Categories
Cricket India Latest News

പന്ത് കയ്യിൽ വെച്ച് റൺഔട്ട് വൈകിപ്പിച്ച് റിഷഭ് പന്തിന്റെ ‘കുട്ടിക്കളി’ ; ദേഷ്യപ്പെട്ട് രോഹിത് ശർമ്മ, പിന്നാലെ ശകാരവും ; വീഡിയോ

ഫ്ലോറിഡയിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 59 റൺസിന് പരാജയപ്പെടുത്തി പരമ്പര  3-1 ന് സ്വന്തമാക്കി ഇന്ത്യ.  192 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 132 റൺസിന് പുറത്തായി. നേരത്തെ,
റിഷഭ് പന്ത് 31 പന്തിൽ 44 റൺസുമായി തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ഉയർത്തുകയായിരുന്നു.

രോഹിത് ശർമ്മയും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയതിന് ശേഷം പന്ത് ഇന്ത്യയുടെ ഇന്നിംഗ്‌സ് കെട്ടിപടുക്കുകയായിരുന്നു.  16 പന്തിൽ 33 റൺസ് എടുത്ത രോഹിതിനെ  അകേൽ ഹൊസൈൻ ക്ലീൻ ബൗൾഡ് ചെയ്തു, അതേസമയം സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസെടുത്തപ്പോൾ അൽസാരി ജോസഫിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. 23 പന്തിൽ 30 നേടി സഞ്ജുവും 8 പന്തിൽ 20 റൺസെടുത്ത് അക്‌സർ പട്ടേലും തങ്ങളുടെ റോൾ ഭംഗിയാക്കി.

മത്സരത്തിനിടെ കുട്ടികളി കാരണം ക്യാപ്റ്റൻ രോഹിത് ശർമയിൽ നിന്ന് ശകാരം ഏറ്റുവാങ്ങിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ റിഷഭ്പന്ത്. അക്‌സർ പട്ടേൽ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ക്യാപ്റ്റൻരോഹിതിനെ അതൃപ്തിപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ആദ്യ 5 പന്തിൽ 22 റൺസ് അടിച്ചു കൂട്ടിയ പൂരൻ അവസാന പന്തിൽ സിംഗിളിന് ശ്രമിക്കുകയായിരുന്നു.

മറുവശത്ത് ഉണ്ടായിരുന്ന മയേഴ്‌സ് ഓടാനുള്ള പൂരന്റെ വിളിക്ക് സമ്മതം അറിയിച്ച് ഓടി തുടങ്ങി. എന്നാൽ സഞ്ജു അതിവേഗം വന്ന് പന്ത് കൈക്കൽ ആകുന്നത് ശ്രദ്ധയിൽ പ്പെട്ടതോടെ സ്‌ട്രൈക് എൻഡിലേക്ക് ഓടിയെത്താൻ സാധിക്കില്ലെന്ന് കണക്ക് കൂട്ടിയ മയേഴ്‌സ് പാതി വഴിയിൽ പിന്തിരിഞ്ഞു. ഇതേ സമയം പിച്ചിന്റെ മധ്യത്തിൽ എത്തിയ പൂരൻ ഒന്നും ചെയ്യാനാകാതെ സ്തംഭിച്ചു നിൽക്കേണ്ടി വന്നു.

കൃത്യ സമയത്ത് പന്ത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് സഞ്ജു തന്റെ ഭാഗം പൂർത്തിയാക്കി. എന്നാൽ പന്ത് കൈയിൽ പിടിച്ച് റിഷഭ് പന്ത് ബെയ്‌ൽസ് ഇളക്കാതെ പൂരനെ നോക്കി നിൽക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ആഘോഷിക്കുന്നതിനിടയിലും റിഷഭ് പന്ത് ഇത് തുടർന്നു. പിന്നാലെ ക്യാപ്റ്റൻ രോഹിത് വന്ന് അക്ഷമനായി ബെയ്‌ൽസ് ഇളക്കാൻ പറയുകയായിരുന്നു.

Categories
Cricket Latest News Malayalam Video

മലയാളിയോടാ അവൻ്റെ കളി ! പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, 5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.

നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു, പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു,

വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു ബ്രാൻഡൺ കിങ്ങിനെയും ഡെവൺ തോമസിനെയും ആവേശ് ഖാൻ മടക്കി അയച്ചു,

2 വിക്കറ്റ് വീണെങ്കിലും പിന്നാലെ വന്ന നായകൻ നിക്കോളാസ്‌ പൂരൻ ആക്രമിച്ച് കളിച്ചു അക്സർ പട്ടേലിന്റെ ആദ്യ ഓവറിൽ 3 സിക്സറുകളും 1 ഫോറും അടക്കം 22 റൺസ് നേടിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഓഫ്‌ സൈഡിൽ തട്ടി സിംഗിളിന് ശ്രമിച്ച നായകന് പിഴച്ചു,

മറുവശത്തു ഉണ്ടായിരുന്ന കാൾ മെയേഴ്‌സുമായി റൺസിന് ശ്രമിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഓഫ്‌ സൈഡിൽ സർക്കിളിനകത്തു ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജു വിൻഡീസ് നായകനെ റൺഔട്ട്‌ ആക്കുകയായിരുന്നു,

ക്രീസിൽ നിലയുറപ്പിച്ചാൽ ഏറെ അപകടകാരിയായ ബാറ്റർ ആണ് നിക്കോളാസ് പൂരൻ.

പൂരനെ പുറത്താക്കി സഞ്ജുവിൻ്റെ കിടിലൻ റണ്ണൗട്ട് ; വിഡിയോ കാണാം

https://twitter.com/trollcricketmly/status/1555985183303602176?t=7fvHfHvCKy_87bt8cK7BEQ&s=19

Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

6 6 ..! സഞ്ജുവിൻ്റെ വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്നവർക്ക് അക്സർ പട്ടേലിൻ്റെ വക വെടിക്കെട്ട് ; വിഡിയോ കാണാം

സഞ്ജു സാംസൺ വെടിക്കെട്ട് നടത്തുന്നത് കാണാനായി കാത്തിരുന്ന ആരാധകർക്ക് അപ്രതീക്ഷിതമായി ആക്ഷർ പട്ടേൽ വക പടുകൂറ്റൻ സിക്സുകൾ. രാജസ്ഥാൻ റോയൽസ് താരം ഒബേഡ് മക്കൊയ്‌ എറിഞ്ഞ പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ടു പന്തുകൾ ആണ് ആക്ഷർ പട്ടേൽ അടിച്ച് സ്റ്റേഡിയത്തിന് പുറത്തിട്ടത്.

അതിനു മുമ്പ് എറിഞ്ഞ ഓവറിൽ സഞ്ജു സാംസണും ഒബേട്‌ മക്കോയിയെ സിക്സർ പറത്തിയിരുന്നു. തന്റെ ആദ്യ ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കാൻ സഹായിച്ചത് മക്കോയിയാണ്. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ ചൂടറിഞ്ഞ അദ്ദേഹം നാല് ഓവറിൽ 66 റൺസ് ആണ് വഴങ്ങിയത്.

നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്.

വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

16 പന്തിൽ 3 സിക്സും 2 ഫോറും അടക്കം 33 റൺസ് നേടിയ രോഹിതാണ് ആദ്യം പുറത്തായത്. സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. പിന്നീട് വന്ന വൈസ് ക്യാപ്റ്റൻ ഋഷബ് പന്തും മലയാളി താരം സഞ്ജു സാംസണും മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിച്ചു.

31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്. ദിനേശ് കാർത്തിക് 6 റൺസുമായി പുറത്തായത് നിരാശയായി. എങ്കിലും പിന്നീട് വന്ന അക്ഷർ പട്ടേൽ സഞ്ജുവിന് മികച്ച ഒരു കൂട്ടുകെട്ട് നൽകി.

6 6 അക്സർ പട്ടേലിൻ്റെ വക വെടിക്കെട്ട് ; വിഡിയോ കാണാം

https://twitter.com/trollcricketmly/status/1555964805164703745?t=AxUVgEXj-zH6ImP3SOPHNA&s=19

വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ്‌ പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറി യും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിട്ടുണ്ട്.

Categories
Cricket Latest News Malayalam Video

സഞ്ജു ടീമിൽ ഉണ്ടെന്ന് പറഞ്ഞതെ ഓർമയുള്ളൂ …! കാണികളുടെ ആവേശം കണ്ട് രോഹിത് വരെ ഷോക്ക് ആയി ; വിഡിയോ കാണാം

ഫ്ലോറിഡ: വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള നാലാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത് ശ്രേയസ്സ് അയ്യർക്ക് പകരം സഞ്ജു സാംസൺ ടീമിലെത്തിയപ്പോൾ ഹാർദിക്ക്‌ പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി,

സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്ന് ടോസ്സിന് ശേഷം ക്യാപ്റ്റൻ പറഞ്ഞപ്പോൾ അയർലൻഡിൽ ഉയർന്നു കേട്ട കാണികളുടെ ആരവം അമേരിക്കയിലും ആവർത്തിച്ചത് ശ്രദ്ധേയമായി, കരിയറിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ഒരുപാട് ആരാധകർ ലോകമെമ്പാടും ഉണ്ട് എന്നത് ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ അദ്ദേഹത്തിനോടുള്ള ഇഷ്ടം വെളിവാക്കുന്നതാണ്,

https://twitter.com/trollcricketmly/status/1555965237404151808?t=-AsfNJZZAyiv9g2fpVKKsw&s=19
https://twitter.com/cric_roshmi/status/1555937018076545029?s=20&t=nZZvHscQ3Gkw-XXNOva6nA

5 മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ വിൻഡീസിന് നിർണായകമാണ്.നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും ഇന്ത്യക്ക് സ്ഫോടനാത്മക തുടക്കമാണ് സമ്മാനിച്ചത്, മക്കോയ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 25 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്, 16 ബോളിൽ 2 ഫോറും 3 സിക്സും അടക്കം 33 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്, 24 റൺസ് എടുത്ത സൂര്യകുമാർ അൽസാരി ജോസഫിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,

പിന്നീട് 44 റൺസ് എടുത്ത് റിഷഭ് പന്തും പുറത്താകാതെ 23 ബോളിൽ 2 ഫോറും 1 സിക്സും അടക്കം 30* റൺസ് എടുത്ത സഞ്ജു സാംസണും അവസാന ഓവറുകളിൽ 8 ബോളിൽ 20* റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച അക്സർ പട്ടേലും ഇന്ത്യൻ സ്കോർ 191/5 എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ അൽസാരി ജോസഫും, മക്കോയിയും 2 വിക്കറ്റ് വീതം നേടി.
Written By : അഖിൽ. വി.പി. വള്ളിക്കാട്.

Categories
Latest News

6 6 4 6 !! ആറ് വിക്കറ്റ് എടുത്തവൻ ആണെന്ന് പോലും നോക്കിയില്ല, അടിച്ചു തകർത്ത് രോഹിതും സൂര്യയും ; വിഡിയോ കാണാം

മഴ കാരണം അൽപ്പം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 1ന് 54 റൺസുമായി ഇന്ത്യ ശക്തമായ നിലയിലാണ്. ഓപ്പണിങ്ങിൽ എത്തിയ രോഹിതും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസ് ബൗളർമാരെ ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

ആദ്യ ഓവറിൽ 8 റൺസും രണ്ടാം ഓവറിൽ 6 റൺസും മൂന്നാം ഓവറിൽ 25 റൺസുമാണ് അടിച്ചു കൂട്ടിയത്.
രണ്ടാം മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിന്റെ ജയത്തിൽ നിർണായക പങ്ക്വഹിച്ച മേകൊയെയാണ് രോഹിതും സൂര്യകുമാർ യാദവും ചേർന്ന് പഞ്ഞിക്കിട്ടത്. ആ ഓവറിൽ ഇരുവരും ചേർന്ന് 3 സിക്സറുകൾ പറത്തി.

എന്നാൽ മികച്ച രീതിയിൽ പോവുകയായിരുന്ന രോഹിത് അഞ്ചാം ഓവറിലെ നാലാം പന്തിൽ സിക്സ് പറത്തിയതിന് പിന്നാലെ ബൗൾഡായി പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന രോഹിതിനെ വിൻഡീസ് സ്പിന്നർ ഹൊസെയ്നാണ് പുറത്താക്കിയത്. 16 പന്തിൽ 3 സിക്‌സും 2 ഫോറും ഉൾപ്പെടെ 33 റൺസാണ് അടിച്ചു കൂട്ടിയത്.

12 പന്തിൽ 18 റൺസുമായി സൂര്യകുമാർ യാദവും 2 പന്തിൽ 1 റൺസുമായി ഹൂഡയുമാണ് ക്രീസിൽ. അതേസമയം നാലാം ടി20യില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ 3 മത്സരത്തിലും കാര്യമായി സ്‌കോർ ചെയ്യാൻ അയ്യറിന് സാധിച്ചിരുന്നില്ല. ഹർദിക് പാണ്ഡ്യയ്ക്കും അശ്വിനും പകരക്കാരായി അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയ് എന്നിവർ കൂടി പ്ലേയിംഗ് ഇലവനിലെത്തിയിട്ടുണ്ട്. നിലവിൽ 5 മത്സരങ്ങൾ അടങ്ങിയ ടി20യിൽ 2-1ന് മുന്നിലാണ് ഇന്ത്യ.

Categories
Cricket Latest News Malayalam

സഞ്ജു സാംസൺ ടീമിൽ ? ശ്രേയസ് അയ്യർ പുറത്ത് ? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യയും വിൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ, ഫോമിൽ അല്ലാത്ത ശ്രേയസ്സ് അയ്യർക്ക് പകരം ആയിട്ടാകും സഞ്ജു കളിക്കുക, പരിക്കേറ്റ കെ.എൽ രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയത് 3 മത്സരങ്ങൾ കഴിഞ്ഞെങ്കിലും താരത്തിനെ ഒറ്റ മത്സരത്തിൽ പോലും പ്ലെയിങ്ങ് ഇലവനിൽ ഉൾപെടുത്തിയിരുന്നില്ല,

ആദ്യ 3 മത്സരങ്ങളിൽ 0,10,24 എന്നിങ്ങനെയായിരുന്നു ശ്രേയസ്സ് അയ്യരുടെ സ്കോർ, എല്ലാ കളികളിലും 100 നു താഴെയായിരുന്നു സ്ട്രൈക്ക് റേറ്റും, അത് കൊണ്ട് തന്നെ ഫോമിൽ അല്ലാത്ത താരത്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും, ടീമിൽ എത്തിയാൽ ശ്രേയസ്സ് കളിച്ചിരുന്ന വൺ ഡൌൺ പൊസിഷനിലോ അല്ലെങ്കിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാനോ ആണ് സാധ്യത,

https://twitter.com/cric_roshmi/status/1555871708489216005?t=ex2JbJUD5id2YbkcVe-b-w&s=19

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ അവസരം ലഭിച്ചപ്പോൾ സഞ്ജു സാംസൺ നന്നായി കളിച്ചിരുന്നു, ആവേശ് ഖാന് പകരം ഹർഷൽ പട്ടേൽ ബോളിങ്ങ് നിരയിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്, അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇന്നത്തെയും അവസാന മത്സരവും നടക്കുക, ഇന്ത്യൻ സമയം രാത്രി 8 മണിക്ക് കളി തുടങ്ങും, ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരക്ക് പുറമെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും.

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ) സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ) ഹാർദിക്ക്‌ പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക്ക്, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്.

Written by: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ബംഗ്ലാ കടുവകളെ വേട്ടയാടി കൊന്ന പുലിമുരുകനായി സിക്കന്ദർ റാസ :ഹൈലൈറ്റ്സ് വിഡിയോ കാണാം

ബംഗ്ലാദേശും സിംബാബ് വെ യും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ സിംബാവെക്ക്‌ ത്രസിപ്പിക്കുന്ന ജയം, 304 എന്ന വലിയ ലക്ഷ്യം പിന്തുടർന്ന സിംബാബ് വെയെ 1.4 ഓവർ ബാക്കി നിൽക്കെ 5 വിക്കറ്റിനു വിജയിക്കുകയായിരുന്നു, സിക്കന്ദർ റാസയും പുതുമുഖ താരം ഇന്നസെന്റ് കൈയയും ചേർന്നാണ് അവരെ വിജയത്തിൽ എത്തിച്ചത്,നാലാം വിക്കറ്റിൽ ഇവരുടെ റെക്കോർഡ് കൂട്ടുകെട്ടാണ് സിബാബ് വെ യുടെ വിജയത്തിൽ അടിത്തറ ആയത്,

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ക്യാപ്റ്റൻ തമീം ഇക്ബാലും ലിട്ടൺ ദാസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്, ഇരുവരും അർധസെഞ്ച്വറി നേടി, ഇതിനിടെ ഏകദിനത്തിൽ 8000 റൺസ് എന്ന നാഴികക്കല്ല് തമീം ഇക്ബാൽ പിന്നിട്ടു, പിന്നീട് വന്ന വിക്കറ്റ് കീപ്പർ അനാമുൽ ഹഖ് ഉം മുഷ്‌ഫീഖുർ റഹിം കൂടി അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ബംഗ്ലാദേശ് 300 കടന്നു,

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു സ്കോർബോർഡിൽ 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ഓപ്പണിങ് ബാറ്റേർസിനെ നഷ്ടമായി പക്ഷെ നാലാം വിക്കറ്റിൽ സിക്കന്ദർ റാസയും ഇന്നസെന്റ് കൈയയും ഒത്തു ചേർന്നത്തോടെ കളി പതിയെ സിബാബ് വെക്ക്‌ അനുകൂലമായി മാറുകയായിരുന്നു ബംഗ്ലാ കടുവകളെ വേട്ടയാടിയ ഇരുവരും സിബാബ് വെക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 192 റൺസിന്റെ റെക്കോർഡ് കൂട്ട് കെട്ട് ആണ് ഉണ്ടാക്കിയത്, 110 റൺസ് നേടി ഇന്നസന്റ് കൈയ പുറത്തായെങ്കിലും പുറത്താകാതെ 135* റൺസ് നേടിക്കൊണ്ട് സിക്കന്ദർ റാസ ക്രീസിൽ ഉറച്ച് നിന്നപ്പോൾ ബംഗ്ലാദേശ് ബോളർമാർക്ക് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ട്മടക്കേണ്ടി വന്നു,

വിഡിയോ കാണാം :

നേരത്തെ 2-1 നു ട്വന്റി-20 പരമ്പര സിബാബ് വെ സ്വന്തമാക്കിയിരുന്നു, ഈ വിജയത്തോടെ 3 മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിലും 1-0 നു അവർ മുന്നിലെത്തി, ഏകദിന കരിയറിലെ തന്റെ നാലാം സെഞ്ച്വറിയാണ് സിക്കന്ദർ റാസ ഇന്നത്തെ മത്സരത്തിൽ കുറിച്ചത്, കളിയിലെ താരമായും റാസ തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാം ഏകദിനം ഓഗസ്റ്റ് 7 നു നടക്കും..

https://youtu.be/oHMtOzsp-eo

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Cricket Malayalam Video

ഇപ്പോൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ ഞാൻ തന്നെ; രസകരമായ മറുപടിയുമായി താരം :വിഡിയോ

ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ പ്രശസ്ത മാധ്യമ പ്രവർത്തകൻ വിമൽ കുമാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. വളരെ രസകരമായാണ് ഹർദിക് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. എനിക്ക് ജാക് കാലിസ്സിനെ പോലെ ആകണം എന്ന ഹാർദിക്കിന്റെ ഒരു മുൻ പ്രസ്താവനയെ കുറിച്ച് ചോദിക്കുമ്പോൾ പാണ്ഡ്യയുടെ റിയാക്ഷൻ കാണാം.

വിലകൂടിയ വാച്ചുകളും ടാറ്റൂകളും മുന്തിയ ഇനം ഫാഷൻ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു താരമാണ് ഹർദിക് പാണ്ഡ്യ. വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന പാണ്ഡ്യ സഹോദരന്മാരുടെ ഉയർച്ച വളരെ പെട്ടന്നായിരുന്നു. ഐപി‌എൽ ടീമായ മുംബൈ ഇന്ത്യൻസ് ലേലത്തിൽ എടുത്ത്തോടെ ബറോഡ ടീമിനായി ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന ഇരുവരുടെയും തലവര മാറി.

ഇപ്പോൾ ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. വളരെ കാലത്തോളം പരിക്കിന്റെ പിടിയിലായി ടീമിലെ സ്ഥാനം നഷ്ടപ്പെട്ട ഹാർദിക് കഴിഞ്ഞ സീസണിലെ ഐപിഎൽ കിരീടം നേടിയാണ് മികച്ച ഒരു തിരിച്ചുവരവ് നടത്തിയത്. മെഗാ താര ലേലത്തിനു മന്നോടിയായി മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ നിലനിർത്താതിരുന്നപ്പോൾ പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റെൻസ്‌ ടീമിന്റെ നായകനായി കളിക്കാൻ അവസരം ലഭിച്ചു. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യൻമാരാക്കി. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിർണായക സംഭാവനകൾ നൽകിയ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ ഇത് ധാരാളമായിരുന്നു.

ഐപിഎല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത പാണ്ഡ്യ അയർലൻഡ് പര്യടനത്തിനുള്ള ടീമിന്റെ നായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി താരതമ്യേന ഒരു യുവനിരയെയാണ്‌ ഇന്ത്യ അയച്ചത്. ഹർദിക്കിന്റെ നായകത്വത്തിൽ ഇരു മത്സരങ്ങളും ജയിച്ച ടീം പിന്നീട് ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോഴും ഹർദിക് തന്റെ മികവ് തുടർന്നു. ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ പാണ്ഡ്യയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക് കാലിസ് എങ്ങനെയാണോ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തന്റെ ടീമിനെ ഒരുപാട് മത്സരങ്ങളിൽ വിജയിപ്പിച്ചത്, അതു പോലെ എനിക്ക് ഇന്ത്യയെയും വിജയിപ്പിക്കുന്ന താരമാകണം എന്ന് പണ്ട് ഒരു അഭിമുഖത്തിൽ ഹാർദിക് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിമൽ കുമാർ ചോദിക്കുകയാണ്, ഇപ്പൊൾ താങ്കൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയായോ എന്ന്. അപ്പോൾ ഒരു ചെറു പുഞ്ചിരി തൂകി ഹാർദ്ദിക് പറയുന്നു, അത് നിങ്ങൾക്ക് തീരുമാനിക്കാം, എനിക്കറിയില്ല, എന്റെ പേരാണ് ഹർദിക് പാണ്ഡ്യ, അതു കൊണ്ടുതന്നെ എനിക്ക് മറ്റൊരാളായി അറിയപ്പെടണ്ട.

വിഡിയോ കാണാം :

ഞാൻ എപ്പോഴും എന്റെ ടീമിനായി കഴിവിന്റേ പരമാവധി നൽകാൻ ശ്രമിക്കുന്നു. ഇപ്പോൾ ഞാൻ ചെയ്യുന്നതുപോലെ ടീമിലെ മറ്റൊരാളും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്ക് തീരുമാനിക്കാം, ഞാൻ ഇന്ത്യയുടെ ഒരു ഓൾറൗണ്ടർ ആയെന്ന്, ഹാർദിക് കൂട്ടിച്ചേർത്തു. കെ എൽ രാഹുലിന് പരിക്ക് മൂലം പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ആണ് ബിസിസിഐ വൈസ് ക്യാപ്റ്റൻ ആയി നിയമിച്ചത്. എങ്കിലും സ്വന്തം ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ നീക്കി ഇപ്പോൾ നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. തുടർന്ന് വരുന്ന ഏഷ്യ കപ്പിലും ട്വന്റി ട്വന്റി ലോകകപ്പിലും ഒരുപക്ഷെ ഹാർദിക് തന്നെ വൈസ് ക്യാപ്റ്റൻ ആയി തുടരും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Categories
Cricket Malayalam Video

ഇതാരാ ഭുവിയുടെ അനിയത്തി ആണോ ! സ്വിങ് കൊണ്ട് കുറ്റി തെറിപ്പിച്ചു രേണുക താക്കൂർ : വിഡിയോ കാണാം

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ബോളിംഗ് സെൻസേഷൻ ആയിരിക്കുകയാണ് ഹിമാചൽ പ്രദേശുകാരി രേണുക സിംഗ് താക്കൂർ, ഇംഗ്ലണ്ടിൽ നടന്ന് കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനങ്ങൾ കാഴ്ച വെക്കുകയാണ് രേണുക സിംഗ്,

കരുത്തരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയുടെ കരുത്തിൽ 154/8 എന്ന ടോട്ടൽ നേടി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ മുൻ നിരയെ രേണുക സിംഗ് തന്റെ തകർപ്പൻ സ്വിങ് ബോളിങ്ങിലൂടെ വിറപ്പിച്ചു,

വിക്കറ്റ് കീപ്പർ ബാറ്റർ ഹീലി ആയിരുന്നു ആദ്യ ഇര, ഹീലിയെ പൂജ്യത്തിന് ദീപ്തി ശർമയുടെ കൈകളിൽ എത്തിക്കുകയായിരുന്നു, അടുത്ത ഓവറിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ലാനിങ്ങിനെയും മൂണിയെയും പവലിയനിലേക്ക് മടക്കി അയച്ച താരം മൂന്നാമത്തെ ഓവറിൽ തന്നെ ഓസ്ട്രേലിയയുടെ 3 മുൻ നിര വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് കളി ഇന്ത്യക്ക് അനുകൂലമാക്കി, പിന്നീട് മഗ്രാത്തിന്റെയും വീഴ്ത്തിയ താരം 4 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകൾ വീഴ്ത്തിയത്.

https://youtu.be/_szb-s8gU00

പക്ഷെ അർധസെഞ്ച്വറി നേടിയ ഗാർഡ്ണർക്കൊപ്പം ഗ്രേസ് ഹാരിസ്സും ഒത്തു ചേർന്നപ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റിനു ജയിക്കുകയായിരുന്നു, മികച്ച പേസ് ബോളർമാർക്ക് ക്ഷാമം നേരിടുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ രേണുക സിംഗിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാണ്, പന്ത് നന്നായി സ്വിങ് ചെയ്യിച്ച് ബാറ്ററെ ആശയക്കുഴപ്പത്തിലാക്കുന്ന പന്തുകളാണ് താരത്തിന്റെ വജ്രായുധം,

https://youtu.be/dA5LEFhC4Ck

ഗ്രൂപ്പ്‌ സ്റ്റേജിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ ബാർബഡോസിനെതിരെയും താരത്തിനു മികവ് ആവർത്തിക്കാനായി 4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ നേടാൻ രേണുകയ്ക്ക് സാധിച്ചു, ഇന്ത്യ 100 റൺസിന്റെ ആധികാരിക ജയം നേടുകയും ചെയ്തു ഈ മത്സരത്തിൽ, ഇനിയും മികച്ച പ്രകടനങ്ങൾ താരത്തിൽ നിന്നും ഉണ്ടാകുമെന്നും അത് വഴി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ജേതാക്കളായി സ്വർണ മെഡൽ നേടുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam

ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത, 2028ലെ ഒളിമ്പിക്സിൽ ക്രിക്കറ്റും ഒരു മത്സര ഇനമായേക്കും

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ നിർണായക നീക്കങ്ങളുമായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC), 2028 ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിൽ 28 കായിക ഇനങ്ങളാണ് ഉണ്ടാവുക എന്ന് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു, ഗെയിംസിനായി പരിഗണിക്കുന്ന 9 കായിക ഇനങ്ങളുടെ പട്ടികയിൽ ഇപ്പോൾ ക്രിക്കറ്റും ഇടം പിടിച്ചിരിക്കുകയാണ്,

ക്രിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനെ (I.C.C) ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടു പിന്നാലെയാണ് ക്രിക്കറ്റിനെയും പട്ടികയിൽ ഉൾപ്പെടുത്തിയത്, ഐ.ഒ.സി. യുടെ മാനദണ്ഡങ്ങൾ  പാലിച്ചെങ്കിൽ മാത്രമേ ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപെടുത്താൻ ആവുകയുള്ളു, അന്തിമ തീരുമാനം 2023 ൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിൽ ഉണ്ടാകും,

1900 ത്തിൽ നടന്ന പാരിസ് ഒളിമ്പിക്സിൽ മാത്രമാണ് ക്രിക്കറ്റ്‌ ഒരു കായിക ഇനമായി ഒളിമ്പിക്‌സിൽ അരങ്ങേറിയത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്‌ ഏറെ കാലത്തിനു ശേഷം ഇടം പിടിച്ചിരുന്നു, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ബാർബഡോസ്, എന്നീ 8 രാജ്യങ്ങളുടെ വനിതാ ക്രിക്കറ്റ്‌ ടീം ട്വന്റി-20 ഫോർമാറ്റിൽ ആണ് ഗെയിംസിൽ മാറ്റുരക്കുന്നത്, ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ ഓഗസ്റ്റ് 7നാണ് ഫൈനൽ മത്സരം നടക്കുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.