Categories
Cricket Latest News Malayalam

4 4 4 4 ! ഒരോവറിൽ 4 ബൗണ്ടറി ,ബ്ലെസ്സിങ്ങിനെ അടിച്ചു പരത്തി സൂര്യയും പാണ്ട്യയും;വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബ്‌വെയെ നേരിടുന്ന ഇന്ത്യക്ക് കൂറ്റൻ സ്കോർ. വെറും 25 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 61 റൺസ് നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവിന്റെ മികവിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ 186/5 എന്ന മികച്ച സ്കോർ കണ്ടെത്തിയത്‌. 16 ഓവറിൽ 125/4 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ. ഇന്ത്യക്കായി ഓപ്പണർ രാഹുലും അർദ്ധസെഞ്ചുറി നേടി.

നായകൻ രോഹിത് ശർമ ഒരിക്കൽ കൂടി നിരാശപ്പെടുത്തി 15 റൺസ് എടുത്ത് പുറത്തായി. കോഹ്‌ലി 26 റൺസും പാണ്ഡ്യ 18 റൺസും എടുത്തു. സിംബാബ്‌വെക്കായി ഷോൺ വില്യംസ് 2 വിക്കറ്റ് വീഴ്ത്തിയ പ്പോൾ മുസ്സരബാനി, സിക്കാന്ധർ റാസ, എൻഗരാവ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സിംബാബ്‌വെയുടെ ഒന്നാം നമ്പർ പേസർ ബ്ലെസ്സിങ്ങ് മുസ്സാരബനി എറിഞ്ഞ പതിനാറാം ഓവറിൽ നാല് ബൗണ്ടറി ഉൾപ്പെടെ 18 റൺസാണ് സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് നേടിയത്. ആദ്യ പന്തിൽ സിംഗിൾ നേടിയ പാണ്ഡ്യ സൂര്യക്ക്‌ സ്ട്രൈക്ക് കൈമാറി. രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർക്ക് മുകളിലൂടെ സ്കൂപ്പ് ഷോട്ട് കളിച്ചും മൂന്നാം പന്തിൽ മിഡ് ഒഫിന് മുകളിലൂടെ ഉയർത്തിയടിച്ചും സൂര്യ ബൗണ്ടറികൾ കണ്ടെത്തി. നാലാം പന്തിൽ സിംഗിൾ നേടിയ സൂര്യ തിരിച്ച് പാണ്ഡ്യക്ക് സ്ട്രൈക്ക് കൈമാറി. അഞ്ചാം പന്തിൽ ഫ്ളിക്ക്‌ ഷോട്ട് കളിച്ച് ഫോർ നേടിയ പാണ്ഡ്യ, അവസാന പന്തിൽ ഷോട്ട് കളിച്ചപ്പോൾ പാഡിൽ കൊണ്ടും ലെഗ് ബൈ ഫോർ ലഭിച്ചു.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ കം ഫിനിഷർ ദിനേശ് കാർത്തികിന് പകരം ഋഷബ് പന്ത് എത്തിയതാണ് ഇന്ത്യൻ ടീമിലെ ഒരേയൊരു മാറ്റം. ഓരോ മത്സരം കഴിയുംതോറും മോശം ഫോമിലുള്ള കാർത്തികിനെ മാറ്റി പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഇന്ന് പന്ത് വെറും മൂന്ന് റൺസ് നേടി പുറത്തായി. ഇന്ത്യ ഇനി കളിക്കാൻ പോകുന്ന സെമിഫൈനൽ മത്സരത്തിലും പന്തിനെ തന്നെ മനേജ്‌മെന്റ് ഇറക്കുമോയെന്ന് കണ്ടറിയണം.

ഇന്ന് ഇതിന് തൊട്ടുമുമ്പ് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി പാക്കിസ്ഥാൻ സെമി യോഗ്യത നേടിയിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയ്ക്ക് നടന്ന മറ്റൊരു മത്സരത്തിൽ അട്ടിമറിവിജയത്തോടെ നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയ്ക്ക് മടക്കടിക്കറ്റ് നൽകിയിരുന്നു. ഇതും പാക്കിസ്ഥാന്റെ സെമിപ്രവേശനം എളുപ്പമാക്കി. ഇപ്പോൾ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ പാകിസ്ഥാനാണ് ഗ്രൂപ്പ് രണ്ടിൽ ഒന്നാമത് നിൽക്കുന്നത്. ഇന്ന് വിജയിക്കാനായാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തി ഇംഗ്ലണ്ടിനെ നേരിടും.

Categories
Cricket Latest News

ചൂടേറിയ മത്സരത്തിനിടെ നാടകീയ രംഗങ്ങൾ, ക്യാപ് വലിച്ചെറിഞ്ഞ് രോഷാകുലനായി ശാഖിബ് ; വീഡിയോ

പാകിസ്ഥാനും – ബംഗ്ലദേശും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ചില നാടകീയ രംഗങ്ങളും അരങ്ങേറിയിട്ടുണ്ട്. അമ്പയർ റിവ്യു നിഷേധിച്ചതാണ് ഒടുവിൽ നടന്ന ചൂടൻ സംഭവം. 12ആം ഓവറിലാണ് അരങ്ങേറിയത്. ഹൊസൈൻ എറിഞ്ഞ പന്ത് നവാസിന്റെ പാഡിൽ കൊള്ളുകയായിരുന്നു. ഉടനെ ബംഗ്ലാദേശ് താരങ്ങൾ അപ്പീൽ തുടങ്ങി. ഇതിനിടെ സിംഗിളിനായി നവാസ് ക്രീസ് വിടുകയും ചെയ്തു. ഇതോടെ റൺഔട്ടിനായുള്ള അവസരം കൂടി ലഭിച്ചു. എന്നാൽ നേരിട്ട് ത്രോ ചെയ്‌തെങ്കിലും ബംഗ്ലാദേശ് താരത്തിന്റെ ഉന്നം പിഴച്ചു.

മറുവശത്ത് ഉണ്ടായിരുന്ന താരത്തിനും പന്ത് കൈപിടിയിൽ ഒതുക്കാൻ കഴിയാത്തതോടെ 4 റൺസ് വഴങ്ങേണ്ടി വന്നു. ഈ നാടകീയതയ്ക്ക് പിന്നാലെ റിവ്യു നൽകണോയെന്ന ചോദ്യവുമായി ക്യാപ്റ്റൻ ശാഖിബ് രംഗത്തെത്തി. വിക്കറ്റ് കീപ്പറോടും ബൗളറോടും അഭിപ്രായം ചോദിക്കുന്നതിനിടെ റിവ്യൂവിന് അനുവദിച്ച 15 സെക്കന്റ് കഴിഞ്ഞിരുന്നു.

എന്നാൽ ഇതൊന്നും അറിയാതെ ശാഖിബ് റിവ്യു നൽകി. അമ്പയർ നിരസിച്ചു. ഇത് തർക്കത്തിന് വഴിവെക്കുകയും ചെയ്തു. അതൃപ്തിയിൽ ഉണ്ടായിരുന്ന ശാഖിബ് ക്യാപ് വലിച്ചെറിഞ്ഞാണ് ദേഷ്യം തീർത്തത്. ഏതായാലും പിന്നീടുള്ള പരിശോധനയിൽ എൽബിഡബ്ല്യൂ ഔട്ട് അല്ലെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം ജയത്തോടെ പാകിസ്ഥാൻ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. 128 വിജയലക്ഷ്യവുമായി ചെയ്‌സിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 11 പന്തുകൾ ശേഷിക്കെ 5 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. 18 പന്തിൽ 31 റൺസ് നേടിയ ഹാരിസ് മികച്ച പ്രകടനം പുറത്തെടുത്തു. 4 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

വീഡിയോ കാണാം:

Categories
Latest News

ശാഖിബുൽ ഹസൻ ഔട്ട് തന്നെയാണോ?! വാശിയേറിയ പോരാട്ടത്തിൽ വിവാദത്തിന് വഴിവെച്ച് അമ്പയർ ; വീഡിയോ

വിജയിക്കുന്നവർക്ക് സെമിഫൈനലിൽ കയറാമെന്ന മത്സരത്തിൽ ബംഗ്ലദേശും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ട്ടത്തിൽ 127 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ ഷന്റോയാണ് ( 48 പന്തിൽ 54) ടോപ്പ് സ്‌കോറർ.

10 ഓവറിൽ 1ന് 70 എന്ന നിലയിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് രണ്ടാം ഘട്ടത്തിൽ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 4 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് നാശം വിതച്ചത്. 2 വിക്കറ്റ് നേടി ഷദാബ് ഖാനും തിളങ്ങി.

അതേസമയം മത്സരത്തിനിടെ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പുറത്താകൽ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. 11ആം ഓവറിൽ സൗമ്യ സർകാർ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ ശാഖിബിനെതിരെ ആദ്യ പന്തിൽ എൽബിഡബ്ല്യൂ അപ്പീലുമായി പാകിസ്ഥാൻ രംഗത്തെത്തി. അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.

ഉടനെ തന്നെ ശാഖിബ് റിവ്യു നൽകി. പരിശോധനയിൽ പന്ത് ബാറ്റിന് സമീപം എത്തുന്ന സമയത്ത് സ്പൈക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത് ബാറ്റ് ഗ്രൗണ്ടിൽ കൊണ്ടുണ്ടായ സ്പൈക്ക് എന്നായിരുന്നു തേർഡ് അമ്പയർ വിലയിരുത്തിയത്. ഇതോടെ ഔട്ട് വിധിക്കുകയായിരുന്നു. വിധിയിൽ പരസ്യമായി ശാഖിബ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം:

Categories
Cricket Latest News

ഇങ്ങനെയൊരു ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല, സൗത്താഫ്രിക്കയെ ലോകക്കപ്പിൽ നിന്ന് പുറത്താക്കി നെതർലാൻഡ്

ഇങ്ങനെയൊരു ട്വിസ്റ്റ് ആരാധകർ തീരെ പ്രതീക്ഷിച്ച് കാണില്ല. ഗ്രൂപ്പ് 2ൽ നിന്ന് ആദ്യം സെമി ഫൈനലിൽ കയറുന്ന ടീമായിരിക്കും സൗത്താഫ്രിക്കയെന്ന് പ്രതീക്ഷിച്ച ഇടത്താണ് മുട്ടൻ പണിയുമായി നെതർലാൻഡ് എത്തിയത്. വിജയിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാം എന്ന മത്സരത്തിലാണ് സൗത്താഫ്രിക്ക 13 റൺസിന് തോൽവി ഏറ്റുവാങ്ങിയത്.

ടോസ് നേടിയ സൗത്താഫ്രിക്ക നിർണായക മത്സരത്തിൽ നെതർലൻഡിനെ ബാറ്റിങിന് അയച്ചു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ നെതർലാൻഡ് 158 റൺസാണ് അടിച്ചു കൂട്ടിയത്. ചെയ്‌സിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ ഫോമിലുള്ള ഡികോകിനെ (13 പന്തിൽ 13) മൂന്നാം ഓവറിലെ നാലാം പന്തിൽ തന്നെ നഷ്ട്ടമായിരുന്നു.

പിന്നാലെ 6ആം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയും പുറത്തായി. 20 പന്തിൽ 20 റൺസ് നേടിയ ബാവുമ ഇത്തവണയും നിരാശപ്പെടുത്തി. ഫോമിലുള്ള റൂസ്സോയെ 25 റൺസിലും മർക്രമിനെ 17 റൺസിലും വീഴ്ത്തി നെതർലാൻഡ് സൗത്താഫ്രിക്കയെ സമ്മർദ്ദത്തിലാക്കി.

അവസാന 5 ഓവറിൽ 44 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അപ്പോഴേക്കും 6 വിക്കറ്റ് നഷ്ട്ടമായിരുന്നു.
സൗത്താഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകി ക്ലാസൻ ക്രീസിൽ ഉണ്ടായിരുന്നു. 18ആം ഓവറിലെ മൂന്നാം പന്തിൽ ക്ലാസനെയും പുറത്താക്കി നെതർലാൻഡ് മുന്നേറ്റം നേടി. അവസാന ഓവറിൽ 26 റൺസ് വേണമെന്നപ്പോൾ 12 റൺസ് മാത്രമാണ് നേടാനായത്.

ഇതോടെ സൗത്താഫ്രിക്ക ടി20 ലോകക്കപ്പിൽ നിന്ന് പുറത്തായി. ഈ ലോകക്കപ്പിലും മഴ സൗത്താഫ്രിക്കയ്ക്ക് വില്ലനായി നിസംശയം പറയാം. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ജയത്തിനരികെ മഴകാരണം മത്സരം നിർത്തിവെച്ച് ഒരു പോയിന്റ് മാത്രമാണ് നേടിയത്.
ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിൽ ജയിക്കുന്ന ടീമിന് സെമിഫൈനലിൽ കയറാം. അതേസമയം ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു.

Categories
Cricket Latest News

ഇവരാണോ അമ്പയർമാർ ഇന്ത്യക്ക് വേണ്ടി കളിച്ചു എന്ന് ആരോപണം ഉന്നയിക്കുന്നത്! കാർത്തിക്കിന്റെ റൺ ഔട്ട്‌, ഔട്ട്‌ ആയിരുന്നോ? വീഡിയോ തെളിവുകൾ കാണാം

ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, മത്സര ശേഷം ഓരോ യുക്തിരഹിതമായ ആരോപണങ്ങളുമായി വന്നിരിക്കുകയാണ് ബംഗ്ലാദേശ് ആരാധകരും പാകിസ്താൻ ആരാധകരും മഴ പെയ്ത് ഔട്ട്‌ ഫീൽഡ് നനഞ്ഞു കുതിർന്നിട്ടും ഇന്ത്യയെ സഹായിക്കാനായി അമ്പയർമാർ മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ആരോപണം, മഴ പെയ്ത് കളി നിർത്തുമ്പോൾ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യ പിന്നിലായിരുന്നു, എന്നാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ ഏറ്റവും ബുദ്ധിമുട്ട് ഫീൽഡ് ചെയ്യുന്ന ടീമിനാണ് കാരണം ബോളർമാർക്കും ഫീൽഡർമാർക്കും ബോൾ ഗ്രിപ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും ഇത്തരം നനഞ്ഞ ഔട്ട്‌ ഫീൽഡിൽ, അത് കൊണ്ട് തന്നെ മത്സരം തോറ്റതിന് ഇത്തരം കാര്യങ്ങളിൽ പഴി ചാരുന്ന ആരാധകക്കൂട്ടങ്ങളോട് ഒന്നേ പറയാനുള്ളൂ, “ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം”

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേൽ തിരിച്ചെത്തിയപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും അർധ സെഞ്ച്വറിയുമായി കെ.എൽ രാഹുൽ ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു പിന്നാലെ കോഹ്ലിയും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.

185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത്, പവർ പ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ലിട്ടൺ ദാസ് അതി വേഗത്തിൽ റൺ സ്കോർ ചെയ്തു, ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസ് റൺ ഔട്ട്‌ ആയത് ആയിരുന്നു, എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട്‌ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്, പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യ വിജയത്തിലേക്ക് എത്തുകയായിരുന്നു, പുറത്താകാതെ 64* റൺസ് നേടിയ കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ തോറ്റതിന് ഓരോ ന്യായീകരണങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ ആരാധർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ആരാധകരും ദിനേശ് കാർത്തിക്കിന്റെ റൺ ഔട്ട്‌ ശരിക്കും ഔട്ട്‌ ആയിരുന്നോ എന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്, കാരണം ബോൾ സ്റ്റമ്പിൽ തട്ടുന്നതിന് മുന്നേ ബംഗ്ലാദേശ് താരം ഷൊറിഫുൾ ഇസ്ലാം കൈ കൊണ്ട് തട്ടി സ്റ്റമ്പ് ഇളക്കിയിരുന്നു ഇത്തരം അവസരങ്ങളിൽ സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് ലഭിക്കേണ്ടതാണ് എന്നാൽ തേർഡ് അമ്പയർ ഇത് ഔട്ട്‌ വിധിച്ചു, തോറ്റത് അംഗീകരിക്കാതെ ഓരോ ന്യായീകരണങ്ങളുമായി വരുന്ന ബംഗ്ലാദേശ് ആരാധകർക്ക് ഈ റൺഔട്ടിനെക്കുറിച്ച് വല്ലതും പറയാനുണ്ടോ എന്നാണ് ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്.

Categories
Latest News Malayalam Video

ബംഗ്ലാ ആരാധകരുടെ വിമർശനം ശരിയാണല്ലോ; റൺ ഓടുമ്പോൾ തെന്നിവീഴാൻ പോകുന്ന ദാസ്.. വീഡിയോ കാണാം

ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് 5 റൺസിന്റെ ആവേശവിജയം. അവസാന പന്തുവരെ അനിശ്ചിതത്ത്വം നിറഞ്ഞ പോരാട്ടത്തിൽ മഴനിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി ചുരുക്കിയപ്പോൾ അവർക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. 64 റൺസെടുത്ത വിരാട് കോഹ്‌ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കെ എൽ രാഹുൽ 50 റൺസും സൂര്യകുമാർ യാദവ് 30 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ ലിട്ടൺ ദാസ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും 7 ഓവറിൽ വിക്കറ്റ് ഒന്നും കളയാതെ 66 റൺസ് എടുത്ത് നിൽക്കുമ്പോൾ മഴ എത്തുകയായിരുന്നു.

https://twitter.com/WajihaChoudhar1/status/1587783889585569792?t=Sc8pZxsJ3c9IgUlLPbcmPw&s=19

വെറും 21 പന്തിൽ നിന്നും അർദ്ധസെഞ്ചുറി തികച്ച് ഭയപ്പെടുത്തിയ ദാസ് ആയിരുന്നു ഇന്ത്യക്കും വിജയത്തിനും ഇടയിൽ തടസ്സമായിനിന്നിരുന്നത്. എങ്കിലും മഴക്ക് ശേഷം കളി ആരംഭിച്ചപ്പോൾ രണ്ടാം പന്തിൽ തന്നെ അദ്ദേഹം റൺഔട്ട് ആയത് കളി ഇന്ത്യക്ക് അനുകൂലമാക്കി. ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച സഹഓപ്പണർ ശാന്റോ ഡബിൾ ഓടാൻ തുടങ്ങി. അവിടെനിന്ന് ഓടിയെത്തിയ രാഹുലിന്റെ ഡയറക്ട് ത്രോ നേരെ നോൺ സ്ട്രൈക്കർ എൻഡിലെ സ്റ്റമ്പ്‌ തകർക്കുകയായിരുന്നു. ലിട്ടോൺ ദാസിന് ക്രീസിൽ എത്താൻ കഴിഞ്ഞില്ല. 27 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 60 റൺസ് എടുത്ത ദാസ് പുറത്ത്… ഗാലറിയിൽ ഉണ്ടായിരുന്ന ബംഗ്ലാ ആരാധകരുടെ ശബ്ദം നിലച്ചു.

മടങ്ങുന്ന നേരത്ത് അമ്പയർ ഇരാസ്മസിനെ നോക്കി ദേഷ്യപ്പെട്ടുകൊണ്ടാണ് ദാസ് പോയത്. കാരണം മഴക്ക് ശേഷം പൂർണമായി ഉണങ്ങാതിരുന്ന ഗ്രൗണ്ടിൽ മത്സരം തുടർന്നു നടത്തിയതിൽ ബംഗ്ലാ താരങ്ങൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കീപ്പിങ്ങ് എൻഡിൽ നിന്നും നോൺ സ്ട്രൈക്കർ എൻഡിലേക്ക് തിരികെ ഓടുന്നതിനിടെ ദാസ് ഒന്ന് തെന്നിവീഴാൻ പോയിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. ഓവറിലെ ആദ്യ പന്തിലും റൺ ഓടാൻ ശ്രമിക്കുമ്പോൾ അദ്ദേഹം വീഴാൻ പോയിരുന്നു. ഇതിനെല്ലാം കാരണം അമ്പയർമാർ നനഞ്ഞ ഗ്രൗണ്ടിൽ മത്സരം തുടരാൻ അനുവദിച്ചതുകൊണ്ടാണ്‌ എന്നുള്ള ആരാധകരുടെ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.

Categories
Cricket Latest News

അവസാന 2 ബോളിൽ വേണ്ടത് 11 റൺസ്, ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ലാസ്റ്റ് ഓവറിന്റെ ഫുൾ വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, ഇതോടെ ഗ്രൂപ്പിൽ മുന്നിലെത്താനും സെമി ഫൈനൽ ബർത്ത് ഏറെക്കൂറെ ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു, മഴ കാരണം ബംഗ്ലാദേശിന്റെ ഇന്നിങ്സ് 16 ഓവറാക്കി ചുരുക്കിയിരുന്നു, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിരാട് കോഹ്ലിയും 64*, കെ.എൽ രാഹുലും (50) നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 184/6 എന്ന മികച്ച സ്കോർ നേടാനായി.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേൽ ഇടം പിടിച്ചപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) പെട്ടന്ന് പുറത്തായെങ്കിലും മികച്ച തുടക്കമാണ് കെ. എൽ രാഹുൽ ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറിയുമായി രാഹുൽ തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ചു, പിന്നാലെ കോഹ്ലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.

185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത് ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസിന്റെ റൺ ഔട്ട്‌ ആയിരുന്നു, എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട്‌ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്, പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയായിരുന്നു.

മത്സരത്തിൽ അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് ആയിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്, രണ്ടാമത്തെ ബോൾ നേരിട്ട നൂറുൾ ഹസൻ ഡീപ് സ്ക്വയർ ലെഗിലേക്ക് കൂറ്റൻ സിക്സ് അടിച്ചതോടെ ബംഗ്ലാദേശ് ഡഗ് ഔട്ട്‌ ഉണർന്നു, അവസാന 2 ബോളിൽ 11 റൺസ് ആയിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്, ഓഫ്‌ സൈഡിൽ യോർക്കർ ലെങ്ത്തിൽ ബോൾ ചെയ്ത അർഷ്ദീപ് സിംഗിന്റെ ബോൾ ഡീപ് പോയിന്റിലേക്ക് മികച്ച ഒരു ഫോർ നേടിക്കൊണ്ട് നൂറുൾ ഹസൻ കളി അവസാന ബോളിലേക്ക് എത്തിച്ചു, അവസാന ബോളിൽ 7 റൺസ് ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്, സിക്സ് അടിച്ചാൽ കളി സൂപ്പർ ഓവറിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ അവസാന ബോളിൽ 1 റൺസ് എടുക്കാനെ നൂറുൾ ഹസ്സന് സാധിച്ചുള്ളു.

ലാസ്റ്റ് ഓവർ ഫുൾ വീഡിയോ :

Categories
Cricket Latest News Malayalam Video

ഇത് ഔട്ടാണെന്ന് പറഞ്ഞാൽ നിങൾ വിശ്വസിക്കുമോ ? ഇല്ലേൽ വിശ്വസിക്കണം ; കളിയുടെ ഗതി മാറ്റിയ രാഹുലിൻ്റെ ഡയറക്റ്റ് ഹിറ്റ്

ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, മഴ കാരണം ബംഗ്ലാദേശിന്റെ ഇന്നിങ്സ് 16 ഓവറാക്കി ചുരുക്കിയിരുന്നു, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിരാട് കോഹ്ലിയും 64*, കെ.എൽ രാഹുലും (50) നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 184/6 എന്ന മികച്ച സ്കോർ നേടാനായി.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക്  പകരം അക്സർ പട്ടേൽ ഇടം പിടിച്ചപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) പെട്ടന്ന് പുറത്തായെങ്കിലും മികച്ച തുടക്കമാണ് കെ. എൽ രാഹുൽ ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറിയുമായി രാഹുൽ തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ മുന്നോട്ടേക്ക് കുതിച്ചു, പിന്നാലെ കോഹ്ലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.

185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത് ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസിന്റെ റൺ ഔട്ട്‌ ആയിരുന്നു, മത്സരത്തിൽ അശ്വിൻ എറിഞ്ഞ എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട്‌ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്.

വീഡിയോ കാണാം :

Categories
Cricket Latest News Video

നോബോൾ ചോദിച്ചുവാങ്ങി വിരാട് കോഹ്‌ലി; നീരസത്തോടെ ഓടിയടുത്ത്‌ ഷക്കീബ്‌..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ രണ്ടാം ഗ്രൂപ്പുകാരുടെ പോരാട്ടത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ഓപ്പണർ കെ എൽ രാഹുലിന്റെയും സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും അർദ്ധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. സൂര്യകുമാർ യാദവ് 16 പന്തിൽ അതിവേഗം 30 റൺസും എടുത്തു.

8 പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത നായകൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രാഹുലും 67 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 50 റൺസ് എടുത്ത രാഹുലിനെ ബംഗ്ലാ നായകൻ ഷക്കീബ് പുറത്താക്കി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യ ഒന്നാം പവർപ്ലേയിൽ ആറോവറിൽ 37/1 എന്ന നിലയിൽ ആയിരുന്നു. പിന്നീട് സൂര്യ എത്തിയതോടെ സ്കോറിങ്ങിന് വേഗംവച്ചു.

5 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 7 റൺസ് എടുത്ത ദിനേശ് കാർത്തിക് റൺഔട്ട് ആകുകയായിരുന്നു. അക്സർ പട്ടേലും 7 റൺസ് നേടി പുറത്തായി. 44 പന്തിൽ 64 റൺസ് എടുത്ത കോഹ്‌ലിയും 6 പന്തിൽ 13 റൺസ് എടുത്ത അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് 3 വിക്കറ്റും നായകൻ ഷക്കീബ് അൽ ഹസൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ഷക്കീബ് അൽ ഹസനും നേർക്കുനേർ വന്നിരുന്നു. ഹസൻ മഹമൂദ് എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സംഭവം. തന്റെ തലയുടെ ഉയരത്തിൽ വന്ന പന്ത് കോഹ്‌ലി ലോങ് ലെഗിലെക്ക് കളിക്കുകയും ഉടനെ തന്നെ സ്ക്വയർലെഗ് അമ്പയറോട് നോബോൾ സിഗ്നൽ നൽകാൻ പറയുകയും ചെയ്തു. ഓവറിലെ രണ്ടാമത്തെ ഷോർട്ട് ബോൾ എറിഞ്ഞാൽ അമ്പയർ നോബോൾ വിളിക്കണം എന്നാണ് നിയമം.

അതനുസരിച്ച് അമ്പയർ നോബോൾ വിളിക്കുകയും അടുത്ത പന്തിൽ ഫ്രീഹിറ്റ് സിഗ്നൽ നൽകുകയും ചെയ്തു. അപ്പോഴേക്കും അവിടേയടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അത് വളരെ ഉയരത്തിൽ ആയിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എങ്കിലും അൽപ്പം കഴിഞ്ഞ് ഇരുവരും ചിരിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനങ്ങളിലേക്ക് മടങ്ങുകയായിരുന്നു. ഫ്രീഹിറ്റ് ബോളിൽ ദിനേശ് കാർത്തികിന് ഫുൾ ടോസ് ബോൾ ലഭിച്ചെങ്കിലും ഒരു ലെഗ് ബൈ സിംഗിൾ എടുക്കാനെ കഴിഞ്ഞുള്ളൂ.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ്‌ ഇരു ടീമുകളും ഇന്ന് ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയിലും സൗമ്യ സർക്കാരിന് പകരം ഷോറിഫുൾ ഇസ്ലാം ബംഗ്ലാദേശ് ടീമിലും ഇടംപിടിച്ചു.

Categories
Latest News

ബട്ട്ലർ ഔട്ട് ആണെന്ന് തെറ്റായി വാദിച്ചു, ഒടുവിൽ മാപ്പ് പറഞ്ഞ് വില്യംസൻ ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ബട്ട്ലറുടെ ക്യാച്ച് എടുക്കുന്നതിനിടെ ഗ്രൗണ്ടിൽ തട്ടിയിട്ടും തെറ്റായി ഔട്ട് ആണെന്ന് അപ്പീൽ ചെയ്ത വില്യംസൻ ഒടുവിൽ ബട്ട്ലറോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. സാന്റ്നർ എറിഞ്ഞ ആറാം ഓവറിലാണ് സംഭവം.

ബട്ട്ലറുടെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് തകർപ്പൻ ഡൈവിലൂടെ കൈപ്പിടിയിൽ ഒതുക്കിയെങ്കിലും വീഴുന്നതിനിടെ ഗ്രൗണ്ടിൽ പന്ത് തട്ടിയിരുന്നു.ഇതൊന്നും അറിയാതെ വില്യംസൻ ഔട്ട് ആണെന്ന് വാദിക്കുകയായിരുന്നു. തുടർന്ന് മെയിൻ അമ്പയർ പരിശോധനയ്ക്കായി തേർഡ് അമ്പയറെ സമീപിച്ചു.

ഇതിനിടെ വില്യംസന്റെ ഔട്ട് ആണെന്നുള്ള ആത്മവിശ്വാസം കണ്ട് ബട്ട്ലർ ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ഒരുങ്ങി. പരിശോധനയിൽ പന്ത് ഗ്രൗണ്ടിൽ വീഴുന്നത് വ്യക്തമായതോടെ തേർഡ് അമ്പയർ നോട്ട് ഔട്ട് വിധിച്ചു. തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റിൽ വില്യംസൻ ക്ഷമ ചോദിക്കാനും മറന്നില്ല. കൈപിടിയിൽ വിജയകരമായി ഒതുക്കിയിരുന്നുവെങ്കിൽ ഈ ലോകക്കപ്പിലെ മികച്ച ക്യാച്ചുകളിൽ ഒന്നായി ഇത് മാറിയേനെ.

അതേസമയം മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് 17 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടിയിട്ടുണ്ട്. 45 പന്തിൽ നിന്ന് 72 റൺസ് നേടി ബട്ട്ലർ ക്രീസിലുണ്ട്. 11 പന്തിൽ 16 റൺസുമായി ലിവിങ്സ്റ്റനും തകർക്കുകയാണ്. ഹെയ്ൽസ് (52), മൊയീൻ അലി (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

വീഡിയോ കാണാം:

https://twitter.com/navaradus/status/1587361882108841989?t=oAXJiRol6S3FkZJJzZF54g&s=19