ന രീതിയിലും ലക്ഷ്യം കാണുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് പ്രശംസനീയമാണ്, കപിൽ ദേവിനും, സൗരവ് ഗാംഗുലിക്കും, മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ഇന്ത്യ തേടി നടന്ന നായകനെയാണ് രോഹിത് ശർമയിലൂടെ ഇന്ത്യക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്,

ആരാധകരുടെ തിരക്ക് കാരണം ,തിരിച്ചു പോയി രോഹിത് ശർമ ; വൈറൽ വീഡിയോ കാണാം.

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് 5 പ്രാവശ്യം കിരീടം നേടിക്കൊടുത്തത് രോഹിത്തിന്റെ ക്യാപ്റ്റൻസി മികവിലാണ്, ഏഷ്യ കപ്പും, ട്വന്റി-20 വേൾഡ് കപ്പുമാണ് നിലവിൽ രോഹിത്തിനു മുന്നിലുള്ള വെല്ലുവിളി, രോഹിത്തിന്റെ ക്യാപ്റ്റൻസി മികവിൽ ഈ രണ്ട് വലിയ ടൂർണമെന്റിലും വിജയിക്കാനാകുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.

Categories
India Latest News

ഇത് പൂജാര തന്നെയാണോ?! ഒരോവറിൽ അടിച്ചു കൂട്ടിയത് 22 റൺസ് ; 73 പന്തിൽ സെഞ്ചുറി ; വീഡിയോ

2022ലെ റോയൽ ലണ്ടൻ ഏകദിന കപ്പിൽ അറ്റാക്കിങ് ബാറ്റിങ്ങിലൂടെ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ മുതിർന്ന താരം ചേതേശ്വർ പൂജാര.
സ്ലോ ബാറ്റിങ്ങിനും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിനും പേരുകേട്ട ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര് പൂജാരയാണ് ചെയ്‌സിങ്ങിൽ ഒരോവറിൽ 22 റൺസ് അടിച്ചു കൂട്ടിയത്. ഒപ്പം 73 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കിയിട്ടുണ്ട്.

വാർവിക്ഷയറിനെതിരെ 311 റൺസ് പിന്തുടർന്ന് ഇറങ്ങിയ സസ്സെക്സിന് വേണ്ടിയാണ് പൂജാര തന്റെ പതിവ് ശൈലി മാറ്റിവെച്ച് അറ്റാക്കിങ് ശൈലി പുറത്തെടുത്തത്. പൂജാര 79 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 107 റൺസ് നേടി. 45ആം ഓവറിലാണ് പൂജാര 22 റൺസ് അടിച്ചു കൂട്ടിയത്. 4, 2, 4, 2, 6, 4 എന്നിങ്ങനെയാണ് ആ ഓവറിൽ പൂജാര സ്‌കോർ ചെയ്തത്.

അതേസമയം പൂജാരയുടെ തകർപ്പൻ ഇന്നിംഗ്സ് സസ്സക്സിന് ജയം നേടി കൊടുക്കാനായില്ല. 4 റൺസിന് പരാജയപ്പെടുകയായിരുന്നു. 22ആം ഓവറിൽ നാലാമനായി ക്രീസിൽ എത്തിയ പൂജാര 49ആം ഓവറിലാണ്  പുറത്തായത്. പൂജാരയെ കൂടാതെ അലി ഒറും സസ്സക്സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുണ്ട്.

അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജാര പുറത്തായതോടെ വിജയത്തിനരികെ സസ്സക്സ് വീണു. അവസാന ആറോവറില്‍ സസ്സക്സിന് 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 102 പന്തിൽ 3 സിക്‌സും 6 ഫോറും ഉൾപ്പെടെ 82 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്‌ത വാർവിക്ഷയറിന് വേണ്ടി റോബ് യട്സ് (111 പന്തിൽ 114), വിൽ റോഡ്‌സ് (70 പന്തിൽ 76) എന്നിവർ തിളങ്ങി.

Categories
Cricket Latest News Malayalam Video

സഞ്ജുവിന്റെ ഫാൻ പവർ കണ്ട് ഞെട്ടി ഇന്ത്യൻ താരങ്ങൾ; വീഡിയോ കാണാം

വീണ്ടും വീണ്ടും സഞ്ജു… സഞ്ജു… വിളികളുമായി ഫ്ളോറിഡയിലെ ആരാധകർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഈയിടെയായി എവിടെ പോയാലും അനേകം പേരുടെ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്ന സഞ്ജുവിന് ഇപ്പോൾ മലയാളികളുടെ മാത്രമല്ല, മൊത്തം ഇന്ത്യയുടെ സപ്പോർട്ട് ഉണ്ട്.

ഇന്നലെ പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരവും ജയിച്ച് 4-1 ന്‌ ഇന്ത്യ ചാമ്പ്യൻമാരായിരുന്നു. മത്സരത്തിന് ശേഷവും കാണികൾ സ്റ്റേഡിയം വിട്ടുപോകാതെ തങ്ങളുടെ പ്രിയ താരങ്ങളെ കുറെ നേരം കൂടി കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനും കാത്തുനിൽക്കുന്ന കാഴ്ചയാണ് ഇന്നലെ ഫ്ളോറിഡയിലെ ലോഡർഹിൽ മൈതാനത്ത് കണ്ടത്.

അമേരിക്കയിൽ വളരെ അപൂർവമായി മാത്രമേ ഇന്ത്യ ക്രിക്കറ്റ് കളിക്കാൻ പോയിട്ടുള്ളു. അതു കൊണ്ടുതന്നെ തങ്ങളുടെ താരങ്ങളെ കാണാൻ കിട്ടിയ അവസരം മുതലാക്കി അമേരിക്കയുടെ പല ഭാഗങ്ങളിലും നിന്നുള്ള കാണികൾ ഫ്ളോറിഡയിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഒരുപാട് അമേരിക്കൻ മലയാളികളും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളും ബാനറുകളും പ്ലക്കാർഡുകളും ഏന്തി ഒരുപാട് പേരെ ഗ്രൗണ്ടിൽ കാണാമായിരുന്നു.

മത്സരശേഷം ഗ്രൗണ്ടിന്റെ ഒരു വശത്ത് നിർത്തിയിട്ടിരുന്ന ഗോൾഫ് കാറിൽ നായകൻ രോഹിത് ശർമ കയറിപ്പറ്റി. കൂടെ സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, അശ്വിൻ എന്നിവരെയും കാണാമായിരുന്നു. അതിനിടെയാണ് സഞ്ജു ആരാധകർ തങ്ങളുടെ പ്രിയതാരത്തിനായി ആർപ്പുവിളികളും കയ്യടികളുമായി ഗാലറിയെ ശബ്ദമുഖരിതമാക്കിയത്. സഞ്ജു ഫാൻസിന്റെ പവർ കണ്ട മറ്റു ഇന്ത്യൻ താരങ്ങൾ കൂടി അവരുടെ കൂടെ ചേർന്ന് ജയ് വിളിച്ചു ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തി.

ഡീ കെയും അശ്വിനും കൂടി സഞ്ജുവിനെ വീണ്ടും വീണ്ടും ജയ് വിളിക്കാൻ നിർദേശം നൽകിക്കൊണ്ടിരുന്നു. ഒരു പുഞ്ചിരിയോടെ രോഹിത് ശർമയും ഇരുന്നു. ലാസ്റ്റ് സഞ്ജു തിരിച്ച് കാണികൾക്ക് മുന്നിൽ നന്ദി അർപ്പിച്ചു സല്യൂട്ട് അടിച്ചു നിന്നപ്പോൾ കാതടപ്പിക്കുന്ന ആരവമായിരുന്നു കേട്ടത്. പിന്നീട് രോഹിത് രോഹിത് വിളികളും മുഴങ്ങി.

നേരത്തെ നാലാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ടീമിലെ മാറ്റങ്ങൾ പറയുമ്പോൾ സഞ്ജുവിന്റെ പേര് കേട്ടതും സ്റ്റേഡിയം ഇളകിവശായി. ഒരു തെല്ല് അമ്പരപ്പോടെ രോഹിത് സംഭാഷണം തുടർന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിൽ 23 പന്തിൽ 30 റൺസും അവസാന മത്സരത്തിൽ 11 പന്തിൽ 15 റൺസും ആണ് പരമ്പരയിൽ സഞ്ജു നേടിയത്. അയർലൻഡ് പര്യടനത്തിന്റെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഹർദിക് പാണ്ഡ്യ സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഗാലറിയിൽ നിന്നും ഉയർന്ന കരഘോഷവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Categories
Cricket India Latest News Malayalam Video

അടി തെറ്റിയാൽ യാസ്തിക ഭാട്ടിയയും വീഴും ! വിഷമിച്ചു നിൽക്കുന്ന സമയത്ത് ചിരിപ്പിച്ച നിമിഷം ; വിഡിയോ കാണാം

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ്‌ ഫൈനലിൽ ഇന്ത്യക്ക് 9 റൺസിന്റെ തോൽവി, സ്വർണ മെഡൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപ്പണിങ്ങ് ബാറ്റർ മൂണിയുടെ (61) അർദ്ധസെഞ്ച്വറിയുടെയും ക്യാപ്റ്റൻ ലാനിങ്ങ് നേടിയ (36) ഗാർഡ്നർ (25) എന്നിവരുടെ ഇന്നിംഗ്സ് കരുത്തിൽ ഓസ്ട്രേലിയ 161/8 എന്ന മാന്യമായ സ്കോറിൽ എത്തി,

2 വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ് താക്കൂറും, സ്നേഹ് റാണയും ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച ഫോമിൽ ആയിരുന്ന സ്മൃതി മന്ദാനയെയും (6) ഷഫാലി വർമയെയും (11) തുടക്കത്തിൽ തന്നെ നഷ്ടമായത് തിരിച്ചടിയായി എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും, ജെമീമ റോഡ്രിഗസും മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ ചലിച്ച് കൊണ്ടിരുന്നു, ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചത് ആയിരുന്നു എന്നാൽ പിന്നീട് നടന്നത് 2017 ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വരുത്തിയ അതേ തെറ്റ് തന്നെയായിരുന്നു, അന്നത്തെ ഫൈനലിലെ തോൽ‌വിയിൽ നിന്ന് നിന്ന് പാഠം പഠിക്കാത്ത ഇന്ത്യൻ ടീം അതേ തെറ്റ് 5 വർഷങ്ങൾക്കിപ്പുറം അതേ പോലെ ആവർത്തിച്ചു,

സ്കോർബോർഡിൽ 3 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ റോഡ്രിഗസ്സിനെയും (33) 43 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 64 റൺസ് നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റനും, പൂജ വസ്ത്രാക്കറും പുറത്തായത്തോടെ ഇന്ത്യ സമ്മർദ്ദത്തിലായി, ഈ അവസരം ഓസ്ട്രേലിയ നന്നായി മുതലെടുത്തു,

ഇല്ലാത്ത റണ്ണിന് ശ്രമിച്ച് 3 ബാറ്റേഴ്സ് ആണ് നിർണായക ഘട്ടങ്ങളിൽ പുറത്തായത്, ഫൈനൽ മത്സരങ്ങളിലെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇപ്പോഴും ഇന്ത്യൻ ടീമിലെ പല അംഗങ്ങൾക്കും ഒട്ടും അറിയാതെ പോയത് കൊണ്ടാണ് കയ്യെത്തും ദൂരത്ത് എത്തിയ വിജയം ഇന്ത്യക്ക് നേടാൻ കഴിയാതെ പോയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമ്മർദ്ദഘട്ടത്തിൽ താരങ്ങളെല്ലാം ടെൻഷനിൽ നിൽക്കുമ്പോൾ ബാറ്റിംഗിനിറങ്ങിയ യാസ്തിക ഭാട്ടിയ ബൗണ്ടറിക്കരികിലുള്ള പരസ്യ ബോർഡിൽ തട്ടി വീണത് ഡഗ് ഔട്ടിൽ ഒരു നിമിഷത്തേക്ക് ചിരി പടർത്തി.

വിഡിയോ കാണാം:

https://twitter.com/trollcricketmly/status/1556505494919217152?t=zPo4Ib0VcbGK9y_kP77uGg&s=19

3 ഓവറിൽ 16 റൺസ് വഴങ്ങി ഹർമൻപ്രീത് കൗറിന്റെ നിർണായക വിക്കറ്റ് അടക്കം 3 വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ടർ ഗാർഡ്നർ ഓസ്ട്രേലിയക്കായി ബോളിങ്ങിൽ തിളങ്ങി.